Tuesday, August 15, 2006

അറബിനാട്ടില്‍ എന്റെ ദേശത്തിന്റെ പതാക




എല്ല വര്‍ഷത്തെപോലെയും ഈ വര്‍ഷവും വണ്ടിയില്‍ കെട്ടാന്‍ ദേശീയ പതാക ഓര്‍ഡര്‍ ചെയ്തു. ഇവിടെ കടകളില്‍ കിട്ടാത്ത ഒരു സാ‍ധനമാണല്ലോ അത്. കൊടി വേണമെന്ന് ഞാന്‍ പാകിസ്ഥാനിയായ കൊടി നിര്‍മ്മാണക്കാരനോടു നേരത്തെതന്നെ പറഞ്ഞിരുന്നു. വളരെ കാലത്തെ പരിചയമുള്ള, എന്റെ വാപ്പയുടെ പ്രായമുള്ള ഒരു വ്യക്തിയാണ് പുള്ളി.ഒരുപാടു ജോലിതിരക്കുള്ള സമയമായിരിന്നിട്ടും നല്ലവനായ ആ മനുഷ്യന്‍ പറഞ്ഞ സമയം തെറ്റിക്കാതെ August 14, രാത്രി 11 നു തന്നെ അഞ്ച് കൊടികളും എനിക്കായി തയ്യാറാക്കി വച്ചിരുന്നു. കാശു വാങ്ങുമ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു. "എന്തിനാണു താങ്കള്‍ എല്ലാ വര്‍ഷവും 5 കൊടി വീതം ഓര്‍ഡര്‍ ചെയുന്നത്?”
ഞാന്‍ പറഞ്ഞു. "എന്റെ കൊടി കണ്ടിട്ടാരെങ്കിലും കൊടി ചോദിച്ചാലോ?"
അദ്ദേഹം ഒരു നേര്‍ത്ത പുഞ്ചിരിയോടെ: "എന്നിട്ട് ആര്‍ക്കെങ്കിലും ഇതു കൊടുത്തോ?"
ഞാന്‍: "ഇല്ല ഇന്നുവരെ ആരും എന്നോട് ഈ കൊടി അവശ്യപ്പെടുകയോ എവിടെ കിട്ടുമെന്നോ ചോദിച്ചിട്ടില്ല."
അദ്ദേഹം: "നമ്മുടെ ജനം ഇനിയും എത്രയോ ദൂരെ പോകാന്‍ കിടക്കുന്നു."

ഞാന്‍ തിരിച്ചു വീട്ടിലേക്ക് വണ്ടിയോടിച്ചു പോയി. സിഗ്നലില്‍ നിര്‍ത്തിയപ്പോള്‍ റേഡിയോയില്‍ "വന്ദേമാതരം". സമയം അര്‍ത്ഥ രാത്രി. അര്‍ത്ഥരാത്രിയില്‍ എനിക്ക് കിട്ടിയ എന്റെ പ്രിയപ്പെട്ട കൊടികള്‍ വലത്തെ സീറ്റില്‍ പ്ലാ‍സ്റ്റിക്‍ ബാഗില്‍ കിടന്നു.
****
August 15 2006
രാവിലെ വണ്ടിയില്‍ കോടികള്‍ കെട്ടി വണ്ടി പുറത്തിറക്കി.
ഒരുപാടു ഭാരതീയര്‍ അതു കണ്ടു അഭിമാനതോടെ കൈ ഉയര്ത്തി "സലാം" കാട്ടി. കൂട്ടത്തില്‍ ഒരു സ്വദേശിയും എന്നെ കണ്ടു വണ്ടിയിലെ കണ്ണാടി താഴ്ത്തി. "മബ്രൂക്‍" (Congratulation) എന്ന പറഞ്ഞു.

പക്ഷേ ഞാന്‍ ഒറ്റക്കായിരുന്നു.
5 ലക്ഷം ഇന്ത്യകാര്‍ വസിക്കുന്ന ഈ ദേശീയ പതാക പറത്തുന്ന മറ്റ് ഇന്ത്യകാരെ ഞാന്‍ കണ്ടില്ല. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഞാന്‍ August 15നു വണ്ടിയില്‍ പതാക കെട്ടി പറത്താറുണ്ട്. ഇന്നുവരെ ആരും മോശമായി ഒന്നും പറഞ്ഞിട്ടില്ല. എന്തിനു പറയണം? കൂട്ടമായ ആ അപകര്‍ഷതാ ബോധം വീണ്ടും നമ്മെ വേട്ടയാടുന്നുവോ?

