Friday, December 08, 2006

മല്ബാറി സിനിമയിലൂടെ ഒരു National Geographic Photographerനെ പരിചയപെടാം



പനി പിടിച്ച് കിടക്കുകയായിരുന്നു. ഒന്നും കാണാനില്ലാതിരുന്നപ്പോള്‍ കണ്ടുപോയി.
"അപരിചിതന്‍" എന്ന ഒരു ചള്‌ക്ക് പടം കണ്ട ക്ഷീണം ഇതുവരെ മാറീല്ല. Psycho, Vertigo, Birds എന്നി Alfred Hitchcock സിനിമകളുടെ സങ്കീത സംവിദായകനായ Bernard Hermannന്റെ സൌണ്ട് ട്രാക്ക് വാങ്ങി, തിരിക്കി കയറ്റിയ മ്യൂസിക്കാണു് ഇതിലുള്ളത്. Suresh Peter ഇതില്‍ എന്താണു് ചെയ്യതതെന്ന് മനസിലാകുന്നില്ല.

മമൂട്ടിയുടെ അഭിനയം സഹിക്കാന്‍ പറ്റാത്ത് ഒന്നാണു്.

വീജ ബോര്‍ഡിനെ "ഓജൊ ബോര്‍ഡ്" എന്നാണു് ഈ സിനിമയില്‍ എല്ലാവരും വിളിക്കുന്നത്. "മല്ബാറീസ്സ്" അല്ലെ സാരമില്ല.

മമ്മൂട്ടിയുടെ ഇം‌ഗ്ലീഷിനെ പറ്റി പറയണ്ടലോ. "Natasha get my equipments ready" Equipment എന്ന വാക്കിനു് plural equipment തന്നെയാണു്. script എഴുതിയവനെ പഴി പറയണോ? പറയാം. എങ്കിലും വിളിച്ചു പറയുന്നവന്‍ കൂടി ശ്രദ്ധിക്കണ്ടെ?

വല്ല തൊലിപ്പ് മലയാളം വാരികക്ക് പടമെടുക്കുന്ന് ഒണക്ക ഫൊട്ടോഗ്രാഫര്‍ എന്ന് പറഞ്ഞിരുന്നു എങ്കില്‍ ഞാന്‍ ഇതൊന്നും എഴുതുകില്ലായിരുന്നു. പതിനഞ്ജു വര്ഷം തുടര്‍ച്ചയായി ഈ (National Geographic Magazine) സാധനം കാശുകോടുത്ത് വായിക്കുന്ന ഒരുത്തനും മിണ്ടാതിരിക്കില്ല.

wild life ഫൊട്ടോഗ്രഫി എന്താണെന്നോ, അതിനുള്ള് സാമഗ്രികള്‍ എന്തൊക്കെയാണെന്നോ ഒന്നും പഠിക്കാതെ വെറുതെ National Geographic Photographer എന്നൊക്കെ പറഞ്ഞാല്‍ എല്ലാവരും ഒന്നും കേട്ടോണ്ടിരിക്കില്ല.

ആ ശ്രേഷ്ടമായ ബഹുമതി ഈ സിനിമയില്‍ വലിച്ച് കീറി കൊളമാക്കി. എന്റെ അറിവില്‍ National Geographic Photographers അരും തന്നെ 1997നു ശേഷം Film കാമറകള്‍ ഉപയോഗിക്കുന്നതായി അറിവില്ല.


ഇതില്‍ canon L series ലെന്സുകള്‍ ഒന്നും തന്നെ ഉപയോഗിച്ചു കണ്ടില്ല. Bird photography ചെയ്യുന്ന kit അല്ല Tiger, wild cats മുതലായ വന്യമൃഗങ്ങളെ എടുക്കാന്‍ ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും Tigerനെ ഫോട്ടോ എടുക്കാന്‍ camoflaged tentsഉം remote shutter release set upഉം ആണു് ഉപയോഗിക്കുക. കടുവയെ മരത്തിന്റെ മറവില്‍ ചാരി നിന്നു പടം എടുക്കാമായിരിക്കും, പക്ഷെ അത് അവശ്യമില്ലാത്ത് ഒരു Risk ആണു. National Geographic Photographerമാര്‍ എടുക്കാന്‍ പാടില്ലാത്ത് Risk.




