Wednesday, September 27, 2006

നഷ്ടപ്പെട്ട നംബര്‍ ണയന്‍

കൈപ്പള്ളിസ് പോഡ്കാസ്റ്റ് എപ്പിഡോസ് 4




9 comments:

  1. അണ്ണോ.. നമിച്ചു

    ReplyDelete
  2. ‘ഒട്ട്’ എന്നല്ല ‘ഒന്‍പ്’ എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. അത് ഒട്ടിനേക്കാള്‍ ലോജിക്കലായി തോന്നിയിട്ടുണ്ട്.

    ReplyDelete
  3. ഇങ്ങനെയുള്ള ഒരു കാര്യം മുമ്പ് ചര്‍‍ച്ചചെയ്തിട്ടുള്ളതായി എനികറിയില്ല

    ഇതിനെ കുറിച്ച് എനിക്ക് തോന്നിയ ഒരു ആശയം അവതരിപ്പിച്ചു എന്നേയുള്ളു.

    കാര്യമായി എടുകണ്ട. വെറുതെ തമാശാക്ക് പറഞ്ഞതാണ്‍.

    കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ടു.

    ReplyDelete
  4. ഒന്‍‌പ് എന്നൊരു നിര്‍ദ്ദേശം വളരെനാളുമുന്‍പ് വന്നായിരുന്നൂ കൈപ്പള്ളീ. ഒട്ടിനേക്കാള്‍ ഒന്‍പല്ലേ നല്ലത്

    ReplyDelete
  5. അതെ, ഞാനും മുമ്പൊരിക്കല്‍ എവിടെയോ കേട്ടതാണ്. ഈ അടുത്തകാലത്ത് താര ഇക്കാര്യം ഈ കമന്‍റിലും‍ പറഞ്ഞിരുന്നു.

    ReplyDelete
  6. ഒന്‍പാണൌ നല്ലതെന്നു തോന്നുന്നു.
    ഇതുപോലല്ലെങ്കിലും മറ്റൊരെണ്ണം കേട്ടത്.
    he - him
    അപ്പൊ she - shim അല്ലേ വരേണ്ടത്
    :)
    പോഡ്കാസ്റ്റുകള്‍ കലക്കുന്നുണ്ട്

    ReplyDelete
  7. ചിരിച്ചുപോയീ ചേട്ടാ, ചേട്ടന്‍റെ ഒട്ട് കേട്ടപ്പോള്‍....
    നമിച്ചു..
    :)

    ഈ വക ഇനിയും പോരട്ടെ...

    ReplyDelete
  8. ദേ..ഞാന്‍ വായും പൊളിച്ചിരിന്നുപോയി..ഇതെന്താ ഈ 9 ന്റെ കാര്യം ഞാന്‍ ശ്രദ്ധിക്കാതിരുന്നത്..! മാഷെ നല്ലൊരു നിരീക്ഷണം, അഭിനന്ദനം അഭിനന്ദനം..!

    ഒരു തലതിരിഞ്ഞ സംശയം: ഈ നിരീക്ഷണം സ്വയം കണ്ടെത്തിയതാണൊ? അതൊ എവിടെയെങ്കിലും പരാമര്‍ശിച്ചത് കണ്ടിട്ട് കേട്ടിട്ട് അതിനെ സ്വയം വിപുലീകരിച്ചതാണൊ? ഒരാള്‍ എങ്ങിനെ ഇത്തരം നിരീക്ഷണത്തില്‍ എത്തിച്ചേരുന്നുവെന്ന് അറിയാന്‍ മാത്രം.

    ReplyDelete
  9. കുറേമുൻപ്‌ എവിടെയോ വായിച്ച ഒരോർമ്മ (പൂമ്പാറ്റയിലോ ബാലരമയിലോ ആയിരിക്കണം), ഒൻപത്‌ എന്ന പേരിനെക്കുറിച്ചുള്ള ചില വിവരങ്ങൾ: ഒൻപത്‌ എന്നത്‌ തൊൾപത്‌ (അങ്ങനെ തന്നെയാണെന്നാണോർമ്മ) എന്ന വാക്ക്‌ പരിണമിച്ചുണ്ടായതാണത്രെ. തൊൾപത്‌ എന്നത്‌ തൊൾപത്ത്‌ എന്ന വാക്കിൽ നിന്നും. തൊൾപത്ത്‌ എന്നാൽ പത്തിനു മുൻപുള്ളത്‌ എന്നത്രെ അർത്ഥം. അപ്പോ, പത്തിനുമുൻപ്‌ വരുന്ന അക്കമായതുകൊണ്ടാകണം ഒൻപത്‌ എന്ന പേരു വീണത്‌. (തൊൾപതിലെ തൊൾ ലോപിച്ച്‌ ഒൻപത്‌ ആയതുപോലെ തൊണ്ണൂറിലും തൊള്ളായിരത്തിലും തൊൾ ലോപിച്ച്‌ ഒന്നൂറോ ഒന്നായിരമോ ആകുന്നില്ല എന്നത്‌ ശ്രദ്ധേയം)

    സാമ്യമുള്ള ഒരു കാര്യം അഥവാ തമാശ സൂചിപ്പിക്കട്ടെ: fifteen, sixteen, seventeen, eighteen, nineteen, twenty എന്നതിനുപകരം അറബികളോട്‌ സംശാരിക്കുമ്പോൾ ഒറ്റയാനായിപ്പോയ twentyയുടെ പ്രാസമൊപ്പിക്കാൻ വേണ്ടി ഞാൻ പറയുന്നത്‌ fifteen, sixteen, seventeen, eighteen, nineteen, ashreen എന്നാണ്‌ :)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..