Saturday, April 05, 2008

ചൈന ഒളിമ്പിക്സിനു ആദിത്യമരുളുന്നു

China Hosts the Olympics

28 comments:

 1. kaipalli ji ..here is no malayalam font ..

  the cartoon is good ... but from wher u got the inspiration ????

  ReplyDelete
 2. ഉഗ്രന് കൈപ്പള്ളീ.

  ReplyDelete
 3. ഇതിനു് inspirationന്‍റെ ആവശ്യം വല്ലതും വേണോ,

  മല്ലു chanels അല്ലാത്ത മറ്റെല്ലാ chanelഉം ഇത് സ്ഥിരം പ്രധാന വാര്ത്തയാണ്,

  :)

  ReplyDelete
 4. ആദിത്യമോ...അതോ ആതിഥ്യമോ...
  നര്‍മോക്തിയിലൂടെ എഴുതിയതാണോ അതു അക്ഷരത്തെറ്റോ...
  ചോദിച്ചെന്നുമാത്രം.

  ReplyDelete
 5. അഞ്ച് വൃത്തങ്ങളിലേക്കേ കണ്ണെത്തുന്നുള്ളൂ, അതിനടിയിലെ ചോരപ്പാടുകള്‍ ആരു കാണാന്‍!

  നല്ല കാര്‍ട്ടൂണ്‍ കൈപ്പള്ളി

  ReplyDelete
 6. ഗ്രൈറ്റ്!
  തിബത്തിലെ ചോര!

  ReplyDelete
 7. കൈപ്പള്ളയ്ക്കിടി,
  എനിക്കു മനസ്സിലാകാത്തത് എന്തുകൊണ്ടാണ്
  കൈപ്പള്ളി കാര്‍ട്ടൂണ്‍ ബ്ലോഗ് ചെയ്യാത്തതെന്നാണ് ! ഖാന്‍ പോത്തങ്കോട്, ബാവ താന്നൂര്‍ - ഇവരുടെയൊക്കെ ബ്ലോഗ് വരകള്‍ കണ്ട് അസ്സസ്സല്‍ എന്ന് പലരോടൊപ്പം ഞാനും‍ പറഞ്ഞിട്ടുണ്ട്. ഭാഗ്യവശാല്‍, അവരിരുവരും ഇപ്പോള്‍ സ്ഥിരമായി വരയ്ക്കുന്നുമുണ്ടല്ലൊ. കൈപ്പള്ളിയെക്കുറിച്ചും ഞാനങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്, ഓര്‍മ്മയില്ലെ ? കോമ്പൊസിഷനില്‍ ശ്രദ്ധിച്ചുള്ള, ബുദ്ധിപൂര്‍വകമായ വരയാണ് ഭവാന്റേത്.‍

  ചിന്തിച്ചാല്‍, ഈ ലോകത്ത് ആഘോഷിയ്ക്കാനൊന്നുമില്ല. ദുസ്സഹമാണുതാനും. ഈ വരകളില്‍ക്കൂടി നമ്മളൊക്കെ ചിലരെയെങ്കിലും സന്തോഷിപ്പിക്കുന്നുണ്ടെന്ന് തോന്നിയിട്ടില്ലെ - അതില്‍നിന്ന് ഉത്തേജിതനാവുന്നതിലെ യുക്തി എനിക്കിന്നോളം മനസ്സിലായിട്ടില്ലെങ്കിലും ?

  ഇനിയൊന്നും നോക്കാനില്ലാന്ന്.
  വരവരോ വര വര !!!

  സഹവരയന്‍

  ReplyDelete
 8. ടിബറ്റിലും ചൈനയിലും മാത്രമെ ചോരയുള്ളൂ അല്ലെ കരീം മാഷെ..??

  ReplyDelete
 9. കൈപ്പള്ളിജി ഉഗ്രന്‍.ഇത് നമ്മുടെ പി.ജി കണ്ടാല്‍ കൈപ്പള്ളിക്കെതിരേയും ലെഖനം എഴുതിക്കളയും

  ReplyDelete
 10. സമകാലികമായ പോസ്റ്റ്. വളരെ എഫക്റ്റീവ് ആയി കൈകാര്യം ചെയ്തിട്ടുണ്ട് വിഷയം

  ReplyDelete
 11. This comment has been removed by a blog administrator.