ഒരിടത്ത് മമ്മൂട്ടി Zenit 12ന്റെ Photosniper mount ഉപയോഗിക്കുന്നതും കാണാം. ഇത് വളരെ ഭാരം കൂടിയ കമറയണു് NGM photographers ആരും Assignment കളില്‍ ഇതു ഉപയോഗിച്ചതായി അറിവില്ല. അതിനു് സാധ്യതയും ഇല്ല.

ഇന്ത്യയില്‍ തന്നെ സാമാന്യം ഭേതപെട്ട cinematographer എന്നറിയപെടുന്ന സന്തോഷ് ശിവന്‍ ഇതു സംവിതായകനോടു് ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു.





ഒരു Telefoto lense എങ്ങനെ കൈയില്‍ പിടിക്കണം എന്നു കൂടി നടന്‍ മമ്മൂട്ടിക്ക് ആരും പറഞ്ഞ് കോടുത്തില്ല എന്നതാണ ഖേദകരം.




ഇതില്‍ 25 ദിര്ഹത്തിനു കിട്ടുന്ന ഒരു ഉണക്ക Tripod ആണു NGM Wild life photographer ഉപയോഗിക്കുന്നത്. കണ്ടിട്ട് കരച്ചില്‍ വന്നു.

Photographer മാരെയും, Psychiartistsനേയും, കേരളത്തിലെ ആദിവാസികളേയും എല്ലാം നല്ല ഭേഷായിട്ട് അപമാനിക്കുന്നുണ്ട്. മൂനു് നാലു മാസത്തിനു ഒടുവില്‍ കണ്ട മല്ബാറി സിനിമ അങ്ങനെ അവസാനിച്ചു. നിങ്ങളാരും കാണാന്‍ മറക്കണ്ട.


ഇനി NGM Photographersന്റെ ഒരു പട്ടിക കാണു.


നമ്മള്‍ ജനങ്ങളെ നമ്മുടെ വിഢിത്വം വിളമ്പാന്‍ പറ്റിയ ഒരു അവസരമായി ആണു ഇന്ന് സിനിമ മാറിയിരിക്കുന്നതു്. വസ്തുനിഷ്ടമായ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും മലയാളം സിനിമ പരാചയപെടുന്നത് Research എന്നാ ആ കര്തവ്യത്തിലാണു്.

ഒരു National Geographic Photographerനെയും ആ മഹനീയമായ സ്ഥാപനത്തെയും നമ്മുടെ നാട്ടുകാരെ പരിചയപ്പെടുത്താനുള്ള നല്ല അവസരം ഈ സിനിമയിലൂടെ ഹത്ത്യ ചെയ്തിരിക്കുന്നു.

36 comments:

  1. മല്ബാറി സിനിമയിലൂടെ ഒരു National Geographic Photographerനെ പരിചയപെടാം

    ReplyDelete
  2. ആ പടത്തില്‍ ഇങ്ങിനെയും അലമ്പുകള്‍ ഉണ്ടായിരുന്നല്ലേ?

    അതില്‍ കാട്ടുമൂപ്പന്റെ, പുരികം തെഡ് ചെയ്ത, ലിപ്സ്റ്റിക്കൊക്കിയിട്ട വെളുവെളൂന്നിരിക്ക മോളെ കണ്ടും മറ്റുമെല്ലാം കാരണമായിരുന്നു ഇത്രേം നാളും ആ പടം ചുവ്വായില്ല എന്ന് ഞാന്‍ പറഞ്ഞു നടന്നിരുന്നത്.

    കൈപ്പള്ളി മാഷെ നന്ദി.

