Wednesday, April 09, 2008
എന്താണു് 'ലിറ്റില്‍ മാഗസിന്': പുനത്തില്‍ വിശദീകരിക്കുന്നു.
Created by
Kaippally
On:
4/09/2008 10:35:00 PM
2008 അപ്രില്‍ 9നു കേരള കൌമുദി പത്രത്തില്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള മലയാളം ബ്ലോഗിനെ ഇങ്ങനെ വിലയിരുത്തുന്നു. ബ്ലോഗിനെ അദ്ദേഹം "ലിറ്റില്‍ മാഗസിന്‍" എന്നാണു് വിശേഷിപ്പിക്കുന്നത്. ബ്ലോഗില്‍ എഴുതുന്നവരെപറ്റി പറയുന്നത്:
"പത്രാധിപന്മാരാല്‍ നിരന്തരം തിരസ്കരിക്കപ്പെട്ട എഴുത്തുകാരുടെ സൃഷ്ടിയാണു് ഇന്ന് ലിറ്റില്‍ മാഗസീന്‍. സ്വയം പത്രാധിപരായി തന്നെ തിരസ്കരിച്ചവരോടുള്ള പക തീര്‍ക്കുകയാണു് ലിറ്റില്‍ മാഗസിനുകളുടെ പാവം എഴുത്തുകാര്‍ ചെയ്യുന്നത്...."
തുടര്ന്ന്‍ വായിക്കു.
ബ്ലോഗ് സാഹിത്യത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഒരു പ്രാധാന കാര്യം ശ്രദ്ധിച്ചില്ല. ബ്ലോഗിന്റെ ജനകീയ സ്വഭാവത്തെ കുറിച്ച് പറയാന്‍ വിട്ടുപോയതോ അതോ 19ആം നൂറ്റാണ്ടിന്റെ കണ്ണില്‍ അത് തെളിയാത്തതോ?
എന്തായാലും ഈ വിഷയത്തില്‍ കേരളം ബഹുമാനിക്കുന്ന ഒരു ബുജ്ജിയുടെ 'വിവരം' കൂടി നമുക്ക് അറിയാന്‍ അവസരം കിട്ടി.
Subscribe to:
Post Comments (Atom)
പുനത്തില്‍ കുഞ്ഞബ്ദുള്ള അങ്ങിനെ പരാമര്‍ശിച്ചുവെങ്കില്‍ അതു അദ്ദേഹത്തിന്റെ വിവരക്കേട് എന്നേ പറയാനൊക്കൂ. ബ്ലോഗില്‍ നല്ല നല്ല ലേഖനങ്ങളും കഥകളും കവിതകളുമുണ്ട്. അച്ചടി മാധ്യമത്തില്‍ എല്ലാ എഴുത്തുകാരുടേയും കൃതികള്‍ സ്വീകരിക്കപ്പെടുന്നില്ല എന്നതു സത്യമാണ്‍. എന്നു വെച്ച് ബ്ലോഗിലുള്ള സൃഷ്ടികള്‍ മോശമാണു എന്നു പറയുന്നതു ശരിയല്ല.
ReplyDeleteപുനത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതയ്യാളുടെ വിവരക്കേട് തന്നെ .ബ്ലോഗ് എത്രയോ പെരെ തമ്മില്‍ അടുപ്പിക്കുന്നു.പരസപരം സേനഹിക്കാനും ബഹുമാനിക്കാനും മനസിലാക്കാനും കഴിയുന്ന ഒരു ജനകീയ മാധ്യമം വേറൊന്നില്ല
ReplyDeleteഎഴുത്തുകൊണ്ടു ചക്രം ഉണ്ടാക്കി ജീവിക്കുന്നവര്‍ക്കു പൊതുജന സാഹിത്യവും കലയും ഒക്കെ ബുധിമുട്ടുണ്ടാക്കും , ജേര്‍ണലിസവും സാഹിത്യ രചനയുമൊക്കെ വിനോദങ്ങളാണോ അതൊ ഒരു തൊഴില്‍ ആണൊ എന്നതാണു മെയിന്‍ കണ്‍ഫുഷ്യന്‍
ReplyDeleteWell i think i can put up an explanation which would be interesting for both camps. When open source modules starting coming up , atleast a certain segment of the developer community were made to believe open source will essentially result in loss of jobs because once things become free , no one would want to hire a programmer.But Newer computing requirements came and these libraries became building blocks for larger applications. The same is true with open information also, as individual articles the commercial value of these items are limited, how ever when new models come up ,where these entities become unavoidable components of a larger system then there would be revenue and this aggression between two camps would become more friendly.Many prominent bloggers in the west earn money through selling their blogs to mainstream media.Makes me wonder whether a good chunk of Malayalam bloggers are pseudo communists :-), one one side they are complacent against the need of writers to make money from writing and on the other they want to protray blogging as some sort of liberal neo communist ideology offering equality among writers.Some of you guys really need to do a reality checkup , no wonder kerala is going down the drains.
