Sunday, June 05, 2005

നാളെ എന്തു ചെയ്യും

എന്‍റൊരു സുഹൃത്ത് മര്‍ച്ചന്‍റ നേവിയില്‍ കമ്മ്യൂണിക്കേഷണ്സ് ഓഫിസര്‍ ആയിരുന്നു. അദ്ദേഹം 4 വര്ഷം കുത്തിയിരുന്നു പഠിച്ചാണു് ആ ജോലി നേടിയത്. ജോലിക്കു കയറി രണ്ടുവര്ഷം കഴിഞ്ഞപ്പോള്‍ കപ്പലുകളിലെല്ലാം GPS (Global Positioning System) പ്രാബല്യത്തില്‍ വന്നു. മൊബൈല്‍ ഫോണിന്‍റെ അത്രമാത്രം .വലുപ്പത്തില്‍ കൈയില്‍ വെച്ച് സാറ്റലൈറ്റുകളുടെ സഹായത്താല്‍ ദിശ നിര്‍ണയിക്കുന്ന ഒരുപകരണം. പതിനായിരക്കണക്കിനു റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്കും എന്‍റെ സുഹൃത്തിനും ജോലി നഷ്ടപ്പെട്ടു. അവര്‍ പുരോഗമനത്തിനു ഇരയായി (Casualities of Progress) നിശബ്ദമായി വഴിമാറികൊടുത്തു.

ഇന്ത്യയിലെ പരമോന്നത ഐ. ടി. സ്ഥാപനമാണ് സീ-ഡാക്‍. (http://www.cdac.in). 90 കളില്‍ ഇവര്‍ നല്ല ഒരുപാട് ഉപകരണങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷെ സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ടുനിര്ത്തുക എന്നതു ഇവര്‍ മനസ്സിലാക്കാന്‍ സമയമായി.


ഇന്നു സീ-ഡാക്‍ വില്‍‌ക്കുന്ന ഉപകരണങ്ങളുടെ പോരായ്മകള്‍ മനസിലാക്കണമെങ്കില്‍ ഈ FAQ വായിച്ചാല്‍ മതി. നാലുകാലില്‍ നടക്കുന്ന പട്ടിയെ രണ്ടുകാലില്‍ നടത്താന്‍ പഠിപ്പിച്ചാല്‍ എങ്ങനെയിരിക്കും. എത്ര പരിശ്രമിച്ചാലും അതു ഇരുകാലികള്‍ നടക്കുന്നതുപോലെ ആവില്ല. അതുകണ്ടിട്ടില്ലെങ്കില്‍ ഇവിടെ കാണം.

"ഏച്ചുവെച്ചാല്‍ മുഴച്ചിരിക്കും" എന്ന പഴമൊഴി ഓര്മവരുന്നു.

ASCII ഉപയോഗിച്ച് ഇന്ത്യന്‍ ഭാഷകള്‍ സോര്‍ട് ചെയ്യാന്‍ ഇവര്‍ ചെയ്യുന്ന കോടിംഗ് കസര്ത്തുകള്‍ ചില്ലറയല്ല. യൂട്ടിലിറ്റിക്കു മേല്‍ യുട്ടിലിറ്റിയും. അതിനെ കണ്‍‌വര്‍ടുചെയ്തു റീകണ്‍‌വര്‍ട്ട് ചെയ്ത‌്, തുരിചു മറിച്ച് ... ഒന്നും പറയണ്ട. വട്ടുപിടിക്കും.

ഇവര്‍ നിര്മിക്കുന്ന ഉപകരണങ്ങളെ നാം സൂക്ഷ്മ പരിശോധന നടത്തിയാല്‍, നമ്മുടെ തല ചൂടായില്ലെങ്കില്‍, ഒരുകാര്യം വ്യക്തമാകും. ഇവരുടെ വിലപിടിച്ച ഉല്പന്നങ്ങളെല്ലാം തന്നെ നമുക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഉപകരണങ്ങളുടെ, മേന്മകുറഞ്ഞ പതിപ്പുകളാണ്. (ASCII encoding based) സ്വദേശ ഭാഷയില്‍ ആണെന്ന ഒരൊറ്റ വ്യത്യാസം മാത്രമെ ഇതിനുള്ളു.

