ജിവിതത്തില്‍ അദ്യമായി എഴുതുന്ന കവിത.
വാപ്പ, നാസര്‍, ബേബി please excuse me. ഇടി തരാം. ഞാന്‍ നിന്നുതരാം.
------------------------------------------------------------------------------------------
(Note to those who wish to correct spellings:
Please email the correctd version to kaippally(at)gmail.com)
ഇനി എത്ര ദൂരം
നീ എന്റെ പൂന്തോട്ടം വെട്ടിനശിപ്പിച്ചു
മലകളേ മണ്ണാക്കി മാറ്റി
ശിതളദേശങ്ങള്‍ ഊഷ്മളമാക്കി നി
എന്നെ നി പരീഹസച്ചില്ലെ
നീ എന്റെ മണ്ണിനെ വിണ്ണില്‍ പറത്തി
നീ തന്നെ നിന്‍ കണ്ണ്കള്‍ മൂടി
പ്രാണമാം വായുതന്‍ ദുസഹമ്മാക്കി നി
വ്യാതികള്‍ ശ്രിഷ്ടിച്ചു വെച്ചു
ഇല്ലാത വ്യാതിക്ക് മിണ്ടാത പ്രാണിയെ
വേട്ടയാടി കോന്നുതീര്ത്തു.
കടുവയും, സിംഹവും, പുള്ളി പുലികളും
നാളെ നിന്‍ മക്കള്കു നഷ്ടം
ദുഃഖം സഹിക്കാതെ ഞന്‍ ഒന്നു വിങ്ങിയാല്‍
കുലുങ്ങി കുലുങ്ങി കരയും
ഞാനെന്റെ മാറുകള്‍ കീറി മുറിച്ചിടും
ചില്ലിട്ട മാളിക പൊട്ടിചിതറീടും
മരംവെട്ടി മാറ്റി മലകളെ മണ്ണാക്കിയാല്‍
നിന്‍ മാളിക ഞാന്‍ ഒഴുക്കില്‍ മണ്ണാകിടും
യുഗങ്ങളായി നിദ്രയില്‍ ശയിക്കുന്ന മക്കളെ
തൊട്ടു തലോടി ഉണര്ത്തിടും.
എന്റെ തീപുഴ ഞരമ്പുകള്‍ ഞാന്‍ തന്നെ കീറിടും
സര്‍വവും ചമ്പലായി തീരും
എന്റെ പച്ച കുരുന്നിനെ പിച്ചി നശിപ്പിച്ച
നാട്ടില്‍ ഞാന്‍ താണ്ടവം ആടും.
തീരത്തു നീ നട്ട വൃക്ഷങ്ങള്‍ എവിടെ.
നിന്‍ തിരദേശങ്ങള്‍ തിരകളാല്‍ അഴിയും
ഇനി എത്ര ദൂരം എന്നെനികറിയില്ല
വിടപറയാന്‍ ഒരു വിഷമം
ഇനി എത്ര ദൂരം
ഇനി എത്ര ദൂരം
നിഷാദ്, കവിത നന്നായിട്ടുണ്ട്!
ReplyDeleteആക്റ്റിവിസം ആണല്ലോ വിഷയം!
അക്ഷരത്തെറ്റുകള്‍ ക്ഷമിക്കാവുന്നതേയുള്ളു - മലയാളം സ്കൂളിലും കോളേജിലും പഠിക്കാത്ത ആള്‍ മലയാളത്തില്‍ കവിത എഴുതുന്നതിലും വലുതാണോ അക്ഷരത്തെറ്റുകള്‍?
നിഷാദിന്റെ ഈ കവിത വായിച്ചപ്പോള്‍ കവി പി.പി. രാമചന്ദ്രന്റെ ഒരു കവിതയോര്‍മ വന്നു. എക്സ്പ്രസ്സ് ഹൈവെക്കെതിരെ കുറിക്കു കൊള്ളുന്ന കവിതയായിരുന്നു അതും ..
ReplyDeleteഅക്ഷരതെറ്റുകളില്‍ കുരുങ്ങാതെ ആശയം മിഴിവേകി നില്‍ക്കുന്നു..
ഗുരോ, ഗുരു ഗുരു തന്നെ.
ReplyDelete