Sunday, December 24, 2006

അടുത്ത വര്ഷത്തേക്കുള്ള എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍

2006 നിങ്ങളുടെ വര്ഷമായിരുന്നു. എന്നു ഞാനല്ല. Time മാഗസിനാണു് പറഞ്ഞതു്. നിങ്ങള്‍ എന്ന internet community.

youtubeഉം, flickrഉം, metacafeയും, myspaceഉം, bloggerഉം, എല്ലാം ചേര്ന്നു ഒരുക്കിയ വേദിയില്‍ നിങ്ങള്‍ വളര്ന്നു. പന്തലിച്ചു. കുട്ടത്തില്‍ ഒരുപറ്റം മലയാളികളും ഒണ്ടായിരുന്നു. അവര്‍ ഒരുപാടു് കാര്യങ്ങള്‍ എഴുതി. ചരിത്രം സൃഷ്ടിച്ചു.

എന്നാല്‍ ഇതൊന്നും അറിയാതെ കഴിയുന്ന ഒരു ലോകം ഉണ്ട്, അതില്‍ കേരളവും പെടും. അഞ്ജതയുടെ സുഖ നിദ്രയില്‍ അവര്‍ ഉറങ്ങുന്നു. സീരിയലുകളും, തെറിപ്പടങ്ങളും, പാന്‍ പരാഗും കഴിച്ച്, ബസ്സുകളില്‍ കയറി പെണ്ണുങ്ങളെ തോണ്ടി എന്റെ കേരളം സന്തുഷ്ടമായി മുന്നേറുന്നു.

അടുത്ത വര്ഷവും എങ്കിലും ഒരു മുന്‍ നിര മലയാളം വാര്ത്താ പത്രം unicode സ്വീകരിക്കുമോ? നമുക്ക് ഉപയോഗിക്കാന്‍ സൌകര്യത്തിനു മലയാളം ചില്ലക്ഷരങ്ങള്‍ എല്ലാവരും സഹകരിച്ച് ഉണ്ടാക്കി തരുമോ?

CDACഉം CDITഉം ERNDCയും അടച്ചുപൂട്ടുമോ?

Adobe indic-യൂണികോടു സ്വീകരിക്കുമോ?

Nokiaയുടെ ഫോണുകളില്‍ മലയാളം യൂണികോട് ഉപയോഗിക്കാന്‍ കഴിയുമോ.

മലയാളികള്‍ കംബ്യൂട്ടറില്‍ മലയാളം കാണുമ്പോള്‍ ഞെട്ടാതെയും പരിഹസിക്കാതെയുമിരിക്കുമോ?

ഇന്നുവരെ നാമകരണം ചെയ്യാത്ത ഒരു പക്ഷി എങ്കിലും ഞാന്‍ കാണുമോ? അങ്ങനെ എന്റെ പേരു് അതിന്റെ ശാസ്ത്രനാമമായി സ്വീകരിക്കുമോ? (അത്രക്കും വെണ്ട അല്ലെ?)

എല്ലാം കണ്ടറിയാം

Happy New Year.

9 comments:

  1. മനോഹരമായ നടക്കാത്ത അസ്വപ്നങ്ങള്‍...!!!



    pinne oru kaaryam
    രചനകള്‍ ക്ഷണിക്കുന്നു

    ReplyDelete
  2. നടക്കും. നടക്കുമെന്ന് തന്നെ തോന്നുന്നു, അടുത്ത കൊല്ലമല്ലെങ്കില്‍ അതിനടുത്ത കൊല്ലം.

    മനസ്സുണ്ടെങ്കില്‍ വഴിയുമുണ്ടെന്നാണല്ലോ. ആര്‍ക്ക് എപ്പോള്‍ എങ്ങിനെ മനസ്സ് വേണമെന്നത് ചോദ്യം.

    ഒന്നും അടച്ച് പൂട്ടേണ്ട എന്നാണ് എനിക്ക് തോന്നുന്നത്- ശരിയായ രീതിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍.

    ശുഭാപ്തിവിശ്വാസത്തോടെ നമുക്ക് അടുത്ത കൊല്ലത്തെ വരവേല്‍‌ക്കാം.