ഇവര്‍ നിര്മ്മിക്കുന്ന ഉപകരണങ്ങള്‍ ചെയ്യുന്ന എല്ലാ ജോലിയും, UNICODE സപ്പോര്‍ട്ട് ഉള്ള പീസിയില്‍, ഇന്നു അന്താരാഷ്ട്ര വിപണിയില്‍ നിലവിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുതന്നെ നിഷ്പ്രയാസം ചെയ്യാം. ഈ സത്യം ഇവര്‍ മനഃപ്പൂര്‍‌വം മറച്ചുപ്പിടിക്കുകയാണു്.

Indic സപ്പോര്‍ട്ട് കര്‍ശനമായി എടുത്തുകളയാന്‍ ഉപഭോക്താക്കളോടു നിര്‍ദ്ദേശിക്കുന്നതിന്‍റെ കാരണവും ഇതുതന്നെയാവാം.

ഇവര്‍ നിര്മിക്കുന്ന 99% ഉപകരണങ്ങളും സ്വദേശ ഭാഷ മുദ്രണ സംവിധാനത്തെ ചുറ്റിപ്പറ്റിയാണു്. അതെല്ലാം തന്നെ ASCII encoding ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ്.

ASCII യില്‍ കടിച്ചുതൂങ്ങി കിടക്കുന്നതിന്‍റെ മറ്റൊരു കാരണവും ഒരുപക്ഷേ ഇതായിരിക്കാം. നമ്മള്‍ UNICODE ഉപയോഗിച്ചാല്‍ ഇവരെന്തുചെയും? ഇവരുടെ "വിലമതിക്കാനാവാത്ത" ഈ ഉപകരണങ്ങള്‍ ആരു വാങ്ങും?

ഒരു വര്ഷത്തിനുള്ളില്‍ യൂണികോടു പ്രാബല്യത്തില്‍ വരും എന്നതിനു യാതൊരു സംശയവും ഇല്ല. (പിന്നെ നമ്മള്‍ കാട്ടിക്കൂട്ടുന്ന ഈ കൊച്ചു ബഹളമെല്ലാം അതിന്‍റെ വരവ് അല്പം നേരത്തെ ആക്കും എന്നുമാത്രം.) അതിന്‍റെ മുന്നോടിയായി ചില ചലനങ്ങള്‍ നമുക്കിപ്പോള്‍ തന്നെ കാണാം.
യൂണികോടു ജനകീയമാവുന്നതോടെ ഇന്ത്യയില്‍ ഇന്‍റര്നെറ്റ് ജനകീയമാവുകയും ചെയ്യും. വെള്ളക്കാരന്‍റെ ഭാഷ ഇല്ലാതെ തന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കാം എന്ന അവസ്ഥ വരും. ജനങ്ങള്‍ക്ക് വായിക്കാനും പഠിക്കാനും അന്വേഷിക്കാനും സ്വന്തം ഭാഷയില്‍‌ത്തന്നെ സാധ്യമാവും.

എല്ല പത്രങ്ങളും യുണികോടിലേക്ക് (ഇഴഞ്ഞ് ഇഴഞ്ഞ് ) നീങ്ങും. അവര്‍ക്കു പിന്നാലെ ബാക്കിയുള്ള സിനിമ മാസികകളും, മസാല സൈറ്റുകളും, കല്യാണ ബ്രോകര്മാരും‍, കച്ചവട സ്ഥാപനങ്ങളും അണ്ടനും അടകോടനും, എല്ലാം എത്തും.

യൂണികോഡ് സപ്പോര്‍ട്ട് ഒരു കോടുങ്കാറ്റു പോലെ വീശും. അതില്‍ ചില സ്ഥാപനങ്ങളുടെ കട്ടയും ബോര്‍ഡും മടങ്ങും. സീ-ഡാക്‍ പോലുള്ള സ്ഥാപനങ്ങള്‍ ഒരു താല്കാലിക (ADHOC) സം‌രംഭം മാത്രമായിരുന്നു. ഭാഷ മുദ്രണ സംവിധാനം നിര്മ്മിക്കുക .എന്നതായിരുന്നു ഇവരുടെ പ്രാഥമിക കര്ത്തവ്യം. അതു ജനത്തിനു സൌജന്യമായി ചെയ്യാന്‍ സാധിച്ചാല്‍ ഈ വെള്ളാനകള്‍ ഉപയോഗശൂന്യമായിത്തീരും. ഇതില്‍ ആര്‍ക്കും സംശയം വേണ്ട.

