Tuesday, April 01, 2008

അതുല്യയുടെ ചോദ്യത്തിനു മറുപടി

അതുല്യയുടെ ചോദ്യത്തിനു മറുപടി

Ziya എഴുതിയ ലേഖനത്തിനു > അതുല്യ അതിനെകുറിച്ച് ചോദിച്ച ചോദ്യം > അതിനുള്ള മരുപടി.

അതുല്യ ചോദിച്ച ചോദ്യം വളരെ പ്രസക്തമായ ചോദ്യങ്ങളാണു്. ഉത്തരങ്ങള്‍ ചെറുതല്ല:

ചോ: കുറിപ്പുകളില്‍ കാണുന്നത് പോലെ) എഴുതാന്‍ എങ്ങനെയാണു സാധിക്കുക?
Translation: cursive script മലയാളത്തില്‍ എന്തുകൊണ്ട് Unicodeല്‍ ഇല്ല?

ഊ: മലയാളികള്‍ സൌജന്യമായി ഒരു കോപ്പും ചെയ്യാത്തതിനാല്‍ ആകപ്പാടെ ഒരു "കരുമ്പി" എന്ന script മാത്രമെ സൌജന്യമായി നിലവിലുള്ളു. അതും thanks to Kevin.

ചോ: "എല്ലാ അക്ഷരോം കൂടേ എന്നെ കുത്താന്‍ വരും."
Translation: സ്വരചിഹ്നങ്ങള്‍ വേറിട്ട് നില്കുന്നു. കൂട്ടക്ഷരങ്ങള്‍ കാണുന്നില്ല, അക്ഷരങ്ങള്‍ക്ക് പകരം ചതുരങ്ങള്‍, അക്ഷരങ്ങള്‍ക്ക് പകരം ചോദ്യചിഹ്നങ്ങള്‍

ഊ: മലയാള ഭാഷ കമ്പ്യൂട്ടറില്‍ കാണണമെങ്കില്‍ വേണ്ടുന്ന ഘടകങ്ങള്‍:
1) മലയാളം യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കാന്‍ താല്‍പര്യമുള്ള ജനം
2) മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടാക്കാന്‍ മനസുള്ള സ്ഥാപനം/വ്യക്തി
3) മലയാളം യൂണിക്കോഡ് ഫോണ്ട്
4) മലയാളം യൂണിക്കോഡ് പ്രദര്‍ശിപ്പിക്കാന്‍ സംവിധാനമുള്ള ഒപറേറ്റിങ്ങ് system
5) മലയാള അക്ഷരങ്ങള്‍ ശരിയായി സമ്യോജിപ്പിച്ച് പ്രദര്‍ശിപ്പിച്ച് പ്രവര്ത്തിപ്പിക്കാനുള്ള dynamic link library MS windowsല്‍ ഇതിനെ USP10.dll എന്നറിയപ്പെടും. ഇതാണു് അക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതും, സ്വരചിഹ്നങ്ങളെ അതാത് സ്ഥാനങ്ങളില്‍ സ്ഥാപിക്കുന്നതും. ഈ ഘടകത്തിന്റെ അഭാവത്തിലാണു് കൂട്ടക്ഷരങ്ങള്‍ കാണാതാവുകയും, സ്വരചിഹ്നങ്ങള്‍ സ്ഥാനം മാറി ഇരിക്കുന്നതും. കേരളം എന്നതിനു് ക‍‌േരളം എന്നും 'കൌമുദി' എന്നതിനു പകരം 'ക‍ൌമുദി' എന്നും കാണുന്നത്.

6) മലയാളം യൂണിക്കോഡ് ഉപയോഗിക്കുന്ന ഉപകരണം. browser, spreadsheet, wordprocessor etc.
മിക്ക applicationsഉം unicode compliant അല്ല. വിവര സാങ്കേതിക മേഖലയില്‍ ഇന്ത്യ ലോക നിലവാരമുള്ള ഒരു ഉപഭോക്തൃത രാജ്യമല്ല. അതിനാല്‍ ഭാരതീയ ഭാഷകളില്‍ വിവര സാങ്കേതിക ഉപകരണങ്ങള്‍ വിരളമാണു്.

