Saturday, June 21, 2008

എന്റെ Linux പരീക്ഷണം

കുറച്ച് ദിവസത്തെ ഒഴിവ് കിട്ടിയതിനാൽ പഴയ Laptopൽ Linux install ചെയ്യാം എന്ന് കരുതി.
ഒരു computer കൊണ്ടുള്ള എന്റെ ആവശ്യങ്ങൾ ഇതാണ്.

1) Cameraയിൽ നിന്നും ചിത്രങ്ങൾ download ചെയ്യണം
2) Camera Remote ആയി നിയന്ത്രിക്കാൻ കഴിയണം (Windowsൽ EOS Utility എന്ന പ്രോഗ്രാം ആണു ഇതു് ചെയ്യുന്നതു്.)
3) OKI LED Color Printer ഉപയോഗിക്കുക.
4) Firewire വഴി backup systems പ്രവർത്തിപ്പിക്കണം
5) Windows Mobile Handsetകൾ sync ചെയ്യണം
6) Wifi, blootooth പ്രവർത്തിപ്പിക്കണം
7) Browser ഉപയോഗിക്കണം

മുകളിൽ പറഞ്ഞിരിക്കുന്ന ആദ്യ നാലു് ആവശ്യങ്ങൾ പ്രാവർത്തികമായാൽ ഞാൻ സംതൃപ്തനാണു്.

June 16ആം തീയതി വൈകുന്നേരം മുതൽ June 20 വരെ പരീക്ഷണം നീണ്ടു നിന്നു.
Installation നടത്തിയ system Acer TravelMate Laptop ആയിരുന്നു. തുടക്കം മുതൽ അവസാനം വരെ Wifi പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. പിന്നെ ഒരു windows xp system ഉണ്ടായിരുന്നതു് കൊണ്ട് communication നടത്താൻ കഴിഞ്ഞു.

Linuxന്റെ വിവിധ വിതരണങ്ങൾ ഉള്ളതുപോലെ തന്നെ അഭിപ്രായങ്ങളും ഉണ്ട്. പലരും പല അഭിപ്രായങ്ങൾ പറഞ്ഞതിനാൽ OS installation ചെയ്യാൻ ഒരുപാട് സമയം എടുത്തു. 40 Minute നുള്ളിൽ Installation ചെയ്ത് പരിചയമുള്ളവർക്ക് Linux Installationന്റെ ചോദ്യങ്ങൾ ചിലപ്പോൾ കുഴപ്പം സൃഷ്ടിക്കും. ആദ്യത്തെ installation Dos പോലെ എല്ലാം Command line വഴി ചെയ്യുന്ന interface ആയിരുന്നു. പിന്നെ വീണ്ടും Windows system വഴി അന്വേഷിച്ച് ഒരു desktop GUI കണ്ടുപിടിച്ചു. Ubuntu എന്ന വിതരണമാണു് ഞാൻ അതിനു് ശേഷം പരീക്ഷിച്ചത്. ubuntuന്റെ GUI കാണാൻ വളരെ ഭംഗിയാണു്. Mac OSXനെ പകർത്താൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. Applications installation ചെയ്യുന്നതെല്ലാം പഴയ command line ഉപയോഗിച്ച് ചെയ്യാൻ ആണു് എന്നെ ഒരു സുഹൃത്ത് ഉപദേശിച്ചത്. ഏകദേശം ഒരു dozen commandകളും അതിന്റെ എല്ലാം switchesഉം വായിച്ചു് പഠിക്കേണ്ടി വന്നു. എന്തുകൊണ്ടാണു് ഈ installation proceedure ഇത്രയും പ്രാകൃതം എന്നു് അബദ്ധത്തിൽ ഞാൻ ഒരു linux വിദഗ്‌ദനോടു് ചോദിച്ചപ്പോൾ അദ്ദേഹം violent ആയി. 20 വർഷം കൊണ്ട് പഠിച്ച computing principles എല്ലാം വെറും വ്യർത്ഥം ആണെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അവസാനം മുകളിൽ ഞാൻ എഴുതിയ ആവശ്യങ്ങളിൽ ആദ്യത്തേത് ചെയ്യാൻ ശ്രമിച്ചു. OKI Linux പിന്തുണക്കുന്നില്ല. Printer ന്റെ driver compile ചെയ്യാനുള്ള രീതി ഒരു സുഹൃത്ത് പറഞ്ഞു തന്നു. വളരെ കഷ്ടപ്പെട്ട് ഒരു വിധം printer പ്രവർത്തിപ്പിച്ചു. സാധാരണ 10 second കൊണ്ട് നടക്കുന്ന കാര്യം ഒരു ദിവസം മുഴുവൻ എടുത്തു.

Canonഉം Linuxന്റെ drivers നിർമിക്കുന്നില്ല. Linux ഗുരുക്കന്മാരോടു് ചോദിച്ചപ്പോൾ, Linux support ചെയ്യുന്ന camera പോയി വാങ്ങാൻ ഉപദേശിച്ചു. എന്തായാലും ഒരു DSLR ഉപയോഗിക്കുന്ന photographerഉം operating system നു വേണ്ടി camera (+ all lenses) മാറ്റിയതായി അറിവില്ല. പലയിടത്തും അന്വേഷിച്ചതിനു് ശേഷം Camera യിൽ നിന്നും ചിത്രം എടുക്കാൻ ഒരു third party software കണ്ടുകിട്ടി.

ബാക്കിയുള്ള ആവശ്യങ്ങളും ഇതുപോലെ നീണ്ട അധ്വാനങ്ങളാണ് എന്ന് തിരിച്ചറിഞ്ഞതിനാൽ Linux വളരെ പെട്ടന്നു തന്നെ uninstall ചെയ്യാൻ തുടങ്ങി. അപ്പോഴാണു് ഒരു കാര്യം മനസിലായത്. ഒരിക്കൽ ഈ മാരണം install ചെതാൽ പിന്നെ ഇത് install ചെയ്യുന്ന GRUB bootloader ഇല്ലാതെ Windows ലേക്ക് boot ചെയ്യില്ല. അങ്ങനെ system format ചെയ്യാതെ Linuxനായി മാറ്റിവെച്ച 100 GB ഉപയോഗിക്കാനാകില്ല എന്ന തിരിച്ചറിവും ഉണ്ടായി.

Linux ലേക്ക് മാറാൻ ഉദ്ദേശിക്കുന്നവരോട്:
1) വേറെ പ്രത്യേകിച്ച് പണിയും, computer കൊണ്ട് കാര്യമായ ആവശ്യങ്ങളും ഒന്നുമില്ലെങ്കിൽ ധൈര്യമായിട്ട് linux ഉപയോഗിക്കു.
2) Linux എന്ന മതത്തിൽ വിശ്വാസം ഉണ്ടെങ്കിൽ മാത്രം install ചെയ്യുക. ഈ സാധനത്തിനോട് ഒരു special അനുകമ്പ ഇല്ലാതെ ഇത് പ്രാവർത്തിക്കില്ല.
3) Linux ഉപയോഗിച്ചാൽ മാത്രമേ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ബഹുമാനം കിട്ടൂ എന്നുണ്ടെങ്കിൽ Linux install ചെയ്യൂ.
4) മറ്റ് മുൻനിര OSകളിൽ നിസാരമായി ചെയ്യുന്ന ഓരോ പ്രവർത്തിയും എന്തുകൊണ്ട് മണിക്കൂറുകൾ കൊണ്ട് സാധിക്കണം എന്ന് താരതമ്യം ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ടെങ്കിൽ Linux ഉപയോഗിക്കുക.

പ്രവർത്തിക്കുന്ന ഒരു Windows XP system ഇല്ലാതെ ഒരു പുതിയ userനു് Linux installation നടത്താൻ സാദ്ധ്യമല്ല എന്നുള്ളതാണു് ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം.

Linuxൽ എല്ലാം സാധ്യമായിരിക്കാം. പക്ഷെ എത്ര വേഗത്തിൽ അത് സാദ്ദ്യമാകും എന്നതാണു് ചോദിക്കേണ്ടത്.

Linuxൽ അനേകം പോരായ്മകൾ ഉണ്ടെങ്കിലും ചില നല്ല വശങ്ങളുമുണ്ട് എന്ന് പറയാതിരിക്കുന്നത് ശരിയാവില്ല. Linuxന്റെ Synaptic Package Manager ആണു് ഏറ്റവും ബൃഹത്തായ സവിശേഷത. പുതിയ ഉപകരണങ്ങൾ install ചെയ്യാനുള്ള ഒരു സംവിധാനം. ഇതിന്റെ ഒരു കുഴപ്പം എന്തെന്നാൽ installation കഴിഞ്ഞാൽ install ചെയ്ത പുതിയ വസ്തു എവിടെയാണു് ഇരിക്കുന്നത് എന്ന് പറഞ്ഞു തരില്ല. തപ്പണം.

Securityയുടെ കാര്യത്തിൽ Linux വളരെ മുന്നിലാണു്. Internet connection ഇല്ലാത്ത വീട്ടിനുള്ളിൽ ഇരിക്കുന്ന സിസ്റ്റത്തിൽ എങ്ങോട്ട് തിരിഞ്ഞാലും userid യും passwordഉം ചോദിക്കുന്ന രീതി മഹാ ബോറാണു്. ഇത് ഒഴിവാക്കാൻ GUI വഴി ഒരു മാർഗ്ഗവുമില്ല.
Linuxൽ Command Line interface ഇല്ലാതെ എളുപ്പത്തിൽ കാര്യങ്ങൾ സാധിക്കുന്ന വഴി ഇല്ല.


Linux വക്താക്കൾ സ്ഥിരം പറയുന്ന ഒരു ന്യായമുണ്ട്:
"ഇന്ത്യയിൽ ഇതു് സർക്കാർ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന OS ആണു്."
എന്റെ മറുപടി: സർക്കാർ സ്ഥാപനങ്ങളിൽ video conferencingഉം gamesഉം Ipodൽ Mp3 transferഉം നടക്കുന്നില്ലെങ്കിൽ ശരിയാണു്.

Consumer Software എപ്പോഴും user friendly ആയിരിക്കണം. Windowsന്റേയും Apple MACന്റേയും വിജയത്തിന്റെ കാരണവും അതു തന്നെയാണു്. Linux സ്വീകരിക്കാൻ അല്ലെങ്കിൽ പരീക്ഷിക്കാൻ മുന്നോട്ട് വരുന്ന ഉപഭോക്താവിനെ വിരട്ടുന്ന മട്ടിലാണു് Linuxന്റെ ഭടന്മാർ IRCയിൽ സാധാരണ പെരുമാറുന്നതു്.

Linux user friendly അല്ലെന്നുള്ളത് പരിഹരിക്കാവുന്ന വിഷയം, ചില Linux users ഒട്ടും friendly അല്ല എന്നുള്ളതാണു് ഏറ്റവും ഭയാനകം.

ചുരുക്കത്തിൽ Linux ഒരു മതമാണു്. ഒരു മതത്തിലും പ്രവർത്തിക്കാത്ത ഒരു മത നിരീക്ഷകനായ ഞാൻ ഈ മതത്തിൽ ചേരാൻ ആഗ്രഹിക്കുന്നില്ല. computer ഉപകരണങ്ങളായി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അവ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ പണം മുടക്കണമെങ്കിൽ അതിൽ തെറ്റൊന്നും കാണുന്നില്ല. സൌജന്യമായി പ്രവർത്തിപ്പിക്കാൻ ഇത്രയും കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ അത് ഓരോരുത്തരുടേയും ഇഷ്ടം.

പക്ഷെ ദാനം കിട്ടുന്ന പശുവിനു് അതിന്റേതായ പോരായ്മകളും കാണും.

44 comments:

 1. he he he ;-)

  In my system, which runs XP, I was able to install RH Linux also in less than one hour.

  എനിക്ക് തോന്നുന്നത് ഇതാണ്: Linux is not meant to be a general purpose Personal Computer. When my XP machine crashes at least three times a day (don't know whether it is a prob with T61); the linux build server which I use has been up and running for months.

