കേരളീയര്ക്ക് ദൂരദര്ശന്‍ മാത്രം കാണാന് ഉണ്ടായിരുന്ന ഒരു കാലം എനിക്കോര്മ്മയുണ്ട്. അന്നതില് അവതിരിപ്പിച്ചിരുന്ന പരിപാടികളിലെല്ലാം സംഗീതത്തിനും പിന്നണി സംഗീതത്തിനും ഒക്കെ സ്വന്തം സംഗീതജ്ഞന്മാര് (നിലയവിദ്വാന്മാര്) ചേര്ന്നൊരുക്കിയ കേള്ക്കാന് ഇമ്പമുള്ള സംഗീതപരിപാടികള് ഉണ്ടായിരുന്നു.
കേരളത്തില് ഏഷ്യനെറ്റ് എന്ന ഉപഗ്രഹ ചാനലിന്റെ തുടക്കതോടെ ഒരു പുതിയ സംഗീത-സംസ്കാരം വന്നു. പിന്നെ ഒരു പറ്റം മറ്റു ചാനലുകള് അതിനെ പിന്തുടര്ന്നു. ദൂരദര്ശന്റെ പോരായ്മകളെല്ലം ഒരു പരിധിവരെ വളരെ ഈ ചാനലുകള് പരിഹരിച്ചെങ്കിലും, സംഗീതത്തിന്റെ കാര്യം അവഗണിക്കപ്പെട്ടു.
ചന്തയില് പോയി നല്ല രണ്ടു ഹോളിവുഡ് ചിത്രങ്ങളുടെ ശബ്ദരേഖയുടെ (Soundtrack) സീ.ഡി. യോ അല്ലെങ്കില് നല്ല ഒരു ഓഡിയോക്ലിപ്പ് ലൈബ്രറിയോ വാങ്ങി അതിനെ കഷണം കഷണമാക്കി സീരിയലുകളില് തിരികികയറ്റുന്ന പരിപാടിയാണ് സംഗീതസംവിധാനം എന്നാണ് തെറ്റിദ്ധരിച്ചിരിക്കുന്നതു്.
ആര്ക്കു വേണമെങ്കിലും ഏതു സംഗീതവും ഏപ്പോള് വേണമെങ്കിലും മോഷ്ടിക്കാം എന്നത് "ആവിഷ്കാര സ്വാതന്ത്ര്യ"മാണല്ലോ. നല്ല കാര്യം. കേരളത്തില് പകര്പ്പവാകാശ ലംഘനത്തിന്റെ പ്രതീകമായി ഇന്നു നില്കുന്നതു ഈ ചാനലകുള് അധവാ അവയുടെ സ്റ്റുഡിയോകള് തന്നെയാണ്.
ഒരുപാടു പറഞ്ഞു നിങ്ങളെ കാടുകയറ്റാതെ രണ്ട് ഉദാഹരണങ്ങള് പറയാം:
ഉദാഹരണം ഒന്ന് :
നാം കേട്ടു കേട്ടു തഴമ്പിച്ച "X-Files" എന്ന പ്രസിദ്ധമായ ഹോളീവുഡ് സീരിയലിന്റെ, പ്രതിധ്വനിക്കുന്ന ആദ്യത്തെ മൂന്ന് പിയാനോ നോട്ടുകള്. അതാണു ഇന്നു ഏഷ്യനെറ്റ് പരസ്യങ്ങള്ക്ക് മുന്പ് ഉപയോഗിക്കുന്ന Intro മ്യൂസിക്. ഈ സംഗീതം ചന്തയില് പോയി വാങ്ങിയ എഷ്യനെറ്റിന്റെ മൂസിക്ക് ഡൈറെക്റ്റര്/ഗ്രാഫിക് ഡിസൈനര്/കമ്പ്യൂട്ടര് ഗുരു/ സൌണ്ട് റിക്കോര്ഡിസ്റ്റിന്റെ ചേതോവികാരം ഇപ്രകാരമായിരിക്കാം:
1) മലയാളി വെറു കഴുതയാണ്, ഒരുകാരണവശാലും ഇതു തിരിച്ചറിയുകയില്ല
2) "X-files" പോലെ തന്നെ അവിശ്വസ്നീയമായ കാര്യങ്ങളാണു ഈ സംഗീതശകലത്തെ പിന്തുടരുന്ന പരസ്യങ്ങള്
3) ഇതോക്കെ ആരു ശ്രദ്ധിക്കാന്? എങ്ങനയെങ്കിലും ഒക്കെയങ്ങ് പെഴയ്ക്കണം.
സ്വന്തമായി പണിയറിയാവുന്ന ഒരു സംഗീത വിഭാഗം ഇവര്ക്കില്ല എന്നത് ഒരു സത്യമാണ്. സൌണ്ട് ക്ലിപ്പുകള് ആവശ്യംപോലെ ഉള്ളപ്പോള് സംഗീത വിഭാഗം എന്തിനു്?
എന്നാല് മലയാളം ചാനല് സ്വന്തമായി ചെയ്ത സംഗീത രചനയെ പറ്റി പറയാം. അതേ, അങ്ങനയും ഒരു സംഭവമുണ്ടായി.
കൈരളി ചാനലിന്റെ "News" പരിപാടിയുടെ പിന്നണി സംഗീതം വലിയ തെറ്റില്ല. 1982 ഇറക്കിയ 2-in-1 നാഷണല് പാനസോണിക്കില് റെക്കോര്ഡ് ചെയ്താല് ഇതിനെക്കാള് നന്നായിരിക്കും. പിന്നെ അതില് ചെണ്ടയുടെ ശബ്ദം എന്നു കരുതുന്ന ഒരു ശബ്ദം കേള്കാം. അത് ഒരുമാതിരി മണ്ണെണ്ണപ്പാട്ടയില് കല്ലിട്ട് കുലുക്കിയതുപോലുണ്ട്. ചെണ്ടയോ, ചെണ്ടക്കാരോ ഇല്ലാത്തതുകൊണ്ടാണോ? അല്ല. മലയാളി ഈ ബോറന് ശബ്ദം കേട്ടിട്ട് , ഇതിനെകുറിച്ചു പ്രതികരിക്കാത്തതു കൊണ്ടു മാത്രം.
