Tuesday, September 26, 2006

ഇനി കേള്‍ക്ക് - Kaippally's Podcast


powered by ODEO

11 comments:

  1. മലയാളത്തില്‍ എഴുതുനില്ല. ഇനി മലയാളത്തില്‍ പറയാം. ഇതു തുടരണോ വേണ്ടയോ എന്ന് കേട്ടിട്ട് അഭിപ്രായങ്ങള്‍ അറിയിക്കണം.

    യാത്രാ വിവരണങ്ങളും. ചെറിയ അഭിമുഖങ്ങളും ഒക്കെ മനസില്‍ ഉണ്ടു. രാവിലെ ബാത്രൂമില്‍ ഇരുന്നപ്പോഴാണ്‍ ഈ ബുദ്ധി വന്നതു.

    ReplyDelete
  2. നിഷാദ്‌, ഇതു മുഴുവന്‍ ഇല്ലല്ലോ? 1 മിനിറ്റ്‌ 22 second ആയപ്പോള്‍ നിന്നു പോയി.

    qw_er_ty

    ReplyDelete
  3. ഐഡിയ ഇഷ്ടപെട്ടു,
    അക്ഷരതെറ്റു ഇല്ല :) :)
    ബട്ട് ഇംഗീഷ് കമ്സ് ഇന്‍ ബിവീന്‍ :)
    ഓഫീസില്‍ ഇരുന്നു ബ്ലോഗുന്നവന്നവറ്ക്കു ഇതൊക്കെ ഒരു പാടായിരിക്കും , പിന്നെ എന്നെ പോലെ ടൈപ്പിങ്ങ് സ്പീഡ് കുറഞ്ഞവറ്ക്കു ഒരു അനുഗ്രഹവും ..
    കമ്ന്റ് വീയിസില്‍ ഇടണം എന്നു വിചാരിച്ചതാ..പക്ഷെ ഈ റെകോഡിങ്ങ് അത്ര പിടിയില്ല.... ;;)

    ReplyDelete
  4. ശരിയാണല്ലോ, ഇടയ്ക്ക് വച്ച് നിന്നുപോയി.

    ReplyDelete
  5. പോഡ്കാസ്റ്റ് കേട്ടു ചേട്ടായീ. കൊള്ളാം.
    ഇനി ഇത് മതി. ഇനി അക്ഷരപിശകിന്റെ പഴി കേള്‍ക്കണ്ടല്ലോ!

    ബൂലോഗത്തില്‍ ചിലര്‍ എം.കൃഷ്ണന്‍ നായരുമൊക്കെ ആകാന്‍ ശ്രമിക്കുകയാ. അത് നല്ലത് തന്നെ, പക്ഷേ, ചേട്ടാ‍യി ആരാണെന്നോ,ചേട്ടായിക്ക് അക്ഷരപിശക് വരുന്നതെന്തുകൊണ്ടാണെന്നോ, ചേട്ടായിയുടെ ആത്മാര്‍ത്ഥതയെക്കുറിച്ചോ, ചേട്ടായിയുടെ ബാക്ക്ഗ്രൌണ്ടെന്താണെന്നോ അവര്‍ക്കറിയില്ല - അതറിയേണ്ട കാര്യവും അവര്‍ക്കാര്‍ക്കും ഇല്ല.

    അതുകൊണ്ട് ഇത് മതി. ഇത് തന്നെ നല്ലത്.

    ReplyDelete
  6. കൈപ്പിള്ളിയുടെ വിവാദത്തില്‍ ഞാന്‍ ഇതുവരെ ഭാഗവാക്കായിരുന്നില്ല.
    പക്ഷെ ആ ചര്‍ച്ച നമ്മുടെ കമ്മ്യൂണിറ്റിയില്‍ ചിലതു ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു.
    തെറ്റ്‌ (സോറി തെറ്റിദ്ധാരണ) എല്ലാ ഭാഗത്തുമുണ്ട്‌.
    ബ്ലോഗെഴുത്ത്‌ വ്യക്തിപരമാണങ്കിലും അതു പിന്മോഴികളിലേക്കു അനുവദിക്കുമ്പോള്‍ അതു ജനകീയമാകുന്നു.(സ്വകാര്യത നഷ്‌ടപ്പെടുന്നു.)
    അതിനാല്‍ ആര്‍ക്കും അതിനെക്കുറിച്ചു അഭിപ്രായം പറയാന്‍ അനുവാദം ലഭിക്കുന്നു.
    കൈപ്പിള്ളിയുടെ അപാരമായ വ്യക്തിത്വം മാനിച്ചു കൊണ്ടുതന്നെ പറയട്ടെ താങ്കളുടെ വാക്കുകള്‍ വല്ലാത്ത മൂര്‍ച്ചയേറിയവയാണ്‌.കാലിക ലോകത്തു അതു അനിവാര്യവുമാണ്‌ എങ്കിലും ഞാന്‍ കണ്ടിടത്തോളം ലോലമനസ്‌ഥരായ ബ്ലോഗേഴുത്തുകാര്‍ക്കു അതു താങ്ങാന്‍ കഴിയുന്നില്ല.
    മല്ലു സമൂഹത്തിനു പുറത്തു നിന്നു താങ്കള്‍ മലയാളികളേ അടച്ചാക്ഷേപിക്കുന്നു എന്ന പ്രതീതി എല്ലാര്‍ക്കും ഉണ്ടാകുന്നു. താങ്കളുടെ ഉദ്ദേശശുദ്ധി ആരും ശ്രദ്ദിക്കുന്നില്ല.

