Sunday, September 03, 2006

ഹുസൈന്‍ (രചന) സാറിന്‍ ഒരു മറുപടി

ഹുസൈന്‍ സാര്‍ വളരെ ഇമോഷണല്‍ ആകുന്നു. അതിന്റെ ആവശ്യമില്ല.

ഫോണ്ടും, എന്‍കോടിങ്ങും തമ്മില്‍ പലയിടത്തും കൂട്ടികുഴയുന്നു. കൂടികുഴയ്ക്കണ്ട. ആദ്യം തീരുമാനിക്കേണ്ടതു് എന്‍കോടിങ്ങിനെക്കുറിച്ചാണ്‍. രചന നല്ല ഫോണ്ടാണു്. പക്ഷേ അതുകൊണ്ടു് നമ്മുടെ പ്രശ്നങ്ങള്‍ തീരുന്നില്ല. ആദ്യം എന്‍കോഡിങ്ങിന്റെ പ്രശ്നങ്ങള്‍ തീരട്ടെ. ചില്ലുകളുടെ പ്രശ്നം തീരുമാനിക്കുക. താങ്കളുടെ ഫോണ്ടില്‍ നിര്മിച്ച ഡിജിറ്റല്‍ പ്രമാണങ്ങള്‍ ചില്ലുകളുടെ എന്‍കോഡിങ് കഴിഞ്ഞ ശേഷം internetല്‍ search ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. പന്ത്രണ്ട് വര്ഷമായി ഞാന്‍ നിര്മിച്ച മലയാളം യൂണികോഡ് ബൈബിളില്‍, ചില്ലക്ഷരങ്ങളുടെ പ്രശ്നം തീരുമ്പോള്‍‍ ഞാന്‍ ഒറ്റയ്ക്കു കുത്തിയിരുന്നു് 34,500 വരികളില്‍ വരുത്തേണ്ട മാറ്റത്തെ പറ്റി ഒന്നു ഓര്‍ക്കു. എനിക്കതു പ്രശ്നമേയല്ല. പിന്നെ താങ്കളെന്തിനു വിഷമിക്കണം ?

ഒരു ഫോണ്ടുണ്ടാക്കി എന്നുകരുതി അതനുസരിച്ച് യൂണികോടിലെ എന്‍കോഡിങ് മാറ്റണം എന്നു പറയുന്നതു് ശരിയാണോ സാര്‍?. ചെരുപ്പിനനുസരിച്ച് കാല് മുറിക്കണോ? അതുകൊണ്ട് നല്ല ഫോണ്ട് നിര്മിക്കാന്‍ ഇനിയും സമയമുണ്ട്.

മലയാളത്തിലെ എത്ര എഴുത്തുകാര്‍, എത്ര മലയാളം അദ്ധ്യാപകര്‍, എത്ര മലയാളം ഗവേഷകര്‍, മലയാളക്കരയിലെ എത്ര ഐടി വിദഗ്ദ്ധര്‍ .... ഈ ജനങ്ങളിലുണ്ട്‌?


മലയാള ഡിജിറ്റല്‍ യുഗത്തിലെ എഴുത്തച്ഛനായ സിബു "വരമൊഴി" നിര്മിച്ചപ്പോള്‍ സാര്‍ മേല്‍പറഞ്ഞ് ഇനത്തില്‍ പെട്ട "മല്ലുസ്" ഒക്കെ എവിടെപ്പോയിരുന്നു?

ഇവരോക്കെ മറ്റേതോ ധ്രുവത്തിലാണ്. അവരുടെ കൃതികളെ ബഹുമാനിക്കാം. പക്ഷേ അവരെയൊക്കെ ഐ. റ്റി. യുഗത്തിലേക്ക് കൊണ്ടുവരുന്ന യൂണികോടിന്റെ സാങ്കേതിക വശത്തെപ്പറ്റി പഠിപ്പിക്കുമ്പോഴത്തേയ്ക്കും ബസ്സു പോവും. കഴിഞ്ഞ പത്തു പതിനഞ്ച് വര്ഷമായിട്ട് മലയാള ഭാഷ മുദ്രണത്തിന് ഒന്നും ചെയ്യാത്തവരാണ് മേല്‍പറഞ്ഞ പണ്ഢിതന്മാരും, പത്രപ്രവര്ത്തകരും, പിന്നെ ജനത്തിന്റെ നികുതി പണം ധൂര്ത്തടിക്കുന്ന ഉപദേശകരും.

Its a democratic world. സംവാദങ്ങളില്‍ പങ്കെടുത്ത് വോട്ടെടുത്ത് തന്നെയാണ്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതു്. ഉന്തി തള്ളി ആരെയും കൊണ്ടുവരണ്ട. അതിനൊന്നും സമയമില്ല.