  Waiting for the experts to comment.

  ReplyDelete
 2. വുബി പരീക്ഷിച്ചു നോക്കിയോ?
  "Wubi is an Ubuntu installer for Windows users that can bring you to the Linux world with a single click. Wubi allows you to install and uninstall Ubuntu as any other Windows application"

  ReplyDelete
 3. agreed :) njaan ithu 4 varsham munpe niruthiyathaa.

  ReplyDelete
 4. babu, i'm using windows vista on T61 for last 6 months.. it never crashed so far. I have friends using windows xp on T61 as well - looks like u have a problem with the driver, not with the OS.

  ReplyDelete
 5. കൈപ്പള്ളി പറഞ്ഞ ചില കാര്യങ്ങൾ ശരിയാണെന്നെനിക്കും തോന്നി.
  ലിനക്സ് ഡൊൺലോഡ് ചെയ്യാം ന്നു പറഞ്ഞു നോക്കിയപ്പൊൾ ഒരു സാധാരണക്കാരനു മനസ്സിലാവാത്ത കുറെ ലിങ്കുകൾ എവിടെ പോയി ഏത് ഡൌൺലോഡണം എന്ന ആശങ്ക.
  അതു കഴിഞ്ഞ് തനിമലയാളത്തിലെ ഉബുണ്ഡൂ വഴി നോക്കിയപ്പോൽ 790 എം.ബി. രാവിലെയിട്ടാൽ വെളുപ്പിനെയെങ്കിലും ഡൌൺലൊഡായി വന്നാൽ ഭാഗ്യം (സ്പീഡ് കുറഞ്ഞ പൊട്ട കമ്പ്യൂട്ടറിൽ). അതുകൊണ്ട് ആ ശ്രമവും ഉപേക്ഷിച്ചു.
  ഇത്രേം ഒക്കെ ചെയ്യാമെങ്കിൽ എന്തുകൊണ്ട് അവർ യൂസർ ഫ്രണ്ട്ലി മെനു കൂടെ തയാറക്കുന്നില്ല?.

  ReplyDelete
 6. ഇതെഴുതിയത് നന്നായി. ഞാന്‍ മൈക്രോസോഫ്റ്റിന്റെ സ്വന്തം ആളൊന്നും അല്ല. പാക്കേജില്‍ ആവശ്യം സോ‍ാഫ്റ്റ്വെയര്‍ ഉള്ളൊരു വിന്‍ഡൊസ് സിസ്റ്റ്ം വാങ്ങി ആറുവര്‍ഷം ഒരു കുഴപ്പവും കൂടാതെ ഉപയോഗിച്ച ശേഷം അത് മറ്റൊരാള്‍ ആത്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എന്റെ പക്കല്‍ നിന്ന് സന്തോഷത്തോടെ കൊണ്ടുപോവുകയായിരുന്നു- ഞാന്‍ വിസ്തയിലേക്ക് മാറിയപ്പോള്‍.

  (ഇടയ്ക്ക് ചില സോഫ്റ്റ് വെയറിന്റെ കോപ്പികള്‍ അനധികൃതം എന്നുപറയാവുന്ന രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട് പക്ഷെ താല്‍ക്കാലിക ആവശ്യം ഉള്ളതു മാത്രം. )

  ഇവിടെ ഗ്നു/ലിനുക്സ് പ്രചരണത്തില്‍ വീണുപോയ രണ്ട് സഹപാഠികള്‍ -ഇടതുപക്ഷ അനുഭാവമുള്ള ഇറ്റലിക്കാര്‍ : അമെരിക്കന്‍ ബ്രാന്‍ഡുകളെ ചെറുക്കുന്നവര്‍ - ആവശ്യത്തിന് കഷ്ടപ്പെട്ടിട്ട് രഹസ്യമായി വിന്ഡോസിലേക്ക് മാറിയ കഥ നേരിട്ടറിയാം.

  എന്റെ എക്സ്പിയോ വിസ്തയോ സാധാരണസാഹചര്യങ്ങളില്‍ ക്രാഷ് ചെയ്ത് എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 7 വിസ്തയില്‍ നന്നായി ഓടുന്നുണ്ട്. ഒരു കുഴപ്പവും ഇതുവരെ വന്നിട്ടില്ല. ഫയര്‍ഫോക്സ് മൂന്നുതവണ ശ്രമിച്ചു -ലേറ്റസ്റ്റ് ഉള്‍പടെ. ഓപരയെക്കാള്‍ സ്ലോയാണ്. കൊട്ടിഘോഷിക്കുന്ന മേന്മകളൊന്നും കണ്ടില്ല. മലയാളം പത്രം അതില്‍ വായിക്കണമെങ്കില്‍ പോലും മെനക്കെടണം

  (ആസ്കി പത്രങ്ങളാണ്..ഷെമി: അവരുടെകാര്യം മിണ്ടിപ്പോകല്ലും എന്നും‌പറഞ്ഞ് എന്നെ കൊല്ലരുത്)

  ReplyDelete
 7. kaippallykku orupadu abadha dharanakal undennu thonnunu.....
  njanoru Windows user anu...Windowsil work cheyunnu...Oru computing principles padichittilla...padichathu commercum...
  Ennitum ente pcyil njan RH7 install cheythu...pinnedu athu matti RH 8 install cheythu...Verum experiments...ennittum ee paryunna oru problemsum njan kandilla...
  njan a distribution yum configure cheythu update cheythu...

  Eniku vere oru padu paniyundu...njan Linux mathathil athra viswasamulla koottathilumalla...

  ennitum ee parayunna problems enikundavathathu chilappol 20 varsham computing principles padikathathu kondakum.....

  ethellam ente LINUX Experiments anu...

  eniku ningalodu onne parayanullu....mundharanakal ozhivaki nalla manasodey onnu koode install cheyum...chilapol pattumayirikum.... :P

  ReplyDelete
 8. logicmania
  എന്റെ അബദ്ധ ധാരണകാൾ ഓരോന്നായി പറഞ്ഞു് തരൂ സാർ.

  ReplyDelete
 9. തൂങ്ങിച്ചാകാന്‍ അറിയാത്തതിന് കയറിനെ കുറ്റം പറയുന്നത് പോലെ ആയിപ്പോയി ഇത്!!! നല്ല ഒന്നാന്തരം GUI മിക്കവാറും എല്ലാ Linux Distribution-സിനും ഉണ്ട്. Ubuntu-വിന് പ്രത്യേകിച്ചും. വീട്ടിലിരുന്ന് ഇന്റര്‍നെറ്റ് നോക്കുകയും മെയില്‍ അയക്കുകയും മാത്രം ചെയ്യുന്നവര്‍ക്ക് എന്തിനാണ് വിലകൂടിയതും Hardware resources കൂടുതല്‍ വേണ്ടതുമായ Windows Vista???

  പിന്നെ GRUB എടുത്ത് കളയാന്‍ DOS-ല്‍ Boot ചെയ്ത് "FDISK /mbr" എന്ന Command കൊടുത്താല്‍ മതി.

  ReplyDelete
 10. പ്രവർത്തിക്കുന്ന ഒരു Windows XP system ഇല്ലാതെ ഒരു പുതിയ userനു് Linux installation നടത്താൻ സാദ്ധ്യമല്ല എന്നുള്ളതാണു് ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം.


  mashe.. Windows Xp System ellathe thanne LInux install Cheyan pattum....ariyavunna arodenkilum chodichu noku....

  ReplyDelete
 11. ഹേമന്ത് | Hemanth
  ഇന്റര്‍നെറ്റ് നോക്കുകയും മെയില്‍ അയക്കുകയും ചെയ്യാൻ പോലും രണ്ടു മൂന്നു് ദിവസം വേണ്ടി വന്നു. Photo editingഉം, Cad/camഉം 3D renderingഉം ചെയ്യുന്ന കാര്യം ഓർക്കാൻ കൂടി വയ്യ. ചെയ്യാൻ കഴിയില്ല എന്നല്ല. ഈ കോപ്പെല്ലാം install ചെയ്തു് കിട്ടാനുള്ള പാടാണു്.

  ReplyDelete
 12. കൈപ്പള്ളി, എന്റെ മുന്‍ കമന്റിലെ ആദ്യ വാചകം ഒന്നുകൂടി വായിക്കുക!!!
  Ubuntu Live CD ഉപയോഗിച്ചാല്‍ ഒന്നും Install ചെയ്യാതെ തന്നെ മെയില്‍ അയക്കാനും ഇന്റര്‍നെറ്റ് നോക്കാനും പറ്റും. Graphics editor GIMP ലിനെക്സിന്റെ കൂടെത്തന്നെ ഉണ്ട്. കൈപ്പള്ളിക്ക് എവിടെയോ എന്തോ ഒരു തെറ്റിധാരണ സംഭവിച്ചെന്നാണ് തോന്നുന്നത്.....

  ReplyDelete
 13. കൈപ്പള്ളി, ലിനക്സ് ഇന്‍സ്റ്റലേഷന്‍ വളരെ മെനക്കേട് ഉണ്ടാക്കുന്ന ഒന്നാണെന്ന് പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷേ, എനിക്ക് ഇവിടെ 3rd party software ഒന്നുമില്ലാതെ തന്നെ ക്യാമറയില്‍ (canon) നിന്നും പടങ്ങളൊക്കെ ഡൌണ്‍‌ലോഡ് ചെയ്യാന്‍ പറ്റുന്നുണ്ട്

  ReplyDelete
 14. കൈപ്പള്ളീ, വിഡ്ഡിത്തങ്ങള്‍ പറയല്ലേ!
  ആരു പറഞ്ഞു വിന്‍‌ഡോസ് ഇല്ലാതെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ലെന്ന്? ഉബുണ്ടുവിന്റെ ലൈവ് സി.ഡി ഇട്ട് ഒന്നു പ്രവര്‍ത്തിച്ചു നോക്കൂ. സുഖമായി അത് ഇന്‍സ്റ്റാള്‍ ചെയ്യും. വേണമെങ്കില്‍ വിന്‍‌ഡോസ് പാര്‍ട്ടീഷന്‍ ഓട്ടോമാറ്റിക് ആയി റീപാര്‍ട്ടീഷന്‍ ചെയ്ത് അവിടെ വരെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യും.
  “40 Minute നുള്ളിൽ Installation ചെയ്ത് പരിചയമുള്ളവർക്ക് Linux Installationന്റെ ചോദ്യങ്ങൾ ചിലപ്പോൾ കുഴപ്പം സൃഷ്ടിക്കും“ എന്താണ് ലിനക്സ് ഇന്‍സ്റ്റാളേഷന്‍ സമയത്ത് ഇത്ര കുഴപ്പിക്കുന്ന ചോദ്യം. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അവിടെ എഴുതിയിരിക്കുന്നതെല്ലാം ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കൂ. എല്ലാം മനസിലാകും. അത് വായിക്കാനുള്ള ക്ഷമ എങ്കിലും വേണം. അല്ലാതെ കണ്ണും പൂട്ടി നെക്സ്,നെക്സ് അടിക്കുന്ന സ്വഭാവം ഒക്കെ മാറ്റാന്‍ സമയമായി മാഷേ!
  ഇനി മലയാളത്തില്‍ ഇന്‍സ്റ്റാളേഷന്‍ വേണമെങ്കില്‍ അത് സപ്പോര്‍ട്ട് ചെയ്യുന്ന ലിനക്സ് ഡിസ്ട്രിബ്യൂഷനുകളും ഉണ്ട്. ഉദാഹരണം ഉബുണ്ടു.
  എല്ലാം സ്പൂണില്‍ കുത്തിനിറച്ച് വായിലേക്ക് തിരുകിത്തരുന്ന വിന്‍‌ഡോസ് ഉപയോഗിച്ച് ശീലിച്ചതാണ് താങ്കളുടെ പ്രശ്നം. ഒരു പഴമൊഴിയുണ്ട് “എല്ലാം പഠിക്കാന്‍ എളുപ്പമാണ്. പഠിച്ചത് മറന്ന് മറ്റൊന്ന് പഠിക്കുക എന്നാതാണ് ഏറ്റവും ശ്രമകരം” എന്ന് . ആ അവസ്ഥയിലാണ് താങ്കള്‍ ഇപ്പോള്‍. കുറച്ചു കഷ്ടപ്പെട്ട് എന്തെങ്കിലും നേടുന്നത് എല്ലാം റെഡിയാക്കി യൂസ് ചെയ്യുന്നതിനേക്കാള്‍ സുഖമുള്ള കാര്യമല്ലേ കൈപ്പള്ളീ...

