സു
താങ്കള്‍ കണ്ടുപിടിച്ച തെറ്റുകളെല്ലാം ഞാന്‍ തിരുത്തി.
ഹൃദയം നിറഞ്ഞ നന്നിയുണ്ട്.
അനില്‍
ഞാന്‍ ടെസ്റ്റ് ചെയ്തതാണ്, http://www.malayalamresourcecentre.org ഇലെ ASCII ടെക്സ്റ്റ് ഇതുപയോഗിച്ച് ഞാന്‍ മാറ്റിയതുമാണ്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ദയവായി പറഞ്ഞുതരു.
ഞാന്‍ എന്‍റെ സ്വന്തം കീബോര്‍ഡ് ഡ്രൈവറാണ് ഉപയോഗിക്കുന്നത്. ഓപ്പണ് ഓഫീസ് ലാണ് ഞാന്‍ മലയാളം ടൈപ്പുചെയുന്നത്. ഒരു മലയാളം സ്പെല് ചെക്കറിന്‍റെ Morphological syntax Matrix നിര്മിച്ചുകൊണ്ടിരിക്കുകയാണ്.
ഭാഷ വൈകല്യമുള്ളവന്‍ ഒറ്റയ്ക്ക് സ്പെല്ചെക്കര്‍ ഉണ്ടാക്കിയാല് എങ്ങനെയിരിക്കും. വേറെ ആരും ഇതുണ്ടാക്കിയില്ലെങ്കില് . ഞാനിതുണ്ടാക്കാതെ നിവ്രുത്തിയില്ല .
അതുകൊണ്ട് എന്നെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ട് വരു.
വിശ്വപ്രഭ
താങ്കള്‍ ഉദ്ദേശിക്കുന്നതുപോലെപഠിപ്പൊന്നും മലയാളത്തില്‍ എനിക്കില്ല. മലയാള സാഹിത്യത്തില്‍ എനിക്കാകെയുള്ള അറിവ് വാപ്പ ഓ.വി. വിജയന്‍റെയും, പെരുമ്പടവം സാറിന്‍റെയും, ബഷീറിന്‍റെയും നോവലുകള്‍ എനിക്കു വായിച്ചു തന്നതുകൊണ്ടാണ്. എന്‍റെ വ്യാകരണവും. അക്ഷരതെറ്റുകളും തിരുത്താന്‍ ഞാന്‍ വളരെ അധികം പരിശ്രമിക്കുന്നുണ്ടു .
എങ്കിലും പലപ്പോഴും തെറ്റാറുണ്ട്. ഇതിനാണ് ഞാന്‍ ഒരു സ്പെല് ചെക്കര് വേണം എന്ന് Kerala Govt ഏജന്സികളോട് നിരന്തരമായി പറയാറുള്ളതു്. അവിടെയിരിക്കുന്ന സര്ക്കാര് ഉദ്യോഗസ്ഥര് ഇതൊന്നും അറിയാതെ സുഖ നിദ്രയിലാണു്.
നിഷാദ്,
ReplyDeleteനന്ദി വേണ്ട.
നന്നി എന്നു പറയില്ല എന്നാണു എനിക്കു തോന്നുന്നതു. അതു എഴുതുമ്പോള്‍ നന്ദി എന്നാണു എഴുതുക.
പിന്നെ,
ദയവായി എന്നു മതി. ദെ വേണ്ട.
ഓപ്പണ്‍ ഓഫീസ് എന്നല്ലേ?
ഉണ്ടാക്കിയാല്‍ .
എങ്ങനെ.
ഇതുണ്ടാക്കിയില്ലെങ്കില്‍ .
ഞാനിതുണ്ടാക്കാതെ.
സഹായിക്കാന്‍ .
ആരെങ്കിലും
ഉദ്ദേശിക്കുന്നതുപോലെ
പഠിപ്പൊന്നും
തന്നതുകൊണ്ടാണ്.
പരിശ്രമിക്കുന്നുണ്ടു
ഏജന്‍സികളോട്
സര്‍ക്കാര്‍ ഉദ്യോഗസ്ഥര് ഇതൊന്നും
സ്പെല്‍ ചെക്കര്‍ .
