ദിവ്യപ്രകടനം നമ്പര്‍ three.
ആശാന്‍ മരയ്ക്കാര്‍ അപ്പച്ചയുടെ beatificationഉം subsequent തങ്ങള്‍ficationനും ലഭിക്കാനുള്ള കാരണം ചരിത്രപ്രസിദ്ധമായ ഈ സംഭവമാണു്.
കൈപ്പള്ളി ഉപ്പുപ്പ വീട്ടിന്റെ താക്കോള്‍ കൊടുത്ത അന്നുതന്നെ ആശാന്‍ മരയ്ക്കാര്‍ അപ്പച്ചയും അദ്ദേഹത്തിന്റെ മാതാവും തെക്കതിലുള്ള വീട്ടില്‍ താമസമാക്കി. പിഞ്ഞാണിയെഴുത്തു്, ഏലസ് കെട്ടല്‍, ജിന്നോട്ടിക്കല്‍, മഷിനോട്ടം, ചുട്ടകോഴി പറപ്പിക്കല്‍, തീയില്‍ ചാട്ടം, പ്രേതബാധ ചികിത്സ, ഭാവി പ്രവചനം മുതലായ അതി ശ്രേഷ്ടമായ സാമുഹിക സേവനങ്ങള്‍ ചില്ലറയായും മൊത്തവിലക്കും നടത്തിപോരുന്ന കാലം.
നാഷണല്‍ ഹൈവേ വരുന്നതിനും മുമ്പ് ഇന്നു കണിയാപുരം പള്ളി ഇരിക്കുന്നതിന്റെ തെക്ക് ഭാഗത്ത് പഴയ ഒരു ഭഗവതീക്ഷേത്രം ഉണ്ടായിരുന്നു. അതിന്റെ കിഴക്ക് ഭാഗത്തായി ഒരു കാടുണ്ടായിരുന്നു. നട്ടുച്ചക്കും പ്രകാശം പതിക്കാത്ത കടുംകാട്. ഭൂതപ്രേതപിശാചുക്കള്‍ വിളയാടുന്ന വിഹാരകേന്ത്രമായിരുന്നു അവിടം.
ഒരു ദിവസം ആശാന്‍ മരയ്ക്കാര്‍ അപ്പച്ച trivandram cityയില്‍ പോയി തിരികെ വരുകയായിരുന്നു. വീടെത്താന്‍ വൈകിയതിനാല്‍ കാട്ടിലൂടെയുള്ള കുറുക്കുവഴിയെ വിട്ടിലേക്ക് നടന്നു. സൂര്യന്‍ അസ്ഥമിക്കുന്ന നേരം. സൂര്യന്‍ ഉണ്ടെങ്കിലും വലിയ പ്രയോചനം ഒന്നുമില്ല, അതിന്റെ കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ. കണിയാപുരത്തുള്ള ചാത്തന്മാരും യക്ഷികളും നൈറ്റ് ഡ്യൂട്ടിക്കായി തയ്യാറെടുക്കുന്ന സമയം. ആശാന്‍ മരയ്ക്കാര്‍ അപ്പച്ച ജോലി സംബന്ധമായി ഈ ഇനത്തിലുള്ളവരുമായി daily meet ചെയ്യുന്നതിനാല്‍ പുള്ളിക്ക് യാതൊരു ഭയവും ഇല്ലായിരുന്നു. പുള്ളി വളരെ casualആയി മുന്നോട്ട് നടന്നു.
മരയ്ക്കാര്‍ കാട്ടിനുള്ളിലെ ക്ഷേത്രത്തിന്റെ അരുകിലുള്ള പഴയ കിണറ്റിന്‍ കരയില്‍ വെള്ളം കുടിക്കാനായി എത്തി.