ഉദാഹരണം രണ്ടു:
"New Line Cinema" ഹോളിവുഡിലെ 10 വമ്പന് സ്റ്റുഡിയോകളില് ഒന്നാണ്. "Lord of the Rings" പോലുള്ള ചിത്രങ്ങളുടെ നിര്മ്മാതാകളാണിവര്. ഹോളിവുഡ് "ഭരിക്കുന്ന" "AOL Time Warner" എന്ന ലോകത്തിലെ ഏറ്റവും വലിയ മീഡിയ ഗ്രൂപ്പിലെ ഒരു സ്ഥപനമാണിത്. New Line Cinema യുടെ എല്ലാ സിനിമകളുടെയും തുടക്കത്തില് കാണിക്കുന്ന ലൊഗോയുടെ കൂടെ കേള്ക്കുന്ന സംഗീതം ഇതാണു്.
അമേരിക്കന് സിനിമകള് കാണുന്നവരിത് ശ്രദ്ധിച്ചുകാണും.
നമ്മുടെ മോഹന്ലാല് ചേട്ടന് അഭിനയിച്ച "ബാലേട്ടന് എന്ന" ചിത്രത്തില് ഒരു പാട്ടുണ്ട്."ചിലു ചിലെ" എന്നാരംഭിക്കുന്ന പാട്ട് നിങ്ങള് കേട്ടിട്ടുണ്ടാകും. "New Line"ന്റെ ഈ Strings Intro എം.ജയചന്ദ്രനു വളരെ ഇഷ്ടപെട്ടു എന്നു തോന്നുന്നു . ജയച്ചന്ദ്രന് ആ വരികള് സ്വന്തം ഓര്ക്കസ്ട്രയെക്കൊണ്ട് വായിപ്പിക്കാനൊന്നും സമയം കളഞ്ഞില്ല, രാവിലെ ചന്തയില് ആളെവിട്ടു "New Line Cinema"യുടെ ഒരു DVD വാങ്ങി ആ പീസു് അതുപോലെ ട്രാക്കില് പകര്ത്തി മിക്സ് ചെയ്തു. സംഘമായി ഓര്ക്കെസ്ട്രായില് വായിക്കുന്ന വയലിന്റെ സംഗീതം അതേപോലെ പൂര്ണ്ണതയോടെ അനുകരിക്കാന് ഒരിക്കലും ആര്ക്കും സാധിച്ചിട്ടില്ല. New Line Introയും മലയാളം പാട്ടും രണ്ടും cross-fade ചെയുന്നതു ശ്രദ്ധിച്ചാല് മനസ്സിലാകും മോഷണം! ഈ രണ്ട് സംഗീതവും ഞാന് സംഗീത തരംഗങ്ങള് വിശകലനം ചെയ്യാന് ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ച് പരിശോധിച്ച ശേഷമാണു ഇതു ഏഴുതുന്നത്. സംഗീത മോഷണത്തിന്റെ കാര്യത്തില് മലയാളി വളരെ പിന്നിലാണ്. ഈ കലയുടെ ഉസ്താദ് എന്നു അറിയപ്പെടുന്ന ബാപ്പി ലഹരിയുടെ ശിഷ്യന് സാക്ഷാല് അന്നു മലിക്കിനെ ഇവര് കണ്ടു പഠിക്കണം. അദ്ദേഹം സംഗീതം മാത്രമെ മോഷ്ടിക്കാറുള്ളു. മോഷ്ടിച്ച സംഗീതം സ്വന്തം പാട്ടില് മിക്സ് റെക്കോര്ഡ് ചെയ്യുന്ന തരംതാണ പരിപാടി പുള്ളിക്കാരന് ചെയ്തതായി അറിവില്ല. മലയാളി പ്രേക്ഷകര് ഇതു കേള്കുകയും അത് ഇഷ്ടപ്പെട്ട് കൈയടിക്കുകയും ചെയ്തു. ഇതുചെയ്യാന് കാരണം രണ്ടാണു്.
1) മലയാളത്തില് നല്ല തനിമയുള്ള സംഗീതം ചെയ്യാന് അറിയാവുന്ന ആരും ജീവിച്ചിര്പ്പില്ല.
2) മോഷ്ടിച്ചാലും ആരും നിയമപരമായി ഏതിര്ക്കില്ല എന്ന ധൈര്യം.
3) മലയാളി വെറും കഴുതയാണ്, ഒരുകാരണവശാലും ഈ മോഷണം തിരിച്ചറിയില്ല.
മലയാളിയുടെ സംഗീതത്തിന്റെ "Range" കൂട്ടണം. എം. ടി. വീ. യില് വരുന്ന പാട്ടുകളല്ലാതെ മറ്റു സംസ്കാരങ്ങളുടെ നാടന് സംഗീത ശൈലികള്കൂടി ശ്രദ്ധിക്കണം. മേല്പറഞ്ഞ പോലുള്ള മോഷണങ്ങള് നടത്തുന്ന കേമന്മാരുടെ കാര്യങ്ങള് നാടുമുഴുവന് വിളിച്ചറിയിച്ച് ചളമാകണം. സംഗീത മോഷണം വളരെ പെട്ടന്നു ജനത്തിനു അറിയാനുള്ള പല സംവിധാനങ്ങളും ഉണ്ടെന്നു ഈ കഴുതകള് ഒന്നു മനസിലാക്കിയാല് കൊള്ളാം.