മൈക്രോസൊഫ്റ്റ് ഉപകരണങ്ങള്‍ എല്ലാം തന്നെ മലയാളം യൂണിക്കോഡ് പിന്താങ്ങുന്നുണ്ട്. പക്ഷെ അഡോബി, മക്രോമീഡിയ, അപ്പിള്‍, മൊട്ടൊറോള്ള, ഐ മേറ്റ്, നോക്കിയ, സീമെന്സ്, സിമ്പ്യന്‍, സാംസുങ്ങ്, എല്‍.ജീ. സോണി, തുടങ്ങി ഒരുവിധം എല്ലാ സ്ഥപനങ്ങളും യൂണിക്കോഡ് പിന്തുണക്കുന്നുണ്ടെങ്കിലും indic-unicode പിന്തുണക്കുണക്കുന്നില്ല.

7) മലയാളം യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കാന്‍ താല്‍പര്യമുള്ള ജനം


അവസാനത്തെ അവശ്യഘടകവും ആദ്യത്തെ ആവശ്യ ഘടകവും ഒന്നാണു്. ഇത് ഒരു
circular referencing paradox ആണു്.
ആദ്യത്തെ ഘടകം ഇല്ലെങ്കില്‍ അവസാനത്തെ ഘടകം ഇല്ല, അവസാനത്തെ ഘടകം ഇല്ലെങ്കില്‍ ആദ്യത്തേതും ഇല്ല. ഈ കോപ്പെല്ലാം ഉണ്ടാക്കിവെച്ചിട്ട് ഇതു ഉപയോഗിക്കേണ്ട് മല്ലുസെല്ലാം serial ഉം മറ്റെ Idea Starഉം കണ്ടോണ്ടിരുന്നാല്‍ ഇതുണ്ടാക്കിയവന്‍ ഉച്ചക്ക് ചോരുകളു് തിന്നണ്ടേ? ആഅ..
അപ്പോള്‍ ഇത് വിറ്റാല്‍ മത്രമെ കാശുണ്ടാകു, കാശുണ്ടാവണമെങ്കില്‍ വാങ്ങന്‍ ആളു വേണം. വാങ്ങണമെങ്കില്‍ ഉപയോഗപ്രതമായിരിക്കണം, ഉപയോഗിക്കണമെങ്കില്‍ സാദനം ഉണ്ടാവണം. ഇനീം തിരിച്ച് പറയണോ? വേണ്ട അല്ലി?


ചോ:അപ്പോ മലയാളം അക്ഷരങ്ങളൊക്കെ പ്രിണ്ട് അല്ലാണ്ടേ കാലിഗ്രാഫി രീതിയിലു ചുമരിലൊട്ടിയ്ക്കാനായിട്ട് ഒരു പോസ്റ്ററൊക്കെ പോലെ പ്രിണ്ട് എളുപ്പത്തില്‍ എടുക്കാന്‍ വലിയ ചിലവില്ലാണ്ടേ, വേറ്ഡ്- എക്സല്‍ എന്നിവയില്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?

ഊ: ഞാന്‍ ചെയ്ത് തരാം. ചോറും, മുരിങ്ങക്ക വെച്ച് ഉണ്ടാക്കിയ അവിയലും, പുളിയാണവും ഉണ്ടാക്കി തരണം.


8 comments:

 1. തലക്കെട്ട് ഒക്കെ കണ്ടപ്പോ, ധൈര്യം കൊണ്ട് ഒരു വിറയുമായിട്ടാണെത്തീ‍ത്. പള്ള് വല്ലോം ആണോ, ച്യാഛീനെ പിന്നെ കണ്ടോളാംന്ന് അന്ന് നമ്മളു പറഞതാണല്ലോ.

