Thursday, December 04, 2008

നിരീശ്വരവാദികൾ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു

1) ഇന്ത്യാക്കാരനാകാന്‍ ഏതെങ്കിലും മതത്തില്‍പെട്ടവനാകണമോ? മതേതര ഭാരതത്തില്‍ മതവിശ്വാസിയല്ലാത്തവനെ രാജ്യം എന്തു സംരക്ഷണം നല്‍കുന്നു?
2) ഇന്ത്യന്‍ ഭരണഘടന നിരീശ്വരവാദികളെ എങ്ങനെ കാണുന്നു?
3) നിരീശ്വരവാദികൾക്ക് സമാധാനമായി ജീവിക്കാൻ ഭരണഘടന ഭേദഗതി വരുത്താൻ ഏതു് രാഷ്ട്രീയ പാർട്ടിയിൽ ചേരണം?
4) Is atheism an option in India?


ഇതും വായിക്കുക

20 comments:

  1. കൈപള്ളീ:

    ഞാനും ഇവിടെ ചില ചോദ്യങ്ങള്‍ ചോദിക്കുന്നു.

    1. മതവും രാജ്യവും എവിടെയാ വേര്‍തിരിയുന്നത് ?

    2. മതവിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം മതൃരാജ്യമോ ? ദൈവ രാജ്യമോ ?

    3. ഒരു മതത്തിലും വിശ്വസിക്കാതെ ഇന്‍ഡ്യന്‍ പൌരനാവാനാവില്ലെ ?

    4. മതമില്ലാത്തവന്റെ മക്കള്‍ക്കു വിദ്യാഭ്യാസ നിയമ ആനുകൂല്യങ്ങള്‍ ഭരണ ഘടന നല്‍കുന്നുണ്ടോ ?

    ഓഫ്:

    തീവ്രവാദത്തിനു മതമില്ല എന്നു രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നു, മുംബയിലെ തീവ്രവാദി ആക്രമണത്തില്‍ കൊന്നുകളഞ്ഞ തീവ്രവാദികളെ മുസ്ലിം കബറിസ്ഥാനില്‍ കബറടക്കില്ലെന്നു മുസ്ലിം പള്ളി അധികാരികള്‍. - മതവിശ്വാസിയല്ലാത്തവന്‍ മരണമടഞ്ഞാല്‍, ഇങ്ങിനെ ഒരു തീരുമാനം മതമേലാധികാരികള്‍ തീരുമാനിക്കുകയാണെങ്കില്‍ പിറന്നു പോയ മതത്തിന്റെ പേരുമായി നടക്കുന്ന നിരീശ്വരവാദികളുടെ ശവം നാട്ടുകാര്‍ക്ക് ഒരു തലവേദനയാവും. തീവ്രവാദികളും നിരീശ്വരവാദികളും ശവമടക്കിന്റെ കാര്യത്തില്‍ തുല്യര്‍. ഹ ഹ ഹ.

    ReplyDelete
  2. കൈപ്പള്ളി,

    എം.പി. പോള്‍ മതത്തിനെ വിമര്‍ശിച്ചതിന്റെ പേരിലാന്നു തോന്നുന്നു - പുള്ളിയെ സെമിത്തേരിയില്‍ അടക്കാന്‍ പള്ളി അധികാരികള്‍ തയ്യാറായില്ല. തെമ്മാടിക്കുഴിയില്‍ അടക്കണം എന്നായിരുന്നു ബഹളം (ഒടുവില്‍ എന്തായി എന്ന് എനിക്കറിയില്ല)

    ReplyDelete
  3. "മതേതര ഭാരതത്തില്‍ മതവിശ്വാസിയല്ലാത്തവനെ രാജ്യം എന്തു സംരക്ഷണം നല്‍കുന്നു?"