  ReplyDelete
 15. 101 താങ്ക്സ്.

  ഉബുണ്ടു മലയാളത്തിന്റെ പരസ്യം തനിമലയാളം റീഡയറക്റ്റില്‍ ഉണ്ട്. അതുതപ്പി ചെന്നപ്പോ ഇതാ കിടക്കുന്നു ഈ പരീക്ഷണം. ഞാനിതെല്ലാം കൂടി ഡൌണ്‍ലോഡ് ചെയ്ത് ചളമാക്കിയേനേ.

  ലിനക്സ് അണ്ണന്മാരെ, ഗ്രാഫിക്‍സോഫ്‌റ്റ് വെയറുകള്‍ എങ്ങനെ കുഴപ്പമില്ലാതെ ഓടുമോ?

  ReplyDelete
 16. പ്രധാനമായും മൂന്ന് കാര്യങ്ങളില്‍ ലിനക്സ് സഹോദരങ്ങളോട് വിയോജിപ്പ്.

  1.കോര്‍പ്പറേറ്റ് മേഖലയെ അപേക്ഷിച്ചു നോക്കുമ്പോള്‍ വിന്‍‌ഡോസിന് ലിനക്സിനേക്കാള്‍ അജഗജാന്തര വ്യത്യാസമാണുള്ളത്.

  ലിനക്സ് ബുദ്ധിജീവികളുടെ ജസ്റ്റിഫിക്കേഷന്‍ :- കോര്‍പ്പറേറ്റ് മേഖല പരസ്പര പൂരകങ്ങളായ ബിസിനസ് താല്പര്യങ്ങള്‍ മൂലം ഫ്രീസോറ്റ്വെയര്‍ മൂവ്മെന്റിനെ ഇടിച്ചു താഴ്ത്തുന്നു.

  വ്യക്തിപരമായ ചില നിരീക്ഷണങ്ങള്‍ :-

  *** കോര്‍പ്പറേറ്റ് മേഖല എന്നത് സാധാരണക്കാരായ കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ ഒരു നേര്‍പ്പതിപ്പാണ്.അമേരിക്കനന്നല്ല,ഗള്‍ഫനെന്നല്ല,ഇന്ത്യനെന്നല്ല,എന്‍ഡ് യൂസര്‍ എന്നു പറയുന്ന ആള്‍ക്ക് അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം മാത്രമേ കമ്പനികള്‍ കാംക്ഷിക്കുന്നുള്ളു,അല്ലാതെ (കമ്പ്യൂട്ടര്‍ എഞ്ജിനീയര്‍ എം‌ബിഏ ബിരുദമെടുത്ത് മാര്‍ക്കറ്റിങ്ങോ പ്രീ സെയിത്സ് എഞ്ചിനീയര്‍ ആയാല്‍ അങ്ങോര്‍ക്ക് ഹാര്‍ഡ്വെയറില്‍ തൊട്ടുകളിക്കാനുള്ള അനുമതിയില്ലെന്നര്‍ത്ഥം),ഇത്തരത്തിലുള്ള സാ‍ധാരണ ഉപഭോക്താവിനു അവന്റെ വര്‍ക്കിനനുസരിച്ച കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം നടപ്പാക്കുവാന്‍ വളരെയധികം എഫര്‍ട്ടില്ലാതെ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റവും അതിന്റെ ആപ്ലിക്കേഷനുകളുമാണ് വേണ്ടത്. ( Windows scores against linux above 95 % here)

  *** ഇത്തരം ഉപഭോക്താക്കളുടെ എണ്ണം പല കമ്പനികളിലും വളരെക്കൂടുതല്‍ ആണുള്ളത് ,ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന ഹാര്‍ഡ്വെയര്‍ എഞ്ചിനീയറന്മാര്‍,സിസ്റ്റം അഡ്മിനിസ്റ്റ്രേറ്റര്‍മാരൊക്കെ സപ്പോര്‍ട്ട് കോളുകളുടെ ആധിക്യം നിമിത്തം കൂടുതല്‍ എളുപ്പമുള്ള O.S തേടി പോവുന്നു. ( Windows scores here against Linux above 80 %)

  ***ഇത്തരം സോഫ്റ്റെയറുകളുടെ ഒക്കെ പ്രോഡക്റ്റ് സപ്പോര്‍ട്ട് ,ഡെഡിക്കേറ്റഡ് ആയി കിട്ടണമെങ്കില്‍ ചില അംഗീകൃത കമ്പനികളുടെ ഒക്കെ എക്സിസ്റ്റന്‍സ് വളരെ അത്യാവശ്യമാണ്.ലിനക്സില്‍ പൊതുവേ കണ്ടുവരുന്നത് ശക്തമായ ഇന്റ്ര്നെറ്റ് ടെക്ക് ഫോറം തേടിയലയുക.കൈപ്പള്ളി പറഞ്ഞതുപോലെ യൂസര്‍ ഫ്രണ്ട്‌ലി അല്ലാത്ത ഊശാന്താടിക്കാരന്മാരായ ബുദ്ധിജീവികള്‍ വല്ലതും ഇട്ടുതന്നാലതുമായി മാന്തിക്കൊണ്ടിരിക്കുക.( 97ല്‍ ട്രിവാന്‍ഡ്രം എഞ്ചിനീയറിംഗ് കോളജില്‍ ഒരു ശ്രീജിത്ത് ഉണ്ടായിരുന്നു.ലിനക്സ് ഉസ്താദ് അള്ളാ രഖാ ഖാന്‍,പക്ഷേ മനുഷ്യനു മനസിലാവുന്ന തരത്തില്‍ അതവനൊന്ന് ഒന്നു കണ്‍വേ ചെയ്യണേങ്കില്‍ ഉസ്താദ് പറപറക്കും,പാവങ്ങള്‍ പിന്നെ ലിനക്സ് ബുക്ക് എടുത്ത് തറ,പറ എന്നു തുടങ്ങണം ),ഡെഡിക്കേറ്റഡ് ടെക്നിക്കല്‍ സപ്പോര്‍ട്ടിന്റെ അഭാവം. ( Windows scores 70% here against Linux ) ( X-windows configuration on a 386/486 was the greatest challenge over that time.Most of the time the,graphic drivers/OS wont be good enough to show atleast a line as a GUI on the screen ).


  2.കമാന്‍ഡ് ലൈന്‍ ഇന്റര്‍ഫേസ് (CLI) ഉപയോഗിക്കുന്നവരെല്ലാം ബഹുമിടുക്കന്മാരും ഗ്രാഫിക് യൂസര്‍ ഇന്റര്‍ഫേസ് (GUI) ഉപയോഗിക്കുന്നവരൊക്കെ വായില്‍ എടുത്തു വച്ചു കൊടുത്താല്‍ ഉണ്ണുന്നവന്മാര്‍ മാത്രമെന്നും.

  ഒരു ചെറിയ ഉദാഹരണം :- ആറുലോക്കേഷനിലേക്ക് ഓരോ VPN ടണല്‍ ഉണ്ടാക്കാനായിട്ടുള്ള അസൈന്മെന്റ് തന്നിട്ട് പ്രോജക്റ്റ് മാനേജര്‍ പോയി. ബിജുവും ലാലും Cisco Pix ഫയര്‍വാള്‍ എടുത്ത് വെച്ച് പണി തുടങ്ങി.ബിജു CLI ഉസ്താദും ലാല്‍ GUIക്കാരനും.30 കമാന്‍ഡ് വീതം അടിച്ചു തകര്‍ത്ത് ബിജു നാലു ടണല്‍ ഉണ്ടാക്കിയെടുത്ത് രാത്രി 8 മണിയാകുമ്പോള്‍ ഓഫീസില്‍ നിന്നിറങ്ങുന്നു,ലാലിനെ വിളിച്ചപ്പോ “തള്ളേ യെന്തിരപ്പീ,നുമള്ള് പണികളൊക്കെ തീര്‍ത്ത് ദേയിപ്പോ ഫോറം തീയറ്ററില്‍ പുള്ളകളുമൊക്കെയായിരുന്ന് രായമാണിക്യം കണ്ടു കഴിഞ്ഞു ഓടിത്തള്ളാന്‍ പോണു “. ലാലിന്റെ പിതാവിനെയും,പ്രപിതാമഹന്മാരെയും വലിയവായില്‍ വിനയപുരസ്സരം സ്മരിക്കുക മാത്രമല്ല, GUI ഉപയോഗിച്ചവന്‍ ഉണ്ണാക്കനാണെന്നുമുള്ള കമ്പാരിസണ്‍ റിസള്‍ട്ടിന്റെ ഫലമായ അല്‍പ്പം അനാത്മസംതൃപ്തിയും നേടുവാന്‍ കഴിഞ്ഞത് ബിജുവിന്. ( സമയത്തിനൊക്കെ ഒരു വിലകളില്ലേ ന്റെ ലിനക്സണ്ണന്മാരേ ) ( Why dont you guys care about the time that you invest on simple things ? Not really mentioning about the reserching guys..talking about the common users )

  3.തതുല്യമായ സോഫ്റ്റെയറുകള്‍ ഇറക്കുവാന്‍ ലിനക്സ് പ്ലാറ്റ്ഫോമിനു കഴിയുന്നു. ( സര്‍വീസ് സപ്പോര്‍ട്ടിന്റെ കാര്യം കണിയാന്‍ ചെല്ലപ്പനാശാനും ഗോപിയാശാനും‍ )

  ഒരു കുഞ്ഞുദാഹരണം : ഇന്നലെ ഒരു ലിനക്സ് സഹോദരന്‍ തന്ന ലിങ്കാണിത് .ഇവിടെ വിന്‍ഡോസ് സോഫ്റ്റ്യറുകളെ വെല്ലൂവിളിക്കുന്ന തരത്തിലുള്ള ലിനക്സ് സോഫ്റ്റെയറുകള്‍ ലിസ്റ്റ് ചെയ്യുന്ന ഒരു ലിങ്ക് കൂടിയുണ്ട്,തേടിച്ചെന്നപ്പോ കണ്ട ഒരു കുഞ്ഞുദാഹരണം മാത്രം പറയട്ടെ.സൌണ്ട് റെക്കോര്‍ഡിംഗിനു ഉപയോഗിക്കുന്ന അഡോബ് ഓഡിഷനു പകരം വച്ചിരിക്കുന്നത് ഓഡാസിറ്റി.ന്റെ തേവരേ നിക്ക് മത്യായി,ആ ലിസ്റ്റ് വായിക്കുന്നേനു മുന്‍പേ ആ ഏരിയ വിട്ടു. താറ് പാച്ചുന്നവരോട് :- ദയവായി ഈ രണ്ട് സോഫ്റ്റെയറുകളും ഒരു പിസിയില്‍ ഒന്നിന്‍സ്റ്റാള്‍ ചെയ്ത് നോക്കിയിട്ട് ബാക്കിയുള്ള ആയുധങ്ങളും എടുത്ത് ധരിക്കുക.

  ദാനം കിട്ടുന്ന പശുവിന്റെ ഡെന്റിസ്റ്റ്,മുടിഞ്ഞ പൈസകളപ്പീ എന്നൊക്കെ പറഞ്ഞാല്‍ പിന്നെ രക്ഷയില്ല.