'സ്ത' കൂട്ടഷരമായി പരിഗണിക്കാം, എന്നാല്‍ 'സ്ന' ചന്ദ്രക്കലയിട്ടുതന്നെ പിരിച്ചെഴുതണം എന്ന്‌ ഈ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ട്‌ അധികം വര്‍ഷങ്ങളായില്ല. ഈ നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍ ലോകത്ത്‌ യൂണിക്കോഡ്‌ ഉണ്ടായിരുന്നു

എന്റെ സാറെ, ഇതൊരു യൂണികോഡ് പ്രശ്നമേയല്ല. "സ്ന" എന്നും "സ്‌ന" എന്നും എന്‍കോഡ് ചെയുന്നതു ഒരുപോലെയാണ്: (0D38 + 0D4D + OD28).
ഫോണ്ടാണു് അതിനു രൂപം കോടുക്കുന്നതു്. ഫോണ്ടില്‍ അതിനു് കൂട്ടക്ഷരത്തിന്റെ glyph ഉണ്ടെങ്കില്‍ അതു കാണിക്കും ഇലെങ്കില്‍ അതിനെ പിരിച്ചു കാട്ടും. ഈ വിഷയത്തെപറ്റി സാധരണക്കാര്‍ക്ക് പറഞ്ഞകൊടുകേണ്ട സാറു തന്നെ ഇങ്ങനെ ജനത്തെ confuse ചെയതാലോ ?

ഹുസൈന്‍ സാറ് കരുതുന്നതുപോലെ ഐ.ടി. സമൂഹം ഭാഷ പണ്ഢിതന്മാരെ ഒഴിച്ചുനിര്ത്തിയതല്ല. അവര്‍ പങ്കെടുക്കാത്തതാണു കാരണം.

യൂണികോഡ് പ്രധാനമായും ഒരു communication encoding standard ആണു്. അതിന്റെ പ്രാധമിക പ്രവര്ത്തന മേഖല internet അണു്. ഹുസൈന്‍ സാറിനു് ഇന്റര്നെറ്റിന്റെ പ്രവര്ത്തന തത്വശാസ്ത്രം മനസിലായിട്ടില്ല എന്ന് തോന്നുന്നു. അതൊരു പുതിയ കളിക്കളമാണ്. പങ്കെടുക്കുന്നവുരുടെ മാത്രം കളിക്കളം.

9 comments:

  1. നിഷാദ്, ക്ലബ്ബില്‍ തന്നെ ഇടാമായിരുന്നു. -സു-

    ReplyDelete
  2. നിഷാദേ, പറഞ്ഞതില്‍ പലതും മനസ്സിലായി. ഒരു കാര്യം എനിക്ക് മനസ്സിലായിട്ടുണ്ട് - യൂണിക്കോഡ് വിവാദ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പലര്‍ക്കും, എനിക്കടക്കം, പലതും അറിയില്ല.

    നിഷാദോ ഹുസ്സൈനോ സിബുവോ പെരിങ്ങോടനോ കെവിനോ വിശ്വമോ ചിത്രജനോ അല്ലെങ്കില്‍ മാറ്റാരെങ്കിലുമോ താഴെപ്പറയുന്ന കാര്യങ്ങള്‍ ഒന്നു വിശദീകരിക്കുമോ?

    യൂണിക്കോഡ് കണ്‍‌സോര്‍ഷ്യം ആരാണ്, അവരുടെ റോളെന്ത്?

    ഫോണ്ടും യൂണിക്കോഡ് ഫോണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്?

    എന്‍‌കോഡിംഗ് എന്നാല്‍ എന്ത്?

    എന്താണ് കാരക്റ്റര്‍ മാപ്പ്?

    എന്താണ് ഗ്ലിഫ്?

    കണ്‍‌സോര്‍ഷ്യവുമായി, മലയാളഭാഷയെ പ്രതിനിധീകരിച്ച് ആരാണ് കത്തുകുത്തുകള്‍ നടത്തുന്നത്?

    എന്താണ് യൂണിക്കോഡിന്‍റെ ഇപ്പോഴത്തെ പ്രശ്നം?

    എന്താണ് ചില്ലക്ഷര വിവാദം?

    കമ്മ്യൂണിക്കേഷന്‍ എന്‍‌കോഡിംഗ് സ്റ്റാന്‍‌ഡേഡ് എന്താണ്?

    എങ്ങനെയൊരു യൂണിക്കോഡ് ഫോണ്ട് രൂപകല്‍‌പന ചെയ്യണം?

    ആര്‍ക്കും ഫോണ്ട് ഉണ്ടാക്കാമോ, എങ്കില്‍ എങ്ങനെ?