ReplyDeleteഹഹ, പുനത്തില്‍ ബ്ലോഗിനെ കാണാന്‍ പോയ പോലെ! കാര്‍ട്ടൂണ്‍ കലക്കി.
ReplyDelete(പുനം=മാളം എന്നുകൂടി അര്‍ത്ഥമുണ്ടല്ലോ...)
ഞാന്‍ വീണ്ടും നോക്കുന്നത് വരയാണ്.
ReplyDeleteബ്ലോഗാനയെ തൊടാനായുന്ന വിരലുകളുടെ അറപ്പ്. ആ സമയം തലയുടെ ലേശം പിറകോട്ടുള്ള ചരിവ് - അധികം വരച്ചുകാണാത്ത ഒരാള്‍ ഇതെല്ലാം ശ്രദ്ധിച്ചു കാണുന്നതില്‍ എന്തെന്നില്ലാത്ത കൌതുകം !
പെട്ടെന്നോര്‍ത്തത്, അപ്പൂന്റെ ബ്ലോഗില്‍ യു.എ.ഇ. മീറ്റില്‍ പുല്‍വട്ടത്തിനൊത്ത നടുക്കിരിക്കുന്ന കൈപ്പള്ളിയുടെ നിവര്‍ന്ന നടുവാണ്. കൈപ്പ്സ്, ഒരു ബോഡി ലൈന്‍ സീരീസ് തുടങ്ങൂന്ന്...
ഞാനാ വിരലുകളെ വീണ്ടും നോക്കട്ടെ...
ഡോക്‌ടറുടെ അറിവില്ലായ്‌മ......
ReplyDeleteഞാന്‍ ശ്രീ പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി സംസാരിച്ചു. ലിറ്റില്‍ മാഗസീനും തിരസ്കരിച്ചകൃതികളും ബ്ലോഗുമായി കൂട്ടിക്കുഴയ്ക്കാന്‍ അദ്ദേഹം ഒട്ടും ഉദ്ദേശിച്ചിരുന്നില്ലെന്നും അങ്ങനെയൊരു ധാരണ തീരെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ ഒരു ആശയം ആ ഫീച്ചറില്‍ വന്നുവെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്നും പറഞ്ഞു. ഒരു എഡിറ്റര്‍ക്കു വായിച്ചുകൊടുത്ത് എഡിറ്റര്‍ എഴുതിയുണ്ടാക്കിയപ്പോള്‍ വന്ന മാറ്റമാകാന്‍ സാദ്ധ്യതയുണ്ടത്രെ.
ReplyDeleteമലയാളം ബ്ലോഗുമായി കൂടുതല്‍ പരിചയം നേടാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.
പൂനം കണ്ണടച്ചുനിന്നു കൊണ്ട് ബ്ലോഗെന്ന ആനയെ തോട്ടുനോക്കിയപ്പോള്‍ തോന്നിയ വികാരമായിരിക്കാം പറഞ്ഞത്
ReplyDeleteഎതിരവന്‍ പറഞ്ഞതുപോലെ പുനത്തില്‍ ഖേദിച്ചുവെങ്കില്‍ അതുതന്നെയാണ് ബ്ലോഗിന്റെ വിജയവും. തന്റെ സൃഷ്ടി വേറൊരുത്തന്‍ കത്തിയും കോടാലിയും വെച്ച് പീസ് പീസാക്കി കോലം കെടുത്തുന്ന പ്രശ്നം ബ്ലോഗിനില്ല.
ReplyDeleteകാര്‍ട്ടൂണ്‍ കലക്കി.
Kaippally,
ReplyDeleteAddeham paranjathu little magazine aanu.Athayathu Kaiyyezhuthu masika.
Blogalla.
"ഒടിയുന്നെന്തെടോ? നിന്റെ ഗദയോ നമ്മുടെ വാലോ?"
ReplyDeleteഎന്ന് മാര്‍ഗ്ഗ മധ്യേകിടക്കുന്ന വൃദ്ധവാനരന്‍ ഭീമസേനനോട്.
പുനം എന്തു തേടിയാണാവോ പോക്ക്?
ഹെഡിംഗില്‍ 'വിശദീകരണം' ശരി.'ത'അല്ല.
ബ്ലോഗ് എന്താണെന്നും അതിന്റെ സാദ്ധ്യതകള്‍ എന്താണെന്നും വളരെ ചുരുക്കം എഴുത്തുകാര്‍ക്ക് മാത്രമെ മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളു്.