അപ്പോഴാണു് പനം കുലപോലെ തലമുടിയുള്ള, അതി സുന്ദരിയായ വെള്ള വസ്ത്രം ധരിച്ച ഒരു യുവതി അദ്ദേഹത്തിന്റെ പിന്നില്‍ വന്നെത്തിയതു്. ഒരു സിനിമ പോലും കണ്ടിട്ടില്ലാത്ത ആശാന്‍ മരയ്ക്കാര്‍ അപ്പച്ച അദ്ദേഹത്തിന്റെ ദിവ്യജ്ഞാനത്താല്‍ ഇതു് യക്ഷിയാണെന്നു് ഉടന്‍ തിരിച്ചറിഞ്ഞു. പുള്ളി കരുതലോടെ മുന്നോട്ടു് നീങ്ങി. യക്ഷി മുന്നില്‍ വന്നു 5.1 dolby soundല്‍ ചോദിച്ചു.: "ചെട്ട, ചെട്ട... ചെട്ട..., ചുണ്ണാബുണ്ടോ... ഉണ്ടൊ... ഉണ്ടൊ... ഉണ്ടൊ...?", ഇതുപോലുള്ള അനേകം ഐറ്റംസിനെ വളരെ നിസാരമായി തളച്ചിട്ടുള്ള ആശാന്‍ മരയ്ക്കാറിനു് കാര്യം പിടികിട്ടി.
കൂടുതല്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല, അദേഹം യക്ഷിയുടെ തലമുടി കൈയില്‍ ചുറ്റി ഇടം കാലുകൊണ്ടു അവളുടെ കഴുത്തില്‍ ചവിട്ടി തറയില്‍ കീഴ്പെടുത്തി. സഞ്ചിയില്‍ നിന്നും മൂന്നു ഇരുമ്പ് ആണിയും ഒരു ചുറ്റികയും കൊണ്ടു യക്ഷിയുടെ ഉച്ചിയില്‍ അണികള്‍ തറച്ചു. എല്ലാം വളരെ പെട്ടന്നായിരുന്നു. ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ മരയ്ക്കാര്‍ സ്ഥിരം നേരിടുന്നതിനാലാണു് അദ്ദേഹത്തിന്റെ സഞ്ചിയില്‍ എപ്പോഴും ഒരു full set of tools ഉള്ളത് എന്ന ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
അങ്ങനെ യക്ഷി മരയ്ക്കാറിന്റെ uncompromising അടിമത്വം സ്വീകരിച്ചു. തലമുടി ഭംഗിയായി വാരികെട്ടി യക്ഷി മരയ്ക്കാറിനെ അനുസരണയോടെ വീട്ടിലേക്ക് പിന്തുടര്‍ന്നു. മാതാവിനോടു മരയ്ക്കാര്‍ ഉള്ള സത്യം പറഞ്ഞാല്‍ അവര്‍ ഭയക്കും എന്നറിയാമെന്നുള്ളതിനാല്‍, സത്യം അദ്ദേഹം മറച്ചു വെച്ചു. യത്തീമായ ഒരു പാവം പെണ്ണാണെന്നും, വീട്ട് ജോലിക്ക് ആളിനെ അനവേഷിക്കുന്നതിനാലും, ഇവള്‍ വിട്ടില്‍ നില്‍ക്കട്ടെ എന്നു് മരയ്ക്കാര്‍ പറഞ്ഞു. വീട്ട് ജോലിക്ക് ആളിനെ കിട്ടിയ സന്തോഷത്തില്‍ മാതാവു് കൂടുതല്‍ ഒന്നും അനവേഷിച്ചില്ല. അതെ അന്നും വീട്ടുജോലിക്ക് ആളിനെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു.
യക്ഷിയോട് മാതാവ് കിണറ്റില്‍ നിന്നും ഒരു കുടം വെള്ളം കോരി വെക്കാന്‍ ആജ്ഞാപിച്ചു. യക്ഷി പുറത്തു പോയ ഉടന്‍തന്നെ തിരിച്ചു വന്നു. "എന്താടി അസത്തെ നിനക്ക് അനുസരണ ഇല്ലെ?". യക്ഷി പറഞ്ഞു, "വെള്ളം കൊരി വെച്ചു തായെ"
മാതാവു് പുറത്തു പോയിനോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഒരു കുടം വെള്ളത്തിനു് പകരം 10 കുടം വെള്ളം കോരി വെച്ചിരിക്കുന്നു. അങ്ങനെ മാതാവു് പുറത്തു് ഉണങ്ങി നില്കുന്ന പ്ലാവിനെ ചൂണ്ടി പറഞ്ഞു, "മകളെ നീ ഇനി ആ പ്ലാന്തടി വെട്ടി വിറകു് കീറി ഇടു". ആജ്ഞാപിക്കുന്നതിന്റെ താമസം മാത്രമെ ഉണ്ടായിരുന്നുള്ളു. അവള്‍ നിമിഷ നേരംകൊണ്ടു് പ്ലവിനെ വെട്ടി വിറകു കീറി 10 കെട്ടുകളായി കെട്ടി വെച്ചു. മാതാവിനെ സന്തോഷമായി. അങ്ങനെ യക്ഷി അടുക്കളയിലും, പറമ്പിലും 10 ആളിന്റെ ജോലി ചെയ്തു, മാതാവിനെ സഹായിച്ചു് കുറേ വര്‍ഷങ്ങള്‍ കഴിച്ചുകൂടി.