    യൂണിക്കോഡിന്‍റെ കാരക്റ്റര്‍ മാപ്പ് ഉപയോഗിച്ച് ഫോണ്ടുകള്‍ ഗ്ലിഫ് ഉണ്ടാക്കുന്നത് (അത് അങ്ങനെത്തന്നെയല്ലേ?) സ്റ്റാന്‍ഡേഡൈസ് ചെയ്യേണ്ടതുണ്ടോ?

    അച്ചടി മാധ്യമങ്ങള്‍ക്ക് യൂണിക്കോഡ് ഫോണ്ടുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

    എന്താണ് രചന ഫോണ്ടിന്‍റെ മെച്ചവും പ്രശ്നവും?

    (ഇനിയും ചോദ്യങ്ങള്‍ ഉണ്ടാവാം. അതുകൂടി ഇവിടെയോ ബൂലോഗ ക്ലബ്ബിലോ ഇട്ടാല്‍, മേല്‍പ്പറഞ്ഞവര്‍, സമയം ലഭിക്കുമ്പോള്‍ മറുപടി തരുമെന്ന് പ്രതീക്ഷിക്കട്ടെ)

    ReplyDelete
  3. ഈ ബ്ലോഗില്‍ ചില്ലുകള്‍ കൃത്യമായി വരാത്തതിന്റെ കാരണമെന്ത് ?

    ReplyDelete
  4. പനിയടിച്ച് കിടപ്പിലാണു. ചുക്കുകാപി എല്ലാം കുടിച്ച് എനിക്കു പിരാന്തെടുക്കുന്നു.

    എങ്കിലും....

    പലരും, പലതവണ, പലരീതിയില്‍ വിശതീകരിച്ച വസ്തുതകളാണു ബെന്നി ചോതിച്ചത്. ഇന്റെ പ്രിയപെട്ട സഹ വിപ്ലവകാരി സിബു ഇതിനു ഒരു വിക്കി (wiki) തന്നെ നിര്മിച്ചിറ്റുണ്ടു.




    അനിയ പെരിങ്ങോട. പ്ലീസ് മനസുതുറന്ന് എഴുതു.

    ReplyDelete
  5. ഞാന്‍ മനസ്സിലാക്കിയത് രചന അക്ഷരവേദി മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സംഭാവന നല്കിയിട്ടുണ്ടെന്നാണ്.

    കേരളത്തിലെ സര്‍ക്കാര്‍ ഭാഷാവിദഗ്ദ്ധന്മാരുടെ അസംബന്ധങ്ങള്‍ രചന എന്ന ടെക്‍സ്റ്റ് എഡിറ്റര്‍ നിര്‍മ്മിച്ച് തുറന്നു കാട്ടി എന്നത് നിസ്സാരകാര്യമല്ല.
    മലയാളത്തിന്റെ സമഗ്രമായ ക്യാറക്ടര്‍സെറ്റ് നിര്‍മ്മിക്കുക എന്ന ക്ലേശകരമായ പണി മറ്റ് സ്വാര്‍ത്ഥമൊന്നുമില്ലാതെ ചെയ്തുവെന്നത് മറ്റൊരു കാര്യം. ഇക്കാലത്ത് നമ്മുടെ ഔദ്യോഗികപണ്ഡിതന്‍മാര്‍ ഇതിനെയൊക്കെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുകയായിരുന്നു.

    അക്കാലത്ത് യൂനിക്കോഡ് ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാകുന്നത്,യൂനിക്കോഡിന് സര്‍ക്കാര്‍ അയച്ചുകൊടുത്ത രേഖ വായിക്കുമ്പോഴാണ്.
    കുറ്റമറ്റ എന്‍കോഡിംഗിനുള്ള നിര്‍ദ്ദേശങ്ങളാണ് രചന ഉത്തമബോദ്ധ്യത്തോടെ സമര്‍പ്പിച്ചത്. വിഷയത്തെ സംബന്ധിച്ച രേഖ എന്ന നിലയില്‍ എവിടെയും ചര്‍ച്ചചെയ്യാവുന്നതാണത്.

    രചനയെ ഒരു സന്നദ്ധസംഘമായി കാണുക.ആകാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘം.

    ReplyDelete
  6. നിഷാദേ, സിബുവിന്‍റെ ലേഖനം ഞാന്‍ പലയാവര്‍ത്തി വായിച്ചിട്ടുണ്ട്. സത്യത്തില്‍ സിബുവും പെരിങ്ങോടനും നല്‍കിയ ഇന്‍പുട്ടുകളും ജോലിയുടെ ഭാഗമായി യൂണിക്കോഡ് കൈകാര്യം ചെയ്യുന്നതില്‍ നിന്നുണ്ടായ ചില്ലറ അനുഭവങ്ങളും മാത്രമാണ് എന്‍റെ യൂണിക്കോഡ് ആകത്തുക. എന്നാല്‍ ഇതിനപ്പുറവും ഒരുപാട് സംശയങ്ങള്‍ എനിക്കുണ്ട്. അതുകൊണ്ടാണ് ഞാനാ ചോദ്യങ്ങള്‍ കമന്‍റായി ഇട്ടത്.