    പുതുവത്സരാശംസകള്‍.

    ReplyDelete
  3. Latidens Salimali പോലെ ഒരെണ്ണം. വാവലല്ല, കുരുവി- Archilochus Kaippalli. നടക്കും,എല്ലാം നടക്കും

    ReplyDelete
  4. നടക്കും കൈപ്പള്ളീ ജീ..::-)
    ഇക്കൊല്ലമില്ലേല്‍ അടുത്ത കൊല്ലം..ഇല്ലേല്‍ അടുത്തകൊല്ലം...
    അതിനല്ലേ കൊല്ലങ്ങള്‍ വരിവരിയായി കിടക്കുന്നത്!

    ഒന്നല്ല,ഒരു രണ്ട് പക്ഷികളെ കണ്ടുപിടിക്കുമാറാകട്ടെ.(പട്ടണപ്രവേശത്തിലെ ആ ചേട്ടന്റെ പോലെ ബുള്‍‌ഫിഞ്ച് എന്നും പറഞ്ഞ് നടപ്പാണല്ലേ?)

    ഒരായിരം നവവത്സരാശംസകള്‍!

    ReplyDelete
  5. പഴയ നാടോടിക്കാറ്റ് തമാശ ഓര്‍മ്മ വരുന്നു.

    ‘നടക്കും നടക്കും,നീ തെക്ക് വടക്ക് തെണ്ടി തിരിഞ്ഞ് നടക്കും....’

    വെറുതെ പറഞ്ഞതാണേ(നമ്മള്‍ എല്ലാം പറഞ്ഞ് കോമ്പ്ലിമെന്റ്സ് ആക്കിയതല്ലേ).

    എല്ലാ ആഗ്രഹങ്ങളും നടക്കട്ടേ എന്ന് ആശിക്കുന്നു

    ReplyDelete
  6. ഹഹഹ... ശാസ്ത്ര നാമം ദേവേട്ടനു വിട്ടു കൊടുത്തു, മലയാളത്തില്‍ അതിനെ കൈപ്പള്ളി പക്ഷി... നിഷാദ് കിളി... എന്നൊക്കെ പറഞ്ഞു നോക്കി ചിരിയോ ചിരി :)

    കൈപ്പള്ളി എല്ലാതും നടക്കും, ഇന്നല്ലെങ്കില്‍ നാളെ :)

    നന്മ നിറഞ്ഞ പുതുവത്സരം നേരുന്നു.

    ReplyDelete
  7. merry christmas! my this day bring you lots n lots of happiness and joy!

    ReplyDelete
  8. മലയാളത്തെയും മലയാളിയെയും സ്നേഹിക്കുന്ന താങ്കളിലെ വിശാലമനസ്സിനു പുതുവത്സരാശംസകള്‍. കരക്കുവലിക്കുമ്പോള്‍ കുഴിക്കുവലിക്കുന്ന മലയാളി കുറച്ചൊന്നു വിട്ടുപിടിച്ചിരുന്നെങ്കില്‍ കൈപ്പള്ളിയുടെ ചിന്തകള്‍ കരക്കു കയറിയേനെ.... December 2007 ല്‍ വീണ്ടും കാണാം...

    ReplyDelete
  9. 1. അടുത്ത വര്ഷവും എങ്കിലും ഒരു മുന്‍ നിര മലയാളം വാര്ത്താ പത്രം യൂണികോഡ് സ്വീകരിക്കുമോ?

    ഇത് നടക്കാന്‍ സാധ്യത കാണുന്നു. മനോരമയായിരിക്കും ഇതിന് മുന്‍‌കൈ എടുക്കുക എന്നും അറിയുന്നു.


    2.നമുക്ക് ഉപയോഗിക്കാന്‍ സൌകര്യത്തിനു മലയാളം ചില്ലക്ഷരങ്ങള്‍ എല്ലാവരും സഹകരിച്ച് ഉണ്ടാക്കി തരുമോ?

    ചില്ലക്ഷര വിവാദം, 2007 ല്‍ തീര്‍ച്ചയായും അവസാനിക്കും. ഇല്ലെങ്കില്‍ പിന്നെ മലയാളം “ആശങ്കയോടല്ലാതെ” യൂണികോഡാക്കാനും ഡിജിറ്റലൈസ് ചെയ്യാനും കഴിയില്ല.