ReplyDeleteവരും കാലങ്ങളില്‍ ബ്ലോഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഇതെല്ലാം എഴുതിവെച്ചിരിക്കുന്നത് യൂണിക്കോടിലാണു്. അതിനു യാതോരു മാറ്റവും സംഭവിക്കില്ല. യൂണിക്കോഡില്‍ എഴുതിയത് ഒരിക്കലും വായിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവില്ല.
എഴുതാന്‍ ഒരു മാദ്ധ്യമം എന്നതിലുപരി എഴുതിയത് തിരയാനും, ഏക്കാലത്തേക്കും സൂക്ഷിക്കാനും, പുതിയ ലേഖനങ്ങളുമായി ബന്ധിപ്പിക്കാനും, RSS വഴി syndicate ചെയ്യാനും കഴിയും എന്നത് ഇവിടുള്ള ബ്ലോഗ് എഴുത്തുകാര്‍ ഉള്‍പെടെ പലര്‍ക്കും അറിയില്ല.
"പുനത്തില്‍ കുഞ്ഞബ്ദുള്ള" എന്ന പേരു് google ല്‍ search ചെയ്താല്‍ കിട്ടുന്ന ഫലങ്ങളും 245
വിശാലന്‍ എന്ന പരിനു കിട്ടുന്നത് 1560.
കുറുമാന്‍ എന്ന പേരിനു കിട്ടുന്നത് 7,800.
പഴയ കാല എഴുത്തുകാരുടെ കൃതികള്‍ വിസ്മൃതിയിലേക്ക് ചിതലരിച്ച പോകാതിരിക്കണമെങ്കില്‍, നളത്തെ തലമുറ കുഞ്ഞബ്ദുള്ളകളെ മറക്കാതിരിക്കണമെങ്കില്‍, unicode ഉപയോഗിച്ച് എഴുതി അതെല്ലാം രേഖപ്പെടുത്തി വെക്കണം.
അല്ലാത്തപക്ഷം മലയാള സാഹിത്യ ചരിത്രം ബ്ലോഗില്‍ നിന്നും വീണ്ടും തുടങ്ങും. കുറുമാനും, വിശാലനും, പെരിങ്ങോടനും, ഉമേശനും, വില്സണും, ലാപ്പുടയും, കൊച്ചുത്രേസ്യയും, ബെര്ളിതോമസും എല്ലാം മലയാള സാഹിത്യത്തിന്റെ പുതിയ് മുഖങ്ങളാണു്. ഇവരുടെ പേരുകള്‍ക്ക് മരണമില്ല.
തമിഴ് സംഗം കാലഘട്ടങ്ങളില്‍ എഴുതിവെച്ച കൃതികളില്‍ എത്ര ശതമാനം ഇന്ന് ലഭ്യമാണു് എന്ന് നാം ഓര്‍ക്കണം. ആ ദുര്‍ഗതി മലയാളത്തിനും ഉണ്ടാകും.
കാവലാന്‍
ReplyDeleteതാങ്കളും കേട്ടിരിക്കേണ്ട് ഒരു പഴയ podcast ഉണ്ട്.
അഡോപ്റ്റബിലിറ്റിയോടുള്ള മലയാള സമൂഹത്തിന്‍റ്റെ പിന്‍തിരിപ്പുകളില്‍ ഒരുദാഹരണം കൂടി ഇതില്‍ പണ്ഡിതനെന്നോ പാമരനെന്നോ ഇല്ല മറിച്ച് വര്‍ഗ്ഗീയതയും ആത്മവിശ്വാസമില്ലായ്മയും മാത്രമയിക്കാണുക.
ReplyDeleteതിരിച്ചറിവുകള്‍ മാറ്റം ഉണ്ടാക്കും എന്നത് യാഥാര്‍ത്ഥ്യം.
വിധേയത്വത്തിനും മുന്‍ദ്ധാരണകള്‍ക്കും ആയൂസ്സെപ്പോഴും കുറവായിരിക്കും. മാനദണ്ടം പലപ്പോഴും കൊന്നിരുന്ന വിധേയത്വത്തെയും വര്‍ഗ്ഗീയതയേയും പരാജയപ്പെടുത്താന്‍ സാഹചര്യമുണ്ടായത് ഒരു ഭാഗ്യമായി കാണുക.