പക്ഷേ ഇതുപോലുള്ള പ്രസ്ഥാനങ്ങളില്‍ ഇന്നു പതിനായിരക്കണക്കിനു "ഐ. ടീ." തൊഴിലാളികള്‍ തൊഴില്‍ ചെയ്തു സാധാരണക്കാരനെ തൊഴിച്ചുകൊണ്ടിരിക്കുകയാണ്. ഒരുവര്ഷം (കൂടിപ്പോയാല്‍ രണ്ടു്) കഴിഞ്ഞാല്‍ ഇവര്‍ എന്തുചെയ്യും?

ഈ ദീര്‍ഘവീക്ഷണം അവരുടെ തലപ്പത്തിരിക്കുന്നവര്‍ക്കുണ്ടോ?

5 comments:

  1. മര്‍ച്ചന്റ് . നാവിഗേഷന്‍ ഓഫീസര്‍ .അദ്ദേഹം . കപ്പലുകളിലെല്ലാം . പ്രാബല്യത്തില്‍ .വലുപ്പത്തില്‍ .
    സാറ്റലൈറ്റുകളുടെ. നിര്‍ണയിക്കുന്ന. ഓപ്പറേറ്റര്‍മാര്‍ക്കും .
    സ്ഥാപനമാണ്. നിര്‍മ്മിച്ചിട്ടുണ്ട്. മനസ്സിലാക്കാന്‍ .
    പോരായ്മകള്‍ . കണ്ടിട്ടില്ലെങ്കില്‍ .
    ചെയ്യുന്ന. യൂട്ടിലിറ്റിക്കു. സൂക്ഷ്മ .സൗജന്യമായി.
    ഡൗണ്‍ലോഡ്. വ്യത്യാസം . ചെയ്യുന്ന. എല്ലാ
    സപ്പോര്‍ട്ട്. ഇതുതന്നെയാവാം. അതെല്ലാം തന്നെ.
    പ്രവര്‍ത്തിക്കുന്നതാണ്. വിലമതിക്കാനാവാത്ത. പ്രാബല്യത്തില്‍ . കാട്ടിക്കൂട്ടുന്ന. ആക്കും . വെള്ളക്കാരന്റെ ഭാഷ ഇല്ലാതെ തന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കാം . ഇഴഞ്ഞ് ഇഴഞ്ഞ് .ബാക്കിയുള്ള.
    സ്ഥാപനങ്ങളും . ചില .എന്നതായിരുന്നു പ്രാഥമിക. ചെയ്യാന്‍ . ഇതില്‍ ആര്‍ക്കും സംശയം വേണ്ട. തൊഴില്‍ ചെയ്തു സാധാരണക്കാരനെ തൊഴിച്ചുകൊണ്ടിരിക്കുകയാണ്. കൂടിപ്പോയാല്‍ .
    തലപ്പത്തിരിക്കുന്നവര്‍ക്കുണ്ടോ?

    ReplyDelete
  2. നാവിഗേഷന്‍ ഓഫീസര്‍ എന്നു പറഞ്ഞാല്‍ റേഡിയോ ഓഫീസര്‍ അല്ലേ നിഷാദ്‌ ?

    ReplyDelete
  3. ശെരിയാണ്, അദ്ദേഹം കൊമ്മ്യൂണിക്കേഷണ്‍ ഓഫിസര്‍ ആയിരുന്നു.

    ReplyDelete
  4. Please see how the wind of Malayalam Computing is slowly entering Kerala Print Media...!

    http://madhyamamonline.com/featurestory.asp?fid=30&iid=311&hid=157&id=2184&page=3

    ReplyDelete
  5. കട്ടയും ബോര്‍ഡുമെന്നല്ല...കട്ടയും പടവുമെന്ന് പച്ചമലയാളത്തില്‍ പരത്തിപ്പറയുക.

    താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌ മോനേ ദിനേശാ....എല്ലാ പയലുകളും...യൂണീക്കോഡിലേക്ക്‌ പിച്ച വയ്ക്കും...

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..