ദക്ഷിണാമൂര്ത്തിയും, ദേവരാജന് മാസ്റ്ററും,ബാബുരാജും, രാഘവന് മാസ്റ്ററും, ബോംബേ രവിയും, രവീന്ദ്രന്മാസ്റ്ററും ഒക്കെ സംഗീതം രചിച്ച മണ്ണില്, ജാസ്സി ഗിഫ്റ്റിനെ പോലുള്ള ഭോഷ്കന്മാര് സംഗീതം രചിക്കുനു. പാടുന്നു. ഈ തേജോവധം ജനം സഹിക്കുന്നതിന്റെ കാരണം വേറെയൊന്നുമല്ല. വേറെ ആരും ഇല്ലാത്തതുതന്നെ കാരണം. മലയാളിയുടെ മരവിച്ചുപോയ സാംസ്കാരിക ശ്രവണശേഷി വീണ്ടെടുക്കണം. 1500-ല് യൂറോപ്പില് സംഭവിച്ച സാംസ്കാരിക വിപ്ലവം (റിനേയിസാന്സ്) പോലെ കേരളത്തിലും ഒരു റിനേയിസന്സ് ഉണ്ടാകണം. നല്ല സംഗീതം ജനം ആവശ്യപ്പടണം. അതു നിര്മ്മിക്കാനും ആസ്വദിക്കാനും ജനം മുതിരണം.
ജോണ്‍സണും,അര്‍ജുനന്‍ മാഷും ഒക്കെ മരിച്ചിട്ട് കുറെ നാളായോ?
ReplyDeleteജാസി ഗിഫ്റ്റ് ഭോഷ്കനോ? മാറേണ്‍ദത് നിങളെ പോലുള്ളവരുടെ സംഗീത ബൊധം കൂടീയാണ്.
തുളസി ചേട്ടാ
ReplyDeletePuff Daddyയും, Rage Against The Machine ഉം, 2-pakഉം, eminem-ഉം ഒക്കെ വിവിധ ശൈലിയില്‍ Rap ചെയുന്ന Rap artists ആണു.
നാട്ടുകാര്‍ക്കു മനസിലാകാത്ത കുന്തറാണ്ടം വലവന്റെയും ഭാഷയില്‍ വിളിച്ചുകൂവുന്നവനെ ഒക്കെ റാപ്പെര്‍ എന്നു വിളിക്കാന്‍ എനിക്കാവില സുഹൃത്തെ. Rap എന്ന സംഗീത ശൈലിക്കേ അപമാനമാണു.
കൊറിയ കാരനും, ചൈനകാരനും, തമിഴനും, അറബിക്കും അവനവന്റെ ഭാഷയില്‍ RAP ചെയ്യാമെങ്കില്‍ മലയാളിക്ക് പറ്റില്ലെ? തലയില്‍ ആളുതാമസംവേണം ചേട്ട.
തുളസി:
ReplyDeleteജോണ്‍സണും,അര്‍ജുനന്‍ മാഷും ഒക്കെ മരിച്ചു എന്നു ഞാന്‍ പറഞ്ഞിലല്ലെ? ചൊവ്വേ നേരെ ഒന്നുങ്കൂടി വായിച്ച് നോക്കപ്പി.
പിന്നെ മറ്റവന്‍ അവന്‍ ചീള്‍ കേസല്ലെ.
പിന്ന എന്റെ സംഗീത ബോധം, അത് നീ പറഞ്ഞപോലെ ഇത്തരി കൊഴപ്പം തന്ന ചെല്ല.
ജാസി ചെയ്ത സഫലം,അശ്വാരൂഡന്‍ എന്നി ചിത്രങ്ങളിലെ പാട്ട് കേട്ടിട്ടുണ്ടോ? ജാസി ഗിഫ്റ്റ് പ്രതിഭാധനനായ സംഗീത സംവിധായകന്‍ ആണെന്നൊന്നും ഞാന്‍ പറയില്ല. രണ്ട് മൂന്നു പാട്ടുകള്‍ കേട്ട് ജാസി ഗിഫ്റ്റിനെ ഭോഷ്കന്‍ എന്ന് വിളിച്ചത് ഇഷ്ടമായില്ല. ജാസി ഗിഫ്റ്റിന്റെ പാട്ടുകളുടെ ഓര്‍ക്രസ്ട്രേഷനുകള്‍ പുതുമയുള്ളതും, മണ്ണിന്റെ മണമുള്ളതും ആയിട്ടാണ് എനിക്ക് തോന്നുന്നത് .
ReplyDeleteസംഗീത മോഷണത്തെ കുറിച്ചാണെങ്കില്‍ കുറെ പറയാണുണ്‍ദ്. തിങ്കളാഴ്ച്ച കാണാം :)
ശെരി ഭോഷ്കന്‍ എന്നേഴുതിയതു അല്പം കൂടി. Okay. ഇനി മേലില്‍ ഞാന്‍ ജാസി ഭോഷ്കനാണെന്നു പറയില്ല "ഷെമിഷ് ബദ്രി, ഷെമിഷ് ബദ്രി"
ReplyDeleteഇതിലെ കമന്റുകള്‍ ഒന്നും പിന്മൊഴികളില്‍ വരുന്നില്ല, വന്നിരുന്നെങ്കില്‍ എല്ലാരും കൂടി എന്നെ തലികൊന്നേനെ :D
ReplyDeletesettings ശരിയാക്കിയില്ല?
http://thanimalayalam.org/
തുളസി:
ReplyDeleteവേറെയൊന്നും പറയാനില്ലെ? ഇത്രയും ഒക്കെ ഞാന്‍ എഴുതി പിടിപ്പിച്ചിട്ട് ചേട്ടനു ഈ ജാന്സി റാണിയെപറ്റി മാത്രമെ വലതും പറയാന്‍ തോന്നിയുള്ളോ. ഇതു ചൊവ്വല്ല കേട്ട.