  ReplyDelete
 12. This comment has been removed by a blog administrator.

  ReplyDelete
 13. കാര്‍ട്ടൂണ്‍ കൊള്ളാം,

  പക്ഷേ ‍ഇന്നു ലോകത്ത് ഏത് രാജ്യത്ത് ഒളിമ്പിക്സ് നടത്തിയാലും ഈ ചിത്രം ഉപയോഗിക്കാം എന്നു തോന്നുന്നു. കൊടി മാത്രം മാറ്റിയാല്‍ മതി. അത്രേയുള്ളു.

  ReplyDelete
 14. അനില്‍ശ്രീ...
  the ultimate statement in pointless generalization എന്നുവേണമെങ്കില്‍ പറയാം.

  എങ്കിലും എത്ര രാജ്യങ്ങള്‍ ഉള്‍പെടും ഈ കണക്കില്‍?

  ReplyDelete
 15. ചിത്രം നന്നായിരിക്കുന്നു.
  തിബത്തിന്റെ രക്തം പരന്നൊഴുകുകയാണ്‌.
  പക്ഷേ
  ഒരു സങ്കടം മാത്രം
  ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നു
  പരന്നൊഴുകിയ രക്തത്തെ
  പലപ്പോഴും നാം കാണാറില്ല...........

  ReplyDelete
 16. ബാബുരാജ് ഭഗവതി
  ഒരു കാര്യം ചെയ്യ്, എവിടെയെല്ലാം എപ്പോഴെല്ലാം രക്തം ഒഴുകി എന്നൊരു ലിസ്റ്റ് ഉണ്ടാക്കി തരൂ. ഞാന്‍ ഇതേ പോലെ ഓരോന്നായി വരച്ചുവിടാം. ഇത്തിരി ബോറടിക്കും എന്നല്ലെയുള്ളു.

  അരെങ്കിലും എന്തരെങ്കിലും ഇത്തിരി മിണ്ടിയാല്‍ ഉടന്‍ വരും. "പോളന്റില്‍ എന്തു സംഭവിച്ചു",
  "കമ്പൂച്ചിയായില്‍ എന്ത് സംഭവിച്ചു"
  "പൂന്തുറയില്‍ എന്ത് സംഭവിചു"

  ഇവിടെയെല്ലാം സംഭവിച്ചെതെല്ലാം ഞാന്‍ കൂടി അറിയണ്ടെ. അറിഞ്ഞാലും എനിക്കുംകൂടി മനസില്‍ ജിങ്ങ്ജിങ്ങാസിയം വരണ്ടെ.

  (Please note of the point ങേ..., ഈ East indiaയില്‍ നടക്കുന്ന കൊലാപരിപാടികളെ കുറിച്ച് അണ്ണന്‍ എഴുതിയിട്ടുണ്ട് ചെല്ല. പോയി വായിരു്)

  15 ദിവസം നീണ്ടു നില്ക്കാന്‍ പോകുന്ന ചോറി നിരോധന യജ്ഞം നടക്കാന്‍ പോവുകയണു്. ഈ സുന്ദര വേളയില്‍. (എനിക്ക് chicken pox പിടിച്ചു doctor, chicken pox പിടിച്ചു !!!!! ) നിരന്ദരം cartoon കള്‍ പ്രതീക്ഷിക്കാം.

  warning: എല്ലാവരുടെ പോസ്റ്റുകളും വായിക്കുകയും ചെയ്യും. കരുണ പ്രതീക്ഷരുത്.

  ReplyDelete
 17. അതെ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഉടനെ അവനെ എന്തെങ്കിലും പറഞ്ഞു നാവടക്കികൊള്ളണം. ഇതിനെ എന്തു വിളിക്കണം..?

  “ഇവിടെയെല്ലാം സംഭവിച്ചെതെല്ലാം ഞാന്‍ കൂടി അറിയണ്ടെ. അറിഞ്ഞാലും എനിക്കുംകൂടി മനസില്‍ ജിങ്ങ്ജിങ്ങാസിയം വരണ്ടെ.“

  ചെലരു മനസ്സിലായാലും മനസ്സിലായില്ല എന്നു ഭാവിക്കും, അത്തരക്കാരെ മനസ്സിലാക്കിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും..

