Saturday, May 21, 2005

മലയാളിയുടെ ആവിഷ്കാരസ്വാതന്ത്ര്യം

ഇം‌ഗ്ലീഷ് അറിയാത്ത എന്‍റെ സുഹൃത്ത് കമ്പ്യൂട്ടറിന്‍റെ മുന്നില്‍ ഇരിക്കുകയാണ്. അദ്ദേഹം ഒരു "ബ്ലോഗ്ഗിന്‍റെ" കര്‍‌ത്താവാണ്. വര്ഷങ്ങളായി മനസ്സിലും പുസ്തകതാളുകളിലും എഴുതിവെച്ചതൊക്കെയും ആരുടേയും സഹായമില്ലാതെ തന്നെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണെന്‍റെ സുഹൃത്ത്. മാതൃഭാഷയില്‍ സ്ക്രീനില്‍ തെളിയുന്ന ഓരോ അക്ഷരവും അദ്ദേഹത്തിന്‍റെ മുഖത്ത് കൂടുതല്‍ ചൈതന്യം പരത്തി.. വല്ലാത്തൊരനുഭൂതിയാണത് . സ്വാതന്ത്ര്യം കിട്ടിയ അനുഭൂതി.


അതുകണ്ടുനിന്ന എനിക്കും അഭിമാനം തോന്നി. കഴിവുകെട്ട എന്‍റെ സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കിലും ഞാന്‍ മുഖാന്തിരം ഒരു മനുഷ്യനെങ്കിലും കമ്പ്യൂട്ടറില്‍ സാക്ഷരത നേടിയല്ലൊ.

ഇം‌ഗ്ലീഷ് പഠിച്ചാല്‍ മാത്രമെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന മിഥ്യാ ധാരണ വെച്ചുപുലര്ത്തുകയാണ് മലയാളി സമൂഹം. ജാപ്പനീസ് , കൊറിയന്‍, ചൈനീസ് ഭാഷയില്‍ ഉള്ള സാങ്കേതിക കുതിച്ചുച്ചാട്ടം കണ്ടിട്ടു മലയാളിക്ക് ഒന്നും
പഠിക്കാനില്ലേ ?
സാങ്കേതിക മുന്നേറ്റത്തിനു ഭാഷ ഒരു പ്രശ്നമായിട്ട് അവര്‍ക്കൊരിക്കലും അനുഭവപ്പെട്ടിട്ടില്ല. അതിന് കാരണം 1980-85 കാലങ്ങളില്‍ ഗണിത സാങ്കേതിക ശാസ്ത്രം അവര്‍ സ്വയം ഉപയോഗിച്ചു എന്നതാണ്. ഭാഷയ്ക്കും ലിപിക്കും ഒത്ത മുദ്രണ മാര്‍ഗ്ഗങ്ങള്‍ ചിട്ടപ്പെടുത്തി. നാം അന്നും ഇന്നും വല്ലവര്‍ക്കും വേണ്ടി സോഫ്ട് വെയര്‍ നി ര്മ്മിക്കുന്നു. സ്വന്തം ഭാഷയില്‍ ഒരു വരി ഉപയോഗപ്രദമായിട്ട് ടൈപ്പ് ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല .

ഉപയോഗപ്രദമായിട്ടുള്ള ടൈപ്പുചെയ്യല്‍ എന്താണെന്നല്ലെ?
1) ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരതെറ്റുകള്‍ തിരുത്താനുള്ള സംവിധാനം ഉണ്ടായിരിക്കണം
2) ഒരു വിഷയത്തെ കുറിച്ച് ലേഖനം എഴുതിയാല്‍ അതു മറ്റുള്ളവര്‍ക്ക് ഇന്‍റര്നെറ്റില്‍ അന്വേഷിച്ച് കണ്ടെത്താനുള്ള സംവിധാനം ഉണ്ടായിരിക്കണം.

ഒരു വെടിക്കു രണ്ട് പക്ഷി എന്ന പോലെ മേല്പറഞ്ഞ എല്ലാ പ്രശ്നത്തിനും ഒരൊറ്റമൂലി UNIICODE ഉപയോഗിക്കുക എന്നതാണ്. UNICODE സ്റ്റാന്‍റേര്‍ഡ് ഉപയോഗിച്ച് എഴുതുന്നത് വായിക്കാന്‍ ഒരൊറ്റ മലയാളം ഫോണ്ട് മതി. അന്വേഷണം, പ്രതികരണം, ലേഖന ശേഖര ണം, ലേഖനം ചിട്ടപെടുത്തല്‍ മുതലായ എല്ല ക്രിയകളും വിപണിയില്‍ സൗജന്യമായി ലഭിക്കുന്ന "ഓപ്പണ്‍ ഓഫീസ്" പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു ത്തന്നെ ചെയ്യാം.