അങ്ങനെ ഒരുനാള്‍ ജോലിയെല്ലാം കഴിഞ്ഞു അവള്‍ അടുക്കളയില്‍ ഇരിക്കുമ്പോള്‍, മാതാവു് സ്നേഹപുരസരം അവളുടെ തല മടിയില്‍ കിടത്തി പനം കുലപോലുള്ള തലയില്‍ പേന്‍ നോക്കാന്‍ തുടങ്ങി. പേന്‍ നോക്കുന്നതിനിടയില്‍ മാതാവിന്റെ വിരല്‍തുമ്പില്‍ ഇരുമ്പാണികള്‍ തടഞ്ഞു. "മകളെ ഇതെന്താണു നിന്റെ തലയില്‍ ഈ മൂന്നു് 4mm Mild Steel Rivetഉകള്‍".
അവള്‍ പറഞ്ഞു: "അയ്യോ തായെ ഇതു rivet അല്ല, ഞാന്‍ കാട്ടില്‍ വിറകൊടിക്കാന്‍ പോയപ്പോള്‍ കാറ്റാടി മുള്ളു തറച്ചതാണു്" മാതാവു അതു് വിശ്വസിച്ചു സഹതാപത്തോടെ മുള്ളുകളെന്നു ധരിച്ച് ആ മൂന്നു ആണികളും ഓരോന്നായി വലിച്ചൂരി. മൂന്നാമത്തെ ആണി ഊരിയ ഉടന്‍ യക്ഷി അവളുടെ സ്വരൂപം പ്രാപിച്ചു, അവള്‍ കണ്ണുകള്‍ വിടര്‍ത്തി, കുരവയിട്ടു, എന്നിട്ടു് അട്ടഹസിച്ച് കാട്ടിലേക്ക് ഓടിപ്പോയി. മരയ്ക്കാര്‍ അപ്പച്ച അവളെ കണ്ടുമുട്ടിയ ആ ക്ഷേത്രത്തിലെ കിണറ്റിലേക്കു് യക്ഷി കുതിച്ചു ചാടി. ആ യക്ഷി ഇപ്പോഴും ആ കിണറ്റില്‍ ഉണ്ടെന്നാണു് പല local ശാസ്ത്രജ്ഞന്മാരും അവകാശപ്പെടുന്നത്.
ഇന്നത്തെ അവസ്ഥ.
ഇന്ന് കൈപ്പള്ളി നഗറിലുള്ള തെക്കതില്‍ എന്ന ആ സ്ഥലം ആശാന്‍ മരയ്ക്കാര്‍ അപ്പച്ചായുടെ സ്മാരകമാണു്. പഴയ കുടില്‍ 1940 ഒരു തൈക്കാവാക്കി പണിഞ്ഞു. അതിനു ശേഷം അതിന്റെ പിന്‍ ഭാഗത്ത് ഒരു പള്ളി പണിപ്പിച്ചു. ആശാന്‍ മരയ്ക്കാറിനേയും അദ്ദേഹത്തിന്റെ മാതാവിനേയും ഇവിടെ ഖബര്‍ അടക്കിയിട്ടുണ്ട് എന്നാണു് പറയപ്പെടുന്നത്.