    3.CDACഉം CDITഉം ERNDCയും അടച്ചുപൂട്ടുമോ?

    ഇത് നടക്കുന്ന കാര്യമല്ല. കേന്ദ്ര നോളിജ് കമ്മീഷന്റെ ആവിര്‍ഭാവവും അവര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യപരിപാടികളും നിരീക്ഷിക്കുമ്പോള്‍, ഈ താപ്പാന സ്ഥാപനങ്ങള്‍ക്ക് വൈറ്റേജ് ഇനിയും കൂടാനാണ് സാധ്യത.

    4.Adobe indic-യൂണികോഡ് സ്വീകരിക്കുമോ?

    അഡോബിയുടെ എറിക് മുള്ളറൊക്കെ ഇന്‍‌ഡിക് ലിസ്റ്റില്‍ ആക്റ്റീവായി രംഗത്തുള്ളതുകൊണ്ട് പോസറ്റീവായ എന്തെങ്കിലും നടക്കുമെന്ന് പ്രത്യാശിക്കാം.

    5.Nokiaയുടെ ഫോണുകളില്‍ മലയാളം യൂണികോട് ഉപയോഗിക്കാന്‍ കഴിയുമോ?

    നോക്കിയയുടെ ഫോണുകള്‍ മലയാളം പിന്തുണയ്ക്കുന്നുണ്ട്. ആ ഫോണുകള്‍ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാനുമാവും. കീപാഡ് വരെ മലയാളത്തിലാണ്. ഞാന്‍ കണ്ടു ഉപയോഗിച്ചു. ഇത് ജനുവരിയില്‍ പുറത്തുവരും എന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു.

    6. മലയാളികള്‍ കംബ്യൂട്ടറില്‍ മലയാളം കാണുമ്പോള്‍ ഞെട്ടാതെയും പരിഹസിക്കാതെയുമിരിക്കുമോ?

    സാങ്കേതികവിദ്യയ്ക്കെതിരെ പുറം തിരിഞ്ഞുനില്‍ക്കുന്ന യഥാസ്ഥിതിക സമൂഹമാണ് മലയാളികള്‍. ഇത് അവരുടെ കുറ്റമല്ല. വളരെയധികം നിരീക്ഷണ പരീക്ഷണങ്ങള്‍ ചെയ്തുമാത്രമാണ് മലയാളി എന്തിനെയും സ്വീകരിക്കൂ. കേരളത്തില്‍ ചെലവായാല്‍ ആ ഉല്‍‌പന്നം ഇന്ത്യയില്‍ മറ്റെവിടെയും വില്‍ക്കുമെന്ന് ഉറപ്പാക്കാം എന്നല്ലേ കമ്പനികളുടെ പോളിസി തന്നെ.

    മലയാളത്തില്‍ സിനിമ വന്നത് മറ്റ് പല ഭാഷകളിലും വന്നതില്‍ പിന്നെയാണ്. എന്നാല്‍ ത്രി-ഡിയടക്കം സിനിമയില്‍ വന്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളതും ക്വാളിറ്റി സിനിമ ഉണ്ടാക്കിയിട്ടുള്ളതും മലയാളമല്ലേ?

    കമ്പ്യൂട്ടറിന്റെ കാര്യത്തിലും, ഗുണകണങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് മലയാളി പ്രവര്‍ത്തിക്കും, തീര്‍ച്ച. പക്ഷേ, അത് 2007 ല്‍ ഉണ്ടാവുമോ, വുമോ, വുമോ?

    7. ഇന്നുവരെ നാമകരണം ചെയ്യാത്ത ഒരു പക്ഷി എങ്കിലും ഞാന്‍ കാണുമോ? അങ്ങനെ എന്റെ പേരു് അതിന്റെ ശാസ്ത്രനാമമായി സ്വീകരിക്കുമോ? (അത്രക്കും വേണ്ട അല്ലെ?)

    ക്വാര്‍ട്ടര്‍ വാങ്ങിച്ചുതന്നാല്‍ ചില ക്ലൂ തരാം :)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..