കൈപ്പള്ളിയോട്,
തെറ്റ് പറ്റുക സ്വാഭാവികം തിരുത്താന്‍ തയ്യാറാവുക എന്നത് കുറവായിക്കാണുന്നതിനോട് യോജിപ്പില്ല, കാവലാന്‍ കാണിച്ച തെറ്റ് തിരുത്തിയതിനുശേഷം , ഈ പോഡ്കാസ്റ്റും കാണുക എന്നായിരുന്നു താങ്കളുടെ കമന്റെന്നാശിച്ചുപോയി :)
പലപ്പോഴായി ശുദ്ധവിവരക്കേട് എഴുന്നള്ളിച്ചിട്ടുള്ള ആളെന്ന നിലയ്ക്ക് ഈ പരാമര്‍ശത്തെയും തള്ളിക്കളയാം... പക്ഷെ അതിലെ പുശ്ചം ഭാവം അതു നമ്മളെ സംബന്ധിച്ചിടത്തോളം പ്രതികരിക്കേണ്ട വിഷയം തന്നെയാണ്‍..
ReplyDeleteകമ്പ്യൂട്ടറിനെയും ഇന്റര്‍നെറ്റിനെയും ഈ പഴയതലമുറയെഴുത്ത്തുകാര്‍ ഭയക്കുന്നു എന്നാാണാ ലേഖനം വായികുമ്പോള്‍ മനസ്സിലാകുന്നത്.. പ്രിന്റ് മീഡിയയുടെ നിലനില്പ് അസ്ഥാനത്താകുമോ എന്ന ആശങ്ക... അദ്ദേഹം തന്നെ പറയുന്നുണ്ട്..” നല്ല നിലവാരമുള്ള കൃതികള്‍ കാശ് കൊടുത്താല്‍ നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാം എന്ന്... നെറ്റിന്റെ പ്രചാരം അത്രെം വര്‍ദ്ധിക്കുന്നതോടേ ബുക്ദ്സ്റ്റാളില്‍ ജനം പോകില്ലാന്നും ചട്ടക്കൂടിന്റെ ആകറ്ഷണം മാത്രം കണ്ട് പുതകം വാാങ്ങിയിരുന്ന സമൂഹം ഇല്ലാതാവുമെന്നും പുനത്തിലിന്റെ ചവറോന്നും ആരും ക്രഡിറ്റ് കാറ്ഡ് പേ ചെയ്ത് നെറ്റിലൂടെ വാങ്ങില്ലാന്നുമുള്ള ആത്മ രോദനം അവിടെ കാണാം...!!!.
കാര്‍ട്ടൂണ്‍ സൂപ്പര്‍ കൈപ്പള്ളീ
ReplyDeleteകൊട്ടുന്നതിനിടയില്‍ അതു മറന്നു പോയി , നല്ല വര :)
ReplyDeleteperfect cartoon !!!
ReplyDeleteപുനത്തില്‍ ഖേദിച്ചകാര്യം അറിയിച്ചതിനു നന്ദി
ReplyDeleteഇപ്പൊഴുള്ള എഡിറ്റര്മാര്‍ ക്കു ചുമ്മാ സെന്സ് ഏഷന്‍ ഉണ്ടാക്കി പത്രം വിക്കുന്ന പണിയാ...
അക്ഷരജാലകക്കാരന്‍ പരയുന്നതു അയാളുടെ ജനപ്രീതി ഈയിടെ ഒത്തിരി വര്‍ ദ്ധിച്ചെന്നാ..
മാധ്യമം വീകിലിയിലെ ഗട്ടര്‍ എഴുത്തു പ്രഭു ഈയാളുടെ ജനപ്രീതി കണ്ട് വിറളി പിടിച്ചു നിരൂപിക്കാന്‍ തുടങ്ങ്യെന്നും
റിലേറ്റഡ് ലിങ്കു....
പണ്ട് ഏതോ ഒരു കഥ (ടാഗോറിന്റെയാണെന്നു തോന്നുന്നു) വള്ളിപുള്ളി വിടാതെ കോപ്പിയടിച്ച് പുസ്തകമിറക്കിയ വിദ്വാനാണ് ഈ വിദ്വാന്‍. ബ്ലോഗിലായിരുന്നെങ്കില്‍ അറിയാമായിരുന്നു. കൈയ്യോടെ പിടി കൂടിയേനെ. വെറുതേയല്ല ബ്ലോഗിനെ കുറ്റം പറഞ്ഞു നടക്കണത്.
ReplyDeleteപാവം പുനത്തില്‍ ജീവിച്ചുപോട്ട്. ഭിഷഗ്വരന്‍ ആയിട്ട് കഞ്ഞികുടി നടക്കുന്നില്ല മൂപ്പര് ബ്ലോഗ് എന്തെരാണെന്നും അറിയാത്ത 18-ആം നൂറ്റാണ്ടിലെ വെളിച്ചം കാണാത്ത സ്മാരകശിലകള്‍ പേറി കഴിയുന്നല്ലോ. എനിക്ക് കുണ്ഠിതം തോന്നുന്നു. തല്ലിയാലും ഇവനൊന്നും നന്നാവില്ല. പോട്ടെ വിട്ടുകളയ്. :)
ReplyDeleteപുനത്തിലിനു ആനപ്പുറത്തു കയറാന്‍ ആരെങ്കിലും ഒരേണി വെച്ചു കൊടുത്തിരുന്നങ്കില്‍!
