Tuesday, April 29, 2008

cricket pitchല്‍ പോട്ടം പിടിക്കാത്ത അണ്ണന്മാര്‍

പോട്ടം പിടിക്കണ അണ്ണന്മാരെ കൊണ്ടു് pitchല്‍ നടക്കാന്‍ ഇടമില്ല.
പത്രക്കാര്‍ ഒരോരുത്തന്റെയും കൈയില്‍ ഓരോ പുട്ടുകുറ്റിയും കൊടുത്ത് വിട്ടിട്ടുണ്ട്. അവന്മാരെല്ലാം pitchല്‍ ഏതോ ഒരുത്തി ഏതോ ഒരു വെളുത്ത് തൊലിയുള്ളവന്റെ കഴുത്തില്‍ തൂങ്ങുന്നതിന്റെ പോട്ടം പിടിക്കാന്‍ ഓടിയ ഓട്ടത്തില്‍, നമ്മടെ ചെറുക്കന്റെ കരണത്തിനു് ലവന്‍ പെടച്ചതിന്റെ പോട്ടം ഒരു മോന്മാരും എടുത്തില്ലല്ലോ.

ഇതാണു് പോട്ടോ "ജീര്ണലിസം".

8 comments:

  1. കാണാത്ത വാര്ത്ത കണ്ടെന്ന് പറയുന്ന ധര്മ്മം.

    പത്ര ധര്മ്മം.

    ഇവന്മാര്‍ ആരെങ്കിലും ഈ സംഭവം കണ്ടോ?

    ReplyDelete
  2. കണ്ടിട്ടുണ്ടാവാം..

    എന്നല്ലേ ലോ ലാ ബോര്‍ഡംഗങ്ങള്‍ കണ്ട് വിധിയെഴൂതി എന്നു പറയുന്നത്..

    എന്തായാലും പൊതുജനം കണ്ടില്ല.. ബ്രോഡ്കാസ്റ്റിംഗ് പ്രൊഡക്ഷന്‍ കണ്ട്രോലറുടെ മനസ്സിലുള്ളതല്ലേ നമുക്ക് കാണാന്‍ കഴിയൂ.. കളിക്കാരുടെ ബോള്‍ ചുരണ്ടലും നഖം കടിയ്ക്കലും മാത്രമല്ലാതെ പ്രീതി സിന്തയുടെ ചുണ്ടുകളോ ഗാലറിയിരിയ്ക്കുന്ന തുണികുറവുള്ള സൂന്ദരിമാരുറ്റെ ഫ്ലയിം കിസ്സുകളോ ഒക്കെ ജനങ്ങളുമായി പങ്കുവയ്ക്കുന്നവര്‍ക്ക് പറ്റിയ ഏറ്റവും വല്യ അമളി ആയി പോയി ഇത്... പ്രീതിയുടെ കെട്ടിപിടുത്തത്തെക്കാളേറെ ഏറ്റവും കൂടുതല്‍ ടി ആര്‍ പി കിട്ടാമായിരുന്ന ഒരു മേജര്‍ ഫൂട്ടേജ് നഷ്ടമായതിന്റെ ആഘാതം ഇപ്പഴും വിട്ടുമാറിയിട്ടുണ്ടാവില്ല.. ഇതുമൂലം വേള്‍ഡ് ടെലിന്റെ ആ പി സി ആറിന്റെ ജോലി പോയിട്ടുണ്ടാവണം..

    വിദേശികളെ തെറിവിളിച്ച് രസിച്ചിരുന്ന ശാന്തന് (എന്തൊരു വൈകൃത പേര്) ഇത്തവണ ആളുമാറിപ്പോയി.. ഏതോ പൊലീസ് സ്റ്റേഷനിലെ എസ് പി സ്ഥാനം ഉള്ളവന്നാ സര്‍ദാര്‍.. പോലീസ് മുറയിലായിരുന്നിരിയ്ക്കുമോ ഇടി? ച്ഛേ, അതു കാണാന്‍ പറ്റാഞ്ഞത് തീരാനഷ്ടം തന്നെ... ഈ കളിക്കാരുടെ ഇത്തരം പ്രവനതമൂലം പല മാച്ചുകളിലും ഇവരെ രാജ്യത്തിന് നഷ്ടമായിട്ടും ബോര്‍ഡ് ഇവര്‍ക്കെതിരെവേണ്ട രീതിയില്‍ അച്ചടനടപറ്റികള്‍ക്കൊന്നും ശ്രമിച്ചിട്ടില്ല എന്നത് ഖേദകരമാണ്..

    എന്നാലും ഇങ്ങനെ വലിയ വായില്‍, അതും പൊതുസ്ഥലത്ത് വച്ച് കുടുകുടാ കരഞ്ഞ, യെവന്‍ മലയാളിയ്ക്ക് അഭിമാനമോ അതോ.....?