സംഗീതം മാത്രമല്ല സുഹൃത്തേ, മലയാളി അടിച്ചുമാറ്റുന്നത്. ഏഷ്യാനെറ്റില്‍ ഈ അടുത്ത് കടലിന്നക്കരെ എന്ന വധം കാണാനിടയായി. ഇക്കണക്കിനാണെങ്കില്‍ സീരിയല്‍ പിടുത്തം അധികം മുതല്‍മുടക്കില്ലാത്ത കുടില്‍വ്യവസായമാവാന്‍ സമയമെടുക്കില്ല.
ReplyDeleteനല്ല ലേഖനം, കൈപ്പള്ളീ.
മലയാളത്തില്‍ രണ്ടു തരം സംഗീത സംവിധായകരേയുള്ളൂ. ഒന്ന് സ്വന്തം സംഗീതം പകര്‍ത്തി ജീവിക്കുന്നവര്‍, മറ്റത് പുറത്തുള്ള സംഗീതം അതേ പോലെ പകര്‍ത്തുന്നവര്‍. രണ്ടാമത്തെ ഗണത്തിലാണ് പുതുമുഖ സംഗീതക്കാരെല്ലാം. ചാനലുകളില്‍ തനതു സംഗീതം ഇല്ലേയില്ല. സിനിമയിലെ മോഷണം നമ്മുടെ നാട്ടില്‍ ഏതാണ്ടംഗീകരിക്കപ്പെട്ടതുപോലെയാണ്.
ReplyDeleteനല്ല നിരീക്ഷണം നിഷാദേ.
കമന്റുകള്‍ പിന്മൊഴിയില്‍ വരാത്തതെന്തേ? വേണ്ടെന്നു വച്ചിട്ടാണെങ്കില്‍ നിര്‍ബന്ധിക്കുന്നില്ല.
നിഷാദ്,
ReplyDeleteഇതു ഐസ്ബെര്‍ഗിന്‍റെ തുമ്പു മാത്രം?
പക്ഷെ ഈ മോഷണം മലയ്യാളത്തില്‍ സിനിമാസംഗീതം തുടങ്ങിയ കാലത്തേ ഉള്ളതല്ലേ? ‘ആയേഗാ ആനെവാലാ‘’യ്യും ‘തൂ മേരാ ചാന്ദും‘ മുതല്‍ ഇങ്ങോട്ടെത്രയെത്ര മോഷണങ്ങള്‍ക്കാ ഭാസ്കരന്മാഷടക്കമുള്ളവര്‍ വാക്കുകള്‍ നല്‍കീത്?
പിന്നെ ബാലേട്ടനില്‍ ജയഹ്ചന്ദ്രന്‍ “റസ്പുറ്റിന്‍‘ഉം അടിച്ചു മാറ്റീല്ല്യേ?
വര്‍ഷങ്ങള്‍ടെ ഹൈബെര്‍നേഷനു ശേഷം ജോണ്‍സണ്‍ തിരിച്ചൂവരുണു ത്രേ.വിദ്യാധരന്മാഷ് ഭക്തിഗാന കസെറ്റുകളില്‍ ഒതുങ്ങിപ്പോണു.
ജസ്സി ഗിഫ്റ്റിന്‍റെ അശ്വാരൂഢന്‍ കേട്ടില്യ്യെങ്കിലും സഫലത്തിലെ പാട്ട് നല്ലതായിരുന്നു.പണ്ട്ഭാസ്കരന്മാഷുമ്മ് ദേവരാജന്മാഷൂമ്മ് കൂടിപാട്യേ “ഏഴാംകടലിന്നക്കരെ...” എന്നാ പാട്ട് അരോചകായി തോന്നാന്‍ കാരണം അത് അവരു തന്നെ പാടിയതോണ്ടാന്ന് എനിക്ക് തോന്നീണ്ട്. തുളസ്യേ,ഗിഫ്റ്റുകുമാരന്‍റെ ബൌ ബൌ ആലാപനം കാരണം അങ്ങേരടെ നല്ല പാട്ടും കൂടി ആരും കേക്കാണ്ടെ പോണൂ, കഷ്ടം.
ഇവ്വടെ സംഗീതം അറിഞ്ഞാ മാത്രം പോരാ, നിഷാദ്, രാഷ്ട്രീയം കൂടി അറിയണം.
അചിന്‍,
ReplyDeleteജോണ്‍സനെപ്പോലുള്ള വളയാത്ത നട്ടെല്ല്ലുകളും സന്ധിയില്ലാത്ത സംഗീതവും താങ്ങാന്‍ ഇന്നത്തെ സിനിമക്കു ത്രാണിയില്ല. ഒരുപാടു ഗീതങ്ങള്‍ ഊടും പാവും ചേര്‍ന്നാലാണ് സംഗീതമെന്ന പട്ടു തുണി ആവുക എന്നത് മറന്ന് ഒന്നു രണ്ട് പരുക്കന്‍ നാരുകളാലെ കയറുപിരി നടത്തി ഒരു വട്ടവടം ഉണ്ടാക്കാന്‍ ഇന്നനുഭവിക്കുന്ന സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ സജ്ജമാക്കിയാല്‍ എത്ര പാട്ടുകള്‍ വേണമെങ്കിലും ജോണ്‍സണ് ഇനിയും ചെയ്യാം. ചെയ്യുന്ന പണി നന്നാവണമെന്നും അണ്ടനും അടകോടനും കയറി അഭിപ്രായം പറയരുതെന്നുമുള്ള രണ്ടേ രണ്ടു വാശിയാണ് ജോണ്‍സനെ വീട്ടിലിരുത്തുന്നത്, അല്ലാതെ റിട്ടയര്‍ ചെയ്തിട്ടൊന്നുമില്ല. (എതു സിനിമാ വീക്കിലിയില്‍ വന്ന കാര്യം എന്നൊന്നും ആരും തിരക്കല്ലേ, നേരിട്ട് അറിയാവുന്ന കാര്യം)
അല്ലാ ദേവരാജന്‍ മാസ്റ്റര്‍ കണ്ടെടുത്ത ഈ പ്രതിഭ അചിന്ത്യയുടെ അയലോക്കക്കാരനല്ലേ?
