Saturday, September 16, 2006

ചെസ്സ് കളിക്കാരനെ ഞാനെന്തിനു് സഹായിക്കണം?

ഈ മിടുക്കനുവേണ്ടി നമ്മളെന്തു ചെയ്യണം
ഉമേഷ് പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

പ്രതിഭാശാലികളായ ദരിദ്രകുടുംബങ്ങളിലെ കുട്ടികള് ഒരുപാട് നമ്മുടെ നാട്ടിലുണ്ട്. പണമായി സഹായിക്കണമെന്ന് ഉദ്ദേശമുള്ളവര്‍ അവരവരുടെ നാട്ടിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുക. headmasterനെ കണ്ട് കുട്ടികളെ തിരഞ്ഞെടുക്കുക.

കുട്ടിയുടെ ചിലവിനുള്ള് കാശ് പലിശയായി കിട്ടുന്ന വിധത്തില്‍ Fixed Deposit ബാങ്കില്‍ കുട്ടിയുടെ പേരില്‍ നിക്ഷേപിക്കുക. മാസം തോറും ആ തുക കുട്ടിക്കുപകരിക്കും. കൂട്ടി പ്രായപൂര്‍ത്തിയായാല്‍ principle തുക കുട്ടിക്ക് ഉപരിപഠനത്തിന് ഉപകരിക്കുകയും ചെയ്യും.

ഈ വിധത്തിലാണ് സാധാരണ ഞങ്ങള്‍ സഹായിക്കാറുള്ളത്. ഒരോരുത്തരും താനാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുക. സംഘം ചേര്‍ന്ന് നടത്തിയാല്‍ എത്രമാത്രം അത് നന്നാവും എന്നെനിക്കറിയില്ല. മിക്കവാറും അങ്ങനെയുള്ള പരിപാടികള്‍ കുളമായ അനുഭവമേയുള്ളു.

മാത്രമല്ല പഠിക്കാനും സഹായിക്കാം. ചികിത്സക്ക് സഹായിക്കാം. കിടപ്പാടത്തിനും വിവാഹത്തിനും ഒക്കെ സഹായിക്കാം. തെറ്റില്ല

റഷ്യയില്‍ പോയി ചെസ്സ് കളിക്കാന്‍ ഞാന്‍ സഹായിക്കില്ല. ചെസ്സിനോടു വിരോധമുണ്ടായിട്ടല്ല. ചെസ്സ് കളിക്കുന്ന ഒരു ഡോക്ടറിനോട് എനിക്കും വലിയ താല്പര്യമില്ല. എന്റ നാട്ടില്‍ വേറേ ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ ബാക്കിയുണ്ട്. ചെസ്സ് അതില്‍ പെടില്ല.

നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് നോട്ട് പുസ്തകങ്ങളും, വസ്ത്രങ്ങളും, ഭക്ഷണങ്ങളും ഒക്കെ ആവശ്യമുണ്ട്. കടം മുട്ടിയ കൃഷിക്കാര്‍ ആത്മഹത്യചെയ്ത് കുടുംബങ്ങളുള്ള നാടാണെന്റേത്. ഞാന്‍ അതു മറന്നിട്ടില്ല.

9 comments:

 1. സത്യം ....
  ഒരാളെ ചെസ്സു കളിക്കാന്‍ അയക്കുന്ന പണം കൊണ്ടു 10 കുട്ടികളെ പഠിക്കാന്‍ സാഹായിക്കാം എങ്കില്‍ അതാണു നല്ലതു എന്നു എന്റെ കാഴ്ചപാടു .
  പക്ഷെ നമുക്കു നല്ല ചെസ്സു കളിക്കാരും വേണം എന്നതും എന്റെ ആഗ്രഹമാണു

  ReplyDelete
 2. കേരളത്തിൽ ആത്മഹത്യ ചെയത കുടുമ്പങ്ങൾക്കും അവരുടെ മക്കൾക്കും ഇതുപോലെ കാശയക്കാൻ എന്ത നമ്മൾ ഉത്സാഹം കാണിക്കാത്തത്?

  അദിവാസികൾക്ക് കിടപ്പാടം ഉണ്ടക്കാൻ എന്തെ ഇവരാരും മുൻകൈ എടുക്കാത്തതു?