    മതത്തില്‍ വിശ്വസിച്ചത് കൊണ്ടു ഇപ്പൊ എന്ത് സംരക്ഷണം നല്‍കുന്നു? എന്റെ തടി ഞാന്‍ നോക്കിയാ എനിക്ക് കൊള്ളാം :)

    ReplyDelete
  4. മതവിശ്വാസി എന്നാല്‍ എന്താണ്? സര്ട്ടിഫിക്കറ്റുകളിലും ആപ്ലിക്കേഷനുകളിലും മതം എന്നതിന് നേരെ ഒരു മതത്തിന്റെ പേരെഴുതിയാല്‍ അയാള്‍ മതവിശ്വാസി ആകുമോ?

    ReplyDelete
  5. പ്രിയ
    മതവിശ്വാസി എന്തരോ ആയിക്കൊള്ളട്ടെ. അതിനെ കുറിച്ച് പോസ്റ്റിടാൻ ധാരാളം ബ്ലോഗർമാർ ഉള്ളതിനാൽ അവരോടു് വിശതമായ ഒരു ചർച്ച തുടങ്ങാൻ പറയുക. ഇവിടെ ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി അറിയാമെങ്കിൽ ദയവായി എഴുതുക.

    ReplyDelete
  6. Simi,
    M.P.Paul He was unrelenting in his opposition to religious orthodoxy, and earned the wrath of the Christian church in Kerala. When he died in 1952, the clergy refused to bury his body in the Church Cemetery. His brother, who was a monsignor in the Catholic Church, was refused permission to attend the funeral. This is ironic since the hymns composed by Paul are still sung in churches in Kerala today

    ReplyDelete
  7. വിഷയം വഴിതെറ്റുന്നു.
    മരിച്ചവരുടെ കാര്യം അവിടെ നില്കട്ടെ. മരിച്ചുകഴിഞ്ഞാൽ ശവംസംസാകരം നമ്മുടെ പ്രശ്നമല്ല. അതു് ജീവിച്ചിരിക്കുന്നവരുടെ ആരോഗ്യ പ്രശ്നമാണു്. അതാരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തൊളും.

    മാത്രമല്ല മൃതശരീരം സംസ്കരണം ചെയ്യുന്നതിൽ എനിക്ക് ഒട്ടും താല്പര്യമില്ല. മരിച്ച വ്യക്തി രോഗിയായിരുന്നു എങ്കിൽ ദഹിപ്പിക്കുക, അല്ലെങ്കിൽ ശരീരാവയവങ്ങൾ ആവശ്യമുള്ളവർക്ക് ദാനം ചെയ്യുക. അല്ലെങ്കിൽ വൈദ്യശാസ്ത്രത്തിനു് സംഭാവന ചെയ്യുക. വെറുതെ കുഴിച്ചിട്ടു് സ്ഥലം മെനെക്കെടുത്തുന്നതുകൊണ്ടു് യാതോരു കാര്യവും കാണുന്നില്ല.

    ReplyDelete
  8. ഒരു മതം എന്നു ഇന്ത്യൻ ഭരണഘടന ഉദ്ദേശിക്കുന്നതു് എന്താണു്. ഒരു പുതിയ മതം ഉണ്ടാക്കണമെങ്കിൽ ഇന്ത്യൻ ഭരണഖടന അംഗീകരിക്കുമോ?
    അതിനുള്ള നടപടികൾ എന്തെല്ലാം.

    പുതിയ മതങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള അവസാന തീയതി എന്നാണു് കഴിഞ്ഞതു്?
    ഇനി എന്നാണു് മതങ്ങൾ ഭരണഖടനയിൽ ചേർക്കുന്നതു്.

