Monday, July 31, 2006

എന്തോന്ന് ആശയ ദാരിദ്ര്യം?

ആശയ ദാരിദ്ര്യവും ആവിഷ്കാര ദാരിദ്ര്യവും ഒക്കെ എഴുത്തും കലയും നല്ലവണ്ണം ഉപജീവന മാര്‍ഗ്ഗമാക്കിയവര്‍ക്ക് ഉണ്ടാവുന്ന ഒരു താല്കാലിക എടങ്ങേറാണ്. ഈ ബ്ലോഗര്‍മാര്‍ മഹകവികളോ, പൊക്കത്തിലെ ബുദ്ധിരാക്ഷസന്മാരോ ഒന്നും അല്ല. അങ്ങനെ ആരെങ്കിലും വിചാരിചിട്ടുണ്ടെങ്കില്‍ അതു വെറും "ഈഗോസ്കോപിയ ഡിഗില്‍‌ഗുനാരി" എന്ന മാരകമായ രോഗമാണ്. അതുകൊണ്ട് പ്രിയ ബ്ലോഗറുമ്മാരേ, എടുത്തുവച്ച് വലിയ കാച്ചൊന്നും കാച്ചാന്‍ സമയമായില്ല. "വെയിറ്റ്" ചെയ്യു.

ശെടാ! ആശയത്തിനു വേണ്ടി എന്തിനു ഇങ്ങനെ കിടന്നു കഷ്ടപ്പെടണം. ഇതിവരുടെ ഉപജീവനമാണോ? അല്ലലോ? ഇതുകേട്ടല്‍ തോന്നും ലോകം ഇവരെഴുതുന്നത് എല്ലാം വിഴുങ്ങാന്‍ മുട്ടി നില്‍ക്കുകയാണെന്ന്. വിഷയമില്ലെങ്കില്‍ എഴുതരുത് ഹേ!

ആ സമയംകൊണ്ടു പോയി നല്ല രണ്ടു പുസ്തകം വായിക്ക്.
നല്ല രണ്ടു പഴയ സിനിമകാണ്.
അല്ലേല്‍ പോയി രണ്ടു പെഗ്ഗടി. തല ഒന്നു തെളിയട്ടെ.
എന്നിട്ട് വന്നിരുന്ന് എഴുത്. വായിക്കാം.

ആ സമയംകൊണ്ട് പാവം വായനക്കാരന്‍ വിഷയമുള്ളവരുടെ ബ്ലോഗുകള്‍ വായിക്കട്ടെ!

2 comments:

  1. ആശയ ദാരിദ്രത്തെക്കുറിച്ചുള്ള ആവലാതികള്‍ ബ്ലോഗിലിടം നഷ്ട്ടപ്പെടുന്നു എന്ന് തോന്നുന്നവരുടെ വേവലാലാതികൂടിയാണ് :)

    ബ്ലോഗുകളില്‍ സജീവമായതില്‍ സന്തോഷം.

    ReplyDelete
  2. ഹഹഹ...ബ്ലോഗര്‍മാരെ ക്കുറിച്ച് അങ്ങിനെ പറഞ്ഞത് വായിച്ച് ഞന്‍ കുറേ ചിരിച്ചു..ഹ്ഹഹഹ്..!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..