  ലിനക്സും ആ പ്ലാറ്റ്ഫോമിലെ സോഫ്റ്റെയറിനേം പരിഹസിക്കാനല്ല,മറിച്ച് ലിനക്സാണു വിന്‍ഡോസിന്റെ അപ്പന്‍,അല്ലെങ്കില്‍ കൊമ്പന്‍ എന്നു പറയുന്നവരോടുള്ള വിയോജിപ്പ് മാത്രമാണിത്. തീര്‍ച്ചയായും എല്ലാ സോഫ്റ്റെയറുകളും ഫ്രീയായ് കിട്ടുന്ന ഒരു ദിവസമുണ്ടെന്നും മകന്‍ അപ്പനേക്കാളും വലുതാവുന്ന ഒരു കാലം വിദൂരത്തുമല്ല എന്ന് പ്രതീക്ഷിച്ചും കൊണ്ടും ..!!

  ReplyDelete
 17. സബ്സിഡിക്കുവേണ്ടി കൃഷിഭവനുകള്‍ കയറിയിറങ്ങാത്ത ഒരു കര്‍ഷകന്‍ ഞാന്‍. കാശു മുടക്കുവാന്‍ ഗതിയില്ലാത്തതുകൊണ്ട് എന്തു ത്യാഗം സഹിച്ചും ഗ്നു-ലിനക്സ് മാത്രമേ ഉപയോഗിക്കൂ എന്ന് തീരുമാനമെടുത്തവന്‍. ആവശ്യത്തിന് നല്ല രണ്ട് ഗ്നു-ലിനക്സ് യൂസേഴ്സിന്റെ മൊബൈല്‍ നമ്പര്‍ കൈയ്യില്‍ വെച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നവന്‍. ഇപ്പോള്‍ വിന്‍ഡോസില്‍ പണ്ട് എട്ട് വര്‍ഷം ചെയ്തതിനേക്കാള്‍ ഭംഗിയായി ഉബുണ്ടുവും ഡബിയാന്‍ ഗ്നു-ലിനക്സും ഉപയോഗിക്കുന്നവന്‍. സമയക്കുറവ് കാരണം ഒരു പേജില്‍ എഴുതിയിരിക്കുന്നത് ധ്വനിയിലൂടെ ശബ്ദമായി കേട്ട് മറ്റൊരുപേജില്‍ എഡിറ്റ് ചെയ്യുന്നവന്‍. ഓപ്പണ്‍ഓഫീസ്.ഓര്‍ഗില്‍ ഏതു സിസ്റ്റത്തിലും തെറ്റില്ലാതെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന രീതിയില്‍ ഫയലുകള്‍ ക്രീയേറ്റ് ചെയ്യുവാന്‍ കഴിയുന്നവന്‍. യാഹൂആയാലും, ഹോട്ട്മെയില്‍ ആയാലും, എഐഎം ആയാലും, ഐ.ആര്‍സി ചാനല്‍ ആയാലും, ജിമെയില്‍ ആയാലും -പിഡ്ഗിന്‍ അല്ലെങ്കില്‍ ഗയിം ഇന്റെര്‍നെറ്റ് മെസ്സഞ്ചര്‍ ഉപയോഗിച്ച് ഒരേ വിന്‍ഡോയിലൂടെ ചാറ്റ് ചെയ്യുവാന്‍ കഴിയുന്നവന്‍. തുടങ്ങിയതാണ് ഈ ഞാന്‍. ഒരേ ലക്ഷ്യം അമ്പെയ്യുമ്പോള്‍ പക്ഷിയുടെ കണ്ണ് മാത്രമാണ് ഉന്നം എന്ന് പറഞ്ഞപോലെ ഗ്നു-ലിനക്സ് മാത്രം ഉപയോഗിക്കൂ എന്ന് ദൃഢ പ്രതിജ്ഞ എടുത്തതുകാരണം കൈപ്പള്ളി പറയുന്നതൊന്നും എനിക്ക് മനസിലാകില്ല.

  ReplyDelete
 18. അയ്യയ്യേ... കമ്പ്യൂട്ടിങ് പ്രിന്‍സിപ്പ്ള്‍സില്‍ 20 കൊല്ലത്തെ പരിചയമുള്ള ഒരാളുടെ അഭിപ്രായാണോ ഇത്? എനിക്കത്ര കാലത്തെ പരിചയമില്ല. ഞാന്‍ എന്റെ ഒരു കമ്പ്യൂട്ടിങ് ആവശ്യത്തിനും Windows ഉപയോഗിക്കുന്നില്ലല്ലോ. GNU/Linux (Debian Etch) ആണുപയോഗിക്കുന്നെ. Windows ലെ വൈറസുകളെക്കാണ്ടും അതുപോലത്തെ എണ്ണിയാല്‍ത്തീരാത്ത മറ്റ് ഒട്ടനവധി ഏടാകൂടങ്ങളെക്കൊണ്ടും പൊറുതിമുട്ടിപ്പോയിരുന്ന ഞാന്‍ പരീക്ഷിച്ച് പരാജയപ്പെട്ട antivirus software/antispyware കള്‍ക്ക് കയ്യും കണക്കുമില്ല. പണം കൊടുത്ത് ഇതെല്ലാം കൂടെ വാങ്ങാന്‍ സാധിക്കില്ലല്ലോ. എല്ലാം പൈറേറ്റ് ചെയ്തവ. ഈ antivirus research കൊണ്ട് മറ്റൊരു പരിപാടിയും നടക്കായ്ക. വേറൊരു തരത്തില്‍ പറഞ്ഞാല്‍ അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ പറ്റാത്ത അവസ്ഥ. ഇതൊന്നവസാനിപ്പിക്കാന്‍ വേണ്ടീട്ടാ ഞാനാദ്യം GNU/Linux പരീക്ഷിച്ചത്. RedHat 6.2 ലായിരുന്നു ഹരിശ്രീ. തുടക്കത്തില്‍ ചില ആശയക്കുഴപ്പങ്ങളൊക്ക ഉണ്ടായീന്നൊഴിച്ചാല്‍ താങ്കള്‍ പറയുന്ന മാതിരിയുള്ള പ്രശ്നങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. എന്താവശ്യത്തിനും ഒന്നല്ലെങ്കില്‍ മറ്റൊരു പോംവഴി എപ്പോഴും കിട്ടീട്ടുണ്ട്. ഇപ്പോ Windows നെക്കുറിച്ചുള്ള ചിന്തയെ തന്നെ പടിക്ക് പുറത്താക്കി പടിയടച്ച് പിണ്ഡം വച്ചിരിക്കുകയാ. ഇനി എന്റടുത്തേക്കിങ്ങു വന്നു പോകരുതെന്ന് Windows നെ താക്കീതും ചെയ്തു. GNU/Linux തിരഞ്ഞെടുത്തതില്‍ ഇതു വരെ ഖേദിക്കേണ്ടി വന്നിട്ടില്ല. പൂര്‍ണ്ണസംതൃപ്തന്‍.

  ReplyDelete
 19. വിന്‍ഡോസ് സ്നേഹികള്‍ ഒരു ഉപകാരം ചെയ്യേണമേ.
  എന്റെ ഒരു ബന്ധുവിന്റെ സിസ്റ്റത്തില്‍ ഫോള്‍ഡര്‍ വൈറസ് നീക്കിയിട്ടും മാറുന്നില്ല. ഒരു ഫോള്‍ഡറിനെപ്പം മറ്റൊരു ഫോള്‍ഡര്‍ വൈറസ് ക്രീസേറ്റാവുന്നു. അതിന് പരിഹാരം പറഞ്ഞു തന്നാല്‍ അയാളെ സഹായിക്കാമായിരുന്നു.

  ReplyDelete
 20. ഒരു ഓഫ്:
  Kiranz..!! said...
  1.കോര്‍പ്പറേറ്റ് മേഖലയെ അപേക്ഷിച്ചു നോക്കുമ്പോള്‍ വിന്‍‌ഡോസിന് ലിനക്സിനേക്കാള്‍ അജഗജാന്തര വ്യത്യാസമാണുള്ളത്.

  കിരണ്‍സേ അജ-ഗജ-അന്തരത്തിന്റെ കൂടെ വ്യത്യാസം എന്നു വേണ്ടാ... :) പദമുദ്രയില്‍ നോക്കിയില്ല അല്ലേ..:)

  ReplyDelete
 21. ചന്ദ്രേട്ടോയ്,അപ്പോള്‍ വൈറസ് പോയി എന്നെന്താ ഉറപ്പ് ?

  തമനു said...
  കിരണ്‍സേ അജ-ഗജ-അന്തരത്തിന്റെ കൂടെ വ്യത്യാസം എന്നു വേണ്ടാ... :) പദമുദ്രയില്‍ നോക്കിയില്ല അല്ലേ..:)


  തമസാ വരാ കുര്‍ണ്ണാന്നൊക്കെ പറയുന്ന ടീമുകളിലൊന്നാ,അതും കൈപ്പള്ളിയുടെ ബ്ലൊഗില്‍ വച്ച് തന്നെയിതു കേള്‍ക്കണം,ന്റത്തിക്കാവിലമ്മച്ചീ..!

  ReplyDelete
 22. കുഞ്ഞന്‍സ്‌
  വീണ്ടും വായിക്കുക. ചിത്രങ്ങൾ Download ചെയ്യുന്ന കര്യമല്ല Camera control ചെയ്യുന്ന കാര്യമാണു് പറഞ്ഞത്.

  Keralafarmer ചന്ദ്രശേഖരൻ അണ്ണൻ
  അണ്ണൻ പറയുന്ന കാര്യങ്ങൾ ചെയ്യാൻ ubuntu ധാരാളം മതിയാവും. ഞാൻ പറഞ്ഞ ഏഴ് ആവശ്യങ്ങൾ നടക്കൂല്ല.

  മറ്റു് Linux വിശ്വാസികൾ:
  Linux user friendly അല്ല Linux users ഒട്ടും friendly അല്ല എന്നു പറഞ്ഞതു് ഇപ്പോൾ എല്ലാവർക്കും മനസിലായിക്കാണും എന്നു കരുതുന്നു.

  ഈ കൊച്ചുപുള്ളാരു് കഞ്ഞ മുഞ്ഞ പറയുന്ന പോലെ ഓരോന്നു പറയാതെ ഞാൻ പറഞ്ഞ ഏഴ് ആവശ്യങ്ങൾ നടത്താൻ കഴിയുമോ എന്നു് പറയൂ.

  ReplyDelete
 23. കൈഫള്ളീ... കൈപ്പള്ളിയുടെ ആവശ്യങ്ങള്‍ എളുപ്പത്തില്‍ നടക്കുന്നില്ല എന്നു കരുതി ഒരു ഓ.സ് എങ്ങനെ മോശമാകും. ലിനക്സ് ഒരു യൂസര്‍ ഫ്രണ്ടിലി ഓ.സ് അല്ലെന്നു ആര്‍ക്കാണറിയാത്തത്. അതിനു അതിന്റേതായ ഉപയോഗ മേഖലകളുണ്ട്. കൈപ്പള്ളി പറഞ്ഞ പണികള്‍ക്ക് വിന്‍ഡോസ് തന്നെയാകും നല്ലത്.

