
മരുഭൂമിയിലെ മലയാളിക്ക് പച്ച നിറം എന്തോ ഒരു ലഹരി കണക്കാണു. പച്ചപ്പ് കാണാന്‍ അവന്‍ എത്ര ദൂരം വേണമെങ്കിലും പോകും.
അറബി ഭാഷയില്‍ "വാദി" എന്നാല്‍ താഴ്വാരം എന്നാണു്. ഇമറാത്തില്‍ അനേകം താഴ്വാരങ്ങളുണ്ട്. ഈ താഴ്വാരങ്ങളിലായിരുന്നു പണ്ട് ഇമറാത്തിലുണ്ടായിരുന്ന അറബി കര്ഷകര്‍ തോട്ടങ്ങളുണ്ടാക്കി കൃഷി നടത്തിയിരുന്നത്. ഇന്നു് വിനോദ സഞ്ജാരികള്‍ ചവിട്ടി
മെതിക്കാത്ത തോട്ടങ്ങള്‍ കുറവാണു. അങ്ങനെയുള്ള ഒന്നാണു എനിക്ക് പ്രിയപെട്ട ഈ തോട്ടം. അതുകൊണ്ടു തന്നെ ഞാന്‍ ഈ സ്ഥലത്തിന്റെ
പേരും സ്ഥാനവും വെളിപെടുത്തില്ല. ഇവിടെ 1989ല്‍ ആണു ആദ്യമായി ഞാന്‍ എത്തുന്നത്. അന്ന് ഇതുവഴി ഷാര്‍ജ്ജക്കു പോകുന്ന ഒരു ഒറ്റവരി
റോട് ഉണ്ടായിരുന്നു. ആ റോട് ഇന്നവിടേ ഇല്ല. പഴയ റോടിന്റെ അവശിഷ്ടങ്ങള്‍ അങ്ങിങ്ങായി ഇപ്പോഴും അവിടെ കാണാം.
എന്റെ സുഹൃത്തായിരുന്ന റാഷിദ് അല്‍ ബന്ന, അബു ഹനീഫ എന്ന അവിടത്തെ ഒരു വൃദ്ധനായ കര്ഷകനെ അന്ന് പരിചയപെടുത്തിയിരുന്നു.
അദ്ദേഹത്തിന്റെ തോട്ടത്തില്‍ ഒരു ദിവസം മുഴുവനും ഞങ്ങള്‍ ചിലവിട്ടു. കാലങ്ങള്‍ കടന്നു പോയി. പുതിയ റോടുകള്‍ വന്നതിനാല്‍ റാഷിദിനു പോലും ആ സ്ഥലത്തു പോകുന്ന വഴി അറിയില്ല. ഒരുപാടു നളത്തെ പരിശ്രമത്തിനു ശേഷം google earthഉം GPSഉം ഉപയോഗിച്ച് ഇന്ന് ഞാന്‍ ആ താഴ്വാരം കണ്ടുപിടിച്ചു. പ്രധാന പാതയില്‍ നിന്നും 30 km മലയോര പ്രദേശതിലൂടെ കടന്നു പോയതിനു ശേഷം ആ ഗ്രാമത്തില്‍ ഞാന്‍ എത്തിപറ്റി. വഴി പറഞ്ഞു തരാന്‍ ഉത്സാഹം കാണിക്കുന്ന സ്നേഹമുള്ള് ഗ്രാമവാസികളുള്ള പ്രശാന്ത സുന്ദരമായ ഗ്രാമം.
അബു ഹനീഫയുടെ തോട്ടം അന്വേഷിച്ചപ്പോള്‍ ആര്‍ക്കും അറിയില്ല. പിന്നെ ഒരു വൃദ്ധനെ കണ്ടപ്പോള്‍ അദ്ദേഹം അബു ഹനീഫ വര്ഷങ്ങള്‍ക്ക്
മുമ്പ് മരിച്ച വിവരം പറഞ്ഞു. അദ്ദേഹത്തിന്റെ മക്കളില്‍ ഒരാളായ ഹംദാനിനെ ഞാന്‍ അവിടെ വെച്ച് കണ്ടുമുട്ടി. ഞാന്‍ പണ്ട് വന്നതും,
അദ്ദേഹത്തിന്റെ വപ്പയെ പരിചയപെട്ട കാര്യവും അറിഞ്ഞ് അദ്ദേഹം വളരെ സന്തോഷിച്ചു. എന്നെ ആ തോട്ടത്തിലേക്ക് കൊണ്ടു പോയി. എന്റെ
പജ്ജിമോളെ വിഷമിപ്പിക്കാതെ വളരെ ശ്രദ്ധിച്ചു ഞാന്‍ തോട്ടത്തില്‍ എത്തിലേക്ക് വണ്ടി വിട്ടു. ഞാന്‍ പണ്ടു കണ്ട അതേ തോട്ടം. പഴയ റോടിന്റെ ഇരുവശത്തും പുതിയ തോട്ടങ്ങള്‍. പഴയ റോട് മഴയും മലയും കൊണ്ടുപോയിരിക്കുന്നു.