    ഇതേകുറിച്ചു വിവരമുള്ളവർ ദയവായി വിശദീകരണങ്ങൾ തരുക. പുതിയ മതങ്ങൾ ചേർക്കാൻ

    ReplyDelete
  9. പുതിയ മതങ്ങള്‍ ചേര്‍ക്കാനുള്ള അവസാന തീയതി കഴിഞ്ഞോ? ഒരു പുതിയ മതം തുടങ്ങി ന്യൂനപക്ഷമാവണമെന്നു എന്റെ വലിയ ആഗ്രഹമായിരുന്നു. ഇനി അതും നടക്കില്ല. ഭരണഘടന അംഗീകരിക്കുന്ന ഒരു പുതിയ മതം ഉണ്ടാക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ അറിയാന്‍ എനിക്കും താല്പര്യമുണ്ട്. ആരെങ്കിലുമൊക്കെ പറയുമായിരിക്കും.

    ReplyDelete
  10. കൈപ്സേ : ഈ ചര്‍ച്ചയില്‍ വരുന്നവര്‍ കുറേ ചോദ്യങ്ങള്‍ എറിഞ്ഞിട്ടാണല്ലോ പോകുന്നത്, ചോദ്യം പോസ്റ്റിയാല്‍ ചോദ്യം ഉത്തരം. :)

    കോറോത്ത് :
    “മതത്തില്‍ വിശ്വസിച്ചത് കൊണ്ടു ഇപ്പൊ എന്ത് സംരക്ഷണം നല്‍കുന്നു? എന്റെ തടി ഞാന്‍ നോക്കിയാ എനിക്ക് കൊള്ളാം :)“ - മതത്തിന്റെ പേരില്‍ പരശ്ശതം സംഘടനകള്‍, സംഘങ്ങള്‍ , എന്തിനു രാഷ്ട്രീയപാര്‍ട്ടി പോലും രൂപീകരിച്ചു തങ്ങളുടെ വിശ്വാസികള്‍ക്കുവേണ്ടി കരഞ്ഞുംകാലുപിടിച്ചും സമരംചെയ്തും ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചൂം കൊന്നും കാര്യങ്ങള്‍ നേടുന്നു. എന്നിട്ടാണോ താങ്കളിങ്ങനെ തമാശ പറയുന്നത്. :)

    പ്രിയ :സര്ട്ടിഫിക്കറ്റുകളിലും ആപ്ലിക്കേഷനുകളിലും മതം എന്നതിന് നേരെ ഒരു മതത്തിന്റെ പേരെഴുതിയാല്‍ ആ മതത്തിന് ഭരണഘടന നല്‍കുന്ന ആനുകൂല്യങ്ങള്‍ കിട്ടും . ഉദാ: സംവരണം, ഹരിജന പീഡന നിരോധന നിയമം പോലെ.

    “മതമില്ല” എന്നു ആപ്ലിക്കേഷനില്‍ എഴുതുന്ന ഇന്ത്യക്കാരനു എന്തു പരിരക്ഷ കിട്ടും ? ഇന്ത്യന്‍ പൌരനാവാന്‍ ഏതെങ്കിലും മതത്തില്‍ പേരുവെക്കണം എന്നതു നിര്‍ബന്ധമാണോ ? സ്കുളില്‍ മതമില്ല എന്നെഴുതിയവന്‍ പാസ്പോര്‍ട്ട് ആപ്ലികേഷനിലും മതമില്ല എന്നെഴുതിയാല്‍ മതിയോ. ?

    പാസ്പോര്‍ട്ടില്‍ മതം പരാമറ്ശിക്കുന്നില്ല.