  ReplyDelete
 24. കൊള്ളാം. രസകരമായ അഭിപ്രായങ്ങള്.
  ഞാന് ഒരു B.Sc CS വിദ്‌യാര്ഥി ആണേയ്.
  ഈ പറയുന്ന വിന്‌ഡോസ് 98, വിന്‌ഡോസ് 2000, വിന്‌ഡോസ് എക്സ്പി, വിന്‌ഡോസ് സെര്‌വര് എന്നിവ ഒക്കെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

  ഫെഡോറയും കാല്ഡെറയും സ്യൂസും ഒക്കെ പരീക്ഷിച്ചതിനു ശേഷം ഇപ്പോള് ഏകദേശം ഒരു വര്ഷത്തോളമായി ഉബുന്തു ലിനക്സ് ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല എന്നുമാത്രവുമല്ല പണ്ടത്തെ പോലെ വൈറസ്, മാല്‌വെയര് മുതലായവയുടെ പ്രശ്നോമില്ല. കൂട്ടുകാരൊക്കെ ഇടക്കിടെ വൈറസെന്നും പറഞു കരയുമ്ബോള് എനിക്കിവിടെ ഒരു കുഴപ്പവുമില്ല. പിന്നെ ഫയര്ഫോക്സിനെ പറഞ്ഞത് എനിക്കു തീരെ പിടിച്ചില്ല.
  വിന്‌ഡോസ് ഉപയോഗിച്ചിടരുന്നപ്പോള് IE ഇഴയുമ്ബോള് ആകെ ഒരു സഹായം ഇവനും പിന്നെ സഫാരിയുമായിരുന്നു. ഓപ്പറയൊന്നുമല്ല. അന്നെനിക്ക് ഡയലപ്പ് ആയിരുന്നു താനും. ഇപ്പോ ഇറങ്ങിയ വെര്ഷന് 3.0 ക്കാണെങ്കില് ഭയങ്കര സ്പീഡാ.

  പിന്നെ ഉബുന്ദു ഇന്സ്ടാളേഷനു വെരും 15മിനുട് മതി (P4, 512DDR). മാത്രവുമല്ല command line കാണുകയേ വേണ്ട.
  Wifi, blootooth, Browser എന്നിവയൊക്കെ ഇന്സ്ടാളേഷനു ശേഷം അപ്പോള് തന്നെ ഉപയോഗിചു തുടങ്ങാം. എന്റെ എച്ച്പി All in one Printer സുഖമായി പ്രവർത്തിക്കുന്നുണ്ട്.Mobile Handset sync ചെയ്യാനും പുതുതായി ഒന്നും വേണ്ട. Camera യുഎസ്ബി യില് കുത്തിയാലുടന് തുറന്നു വരുന്നുണ്ടല്ലോ പിന്നെന്താ പ്രശ്നം???
  >>Camera Remote ആയി നിയന്ത്രിക്കാൻ കഴിയണം
  ഇതു ഞാന് പരീക്ഷിച്ചു നോക്കിയിട്ടില്ല.

  പിന്നെ മാഷെ ലിനക്സിനൊക്കെ നല്ല അടിപൊളി GUI ഉള്ള കാര്‍യം അറിയില്ലെ. Compiz എന്ന ചെറിയൊരു Plugin കൂടി install ചെയ്താല് പിന്നെ Vistaയില് വലിയ കാര്‍യമായി പറയുന്ന 3-D Switching, Multimedia Preview, തുടങ്ങിയവയും അതില് കൂടുതലും ലിനക്സില് നടക്കും അതും Vista കുടിക്കുന്നതുപോലെ ധാരാളം RAM,Graphic Card etc., വേണ്ടാതെ തന്നെ.

  ഇനി പറയൂ താങ്കള് ശരിക്കും ലിനക്സ് ( I personally prefer ഉബുന്തു ) ഇന്സ്ടാള് ചെയ്തു നോക്കിയോ ???????????

  ReplyDelete
 25. ഞാന് ഒരു നാലന്ച് മാസം മുമ്പു ഒരു ACER Travelmate 7520 വാങ്ങിയിരുന്നു. wifi വര്ക്ക് ആകുന്നുണ്ട്. ഉബുണ്ടു 7.04 ആണ് ഉപയോഗിച്ചത്. ഡിസ്പ്ലേ കൊണ്ഫിഗര് ചെയ്യാനാണ് അല്പം ബുദ്ധിമുട്ടിയത്.

  camera യില് നിന്നും ചിത്രങ്ങള് ഡൌണ്ലോഡ് ചെയ്യാന് ബുദ്ധിമുട്ടൊന്നുമില്ല. SD card ഉം റീഡ് ചെയ്യുന്നുണ്ട്. പക്ഷെ RAW ഫോര്മാറ്റില് നിന്നും മറ്റു ഫോര്മാട്ടിലേക്ക് convert ചെയ്യാനുള്ള സോഫ്റ്റ്വെയര് ഒന്നും കണ്ടില്ല. പക്ഷെ വേണമെന്കില് വിണ്ടോവ്സിലെ ക്യാമറ സോഫ്റ്റ്വെയര്, വൈന് എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചു ലിനക്സില് പ്രവര്ത്തിപ്പിക്കാം(വിണ്ടോവ്സിന്റെ .exe ഫയലുകള് ലിനക്സില് ഓടിക്കനാനാണ് വൈന്. എല്ലാ .exe കളും ഓടിക്കാന് പറ്റിയെന്നു വരില്ല). ഇമേജ്, ബാച്ച് എഡിറ്റിങ്ങിനു image magic എന്ന സോഫ്ത്വരിനു തുല്യമായ ഒരു സോഫ്റ്റ്വെയര് വിണ്ടോവ്സില് ഉണ്ടാവില്ല.

  മുകളില് ആരോ പറഞ്ഞ compiz എന്ന സോഫ്റ്റ്വെയര് ACER ലാപ്ടോപ്പില് ഓടി എന്ന് വരില്ല. (എന്റെ ലാപ്ടോപ്പില് വര്ക്ക് ആകുന്നുണ്ട് പക്ഷെ പ്രശ്നങ്ങള് ഉണ്ട്. മാത്രമല്ല GUI യുടെ കാര്യത്തില് വിസ്ത തന്നെയാണ് കിടിലന്.)

  ReplyDelete
 26. Hi

  can't type in malayalam the way I want, (using the F****ed up OS), Just tried to install the Wacom digitizer,

  The proceedure to install a simple driver is a major project.

  There is an entire site with 12 chapters dedicated to installing an interface driver.

  And This is supposed to be a friendly OS ?

  ReplyDelete
 27. ഒരു കാര്യം ആദ്യമേ പറഞ്ഞോട്ടെ. ഈ മാരണം, F****ed up OS എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ തല്ക്കാലം ഒന്നു നിര്‍ത്തുക. ഈ ഗ്നു/ലിനക്സ് ഒരു മതമാണല്ലോ. അതില്‍ വിശ്വസിക്കുന്നവര്‍ ഇതു സഹിച്ചെന്നു വരില്ല. അവര്‍ക്ക് (എനിക്കും) താങ്കളേക്കാള്‍ പ്രാധാന്യം ഗ്നു/ലിനക്സിനാ. ഈ സാധനത്തിനോട് "പ്രത്യേക അനുകമ്പ"യുള്ളവര്‍. താങ്കളുടെ പ്രശ്നങ്ങള്‍ക്ക് പിന്നെ ചെവി തന്നില്ലെന്നു വരും. ഞാനാണെങ്കില്‍ ഒരു Windows system കൈ കൊണ്ട് തൊട്ടിട്ട് കാലം കുറച്ചധികമായി. ഞങ്ങളൊക്കെയും വേറെ പല തിരക്കുകളുമുള്ള ആളുകളാ. (താങ്കള്‍ കരുതുന്ന പോലെ ഒരു വേലയും കൂലിയുമില്ലാതെ ചൊറിയും കുത്തിയിരിക്കുന്നവരല്ല.) പിന്നൊരു കാര്യമുള്ളതെന്താന്നു വച്ചാല്‍, It will take some time to learn new things. Try to understand things patiently. Try to learn what is this thing, and how it works. എന്റെ അഭിപ്രായം പറയാം. ഗ്നു/ലിനക്സ് പ്രശ്നങ്ങളേതുമില്ലാത്ത സമ്പൂര്‍ണ OS ഒന്നുമല്ല. പക്ഷെ കുറച്ചു മിനക്കെട്ടാല്‍ എന്താവശ്യത്തിനു വേണമെങ്കിലും ഇതിനെ മാറ്റിമറിച്ചെടുക്കാം എന്ന അപാര ഫ്ലക്സിബിലിറ്റി ഉണ്ടിതിന്. ഇത് install ചെയ്യാനും configure ചെയ്യാനും വേണ്ട സമയം ഓരോ ആള്‍ക്കും ആവശ്യത്തിനുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. തുടക്കക്കാര്‍ സമയം കുറച്ചു കൂടുതലെടുക്കും. പക്ഷേ, ഒരിക്കല്‍ ഇന്‍സ്റ്റലേഷനും കോണ്‍ഫിഗറേഷനും ചെയ്തു കഴിഞ്ഞ് system up and running ആയിക്കഴിഞ്ഞാല്‍ പിന്നെ ആ ഒരു ഭാഗം ചിന്തിക്കുകയേ വേണ്ട. തീര്‍ത്തും നിശ്ശബ്ദമായി അതിന്റെ പണിയെടുത്തോളും. Windows അങ്ങനെയല്ലല്ലോ. ഈ "ദാനം കിട്ടുന്ന പശു" തുടക്കത്തില്‍ അനുസരിച്ചെന്നു വരില്ലെങ്കിലും പിന്നില്‍ക്കൂടെ വന്ന് കുത്തില്ല. പിന്നെ കൈപ്പള്ളി എങ്ങനെയാ മലയാളം ടൈപ്പ് ചെയ്യണേന്ന് എനിക്കറിഞ്ഞൂട. ഞാന്‍ ടൈപ്പ് ചെയ്യുന്നത് SCIM platform എന്ന സാധനം ഉപയോഗിച്ചാ. മലയാളം മാത്രമല്ല, തമിഴും കന്നഡയും ഹിന്ദിയും ഗുജറാത്തിയും... ഇതു പോരെങ്കില്‍ റഷ്യനും അറബിയും അംഹാരിക്കും (ഇങ്ങനെ തന്നെയല്ലേ ഇതിന്റെ ഉച്ചാരണം?) വരെ ചെയ്യാം. കൈപ്പള്ളിക്ക് ഉപകാരപ്പെടുമോ എന്നറിയില്ല. പിന്നെ ഒരു കാര്യമുള്ളത്, (യഥാര്‍ത്ഥത്തില്‍ താല്‍പര്യമുണ്ടെങ്കില്‍) GNU/Linux ന്റെ ഒന്നില്‍ കൂടുതല്‍ distros ഇതിനകം കണ്ടു കാണുമല്ലോ. ആളുകള്‍ പറയുന്ന എല്ലാം കൂടെ try ചെയ്യാന്‍ നില്ക്കാതെ നന്നായി ബോധിച്ച ഏതെങ്കിലും ഒരു leading distro തിരഞ്ഞെടുക്കുക. അതില്‍ ഉറച്ചു നില്ക്കുക. അതുപയോഗിക്കുന്ന രണ്ടോ മൂന്നോ ഗുരുക്കന്‍മാരെ തേടിപ്പിടിക്കുക. അതിന്റെ മെയിലിങ് ലിസ്റ്റില്‍ ചേരുക. പ്രശ്നങ്ങള്‍ക്ക് താനേ പരിഹാരം വന്നോളും. ഇത് എന്റെ അനുഭവം. ഒരു കണ്ണി തരാം, തുടക്കത്തിന്. http://www.whylinuxisbetter.net/
  Hope you will start to enjoy this. ഇനി അതല്ല, Windows കൊണ്ട് മാത്രമേ രക്ഷയുള്ളു എന്നാണെങ്കില്‍ ആയിക്കോളു. അതെല്ലാം ഓരോരുത്തരുടെ ഇഷ്ടം.

