Tuesday, September 19, 2006

"ത്യാന്‍" ഈച്ച

ഒരു സുഹൃത്തിനുവേണ്ടി വണ്ടിയില്‍ കാത്ത് ഇരുന്നപ്പോള്‍, ഷാര്‍ജ്ജ Industrial Area യില്‍ ഒരു കുറ്റി കാട്ടില്‍ ഇവനെ കണ്ടു. കുത്ത് കൊള്ളാതെ കുറേ പടങ്ങള്‍ എടുത്തു. അല്പം നന്നായ (എന്നു എനിക്ക് തോന്നിയ !!) ഒരണ്ണം. മാക്രോ ലെന്സും, മാക്രോ ഫ്ലാഷും ഒന്നും എടുത്തു വെക്കാന്‍ സമയം കിട്ടിയില്ല. സോറി.
ദയവായി അഭിപ്രാം പറയണം. കരുണ ഇല്ലാത്ത അഭിപ്രായങ്ങള്‍. Posted by Picasa

11 comments:

  1. ഇത് തേനീച്ച തന്നെ?

    ReplyDelete
  2. ഹാഹാ ഞാന്‍ ആദ്യം കുറേ ആലോചിച്ചു എന്താ ഈ ‘ത്യാന്‍’ ഈച്ചയെന്നു് ;) തേനീച്ചയെന്നു എഴുതിയതു നന്നായി അല്ലെങ്കില്‍ കണ്‍ഫു ആയേന്നെ.

    ReplyDelete
  3. മാക്രോ ലെന്‍സ് ഇല്ലതെ തന്നെ ഇത്ര നന്നായി എടുക്കാന്‍ കഴിയുമോ. പടം ഇഷ്ടമായി.

    ReplyDelete
  4. ഹ ഹ ഇവന്‍ പോയി ലവനിലിടിച്ച് അദ്വൈതിയാകാനാണു സാധ്യത (സോറി മാഷെ, ഹാംഗോവറിനിയും മാറിയിട്ടില്ല)

    ReplyDelete
  5. ഹാങ്ങോവറിന്‍ "തേന്‍" നലതാ

    ReplyDelete
  6. ശ്രീ. മാക്രോ ലെന്സ് ഉപയോഗിച്ചാല്‍ subject ഇന്‍റെ വളരെ അടുത്ത് പോകാതെ തന്നെ കാര്യം നടത്താം

    ReplyDelete
  7. ഇവന്‍ തേനീച്ചയല്ല...ഈച്ച തന്നെ..മൂപ്പര്‍ തേനീച്ചയുടെ കുപ്പായം ഇട്ടെന്നൊള്ളൂ..അതായത് ഇമിറ്റേഷന്‍...തേനീച്ചക്ക് വാലുപോലെഒരു കൂര്‍ത്ത മൂനയുണ്ടാകും..അതുകൊണ്ടാണവ കുത്താറ്.
    പിന്നെ കൈപ്പള്ളി പേടിക്കാതെ ഫോട്ടോ എടുത്തോളൂ...യവന്‍ കുത്താറില്ല..പാവത്താനാ....

    ReplyDelete
  8. ഇവന്‍ തേനീച്ചയല്ല...ഈച്ച തന്നെ..മൂപ്പര്‍ തേനീച്ചയുടെ കുപ്പായം ഇട്ടെന്നൊള്ളൂ..അതായത് ഇമിറ്റേഷന്‍...തേനീച്ചക്ക് വാലുപോലെഒരു കൂര്‍ത്ത മൂനയുണ്ടാകും..അതുകൊണ്ടാണവ കുത്താറ്.
    പിന്നെ കൈപ്പള്ളി പേടിക്കാതെ ഫോട്ടോ എടുത്തോളൂ...യവന്‍ കുത്താറില്ല..പാവത്താനാ....

    2:56 PM

    ReplyDelete
  9. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഈച്ചയുടെ ചിറക് ചലിക്കുന്നോ എന്ന് സംശയം!
    ആ പൂവ് തല കീഴായണോ ഫോട്ടോയില്‍?

    ReplyDelete
  10. അറിഞ്ഞടത്തോളം, worker bees ഇന്‍ കുത്താന്‍ കുമ്പില്ലാ എന്നാണ്‍.

    ReplyDelete
  11. തകര്‍പ്പന്‍ ത്യേനീച്ചപ്പടം!
    ആ പൂവും മനോഹരം.

    ഇങ്ങനത്തെ പടങ്ങള്‍ക്കൊപ്പം സാങ്കേതിക കാര്യങ്ങള്‍ കൂടി എഴുതിയെങ്കില്‍... എന്നെങ്കിലും ഒരെസ്സെല്ലാര്‍ വാങ്ങാന്‍ പറ്റിയാല്‍ എന്നെപ്പോലുള്ളവര്‍ക്ക് പടം പിടിച്ചു പഠിക്കാമായിരുന്നു.

    (അഥവാ കുത്തുന്ന ഈച്ചയാണെങ്കില്‍ കൂടി അത് പ്രകോപനമുള്ളപ്പോഴേ മുള്ള് പുറത്തേയ്ക്കു നീട്ടൂ എന്നു തോന്നുന്നു)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..