Wednesday, June 01, 2005

എഴുതാന്‍ അറിയുന്നവന്‍ എഴുതട്ടെ....

എഴുതാന്‍ അറിയുന്നവന്‍ എഴുതട്ടെ. യൂണിക്കോടുള്ളവന്‍ വായിക്കട്ടെ

ലിപിയെ സം‌രക്ഷിക്കാന്‍ നാം ചുമതലപ്പെടുത്തിയിരുന്നതു വാര്‍‌ത്താപത്രങ്ങളെയാണു. അവര്‍ ആ കര്‍‌മ്മനിര്‍‌വ്വഹണത്തില്‍ അശേഷം പരാജയപ്പെട്ടു. ആ കര്‍‌മ്മം ഇപ്പോള്‍ നമ്മില്‍ നിക്ഷിപ്തമാണ്.

മരം മുറിച്ചുമാറ്റി, മഷിപുരട്ടി അച്ചടിച്ചു വില്‍‌ക്കുന്ന കടലാസുകള്‍ അപ്രസക്തമാവുന്ന കാലമാണിത്. വാര്‍‌ത്ത അന്വേഷിച്ച് കണ്ടെത്തി വായിക്കുന്നതാണ് ഇന്‍റര്നെറ്റ് സംസ്കാരം. കടലാസില്‍ അച്ചടിച്ച പത്രവും ഇന്‍റര്നെറ്റിലെ പ്രസിദ്ധികരണവും തമ്മിലുള്ള വ്യത്യാസം വാര്ത്തയെക്കുറിച്ചുള്ള പ്രതികരണം ഉടന്‍ മറുപടിയായി (Feedback) ലേഖകനെയോ പത്രാധിപരെയോ അറിയിക്കാം എന്നതാണ്. മലയാളപത്രങ്ങള്‍ വായനക്കാരില്‍ നിന്നും അത് പ്രതീക്ഷിക്കുന്നില്ല. അങ്ങനെയൊരു സംവിധാനമില്ലാത്തതുതന്നെ അതിനുകാരണം. അത്രമാത്രം മലയാള പത്രങ്ങള്‍ വളര്‍ന്നിട്ടില്ല.

google.com ല്‍ തമിഴ് എന്നു യൂണികോഡ് തമിഴില്‍ അന്വേഷിച്ചാല്‍ 61,000 ഫലങ്ങള്‍ ലഭിക്കും. "മലയാളം" എന്നു അന്വേഷിച്ചാല്‍ "7,100" ഫലങ്ങളും. അതില്‍ "ചിന്ത" യും , പിന്നേ നമ്മളേപോലുള്ള കുറേ ബ്ലൊഗേഴ്സുമൊഴിച്ചാല്‍, മലയാള പത്രങ്ങളൊന്നും തന്നെ കാണാന്‍ സാധ്യമല്ല. ഇതിനൊക്കെ അടിസ്ഥാനം UNICODE അനുസരിച്ചു നിര്മിച്ച അക്ഷരമുദ്രകളും (Fonts) വാര്ത്തശേഖരണ സംവിധാനവും (Data acquisition systems) ക്രോഡീകരണ രിതികളും ആണ്. പത്രങ്ങള്‍ ഈ പരിവര്‍ത്തനങ്ങള്‍ വരുത്താനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു.

2001 മുതല്‍ ഞാന്‍ മലയാളം യൂണികൊഡ് ഉപയോഗിച്ചുതുടങ്ങി , ഇത്രയും വര്ഷമായിട്ടും UNICODE ഉപയോഗിച്ചു ദിന പത്രം പ്രസിദ്ധീകരിക്കാന്‍ ശേഷിയുള്ള ഒരുത്തന്‍ പോലും കേരളത്തില്‍ ഉണ്ടായില്ല. സ്വന്തം ഭാഷ ഉപയോഗിച്ചു നേരാംവണ്ണം ടൈപ്പ് ചെയ്യാന്‍ സംവിധാനം ഉണ്ടാകാതെ എന്തുപുരോഗമനം എന്തുസാക്ഷരത. പിന്നെ എന്തിനീ സ്മാര്‍ട് സിറ്റിയും, ടെക്നോപാര്‍കുകളും.ഇതിനു പ്രതിവിധി ഇന്‍റര്നെറ്റിലുള്ള മലയാളം ബ്ലൊഗ് എഴുത്തുകരാണു്, നിങ്ങള്‍ കാര്‍ശനമായി UNICODE ഉപയോഗിച്ചു മാത്രം എഴുതണം.