നിവ്രുത്തിയില്ല എന്നതും കുറച്ചു കുഴപ്പം ഉണ്ടു. ഇവിടെ എനിക്കു ഇങ്ങനെയേ വരൂ. ആരെങ്കിലും ശരിയാക്കുമായിരിക്കും.
എന്തായാലും മലയാളം പഠിച്ചു എന്നു കരുതുന്ന ഞങ്ങളേക്കാള്‍ ഭേദം കൈപ്പള്ളി തന്നെയാണു.
പിന്നെ ബാക്കിയൊക്കെ അനില്‍ സഹായിക്കും അല്ലേ?
നിവൃത്തിയില്ല.
ReplyDeleteif you are using mozhi scheme, keys are: nivr^ththiyilla
സുനില്‍,
നിഷാദിനെ സഹായിക്കുവാന്‍ കാണിച്ച നല്ല മനസ്സിനു് അഭിവാദ്യങ്ങള്‍!
ഓ ഈ "സു" സൂര്യയായിരുന്നൂല്ലേ ;) എനിക്ക് ഈയിടെയായി മാറിപ്പോകുന്നു.
ReplyDeleteനിഷാദ് - ഒരു ഒറ്റയാള്‍ പട്ടാളം അല്ലെ പെരിങ്ങോടരേ? നമുക്കും ഒന്ന് ഉത്സാഹിയ്ക്കാം.
ReplyDeleteകൈപ്പള്ളി,
ReplyDeleteഎന്റെ ലക്ഷ്യവും താങ്കളുടെ സമരത്തിനു പിന്തുണ തരുക തന്നെയാണ്. മാക്രോ ഞാന്‍ ജോലിസ്ഥലത്തുവച്ച് റണ്‍ ചെയ്തുനോക്കിയിട്ട് ഒരു രക്ഷയുമില്ലായിരുന്നു. ചില വരികള്‍ കമന്റാക്കിയിട്ടായിരുന്നു അതൊന്നു റണ്‍ ആയതുതന്നെ. പ്രോഗ്രാമിങ്ങിന്റെ മുള്ളുകള്‍ അറിയാത്തവരുണ്ടെങ്കില്‍ ഇതൊരു കടിച്ചാല്‍പ്പൊട്ടാത്ത 'പൌലോസുണ്ട'യാണെന്നു തോന്നി. അതുകൊണ്ടായിരുന്നു നോക്കിയോ എന്നു ചോദിച്ചത്.
ഇപ്പോ താങ്കള്‍ പറഞ്ഞ സര്‍ക്കാര്‍ മലയാളം (കാര്‍ത്തിക ഫോണ്ടില്‍ അവര്‍ ചെയ്തത്) യൂണിക്കോഡിലേയ്ക്കു മാറ്റാന്‍ താങ്കളുടെ മാക്രോ ആവശ്യത്തിനു ചിലത് കമന്റാക്കി ഉപയോഗിച്ചു. വിജയിച്ചു. പക്ഷേ മറ്റുചില ഫോണ്ടുകള്‍ക്ക് ഇതേ മാക്രോ നടക്കില്ല എന്നു തോന്നുന്നു.
ഞാന്‍ കമന്റാക്കിയ വരികളില്‍ ചിലത് അറബിക് ഭാഷയുമായി ബന്ധമുള്ള ഒബ്ജെക്റ്റ് പേരുകള്‍ കാണിക്കുന്നവയായിരുന്നു. ചില ഉദാഹരണങ്ങള്‍:
.MatchKashida = False .MatchAlefHamza = False
പിന്നെ ഇതുപോലുള്ള ചിലത്:
UTFSpecialSigns(20) = "\1" & ChrW(3405) & ChrW(3376)
എന്റേത് W2K ആണ്. ഏതെങ്കിലും യന്ത്രങ്ങള്‍ കുറവായതാണോ പ്രശ്നം?
വിപ്ലവാഭിവാദനങ്ങളോടെ...
കൈപ്പള്ളീ, സ്പെല്‍ ചെക്കര്‍ ഒന്നു ഈയുള്ളവന്‍റെ ഊക്കിനനുസരിച്ച് ഉണ്ടാക്കിയിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ അത് വിപണിയില്‍ വരും. - ബെന്നി
ReplyDelete