    താങ്കളും ഞങ്ങളിലോരാളണെന്ന തോന്നല്‍ ഉണ്ടാക്കുകയാണ്‌ ആദ്യം വേണ്ടത്‌. വ്യത്യസ്ഥതക്കു വേണ്ടി വിപരീതമായി പ്രതികരിക്കുക എന്നത്‌ തെറ്റൊന്നുമില്ല. പക്ഷെ നല്ല മന:ക്കട്ടി വേണം.
    താങ്കളുടെ കമന്റുകളിലെ അക്ഷരത്തെറ്റുകള്‍ എല്ലാരും ക്ഷമിക്കുന്നതു യുണിക്കോഡില്‍ ആദ്യമായി ബൈബിള്‍ എഴുതിയ ആള്‍ എന്ന ബഹുമാനം കൊണ്ടാണ്‌. അതേ പോലെ ഞങ്ങളെയൊക്കെപ്പോലെ മുലപ്പാലിന്റെ കൂടെ മലയാളം കിട്ടാന്‍ ഭാഗ്യമില്ലാതെ വരികയും, വൈകിപ്പോയി എന്നറിഞ്ഞിട്ടും അതിന്നായി ദാഹിച്ചു നടന്നു അതു നേടാന്‍ അത്യദ്ധ്വാനം നടത്തുന്ന ഒരാള്‍ എന്ന പരിഗണനയും കൊണ്ടാണ്‌. അല്ലങ്കില്‍ ഞങ്ങളുടെ ഭാഷാഗുരുവൊക്കെ ആ മലയാളം എഴുത്തുകളെ എപ്പോ കൊന്നു കൊലവിളിച്ചു എന്നു ചോദിച്ചാല്‍ മതി.
    എഴുതിയതു പത്തു പ്രാവശ്യം വായിച്ചു തിരുത്താനുള്ള ഊര്‍ജ്ജവും, ക്ഷമയും എനിക്കു കിട്ടുന്നതു ഉമേഷ്‌ മാഷ്‌ തൊട്ടു പിറകില്‍ വടിയുമായി നില്‍ക്കുന്നു എന്ന തോന്നലുണ്ടായതിനാലാണ്‌.
    ചുരുക്കിപ്പറഞ്ഞാല്‍ താങ്കള്‍ എഴുതിയതു വായിക്കാനും ഇവിടെ ആളുണ്ട്‌. വിഷമിക്കരുത്‌. ഇടക്കിടെ ഇത്തിരി എരിവും പുളിയുമോക്കെയുണ്ടാവുന്നതു തീറ്റക്കു രുചി കൂട്ടും.
    പിന്നെ ഒന്നെനിക്കു ഉറപ്പു തരാനാവും. എങ്ങനെ ആരോക്കെ പിണങ്ങിയാലും രണ്ടുദിവസത്തിനകം അതു പാച്ചപ്പു ചെയ്യാനും ഫ്രന്‍സാവാനും നമ്മുടെ കമ്മ്യൂണിറ്റിക്കു കഴിയുന്നുണ്ട്‌. ഈ യൂണിറ്റിക്കാണ്‌ നാം സ്വാഗതമോതേണ്ടത്‌.
    താങ്കളുടെ സാമൂഹിക വിമര്‍ശനവും,ക്രിയേറ്റിവിറ്റിയും ബ്ലോഗിനു അന്യമായി പോകരുത്‌ എന്ന്‌ ആത്‌മാര്‍ത്ഥമായി ആഗ്രഹിക്കുന്നതിനാല്‍ മാത്രമാണ്‌ ഈ കമണ്ട്‌ ഞാന്‍ എഴുതുന്നത്‌.

    ReplyDelete
  7. ‘പള്ളീ’ കൊടു‘കൈ’.ഇങ്ങനെ ഒരു കാര്യത്തിന് പ്രചോദനമാകാന്‍ എനിക്കുകഴിഞ്ഞങ്കില്‍ ഞാന്‍ ധന്യനായി :-))

    ReplyDelete
  8. വിമര്‍ശനം സഹിക്കാതെ ബൂലോഗം വിട്ടൊഴിയാന്‍ തീരുമാനിച്ചത് ഒട്ടും ശരിയായില്ല.. എഴുത്തിന് ബദല്‍ ഒന്നുമില്ല... അതുകൊണ്ട് ദയവായി ഒന്നുകൂടി ആലോചിക്കുക...

    ReplyDelete
  9. പ്രിയപ്പെട്ട കൈപ്പള്ളി. താങ്കളുടെ പോസ്റ്റുകള്‍ വായിക്കറുണ്ട്.ഈ പരീക്ഷണവും ഗംഭീരം!.

    ReplyDelete
  10. ഹ...ഹ...നിഷാദേ, അടിപൊളി. നന്നായി പറഞ്ഞിരിക്കുന്നു. കുസൃതി പറഞ്ഞതുപോലെ ഓഫീസിലിരുന്ന് കേള്‍ക്കാന്‍ പറ്റില്ല എന്ന പ്രശ്‌നം ഉണ്ട്.

    ഐഡിയായ്ക്ക് ചന്തുവിനും നന്ദി.

    ReplyDelete
  11. കൈപ്പള്ളി കലക്കി..!

    ഈ പുതിയ പരിപാടി കൊള്ളാം..

    ധൈര്യമായിട്ടു തുടരുക..

    ഒ ടോ:"ബാത്രൂമില്‍ ഇരുന്നപ്പോഴാണ്‍ ഈ ബുദ്ധി വന്നതു." ഇനിയും വെറുതെ ഇരിയ്ക്കുമ്പോള്‍ പോവുക..ഇതു പോലെ ഓരോന്നുമായി തിരിച്ചു വരിക..(ചുമ്മാ പറഞ്ഞതാട്ടോ കെറുവിക്കല്ലേ :-))

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..