മറ്റ ASCII Fonts ബഹിഷ്കരിക്കുക.
സംഘടിക്കുവിന്‍ സഖാക്കളേ നഷ്ടപെടാന്‍ ഒന്നുമില്ല നമുക്ക്, കുറെ ASCII ഫോണ്ടുകള്‍ മാത്രം

വിപ്ലവം ജയിക്കട്ടെ

5 comments:

  1. വായിച്ചു.ഇനി തിരുത്തല്‍ തുടങ്ങാം അല്ലേ? വിരോധമുണ്ടെങ്കില്‍ പറയാം.
    എഴുതാന്‍ --- n എന്നു എഴുതി space വെച്ചാല്‍ ന്‍ എന്നാകും .അതുപോലെ l --- ല്‍ ആകും .
    1 വായിക്കട്ടെ.2 ലിപിയെ
    3 ചുമതലപ്പെടുത്തിയിരുന്നതു 4 കര്മ്മനിര്‍ വ്വഹണത്തില്‍ .
    നിക്ഷിപ്തമാണ്. കടലാസുകള്‍ .വ്യത്യാസം .പത്രാധിപര്‍
    സംവിധാനമില്ലാത്തതുതന്നെ
    വളര്‍ന്നിട്ടില്ല. അന്വേഷിച്ചാല്‍ .സാധ്യമല്ല. ഇതിനൊക്കെ.ക്രോഡീകരണ .അതിക്രമിച്ചു. പ്രസിദ്ധീ കരിക്കാന്‍ . ഉപയോഗിച്ചു. എഴുത്തുകാര്‍ . കര്‍ ശനമായി. സാധനം .മാറ്റിയപ്പോള്‍ . ആവശ്യമില്ലല്ലോ.ശരിക്കും .
    പിന്നെ (പഴഞ്ജന്) തെറ്റാണ്. എനിക്കും ഇവിടെ മനസ്സിലാകുന്നില്ല.

    ReplyDelete
  2. കൈപ്പള്ളി,
    നന്ദിയും കടപ്പാടും ഒന്നും വേണ്ട. മാറ്റിയാല്‍ മതി.

    ReplyDelete
  3. സു

    താങ്കള്‍ എന്‍റെ അക്ഷരപിശകുകള്‍ തിരുത്തിയതില്‍ വളരെ നന്ദിയുണ്ട്. മലയാള ഭാഷയുടെ കര്യത്തിലും മറ്റേതു് വിഷയത്തിലാണെങ്കിലും എനിക്കു അറിയാത്തതായി ഈ ലോകത്തില്‍ ഒരുപാടു കാര്യങ്ങള്‍ ബാകിയൊണ്ടെന്നു മനസിലാക്കിയവനാണു് ഞാന്‍. എല്ലാ വിഷയത്തിലും ഞാന്‍ വിദ്ധ്യാര്തിയാണുഞാന്‍.

    താങ്കള്‍ എന്താണു് മനസിലായില്ല എന്ന് എഴുതിയത്?

    ReplyDelete
  4. ഇനീം കുറേ തെറ്റുകള്‍ ഉണ്ടുട്ടോ.
    പഴഞ്ജന്‍ എന്നതു തെറ്റ് ആണ്.എന്നാ പറഞ്ഞതു.

    ReplyDelete
  5. വാര്‍ത്തയെക്കുറിച്ചുള്ള.യൂണികോഡ്
    സംവിധാനമില്ലാത്തതുതന്നെ.
    ഉപയോഗിച്ചു. ജയിക്കട്ടെ.ഫോണ്ട്.
    ബ്ലോഗ് .മാത്രം . സഖാക്കളേ.

    അവസാനം ഉള്ള വാചകം "ഇതിലെ അക്ഷരത്തെറ്റുകള്‍ ......."എന്നതു ഇവിടെ ആവശ്യം ഇല്ല. അതു delete ചെയ്യൂ. നന്ദിയും കടപ്പാടും ഞാന്‍ ആവശ്യം ഉള്ളപ്പോള്‍ ചോദിച്ചു വാങ്ങിക്കോളും .

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..