Sunday, September 17, 2006

ചെസ്സ് കളിക്കാരനെ ഞാനെന്തിനു് സഹായിക്കണം? (Part 2)

റഷ്യയും, ചൈനയും, അമേരിക്കയും ഒക്കേ കുട്ടികളെ ചെറുപ്പത്തിലേ പരിശീലിപ്പിക്കാൻ ചുമതലപെട്ട സർക്കാർ തലത്തിലുള്ള വിഭാഗങ്ങളുണ്ട്. ഒളിമ്പിക്സിൽ നാം ഒരു സ്വർണ മെടൽ ജെയേതാവിനെ മാത്രമേ കാണാറുള്ളു ആ വിജയത്തിന്റെ പുറകിൽ വർഷങ്ങളോളം പ്രവർത്തിച്ച ഒരു സംഘത്തെ നാം കാണാറില്ല. ഈ നാടുകളിൽ കായിക അഭ്യാസികളുടെ സാമ്പതിക കാര്യങ്ങളും ചിലവുകളും ഒക്കെ ചെറുപ്പം മുതലേക്കേ സർക്കാർ ഏറ്റേടുക്കും. അവിടെ സർക്കാർ പ്രതിഭകളേ കണ്ടെത്താറില്ല, ശൃഷ്ടിക്കാറാണ് പതിവ്. 5 വയസ്സു മുതൽ പരിശീലിപ്പിച്ച്. 16 വയസിൽ സ്വർണ്ണം നേടി. 20 വയസിൽ റിട്ടയർ ചെയ്യുന്ന സമ്പ്രദായമാണു് റഷ്യൻ ജിമ്നാസ്റ്റിക് ടീമിന്റേത്. നമ്മുടെ നാട്ടിൽ അത് സാധിക്കില്ല.


ഇന്ത്യയിൽ ഒളിമ്പിക്സ് നിലവാരത്തിലുള്ള താരങ്ങളില്ലാത്ത കാരണം നമുക്ക് Professional Athelets ഇല്ലാത്തതു തന്നെ കാരണം. ഒരു കായികഭ്യാസി സ്വന്തം പ്രയത്നം കോണ്ടുമാത്രം വിജയം തേടാൻ വിധിക്കപെട്ടിരിക്കുന്നു. ഇന്ത്യയിൽ ഇന്ന് ലോക നിലവാരമുള്ള താരങ്ങളെല്ലാം തന്നെ അദ്യകാലങ്ങളിൽ സ്വന്തം പണം മുടക്കി തന്നെയാണു് മത്സരിച്ചിരുന്നത്. ആർക്കും തന്നെ സർക്കാർ ആദ്യം പരിശീലനത്തിനു് ചിലവു പോയിട്ട് ജോലിയിൽ നിന്നും അവധിപൊലും കോടുക്കാറില്ലായിരുന്നു. 100 കോടി ജനങ്ങളുള്ള നാട്ടിൽ ഒരു സ്വർണ്ണമെടൽ പോലും ഇല്ലാത്ത് കരണവും ഇതു തന്നേ.

ഇന്ത്യയിൽ കായിക താരങ്ങൾ ആത്മഹത്യ ചെയ്യണം അലെങ്കിൽ പെട്ടികട നടത്തണം. നമുക്കത്രയേ പറ്റു. അതിൽ ഞാൻ സർക്കാറിനെ തെറ്റുപറയില്ല. നമ്മുക്ക് കായികം വിനോദം മാത്രമാണു്, ഉപജീവന മാർഗ്ഗമായി മാറിയിട്ടില്ല. (ക്രിയറ്റ് കായികം അല്ല, അതൊരു വ്യവസായം മാത്രമാണ്‍. 15 രാജ്യങ്ങള്‍ മാത്രം പങ്കേടുക്കുന്ന ഒരു വ്യവസായം)