    ReplyDelete
  11. 1) ഇന്ത്യാക്കാരനാകാന്‍ ഏതെങ്കിലും മതത്തില്‍പെട്ടവനാകണമോ? മതേതര ഭാരതത്തില്‍ മതവിശ്വാസിയല്ലാത്തവനെ രാജ്യം എന്തു സംരക്ഷണം നല്‍കുന്നു?
    **--ഭരണഘടന പ്രകാരം സംരക്ഷണം ഉന്‍ട് പക്ഷെ പ്രാക്ടിലായി പൂജ്യം. "മതമില്ലാത്ത ജീവന്‍" എന്ന ഒരു പേജ് സത്യത്തെ നമ്മുടെ സമൂഹം കൊന്നത് എല്ലാവര്‍ക്കു അറിയാമല്ലോ.
    2) ഇന്ത്യന്‍ ഭരണഘടന നിരീശ്വരവാദികളെ എങ്ങനെ കാണുന്നു?
    **--അറിയില്ല.
    3) നിരീശ്വരവാദികൾക്ക് സമാധാനമായി ജീവിക്കാൻ ഭരണഘടന ഭേദഗതി വരുത്താൻ ഏതു് രാഷ്ട്രീയ പാർട്ടിയിൽ ചേരണം?
    **-- രാഷ്ട്രീയ പാർട്ടികളോട് അവരവരുടെ നയം വ്യക്തമാക്കാന്‍ പറയണം. നിരീശ്വരവാദികൾക്ക് ഒരു വോട്ട് ബാന്‍ക്‍ രാഷ്ട്രീയം (ഹ ഹ ) കളിക്കാന്‍ പറ്റണം !- എന്നാലെ പാര്‍ട്ടികള്‍ നയം വ്യക്തമാക്കൂ... !
    ഇയിടെ ഒരു ട്രൈന്‍ യാത്രകിടയില്‍ പരിചയപ്പെട്ട് ഒരു അമേരിക്കന്‍ സായിപ്പിന്‍റെ സംശയം പോലെ : " how on earth you can live in India , without following any religion, its unbelievable! "

    4) Is atheism an option in India?
    Yes, it can be and it should be made that way.

    ReplyDelete
  12. മതേതരത്വം എന്ന മഹാശയം ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ നമുക്കായെങ്കില്... കൈപ്സേ

    മതമുണ്ടോ ഇല്ലയോ എന്നതല്ല, ഏതു മതമാണ് എന്നതുമല്ല, മതമുണ്ടായാലും ഇല്ലെങ്കിലും ഏതുമതമായാലും നമ്മള്‍ ഒന്നിച്ചു നില്‍ക്കും എന്നു പറയാന്‍ എന്നും നമുക്കാവ്ട്ടേ..

    ReplyDelete
  13. This comment has been removed by a blog administrator.

    ReplyDelete
  14. Sureshkumar Punjhayil
    അനവസരത്തിലെ "ഇസ്മയിലികൾ" കർശ്ശനമായി deleteഉന്ന ഒരു policy ഇവിടെ നലവിലുണ്ടു്.

    ReplyDelete
  15. മതം ചോദിക്കാത്ത ഒരു അപ്ലിക്കേഷന്‍ ഫോം പോലും നമ്മടേ നാട്ടില്‍ ഉണ്ടെന്നു തോന്നുന്നില്ല. ആ ഒരു കോളം നമ്മടേ ജീവന്‍ മോന്റെ അച്ഛന്‍ ഒഴിച്ചിടാന്‍ പോയതിന് എന്തായിരുന്നു ബഹളം.
    നിരീശ്വരവാദം ഒരു മതമായി മാറുന്നതിനോട് യോജിപ്പില്ല. നിരീശ്വരവാദമാണെങ്കിലും എക്സ്ട്രീമിസ്റ്റ് ആയിക്കഴിഞ്ഞാല്‍ മറ്റേതൊരു മതമൗലികവാദിയുടേതിനും തുല്യം ആവും. atheism അങ്ങനെ ഫ്ലോട്ടിംഗ് ആയി നില്‍ക്കട്ടേ. ( അതിനി അപ്ലിക്കേഷന്‍ ഫോമില്‍ പൂരിപ്പിച്ചിട്ട് എന്ന കിട്ടാനാ?)

    ReplyDelete
  16. ഭരണഘടന അങ്ങനെ പ്രത്യേകിച്ചൊന്നും പറയുന്നില്ല. മതമേലാളന്മാര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലേ ഉള്ളൂ..

