Wednesday, August 16, 2006

കൊടി പറത്തുന്നത് എന്തിനു

എന്റെ ദേശത്തിന്റെ പതാക ഞാന്‍ വണ്ടിയില്‍ കെട്ടി സിറ്റിയിലെ 5 സ്റ്റാര്‍ കോഫീ ഷോപ്പിന്റെ മുന്നില്‍ പാര്‍ക്‍ ചെയ്തില്ല.

കഷ്ടപെടുന്ന ഭാരതീയര്‍ ജോലി ചെയുന്ന ഈ നാട്ടില്‍ സ്വതന്ത്യത്തിന് പ്രത്യേക അര്ഥങ്ങളുണ്ട്.

ചൂടുള്ള പൊടി കാറ്റു വീശുന്ന construction site ലൂടെ ഞാന്‍ വണ്ടിയോടിച്ചു പോകുമ്പോള്‍, പലരും പണി നിര്ത്തി എന്റെ വണ്ടിയിലെ കോടി ശ്രദ്ധിച്ചു. അവരുടെ കരങ്ങള്‍ മുറുക്കി ഉയര്ത്തി എന്നെ സലാം കാട്ടി. "ജെയ് ഹിന്ദ്" എന്നു ആരും കേള്‍കാതെ മനസില്‍ ഉറക്കെ വിളിക്കുന്നതു ഞാന്‍ കേട്ടു.

അത് സംസ്കാരവും ജനാതിപത്യ വ്യവസ്ഥിദിയും ഉള്ള രാജ്യത്ത് ജീവിക്കുന്നവര്‍ക്ക് മനസിലാവില്ല.

മറന്നുപോയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഒരു ദിനം.
മണ്‍ മറഞ്ഞ രക്തത്തുള്ളികളെ ഓര്‍ക്കാന്‍ ഒരു ദിനം.
പെരില്ലാത്ത് സേനാനികള്‍ക്‍ ഒരു ദിനം.
കൂറ്റന്‍ അമ്പര ചുമ്പികള്‍ നിര്മിക്കുന്നവര്‍ക്‍ ഒരു ദിനം.

സ്വാതന്ത്ര്യ സമരകാലത്ത് നമ്മുടെ പതാക(കള്‍) പറത്തിയ അതേ കരണങ്ങള്‍ക്‍ തന്നെ ഞാന്‍ ഇവിടെയും പതാക പറത്തുന്നത്. സാഹോദര്യത്തിനു്.

കൊടി പറത്തിയതുകൊണ്ട് ഗുണമുണ്ട്. ഒരുപാടു ഗുണമുണ്ട്

4 comments:

  1. സത്യം സ്നേഹിതാ... ഈ മരുഭുമിയില്‍ കിടക്കുന്നവനറിയാം “ഭാരതമെന്ന പേര്‍ കേട്ടാല്‍...” എന്ന വരികളുടെ അര്‍ത്ഥം... ഉയര്‍ന്നു പറക്കട്ടെ, ഭാരത പതാക, പൊള്ളുന്ന നെഞ്ചില്‍ ഉണരട്ടെ അഭിമാനഗീതികള്‍, തിളക്കട്ടെ ചോര ഞരമ്പുകളില്‍...

    ReplyDelete
  2. വളരെ വളരെ ഇഷ്ടപ്പെട്ടു!

    ReplyDelete
  3. വളരെ നന്നായി പറഞ്ഞിരിക്കുന്നു, നിഷാദ്, വളരെ നന്നായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  4. നന്നായിരിക്കുന്നു നിഷാദ്.

    വാഗ്ദത്ത ഭൂമിയെന്നാല്‍, പിറന്ന നാടു തന്നെ, കൂട്ടുകാരാ.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..