  ReplyDelete
 28. @ കൈപ്പള്ളി,
  ഞാന്‍ ഒന്നല്ല, മൂന്നു തവണയെങ്കിലും ശ്രമിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനിടയില്‍... എനിക്ക് മര്യാദയ്ക്ക് മോഡം ഇന്‍സ്റ്റാള്‍ ചെയ്ത് ഇന്റര്‍നെറ്റ് കണക്ട് ചെയ്യുവാന്‍ തന്നെ കഴിഞ്ഞില്ല. മിനക്കെട്ടാല്‍ നടക്കും, പക്ഷെ അത്രേം മിനക്കെടാന്‍ എനിക്ക് സമയം കളയുവാന്‍ വയ്യ. പാട്ടു കേട്ടു എന്നതാണ്, ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ആകെ ചെയ്ത ഒരു കാര്യം. പിന്നെ ജിം‌പില്‍, പടം ക്രോപ്പ് ചെയ്യുകയോ മറ്റോ ചെയ്തു. ശരിയാണ്, പ്രഫഷണലായി എന്തെങ്കിലും തൊഴില്‍ ചെയ്യാത്തവര്‍ക്ക്, ലിനക്സ് ഉപകാരപ്രദമായിരിക്കും. പക്ഷെ, പ്രഫഷണലായി എന്തെങ്കിലും ചെയ്യുന്നവര്‍ വിന്‍ഡോസ് ഒറിജിനല്‍ പതിപ്പു വാങ്ങി ഉപയോഗിക്കുവാനാണ് സാധ്യത കൂടുതല്‍.

  @ ഗുപ്തന്‍,
  പക്ഷെ, ഐ.ഇ.-യേക്കാള്‍ എത്രയോ മെച്ചമാണ് ഫയര്‍ഫോക്സ്? അതിനെന്താണ് പ്രശ്നം? വിസ്റ്റയുടെ ഇന്‍സ്റ്റലേഷന്‍ പാക്കേജില്‍ ഫയര്‍ഫോക്സ് മൈക്രോസോഫ്റ്റ് തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഞാന്‍ കേട്ടത്.

  @ പി. അനൂപ്,
  "എല്ലാം സ്പൂണില്‍ കുത്തിനിറച്ച് വായിലേക്ക് തിരുകിത്തരുന്ന വിന്‍‌ഡോസ് ഉപയോഗിച്ച് ശീലിച്ചതാണ് താങ്കളുടെ പ്രശ്നം. ഒരു പഴമൊഴിയുണ്ട് “എല്ലാം പഠിക്കാന്‍ എളുപ്പമാണ്. പഠിച്ചത് മറന്ന് മറ്റൊന്ന് പഠിക്കുക എന്നാതാണ് ഏറ്റവും ശ്രമകരം” എന്ന് . ആ അവസ്ഥയിലാണ് താങ്കള്‍ ഇപ്പോള്‍. കുറച്ചു കഷ്ടപ്പെട്ട് എന്തെങ്കിലും നേടുന്നത് എല്ലാം റെഡിയാക്കി യൂസ് ചെയ്യുന്നതിനേക്കാള്‍ സുഖമുള്ള കാര്യമല്ലേ കൈപ്പള്ളീ..." - തീര്‍ച്ചയായും. പക്ഷെ, അതാണോ പ്രധാന പ്രവര്‍ത്തന മേഖല എന്നതാണ് എന്നെ ചിന്തിപ്പിക്കുന്നത്. ഈസ് ഇറ്റ് വര്‍ത്ത്, ദാറ്റ് എഫര്‍ട്ട്? എന്ന ചോദ്യം വരുമ്പോള്‍, അര്‍ത്ഥമില്ലെന്നാണ് തോന്നുന്നത്!

  ഗവണ്മെന്റ് ഓഫീസുകളിലെ ലിനക്സ് - ഹ ഹ ഹ... സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാര്‍ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്ത്, എല്ലാം റെഡിയാക്കി കൊടുത്തിട്ടു പോവും. അവര്‍ തത്തമ്മേ പൂച്ച പൂച്ച എന്നരീതിയില്‍ അതുപയോഗിക്കുകയും ചെയ്യും. അതല്ലാതെ ഒരു കാര്യവും ലിനക്സില്‍ അവര്‍ക്കു ചെയ്യുവാനാവില്ല.

  @ കിരണ്‍സ്,
  :) ആഡാസിറ്റിയും ആഡോബി ഓഡിഷനും കൂ‍ടി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ആഡാസിറ്റി ഉപയോഗിച്ച്, അത്യാവശ്യം കാര്യങ്ങളൊക്കെ നടക്കും. അല്ലാതെ പ്രൊഫഷണലായി ഉപയോഗിക്കാം എന്നൊന്നും കരുതിയിട്ടു കാര്യമില്ല. :)
  --

  ReplyDelete
 29. കൈപ്പള്ളി പറഞ്ഞ് 7 കാര്യങ്ങള്‍ ലിനക്സില്‍ ചെയ്യാന്‍ കുറച്ച് കഷ്ടം തന്നെ. അഥവാ ചെയ്താല്‍ തന്നെ വിന്‍ഡോസ് ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്നതിന്റെ 10 എരട്ടി സമയം വേണം. കംബ്യൂട്ടറിനെ ഒരു ഉപകരണമായി ഉപയോഗിക്കുന്നവര്‍ക്ക് അതിനുള്ള സമയമില്ല.കംബ്യൂട്ടറില്‍ റിസേര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഓക്കെ.... എന്റെ കാര്യത്തില്‍ ഞാന്‍ റിസേര്‍ച്ച് ചെയ്യുന്ന ഒരു എഞ്ജിനിയറൊന്നുമല്ല. ഇന്റെ പരിപാടികള്‍ നന്നായും കുറച്ച് സമയവും ഉപയോഗിച്ച് നടത്താന്ന് ഒരു 4000 രൂപ കൊടുത്താല്‍ ഒരു നഷ്ടവും ഞാന്‍ കാണുന്നില്ല. നേരേ മറിച്ച് ഞാന്‍ ലിനക്സിനു പിന്നാലെ പോയാല്‍ , 40000 രൂപാ യുടെ മനുഷ്യ പ്രയത്നം ചെയ്താലും കാര്യം നടക്കൂല..... :

  ഒറ്റ് വാക്കില്‍ , ആഗലേയത്തില്‍ പറഞ്ഞാല്‍ - it's not practical !.

  ReplyDelete
 30. അടച്ചാക്ഷെപിക്കല്ലെ കൈപ്പള്ളീ,
  മൈക്രൊസൊഫ്റ്റ് വിന്റ്റൊസിനു ഒരു വ്യാവസായിക ഉല്‍പ്പന്നം എന്ന നിലയില്‍ മെന്മകള്‍ എറെയുണ്ടു എന്നു സമ്മതിക്കുന്നു. എങ്കിലും യുസെര്‍ക്കു മനസ്സമാധാനമായി ചെയ്യാവുന്ന ലിനക്സ് കുറെ ഉണ്ടു കെട്ടൊ.ഡ്രൈവര്‍ സൊഫ്റ്റ്വെര്‍കള്‍ക്കു ക്ഷാമം ഉണ്ടെന്നതും ശരിതന്നെ, ഇന്‍സ്റ്റാള്‍ ചെയ്യാനും അറിയണം. കമാന്റ്റ് ലൈനില്‍ ജൊലിചെയ്യാന്‍ അറിയെണ്ടിവരും.എങ്കിലും വലിയ പ്രശ്നങ്ങളീല്ലാതെ ഓടുന്ന ഒരുപാടു ലിനക്സ് നെറ്റ്വര്‍ക് കെരളത്തില്‍ തന്നെ ധാരാളമുണ്ടു കേട്ടൊ, ബാങ്കുകള്‍, കെ.എസ്.ഇ.ബി, അങ്ങിനെ .

  ReplyDelete
 31. കൈപ്പള്ളിയും ചില സ്വാതന്ത്ര്യ വിരോധികളും അറിയുവാന്‍.


  ഒരു ഐ.ടി പ്രൊജക്റ്റ് സാമ്പത്തികമായി ഇങ്ങിനെ വിഭജിക്കാം.
  ഹാര്‍ഡ്‌വെയര്‍ - 60 %
  സോഫ്റ്റ്‌വെയര്‍ - 30 %
  സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്റ് -9 %
  നെറ്റ് വര്‍ക്കിംഗ്‌ - 1 %

  ഇതില്‍ ഹാര്‍ഡ്‌വെയര്‍ ശതമാനം നമുക്കു ഒന്നും തന്നെ ചെയ്യാനില്ല,കാരണം ഈ മേഖല ഇന്റല്‍ മുതലായ ഹാര്‍ഡ്‌വെയര്‍ ഭീമന്മാര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. ഇനി വരുന്നതു സോഫ്റ്റ്‌വെയര്‍ ആണ്. ഇതില്‍ ഓപറേറ്റിങ്ങ് സിസ്റ്റം ,ഡാറ്റാബേസ് സെര്‍വര്‍ ,ഓഫീസ് സോഫ്റ്റ്‌വെയര്‍ എന്നിവ പെടുന്നു. നമ്മള്‍ പേറ്റന്റ്‌ സോഫ്റ്റ്വെയറുകള്‍ മാറ്റി പകരം സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുകയാനെങ്ങില്‍ ഫലത്തില്‍ നമുക്കു മുപ്പതു ശതമാനത്തിലധികം ലാഭിക്കുവാന്‍ പറ്റും. ഇന്ത്യ പോലൊരു വികസന രാജ്യത്തിന് ഇതു എത്രത്തോളം സഹായിക്കുവാന്‍ കഴിയും എന്ന് ചിന്തിച്ചാല്‍ മതിയാകും.

  ഒരു യഥാര്‍ത്ഥ ഉദാഹരണം
  കേരളത്തിലെ ഒരു ജില്ല ആയ എറണാകുളം ജില്ലയുടെ കാര്യം എടുത്താല്‍, ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ റൂട്ട് ലെവല്‍ എന്ന് പറയുന്നതു വില്ലേജ് ഓഫീസുകള്‍ ആണ്. ഇതിന്റെ ഏകദേശ എണ്ണം ആയിരം വരും. ഒരു ഓഫീസില്‍ അഞ്ചു കമ്പ്യൂട്ടര്‍ എന്ന് കണക്കാക്കിയാല്‍ തന്നെ അവിടെ വേണ്ടിവരുന്ന സോഫ്റ്റ്‌വെയര്‍ കോസ്റ്റ് താഴെ പറയുന്ന പോലെ ആയിരിക്കും

  മൈക്രോസോഫ്റ്റ് എക്സ് പി (അഞ്ച് എണ്ണം ) = 35000
  ഓഫീസ് (അഞ്ച് എണ്ണം) = 70000
  ഏകദേശ സോഫ്റ്റ്‌വെയര്‍ നിക്ഷേപം = 105000

  ഇതു ഒരു ഏകദേശ കണക്കു മാത്രമാണ് . മൈക്രോസോഫ്റ്റിന്റെ മറ്റു ചിലവുകള്‍ ഇതില്‍ പറഞ്ഞിട്ടില്ല. ഇതിനെ ആയിരം കൊണ്ടു ഗുണിച്ചാല്‍ നമുക്കു എറണാകുളം ജില്ലയിലെ കമ്പ്യൂട്ടര്‍ വല്കരണത്തിന്റെ ചിലവ് പരിഗണിക്കാന്‍ പറ്റും. ആലോചിക്കുക ഇതു വില്ലേജ് ഓഫീസുകളുടെ കണക്കു മാത്രമാണ്. ജില്ലയില്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളുടെ കണക്കുകള്‍ നിങ്ങള്‍ കണക്കുകൂട്ടുക. കേരളത്തിന്റെ ആകെ തുക കിട്ടുവാന്‍ ,നിങ്ങള്‍ക്ക് ആലോചിച്ചാല്‍ മതി. എത്ര ഭീകരമാനത്. ഇന്ത്യയുടെ മൊത്തം ചിത്രം ആലോചിച്ചു നോക്കു. എത്രമാത്രം പണം ആണ് ഈ പ്രൊജക്റ്റ് ഇലുടെ ഫോറിന്‍ മണി ആയി പോകുന്നത് ?

  എതിര്‍പ്പ് പറഞ്ഞോളു....പക്ഷെ യാഥാര്‍ത്ഥ്യം കൂടി മനസ്സിലാക്കണം.

  ReplyDelete
 32. ഒരു കാര്യം ചെയ്യൂ കൈപ്പള്ളീ, താന്കള്‍ വിന്‍ഡോസില്‍ തന്നെ തുടര്‍ന്നും പണി എടുത്തു കൊള്ളൂ.