തോട്ടത്തില്‍ വാഴയും, മാവും, മാതളവും, നരഗവും എലാമുണ്ട്.
ഭൂഗര്‍ഭ ജലാശങ്ങളില്‍ നിന്നും വെള്ളം pump ചെതു tankല്‍ ശേഖരിച്ചാണു കൃഷി നടത്തുന്നത്.
ഇതുപോലെ അനേകം ഗ്രാമങ്ങളും തോട്ടങ്ങളും ഈ രാജ്യത്തുണ്ട്. tour companyകള്‍ ചില ഇടങ്ങള്‍ ഒക്കെ കൊണ്ടുപോയി കാണിക്കാറുണ്ട്.
പക്ഷെ ഇത്രയും സൌന്ദര്യം അവിടെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഇമറത്തില്‍ അപൂര്‍വം ചിലര്‍ കണ്ടിട്ടുള്ള ഒരു ഭുപ്രദേശം തന്നെയാണു ഇത്.


എല്ലാ ചിത്രങ്ങളും ഇവിടെ
"എന്റെ മാത്രം ഒരു കൊച്ചു തോട്ടം"
ReplyDeleteനല്ല തോട്ടം. നാട്ടിലെ തോട്ടങ്ങള്‍ കാണുമ്പോള്‍ തോന്നുന്ന തരം കുളിര്‍മ തോന്നുന്നു.
ReplyDeleteഇപ്പോഴും ഇതൊന്നും വികസനം വിഴുങ്ങിയിട്ടില്ല എന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നു.
ശരിയാണ്,
ReplyDeleteഇതിലെ ആ പച്ചപ്പ് കാണുമ്പോ വല്ലാത്തൊരു കുളിര്‍മ തന്നെ, ഒറിജിനല്‍ കളറാണോ ഇത്?
എല്ലാം ഒറിജിനല്‍ colors തന്നെ. എല്ലാം അല്പം Sharpen ചെയ്തു.
ReplyDeleteപച്ചപ്പ് കാണുമ്പോള്‍ വല്ലാത്തൊരട്രാക്ഷനാണ്, അത്
ReplyDeleteപച്ചപ്പായലായാലും വാഴയിലയായാലും.
മനോഹരമായിരിക്കുന്നൂ, പ്രത്യേകിച്ച് അവിടായതു കൊണ്ട്.
കൈപ്പള്ളി, ഈ ചിത്രങ്ങള്‍ കണ്ടാല്‍ സ്ഥലം മരുഭൂമിയില്‍ ആണന്ന് പറയില്ലല്ലോ.
ReplyDeleteഈ പോസ്റ്റിലെ ചിത്രങ്ങളെക്കാളും വസ്തുതകളെക്കാളും എന്നെ വിസ്മയപ്പെടുത്തിയത് ആ പോസ്റ്റിലെ അക്ഷരങ്ങളെയാണ്.
ReplyDeleteരണ്ടുമാസത്തിനു മുന്‍പ് കൈപ്പള്ളിയുടെ പോസ്റ്റില്‍ അക്ഷരത്തെറ്റുകളുടെ ഒരു പൂരമായിരുന്നു.അതിന്റെ പേരില്‍ കൈപ്പള്ളിക്ക് ഒരു പാടു വിമര്‍ശനങ്ങള്‍ സഹിക്കേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോള്‍ അതു തുലോം കുറവാണ്.
പരിശ്രമിച്ചാല്‍ അസാധ്യമായി ഒന്നുമില്ല എന്നു തെളിയിച്ച കൈപ്പള്ളിക്കു അഭിവാദ്യങ്ങള്‍.
വൈകിമാത്രം മലയാളം അനുഭവിക്കാന്‍ ഭാഗ്യം കിട്ടിയ കൈപ്പള്ളി ട്രാക്കു കയ്യടക്കുമെന്നുറപ്പാണ്.
D350യും നല്ല കാമറയാണു. canonന്റെ lensനു് വില അല്പം കൂടുതലാണു. പകരം നല്ല sigma lensഉകള്‍ ഉപയോഗിക്കാം.
ReplyDeleteD400 10.1 megapixelഉം, D350 8 megapixelഉം ആണു്.