ആന തൂറുന്ന കണക്കിന് അണ്ണാൻ തൂറിയാൽ എന്ത് സംഭവിക്കും എന്നൂ ഊഹിക്കാവുന്നതേയുള്ളു? ഭാരതം ഇനി എത്ര തിളങ്ങുന്നു എന്നു പറഞ്ഞാലും, വാസ്തവത്തിൽ ഇന്നും നമ്മുടെ രാജ്യം പട്ടിണിയിൽനിന്നും കരകയറിയിട്ടില്ല. നമ്മുക്കാവശ്യം ഒളിമ്പിക്സ് സ്വർണമല്ല. പ്രാധമിക ആവശ്യങ്ങളാണു്. കേരളവും ഗൾഫും മാത്രം കണ്ടു പരിചയമുള്ള മലയാളിക്കതു മനസിലാവില്ല. കുടിവെള്ളവും, പ്രാധമിക ആരോഗ്യ ശിശ്രൂഷയും ഇല്ലാത്ത ലക്ഷക്കണക്കിനു് ഗ്രാമങ്ങൾ അന്ത്രയിലും, ബിഹാറിലും, ഒറീസയിലും, ഝാർകണ്ഠിലും, ഉത്രാഞ്ചലിലും, ആസമിലും ഒക്കെയുണ്ട്. ഇത് പരിഷ്കൃത സംസ്ഥാനങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നു. മനോരമയിൽ ഈ വാർത്തകൾ വരാറില്ല. എന്ത അതോന്നും ഭാരതതിൽ പെട്ട സംസ്ഥാനങ്ങളല്ലെ. കഴിഞ്ഞ് 20 വർഷത്തെ ഭാരതത്തിന്റെ വളർച്ചയിൽ നേട്ടങ്ങളൊന്നും ലഭിക്കാത്ത് കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാർ ജീവിക്കുന്ന സ്ഥലങ്ങളാണു് മേല്പറഞ്ഞ സംസ്ഥാനങ്ങൾ.

സ്പെർടസ് കൌൺസിൽ കൈയിട്ട് വാരി തിന്ന് മുടിക്കുന്ന കേരളത്തിലെ കാര്യങ്ങൾ പറയാതിരിക്കുകയ ഭേതം. മാസങ്ങൾ തോറും നടത്തിവരുന്ന ഒരു മരത്തോണിന്റെ കാശു് മതി ചെസ്സ് കളിക്കാരനെ റഷ്യയിൽ കോണ്ടുപോയി കളിപ്പിക്കാൻ.

sports councilന്റെ അഴിമതികളെ പറ്റി തിരുവനതപുരത്തെ (ചാല) വ്യപാരികൾക്കെല്ലാം നല്ലതുപോലെ അറിയാം കൂടുതൽ വിശതീകരിച്ച് ആരേയും നാറ്റിക്കുന്നില്ല.


5 comments:

 1. ഇതു പഴയ ലേഖനമല്ലാാാഅ !!!

  ReplyDelete
 2. ഞാന്‍ ഇതിനു ഒരുപാട് പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചതാണ്‍. ഇതാരും വായിച്ചില്ല് എന്നു തോന്നുന്നു. നേരത്തെ പോസ്റ്റ് ചെയ്തതിന്റെ രണ്ടാം ഭാഗമാണ്‍.

  ഇഞ്ജിപെണ്ണിനേയും, വക്കാരിയേയും, Ralminovഇനേയും, അനിലേട്ടനേയും, ഉമേഷേട്ടനേയും, അഗ്രജ്ജനേയും, പിന്നേ ബാക്കിയുള്ള നല്ലവരായ എല്ലാവരേയും പ്രതേയ്കം ക്ഷണിക്കുന്നു.

  ReplyDelete
 3. എന്റെ ചില വീക്ഷണങ്ങള്‍:

  ആദിമ മനുഷ്യന്‍ താന്‍ കൊന്നു തിന്ന മൃഗത്തിന്റെ തോല്‍ മരത്തടി തുളച്ച് അതിന്‍ മുകളില്‍ കെട്ടി കമ്പ് കൊണ്ടടിച്ച് ആദിമ സംഗീതം ഉണ്ടാക്കിയത് അവന്റെ വിശപ്പിന് വേണ്ടിയല്ല..ഈ മത്സരങ്ങളുടെ എല്ലാം തന്നെ ഉറവിടം അത് നിലനില്‍പ്പിന്ന് ആവശ്യകതയായിരുന്നു എന്നതാണ്.മനുഷ്യന്‍ ഒരു സാമൂഹ്യജീവി ആണെന്നതും,മനുഷ്യന്റെ കലയോ കായികബോധമോ ഒരിക്കലും സാമ്പത്തികവുമായി ബന്ധപെടുന്നില്ല,ആധുനിക ലോകത്ത് അത് സാമ്പത്തികമായി അളക്കാന്‍ തുടങ്ങിയപ്പോളാണ് ഈ കയ്യിട്ട് വാരലുകളും തുടങ്ങിയത്..

  ക്രിക്കറ്റ് മാത്രമല്ല, വ്യവസായ വത്കരിക്കാന്‍ ആവാത്തതൊന്നും ഇന്ന് നിലനിര്‍ത്തപെടുന്നില്ല..ഈ പറയുന്ന ഞാനും നിങ്ങളും ഒക്കെ തന്നെ ഈ അവസ്ഥയ്ക്ക് കാരണം..

