Friday, September 29, 2006

മലയാള ബാല പാഠം (ഒരു പരീക്ഷണം !!)









മലയാളം ആരെയും പഠിപ്പിക്കാന്‍ ഉള്ള കഴിവില്ല പിന്നെ എന്തിനു ഇതു ഞാന്‍ ചെയുന്നു എന്നു ചോതിച്ചാല്‍.

വെറുതെ ഒരു രസം തോന്നി. മകനെ കോണ്ടു ചുമ്മ തമാശക്ക് ചെയ്തതാണ്‍.

നന്നക്കണോ?

എങ്കില്‍ ഒറിജിനല്‍ ചിത്രങ്ങള്‍ വേണം. ഓപ്പണ്‍ സോര്‍സ്സ് ആയിട്ട് നമുക്ക് ചെയ്യാം. വലതു വശത്തു കാണുന്ന ചതുരത്തില്‍ പടം പ്രക്ത്യക്ഷപെടും. :-)

സഹകരിച്ചാല്‍ ഉപകാരം.

26 comments:

  1. മലയാള ബാല പാഠം ഒരണ്ണം ഉണ്ടാക്കി നോക്കിയതണ്‍.

    അഭിപ്രായങ്ങള്‍ അറിയിക്കുക.

    ReplyDelete
  2. ഹൊ! ഇതു കലക്കി കളഞ്ഞു! എന്റെ പ്രണാ‍മം! കലക്കി. മോന്റെ വോയിസും കൂടെ ആവുമ്പൊ പിള്ളേര്‍ക്ക് കുറച്ചും കൂടി റിലേറ്റ് ചെയ്യാമായിരിക്കും..വെരി വെരി ഗുഡ്!

    പിന്നെ ചില വാക്കുകള്‍ ഒന്നും ശബ്ദം വരുന്നില്ല. എനിക്ക് മാത്രമാണൊ?

    ReplyDelete
  3. അവനെകോണ്ടു നാളെ ചെയ്യിപ്പിക്കണം. ഭയങ്കര ചിരിയാണ്‍.

    ReplyDelete
  4. സാക്ഷിയെകോണ്ടു പഠങ്ങള്‍ വരപ്പിക്കണം. എന്തെങ്കിലും പറഞ്ഞു ഭീഷണി പെടുത്തണം

    ReplyDelete
  5. പരിഹരിക്കാവുന്ന ചെറിയ പോരായ്മകളുണ്ടെങ്കിലും വളരെയധികം അഭിനന്ദനമര്‍ഹിക്കുന്ന സം‍രംഭം! കൈപ്പള്ളീ, തുടരണം..

    ReplyDelete
  6. പോരായ്മകള്‍ ഓരോന്നായി പറഞ്ഞു തരണം. ഇതു കാര്യമായി നമുക്കു് നന്നാക്കണം.

    1) പടങ്ങള്‍ vector ഫൊര്മാറ്റില്‍ തന്നെ വേണം.
    2) ഇതു ഒന്നാം പഠമണു്. ഇനി രണ്ടാം പാഠത്തിന്റെ material എനിക്ക് അരെങ്കിലും അയച്ചു തരണം.
    3) പടങ്ങള്‍ വളരെ ലളിതവും caricatured ആയിരിക്കണം. color pallete ഒക്കെ പിന്നെ പറഞ്ഞു തരാം.

    4) ഇതു അവത്രിപ്പിക്കാന്‍ ഒരു കഥാപാത്രവും വേണം. ഉച്ചാരണങ്ങള്‍ cartoon മുഖാന്തരം ആണിച്ചുകോടുത്താലോ?

    ReplyDelete
  7. കാര്‍ട്ടൂണ്‍ പോലെയാണെങ്കില്‍ ഇവിടെ ഇഷ്ടം പോലെ ഫോട്ടോസുണ്ടല്ലോ ആളോളുടെ.
    അതെടുത്താല്‍ മതി.
    (പെരിങ്ങ്സ്, ദില്‍ബൂ, കുമാറേട്ടന്‍, ശ്രീജിത്ത്, ഉമേഷേട്ടന്‍ അങ്ങിനെ )ഹിഹിഹി..തമാശയാണെ.

    കാര്‍ട്ടൂണ്‍ വളരെ നല്ല ഐഡിയയാണ്. എനിക്ക് തോന്നണെ, മനോരംക്കാരോ മറ്റോ അങ്ങിനെ ഒരു സി ഡി ഇറക്കിയിരുന്നു. ഉറപ്പില്ല.

    എന്റെ വക ഒരു വെരിഗുഡ് കൊടുക്കണേ മോന്.

    ReplyDelete
  8. ഒരൊന്നര വയസുകാരീടെ കമന്റ് ഇവിടെയുണ്ട്.

    ഈ സംരംഭത്തിന്റെ ഗുണവും ഇതൊക്കെത്തന്നെ.

    ReplyDelete
  9. മന്‍ജിത്‌ | Manjith

    I am just blown away. Did not reaize its impact. This is amazing. we have to do more. ഇതു വെറുതെ തമാശക്ക് തുടങ്ങിയതാണു. ഒരു വയസ്സുകാരിയുടെ ആ പ്രതികരണ കേട്ട് ഒരുപാട് മനസിലാക്കാന്‍ കഴിഞ്ഞു.

    അടുത്ത version അടുത്ത ആഴ്ച ഇറക്കാം. ഇനി ജോലിക്ക് പോകണം.