മലയാളിക്ക് മുദ്രണം ചെയ്യാന്‍ ഒരു അവസരം കൊടുത്താല്‍ അവന്‍ എഴുതും എന്നതു വസ്തുനി ഷ്ഠമായ ഒരു സത്യമാണ്. മലയാളി വായിക്കുന്നവനാണ്. പഴയ തമിഴ് ചിത്രങ്ങളില്‍ മലയാളിയെ ടൈപ്പ്കാസ്റ്റ് ചെയ്തിരുന്നതു, ദിന പത്രം കയ്യിലേന്തിയ കണ്ണട വെച്ച മനുഷ്യനായിട്ടാണ്. പക്ഷേ ഗണിത വിദ്യ സ്വയം ഉപയോഗിക്കാന്‍ മലയാളിക്കു അവസരം ഇതുവരെ അവസരം കിട്ടിയിട്ടില്ല എന്നതാണു ഏറ്റവും ദുഃഖകരമായ സത്യം.


മലയാളി സ്വന്തമായി അഭിപ്രായവും കാഴ്ചപ്പാടും ഉള്ളവനാണ്. കടലാസില്‍ അച്ചടിച്ച പത്രം കൊടുത്ത് അവനെ അധികനാള്‍ തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല. മറ്റുള്ളവര്‍ ഇന്‍റര്നെറ്റില്‍ സ്വന്തം ഭാഷയില്‍ എഴുതുകയും അന്വേഷിക്കുകയും ചെയ്യുമ്പോള്‍, സാങ്കേതിക അംഗവൈകല്യം പിടിപ്പെട്ട മലയാളിക്ക് നോക്കിനില്കാനെ കഴിയു.

ആവിഷ്ക്കാര സ്വാതന്ത്ര്യവും പ്രതികരണ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ സംഭാവനയാണ്. ഇന്‍റര്നെറ്റില്‍ മലയാളിക്ക് അവന്‍റെ ഭാഷയുടെ സാങ്കേതിക അവഗണനമൂലം, ആ അവകാശം നിഷേധിക്കപ്പെടുന്നു. ദിനപത്രങ്ങള്‍ ഈ വിഷയത്തിന്‍റെ നേര്‍ക്ക് മനഃപ്പൂര്‍‌വം കണ്ണടക്കുകയാണ്. ഇനിയും സമയം വൈകിയിട്ടില്ല. മലയാളിക്ക് പ്രതികരണ സ്വാതന്ത്ര്യം കൊടുക്കൂ, UNICODE ഉപയോഗിച്ച് പ്രസിദ്ധീകരിക്കൂ.


വിപ്ളവം ജയിക്കട്ടെ

4 comments:

 1. പ്രിയ മിത്രമേ,
  ഇംഗ്ലിഷ് അറിയാത്ത ഒരു സുഹൃത്തല്ല
  ഒരുപാടു മിത്രങ്ങള്‍ താങ്കളുടെ ഈ പ്രയത്നത്തിന്‍റെ ഫലം

  അനുഭവിക്കുകയാണിപ്പോള്‍
  പക്ഷേ നമ്മള്‍ ഇതിന് കൂടുത‌ല്‍ പ്രചരണം കൊടുക്കേണ്ടിയിരിക്കുന്നു.
  മാതൃഭാഷയോട് താങ്കള്‍ കാണിക്കുന്ന
  ഈ ആത്മാര്ത്ഥതയ്ക്ക് താങ്കള്‍ അഭിനന്ദനമര്ഹിക്കുന്നു
  കാരണം വര്ഷങ്ങളായി കേരളസര്‍ക്കാരും , താപ്പാനകളും
  കോടിക്കണക്കിനുവരുന്ന നമ്മുടെ നികുതി പണം ചിലവഴിച്ചിട്ടും
  കമ്പ്യൂട്ടറില്‍ മലയാളത്തെ ജനകീയവത്ക്കരിക്കാന്‍ ഇപ്പോഴും
  സാധിച്ചിട്ടില്ല.

  അതുകൊണ്ട് താങ്കളുടെ ഈ സന്മനസിനു മുമ്പില്‍ ഞങ്ങള്‍
  സാഷ്ടാംഗം പ്രണമിക്കുന്നു.
  വിപ്ലവം ജയിക്കട്ടെ.... വന്ദേമാതരം...

  ReplyDelete
 2. ഒരുത്തനെ ഒരു ദിവസം ഒരക്ഷരം പഠിപിക്കു എന്നതു നോക്കു. പഠിപ്പിക്കു എന്നു വേണ്ടേ? ഹിഹി. കൈപ്പള്ളിയെ പഠിപ്പിച്ചു. ഇന്നു.

  എന്നോടു ദേഷ്യം വന്നാല്‍ കുറച്ചു പച്ചവെള്ളം കടിച്ചു പൊട്ടിച്ചു തിന്നോളു.

  ReplyDelete
 3. കൈപ്പള്ളീ, നമസ്ക്കാരം.
  ഈ യുദ്ധത്തില്‍ വിജയം സുനിശ്ചിതമാണു്, യുണീക്കോഡിനു്. ആത്മവിശ്വാസത്തോടെ പടപൊരുതുന്ന നിങ്ങളെപ്പോലുള്ളവര്‍ ഉള്ളപ്പോള്‍.

  സൂ, അതൊന്നു കാണിച്ചു തരണംട്ടോ, പച്ചവെള്ളം കടിച്ചു പൊട്ടിച്ചു തിന്നണതു്.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..