    ReplyDelete
  3. സന്തോഷ് ശിവന്റെ photography കാണാം എന്നുകരുതി കണ്ട സിനിമയ. തുടക്കം തൊട്ട് അവസാനം വരേ കുറ്റങ്ങളെയുള്ളു.
    പിന്നെങ്ങനെ പറയാതിരിക്കും? കാണികള്‍ എല്ലാം കഴുതകള്‍ എന്ന മുന്‍വിധിയോടെ എടുക്കുന്ന സിനിമകളല്ലെ നമ്മുടെ സിനിമകള്‍.
    പ്രണയം, വഞ്ചന, കൊലപാതകം, രാഷ്ട്രീയം, തുടങ്ങി മനുഷ്യ വികാരങ്ങളില്‍ അതിഷ്ടിതമായ കഥകള്‍ അല്ലാതെ, നമുക്ക് സുപരിചിതമല്ലാത്ത ഒരു പുതിയ കഥ പറഞ്ഞു തരാന്‍ കഴിവുള്ള കഥാകൃത്തുക്കളും കാണികളും ഇന്ന് മലയാളത്തില്‍ ഇല്ല. സങ്കല്പങ്ങള്‍ക്ക് പോലും മലയാളിക്ക് പരിമിതികളുണ്ട്. ആ പരിമിതികള്‍ കടന്നു പുതിയ ദൃവങ്ങള്‍ കാണികളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ മലയാളി ഇനിയും ഒരുപാട് വളരണം.

    ReplyDelete
  4. ഇതൊക്കെ എല്ലാ സിനിമയിലും സാധാരണയല്ലേ, കൈപ്പള്ളീ? ഹോളിവുഡിലെ അതികായര്‍ പടച്ചു വിടുന്ന സിനിമകളിലെ കമ്പ്യൂട്ടര്‍ ഉപയോഗം കണ്ടാല്‍ ചിലപ്പോഴെങ്കിലും ചിരി വരും. പാസ്‍വേഡ് ബ്രേയ്ക് ചെയ്ത് സെക്യൂരിറ്റി ഡാറ്റ കരഗതമാക്കുന്ന രീതി കണ്ടിട്ടില്ലേ? 24 ഇഞ്ച് മോണിറ്റര്‍ സ്ക്രീനില്‍ "Your Password Please: " എന്നുമാത്രം എഴുതിവരും. നാലു പ്രാവശ്യം ശ്രമിച്ചാല്‍ സുഖമായി അകത്തുകടക്കുകയും ചെയ്യും.

    റിസര്‍ച്ചിന് കാശില്ലാത്തതു കൊണ്ടോ, കമ്പ്യൂട്ടര്‍ കണ്ടിട്ടില്ലാത്തതു കൊണ്ടോ ഒന്നുമല്ലല്ലോ ഇങ്ങനെയൊക്കെ പടച്ചു വിടുന്നത്. ബഹുഭൂരിപക്ഷം വരുന്ന സാമാന്യ ജനത്തിന് ഇതൊക്കെ മതി. 1% താഴെ മാത്രം വരുന്ന ഡൊമെയ്ന് അറിവ് ഉള്ളവരെ ബോധ്യപ്പെടുത്താന്‍ സമയവും പണവും വെറുതേ കളയേണ്ട എന്ന വിചാരമാവാം.

    ReplyDelete
  5. സന്തോഷ്:
    ഹോളിവുഡ് സിനിമയെ പറ്റി ഞാന്‍ പറഞ്ഞില്ല സുഹൃത്തെ. ഹോളിവുഡില്‍ ഇറക്കുന്ന സിനിമയിലെ പരാമര്‍ശം ഒരു മലയാളം ബ്ലോഗില്‍ വേണ്ട എന്നു കരുതിയാണു ഞാന്‍ ഇവിടെ എഴുതാത്തത്. IMDB യില്‍ സ്ഥിരമായി ഞാന്‍ ഹോളിവുഡ് സിനിമകളെ പരാമര്‍ശിക്കാറുണ്ട് ഇവിടെ വായിക്കാം.

    എന്തെടുത്താലും വെള്ളക്കാരന്‍ ഉണ്ടാക്കിയ കുന്ത്രാണ്ടവുമായി താരതമ്യം ചെയ്യണോ? നാം പടച്ചുവിടുന്ന തരം താണ സൃഷ്ടികള്‍ നാം തന്നെ പരാമര്‍ശിക്കണം. നന്നാക്കാന്‍ ശമിക്കണം. വല്ലവന്റേയും ഭാഷയില്‍ നിര്മ്മിച്ച സിനിമയിലെ കുറ്റം പറഞ്ഞാല്‍ മലയാള സിനിമ നന്നാവുമോ?