World Cup 2006 നടക്കുമ്പോള്‍, വാഹനങ്ങളില്‍ പല രാഷ്ട്രങ്ങളുടേയും കൊടിപറക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ഇറാക്കിക്കും, ലെബ്നാനിക്കും, അമേരിക്കനും, പാക്കിസ്ഥാനിക്കും ഒക്കെ പറത്താമെങ്കില്‍ പിന്നെ എനിക്കെന്താ പറത്തിയാല്‍? ഞാന്‍ എന്താ രണ്ടാം ക്കെട്ടിലുള്ളവനാണോ?

അടുത്ത വര്‍ഷമെങ്കിലും എന്റെയൊപ്പം കൊടിപറത്താന്‍ ആരെങ്കിലും ഉണ്ടാവുമോ?

14 comments:

  1. ഭാഷ,ദേശീയത എന്നിവയെപ്പറ്റി ചിന്തിക്കാന്‍ വ്യക്തിപരതയ്ക്കപ്പുറത്തു വളര്‍ന്ന ഒരു മനസ്സു വേണം.
    അദ്ധ്വാനിക്കാന്‍ വന്നവന്‍ എന്നു സ്വയം കരുതുന്നവരില്‍ ആ വിശാലത പ്രതീക്ഷിക്കാനാവില്ല.

    ReplyDelete
  2. ഈ പോസ്റ്റ് ഒക്കെ ആരെങ്കിലും കാണുന്നില്ലെ? അടുത്ത കൊല്ലം തീര്‍ച്ചയായും ഒരാളെങ്കിലും കൂടെ കാണും.

    ReplyDelete
  3. That was a big question .
    Let us say it is miniscule majority.

    ReplyDelete
  4. തീര്‍ച്ചയായും നിഷാദ്.

    ReplyDelete
  5. തീര്‍ച്ചയായും നിഷാദ്.

    ReplyDelete
  6. കൊടി പറത്തിയത്കൊണ്ട് എന്ത് ഗുണം എന്ന് എനിക്ക് ശരിക്കും മനസ്സിലായിട്ടില്ല. എന്നാലും ത്രിവര്‍ണ്ണ പതാകയോട് ചായ്‌വ് ഉണ്ടുതാനും..
    എന്നാലും എല്ലാവരുടേയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കാ‍നും എല്ലാ കൊടിയും പറത്താനും ഞാന്‍ തയ്യാര്‍....

    ReplyDelete
  7. ഗുണം കിട്ടാനല്ലല്ലോ ഇഞ്ചീ എല്ലാം ചെയ്യുന്നത്‌? അങ്ങിനെ നോക്കിയാല്‍ ഒരു ദേശീയ പതാക ഉണ്ടായിട്ട്‌ ആര്‍ക്കെന്തു ഗുണം?

    നിഷാദേ, അടുത്ത വര്‍ഷം ഞാനുമുണ്ടാവാം. വണ്ടിയില്‍ കെട്ടിയില്ലെങ്കിലും ചെറിയ കൊടി പോക്കറ്റില്‍ കുത്തിയിരുന്നു.

    ReplyDelete
  8. നിഷാദ് ഇക്കാ...
    താങ്കള്‍‌ക്ക് എന്റെ പ്രണാമം. താങ്കള്‍ ഇന്ത്യയിലെ ജനങ്ങള്‍‌ക്കും എന്‍.ആര്‍. ഐകള്‍ക്കും രാജ്യസ്നേഹത്തിന് ഒരു മാതൃകയാണ്.
    ഇന്ത്യക്കാരാണെന്ന് വെളിവാക്കാന്‍ ബുദ്ധിമുട്ടുള്ള ആള്‍‌ക്കാരെ ഞാനും കണ്ടിട്ടുണ്ട്. അഭിമാനമുള്ളവരേയും. സത്യം പറയട്ടെ, ഈ നാണക്കേട് ഏറ്റവും അധികം കണ്ടിരിക്കുന്നത് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മതസമൂഹത്തില്‍പ്പെട്ടവരില്‍ നിന്നാണ്. ഇവരില്‍ തന്നെ വടക്കന്മാര്‍ തമ്മില്‍ ഭേദവുമാണ്.