  ദയവായി ഇനി മേലാലെന്കിലും ഒരു കാര്യം തനിക്കു ചേരില്ല എന്ന മുന്‍വിധിയോടു കൂടി ഒന്നിനെയും സമീപിക്കാതിരിക്കുക. താന്കള്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ലിനക്സ് വച്ച് ചെയ്തുകൊട്നിരിക്കുന്ന എന്നെപോലെയുള്ള ആയിരങ്ങളെ താങ്ങള്‍ ദയവു ചെയ്തു ഇങ്ങനെ കളിയാക്കരുത്

  ReplyDelete
 33. ചെറുപ്പത്തിലെ മലയാളഭാഷ പഠിക്കാന്‍ അവസരം കിട്ടാത്ത താങ്കള്‍ക്കു മലയാളം കുറച്ചു ബുദ്ധിമുട്ടായി തോന്നുന്നത് പോലെ തന്നെയാണ് വളരെ വിന്‍ഡോസില്‍ വളര്‍ന്ന താങ്കള്‍ക്കു ലിനക്സ് കുറച്ചു ബുദ്ധിമുട്ടായി തോന്നുന്നത്. സ്വാഭാവികം മാത്രം

  ReplyDelete
 34. എന്തുകേട്ടാലും കൊടിപിടിക്കുന്ന നാട്ടിലെ ചില രാഷ്ട്രീയപ്പാര്‍ട്ടികളെക്കാള്‍ അധഃപതിച്ചവര്‍ഗമായി മാറിയിട്ടുണ്ട് മലയാളം ബ്ലോഗിലെ ഫ്രീസോസ്റ്റ്വെയര്‍ പ്രൊമോട്ടേഴ്സ്. കൈപ്പള്ളി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ഗ്രാഫിക്സുമായി ബന്ധപ്പട്ട ജോലികള്‍ ചെയ്യുന്ന പലരും പറഞ്ഞുകഴിഞ്ഞിട്ടും (ഹരീയുടെ കമന്റ് എങ്കിലും ഒന്നു വായിക്ക്)എന്തിനാണ് മുദ്രാവാക്യം വിളിപോലെ ഈ ഗ്വാഗ്വാവിളികള്‍?

  ReplyDelete
 35. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ അതുപയോഗിക്കട്ടെ, ലിനക്സ് ഉപയോഗിക്കുന്നവര്‍ അതുപയോഗിച്ചോട്ടെ, രണ്ടിന്റുയും പോരായ്മകള്‍ അതുപയോഗിക്കുന്നവര്‍ക്ക് നന്നായി അറിയാം. ലിനക്സന്മാര്‍ക്ക് വിന്‍ഡോസ്മാരോട് ഇന്തിനാ ഇത്ര “ചീറ്റ പുലി” പെരുമാറ്റം. ഇവിടെ കൈപ്പള്ളിയും മറ്റുള്ളവരും പറഞ്ഞതല്ലം വെറുതെ അങ്ങു കാച്ചി വിട്ടതോന്നുമല്ല്. നിങ്ങളുടെ ലിനക്സിന്റ്റെ ഡസ്ക് ടോപ്പ് വെര്‍ഷനിലുള്ള അപാകതകള്‍ തന്നെ. ഡവലപ്പ് ചെയ്ത് ഡവലപ്പ് ചെയ്ത് അതാദ്യം പരിഹരികാന്‍ നോക്ക്.. എന്നിട്ട് മതി കബ്യൂട്ടര്‍ സാധാരണ കാരായ ഞങ്ങളോട് കുതിരകയറല്‍......

  ReplyDelete
 36. dotcompals, ശരി, പക്ഷെ ഒരു ദു:ഖമേ ഉള്ളൂ. ഞങ്ങള്‍ക്ക് ലിനക്സിലെ പോരായ്മകള്‍ ഞങ്ങള്‍ക്ക് ഡെവലപ്പ് ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കാനെന്കിലും സാധിക്കും. പക്ഷെ, നിങ്ങള്ക്ക് വിന്‍ഡോസിലെ പോരായ്മകള്‍ പരിഹരിക്കാന്‍, മൈക്രോസോഫ്ടിനെ ആശ്രയിക്കേണ്ടി വരുന്നല്ലോ..... ഈശ്വരാ എന്നാണീ മനുഷ്യരെ നീ സ്വാതന്ത്രരാക്കുക????

  ReplyDelete
 37. വാസു, ഞങ്ങളുടെ സ്വാതന്ത്രത്തെ പറ്റി ആലോചിച്ച് വിഷമിക്കണമെന്നില്ല. പിന്നെ ഞാന്‍ ഇവിടെ പറഞ്ഞതെല്ലാം ഒരു സാധാരണ യൂസറെ മുന്‍നിര്‍ത്തിയാണ്. ഞാന്‍ ഒരു ഡവലപ്പര്‍ അല്ല. അപ്പോള്‍ ഓ.എസ്സില്‍ ഉള്ള കുറവുകള്‍ പരിഹരിക്കാന്‍ എനിക്ക് കഴിയില്ല. അതിന് മൈകോസോഫ്ട്ട് ഉണ്ട്. അവര്‍ ചെയ്യുന്ന ജോലിക്ക് അവര്‍ക്ക് പ്രതിഫലം കൊടുക്കുന്നതില്‍ തെറ്റില്ല. പെര്‍സണള്‍ കംബ്യൂട്ടിങ്ങില്‍ ഉപയോഗിക്കാവുന്ന ഓ.എസ്സികളില്‍ മൈകോസോഫ്ട്ടിനെ കവയ്ച്ചു വയ്ക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിന് നിങ്ങള്‍ക്ക് കഴിയട്ടെ എന്നു ആശംസിക്കുന്നു. .. പക്ഷെ അതുവരെ .. കണ്ണടച്ച് ഇരുട്ടാക്കരുത്!

  ReplyDelete
 38. ശരി, പക്ഷെ വെളിച്ചമുള്ളപ്പോള്‍ നിങ്ങള്‍ കണ്ണ് തുറന്നും ഇരുട്ടകതിരിക്കാന്‍ ശ്രമിക്കുക

  ReplyDelete
 39. dotcompals,
  പ്ഈ വെബ് സൈറ്റൊന്ന് തുറന്നു നോക്കൂ Gnu/Linux ആയതുകൊണ്ടുമാത്രം എനിക്ക് ഒരു ഭയപ്പാടും കൂടാതെ തുറക്കാനും ഇമേജ് സേവ് ചെയ്യുവാനും കവിയുന്നു. ഇത് മൈക്രോസോഫ്റ്റില്‍ ഒന്ന് നോക്കൂ. അതോടൊപ്പം ഇതും കാണുക

  ReplyDelete
 40. Server ആയി ഉപയോഗിക്കാൻ Linux അല്ലാതെ മറ്റൊന്നും ഞാൻ prefer ചെയ്യില്ല. Linuxന്റെ securityയും multi-user architectureഉം എല്ലാം പണ്ടെ പ്രസിദ്ധമാണു്. അതിനെ കുറിച്ചു് എനിക്ക് സംശയങ്ങൾ ഒന്നുമില്ല.

  പക്ഷെ അവിടെയല്ല പ്രശ്നം. Linux ചളമായിപ്പോകുന്നത് Desktopൽ അവതരിക്കുമ്പോഴാണു്. എന്റെ 8 വയസുകാരൻ Windowsൽ ഏത് application വേണമെങ്കിലും install ചെയ്യും. Linuxൽ ഈ ജന്മം അവനു് കഴിയില്ല. (അവന്റെ ജീവിതം അങ്ങനെ പാഴാക്കാനും ഞാൻ അനുവതിക്കില്ല, അതു് വേറെ കാര്യം).
  Of course it took Microsoft 15 years to reach this level of ease of use. Linux ഈ level എത്തിയിട്ടില്ല. എത്തുന്ന ലക്ഷണവും കാണുന്നില്ല. മുദ്രവാക്യം വിളിക്കുന്ന അണ്ണന്മാർ എവിടെ കാലുകുത്തിയാലും അതു് വരില്ല. അതിനു് നല്ല ബുദ്ധിയും, പണവും, ഉപഭോക്താവിന്റെ ആവശ്യം മനസിലാക്കുന്ന, സ്വാർത്ഥനായ, കച്ചവടക്കാരൻ തന്നെ വേണം.

  User Friendliness ഉം Industryയുടെ acceptanceഉം Linuxന്റെ ഒരു കോപ്പിനും ഇല്ല. ഉദാഹരണം: ഇന്നു് ഞാൻ ഒരു Sony Digital camera വാങ്ങി. ആദ്യമായിട്ട് പെട്ടിപോളിച്ച് പുറത്തെടുത്ത്, ഒരു minute video എടുത്തു്, currentൽ കുത്തി, USB portൽ കുത്തി "കിഡാങ്ങ്" സംഭവം കഴിഞ്ഞു. screenൽ എടുത്ത video തെളിയുന്നു.

  Linuxൽ ഈ കഥ എങ്ങെന്യായിരിക്കും. ആദ്യം IRCയിൽ പോയി ബഹുമാനപ്പെട്ട മുദ്രാവാക്യം വിളിക്കുന്ന അണ്ണന്മാരെ കാണുക. ബഹുമാനിച്ചില്ലെങ്കിൽ അവർ ഒന്നികിൽ പരിഹസിക്കും ഇല്ലെങ്കിൽ പള്ളുവിളിക്കും. എന്നിട്ടു് അരെങ്കിലും ഒരു sudoko അല്ല sudo command line പറഞ്ഞുതരും. ആദ്യം ഒന്നും നടക്കില്ല, കാരണം അതിന്റെ dependencies എല്ലാം download ചെയ്യാൻ googleൽ തപ്പണം. എന്നിട്ട് അതിന്റെ driver ആരെങ്കിലും എവിടെയെങ്കിലും നിർമിച്ചിട്ടുണ്ടോ എന്നു് നോക്കണം. ഒരു നാലഞ്ച മാസം പഴക്കമുള്ള ഉപകരണമാണെങ്കിൽ കിട്ടും. ഇല്ലെങ്കിൽ 'ഗോപി'. എന്നിട്ട് ഇതിന്റെ source code download ചെയ്യണം. എന്നിട്ട് ഈ മാരണം compile ചെയ്യണം. ഇതെല്ലാം ചെയ്തു് കിട്ടാൻ രണ്ടാഴ്ച സമയം എടുക്കും. അപ്പോഴത്തേക്കും vacation കഴിയും.

  ഇതു Sony cameraയുടെ കാര്യം. ലോകത്തെ ഏറ്റവും popular ആയ ഒരു camcoder ആണിതു്. അവർ തരുന്ന CDയിൽ apple MACന്റെയും Windowsന്റേയും driversഉം utilitiesഉം ഉണ്ടു്. Linuxന്റെതില്ല.

  RAW format read ചെയ്യുന്ന (CR2, NEF) Canon EOS DSLR, Nikon DSLR, GARMIN, Magellan തുടങ്ങിയ semi-proffesional to professional equipmentന്റെ കാര്യം പറയാതിരിക്കുന്നതാണു് ഭേതം.

  ഇതെല്ലാം ചിലപ്പോൾ Linuxൽ പ്രവർത്തിപ്പിക്കാൻ കഴിയുമായിരിക്കും. പക്ഷെ അതിനുവേണ്ടി ചിലവാക്കുന്ന സമയം ചിലർക്കു് വിലപ്പെട്ടതാണു്. സമയത്തിനു് വില ഇല്ലാത്തവർക്ക് ചിലപ്പോൾ അതു് പ്രശ്നമായിരിക്കില്ല.