  വെയിറ്ററായി ജോലി ചെയുന്ന സുരേഷ് എന്ന ഈ പയ്യന് റഷ്യയിൽ പോയി ചെസ്സ് കളിക്കാൻ പണം പിരിക്കാൻ എന്തൊരു ഉത്സാഹം.

  വല്ലവനും പത്രത്തിൽ column നിറക്കാൻ എന്തെങ്കിലും എഴുതി വെയ്ക്കും അതിനെ പോക്കിയെടുത്ത് കൊണ്ടുനടക്കും. കൊള്ളാം.

  ReplyDelete
 3. വാസ്തവം!
  റഷ്യയില്പോയൊന്നു കളിച്ചാല്‍ ( ചെസ്സ്) കൊള്ളാമെന്ന്‌ എനിക്കും ആഗ്രഹമുണ്ട് !

  ReplyDelete
 4. If you decide to follow your dreams the whole world conspires for you
  -The Alchemist

  മനോരമ ഇഷ്യൂസ് പൈങ്കിളിഫൈ ചെയ്യുകയാണ്..
  ആ ഇന്റഗ്രേറ്റഡ് നിക്ഷേപകരോട് കാണിക്കാത്ത സഹാനുഭൂതി സുരേഷിനോടോ ?

  ReplyDelete
 5. നിഷാദ്,

  എന്നോടു യോജിച്ചതിനു നന്ദി. പക്ഷേ, ഇവിടെ എനിക്കു നിഷാദിനോടും കമന്റെഴുതിയ പലരോടും പൂര്‍ണ്ണമായ യോജിപ്പില്ല. പഠനത്തില്‍ മാത്രമല്ല, ചെസ്സ് പോലെയുള്ള കളികളിലും ചിത്രം വര പോലെയുള്ള കളികളിലും പ്രതിഭയുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടതു് ആവശ്യമാണു്. വിശ്വനാഥന്‍ ആനന്ദിനെക്കാള്‍ പ്രതിഭയുള്ള ദിബ്യേന്ദു ബറുവ അര്‍ഹിക്കുന്ന ഉയരങ്ങളിലെത്താഞ്ഞതു് സാമ്പത്തികസ്ഥിതിയില്ലാഞ്ഞതുകൊണ്ടും പ്രോത്സാഹിപ്പിക്കാന്‍ ആളില്ലാഞ്ഞതും കൊണ്ടാണു്. ഓപ്പണിംഗ് വളരെ മോശമായി കളിച്ചിട്ടു് മിഡില്‍ ഗെയിമിലും എന്‍ഡ്‌ഗെയിമിലും മായാജാലം കാട്ടി സാക്ഷാല്‍ കോര്‍ച്നോയിയെപ്പോലും തോല്‍പ്പിച്ച ആ അദ്ഭുതബാലനെ ആരെങ്കിലും സമയത്തു പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ നമുക്കൊരു ലോകചാമ്പ്യനെ വളരെക്കാലം മുമ്പു തന്നെ കിട്ടിയേനേ.

  നമ്മള്‍ ഇതു ചെയ്യാത്തതു കൊണ്ടാണു് ഇന്ത്യ ഒളിമ്പിക്സിലും അതുപോലെയുള്ള കാര്യങ്ങളിലും പരാജയമാകുന്നതു്. പ്രതിഭയുള്ളവര്‍ക്കല്ല ആനുകൂല്യം കിട്ടുന്നതു്, മറിച്ചു് ആനുകൂല്യം നേടാനുള്ള പ്രതിഭയുള്ളവര്‍ക്കാണു്.

  അര്‍ഹതയുള്ളവരെ സഹായിക്കുന്ന കാര്യം പറയുമ്പോള്‍ ആദിവാസികളുടെ കിടപ്പാടത്തിന്റെയും ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങളുടെയും കാര്യം പറയുന്നതു വെറും വാദം മാത്രമാണു്. ബ്ലോഗുകളില്‍ ഫോട്ടോ പ്രസിദ്ധീകരിക്കുന്ന ആളുകള്‍ അവരുടെ വിലപിടിച്ച ക്യാമറകള്‍ വിറ്റിട്ടു നാലു പാവങ്ങള്‍ക്കു കഞ്ഞി കുടിക്കാന്‍ വകയുണ്ടാക്കൂ എന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും? അവനവനു കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിക്കണം. അതെങ്ങനെ വേണമെന്നുള്ളതു അവനവന്റെ കാര്യം.