ReplyDeleteകൈപ്പേ,
ReplyDeleteനല്ല വര, പെരുത്തിഷ്ടായി!
പുനം വീണ്ടും പുനത്തില്‍:
-സാരല്യാ, വിട്ട് കള!
ഇന്നലെ കേരള കൌമുദിയിലെ പുനത്തില്‍ ലേഖനം വായിച്ചപ്പോള്‍ തോന്നിയ പലകാര്യങ്ങളും ‘എതിരവന്‍’ മാഷിന്റെ കമന്റോട് കൂടി എന്റെ മനസ്സില്‍ നിന്ന് മാഞ്ഞു, ഇനി ഇത്തരം സെലിബ്രിറ്റി (!)കളുടെ ആഴ്ചകോളങ്ങള്‍ തന്നെ വായിക്കണമോ എന്നാണിപ്പോഴത്തെ ശങ്ക. പുനത്തില്‍ പറഞ്ഞതായി എതിരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ “ ഒരു എഡിറ്റര്‍ക്കു വായിച്ചുകൊടുത്ത് എഡിറ്റര്‍ എഴുതിയുണ്ടാക്കിയപ്പോള്‍ വന്ന മാറ്റമാകാന്‍ സാദ്ധ്യതയുണ്ടത്രെ”. ബെസ്റ്റ് കണ്ണാ, ബെസ്റ്റ്..ഞാന്‍ കരുതിയിരുന്നത് ഇതൊക്കെ ഈ സെലിബ്രിറ്റികള്‍ തന്നെയെഴുതി വായിച്ചും തിരുത്തിയും പിന്നെയുമെഴുതിയും എഡിറ്റര്‍ക്ക് അയച്ച് അവര്‍ അത് പ്രസിദ്ധീകരിക്കുന്നു എന്നാണ്;അല്ലാതെ ഇതൊക്കെ പറഞ്ഞ് കൊടുത്ത് എഡിറ്റര്‍ അയാളുടെ കയ്യില്‍ നിന്നും കുറേ ഇട്ടൊക്കെ,ആശയങ്ങള്‍ തന്നെ മാറ്റി അയാള്‍ക്ക് തോന്നും പടി പ്രസിദ്ധീകരിക്കുന്നതാണ് എന്ന് കരുതിയതേ ഇല്ല. ഇനി അത് കൊണ്ടാവുമോ പുനത്തില്‍ മാഷിന്റെ ലേഖനത്തിന്റെ തലക്കെട്ടും അങ്ങിനെ വന്ന് പെട്ടത് “എഡിറ്ററെ ആശ്രയിക്കാതെ” എന്താ തമാശ, എഡിറ്റര്‍ കരുതിക്കാണു, എന്തായാലും എഴുതി , എന്റെ പേര് തലക്കെട്ടില്‍ തന്നെ കിടക്കട്ടെ എന്ന് :)
ReplyDeleteപുനത്തില്‍ മാഷിനോട് ഇനി എതിരന്‍ വിളിക്കുമ്പോള്‍ ഒന്ന് സൂചിപ്പിക്കുമോ - ഇത് തന്നെയാണ് ബ്ലോഗിന്റെയും എഡിറ്ററുടെ ‘കലാപരിപാടി’കള്‍ക്ക് വിധേയമാകുന്ന പ്രിന്റെ മീഡിയയുടെയും പ്രധാന വ്യത്യാസമെന്ന്.ആരാന്റെ കൊച്ചിനെ ചുമക്കേണ്ട ഗതികേട് ബ്ലോഗെഴുത്തുകാര്‍ക്കില്ലന്നും.!
മറ്റൊന്ന്; ഇത് അദ്ദേഹം ഉദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്ഥമായി അച്ചടിച്ച് വന്നതില്‍ ഖേദിച്ച്, ആ കോളത്തിനു കിട്ടുന്ന എഴുത്ത് കൂലി വേണ്ട എന്ന് തീരുമാനിക്കാനുള്ള ചങ്കുറപ്പുണ്ടോ..?