    സിബുവിന്‍റെ ലേഖനം വിക്കിയില്‍ ആയതിനാല്‍ ആര്‍ക്കും ചിട്ടപ്പെടുത്താം എന്നൊരു സൌകര്യമുണ്ട്. യൂണിക്കോഡ് എക്സ്പെര്‍ട്ടുകള്‍ ആ ലേഖനം സമയം കിട്ടുമ്പോള്‍ ഒന്നുകൂടി ചിട്ടപ്പെടുത്തിയാല്‍ പല സംശയങ്ങളും ദൂരീകരിക്കാം.

    മയ്യഴി, രചനക്കാര്‍ യൂണീക്കോഡ് കണ്‍‌സോര്‍ഷ്യത്തിന് കൊടുത്ത, ആ ഡോക്യുമെന്‍റ് എവിടെയെങ്കിലും കിട്ടുമോ?

    ReplyDelete
  7. മയ്യഴി,

    ഏതാണാ ഔദ്യോഗിക രേഖ? ഒന്ന്‌ എവിടെയെങ്കിലും ഒന്ന്‌ അപ്‌ലോഡ് ചെയ്യാമോ? അയച്ചു തന്നാല്‍ ഞാന്‍ എന്റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യാം.

    എന്റെ അറിവില്‍ കഴിഞ്ഞ ഒരു കൊല്ലത്തില്‍ (ചിലപ്പോള്‍ അതിലും കൂടുതല്‍ കാലയളവില്‍) സര്‍ക്കാരുമായി ബന്ധപ്പെട്ട ഏക യുണിക്കോഡ് രേഖ, ചില്ലുകള്‍ എന്‍‌കോഡ് ചെയ്യുന്നത്‌ താമസിപ്പിക്കണം എന്ന്‌ സൂചിപ്പിച്ച്‌ അച്ചുതാനന്ദനയച്ച 2 വരിക്കത്താണ്.

    ഒന്നൊന്നര കൊല്ലം മുമ്പ്‌ കണ്‍സോര്‍ഷ്യത്തിനയച്ച (അത്രനാള്‍ ചര്‍ച്ചയും ചെയ്ത‌) ഡോക്യുമെന്റിലില്ലാത്ത എന്തെങ്കിലും പോയിന്റുകള്‍ രചന ഇപ്പോള്‍ മുമ്പോട്ടുവയ്ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത്‌ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സംശയമില്ല.

    ReplyDelete
  8. കൈപ്പള്ളീ,

    യുണികോഡ് ചര്‍ച്ചയുടെ ഒരു ഭാഗം ഇവിടെ ഇങ്ങനെയും നടക്കുന്നുണ്ടെന്നു ഞാന്‍ വളരെ വളരെ വൈകി ഇപ്പോഴാണു കണ്ടത്!

    ഞാന്‍ ഈ പോസ്റ്റും കമന്റുകളും ബൂലോഗക്ലബ്ബിലേക്കു് അടിച്ചുമാറ്റട്ടെ?

    ദയവായ്യി ഒരൊറ്റ സ്ഥലത്ത് നമുക്ക് ഈ ചര്‍ച്ചകളൊക്കെ ക്രോഢീകരിക്കാം.

    അതിന്റെ നേര്‍പകര്‍പ്പുകള്‍ ഞാന്‍ മറ്റിടങ്ങളിലായി ( ഉദാ: വരമൊഴി വിക്കിയ, യുണികോഡ് വിക്കിയ) സൂക്ഷിക്കുന്നുമുണ്ട്.

    കൂടാതെ കൈപ്പള്ളിയുടെ ബ്ലോഗിലെ കമന്റുകള്‍ പിന്മൊഴിയില്‍ (ഇപ്പോള്‍ തന്നെ അങ്ങനെയല്ലെങ്കില്‍) വളരെ ഉപകാരം.

    -സസ്നേഹം
    വിശ്വം

    ReplyDelete
  9. ബൂലോഗക്ലബ്ബിൽ എനിക്ക് പോസ്റ്റ് ചെയ്യാൻ അനുവാദം ഇല്ലലോ? പിന്നെ ഞാനെങ്ങനെ അതിലേക്ക് പോസ്റ്റ് ചെയ്യും.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..