  അപ്പോ ചുരുക്കത്തിലു സംഗതി നടക്കും അടുത്ത് തന്നെ അല്ലേ? ഇതാണു കൈപ്പിള്ളി, ചൊന്നാല്‍ ചൊന്ന പടി !

  ഇത്രയും എഫേര്‍ട്ട് എടുത്ത് പഴയ പോസ്റ്റിനുള്ള മറുപടിയ്ക്ക് താങ്ക്സ് എ മില്ല്യണ്‍.

  ഊണിന്റെ കാര്യം ഞാനേറ്റ്, അപ്പോ കൊച്ചിയ്ക്ക് എന്നാ റ്റിക്കറ്റ് കണ്‍ഫേം ആക്കിത്?

  ReplyDelete
 2. മരമാക്രിയുടെ പോസ്റ്റില്‍ ചെന്നപ്പോള്‍ നിരക്ഷരന്റെ ട്വിന്‍ ബ്രദര്‍ ആണ് കൈപ്പള്ളി എന്നറിഞ്ഞു.
  അങ്ങനെ കാണാന്‍ വന്നതാണ്.
  അപ്പോഴിതാ നല്ല ഉപകാരപ്രദമായ ഒരു പോസ്റ്റ്...
  (മാക്രി നിര്‍ബന്ധിച്ച് എന്നെ അയാളുടെ പോസ്റ്റില്‍ കൊണ്ടു പോയതാണ്. മാക്രി പറഞ്ഞത് വിശ്വസിച്ചിട്ടില്ല കേട്ടോ....)

  ReplyDelete
 3. To track comments
  ഇതിനെക്കുറിച്ചൊന്നും വല്യ പിടിപാടില്ല. :-)

  ReplyDelete
 4. കൈപ്പള്ളീ..മാപ്പ് സമേതം ഒരു ഓഫ്. ഈ സൂചികയുടെ ലിങ്കില്‍ (ബൂലോഗ ഗ്ലബ്ബില്‍) ക്ലിക്കുമ്പോള്‍, എക്സ്പ്ലോറര്‍ “പോടാ പുല്ലേ, എനിക്കിപ്പം തുറക്കാന്‍ മനസ്സില്ല” എന്നാണല്ലോ സ്ഥിരമായി പറഞ്ഞോണ്ടിരിക്കുന്നെ? അത് എന്റെ സ്വന്തം കുഴപ്പമാണോ...അതോ സൂചികയ്ക്ക് ജന്മനാ വന്നു പെട്ടതാണോ? ഊആറെല്ല് നേരിട്ട് ടൈപ്പ് ചെയ്തിട്ടും തഥൈവ! ഞായ്ക്ക് അതു തുറക്കാന്‍ പറ്റൂലല്ല്. അതെന്തര്?