കൈപ്പള്ളിയുടെ വര കലക്കന്‍ എന്ന് ഇനിയും പറയണോ..കലകലക്കന്‍.. കരീം മാഷ് പറഞ്ഞത് പോലെ ഒരു “ബ്ലോഗേണി” കൂടെ ചാരാമായിരുന്നു..പുനത്തിലിനു മരുന്നടിച്ച് സ്മാരകശിലകള്‍ തേടി പോകാന്‍..!!
ReplyDeleteനല്ല കാര്‍ട്ടൂണ്‍ കൈപ്പള്ളീ.
ReplyDeleteഇതും കൂടെ ഇവിടെ കിടന്നോട്ടെ
ആ നോട്ടത്തിനാണ് പ്രൈസ്.
ReplyDeleteപാവം പുനത്തില്‍ ആരോടാണ് പകതീര്‍ക്കുന്നത്:)
ReplyDeleteലിറ്റില്‍ മാഗസിന്‍ ആണെന്നിരിക്കട്ടെ അതെന്താ തറ മാഗസിന്‍ എന്നാണോ? പാവം ആ മണമ്പൂര്‍ രാജന്‍ ബാബു കാണണ്ട ആ സ്മാരകശിലാലിഖിതം. കണ്ടാല്‍ അയാള് തുങ്ങിച്ചാകും. പുനത്തില്‍ എത്രയും പെട്ടെന്ന് തിരുത്തട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
ReplyDelete1) കൈപ്പള്ളിയുടെ വര കലക്കി
2)paris hilton എന്ന് സെര്‍ച്ച് ചെയ്താല്‍ കൂടുതല്‍ റിസെള്‍ട്ട് കിട്ടും.ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടാണ് വ്യക്തിത്വത്തിന്റെ ഏകകം എന്ന് പറയാമോ?
Dinkan - ഡിങ്കന്‍
ReplyDeleteO.T.
മലയളം യൂണിക്കെഡില്‍ ഒരു വ്യക്തിയുടെ internet footprintനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. popularityയേകുറിച്ചല്ല. ഇന്റര്നെറ്റില്‍ മലയാളം അച്ചടിമാദ്ധ്യമത്തിലുള്ള സാഹിത്യകാരന്മാരുടെ സംഭാവന എത്ര കുറവാണു് എന്ന് ചൂണ്ടിക്കാണിക്കുകയാണു്. അതും യൂണിക്കോഡ് മലയാളത്തില്‍ തന്നെ search ചെയ്യണം.
"പാരിസ് ഹില്ട്ടണ് " എന്ന് search ചെയ്യു,
എഴുതാപൂറം വായിക്കരുത്. please.
ഈ കമന്റിട്ടവരൊന്നും കൈപ്പള്ളി കൊടുത്ത ലിങ്കു വഴി പുനത്തിലിന്റെ ആ ലേഖനം മനസ്സിരുത്തി വായിച്ചില്ലേ?
ReplyDeleteലിറ്റില്‍ മാഗസിനുകള്‍ ഒരു കാലത്ത് എന്തായിരുന്നു. എഴുത്തുകാരുടെ ആവശ്യവും ആവേശവും. ഇന്നെന്താണ് അതിന്റെ സ്ഥിതി. ഇത്രയുമാണ് ലിറ്റില്‍ മാഗസിനെ പറ്റി പുനത്തില് പറഞ്ഞത്.
പുനത്തിലിന്റെ ലേഖനം പൂര്‍ണ്ണമല്ല. ചില വിഴുങ്ങിക്കളികള് കാണുന്നുണ്ട്. അതേ സമയം അതൊരു ആക്ഷേപവുമല്ല.
പുനത്തില് പറഞ്ഞതില്‍ കാര്യമില്ലെന്ന് അതു ശ്രദ്ധിച്ച് വായിച്ച് വിലയിരുത്തിയ ശേഷം ആരൊക്കെ പറയുന്നു എന്നും കാണാനാഗ്രഹം. ;-)
കാര്‍ട്ടൂണ്‍ കൊള്ളാം ട്ടാ. :-)
ഇതു ചുമ്മാ ഒരു ഓണ്‍-ഓഫ്:
Kaippalli said: മലയാളം ബ്ലോഗുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ സംവിധാനം ഇല്ല. നാലും മൂനും ഏഴ് ബ്ലോഗിനു് വേണ്ടി google അണ്ണാച്ചി adsense service തുടങ്ങാനും പോണില്ല. (ഇപ്പ തുടങ്ങി കേട്ടാ) മാത്രമല്ല മലയാളം ബ്ലോഗുകള്‍ പുസ്തകമാക്കുന്നതു് കൊണ്ട് എഴുത്തുകാരനു് വലിയ സാമ്പത്തിക ലാഭം ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. മലയാളം ബ്ലോഗുകള്‍ പച്ച പിടിച്ച് വരുന്നതേയുള്ളു. ഇരിക്കുന്നതിനു് മുമ്പ് കാലു് നീട്ട് ചളമാക്കണോ?