    ഇന്ത്യയും സൌത്ത് ആഫ്രിക്കയും ക്രിക്കറ്റ് നടന്നപ്പോള്‍ ഓഫീസില്‍ പരസ്യമായി ഇന്ത്യക്ക് ജയ് വിളിച്ചവനാണ് ഞാന്‍. ആ അരിശം സഹപ്രവര്‍ത്തകര്‍ക്ക് ഇതു വരെ മാറിയിട്ടില്ല. ഇന്ത്യ പെറ്റമ്മയും ആഫ്രിക്ക പോറ്റമ്മയുമാണെന്ന് പറഞ്ഞിട്ടൊന്നും ഫലമില്ലായിരുന്നു.
    ബട്ട് ഹൂ കെയേര്‍സ്? നവംബറില്‍ ഇന്ത്യയിവിടെ സൌത്ത് അഫ്രിക്കക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഞാനുണ്ടാകും മുന്‍പില്‍..ഇന്ത്യക്കാരാണെന്ന് പറയാന്‍ മടിയില്ലാത്ത ചില യുവരക്തന്മാരുടെകൂടെ. ത്രിവര്‍ണ്ണപതാകകളുമേന്തി.

    പതാകയിലെന്താകാര്യമെന്നോ?
    മമ്മൂട്ടി പറഞ്ഞപോലെ..അതറിയാന്‍ സെന്‍സ്‌ വേണം സെന്‍സിബിലിറ്റി വേണം, സെന്‍‌സിറ്റിവിറ്റി വേണം :-))

    താങ്കള്‍ക്ക് ഒരിക്കല്‍കൂടി ഭാവുകകങ്ങള്‍..

    ReplyDelete
  9. എനിക്കു സ്വന്തമായി ഇവിടെ വണ്ടിയുണ്ടായിരുന്നങ്കില്‍ ഞാന്‍ നമ്മുടെ ദേശീയപതാക് അനുവദിക്കപ്പെട്ട ദിവസ്ങളിലോക്കെ പരത്തിയേനെ. അടുത്ത കൊല്ലം വില്ലയുടെ മുകളിലോന്ന്‌ ഉറപ്പ്‌

    ReplyDelete
  10. കൈപള്ളീ,

    ഞാനും പതാകയൊന്നും പറത്തിയില്ല. അതിലെന്തിരിക്കുന്നു എല്ലാം മനസ്സിലല്ലെ എന്നൊക്കെയായിരുന്നു...

    താങ്കളുടെ പോസ്റ്റ്‌ വായിച്ചപ്പൊള്‍ തോന്നി അതു ശരിയായില്ല എന്ന്! അതു 3 നിറങ്ങളിലുള്ള ഒരു തുണിക്കഷ്ണം എന്നതിലുപരി, നമ്മുടെ അഭിമാനത്തിന്റെയും പിന്നെ ഒത്തിരി ത്യാഗങ്ങളുടെയും ചിഹ്നമണല്ലോ!

    താങ്കള്‍ വര്‍ഷാവര്‍ഷം ഓര്‍ഡര്‍ ചെയ്യുന്നതില്‍ 5 പതകകള്‍, അതില്‍ 4 എണ്ണം ആരെങ്കിലും ചൊദിച്ചാല്‍ കൊടുക്കാന്‍! ഈതു വരെ ആരും ആവശ്യപ്പെടാത്തത്‌!

    താങ്കളുടെ ദേശസ്നേഹത്തിനും, ഹൃദയവിശാലതക്കും മുന്നില്‍ നമിക്കുന്നു..

    അടുത്ത വര്‍ഷം ഞാനും..

    ReplyDelete
  11. എംബസികാര്‍ കൊടികെട്ടിലേലും ചെയ്യാന്‍ വന്ന പണി ചെയ്താല്‍ മതി. അതെങ്ങന ഇവിടത്തെ വന്‍ പണച്ചാക്കുകളുടെ വീട്ടില്‍ നിന്നും ഡിന്നറിനും, ലഞ്ജിനും സമയം വീതികണ്ടെ. പിന്നെ ചില്ലറകിട്ടുന്ന പരിപാടികളൊക്കെ ചെയണ്ടെ. എവിട അവര്‍ക്‍ സമയം.
    കോടികള്‍ കൈകൂലി കോടുത്തിട്ടാണു ഇവരോക്കെ ദുബൈയില്‍ എമ്പസി പണിക്കു വരുനതു. അതോക്കെ മുതലും, പലിശയും, ലാഭവും ഒക്കെയായിട്ടു തിരിച്ചു പിടിക്കണ്ടെ.

    ReplyDelete
  12. ആ ഗുണം ഞാന്‍ വായിച്ചു. നന്നായി എഴുതി. ഇഷ്ടപ്പെട്ടു. താങ്ക്സ്.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..