അശ്വാരൂഡന്‍ ഒരു ഒന്നന്നര പാട്ടുകളുണ്ടേ. ജാസ്സി വളരെ പ്രതിഭാധനനായ പാട്ടുകാരനാണ്. മയൂഖത്തിലെ പാട്ടുകളും നന്നായിരുന്നു. നിങള്‍ പറഞ ഈ റാപ്പിന്റെ പരിപാടി മലയാളത്തില്‍ മോഷ്ട്ടിച്ചെങ്കിലും കൊണ്ടുവന്നത് ജാസ്സിയല്ലെ? മറ്റു കോന്തന്‍മാര്‍ക്കൊന്നും എന്തേ ഇതു നേരത്തെ തൊന്നീലാ? ആ വൈവിധ്യം ആണു ജാസ്സിയെ ജാസ്സിയാക്കുന്നത്. ജാസ്സി കി ..
ReplyDeleteനിഷാദ് ചേട്ടായീ , നല്ല ആര്‍ട്ടിക്കിള്‍!
ReplyDelete(വിമര്‍ശനത്തിന്റെ ടോണ്‍ കുറച്ച് കുറയ്ക്ക്. ഇത്രേം കട്ടി വേണോ ചേട്ടായീ? പാവങ്ങള്‍ ജീവിച്ചുപോട്ടെ! :) )
ലോഗനാഥാ, ജാസ്സി അല്ല മലയാളത്തില്‍ റാപ്പ് കൊണ്ടുവന്നത്.
ടോമിന്‍ തച്ചങ്കരി എന്ന് കേട്ടിട്ടില്ലേ? പുള്ളിക്കാരനാ! പച്ചമലയാളത്തില്‍ തന്നെ റാപ്പ് കൊണ്ടുവന്നത്. അത് ഒരു ആല്‍ബത്തിലായിരുന്നു - ആ ആല്‍ബത്തിലെ ഒരു പാട്ട് ഓര്‍മ്മയുണ്ട് . എം.ജീ.ശ്രീകുമാര്‍ പാടിയ - മലയാള കായല്‍ തീരം ..കളകാഞ്ചിപാട്ടും പാടി ..തിരതല്ലി താളം കൊട്ടി തന്തിന്നാരോ... എന്നും പറഞ്ഞ്.
അതുകഴിഞ്ഞ് സനന്‍ നായര്‍ എന്നും പറഞ്ഞൊരു സംഗീതജ്ഞന്‍ ഇറക്കിയ ഒരു ആല്‍ബത്തിലും തനി മലയാളത്തില്‍ റാപ്പ് ഉണ്ടായിരുന്നു (വരികളൊന്നും ഓര്‍ക്കുന്നില്ല). ആ ആല്‍ബത്തില്‍ ചിത്ര പാടിയൊരു പാട്ട് (മെലഡി) മനസ്സില്‍ നില്‍ക്കുന്നു - നിമിഷദലങ്ങളില്‍ നീ മാത്രം ..ഇടറും നൊമ്പരമായ്..ഇനി എന്റെ ഈണങ്ങളില്‍.. വിട ചൊല്ലും വേദനയായ്...
ഞാന്‍ പറഞ്ഞുവന്നത് മറ്റൊന്നുമല്ല, റാപ്പ് മനസ്സില്‍ നില്‍ക്കുകില്ല. മെലഡി നിലനില്‍ക്കും.
ജാസീഗിഫ്റ്റിന്റെ “ലജ്ഞാവതി“ മറന്നാലും “സ്നേഹത്തുമ്പീ“ മനസ്സില്‍ നിന്ന് പോകില്ല.
ഏ.ആര്‍ റഹ്മാന്‍ മോഷ്ടിച്ചിട്ടില്ലേ? “പുതുവള്ളൈമഴൈ“ എന്താ? വാഞ്ജലിസിന്റെ “ചാരിയറ്റ്സ് ഓഫ് ഫയര്‍“ തന്നെയല്ലേ?
ആഫ്രിക്കയിലെ പിഗ്മികളുടെ സംഗീതത്തെ ആസ്പദമാക്കി “ഡീപ്പ് ഫോറസ്റ്റ്“ എന്ന പ്രൊജക്റ്റിനു വേണ്ടി തയാറാക്കിയ ആല്‍ബങ്ങള്‍ ഉണ്ട്. അവ കേട്ടു നോക്കണം. എത്ര പാട്ടൂകള്‍ അവയില്‍ നിന്ന് പൊക്കിയിട്ടുണ്ടെന്നറിയാമോ നമ്മുടെ സംഗീതസംവിധായകര്‍! (ഡീപ്പ് ഫോറസ്റ്റ് പല നാടുകളിലെയും തനി-നാടന്‍ സംഗീതത്തെ ബേസ് ചെയ്ത് അത് റീ-മിക്സ് ചെയ്ത് പുറത്തിറക്കീട്ടുള്ള ആല്‍ബങ്ങളാണ്.)
ജോണ്‍സണ്‍ തിരിചു വരികയാണ്,
ReplyDeletehttp://smileplease.in/
കൈപ്പള്ളീ, കാലിക പ്രസക്തിയുള്ള, നല്ലൊരു ലേഖനം.!