Punathil Kunjabdulla said: കമ്പ്യൂട്ടര്‍ യുഗത്തിന്റെ ഈ സൃഷ്ടി സാധാരണ വായനക്കാരില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയിട്ടില്ല. മുത്തപ്പന്റെ ആട്ടം കൊള്ളാം എന്ന് മുത്തപ്പന്‍ തന്നെ പറയുന്ന രീതിയാണ് ഇന്ന് ഇതിനുള്ളത്.
അണ്ണന്‍ പ്രിന്റിനെപ്പറ്റി പറയണ പോലെ സ്വല്പം സര്‍കാസം പുള്ളി ബ്ലോഗിനെപ്പറ്റി പറഞ്ഞപ്പ കാണിച്ചെന്നേയുള്ള്.
Alif:
ReplyDeleteCertainly I would brief Punaththil the contents of all of these comments. In fact I had called him again when more comments were appearing. Because of time contstrains we could not prolong the conversation. I will try to infuse a much clearer understanding about Malayalam blogs.
In printed media 'ghost writers' are rampant. Many of the writers' blemishes are smoothened by editors.
Print media is still bewildered by the advent and advance of blog. They are trying to brush it aside with nervous humor, the major one being that Mal. blog is a place for "kochchu varththamaanam".
This comment has been removed by the author.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteകൈപ്പള്ളീ,
ReplyDeleteബ്ലോഗിലാര്‍ക്കും അറിയാത്ത കാര്യങ്ങളൊന്നുമല്ല, എങ്കിലും ഇനി ഇതു പ്രിന്റ് ആയി ആരുടെ അടുത്തെങ്കിലും എത്തുന്നെങ്കില്‍ ഇരിക്കട്ടെ എന്നു വച്ചിട്ട് മൂന്നാലു പോയിന്റ്.
പുനത്തിലനോ അതുപോലെ ഒരായുസ്സു മുഴുവന്‍ പത്രാധിപവിധേയമായി എഴുതിയവര്‍ക്കോ ബ്ലോഗിന്റെ സ്വാതന്ത്ര്യമെന്തെന്ന് മനസ്സിലാവില്ല. ലൗ ബേര്‍ഡ്സിനെ കൂടു തുറന്നു വിട്ടാല്‍ അതു ജീവിക്കില്ല, ചത്തു പോകുകയേയുള്ളു, കാരണം സ്വാതന്ത്ര്യമെന്തെന്ന് കണ്ടാലും അതിനു മനസ്സിലാവുകയോ സ്വതന്ത്രലോകത്തെങ്ങനെ ജീവിക്കണമെന്ന് പഠിക്കാനാവുകയോ ആ സാധുക്കളിക്ക് കഴിയില്ല.
പേപ്പറില്‍ അച്ചടിക്കാന്‍ കഴിയാത്തതുകൊണ്ട് ബ്ലോഗിലെഴുതുന്നെന്ന് വിശ്വസിക്കുന്ന സാധുക്കള്‍ക്കായി:
മലയാളം ബ്ലോഗില്‍ പല തരം എഴുത്തുകാരുണ്ട്, കാറ്റഗറി അല്ലാതെ തല്‍ക്കാലം ആരുടെയും പേരു പറയാത്തത് ഒരു പരസ്യപ്പലകയായി ഈ കമന്റ് മാറാതിരിക്കാന്‍ മാത്രമാണ്, സംശയമുള്ള ആര്‍ക്കും ഉദാഹരണങ്ങള്‍ മെയിലില്‍ അയച്ചു തരാം.
ഒന്ന്: പ്രിന്റ് എഴുത്ത് വരുമാനമാര്‍ഗ്ഗവും അതേ സമയം ബ്ലോഗ് എഴുത്ത് ആനന്ദസ്രോതസ്സുമാക്കിയ ബ്ലോഗര്‍മാര്‍ - മുഖ്യമായും ലേഖകര്‍, കാര്‍ട്ടൂണിസ്റ്റുകള്‍...