D400ന്‍ sensor cleaning system ഉണ്ട്. lenഉകള്‍ ഇടക്കിടെ മാറ്റുന്നുണ്ടെങ്കില്‍ ഇതു അത്യാവശ്യമാണു,
:)
ഭാവനകള്‍ മരിച്ചു കൊണ്ടിരിക്കുന്ന ഇമാറാതിലെ മലയാളി കുഞ്ഞുങ്ങള്‍കു , കൈപള്ളി(അങ്കിള്‍), ഇതൊക്കെ കാണിച്ചു കൊതിപ്പിക്കരുതായിരുന്നു. പച്ചപ്പു കാണാത്തതിന്റെ നഷ്ടബോധം ആരെകാളും കൈപള്ളി തിരിച്ചറിയുന്നതിലും തിരിച്ചറിയിപ്പിക്കുന്നതിലും, ഏറെ നന്ദി. ബൂലോഗത്തു കുഞ്ഞുങ്ങളുടെ ഒരു ക്ലബ്ബ് വളര്‍ന്നു വരുന്നുണ്ടെന്നു മനസ്സിലാവുന്നു.
ReplyDeleteഓ:ടൊ: കരീം മാഷിനോടാണു, കൈപള്ളിയുടെ അക്ഷരതെറ്റുകളെ കുറിച്ചു ഇനിയും ആ പഴയ മാഷിന്റെ വേഷത്തില്‍ വരരുതു, കൈപള്ളി, എഴുതുന്നതൊക്കെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നമുക്കു ഉള്‍കൊള്ളാന്‍ കഴിയുന്നുണ്ട്, നല്ല നല്ല topic ന്നിടയില്‍ ഹൊ, അച്ചരതെറ്റു, അച്ചരത്തെറ്റു, എന്നു പറഞ്ഞു, മാഷെ, പ്ലീസ്, ബോറടിപ്പിക്കരുതു, അക്ഷരതെറ്റിനെകുറിച്ചു കൈപള്ളിയുടെ podcast കേള്‍ക്കുക. (ഈ കമെന്റിനു കൈപള്ളി എന്നോടു ക്ഷമിക്കുക)
പതിവുപോലെ മറ്റുള്ളവരുടെ കണ്ണില്‍ പെടാത്ത വിഷയം തന്നെ ഇതിലും.
ReplyDeleteഫോട്ടോകള്‍ കണ്ടുവരുമ്പോള്‍ അവിടെ ഒന്നു പോകാന്‍ പറ്റിയിരുന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്നു. നമ്മുടെ നാട്ടില്‍നിന്നു പോലും മറഞ്ഞുപോയികൊണ്ടിരിക്കുന്ന ഈ പച്ചപ്പ് വികസനകാറ്റേല്‍ക്കാതെ നിലനില്‍ക്കട്ടെ!
വിവരണം നന്നായി
പ്രിയ കൈപ്പള്ളീ,
ReplyDeleteഞാന്‍ ബ്ലോഗില്‍ താരതമ്യേന പുതിയവനാണ്‍. സമയക്കുറവ് കാരണം താങ്കളുടെ ബ്ലോഗില്‍ ഇതുവരെ എത്തിനോക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രശംസിക്കാനൊന്നും തോന്നുന്നില്ല.(വാക്കുകള്‍ കിട്ടാഞ്ഞിട്ടാണ്‍). ഗുരുവേ നമ:
ഈയുള്ളവന്റെ ബ്ലോഗ് സന്ദര്‍ശിച്ചു വിലയേറിയ വോട്ട് സോറി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴ്മയായി അപേക്ഷിക്കുന്നു. www.learngrafx.wordpress.com
കൈപ്പള്ളീ, ഇനിയിപ്പോ ഒഴിവുദിനങ്ങളില്‍ കൈപ്പള്ളി പോകുന്നതും നോക്കി പിന്നാലെ വരുന്നവര്‍ക്ക് അവിടെയത്താന്‍ കഴിയുമോ?
ReplyDeleteനാടിന്റെ പച്ചപ്പ്. കൈപ്പള്ളിയുടെ കണ്ണുകള്‍ക്കും ക്യാമറയ്ക്കും ഇനിയും ഇത്തരം കാഴ്ചകള്‍ ആ മരുഭൂമിയില്‍ കണ്ടെത്താന്‍ കഴിയട്ടെ.
ഒരുപാടു നളത്തെ പരിശ്രമത്തിനു ശേഷം google earthഉം GPSഉം ഉപയോഗിച്ച് ഇന്ന് ഞാന്‍ ആ താഴ്വാരം കണ്ടുപിടിച്ചു.
ReplyDeleteഇത് കുറച്ച് കടന്ന കൈ ആയി പൊയി.