    മതമേതാണെന്ന് ചോദിച്ച പൂണൂല്‍ധാരിയായ - ദിവസവും രണ്ട് നേരം കൃത്യമായി ഉറക്കെ മന്ത്രം ചൊല്ലി ധ്യാനിക്കുന്ന - തെലുങ്കനോട് രേഖകളില്‍ ഹിന്ദുവാണെങ്കിലും ജീവിതത്തില്‍ atheist ആണെന്ന് പറഞ്ഞപ്പോല്‍ അവന്‍ അന്യഗ്രഹജീവിയെയെന്ന പോലെ തുറിച്ച് നോക്കി എന്നല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഇത് വരെ നേരിട്ടിട്ടില്ല. ആ വാക്ക് പോലും പാവം കേട്ടിട്ടുണ്ടായില്ല.

    ഇന്ത്യന്‍ ഭരണഘടന നിരീശ്വരവാദം എന്ന ഓപ്ഷന്‍ കാര്യമായി പരിഗണിച്ചിട്ടില്ലായിരിക്കും; ഹിന്ദു-മുസ്ലീം-സിഖ് എന്നിങ്ങനെ നിരവധി വിശ്വാസികളെ ഉള്‍ക്കൊള്ളിക്കുന്നതിനിടയില്‍ നിരീശ്വരന്‍മാരുടെ കാര്യം ഓര്‍ത്ത് കാണില്ല :)

    ..ഭരണഘടന ഭേദഗതി വരുത്താൻ ഏതു് രാഷ്ട്രീയ പാർട്ടിയിൽ ചേരണം - ഭേദഗതിയുടെ ആവശ്യമുണ്ടോ? കമ്മ്യൂണിസ്റ്റുകാര്‍ പോലും പരസ്യമായി നിരീശ്വരവാദത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ മടിക്കുന്ന ഈ കാലത്ത് നിരീശ്വരവാദിക്ക് ഭരണഘടനാപരമായ സംരക്ഷണം ആവശ്യപ്പെടാന്‍ ഏതെങ്കിലും പാര്‍ട്ടി രംഗത്ത് വരുമെന്ന് കരുതാന്‍ വയ്യ. മാത്രമല്ല വിശ്വാസവും (or the lack of it) രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് ശരിയല്ലെന്നാണെന്റെ തോന്നല്‍. മുസ്ലീമുകള്‍ എന്തൊക്കെ സംഭവിച്ചാലും ലീഗിന് മാത്രം വോട്ട് ചെയ്യുന്നതും നല്ലൊരു ശതമാനം അച്ചായന്‍മാരുടെ വോട്ടും കോണ്‍ഗ്രസ് / കേരള ‍കോണ്‍ഗ്രസിന് പോകുന്നതും ശരിയായ പ്രവണതയാണോ? അതില്‍ നിന്നാണ് മതം/ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന ശീലങ്ങള്‍ ഉണ്ടാവുന്നത്.

    Is atheism an option in India?
    It would be nice to have that option in the govt application forms at least - but personally don't have any problem with ticking against hindu; its just a formality.

    ReplyDelete
  17. മതേതരനും ,നിരീശ്വരനും ,ജീവിക്കാന്‍ സങ്കേതികമായ തടസ്സങ്ങളോന്നുമില്ല.എന്നെ പോലെ ചിലര്‍ക്ക് മതവിശ്വാസിയല്ലങ്കിലും ,മതത്തിന്റെ പേര്-പൂരിപ്പിക്കേണ്ടി വരാറുള്ളത് സം വരണത്തിന്റെ പേരിലാണ്.കാരണം പട്ടികജാതി എന്നുമാത്രം പോരാ..ഹിന്ദു പട്ടികജാതിയായിരിക്കണം .എന്നാല്‍ പട്ടിക വര്‍ഗ്ഗത്തിനു ബാധകമല്ല താനും .ഭരണഘടനാപരമായി പരിരക്ഷകിട്ടുന്ന വിഭാഗത്തിന്‌ മതേതരനാവാനാവില്ല.ഒരു ചോദ്യത്തിനൊരുത്തരം എന്നാണങ്കില്‍ ഉന്നയിക്കാത്തചില ചോദ്യങ്ങളുയരും .അതുമറ്റോരു വിഷയമാവുകയും ,വലിയ ചര്‍ച്ചകള്‍ വേണ്ടിവരുകയും ചെയ്യും .