ReplyDeleteഏത് കോഞ്ജാണ്ടനും ഗായകനായും, സം.സംവിധായകനായും വിലസാം എന്ന രീതി തന്നെ മലയാളത്തില്‍ ഇന്നുള്ളത്. ഏഷ്യാനെറ്റ്ല് ലിറ്റില്‍മാസ്റ്റെര്‍ എന്ന ഒരു പ്രൊഗ്ഗ്രാം ശ്രദ്ധിക്കുക..പട്ടി കരയുന്ന പോലെ പാട്ട് പാടുന്ന ചിലരൊക്കെയാന്ന് ജഡ്ജസ്...നല്ല രീതിയില്‍ പാടിയ കുട്ടിയോടു പോലും പറയും അവിടെ ഇത്ര നീട്ടരുത് ഇവിടെ ഇങ്ങനെയാക്കണൊ എന്നൊക്കെ. കേട്ടാല്‍ തൊന്നും ഇവരൊക്കെ സംഗീതം അരച്ചു കലക്കി കുടിചിട്ടാണ് വരൂന്നതെന്ന്. കൂട്ടതിലൊരുത്തന്‍ സദാ സമയവും തല ചെരിചു വെചു ഇളിയാന്ന്.
ReplyDeleteകൈപ്പള്ളീ നന്നായി വളരെ നന്നായി.
കൈപ്പള്ളീ, കൊടു കൈ!
ReplyDeleteഇതൊക്കെ പറയാന്‍ പലതവണ മുതിര്‍ന്നതാ.. കേട്ടോ? പറഞ്ഞുപോയാല്‍, അവന്‍ 'വെറും' പീറയല്ലേ - എന്ന് പലരും ചോദിക്കും. എന്തിനാ വയ്യാവേലിക്ക് പോവുന്നെ എന്ന് വിചാരിച്ച് തലയൂരും.
'അനുകരണം' എന്ന നിലയിലോ, 'സര്‍ഗ്ഗസ്വാധീനം' എന്ന അര്‍ഥത്തിലോ പറഞ്ഞാല്‍ ഈ 'മോഷണത്തെ' ഇത്തിരിയൊക്കെ നമ്മള്‍ വകവെച്ചുകൊടുത്തേക്കും. പക്ഷേ, അങ്ങനെ ഈ വിദ്വാന്മാര്‍ പറയില്ല. ഞാന്‍ 'ഗ്രേറ്റ്' ആണെന്നാ വാദം. സംഗീതത്തില്‍ മാത്രമല്ല ഈ വേലത്തരം. സിനിമയിലോ? പലയിടത്തുനിന്നും ഒപ്പിച്ചെടുത്ത 'അരം' + 'അരം' കൊണ്ട് പല 'കിന്നരങ്ങള്‍' ഉണ്ടാക്കിയാല്‍പ്പിന്നെ "പദ്‌മരാജന്‍ കഥാകൃത്തായിരുന്നു, പക്ഷേ സിനിമയില്‍ അദ്ദേഹം പുതിയതായി ഒന്നും സൃഷ്ടിച്ചില്ല" എന്നും ചില 'ദര്‍ശനങ്ങള്‍' ഉരുണ്ടു വരും.
പിന്നെ, പുതിയ ലോകവും തലമുറയും 'കട്ട് & പേസ്റ്റ്' സംഭവമായി വളരുമ്പോള്‍, സംഗീതത്തിലും ഇപ്പണി ചെയ്യുന്നവരെ നമസ്‌കരിക്കാതിരുന്നാല്‍ നമ്മള്‍ 'മണ്ടശ്ശിരോമണികള്‍' എന്നാവും വിലയിരുത്തല്‍!
ജാസി ഗിഫ്റ്റിന്റെ 'മോഹത്തുമ്പി' നല്ല പാട്ടാണ്. രവീന്ദ്രന്‍ മാഷ് ചെയ്തതാണെന്നേ പറയുകയുള്ളു. മാഷിന്റെ ആത്മാവ് ജാസ്സിയെ ആവേശിച്ചതാണോ? അതോ, മെലഡി ഇങ്ങനെ വേണമെന്ന് സംവിധായകന്‍ പറഞ്ഞതോ? സ്വന്തം ശൈലി ഇല്ലാതെ... എത്രകാലം ഇവരൊക്കെ ഈ കച്ചവടം ചെയ്യും?
നന്നായിപ്പറഞ്ഞിരിക്കുന്നു... പക്ഷെ, ഉദാഹരണങ്ങള്‍ ഇനിയുമേറെയുണ്ടാവുമെന്നു തോന്നുന്നു... ഒട്ടുമിക്ക സീരിയലുകളുടേയും ബാക്ക്ഗ്രൌണ്ടില്‍, ചില സിനിമകളുടെ ബാക്ക്ഗ്രൌണ്ടിലൊക്കെ ഇംഗ്ലീഷ് സൌണ്ട് ട്രാക്കുകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നു. പക്ഷെ, അതൊന്നും കുറിച്ചു വെയ്ക്കാത്തതിനാല്‍ ഇവിടെ ഉദാഹരിക്കുവാന്‍ കഴിയുന്നില്ല... :(
ReplyDelete--
പ്രതിഭയുള്ളത് കാലാതിവര്‍ത്തിയാകും.അല്ലാത്തത് ചാണകകുഴിയില്‍ പോകും.
ReplyDeleteമെലഡി മാത്രമേ നല്ലതുള്ളൂ എന്ന ധാരണ ശരിയല്ല.പക്ഷെ ആണ്‍പിള്ളേര്‍ ഉണ്ടാക്കിയത് മോട്ടിക്കുന്നത് ശരിയല്ല.
ലോകം ചെറുതായതും വിവരവും വിജ്ഞാനവും സംഗീതവുമെല്ലാം വിരല്‍ തുമ്പിലായതും ഈ ചോരന്‍മാര്‍ അറിഞ്ഞില്ല എന്നുണ്ടോ.
