പടങ്ങള്‍: കൊടകരത്‌നം വിശാലന്......
എന്റെ പ്രീയപ്പെട്ട വക്കാരി:
താങ്കളെടുത്ത ഒരു ജപ്പാനീസ് പാര്‍ക്കിന്റെ ചിത്രത്തെകുറിച്ചാണ് പറയാനുള്ളത്. ആ "മഞ്ഞ" കാട്.
താങ്കളുടെ മനസിലെ കവിതയാണ് പടങ്ങളായി പ്രതിഭലിക്കുന്നതു്. കവിത എഴുതുന്ന പേന കോള്ളാം. വിഷയം കൊള്ളാം. പക്ഷേ മഷി പുരളുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തണം. (സാഹിത്യം മതി അല്ലേ?).
കാര്യത്തിലേക്ക് കടക്കാം. നാലു രാത്രിയും അനേകം (!!) ലാര്‍ജ്ജുകള്‍ക്കും ശേഷമാണു് എനിക്കിതു് എഴുതാന്‍ തോന്നിയതു. എന്റെ തലയില്‍ തോന്നിയതാണു്. വേദവാക്യങ്ങളല്ല.
ചിത്രത്തില്‍ ഒരുപാട് സ്കോപ്പുണ്ട്. ഒരുപാട് വിഷയങ്ങള്‍ ഒളിഞ്ഞുകിടക്കുന്ന വനാന്തരമാണീ കാട്. അങ്ങേ കരയില്‍ കാണുന്ന ആ വലിയ ബോണ്സായി മരങ്ങളുടെ ഭംഗിയും, ജലാശയത്തിലെ തിളക്കവും ഒക്കെ ഒരു സ്വപ്നലോകത്തെയാണ് താങ്കള്‍ നമുക്കു കാണിച്ചു തരുന്നതു്. എത്ര സുന്ദരം. എത്ര മനോഹരം (മനഃ + ഹരം).
മതി. ഇനി കീറിമുറിക്കാം.
എന്നാലേ താങ്കള്‍ വീണ്ടും അവിടെ പോയി ഈ പടം എടുക്കേണ്ട രീതിയില്‍ ഒപ്പിയെടുക്കു...
1) ഇടത്തെ വശത്തു ഉന്തി നില്കുന്ന ആ മരം ഒഴിവാക്കണം. അതിനെ 20% മാത്രം ഉള്‍പ്പെടുത്തിയാല്‍ മതി. അതു പ്രധാന കഥപത്രമല്ലല്ലോ? അങ്ങേ കരയില്‍ നടുവില്‍ കാണുന്ന (coniferous ?) വൃക്ഷം പൂര്‍ണ്ണമായും കാണാന്‍ കഴിയണം.
2) ഒരു 20 മീറ്ററ് പുറകിലേക്ക് ക്യാമറ Tripod ല്‍ സ്ഥാപിക്കണം. കൈയില്‍ വെച്ച് ഈ ചിത്രങ്ങള്‍ ഒരിക്കലും എടുക്കരുത്തു്. പുറകിലേക്ക് പോയാലെ ഒരല്പം ആകാശം കൂടി കാണാന്‍ കഴിയൂ.
3) ട്രൈപോഡ് ഉപയോഗിക്കാന്‍ പറഞ്ഞ കാരണം: ഷട്ടര്‍ സ്പീഡ് 10-30 second ആയി കുറക്കണം. അപ്പോള്‍ സ്വാഭാവികമായും apperture അടയും. വളരെ ചെറുതാകും. Depth of field വളരെ കൂടും. എല്ലാം ഫോക്കസ്സില്‍ വരും. ദീര്‍ഘ നേരം ഷട്ടര്‍ തുറന്നിരിക്കുന്നതിന്റെ കാരണത്താലും, ജലത്തിന്റെ ചലനം മൂലവും ചിത്രത്തില്‍ ജലാശയത്തിന്റെ മീതെ ഒരു പുകച്ചില്‍ (smoke-like effect) പോലെ പ്രത്യക്ഷപേടും.
5) ഒന്നുകില്‍ താങ്കള്‍ ഇതിനെ Photoshopല്‍ ഇട്ടു പണിഞ്ഞ് ഈ വിധത്തില്‍ ആക്കിയതാകും. അല്ലെങ്കില്‍ white balance മൊത്തതില്‍ തെറ്റികിടക്കുകയാണു്. WB ശരിയാകണം.
മുന്‍വശത്തെ പുല്‍ത്തകിടി വളരെ flat ആയ പോലെ തോന്നുന്നു.
(എന്റെ ഏളിയ അഭിപ്രായത്തില്‍, പ്രകൃതിയെ അതിന്റെ വഴിക്കു് വിടുക എന്നതാണു്. Photoshop കഴിയുന്നതും ഒഴിവാക്കുക.)
6) കൂടുതല്‍ ജലാശയം കാണാന്‍ തക്ക ഉയരത്തിലേക്ക് ക്യാമറയുടെ perspective angle (tripodന്റെ ഉയരം) കൂട്ടണം.