അവിടെ ഇപ്പോള്‍ കാണിക്ക (കറുത്ത കോഴി, ആടു, പഴക്കൊല, ബിരിയാണി, തേങ്ങ മുതലാവ.) സമര്‍പ്പണം, നേര്‍ച്ച, വഞ്ചി പിരിവു്, ചില്ലറ മന്ത്രവാദവും, പരിസരത്തുള്ള മരങ്ങളില്‍ തൊട്ടില്‍ കെട്ടല്‍, തുടങ്ങിയ വിശ്വാസ പ്രകടനങ്ങള്‍ നടന്നു പോരുന്നു. പരിസരത്തുള്ള നാലഞ്ച് കുടുമ്പങ്ങളും, പള്ളി കമ്മറ്റിയിലെ ഏഴെട്ടു് പേരും വലിയ ബുദ്ധിമുട്ടില്ലാതെ daily മൂനു നേരം ഭേഷ നല്ല കോഴി ബിരിയാണിയും, ചില്ലി ബീഫും കഴിച്ച് കഴിയുന്നു. ഹോ ! എത്ര സുന്ദരമായ അത്ഭുതം!!
ഇവിടെ നടത്തുന്ന അന്ഥവിശ്വാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ കണിയാപുരം ജമാ-അത്തും, സുന്നി, മുജാഹിദ്, ജമാ-അത്ത് ഇസ്ലാം വിശ്വാസികള്‍ മുന്‍കാലങ്ങളില്‍ പലവെട്ടം താക്കീതുകള്‍ നള്‍കിയെങ്കിലും, യാതൊരു മെച്ചവും ഉണ്ടായിട്ടില്ല. തെക്കതില്‍ പള്ളിയില്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നും, പല ദൂരസ്ഥലങ്ങളില്‍ നിന്നും അന്ഥവിശ്വാസികള്‍ ദിനംപ്രധി വര്‍ധിച്ചു വരുന്നു.
-അവസാനിച്ചു.
(മൂന്നു ഭാഗങ്ങള്‍ക്കും കൂടി ഒന്നിച്ചുള്ള കമന്റ്)
ReplyDeleteകൈപ്പള്ളി ഇതെന്താ കൈപ്പള്ളി-ഐതിഹ്യമാല എഴുതാന്‍ പോകുന്നോ?
ഏതായാലും അല്പം യുക്തിചിന്തയൊക്കെ ഉണ്ടെന്നു ഞാന്‍ വിചാരിച്ചിരുന്ന കൈപ്പള്ളി ഈ പണിയ്ക്കു പോകും എന്നു കരുതിയില്ല!
ഈ കഥയൊക്കെ മറ്റു പല രൂപത്തിലും വേറേ പലരുടെയും പേരിലുണ്ടു്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിച്ചാല്‍ കിട്ടും. യക്ഷിയെ ഒതുക്കി ആണിയടിച്ചതു് അമ്മ വലിച്ചൂരിയപ്പോള്‍ യക്ഷി രക്ഷപ്പെട്ടതു്, പുലയി ഒരു കല്ലില്‍ അരിവാള്‍ മൂര്‍ച്ച കൂട്ടാന്‍ ഉരച്ചപ്പോള്‍ ചോര വന്നതു് ഒരു അമ്പലത്തിലെ വിഗ്രഹമായതു്, അറുപതു കൊല്ലം മുമ്പു നടന്ന കാര്യം ആന ഓര്‍ത്തതു്, ആറ്റുവെള്ളത്തിന്റെ മുകളിലൂടെ വാഴയിലയിലും അമ്മിക്കല്ലിലുമൊക്കെ കയറി പോയതു് ഇങ്ങനെ പലതും എത്രയോ പേരുടെ പേരില്‍ കേട്ടിരിക്കുന്നു!
പിന്നെ ഇടയ്ക്കു പറഞ്ഞ “വഴിയേ പോയ മരയ്ക്കാന്മാര്‍ക്കു ഭൂമിയും മറ്റും കൊടുത്താണു് കൈപ്പള്ളിക്കുടുംബം ഇങ്ങനെയായിപ്പോയതു്” എന്ന പരാമര്‍ശം വളരെ ഇഷ്ടപ്പെട്ടു :)
ഉമേഷ് അണ്ണൻ വന്നു് വായിച്ചതിൽ സന്തോഷം
ReplyDeleteഎല്ലാവരുടെയും പേരിൽ ഈ കഥ ഉണ്ടെന്നറിയാം. പക്ഷെ ഇതാണു് original കഥ. ബക്കി മൊത്തം ചുമ്മ.
