പൊതുയോഗം: RAMAYANAM ON CELL PHONE
ഇതു ഞാന്‍ ഇന്നലെയാണു വായിച്ചത്.
വളരെ സന്തോഷമുള്ള കാര്യമാണ്. ഒരുപാടു തപ്പിനോകിയിട്ടും സാധനം എങ്ങും download ചെയ്യാന്‍ കിട്ടിയില്ല.
പക്ഷേ ചോദിക്കാനുള്ളത് ചോദിക്കേണ്ട സമയത്ത് ചോദിക്കണം.
1) ഈ രാമായണം ആരാണ് മലയാളം Digital ഫോര്‍മാറ്റില്‍ തയ്യാറാകിയത്?.
2) ഇതു ഏത് encoding ആണ് ഉപയോഗിക്കുന്നത്. (ASCII, ISCII, UNICODE)?
3) പി.ആര്‍. ഹരികുമാര്‍ രാമായാണം മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാനായി convert ചെയ്തു എന്നുമാത്രമെ വായിച്ചു മനസിലാക്കാന്‍ കഴിഞ്ഞുള്ളു. search ചെയ്യാന്‍ സൌകര്യമുണ്ടോ എന്നു പറഞ്ഞിട്ടില്ല.
4) അദ്ദേഹമാണോ Converter എഴുതിയത്? അല്ലെങ്കില്‍ Reader എഴുതിയത്?. ഇത് മലയാളം എങ്ങനെ കൈകാര്യം ചെയുന്നു?
5) ഈ കൃതി open source ആണോ?
ഒരു മലയാള ഗ്രന്ഥത്തിന്റെ ചിത്ര രൂപം മൊബൈല്‍ ഫോണില്‍ വായിക്കാനുള്ള സൌകര്യമുണ്ടാക്കി എന്ന കാര്യം ഒഴിച്ചാല്‍, ഇതില്‍ യാതൊരു വാര്‍ത്താ പ്രാധാന്യവും ഇല്ല. എന്തുകൊണ്ടാണ് മലയാള പ്രമാണങ്ങള്‍ മോബൈല്‍ ഫോണില്‍ വരാത്തത് എന്നു ഹരികുമാര്‍ ഒന്നു കാര്യമായി പഠിക്കേണ്ടിയിരിക്കുന്നു.
ലാല്‍ സലം!
പി.ആര്‍.ഹരികുമാര്‍ ആണ് രാമായണം മൊബൈല്‍ സ്ക്രീനില്‍ വായിക്കുവാനുള്ള ശ്രമം നടത്തിയത്.ഒരു മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡറും മലയാളത്തിലുള്ള ഒരു ഇടപാടിനും താല്പര്യം കാണിക്കുന്നില്ല.എന്തിന് മലയാളം എന്നതു തന്നെ ചോദ്യം.
ReplyDeleteഹരികുമാര്‍ ഉപയോഗിച്ച സാങ്കേതികവിദ്യയെക്കുറിച്ച് ലഘുവായി പോസ്റ്റില്‍ പ്രതിപാദിച്ചിട്ടുണ്ടല്ലോ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരികുമാറുമായി ബന്ധപ്പെടാവുന്നതാണ്.