  ReplyDelete
 5. കൈപ്പിള്ളി ഇത്രയും പറഞു തന്നതിനു വളരെ നന്ദികെട്ടോ

  ReplyDelete
 6. വിവര സാങ്കേതിക മേഖലയില്‍ ഇന്ത്യ ലോക നിലവാരമുള്ള ഒരു ഉപഭോക്തൃത രാജ്യമല്ല. അതിനാല്‍ ഭാരതീയ ഭാഷകളില്‍ വിവര സാങ്കേതിക ഉപകരണങ്ങള്‍ വിരളമാണു്.കൈപ്പള്ളീ, ഇതിന്‌ ഇപ്പൊ കിട്ടും, ഇന്ത്യയാണ്‌ എല്ലാത്തിന്റെം തലപ്പത്ത് എന്ന് മെയില്‍ ചെയ്തോണ്ടിരിക്കുന്നവരൊക്കെ ഇപ്പൊ വരും. പിന്നെ മലയാളികള്‍ സൌജന്യമായൊന്നും ചെയ്യുന്നില്ലാന്ന് പറയല്ലെ....തലശ്ശേരിയില്‍ നേതാക്കള്ക്ക് വേണ്ടീ തലയറുക്കുന്നില്ലെ? നേതാക്കള്‍ അണികളെ നന്നാക്കാന്‍ സമരം ധര്‍ണ്ണ ബന്ദ് ഹര്ത്താല്‍ പ്രസംഗം ഇവ നടത്തുന്നില്ലെ... ഞാനോടി...പ്ലീസ് ഡോണ്ട് ഫോളോമീ.....
  സാംസങ്ങ് അല്ലെ സാംസുങ് എനെഴുതിക്കണ്ട് ച്വാദിച്ചതാ..അന്ഗ്ഗ്രേസിയില്‍ ത്രീ സ്റ്റാര്‍? സിമെന്സിന്റെ മലയാളം സപ്പോറ്ടുള്ള മൊബൈല്‍ ഞാന്‍ കണ്ടീട്ടുണ്ട്, സീമെന്സിന്റെ മൊബൈല്ഫോണുകള്ക്കുള്ള സോഫ്ട്വെയര്‍ തിറൊന്തരത്തും കൂടിയാണ്‌ നിര്മ്മികുന്നതെന്ന് എവിടെയോ വായിച്ചിരുന്നു.again ഞാനോടി....

  ReplyDelete
 7. കടവന്‍

  Samsungന്റെ ഫോണില്‍ മലയാളം ഞാനും കണ്ടിട്ടുണ്ട്. അതില്‍ മലയാളം UI മാത്രമാണു്. മലയാഅളത്തില്‍ വിനിമയം (SMS, WEB) തുടങ്ങിയത് കണ്ടിട്ടില്ല. ഉണ്ടെങ്കില്‍ അറിയിക്കുക. ഞാന്‍ ഒരു samsung fan ആണു്.

  കുറച്ച് വര്ഷങ്ങള്‍ക്ക് മുമ്പ് samsung ന്റെ product launchന്റെ പണി ചെയ്തപ്പോള്‍ കുറെ കൊറിയാക്കാര്‍ ഉണ്ടായിരുന്നു. അവര്‍ ഇതിനെ സാംസുങ്ങ് എന്നാണു് ഉച്ചരിച്ചത്. ഒരു പേരായതിനാല്‍ എങ്ങനെ വേണമേങ്കിലും ഉച്ചരിക്കാം തെറ്റില്ല.

  Mythology എന്ന വാക്കിനെ മൈഥോളൊജി എന്നും Bass നെ ബാസ് എന്നും പറയാതിരുന്നാല്‍ മതി.
  :)

  ReplyDelete
 8. ഞാനുമൊരു samsungഫാനാണ്‍ മൊബൈല്‍ ഫോണിറ്റെ കാര്യത്തില്. കാരണം വളരെ വ്യക്തമായ ശബ്ദം, പിക്ച്ചര്‍, കൂടാതെ user friendly menu helps easy to handle.ex; with just a click, can engage into silent mode, or read/delete messages.എന്നാല്‍ samsungന്റെ laserപ്രിന്ററുകള്‍ തീരെ ഗുണമേന്മയില്ലാത്തവയായാണ്‍ കണ്ടിരിക്കുന്നത്. സീഡീ ഡ്രൈവുകള്‍ തരക്കേടില്ല എന്നാലും മികച്ചതായിത്തോന്നുന്നില്ല. മോണിട്ടറുകള്‍ റ്റീവീകള്‍ ഇവയും നല്ല പിക്ച്ചര്‍ ക്വാളിറ്റി കാട്ടുന്നുണ്ട്. റ്റിവികള്‍ സംബന്ധിച്ച് പിക്ച്ചര്‍ റ്റ്യൂബ് വേഗം വീക്കാവുന്നതും കാണുന്നു.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..