  ReplyDelete
 18. ഒന്നു കൂടി, എല്ലാം വായിക്കാറുണ്ട്, കമന്റുകളടക്കം, പഴയപോസ്റ്റുകളും, കമന്റുകളിലെ നിലപാടു വ്യത്യാസവും..മറ്റുള്ളവരോടുള്ള പുച്ഛവും..

  ReplyDelete
 19. യാരിദ്‌|~|Yarid

  അയ്യോ no പുച്ചംസ്
  only sympathy

  ReplyDelete
 20. പോ ഉവ്വെ, ഇങ്ങേരുടെ ഒരു സിമ്പതി..:P

  ReplyDelete
 21. നല്ല പൊസ്റ്റ് കൈപ്പിള്ളീ മാഷേ

  ReplyDelete
 22. അദ്യമായിട്ടാണൈതു വഴി വരാന്‍ വൈകൊയോ എന്നൊരു തോന്നല്‍

  ReplyDelete
 23. വെരി ഗുഡ് :-)
  ഒളിമ്പിക്സിന്റെ അഞ്ച് വളയങ്ങള്‍..കൈകളില്‍ ഇടുന്ന കൈയ്യാമത്തിന്റെ വട്ടങ്ങളാക്കി, അഞ്ച് റ്റിബറ്റ് കാരെ വിലങ്ങ് വെച്ചു നിര്‍ത്തിയിരിക്കുന്നു, എന്നൊരാശയം എനിക്ക് തോന്നീരുന്നു. വരക്കാന്‍ കഴിവില്ല. :-(

  ReplyDelete
 24. റ്റിബറ്റില്‍ നിന്നും കശ്മീരിലേക്ക് എത്ര ദൂരം..
  മനോരമാദേവിയുടെ മണിപ്പൂരിലേക്ക് എത്ര ദൂരം...
  അഫ്ഗാനിലേക്കും ഇറാക്കിലേക്കും എത്ര ദൂരം...
  കാതങ്ങളില്ലവ കാലടികള്‍ മാത്രം.


  കാര്‍ട്ടൂണിന് എന്റെ നാലുവരി കവിത(?) മേമ്പോടി ആയിരിക്കട്ടെ.ഈ കഴിവ് കുടത്തിലെ വിളക്ക് പോലെ ഒളിപ്പിച്ചിരിക്കുകയായിരുന്നുവോ?

  മനപ്പൂര്‍വ്വമല്ലെങ്കില്‍ ആദിത്യം ആതിഥ്യമാക്കൂ.അവിടങ്ങളില്‍ ഇപ്പോള്‍ പണത്തിന്റെ മഞ്ഞപ്പ് മാത്രമേ ഉള്ളൂ.സ്വാതന്ത്ര്യത്തിന്റെ ആദിത്യശോഭ ഇല്ല

  ReplyDelete
 25. നല്ല കാര്‍ട്ടൂണ്‍

  എല്ലാ കാര്യങ്ങളിലും അമേരിക്കക്കൊപ്പം എത്താന്‍ ചൈനയും പരിശ്രമിക്കുകയാണു!!!!

  ReplyDelete
 26. ഇപ്പം ചൈനയെ കുറ്റം പറയുന്നാതണ് അല്ലേ ഫാഷന്‍?

  ReplyDelete
 27. അഞ്ച് വൃത്തങ്ങളിലേക്കേ കണ്ണെത്തുന്നുള്ളൂ, അതിനടിയിലെ ചോരപ്പാടുകള്‍ ആരു കാണാന്‍! yes.അഗ്രജോ നല്ല വാക്കുകള്‍ ...
  തലശ്ശേരിയിലെ പ്രശ്നങ്ങളെപ്പറ്റി പറയുമ്പോള്‍ ഗുജറാത്തിലേക്ക് പോകാം, ചൈനയിലെ പ്രശ്നങ്ങളെപ്പറ്റിപറയുമ്പോ കശ്മീരിലേക്കൊ, ഇറാക്കിലേക്കോ...അല്ലെ രാധേയോ...ഉളുപ്പില്ലായ്മേ നിന്റെ പേരൊ.........

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..