    വഴിപോക്കന്‍:

    ഈ സിനിമയില്‍ ഒരു psychiatrist വെറും ഒരു അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന ഒരു മന്ത്രവാതിനിയായി ചിത്രീകരിക്കുന്നു. അന്ധവിശ്വാസം അകറ്റാന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിക്കുന്ന ഒരു സമൂഹമാണു psychiatry പരിശീലികര്‍. മഹാനായ ശ്രീ A.T. കോവൂരും ഒരു psychiatrist ആയിരുന്നു.

    ആദിവാസികളെ ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് വളരെ മോശമായി ആണു്. ഇതു നാം എങ്ങനെ അങ്കീകരിക്കുന്നു?

    ഒന്നികില്‍ സിനിമ എന്നെ entertain ചെയ്യണം. അല്ലെങ്കില്‍ എന്നെ informചെയ്യണം. അതുമല്ലെങ്കില്‍ എന്നെ ചിന്തിപ്പിക്കണം. ഇതില്‍ ഒരു നല്ല വശവും കാണാന്‍ എനിക്ക് കഴിയുന്നില്ല. എന്തുകൊണ്ട് നാം ഇതു നിസാരമായി കാണുന്നു?

    ReplyDelete
  6. സംവിധാനയകന് നാഷണല്‍ ജിയോഗ്രാഫിക്കിനെകുറിച്ച് കൈപ്പള്ളി പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യം ഒന്നും ഇല്ല.നാഷണല്‍ ജിയ്യൊഗ്രാഫി ചാനലിനു വേണ്ടി ദോക്ക്യുമെന്റികള്‍ ചെയ്യുന്ന സന്തോഷ് ശിവന്റെ അനുജനാണ് അപരിജിതന്റെ സംവിധായകന്‍.

    പിന്നെ എന്തേ ഇങ്ങനെ എന്നു ചോദിച്ചാല്‍ മലയാളിയല്ലെ ഇങ്ങനെ ഒക്കെ മതി എന്നായിരിക്കും.

    http://www.hindu.com/mag/2006/08/27/stories/2006082700070500.htm

    ReplyDelete
  7. ഡീറ്റെയി‌ൽ‌സ് ആര് ശ്രദ്ധിക്കാനാ?

    നാഷണൽ ജ്യോഗ്രാഫിക്ക് മാസിക വരുത്തുന്ന എത്ര മലയാളികൾ ഉണ്ടാകും?

    നാഷണൽ ജ്യോഗ്രാഫിക്ക് സൊസൈറ്റിയുടെ അസൈന്മന്റുകളെക്കുറിച്ചും, അവ ചെയ്തിട്ടുള്ള പുലികളെക്കുറിച്ചും ഒക്കെ ഈ ചപ്പടാച്ചി സിനിമ കാ‍ണുന്ന എത്ര മലയാളികൾക്കറിയാം?

    നാഷണൽ ജ്യോഗ്രഫിക്ക് എന്നു പറഞ്ഞാൽ കേബിളിൽ വരുന്ന ഒരു ചാനൽ മാത്രമാണെന്ന് ധരിച്ചിരിക്കുന്ന സാധാ മലയാളിയെ ആണ് ചേട്ടായീ അവർ ടാർഗറ്റ് ഓഡിയൻ‌സായി കണ്ടിട്ടുള്ളത്.

    തുളസീ, സന്തോഷിന്റെ അനിയൻ നാഷണൽ ജ്യോഗ്രഫിക്ക് ചാനലിനു വേണ്ടി വീഡിയോ ഡോക്യുമെന്ററി എടുക്കുന്നയാളല്ലേ? അതും നാഷണൽ ജ്യോഗ്രാഫിക്കിനു വേണ്ടി അസൈന്മെന്റ്സിനു പോണവരും തമ്മിൽ രാത്രീം പകലും പോലെ വ്യത്യാസമുണ്ട്.