ജാഗ്രതൈ കൈപ്പള്ളി പോലീസ് ഓണ്‍ 24 മണിക്കൂര്‍ ഡ്യൂട്ടി...(അണ്ണാ ക്ഷമി,തമാശിച്ചതാണേ)
യോജിപ്പും വിയോജിപ്പും ഉണ്ട്..
ReplyDeleteയൂറൊപ്പിലെ സാംസ്കാരിക വിപ്ലവം പോലെയൊന്ന് കേരളത്തിലുണ്ടായാല്‍ ബലേ ഭേഷ് എന്നു പറയേണ്ടി വരും..അതിനായിമാത്രം നാം ഇരുണ്ട യുഗത്തിലൊന്നുമല്ലല്ലോ കിടക്കുന്നത്..
എം ജയചന്ദ്രനും ജാസിയും ഒക്കെ നല്ല സംഗീതസംവിധായകര്‍ തന്നെ.ജയചന്ദ്രന്റെ എത്രയെത്ര നല്ല ഗാനങ്ങളേ എടുത്തുകാണിയ്ക്കാന്‍ കഴിയും..മാത്രമല്ല അനുമാലിക്കണ്ണന്‍ ചെയ്യുന്ന പോലെ ചെയ്തതില്‍ മുക്കാലും അടിച്ചൂമാറ്റലൊന്നുമല്ലല്ലോ..
മലയാളിയുടെ സംഗീതം സിനിമാ സംഗീതത്തിലൊതുങ്ങിനില്‍ക്കുന്നുമില്ല..നാടന്‍ ശീലുകള്‍, ലളിതഗാനങ്ങള്‍, അനുഷ്ഠാനസംഗീതവിഭാഗങ്ങള്‍, ശാസ്ത്രീയ സംഗിത വിഭാഗങ്ങള്‍ ഇവയിലൊക്കെ മുന്‍പെങ്ങുമില്ലാത്ത വിധം ഉണര്‍വ് ഇപ്പോഴുണ്ടായിട്ടുണ്ട്..അതു ടീവീയില്‍ വരുന്നില്ലാ എന്നത് നാട്ടുകാര്‍ ആസ്വദിയ്ക്കുന്നില്ല എന്നതിന്റെ തെളിവല്ല.അവയില്‍ നിന്ന് വിരളിലെണ്ണാവുന്നവരേ സിനിമയിലേയ്ക്ക് വരുന്നുള്ളൂ..ബാലഭാസ്കറിന്റെ പേരെന്താ കേള്‍ക്കാത്തത്..(പുതിയ തലമുറയിലൊന്നിനെ പറ്റി പറഞ്ഞെന്നേയുള്ളൂ)
എക്സ് ഫയത്സ്, മറ്റു സീരിയലുകള്‍, ഇതുകളില്‍ നിന്നൊക്കെ ധാരാളം അടിച്ചുമാറ്റലുകള്‍ എല്ലാ ഭാഷാ ചാനലുകളിലും കാണാം . യൂറോപ്യന്‍ ചാനലുകളില്‍ വരെ..ഇവിടെ പിന്നെ അത് കാശ് കൊടുത്തിട്ടാണൊ എന്നറിയില്ല..നിയമമുള്ളതു കൊണ്ട് കാശുകൊടുക്കുമായിരിയ്ക്കും..
ആരെങ്കിലും കോടതിയില്‍ പോയാല്‍ നമ്മളും കാശുകൊടുക്കും..
എത്രയോ യൂറൊപ്യന്‍ പരസ്യങ്ങള്‍ക്ക് , ഇടവേള ഫില്ല് ചെയ്യുന്ന ബിറ്റുകളില്‍ സിത്താര്‍,പുല്ലാങ്കുഴല്‍, എന്തിന് പഞ്ചാബീ ദലേര്‍ സ്റ്റയില്‍ വരെ ഇവിടെ കേള്‍ക്കുന്നു.അതെല്ലാം കാശുകൊടുത്തായിരിയ്ക്കും എന്നതുകൊണ്ട് എവന്മാരുടേ സംഗീതബോധം മോശമാണെന്ന് പറയാന്‍ പറ്റുമോ..
പിന്നെ ചെണ്ട മദ്ദളം മൃദംഗം എന്നപേരില്‍ നമ്മുടേ ചില പാട്ടുകളില്‍ , ഭജനകളില്‍ വരെ നിറയ്ക്കുന്നത് ഇലക്ട്രോണീക് ഡ്രമ്മില്‍ നിന്നു വരുന്ന ഗുണമില്ലാത്ത ശബ്ദമാണ്..എന്ത് അരോചകമാണേന്ന് കേല്‍ക്കുമ്പോള്‍ തോന്നും..പിന്നെ..പാട്ടേ ഗുണമില്ലാത്തതുകൊണ്ട് അങ്ങ് മറക്കും..
ഒരു മേമ്പൊടി..മലയാളം ദൂരദര്‍ശനം എനിയ്ക്കോര്‍മ്മ വച്ചടം മുതല്‍ ഇടവേളകള്‍ ഫില്ലുചെയ്യുന്നത് ഒരു സാക്സിന്റെ മനോഹര ആല്‍ബം വച്ചിട്ടാണ്..കെന്നി ജിയുടെ..കാശുകൊടുത്തിട്ടാണോ ആവോ:) നാളത്തെപരിപാടികള്‍ , തിരനോട്ടം ഇതുകളുടെയൊക്കെ ബാക്ഗ്രൌന്‍ഡ് അതായിരുന്നു..അതുപിന്നെ വെട്ടിയൊട്ടിയ്ക്കലൊന്നുമല്ല ഒന്നാം പാട്ട്, അതുകഴിഞ്ഞ് രണ്ടാം പാട്ട് എന്ന നിലയില്‍ ആ ആല്‍ബം മുഴുവനും കേള്‍പ്പിയ്ക്കുമാരുന്നു..:)ഇപ്പഴുമുണ്ടോ എന്ന് നോക്കുക..