    ReplyDelete
  18. ഹ്മ്മ്... തീര്‍ച്ചയായും ഉത്തരം കണ്ടു പിടിക്കേണ്ട ചോദ്യം..

    നിരീശ്വരവാദികള്‍ കൃസ്ത്യാനിയായി ജനിച്ചാലും പള്ളി പറയാതെ അവിടെ മരിച്ചു അടക്കാന്‍ പറ്റില്ലല്ലോ.. മുസ്ലീമായാലും അത്തരം ബുദ്ധിമുട്ടുണ്ട് എന്ന് തോന്നുന്നു.. നിരീശ്വര വാദികള്‍ക്ക് അതൊരു പ്രശനമാല്ലായിരിക്കും..
    എന്നാല്‍ കൃസ്ത്യന്‍-മുസ്ലിം പള്ളികളെ വിമര്‍ശിക്കുന്നവര്‍ വിശ്വാസികളും ഉണ്ടാവുമല്ലോ.. അവര്‍ക്ക് പള്ളിയില്‍ മരിച്ചു അടക്കണം എന്ന് ആഗ്രഹിച്ചാലും നടക്കണമെന്നില്ല.. നമ്മുടെ 'മതേതര' നിയമങ്ങള്‍ ഒന്നും അത്തരക്കാരെ സംരക്ഷിക്കും എന്ന് തോന്നുന്നില്ല..

    മതതിനപ്പുറമുള്ള ഏക-സിവില്‍ നിയമം ഒരു സ്വപ്നമായി അവശേഷിക്കും..
    മത വിശ്വാസമില്ലാതവരെക്കാളും നിരീശ്വര വാദികളെക്കാളും വിശ്വാസികളായിട്ടുള്ളവരുടെ കാര്യമാണ് കഷ്ടം!! ഹിന്ദുക്കള്‍ ഇത്തരം കാര്യത്തില്‍ എങ്കിലും സ്വതന്ത്രരാണ്!!

    ReplyDelete
  19. ഇല്ലാത്ത ഒരു കാര്യത്തെ ഇല്ല എന്ന് വാദിക്കേണ്ടതുണ്ടോ ? നിരീശ്വര വാദം എന്ന വാക്ക് തന്നെ വിഡ്ഡിത്തമാണ് പിന്നെ അവരുടേ ചോദ്യങ്ങൾ . വിഡ്ഡികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സമയം കളയുന്നവർ പമ്പര വിഡ്ഡികൾ എന്നല്ലാതെ !!

    ഈ കൈപ്പള്ളീ ഏത് മതക്കാരനാ ? ഒബാമയിലെ ഹുസൈനാണോ അതോ സദ്ധാം ഹുസൈനിലെ ഹുസൈനാണോ പേരിന്റെ നടുവിൽ കിടക്കുന്നത്

    കുറെ ജാഡ കൾ ..അല്ലാതെ ഇതിനൊക്കെ എന്താ പറയാ ..

    ReplyDelete
  20. Zulfukhaar
    ലേഖനത്തിൽ എഴുതിയിരിക്കുന്ന വിഷയവും എഴുതിയ ആളിന്റെ മതവും തമ്മിൽ എന്തു് ബന്ധമാണുള്ളതു് എന്നു മനസിലാകുന്നില്ല.

    ഈ ലേഖനത്തിൽ ഒരു് മത വിശ്വാസികളേയും അപമാനിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. മറിച്ചു് ഒരു മതത്തിലും പെടാത്തവരുടെ കാര്യമാണു് ചോദിക്കുന്നതു്.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..