    മമ്മൂട്ടിയെക്കുറിച്ചുണ്ടായിരുന്ന ചില നല്ല ധാ‍രണകൾ കൂടെ പൊളിഞ്ഞുകിട്ടി! പോട്ടെ!

    ReplyDelete
  8. This comment has been removed by a blog administrator.

    ReplyDelete
  9. മലയാളികള്‍ മാത്രമല്ല , സൌത്തേഷ്യന്‍മാര്‍ പലപ്പോഴും ഈ തെറ്റ് കാണിക്കാറുണ്ട് ,

    equipment പകരം പ്ളൂരല്‍ ആയി അവര്‍ equipments

    ഉപയോഗിക്കുന്നത് ,

    ReplyDelete
  10. കലേഷേ,
    വ്യത്യാസം അറിയാഞ്ഞിട്ടല്ല.നാഷണല്‍ ജിയോഗ്രാഫിക്കിന് വേണ്ടി ഡൊക്ക്യുമെന്റി എടുക്കുന ഒരാള്‍ക്ക് നാറ്റ് ജിയോ മാഗസീനിനെകുറിച്ചും സ്വാഭാവികമായും അറിവുണ്ടായിരിക്കും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

    അറിയാഞ്ഞിട്ടല്ല,ഇങ്ങനെയൊക്കെ മതി എന്ന മനോഭാവത്തില്‍ വരുത്തി വെച്ച അലമ്പുകള്‍ തന്നെയയിരിക്കാം ഇതൊക്കെയും.

    ഞാനും വായിക്കാറുണ്ട്, പഴയതാണെങ്കിലും നിരത്തുവക്കില്‍ നിന്നും അമ്പതു രൂപ കൊടുത്തു വാങ്ങിയിട്ട്.

    ReplyDelete
  11. കൈപ്പള്ളി കണ്ടുപിടിത്തങ്ങളും നിര്‍ദേശങ്ങളും കൊള്ളാം. പക്ഷെ അല്‍പ്പം വൈകിപ്പോയില്ലേ എന്നൊരു സംശയം.
    നാഷണല്‍ ജിയോഗ്രഫിക്കുവേണ്ടി ഫോട്ടോ എടുക്കുന്ന മറ്റു കഥാപാത്രം ഇപ്പോള്‍ നാട്ടില്‍ അലഞ്ഞു തിയിരുന്നുണ്ട്. ആളുടെ പേര് ഡിജോ ജോണ്‍. പുള്ളി ചിത്രശലഭങ്ങളുടെ സ്പെഷ്യലിസ്റ്റാണ്.
    രഞ്ജന്‍ പ്രമോദിന്‍റെ സംവിധാന അരങ്ങേറ്റമായ ഫോട്ടോഗ്രാഫര്‍ എങ്ങനെയെങ്കിലും ഒന്ന് കാണാന്‍ പറ്റുമോ എന്ന് നോക്ക്. അതില്‍ ഇതിനേക്കാള്‍ വലിയ തമാശകളുണ്ടാവും.

    ReplyDelete
  12. കൂട്ടരെ:
    വ്ഷമിക്കരുത്. സന്തോഷ് ശിവനും സഞ്ജീവ് ശിവനും എല്ലാം ഇന്ത്യയില്‍ പുലികളായിരിക്കാം. Natgeo TV യില്‍ വിഡിയോ എടുക്കാന്‍ വലിയ പുലിയോന്നും ആവണം എന്നില്ല. അതില്‍ 3rd party content providers ധാരാളം ഉണ്ട്. അവര്‍ ആരും NatGeo Staff അല്ല. ഇനി natgeo മാസികയിലെ കഥ വെറെയാണു്. അതില്‍ staff photographer അവണമെങ്കില്‍ പുലിയല്ല പുപ്പുലി തന്നെയാവണം. ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന തരത്തിലുള്ള ഒരു 3rd rate മുഴുക്കുടിയനല്ല. പിന്നെ National Geographic Society യുടെ മാസികയുടെ Staff photographer ആയി കേരളത്തില്‍ ജനിച്ചു വളര്ന്ന ആരും തന്നെയില്ല.