    ReplyDelete
  10. കൂട്ടുകാരെ: മൂനു അക്ഷരങ്ങള്‍ എന്നെ വലക്കുന്ന്. ഈ വാക്കുകളുടേ ശെരിയായ ഉച്ചാരണം എനിക്കാരെങ്കിലും റികോര്‍ഡ് ചെയ്ത് അയച്ചു തരാമോ?

    ൠ ഌ ൡ

    ReplyDelete
  11. മംഗളം ഭവിക്കട്ടെ!!

    ReplyDelete
  12. നമിച്ചു ചേട്ടായീ,
    എന്നെ ശിഷ്യനാക്കൂ....

    ഈ സംഭവത്തിന്റെ സ്ക്രിപ്റ്റ് ഒന്ന് പബ്ലിഷ് ചെയ്താല്‍ അതൊരു അനുഗ്രഹമാകും.

    ReplyDelete
  13. ദ് കലക്കി മാഷെ. വളരെ നല്ല കാര്യം.

    ReplyDelete
  14. താങ്കളുടെ ഭാഷാ പരീക്ഷണങ്ങള്‍ ഞെട്ടിക്കുന്നു.വളരെ നല്ല സംരംഭമാണ്.ആശംസകള്‍.

    ReplyDelete
  15. എന്റെ എല്ലാ ഭാവുകങ്ങളും കഴിയാവുന്ന സഹകരണങ്ങളും എപ്പോഴും ഉണ്ടാവും.

    ReplyDelete
  16. കൈപ്പള്ളി,
    മനോരമ ഓണ്‍ലൈനില്‍ ചില പരീക്ഷണങ്ങള്‍ കണ്ടു. പക്ഷേ അതില്‍ ശബ്ദം ഇല്ലന്ന് തോന്നുന്നു.
    ലിങ്ക് കൊടുക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home.do?thisPage=%2Fep%2Fhome%2FmalayalamChildren.jsp ഇതിലെ Learn malayalam എന്ന ഭാഗം നോക്കൂ.

    ReplyDelete
  17. ചെണ്ടക്കാരന്‍:
    കണ്ടു. അവര്‍ ചിത്രങ്ങള്‍ എല്ലാം വളരെ പഴയ ഒരു ബാല പാഠത്തില്‍ നിന്നും അടിച്ചുമാറ്റിയതാണു. ഒരോ clickഇനും page Refresh ചെയ്യാതെ തന്നെ എല്ലാ ചെയ്യാന്‍ ഒള്ള മാര്‍ഗ്ഗം ഇവന്‍ മാരു ഇതുവരെ പഠിച്ചില്ലെ.

    ഇതാണല്ലോ ഇവന്മാരുടെ പ്രശ്നം. Technologyയും കലയും, ഭാഷയും എല്ലാം ഒരുത്തന്റെ കൈയില്‍ ഏല്‍പ്പിക്കും. ഫലം ഇതാണു്. എത്ര നല്ലതുപോലെ ഇവര്‍ക്ക് ഇതു ചെയ്യാന്‍ കഴിയുമായിരുന്നു. സെസമി സ്റ്റ്രിറ്റൊന്നും ഇവന്മാര്‍ കണ്ടിട്ടില്ലെ?

    ReplyDelete
  18. വളരെ നല്ല സംരഭം.മലയാളിയെന്ന നിലയില്‍ താങ്കളെക്കുറിച്ചഭിമാനിയ്ക്കുന്നു..വളര്‍ന്നു വരുന്ന തലമുറയ്ക്കായി കൈപ്പള്ളിയുടെ വക സമ്മാനങ്ങള്‍ ഇനിയും പ്രതീക്ഷിയ്ക്കുന്നു....

    ReplyDelete
  19. "Technologyയും കലയും, ഭാഷയും എല്ലാം ഒരുത്തന്റെ കൈയില്‍ ഏല്‍പ്പിക്കും." നൂറ്റൊന്നു ശതമാനം കൈപ്പള്ളിയോട് യോജിക്കുന്നു. ആ പേജുകളില്‍ പോയപ്പോള്‍ ഇതൊക്കെ തന്നെയാണ് എനിക്കും തോന്നിയത്. എങ്കിലും മറ്റു പത്രങ്ങള്‍ ഇനിയും കുട്ടികള്‍ക്കായി ഇതുപോലൊന്നു തുടങ്ങിയിട്ടില്ലന്നതും സത്യമാണ്. “ മാത്തുകുട്ടിച്ചായനറിയാം എങ്ങിനെ കച്ചോടം നടത്തണമെന്ന്..”

    ReplyDelete
  20. കൈപ്പള്ളിയുടെ കുട്ടികള്‍ക്കുള്ള ഈ കംബ്യൂട്ടര്‍ പരിപാടി കൊള്ളാലോ !! അഭിനനന്ദനങ്ങള്‍ !!

    ReplyDelete
  21. വളരെ നല്ല സംരഭം. അഭിനന്ദനങ്ങള്‍.

    ReplyDelete
  22. കൈപ്പള്ളീ,
    നല്ല തുടക്കം.
    കൈയടിച്ച് പ്രൊത്സാഹിപ്പിക്കുന്നൂ......(കേള്‍ക്കുന്നുണ്ടോ?)

    ReplyDelete
  23. കൈപ്പള്ളീ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

    ReplyDelete
  24. ഇവിടെ കമന്റല്ലാതെ വേറെ ഒന്നും കാണുന്നില്ലല്ലോ

    ReplyDelete
  25. വായിച്ചിറ്റു് അല്ല - വായിച്ചിട്ടു്

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..