Thursday, September 07, 2006

വന്ദേ മാതരം

വന്ദേ മാതരം
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിനീം
സുഹാസിനീം
സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം

സപ്തകൊടി കണ്ഠ കളകള നിനാദകരാളേ
ദ്വിസപ്തകൊടി ഭുജൈര്‍ധ്ര്ത ഖര കരവാളേ
അബനാ കേനമാ ഏതബലേ
ബഹുബല ധാരിണീം നമാമിതാരിണീം
രിപുദള വാരിണീം
മാതരം
വന്ദേ മാതരം
തുമി വിദ്യാതുമിധര്‍മ
തുമി ഹൃദിതുമി മര്‍മ
ത്വം ഹി പ്രാണ:ശരീരെ
ബാഹുതേതുമിമാശക്തി
തേമാര്‍ ഇപ്രതിമാ കടിമന്ദിരേ മന്ദിരേ
ത്വം ഹി ദുര്‍ഗാ ദശപ്രഹരണ ധാരിണീ
കമലാ കമലദള വിഹാരിണീ
വാരിണീ വിദ്യാദായിനീ
നമാമി ത്വാം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം
വന്ദേ മാതരം

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം
വന്ദേ മാതരം

വന്ദേ മാതരം
വന്ദേ മാതരം.............100 വർഷമായി എന്റെ ദേശത്തെ ദേശസ്നേഹികൾ ഈ ഗാനം പാടുന്നു. എക്കാലവും അവരുടെ ചുണ്ടിൽ ഈ ഗാനം ഉണ്ടാകട്ടെ.

ഇനി ഒരു കാലത്തു് "ജനഃ ഗണഃ മനഃ" പാടുന്നതും മതാചരങ്ങൾക്ക് എതിരാണെന്നു് ഏതെങ്കിലും ഒരു വിഭാഗം പറഞ്ഞാൽ, അതിനും നാം അനുവാദം കൊടുക്കുമോ?

3 comments:

 1. ജന:ഗണ:മന:
  ഈ ഗാനം പണ്ട് ബ്രിട്ടീഷ് ചക്രവറ്ത്തി ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തെ പ്രകീറ്ത്തിച്ചുകൊണ്ട് ടാഗ്ഗോറ് എഴുതിയതാണെന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണെങ്കില്‍......

  അത് ശരി ആണോ?

  ReplyDelete
 2. കൈപ്പള്ളി, ഇതൊന്നു വായിച്ചു നോക്കൂ
  ജനഗണമന പാടണ്ട എന്നു യഹോവാ സാക്ഷികളോടു സുപ്രീം കോടതിയും കൂടി പറഞ്ഞിട്ടുണ്ടത്രേ!

  ReplyDelete
 3. ശരിയാണ് കൈപ്പള്ളീജീ..
  സുപ്രീം കോടതിയുടെ ആ വിധി വളരെ ശരിയാണ്.
  വന്ദേ മാതരം പാടില്ല എന്നത് കൊണ്ട് അതിനെ അനാദരിച്ചു എന്നാവുന്നില്ല. അവര്‍ എഴുന്നേറ്റ് നില്‍‌ക്കുന്നുണ്ടല്ലോ. മാത്രമല്ല, വന്ദേ മാതരം കാളീ സ്തുതിയാണ്. അതില്‍ വെള്ളം ചേര്‍ത്താലും അതങ്ങനെത്തന്നെ.
  ഇതൊക്കെ ബി.ജെ.പി യുടെ ഡൂക്കിലി അടവുകളായി കണ്ടാല്‍ മതി.
  ജനഗണമനപോലും നിര്‍ബന്ധിച്ച് പാടിപ്പിക്കേണ്ട കാര്യമില്ല. രാജ്യസ്നേഹം മനസ്സില്‍ മതി.

  ആകെകൂടെ എനിക്ക് അല്പം വിഷമം തോന്നുന്നത് ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് മാച്ച് കളിക്കുമ്പോള്‍ മലപ്പുറത്തെ എന്റെ ചില സഹോദരങ്ങള്‍ പാക്കിസ്ഥാന് കൈയ്യടിക്കുന്നത് കാണുമ്പോളാണ്. ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നേയുള്ളൂ...പാത്താനേയും അസറിനേയും കൈഫിനേയും ഭയങ്കര സപ്പോര്‍ട്ടാണ്. വിവരദോഷം ആകാം..അല്ലെങ്കില്‍ ബി.ജെ.പി മോഡല്‍ രാജ്യസ്നേഹത്തിന്റെ പരിണിതഫലമാകാം.

  പണ്ട് വിവരമില്ലാത്ത കാലത്ത് എന്റെ സഹോദരതുല്യനായ റിയാസ്സിനോട് (റിയാസ് ഒരു ചെറിയ കൈപ്പള്ളിയാണ്, രാജ്യസ്നേഹത്തില്‍)ഞാനിത് പറഞ്ഞ് ചൂടായി(അവനോടല്ലേ ഇതൊക്കെ പറയാന്‍ പറ്റൂ).
  “എടാ നീ ഇന്ത്യക്ക് കൈയ്യടിച്ചാലും മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ നിനക്ക് പാക്ക്കിസ്ഥാന്‍ ജയിക്കണമെന്നല്ലേ?”
  “അതെന്താടാ അരവിന്ദാ അങ്ങനെ പറേണത്?”
  “കാരണം പാക്കിസ്ഥാന്‍ മുസ്ലീം രാജ്യല്ലേ?”
  “ഓ അപ്പോ ഇന്ത്യേം നേപ്പാളും കൂടി കളിച്ചാ നീയ്യ് നേപ്പാള് ജയിക്കണമെന്ന് മനസ്സില് പ്രാര്‍ത്ഥിക്കുമല്ലേ”

  എന്റെ കണ്ണു തുറപ്പിച്ച മറുപടി.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..