  ReplyDelete
 41. 1990 എനിക്ക് നാട്ടിൽ ഒരു പഴയ Premier Padmini ഉണ്ടായിരുന്നു. എനിക്ക് അതിന്റെ എല്ലാ പണിയും ചെയ്യാൻ അറിയാമായിരുന്നു. എനിക്ക് അതു് ചെയ്യുന്നത് ഒരു ഹരമായിരുന്നു. ഒരു obssession. ഇന്നു് ആ ഓർമ്മ വെച്ച് വേണ്ടിടത്തും വേണ്ടാത്തിടത്തും electronics കുത്തിനിറച്ച എന്റെ വണ്ടിയിൽ tire മാറ്റാം എന്നല്ലാതെ bonnet തുറന്നാൽ ഒന്നും മനസിലാകില്ല. ഇന്നു് എനിക്ക് വണ്ടി എന്റെ കുടുമ്പത്തേയും എന്നേയും സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കാനുള്ള ഉപകരണം മാത്രം.

  Operating system അദ്യമായി കാണുന്ന പിള്ളേർക്ക് ഇതെല്ലാം trilling അയിരിക്കാം. 1985ൽ ZX Spectrum മുതൽ, Comodore64, CPM, MSX, UNIX, Apple2E, NeXT, OS/2, DOS, WIN 2.0, WIN 3.0, WIN3.1, WIN95, WIN2K, WINXP, ഇതെല്ലാം ഉപയോഗിച്ച് തഴമ്പിച്ച എനിക്ക് ഇതു് വിണ്ടും ചെയ്യാൻ ഒരു trillഉം ഇല്ല.

  മനസിലായോ? പ്രശ്നം എന്റേതാണു്. Linuxന്റേതല്ല.

  ReplyDelete
 42. വിന്‍‌ഡോസ് 98 നു ശേഷം മൈക്രോസോഫ്റ്റിന്റെ ഒരു ഓപ്പറേയ്റ്റിംഗ് സിസ്റ്റവും ഉപയോഗിച്ചിട്ടില്ലാത്ത എനിക്ക് ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വിന്‍ഡോസ് ഉപയോഗിക്കേണ്ടിവന്നപ്പോള്‍ ഇതേ അങ്കലാപ്പുണ്ടായിരുന്നു. വൈറസും മാല്‍‌വെയറുമൊന്നുമായിരുന്നില്ല പ്രശ്നം - അതൊക്കെ നോക്കാന്‍ അവിടെ ഐ.ടി.ടൂമുണ്ട് - അതിന്റെ തലതിരിഞ്ഞതെന്ന് തോന്നിപ്പിച്ച ലോജിക്കായിരുന്നു.

  യുണീക്സ് ഉപയോഗിച്ച് പരിചയമുള്ള കൈപ്പള്ളിക്ക് ടൂള്‍ ഫിലോസഫി എന്താണെന്ന് പറഞ്ഞുതരേണ്ട ആവശ്യമില്ല. കൈപ്പള്ളി പറഞ്ഞ ഡിപ്പന്‍ഡന്‍സി പ്രശ്നം ടൂള്‍ ഫിലോസഫിയുടെ അനിവാര്യഫലമാണ്; അത് ഒരു പ്രോബ്ലമല്ല, ഓപ്പര്‍ച്ചുനറ്റിയാണ്.

  കൈപ്പള്ളി എന്തുകൊണ്ട് ഒരു പോയന്റ് ഏന്‍ഡ് ഷൂട്ട് ക്യാമറ ഉപയോഗിക്കുന്നില്ല? ലെന്‍സ് മാറ്റണ്ട, സെന്‍സര്‍ വൃത്തിയാക്കണ്ട, ഒരു ലെന്‍സിന്റെ നാലിലൊന്ന് വിലക്ക് 12 എക്സ് ക്യാമറ കിട്ടും, അഞ്ച്ചാറു കിലോ തൂക്കം വരുന്ന കിടുതാപ്പുകള്‍ സദാസമയം താങ്ങിപ്പിടിച്ചു നടക്കണ്ട എന്തെല്ലാം സൌകര്യങ്ങള്‍! മേല്‍പ്പറഞ്ഞ വാചകം വായിച്ചുതീരുമ്പോളേക്കും കൈപ്പള്ളി മുഷ്ടി ചുരുട്ടി മേശമേല്‍ ഇടിച്ചിട്ടുണ്ടാകും എന്നെനിക്കുറപ്പാണ്! ഒരു പ്രൊഫഷണനില് ഇതുപോലൊന്നു കേട്ടാലുണ്ടാകുന്ന കലി എനിക്കൂഹിക്കാവുന്നതേയുള്ളൂ.

  ഇനി ഡ്രൈവറുകളുടേയും അപ്ലിക്കേഷനുകളുടേയും പ്രശ്നം; കേനണ്‍ ലിനക്സിന് ഡ്രൈവറുണ്ടാക്കാത്തത് കേനണിന്റെ പ്രശ്നമാണ്, അതിന് ഒരു ഓപ്പറേയ്റ്റിംഗ് സിസ്റ്റം മാത്രമായ ലിനക്സെന്തു പിഴച്ചു? അപ്ലിക്കേഷനുകള്‍ ലിനക്സിലേക്ക് പോര്‍ട്ട് ചെയ്യാന്‍ കമ്പനികള്‍ ഇപ്പോള്‍ തയ്യാറായിത്തുടങ്ങുന്നു, കുറച്ചുകാലം കഴിഞ്ഞാല്‍ എല്ലാ ഉപകരണങ്ങള്‍ക്കും ലിനക്സ് ഡ്രൈവറുകള്‍ ലഭ്യമായിത്തുടങ്ങും എന്നു കരുതുക. (പല കമ്പനികളും പോര്‍ട്ടിംഗ് നടത്താത്തത് അവരെ മൈക്രോസോഫ്റ്റ് വിഴുങ്ങുമെന്ന് ഭയന്നിട്ടാണ്, അങ്ങനെയാണവരുടെ ചരിത്രം)

  ലിനക്സ് എന്ന ഓപ്പറേയ്റ്റിംഗ് സിസ്റ്റവും അതില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന അപ്ലിക്കേഷനുകളും വേറെവേറെത്തന്നെ കാണുക. ഉദാഹരണമായി ഒരു വിന്‍ഡോസ് എക്സ്.പി. വാങ്ങുമ്പോള്‍ അതിനെ കൂടെ വരുന്ന അപ്ലിക്കേയ്ഷനുകള്‍ (നോട്‌പാഡ്, പെയ്ന്റ്, വേര്‍ഡ്പാഡ് തുടങ്ങിയവ)ഏതെങ്കിലും പ്രത്യേക ആവശ്യങ്ങള്‍ക്കുതകുമോ? അതുപോലെത്തന്നെ ലിനക്സിലും പല അപ്ലിക്കേഷനുകളും സ്പെസിഫിക് ആയുള്ള ആവശ്യങ്ങള്‍ക്കുതകില്ല, അപ്പോള്‍ ഓപ്പന്‍ സോഴ്സ് അല്ലാത്ത അപ്ലിക്കേഷനുകള്‍ വിലകൊടുത്തു വാങേണ്ടിവരും - വിന്‍ഡോസില്‍ ചെയ്യുന്നപോലെത്തന്നെ.

  സാങ്കേതികമായ കഴിവുകള്‍ പരിഗണിച്ചാല്‍ ഞാനൊരു ലിനക്സ് ആരാധകനല്ല, ഓപ്പണ്‍ വി.എം.എസ്., ബി.എസ്.ഡി. തുടങ്ങിയവ ഉപയോഗിക്കുന്ന ഒരാള്‍ക്കും അങ്ങനെയാവാന്‍ കഴിയുമെന്നു തോന്നുന്നില്ല. പക്ഷേ ലിനക്സ് മുന്നോട്ടുവക്കുന്ന ഫിലോസഫി മറ്റെല്ലാ ഓപ്പറേയ്റ്റിംഗ് സിസ്റ്റങ്ങളേയും ബഹുദൂരം പിന്നിലാക്കുന്നു. രാജഭരണവും ജനാധിപത്യഭരണവും തമ്മിലുള്ള വ്യത്യാസമുണ്ട് ഇവ രണ്ടും തമ്മില്‍ - ഏതാണ് കൂടുതല്‍ നല്ലത് എന്നത് എത്രമാത്രം വിശാലമാണ് നമ്മുടെ കാഴ്ച്ചാട് എന്നതിനെ ആശ്രയിച്ചിരിക്കും.

  ലിനക്സ് ഫനറ്റിസത്തോട് ഒരു യോജിപ്പുമില്ല, അതേപോലെത്തന്നെ ലിനക്സ് യൂസര്‍ ഫ്രന്റ്ലിയല്ല എന്ന വാദത്തോടും. ഉപയോഗിച്ചു പരിചയമുള്ള ഒന്ന് യുക്തിപരമായി എത്രമാത്രം അസംബന്ധമാണെങ്കിലും എളുപ്പമായിത്തോന്നും, അത്രയേ ഉള്ളൂ. എന്റെ ഒരാവശ്യത്തിനും വിന്‍ഡോസ് ഉതകില്ല, എന്നുവച്ച് വിന്‍ഡോസ് ആര്‍ക്കും ആവശ്യമില്ലെന്ന് എനിക്കു പറയാനുമാകില്ല. (ഒരാവശ്യത്തിനും എന്നു പറയുന്നത് ശരിയല്ലെന്നു തോന്നുന്നു, റോ ഇമേയ്ജ് പ്രോസസ്സ് ചെയ്യാനുള്ള കാനണിന്റെ അപ്ലിക്കേയ്ഷന്‍ ലിനക്സിലേക്ക് പോര്‍ട്ട് ചെയ്തിട്ടില്ല, അതുവേണമെങ്കില്‍ എനിക്ക് വിന്‍ഡോസ് ഉപയോഗിച്ചേ തീരൂ. പക്ഷേ അപ്പോളും ഞാന്‍ ഉപയോഗിക്കുന്നത് വിന്‍ഡോസല്ല, കേനണ്‍ ഡിജിറ്റല്‍ ഫോട്ടോ പ്രൊഫഷണല്‍ എന്ന അപ്ലിക്കേയ്ഷനാണ്. വിന്‍ഡോസിന്റെ ഏതെങ്കിലും പ്രത്യേക സവിശേഷതകള്‍ ഉപയോഗിച്ചൊന്നുമല്ല ആ അപ്ലിക്കേയ്ഷന്‍ ഓടുന്നത് - അതുകൊണ്ടുതന്നെ ഞാന്‍ ഉപയോഗിക്കുന്നത് വിന്‍ഡോസല്ല, കേനണ്‍ വിന്‍ഡോസില്‍ മാത്രം ഉപയോഗിക്കണമെന്ന് റെസ്ട്രിക്റ്റ് ചെയ്ത ഒരു സോഫ്റ്റ്വെയറാണ്)

  ഉബുണ്ടുപോലെയുള്ള ഒരു ലിനക്സ് ഡിസ്ടിബ്യൂഷനോട് യോജിക്കാന്‍ കഴിയില്ല, അത് ലിനക്സ് ഫിലോസഫിയുടെ വലിയ കോം‌പ്രമൈസ് ആണ്. ഹാര്‍ഡ്‌വെയര്‍ ഡിറ്റക്ഷനും മറ്റും വേണ്ടി അവരോടിക്കുന്ന സര്‍വീസുകള്‍ പാഴാക്കിക്കളയുന്ന റിസോഴ് അത്രക്കധികമാണ്. യൂസര്‍ ഫ്രന്റ്ലിനെസ് കംസ് വിത് എ കോസ്റ്റ്.

  ReplyDelete
 43. This comment has been removed by the author.

  ReplyDelete
 44. പിന്നെ... ഈ ലിനക്സ് എന്നോകെ പറയുന്നത് അല്പം പുത്തി ഉള്ള ആളുകള്‍ക്ക് പറഞ്ഞിട്ടുലാത്ത.. വിന്ഡോസ് ഇല ചെയ്യും പോലെ ഏത് മണ്ടനും കേറി അങ്ങ് ആളാകാന്‍ ഒന്നും പറ്റില്ല.

  ചിലര്‍ക്ക് വിണ്ടോവ്സേയ് പറ്റൂ

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..