    പണ്ട് നടി ശാരദ തുലാഭാരം സിനിമയില്‍ നാച്ചുറലായി കരഞ്ഞതിനാലാണത്രെ ദേശീയ അവാര്‍ഡ് കിട്ടിയത്.. അതുവച്ചുനോക്കുമ്പോള്‍ സിനിമയില്‍ ഇന്നുവരും നാളെവരും ടോണിക്കുട്ടാ..എന്നും പറഞ്ഞിരിയ്ക്കുന്ന ലിവന്‍ മലയാളസിനിമയ്ക്ക് “ഒസ്കാര്‍” നേടിത്തരുമെന്ന് ഒറപ്പ്.. അല്യോ.. :)

    ReplyDelete
  3. ശരിയാ പറഞ്ഞത്.

    ആ സംഭവം നടന്ന അന്ന് മുതല്‍ ഞാന്‍ പരതാന്‍ തുടങ്ങിയതാ ഓണ്‍ലൈനില്‍. തല്ലുകൊള്ളുന്ന ഒരു ചിത്രത്തിനായി. ചിത്രം ഇല്ല എന്ന് മനസ്സിലായപ്പോ പിന്നെ വീഡിയോ പരതലായി. പരതിപ്പരതി എന്റെ കൈവേദനിച്ചു... ഗൂഗ്ഗിള്‍ വീഡിയോയുടെ നടുവൊടിഞ്ഞു.. ബട്ട്, നോ റിസല്‍ട്ട്...

    അപ്പോ കരുതി, ഹര്‍ബജന്‍ ഒരു ഫ്രാ‍ക്ഷന്‍ ഓഫ് സെക്കന്റില്‍ ചെക്കന്റെ മോന്തക്കിട്ട് പൊട്ടിച്ചതല്ലേ, അതുകൊണ്ടാവാം സംഭവം ഒപ്പിയെടുക്കാന്‍ പറ്റാതിരുന്നത് എന്ന്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഇന്റര്‍വ്യൂവില്‍ 'ശ്രീ.ശാന്തന്‍' പറയുകയാ:

    “അടിയാണേല്‍ സാരമില്ല. ഇത് പൂരത്തല്ല് ആയിരുന്നു” എന്ന്.

    അപ്പോ മോന്തക്ക് ഒന്നും രണ്ടുമൊന്നുമല്ല കിട്ടിയത് എന്ന് വ്യക്തം! അടിപൂരം!! എന്നിട്ടും....

    ഓഫ് ടോപ്പിക്ക്:

    ഇനീപ്പോ, ഗ്രൌണ്ടില്‍ വച്ചല്ലേ തല്ലിയത് ദൈവേ...! വല്ല ബാത്ത്രൂമിലോ മറ്റോ ചെക്കന്‍ “1” ന് പോകുമ്പോ പിടിച്ച് ചാമ്പിയതാവുമോ? യേയ്... അല്ല...

    ഇനീപ്പോ, ഹര്‍ബജന്‍ തല്ലുന്നതായി ചെക്കന്‍ സ്വപ്നം കണ്ട് പേടിച്ച് കരഞ്ഞതാണോ? യേയ്.. അല്ല..

    എന്തായാലും അവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു എന്ന് ഓര്‍ത്ത് സമാധാനിക്കം. ആരും തല്ലീല്ലേല്‍ എന്നെങ്കിലും കൈയ്യീക്കിട്ടിയാല്‍ ഞാന്‍ ഒന്ന് കൊടുത്തേനേ....

    :-)

    ReplyDelete
  4. കരുര്ത്തം കെട്ട ഈ ഇബിലീസിനു് അടി പറ്റിച്ചതിനു്
    ബജ്ജിക്ക് ഈ വര്ഷത്തെ അര്‍ജ്ജുന അവാര്‍ഡും പരമവീര ചക്രവും ഒരുമിച്ച് കൊടുക്കണം.

    ReplyDelete
  5. ബാജി, ശ്രീ തല്ല് കണ്ടു ഓസ്ട്രേലിയക്കാര്‍ നന്നായി ചിരിക്കുന്നുണ്ടായിരിക്കും. എന്തായിരുന്നു അവിടുത്തെ പ്രകടനം!

    ReplyDelete
  6. കൈപ്പള്ളി,ഐപിയെല്ലില്‍ ഫോട്ടോഗ്രാഫേസിന് നിബന്ധനകളുണ്ടെന്നാണ് തോന്നുന്നത്,അതുകൊണ്ടായിരിക്കാം ഗെറ്റി ഇമേജസ്‌ അടക്കം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഐപിയെല്‍ ബഹിഷ്കരീച്ചിരിക്കുന്നത്‌.

    ReplyDelete
  7. കരയുന്നത് ഞാന്‍ കണ്ടു.

    ReplyDelete
  8. കൊണ്ടത് കണക്കായി പോയി. പയ്യന്‍ അതിന്റെ ഒരു കുറുവ് കുറെ കാലമായി കാണുന്നുണ്ടായിരുന്നു. പിന്നെ കൈപ്പള്ളു ചേട്ടാ.. എന്താ ഇപ്പൊ പോഡ്കാസ്റ്റ് ചെയ്യാത്തത്? വീ റിയലി റിയലി മിസ്സ് ഇറ്റ്. .. പ്ലീസ് സ്റ്റാര്‍ട് സൂന്‍...

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..