Friday, September 01, 2006

കാണാന്‍ കൊള്ളം, തിന്നാല്‍ പൊള്ളും

 

ഞാന്‍ ഏറ്റവും കൂടുതല്‍ എരിവു കഴിക്കുന്ന നാട്ടുകാര്‍ ആന്ധ്രാക്കാര്‍ എന്നാണു് കരുതിയിരുന്നതു. ആ ധാരണ മെക്സിക്കന്‍ "ഹാലപിന്യൊ" (jalapeno) കൊണ്ടുണ്ടാക്കിയ ഭക്ഷണം രുചിച്ചപ്പോള്‍ മാറ്റി.

ഈ ഇടെ ഒരു തായി റെസ്റ്റൊറന്റിന്റെ ഭക്ഷ്യ സാധനങ്ങളുടെ ചിത്രം എടുക്കാന്‍ ചെന്നപ്പോള്‍, അവര്‍ ഉച്ചക്ക് വിളമ്പിയ എല്ലാ വിഭവത്തിലും ഒരു ചുവന്ന എണ്ണ ഒഴിച്ചിരുന്നു. ഇതെന്താണ്‍ സാദനം എന്നു അന്യേഷിച്ചപ്പോള്‍ chef പറഞ്ഞത്, ഒരു വലിയ പാത്രത്തില്‍ ഉണക്കിയ മുളകു വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം അതില്‍ നിന്നും ഇറങ്ങുന്ന എണ്ണയാണ്‍ ഈ സാധനം എന്ന്. എന്റെ കണ്ണു തള്ളിപോയി.

എന്റെ അസിസ്റ്റന്റ് ഇതല്പം നാക്കില്‍ തൊട്ടു പരീക്ഷിച്ചുനോക്കി. പിന്നെ അദ്ദേഹം ഒന്നര ലിറ്ററിന്റെ ഒരു കുപി വെള്ളം കുടിക്കുന്നതാണ്‍ ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ ചുണ്ടിനു ചുറ്റും ലിപ്സ്റ്റിക്‍ ഇട്ടപോലെ ചുവന്നിരുന്നു.

ശരീരത്തില്‍ എവിടെയെങ്കിലും വേതനയുണ്ടെങ്കില്‍ ഈ "മുളകെണ്ണയില്‍" പൊരിച്ച് ഒരു കോഴി എടുത്ത് വേതനയുള്ള ഭാഗത്ത് തടവിയല്‍ മതി. Tiger Balm പോലെ ഒരു counter irittant ആയും പ്രവര്ത്തികും.

ചിത്രത്തില്‍ ചെമ്മിനിന്റെ പുറത്തു ചുവന നിറത്തില്‍ കാണുന്നതു് ഈ സദനമാണ്‍. പുറകില്‍ ഒരു ചെറിയ കപ്പില്‍ ഈ "മുളകെണ്ണ" കാണാം. Posted by Picasa

4 comments:

 1. കൈപ്പള്ളീ, ആദ്യത്തെ വരിയൊന്നു മാറ്റിയെഴുതേണ്ടതു് അത്യാവശ്യമാണെന്നു തോന്നുന്നു. രണ്ടുവട്ടം വായിച്ചിട്ടാ കൈപ്പള്ളി എന്താ ഉദ്ദേശിച്ചതെന്നു് എനിക്കു മനസ്സിലായതു്.

  ഏറ്റവും കൂടുതല്‍ എരിവു കഴിക്കുന്ന നാട്ടുകാര്‍ ആന്ത്രക്കാരാണെന്നാണു ഞാന്‍ കരുതിയിരുന്നതു്, എന്നോ മറ്റോ ആവാം.

  ReplyDelete
 2. ഇവിടെ ഹാലപിന്യോ അല്ല ഹബെനാരോ (Habanero) ആണ്‌ ഏറ്റവും എരിവ് കൂടിയത് എന്ന് പറഞ്ഞ് വരുന്നു. പക്ഷെ അതിലും ചൂട് കൂടിയ സാധനങ്ങള്‍ ഫൂഡ് നെറ്റ്‌വര്ക്ക് കാണിക്കാറുണ്ട്. മിക്കവാറും എങ്ങനെ പ്രൊസസ്സ് ചെയ്യുന്നു എന്നനുസരിച്ച് സ്വഭാവം മാറുമെന്ന് തോന്നുന്നു. അത് ഞാന്‍ അനുഭവിച്ച ഇവിടന്ന് കഴിച്ചപ്പോള്‍ ആയിരുന്നു.

  ReplyDelete
 3. ഹാലപിനോയ്ക്ക് നമ്മുടെ കാന്താരിയെ അപേക്ഷിച്ച് എരിവു കുറവാണെന്നാണു തോന്നിയിട്ടുള്ളത്.

  ReplyDelete
 4. സംഭവം വായില്‍ വെള്ളമൂറിക്കുന്നവന്‍ തന്നെ...

  ആ.. ചൊമ..ചൊമാന്നുള്ള സാധനമങ്ങട്ട് മറ്റി വെച്ചിട്ടതിങ്ങോട്ടെടുത്തോളൂ..:)

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..