7) രണ്ടു തരത്തില്‍ ഇതിന്റെ ഉത്തമ പ്രകാശനം നമുക്ക് സങ്കല്പിക്കാം:
a) സൂര്യപ്രകാശം വൃക്ഷങ്ങളുടെ നേര്‍ക്ക് (ക്യാമറക്കു് പിന്നില്‍ നിന്നും) പ്രകാശിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണം: ഇരുണ്ട് കാണുന്ന സ്ഥലങ്ങളൊക്കെ വ്യക്തമാകും.
b) നേര്ത്ത മഞ്ഞു പെയ്യുന്ന സമയത്ത് (morning fog) സൂര്യന്‍ വൃക്ഷങ്ങള്‍ക്ക് പുറകില്‍ (ക്യാമറയുടെ മുന്നില് നിന്നും) പ്രകാശിക്കുന്നു. അപ്പോള്‍ സൂര്യകിരണങ്ങള്‍ വൃക്ഷങ്ങളുടെ ഇടയിലൂടെ വെട്ടിതെളിച്ച് താഴെ പ്രകാശ രശ്മികളായി ഇറങ്ങുന്നു. മരച്ചില്ലകളുടെ നിഴലുകള്‍ നീണ്ട വരകളായി കാണുന്നു, ജലാശയത്തില്‍ സൂര്യകിരണങ്ങള്‍ വെട്ടിതിളങ്ങുന്നു. തീര്‍ച്ഛയായും അങ്ങനെ അനേകം ദിനങ്ങള്‍ ഇവിടെ ഉണ്ടാകാറുണ്ട്. അതെന്നാണു് എന്നു കണ്ടുപിടിക്കണം. എന്നിട്ട് അവിടെ പോയി പല സെറ്റിങ്സില്‍ പടം എടുക്കണം. നന്നാവും. ഒരുപാട് നന്നാവും.
And most important: photography is not about equipment, lights, angles or time. Its all about the balance you feel within the frame.
ഇതിനെ കുറിച്ച് പറയാതിരുന്നാല്‍ തൊഴിലിനോടു കാണിക്കുന്ന തെറ്റായിപോകും.
ഒരുപാടു കാര്യങ്ങള്‍ ഇതില്‍ നിന്ന് എനിക്ക് പഠിക്കാന്‍ സാധിച്ചു. നന്ദി
നിഷാദ്,
ReplyDeleteവളരെ വളരെ വളരെ നന്ദി. താങ്കളുടെ കീറിമുറിക്കല്‍ എത്രമാത്രം പ്രയോജനപ്രദമായി എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇതുപോലുള്ള വിശകലനങ്ങള്‍, പ്രത്യേകിച്ചും ഒരു ഫോട്ടോ ഉദാഹരണമായി എടുത്തുള്ള വിശകലങ്ങള്‍, എന്നെപ്പോലുള്ളവര്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്.
രാവിലെ എഴുന്നേറ്റ് വന്നപ്പോള്‍ കണ്ടതിതാണ്. വളരെയധികം സന്തോഷം തോന്നുന്നു, താങ്കള്‍ ആ ചിത്രം കാണാനും അഭിപ്രായം പറയാനും മിനക്കെട്ടല്ലോ എന്നോര്‍ത്തപ്പോള്‍.
തീര്‍ച്ചയായും ഈ വീക്കെന്റില്‍ തന്നെ അവിടെ പോകും. കഴിഞ്ഞ പ്രാവശ്യം മഴ പെയ്യാന്‍ പോകുന്ന കാലാവസ്ഥയില്‍ വൈകുന്നേരം പോയി എടുത്തതാണ്. മുക്കാലി ഉണ്ടായിരുന്നിട്ടും കൈവെച്ച് എടുത്തു. പിക്‍ചര്‍ പ്രൊജക്റ്റില്‍ പരമാവധി പണിതു (അതില്‍ അധികം പണിയാനുള്ള സ്കോപ്പ് ഇല്ലാത്തതുകാരണം നിര്‍ത്തി). വൈറ്റ് ബാലന്‍സ് ഓട്ടോ ആയിരുന്നോ എന്നോര്‍ക്കുന്നില്ല.
ഒരിക്കല്‍ കൂടി, വളരെ നന്ദി. തുടര്‍ന്നും താങ്കളുടെ സമയവും സൌകര്യവും പോലെ ഇതുപോലുള്ള നിരീക്ഷണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.
നിഷാദ്,
ReplyDeleteഈ വിശകലനം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു! ഇത് പോലെ ഫോട്ടോകള്‍ വിശകലനം ചെയ്യുന്നവര്‍ ബൂലോകത്തുണ്ടെല്ലോ എന്നു ഓര്‍ത്തു സന്തോഷിക്കുന്നു.
നന്ദി നിഷാദ്, താങ്കളുടെ വിശകലനം ഏറെ പ്രയോജനപ്രദമായി തോന്നി. ഫോട്ടൊഗ്രാഫി സീരിയസ്സായി എടുക്കുന്നവര്‍ക്ക് ഇതൊരു നല്ല കേസ് സ്റ്റഡിയാണ്‍.
ReplyDelete