  ഇന്ത്യയുടെ എല്ലാ സ്വാതന്ത്ര്യമോഹങ്ങളുടെയും മേല്‍ ഇന്നും കരിനിഴലുകളാണ്.എവിടെയാണ് സ്വാതന്ത്ര്യം?എന്തിന്,പട്ടിണി പോലും ഒരു പൊളിറ്റിക്കല്‍ തന്ത്രം മാത്രമാണ്..

  വേര് മുതല്‍ ഇല വരെ പടര്‍ന്ന ഒരു മാരക രോഗമാണ് ഇന്ന് നമ്മുടെ രാജ്യത്തിന്.അഴിമതിയെന്ന അര്‍ബുദം,അര്‍ബുദം പോലെ തന്നെ എത്ര വെട്ടിമാറ്റിയാലും പോവാത്ത ഒരു രോഗം..ഒരു വ്യക്തിക്ക് മാറ്റാനാവുന്ന അവസ്ഥയല്ല, പക്ഷേ..

  ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ചെയ്യാനാവും,കയ്യിലുള്ള മുഴുകുതിരിയി നിന്ന് ഒരിറ്റ് വെളിച്ചം അതില്ലാത്ത ഒരാള്‍ക്ക് നല്‍ക്കാന്‍..അങ്ങനെ ഒരു ദിവസം ഈ ലോകം തന്നെ വെളിച്ചം നിറയും എന്ന് പ്രത്യാശിക്കാന്‍..

  വളരെ നീണ്ട കമന്റായാല്‍ ക്ഷമിക്കണം.

  -പാര്‍വതി.

  ReplyDelete
 4. ചെസ്സ് കളിക്കാരനെ എന്തിന് സഹായിക്കണം എന്ന ലേഖനം കണ്ടു. സഹായം ആവശ്യമുള്ളവര്‍ പലരും ഉണ്ട്. പക്ഷെ അവരെയൊന്നും നാം അറിയുന്നില്ല. നമ്മള്‍, സഹായിക്കാന്‍ ഒരുക്കമാണ്, ആര്‍ക്ക് വേണമെങ്കിലും വരാം എന്നൊരു അറിയിപ്പ് കൊടുത്താല്‍, അങ്ങനെ വരുന്നവര്‍ കൂടുതലും നമ്മെപ്പറ്റിച്ച് കടന്നുകളയും. ഇത് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത അന്വേഷിച്ച് സത്യം കണ്ടെത്തി ഒരാളെ സഹായിക്കുന്നതില്‍ തെറ്റില്ല.

  കായികതാരങ്ങളോട് വളരെ അവഗണന കാട്ടുന്നു, നമ്മുടെ രാജ്യം, അല്ലെങ്കില്‍ നാട് എന്നുള്ളത് വളരെ ശരിയാണ്. നമ്മുടെ നാടിന്റെ താരങ്ങളായി കായികലോകത്ത് തിളങ്ങിയിട്ട്, ഒടുവില്‍ ഒന്നിനും വകയില്ലാതെ ആത്മഹത്യ ചെയ്യുന്ന ആള്‍ക്കാരുടെ എണ്ണം നമ്മുടെനാട്ടില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്.

  ഇന്ത്യയും മറ്റുള്ള രാജ്യങ്ങളെ അനുകരിച്ച്, കായികതാരങ്ങളെ ചെറുപ്പം മുതലേ പരിശീലിപ്പിച്ച് കൊണ്ടുവരണം. കളിക്കളങ്ങളില്‍ നിന്ന് പിന്‍‌വാങ്ങിയാലും അവരുടെ ജീവിതസുരക്ഷ ഉറപ്പ് വരുത്തണം. അതില്ലാത്തതുകൊണ്ട് തന്നെ, പലരും കായികരംഗം ഒരു പരിധി കഴിഞ്ഞാല്‍ ഉപേക്ഷിച്ച് ജോലി തേടി പോകുന്നു.

  ReplyDelete
 5. ഇതിന്റെ തലക്കെട്ടിൽ ഒരു നിഷേധാത്മകതയാണ് മുഴച്ച് നിൽക്കുന്നത്..
  ഈ പ്രത്യേക കാര്യത്തിൽ ആ കുട്ടി ആദ്യം ഒരു തീരുമാനത്തിലെത്തട്ടെ.. ഡോക്ടറാവാനാണോ ചെസ്സ് കളിക്കാരനാവാനാണോ താൽപര്യം എന്ന്..
  രണ്ടു വഞ്ചിയിലും കൂടി യാത്ര ചെയ്യാൻ സാധിക്കില്ല..

  കൈപ്പള്ളീ, എനിക്കും ഒരു ബ്ലോഗൊക്കെയുണ്ട്.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..