Monday, September 11, 2006

climateഉം weatherഉം: മലയാളം റേഡിയോയിൽ ഒരു കൂട്ടികൊഴച്ചിൽ.

ദുബൈയിലെ മലയാളം റേഡിയോയിൽ വാർത്തയ്ക്ക് ശേഷം അവതാരകർ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ് "The current climatic conditions in Dubai..."

എന്താണു് “climate“ എന്ന വാക്കിന്റെ അർത്ഥം?

    Climate is the average weather conditions of a place, usually measured over one year. This includes temperature and rainfall.
ശരിയായ പദം Weather ആണു്.

    Weather is the day to day condition of the atmosphere. This includes temperature, rainfall and wind.
http://www.geography.learnontheinternet.co.uk/topics/weather.html

ഇതു ദുബൈയിലെ HIT96.7FM നടത്തുന്ന വിവരദോഷികളെ പലതവണ (എന്റെ കാശു മുടക്കി !!)SMS വഴി ഞാൻ ബോധിപ്പിച്ചിട്ടുള്ളതാണ്. climate ഉം weather ഉം പര്യായപദങ്ങളായിട്ടണു് ഇവറ്റകളുടെ കൂട്ടത്തിൽ ബുദ്ധിമാൻ ചമയുന്ന Chris പോലും കരുതുന്നതു്.

ആങ്കലേയം വായിച്ചു് നല്ല പരിചയം ഇല്ലാത്തതുകൊണ്ടാകണം ഇവർക്കിതു് മനസിലാവാത്തതു്.

22 comments:

  1. ക്ലൈമറ്റും വെതറും തെറ്റിക്കുന്നവര്‍ ദുബായി റേഡിയോയില്‍ മാത്രമാവാന്‍ വഴിയില്ല. പലയിടത്തും ഈ പ്രയോഗം ഞാന്‍ കേട്ടിട്ടുണ്ട്. ശരിയായ പ്രയോഗവും അര്‍ത്ഥവും അവരെ മനസ്സിലാക്കാന്‍ കാണിക്കുന്ന ഈ ശ്രമത്തിന് എന്റെ എല്ലാ ഭാവുകങ്ങളും. ഒരു സംശയം. ചന്തു ജോലി ചെയ്യുന്ന റേഡിയോ തന്നെയാണോ ഇത്?

    ഓ.ടോ: എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ എന്റെ കമ്പനി ക്യാമ്പസ്സില്‍ മരങ്ങളും മറ്റും ഉണ്ടോ എന്നറിയാന്‍ എന്നോട് ചോദിച്ചതോര്‍മ്മ വരുന്നു. How is the nature in your campus?

    ReplyDelete
  2. ക്രിസ്സ് എന്നെ ഫോണിൽ വിളിച്ചിരുന്നു. "ഇങ്ങനെ പറഞ്ഞതു ഞാനല്ല" എന്ന തുടങ്ങി "ഞങ്ങൾകൊരുപാട് പരിമിതികൾ ഒണ്ടു്...." എന്നു നാം സ്ഥിരം കേൾക്കുന്ന പല്ലവിയിൽ അവസാനിപ്പിച്ചു.

    തുറന്ന പരാമർശം കേട്ടു ശീലിക്കാത്ത കോണ്ടാണോ എന്തോ ഈ സുഹൃത്തു കുറഞ്ഞപക്ഷം ഈ ബ്ലോഗിൽ എങ്കിലും വിശതീകരണം എഴുതാമായിരുന്നു. അതോ തങ്കളെ പോലുള്ള ഒരു താരം ഒരു സാധാരണ ബ്ലോഗിൽ എഴുതി സമയം കളയുന്നതെന്തിനു് എന്നോർത്താണോ.

    ശെരിയായിരിക്കാം. അങ്ങനെ താങ്കൾ പറഞ്ഞിട്ടില്ലായിരിക്കാം. എല്ലാം എനിക്ക് തോനിയതാവും. ക്രിസ്സ് എന്നോട് ക്ഷമിക്കു.

    ReplyDelete
  3. ക്രിസ്സ് എന്ന കൃഷ്ണൻ അറിയുന്നതിനു.