എല്ലാർക്കും ആകാമെങ്കിൽ കണിയാപുരത്തിനും ഇരിക്കട്ടണ്ണ ഒരു കഥ.
:)
ആരുടേയോ ദിവ്യപ്രകടനം പൊളിച്ചടുക്കിയതിനെ പറ്റിയായിരിക്കും പോസ്റ്റെന്നാ ഞാന്‍ കരുതിയത്..
ReplyDeleteഇതിപ്പോ ഏതെങ്കിലും ചാനലുകാര്‍ കണ്ടാല്‍ അവര്‍ക്കൊരു രണ്ടു മൂന്നു കൊല്ലത്തേക്കോടിക്കാനൊരു കഥയായി..
അതെ..അതെ..ഒരു ഐതിഹ്യമാല വായിച്ചത് പോലെ ഉണ്ട്...
ReplyDeleteഞാനും ഈ കഥ ഐതിഹ്യമാലയില്‍ വായിച്ചിട്ടുണ്ട്. :-)
ReplyDeleteപോത്തുകാലപ്പന്റെ 23-ആം അവതാരമായിട്ട്റ്റുവരും ഈ മരയ്ക്കാര്‍. രണ്ടിനേയും ഒന്നിച്ച് കുടിയിരുത്തി ആരാധിക്കാന്‍ എവിടെയാ സ്ഥലം എന്ന് നോക്കിയിരിക്കുവായിരുന്നു. ഇനിയിപ്പോ കൈപ്പള്ളി നഗര്‍ തന്നെയാവട്ട്.
ReplyDeleteഅല്ലാ ഈ ജമാ അത്തുകാര്‍ക്കെന്തിന്റെ കേടാ ? അള്ളാഹ് അങ്ങനെയിപ്പം ഒറ്റയ്ക്ക് സുഖിക്കണ്ട. ഒരു ഷെയറ് മരയ്ക്കാര്‍ക്കും പോത്തുകാലപ്പനും പോരട്ട്.
"ഏതായാലും അല്പം യുക്തിചിന്തയൊക്കെ ഉണ്ടെന്നു ഞാന്‍ വിചാരിച്ചിരുന്ന കൈപ്പള്ളി ഈ പണിയ്ക്കു പോകും എന്നു കരുതിയില്ല"
ReplyDeleteഎന്താണ് ഉമേഷ്ജീ ഇത്? പോസ്റ്റ് നേരെ വായിച്ചില്ലേ? “ആശാൻ മരയ്ക്കാർ അപ്പച്ച” ചെയ്തതായിപ്പറയുന്ന ഓരോ ദിവ്യാദ്ഭുതവും(?) sarcastic ആയിട്ടല്ലേ കൈപ്പള്ളി അവതരിപ്പിച്ചിരിക്കുന്നത്? പിന്നെ ഇങ്ങനെ ഒറ്രു പരാമർശം?
എന്തായാലും കൈപ്പള്ളിയുടെ മറുപടി ഇഷ്ടപ്പെട്ടു :)
ജയരാജന്‍
ReplyDeleteജയരാജന്‍ തെറ്റിധരിച്ചു,
ഉമേഷണ്ണനു് ഞാൻ ഒരു കടുത്ത യുക്തിവാദിയാണെന്നു നല്ലതുപോലെ അറിയാം. അദ്ദേഹവും sarcastic ആയിട്ടാണു് ആ comment പറഞ്ഞത് എന്ന് എനിക്ക് അറിയാം എന്നുള്ള കാര്യം അദ്ദേഹത്തിനും അറിയാം.
:)
കഴിഞ്ഞ മൂന്നു ലേഖനങ്ങളിൽ എഴുതിയ കെട്ടുകഥകൾ എത്രയും ആശാൻ മരയ്ക്കാർ കാണിച്ചാലും, mother theresa കാണിച്ചാലും, സത്യസായി ബാബ കാണിച്ചാലും, വടക്കേവിള ശാന്തമ്മ കാണിച്ചാലും, എനിക്ക് ഒരുപോലെ തന്നെ, 'ഫ്രാടു്' (Fraud).