അതിനൊക്കെ ആകാശവാണിയെ കണ്ടുപഠിയ്കണം..അവന്മാര്‍ മിക്കതും സ്വന്തമയുണ്ടാക്കുന്നതാണ്..നല്ലതുമാണ്..
രാവിലെ ആകാശാവാണിതുറപ്പിയ്ക്കുമ്പോള്‍ കേള്‍ക്കുന്നതു മുതല്‍ അടയ്ക്കുന്നതുവരെ..ഏതു ചാനലുകാരനും തോറ്റു പോകും..
Ambi:
ReplyDeleteഅഭിപ്രായം എഴുതിയതിനു് നന്ദി.
ഇന്ത്യയില്‍ സങ്കീത മോഷണത്തിനു ഒരു മീഡിയ സ്ഥപനത്തെ കോടതി കയറ്റിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ നമുക്ക് സന്തോഷിക്കാന്‍ വകയുണ്ട്.
കഴിഞ്ഞ വര്‍ഷം എഴുതിയ പോസ്റ്റില്‍ ഇപ്പോഴാണു കമന്റുകള്‍ വരുന്നത്. പല നല്ല സങ്കീതങ്ങളും അതിനു ശേഷം കേരളത്തില്‍ നിന്നു തന്നെ ഞാന്‍ കേള്‍ക്കുകയുണ്ടായി. എങ്കിലും പൊതുവേ സ്ഥിധി മോശമാണു്. അപൂര്വം ചില നല്ല സൃഷ്ടികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും, മോഷണം പഴയതുപോലെ തന്നെ ശെരിക്കും നടക്കുന്നുണ്ട്.
പിന്നെ അബീഴുതി: "അതിനായിമാത്രം നാം ഇരുണ്ട യുഗത്തിലൊന്നുമല്ലല്ലോ കിടക്കുന്നത്.."
ഹ ഹ ഹ ഹ. ഞാന്‍ അതു വായിച്ച് പോട്ടി ചിരിച്ചു.
1500ല്‍ സംഭവിച്ചത് intellectual revolution അയിരുന്നു എങ്കില്‍ ഇന്ന് സംഭവിക്കുന്നത് information revolution ആണു. വിപ്ലവം തുടങ്ങി കഴിഞ്ഞു. കേരളം ഉറക്കം നടിക്കുന്നു.
ഇന്ന് കേരളത്തിലെ internet penetration എത്ര ശതമാനമാണെന്ന് അമ്പിക്ക് അറിയാമോ. വാര്‍ത്താവിനിമയത്തിനും പൊതു വിദ്ധ്യാഭ്യാസത്തിനും internet വഹിക്കുന്ന പങ്ക്‍ ചില്ലറയല്ല. ഇന്ന് ലോകം ഏറ്റവും വിലമതിക്കുന്നത് വിവരമാണു്. Information.
അതു ആവശ്യത്തിനു കേരളത്തിനു സമയത്തിനു കിട്ടുന്നില്ല.
ഇന്ന് ലോകത്തില്‍ രണ്ടേ രണ്ടു വിഭാഗം ജനങ്ങള്‍ മാത്രമേയുള്ളു. Internet ഉള്ളവനും Internet ഇല്ലാത്തവനും. ഇല്ലാത്തവന്‍ ഉള്ളവനെ മുതലെടുക്കും. അതു് സ്വാഭാവികം. ഇനി പറയു കേരളം ഇരിട്ടിലാണോ അല്ലയോ എന്ന്.
അണ്ണാ
ReplyDeleteസത്യമാണ്..അക്കാര്യമാലോചിച്ചല്ല കമന്റിയത്..പോസ്റ്റിന്റെ ഡേറ്റ് കണ്ടില്ല..:)
“1500ല്‍ സംഭവിച്ചത് intellectual revolution അയിരുന്നു എങ്കില്‍ ഇന്ന് സംഭവിക്കുന്നത് information revolution ആണു. വിപ്ലവം തുടങ്ങി കഴിഞ്ഞു. കേരളം ഉറക്കം നടിക്കുന്നു.“
തീര്‍ച്ചയായും..ഇന്റെര്‍നെറ്റിന്റെ സാധ്യതകള്‍ നമ്മള്‍ ഇന്നും ‘ചില ചിത്രങ്ങള്‍‘ കാണുന്നതില്‍ ഒതുക്കിനിര്‍ത്തുന്നു..
പത്രങ്ങളൊന്നും ഇതുവരെ ഇന്റര്‍നെറ്റിലൊരു പതിപ്പിട്ടതല്ലാതെ യുണികോഡിനെ തിരിഞ്ഞു നോക്കിയിട്ടില്ല.സര്‍വകലാശാലകള്‍ക്ക് ഇന്നും ഈ ജേര്‍ണലുകളില്ല.ഒറ്റ റിസര്‍ച്ച് പേപ്പറുകള്‍ നെറ്റില്‍ പ്രസിധീകരിയ്ക്കാറില്ല...(എല്ലാറ്റിന്റേയും മുന്നില്‍ നൂറായിരം കമ്പി ഊട്ടറുകള്‍ നെരന്നിരുപ്പുണ്ട് താനും)
എന്റെ തൊഴിലുമായി ബന്ദ്ധപ്പെട്ട ഒരു ബ്ലോഗ് തുടങ്ങി ചില പഴയ പേപ്പറുകള്‍ ഇടാന്‍ വേണ്ടിയാണിന്ന് ഞാന്‍ ഈ കുന്ത്രാണ്ടത്തിനു മുന്നിലിരുന്നത് തന്നെ..അപ്പോഴാണീകമന്റ്..ഇനി ബ്ലോഗ്ഗി സമയം കളായുന്നില്ല..:)
നന്ദി
നന്നായി എഴുതിയിരിക്കുന്നു
ReplyDelete