    വാക്കുകൾ തെറ്റിച്ചുപയോഗിക്കുന്നത് താങ്കളുടെ കൂട്ടരാണു്. ടേപ്പ് ഒന്നുകൂടി കേട്ടുനോക്കു.
    ഒരു മലയാള മാധ്യമത്തിൽ ഇം‌ഗ്ലീഷായാലും മലയാളമായാലും കൈകാര്യം ചെയുന്ന വിധം നിരീക്ഷിക്കുകയും അതിനെ കുറിച്ച് പരാമർശിക്കുകയും ചെയ്തു എന്ന കർമം മാത്രമേ ഞാൻ ചെയ്തിട്ടുള്ളു. താങ്കൾ കരുതുന്ന പോലെ താങ്കളുടെ ശ്രദ്ധയൊന്നും എനിക്കാവശ്യമില്ല. വിവരമുള്ള ഒരുത്തനോട് കാര്യം അവതരിപ്പിക്കാം എന്നു കരുതി അത്രമാത്രം. അതു് മഹാ പാരയായിപ്പോയി. ഇനിമേലിൽ ഉണ്ടാവില്ലേ !!.

    എന്റെ "insecurity" അതിനെ കുറിച്ച് ഞാൻ എന്തു പറയണം. വായനക്കാർ തന്നെ പറയട്ടെ.

    പേർ തെറ്റിച്ചതിൽ ക്ഷമ. Really Sorry. സാധാരണ ക്രിസ്റ്റൊഫർ എന്ന നാമത്തിന്റെ ചുരുക്കമാണെന്നു കരുതിയാണു് "Chris" എന്നു ഞാൻ എഴുതിയതു. "മാധവന്റെ" പേരാണു് താങ്കളുടെതെന്നു പിന്നെയാണു മനസിലായതു്.

    ReplyDelete
  4. പൊതുവേ എല്ലാവര്‍ക്കും ‘ക്രിസ്’നെപ്പറ്റി നല്ല അഭിപ്രായമാണുള്ളത്.on air എന്താണ് പറയേന്ടത് എന്ന് അറിയാവുന്ന ചുരുക്കം ചില അവതാരകരില്‍ ഒരാള്‍.ഇങ്ങനെ ഒരു തെറ്റ് ക്രിസില്‍ നിന്നാണോ ഉന്ടായത് എന്ന് സംശയമുണ്ട്.

    ശ്രീ ഇത് വേറെ റേഡിയോ ആണ്;)

    ReplyDelete
  5. ക്രിസ്‌,

    താങ്കള്‍ പറഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, ഈ പ്രയോഗം പലരും നടത്തുന്നുണ്ട്‌ എന്നത്‌ വസ്തുതയാണ്‌. അത്‌ ചൂണ്ടിക്കാണിക്കുകയാണ്‌ നിഷാദ്‌ ചെയ്തത്‌.

    ഇംഗ്ലീഷിന്റെ കാര്യം പോട്ടേ. ഹിറ്റ്‌ എഫ്‌.എം.ഇലെ മലയാള ഉച്ചാരണവും പരിതാപകരമാണ്‌. ആരുടേയും പേരെടുത്ത്‌ പറയുന്നില്ല. പക്ഷേ റേഡിയോ അവതാരകരില്‍ നിന്ന് ശുദ്ധമായ ഭാഷയും, കാലിക സംഭവങ്ങളിലുള്ള അറിവും, ഭാഷയുടേയും സംസ്കാരത്തിന്റേയും നിങ്ങള്‍ കൂടുതല്‍ ഇടപഴകുന്ന സിനിമാ സംഗീതത്തിന്റെ ചരിത്രത്തിലുള്ള അവഗാഹവും പ്രതീക്ഷിക്കുന്നത്‌ തെറ്റാണോ? ഒരു അവതാരക "ഇന്ന് അത്തം ഒന്ന് ആണെന്ന്" മൂന്നു തവണ പറഞ്ഞപ്പോള്‍ ഞാനും ഒരു SMS അയച്ചിരുന്നു. ഇവിടെ ജനിച്ചു വളരുന്ന കുട്ടികള്‍, മലയാളം കേള്‍ക്കുന്നത്‌ കൂടുതലും നിങ്ങളില്‍ നിന്നാണെന്ന് ചിന്തിക്കുമ്പോള്‍ അല്‍പ്പം കൂടി ഇത്തരം കാര്യങ്ങളില്‍ അര്‍പ്പണ ബോധം പ്രതീക്ഷിക്കാം ഞങ്ങള്‍ക്ക്‌.