ReplyDeleteഇതുപോലുള്ള കെട്ടുകഥകൾ വിശ്വസിക്കുന്നവരെ പരിഹസിക്കാനും ഇതിന്റെ പൊട്ടത്തരം ചൂണ്ടിക്കാണിക്കാനുമാണു് ഞാൻ ഇതെഴുതിയത്. അല്ലാതെ കണിയാപുരത്തിന്റെ Tourism വികസിപ്പിക്കാനോ, ആശാൻ മരിക്കാർ ബിരിയാണി കമ്മറ്റിക്ക് കാശുണ്ടാക്കി കൊടുക്കാനോ അല്ല എന്നു പറയട്ടെ.
കണിയാപുരത്തു് മാത്രമല്ല, കേരളത്തിലുള്ള എല്ലാ ഗ്രാമങ്ങളിലും ഇതുപോലുള്ള ഓരോ ആൾ ദൈവങ്ങൾ ആരാധിക്കപ്പെടുന്നുണ്ടു്. ആൾ ദൈവങ്ങൾ മൂത്തു വമ്പൻ കച്ചവട സ്ഥാപനങ്ങളായി, 100 വർഷം കഴിഞ്ഞാൽ അതു് ഒരു മതമായി പരിണമിക്കും. എല്ലാ മതങ്ങളും ഉണ്ടായിട്ടുള്ളതു് ഇതുപോലുള്ള ചില്ലറ ദിവ്യപ്രകടനങ്ങളുടെ ബലം കൊണ്ടുതന്നെ.
ദിവ്യപ്രകടനങ്ങൾ സാധാരണക്കാരന്റെ അന്ഥവിശ്വാസം ദൃഢപ്പെടുത്തും എന്നതിൽ യാതൊരു സംശയവുമില്ല. ദിവ്യപ്രകടനങ്ങളുടെ യുക്തിയും വിശകലനവും ചെയ്യാത്തതിനാലാണു് ആൾ ദൈവങ്ങൾ വർധിക്കുന്നതു്. എല്ലാ ദിവ്യ പ്രകടനങ്ങളും, പ്രവചനങ്ങളും, അത്ഭുതങ്ങളും പരിക്ഷണത്തിന്റെയും, വിശകലനത്തിന്റേയും വെളിച്ചത്തിൽ കൊണ്ടുവരണം.
ദിവ്യദൃഷ്ടികൊണ്ട് ഇലയടയുടെ വേവു വരെ മനസ്സിലാക്കുന്ന ദിവ്യന്മാര്,(not only marakkar appachcha) എന്നാപ്പിന്നെ വല്ലവീട്ടിലും ഇരക്കാന്‍ ചെല്ലാതെ ദിവ്യമായി അന്തരീക്ഷത്തില്‍ നിന്നൊരു ഇലയടയുണ്ടാക്കിക്കഴിച്ചാപ്പോരായിരുന്നോ..ഹ ഹഹ...മിക്ക ദിവ്യന്മാരുടെ കഥയിലുമിങ്ങനത്തെ ചിലകാര്യങ്ങള്‍ കാണാറുണ്ട്, പറക്കും ദിവ്യന്‍ സ്റ്റേഷനിലെത്താന്‍ താമസിച്ചപ്പൊ ട്രൈന്‍ സ്റ്റാര്റ്റാവാഞ്ഞ കഥ പല ദേശക്കാര്ക്കുമുണ്ട്..
ReplyDeleteഇതുപോലൊരു മരയ്ക്കാരോ ഇതുപോലൊരു അത്ഭുതപ്രവര്‍ത്തികളോ ഇതിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല എന്ന് അവസാനം ചേര്‍ക്കാമായിരുന്നു. ഐതിഹ്യമാലയില്‍ അങ്ങിനെയാണ്. ഏത് ആനയെക്കുറിച്ചാണ് കഥയെങ്കിലും അവസാനം “ഇതുപോലൊരു ആനയോ ഇതുപോലൊരു പാപ്പാനോ......” എന്ന മട്ടില്‍ ഒരു വാചകം കാണാം.