രണ്ട്: ബ്ലോഗ് എഴുത്ത് ആവിഷ്കാരത്തിന്റെ മുഖ്യപാതയും അതേസമയം ഇടയ്ക്കൊക്കെ പ്രിന്റ് മീഡിയയില്‍ ഇന്നു മലയാളത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് അവകാശപ്പെടുന്നവയിലെല്ലാം ഇടയ്ക്കിടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നവര്‍
മൂന്ന്: പ്രിന്റിലേക്ക് സാധനം അയക്കാത്തവര്‍. ഇതില്‍ മലയാളത്തിലെ കൊടി കുത്തിയ പത്രാധിപര്‍ "താങ്കളുടെ ഇന്ന പോസ്റ്റ് എന്നെയൊരാള്‍ പ്രിന്റ് ചെയ്തു കാട്ടി, എന്റെ ഇന്ന പ്രസിദ്ധീകരണത്തില്‍ ഇടട്ടേ" എന്ന് ഈ മെയില്‍ അയച്ചപ്പോള്‍ "ക്ഷമിക്കണം ഞാന്‍ അത് മാസികയിലടിക്കാന്‍ വേണ്ടി എഴുതിയതല്ല, ഇനിയൊരിക്കലാവട്ടെ" എന്ന് മറുകുറി അയച്ചവര്‍ മുതല്‍, ഇത് ഒരു രസത്തിനു ഞാന്‍ എഴുതുന്നത്, പ്രിന്റിലയക്കാന്‍ മാത്രം ഇതിലൊന്നുമില്ല എന്ന് സ്വയം കരുതുന്നവര്‍ വരെ പെടുന്നു.
ബ്ലോഗിന്റെ സവിശേഷത അതിന്റ് പാര്‍ട്ടിസിപ്പേറ്ററി സ്വഭാവമാണ്. ചില വിഗ്രഹങ്ങളെങ്കിലും ഉടഞ്ഞു പോകാതിരിക്കാന്‍ പല പ്രിന്റ് എഴുത്തുകാരും ബ്ലോഗില്‍ വരാതിരിക്കുന്നതു തന്നെ നല്ലത്.
പാവം പുനത്തില്‍, പാവം എഴുത്ത്ഛന്‍ , പാവങ്ങള്‍....ഒരു അഭിപ്രായം പറഞ്ഞാല്‍ ബ്ലോഗന്മാര്‍ ഓടിച്ചിട്ടും കൊല്ലും..അഭിപ്രായങ്ങള്‍ നിരന്തരം പറഞ്ഞിരുന്ന കേസരിയുടെയും എം.ഗോവിന്ദന്റെയും മഹാഭാഗ്യം. സാഹിത്യതിന്റെ ഈ മൊത്ത കച്ചവടക്കാര്‍ എത്തുന്നതിനു മുന്നെ അങ്ങു മേളോട്ടു പോയല്ലൊ..അക്ഷമരുടെ കൂട്ടത്തെയാണോ ബ്ലോഗസമൂഹം എന്നു വിളിക്കുന്നത്. ഇത്രയും എഴുതിയെന്നു കരുതി ഈ പാവത്തിന്റെ തല എടുക്കരുതെ.
ReplyDeleteഇവിടെ കാറ്റിന് സുഗന്ധം
ReplyDeleteഎഴുപതുകള്‍ ലിറ്റില്‍ മാഗസിന്റെ കാലമെന്ന്-അടയാളപ്പെടുത്തുമ്പോള്‍,
ReplyDeleteചെറ്യൊരുകൂട്ടം യുവാക്കളുടെ രാഷ്ടീയനിലപാടിന്റെപ്രശനമായികാണണം .
പൊതുധാര തമസ്കരിച്ച നീതിബോധത്തെ ജീവന്‍കൊടുത്തു നിലനിര്‍ത്തിയവരെ,
സ്മരിക്കാതെ കഴിയില്ല.
ആദ്യമായി പറയേണ്ടത്-സുഭാഷ് ചന്റ്രന്റെ പേരാണ്.
സ്ടീറ്റ് എന്നമാസിക.അതുന്നയിച്ചരാഷ്ടീയം ഒരുപാടുചെറുപ്പകാരുടെ ഉറക്കം
കെടുത്തിയിരുന്നു.സുഭാഷ് ഉള്‍പെടെ കുറേപേരേയും കൊണ്ടാണ്‍ പോയത്.
(തിരുനല്ലൂര്‍.കരുണാകരന്റെ അളിയനായിരുന്നു.കോപ്പികള്‍ചിലത്-സമ്ഘടിപ്പിക്കാം )രാഷ്ടീയം ,ലോകസിനിമ,ലോകസം ഗീത ചലനങ്ങള്‍.എല്ലാമെല്ലാം വേറിട്ടുകാണുന്നസം സ്കാരം ഉണ്ടാക്കിയത്-ലിറ്റില്‍
മാഗസിന്റെനേട്ടമായികാണാം .
പുനത്തിലോ,മുകുന്ദനോ ആധുനികതയുടേ സമര്‍ഥന്മാറ്ക്കോ (മന്ദബുദ്ധികള്‍)
ഇതുള്‍കൊള്ളാന്‍ സമയമെടുക്കും .ബ്ളോഗ്ഗിനെയും .