  ReplyDelete
 6. ബ്ലോഗുകളിൽ കാണിക്കാനല്ല ഞാൻ ഫോട്ടൊ എടുക്കുന്നത്. അങ്ങനെ ആരും കരുതരുത്. എന്റെ ഉപജീവന മാർഗ്ഗമാണത്. ഉപയോഗം കഴിഞ്ഞതിന്റെ ശേഷമാണു് ചിത്രങ്ങൾ പ്രസിദ്ദികരിക്കുന്നത്. മിക്ക ചിത്രങ്ങളും ഇടുന്നതിന് നിബന്ധനകൾ ഉണ്ട്. അതില്ലാത്തവയാണു് ബ്ലോഗിൽ ഇടുന്നത്.

  കൈപ്പള്ളി കുടുമ്പവും സ്ഥാപനങ്ങളും കഴിഞ്ഞ നൂറു വർഷമായി ദരിദ്ര കുടുമ്പങ്ങളിലെ കുട്ടികൾക്ക് സഹായം ചെയത് വരുന്നു. കണിയാപുരം മുസ്ലീം ഹൈസ്കൂൾ തന്നെ അതിന്റെ ഒരു ഉദാഹരണമാണ്.
  അതോന്നും ഇവിട പറഞ്ഞാൽ ശെരിയാവില്ല. എന്റെ ക്യാമറ കിറ്റ് വില്കാതെ തന്നെ അതൊക്കെ നടത്താൻ സാധിക്കു‌ന്നുണ്ട്.

  ReplyDelete
 7. നിഷാദ് ക്ഷമിക്കൂ. നിഷാദിന്റെ ക്യാമറയെ ഉദ്ദേശിച്ചില്ല. നിഷാദ് ഫോട്ടൊ എടുക്കുന്ന കാര്യവും അപ്പോള്‍ മറന്നുപോയി. നിഷാദിന്റേതു് ഒരു ഫോട്ടോബ്ലോഗല്ലല്ലോ.

  ഉദാഹരണം പറയാന്‍ അതാണു തോന്നിയതു്. ഫോട്ടോബ്ലോഗുകള്‍ ഉള്ള യാത്രാമൊഴി, സീയെസ്, തുളസി തുടങ്ങിയവരെ അധിക്ഷേപിക്കാനുമല്ല ഞാന്‍ അതെഴുതിയതു്. ഞാന്‍ എഴുതിയതു വായിച്ചാല്‍ അതല്ല, ആകരുതു് അഭിപ്രായം എന്നു മനസ്സിലാകും.

  ചെസ്സില്‍ പ്രതിഭയുള്ള ഒരാളെ സഹായിക്കുന്നതും പഠിക്കാന്‍ കഴിവുള്ള ഒരാളെ സഹായിക്കുന്നതും പാടാന്‍ കഴിവുള്ള ഒരാളെ സഹായിക്കുന്നതും ഒരുപോലെയാണെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ക്യാമറ ഒരു ഉദാഹരണം മാത്രമായിരുന്നു. അതില്‍ നിഷാദോ കുടുംബമോ ആതുരസേവനം നടത്തുന്നില്ല എന്ന ധ്വനി വന്നെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

  തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു.

  ReplyDelete
 8. സാരമില്ല. മുഖമില്ലാത്ത മദ്ധ്യാമമല്ലെ.

  തെറ്റുകൾ ക്ഷമിക്കാനുള്ളതാണു്.

  ReplyDelete
 9. മറ്റുള്ളവരുടെ കയ്യിലെ പണം കണ്ടു കൊണ്ട് ഒന്നിനും ഇറങ്ങിത്തിരിക്കരുത്.. അവനവന് ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് കടമ്പയും കടക്കാം.. എല്ലാം മറ്റുള്ളവർ ചെയ്തുകൊടുക്കണമെന്ന് കരുതി ജീവിക്കരുത്. ആത്മാഭിമാനം നഷ്ടപ്പെട്ട് പോകും.. ഒരു മീഡിയോകർ ആയിപ്പോകും...

  എന്നാൽ നമ്മുടെ കൈവശമുള്ള പണം ഏറ്റവും നന്നായി ഉപയോഗിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..