ReplyDelete:)
കൈപ്പള്ളീ,
ReplyDeleteജയരാജനും നമ്മളെപ്പറ്റി പറഞ്ഞതു സര്‍ക്കാസ്റ്റിക് ആയല്ലേ എന്നൊരു സംശയം :)
സര്‍ക്കാസ്റ്റിക് അല്ലാതെ നേരെ ചൊവ്വേ എഴുതാന്‍ നമുക്കു് ഒരു സൂരജ് മാത്രം. പോത്തുകാലപ്പാ, രക്ഷിക്കണേ!
സര്‍ക്കാസ്റ്റിക്കല്ലാതെ വെരി വെരി സീരിയസായി അടിയനൊരു കാര്യം ചൊയിച്ചോട്ടാ ?
ReplyDeleteകാലിമേച്ചു നടന്ന കൃഷ്ണന്‍ സ്വയം ദൈവമാണെന്നു പറഞ്ഞു - നമ്മള്‍ ഇന്ന് ഭക്തിയോടെ ഗീതവായിക്കുന്നു, കണികണ്ടുണരാന്‍ ഉണ്ണിക്കണ്ണനെ തേടുന്നു...
ക്രിസ്തു ദൈവത്തിന്റെ മകനാണെന്നും ദൈവമയച്ചതാണെന്നും പറഞ്ഞു - നമ്മള്‍ ഭക്തിയോടെ പുതിയനിയമം വായിക്കുന്നു, ക്രിസ്തുമസ് ആഘോഷിക്കുന്നു...
മുഹമ്മദ് ദൈവവചനമാണ് തനിക്ക് ലഭിച്ചതെന്ന് അവകാശപ്പെട്ടു - നാമിന്ന് ഭക്തിയോടെ ഖുര്‍ ആന്‍ പാരായണം ചെയ്യുന്നു, വലിയ പെരുന്നാളും ചെറിയ പെരുനാളും ആഘോഷിക്കുന്നു...
അയലോക്കത്തെ ശശിക്ക് പരബ്രഹ്മം ദര്‍ശനം നല്‍കി എന്ന് പറഞ്ഞ് നടന്നപ്പോള്‍ അവനു വട്ടാണെന്നും അഡ്മിറ്റ് ചെയ്തില്ലേല്‍ മൂക്കും എന്നും എല്ലാരും പറയുന്നു... അദെന്താ ചേട്ടാ അങ്ങനെ ?
ശശി മാജിക്ക് പഠിച്ചാരുന്നോ എന്നന്വേഷിച്ചോ സൂരജേ? വിഭൂതി, എച്ച്.എം.ടി വാച്ച്, കാശ്മീര്‍ ആപ്പിള്‍, സ്വര്‍ണ്ണമോതിരം അങ്ങനെ വല്ലോം..???
ReplyDeleteകൈപ്പള്ളിയേ, ഫോണില്‍ പറഞ്ഞതിലപ്പുറം ഒന്നും പറയാനില്ല എന്നാലും, അപ്പച്ച അടക്ക വെടിവെച്ചിട്ട രംഗം മനന്‍സ്സില്‍ നിന്നും മായുന്നില്ല.....അടുത്തത് വേഗം പോരട്ടെ.
ReplyDeleteഈ വേര്‍ഡ് വെരി ഒന്ന് മാറ്റൂ വേഗം, പണ്ടാരം മൂന്നാമ്മത്തെ തവണയും തെറ്റി....ഇനിയും തെറ്റിയാല്‍ കമന്റ് ഞാന്‍ പ്രിന്റ് ഔട്ട് എടുത്ത് ഫാക്സ് ചെയ്യും.
ഉമേഷ്ജീയുടെ കമന്റ് കണ്ടപ്പോൾ ഞാനും ആദ്യം അങ്ങനെയാ വിചാരിച്ചത്, പക്ഷേ വായനാലിസ്റ്റിലെ കുറിപ്പും കൂടി ആയപ്പോൾ ഒരു സംശയം :(
ReplyDeleteസൂരജ്, ഇനി സർക്കാസം തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും യന്ത്രം കിട്ടുമോ പോത്തുകാലപ്പന്റേതായിട്ട്? :)