    നേരത്തെ പെരിങ്ങോടന്‍ ഇട്ട ഒരു പോസ്റ്റ്‌ ഇവിടെ ഉണ്ട്‌.

    http://samakaalikam.blogspot.com/2005_03_01_samakaalikam_archive.html

    ചന്തുവിന്റെ റേഡിയോ ഏഷ്യയും ഇക്കാര്യത്തില്‍ കുറ്റമറ്റതല്ല. തുറന്ന ഒരു ചര്‍ച്ചക്ക്‌ നിങ്ങളുടെ തൊഴില്‍ പരമായ പരിമിതികള്‍ തടസ്സമായേക്കും എന്ന് മനസ്സിലാക്കുന്നു. എങ്കിലും, ക്രിസും ചന്തുവും, രമേഷും, ശശികുമാര്‍ രത്‌നഗിരിയും, കുഴൂര്‍ വില്‍സണും ഒക്കെ ബൂലോഗത്തെ ശ്രദ്ധിക്കുന്നവര്‍ ആയതു കൊണ്ട്‌, ഇവിടെയുള്ള പല ആള്‍ക്കാരും തരുന്ന ഇന്‍പുട്ടുകള്‍ നിങ്ങള്‍ക്ക്‌ സഹ അവതാരകരിലും നിങ്ങളുടെ മാനേജ്‌മെന്റിലും എത്തിക്കാന്‍ ശ്രമിച്ചു കൂടെ? ഒരു കുറ്റപ്പെടുത്തല്‍ എന്നു കാണുന്നതിലുപരി ഈ ചര്‍ച്ചകളെ നമ്മുടെ ഏവരുടേയും വിജ്ഞാനവര്‍ദ്ധനത്തിനുതകുന്ന ഒരു വേദിയായി കാണുക.

    ReplyDelete
  6. എന്റെ സുഹൃത്ത് കൃഷ്ണൻ അറിയുന്നതിനു്:
    ജൂലൈയിൽ എഴുതിയതാണു.
    http://mallu-ungle.blogspot.com/2006/07/blog-post_11.html

    മറ്റു പലരും വായിച്ചു കാണും എന്നു വിശ്യസിക്കുന്നു

    ReplyDelete
  7. മലയാളം അറിയാത്തതു ഒരു വലിയ മേന്മയായി കരുതുന്ന മലയാളികളില്‍ നിന്നും വ്യത്യസ്തരാണ് ബൂലൊഗത്തുള്ളവര്‍.ഒരു മലയാളം അവതാരകന്‍ english പറയേണ്ടി വരുന്നതും കാലം അടിച്ചേല്‍പ്പിക്കുന്ന ചില നിര്‍ബന്ധങ്ങള്‍ കാരണമാണ്.

    ReplyDelete
  8. പെരിങ്ങോടന്റെ പോസ്റ്റിന്റെ ലിങ്ക്‌ ഇവിടെ. നേരത്തെ മുഴുവന്‍ വന്നില്ലേ എന്നൊരു സംശയം

    ReplyDelete
  9. അല്ലെങ്കില്‍തന്നെ ഗള്‍ഫില്‍ പ്രക്ഷേപണം ചെയ്യുന്ന മലയാളം റേഡിയോകളില്‍ മലയാളത്തിനേക്കാള്‍ കൂടുതലും കേള്‍ക്കുന്നത് ഇംഗ്ലീഷും, മംഗ്ലീഷും ഇതുരണ്ടും ചേര്‍ന്ന വേറെ എന്തൊക്കെയോ ആണ്.തെറ്റുചൂണ്ടിക്കാണിച്ചവരെ കുറ്റപ്പെടുത്താതെ അത് തിരുത്താന്‍ ശ്രമിക്കുന്നതല്ലേ നല്ലത്?

    ReplyDelete
  10. pls ningal thammil adikoodalle

    ReplyDelete
  11. hello dear pls ningal vazhakku nirthoo... orapekshayanu.... mattullavar ethukandalum kettalum nallathano nammal malayalikalkku...

    ReplyDelete
  12. tamil:
    Do you at least see the date of the post before you comment?

    ReplyDelete
  13. I CAN SAY ONLY ONE THING "NO ONE IS PERFECT & EVERY HUMON HAVE LIMITATIONS, BUT MAKING ERROR AGAIN AND AGAIN IS A CRIME".THANKS MOIDU.

    ReplyDelete
  14. okay people just a reminder. This was a post written in 9/11/2006. So I don't think there is point in commenting on this anymore.

    BTW. The mallu anchors at the station continue to repeat the error. Since I don't think their audience minds it.

    mdubai:
    don't shout.

    ReplyDelete
  15. hellow am shameej i just show this blog rite now u know the radio which giving us a coool keral atmosphere and we can feel something
    they are also working for remuneration so mistake will happen everybody so plz leave it and enjot=y the radio

    ReplyDelete
  16. This is all for people who doesn't have serious job!

    ReplyDelete
  17. Sam Surjith
    oh really! and what the fuck do you do moron.

    ReplyDelete
  18. After over three years this fool still continues to use this term without any shame.

    ReplyDelete
  19. anthu parayananu allam sathayam thanna

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..