    വേറെ ഒന്നും കണ്ടില്ലെ പടമെടുക്കാന്‍? ഒരോര്ത്തര്‍ക്ക് ഓരോ range ഉണ്ട്. അതില്‍ അടങ്ങി ഒതുങ്ങി നില്ക്കണം.

    ReplyDelete
  13. കൈപ്പള്ളി ചേട്ടാ,
    താങ്കളുടെ നിരീക്ഷണങ്ങള്‍ തികച്ചും ശരിയാണ്. എന്നാലും ഒരു ‘ചള്ക്ക്’ മലയാളം സിനിമയെടുക്കുന്ന സംവിധായകന്‍ എത്ര പുപ്പുലിയായാലും ഇതൊക്കെത്തന്നെയേ ചെയ്യൂ എന്നെനിക്ക് തോന്നുന്നു. കാരണം അയാള്‍ ലക്ഷ്യം വെയ്ക്കുന്ന പ്രേക്ഷകവിഭാഗം നിക്കോണിന് പകരം ക്യാമറയുടെ കട്ടൌട്ട് കയ്യില്‍പ്പിടിച്ച് നില്‍ക്കുന്ന മമ്മൂട്ടിയെ കണ്ടാലും കയ്യടിയ്ക്കുന്നവരാണ്. നിര്‍ഭാഗ്യകരമെന്ന് തന്നെ പറയാം ആവറേജ് മലയാളം സിനിമാ പ്രേക്ഷകന്‍ ഇതിനെ പറ്റിയൊന്നും അറിവുള്ളയാളോ പ്രാധാന്യം നല്‍കുന്നയാളോ അല്ല.

    എങ്കിലും തീരെ ഹോം വര്‍ക്ക് ചെയ്യാതെയാണ് പല കഥയുടേയും ബേസായിട്ടുള്ള സംഭവങ്ങള്‍ പോലും ചിത്രീകരിക്കുന്നത് എന്ന് പറയാതെ വയ്യ.

    ReplyDelete
  14. വൈദ്യുതബള്‍ബിന്നടിയില്‍ നാണയം ഉപയോഗിച്ച് ഫ്യൂസ് എരിച്ച് ഒരു പ്രദേശത്തെ തന്നെ വൈദ്യുതിബന്ധം ഇല്ലാതാക്കുന്നതായ ദൃശ്യം ചില പ്രഗത്ഭരുടെ ചിത്രത്തില്‍ പോലും കണ്ടിട്ടുണ്ട്, മലയാളത്തില്‍. അതുപോലെ സിനിമകളിലെ കോടതിരംഗങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തവയാണെന്ന് കോടതി കണ്ടിട്ടുള്ളവര്‍ പറയുന്നു.

    ReplyDelete
  15. സുരലോഗം:
    oh how exciting. and how is that related to this cinema?

    ReplyDelete
  16. നല്ല ലേഖനം, കൈപ്പള്ളീ.

    സിനിമ ഞാന്‍ കണ്ടിട്ടില്ല. കണ്ടാല്‍ത്തന്നെ, “അപാരം”, “കലക്കന്‍” തുടങ്ങിയവ പറഞ്ഞു മിഴിച്ചിരുന്നേനേ. കാരണം, എനിക്കു ക്യാമറയെപ്പറ്റി ഒന്നുമറിയില്ലല്ലോ. സ്വന്തം വിരലിന്റെ പടം ഏറ്റവും കൂടുതല്‍ തവണ എടുത്തിട്ടുള്ള ഒരു ഫോട്ടോഗ്രാഫറാണു ഞാന്‍ :)

    അറിവുള്ളവര്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞുതരുന്നതു വളരെ നല്ല കാര്യം. നന്ദി.

    പിന്നെ, സിനിമയുടെ കാര്യം തുളസി പറഞ്ഞതു തന്നെ. വടക്കന്‍ പാട്ടു സിനിമകളില്‍ നിന്നു മാത്രം എനിക്കോര്‍മ്മയുള്ള ചില കാര്യങ്ങള്‍:

    1) ചിത്രം “പൊന്നാപുരം കോട്ട”. വടക്കന്‍ പാട്ടിന്റെ കാലത്തുള്ള കഥ. ജി. കെ. പിള്ള ഒരു ചതുരംഗമത്സരത്തിനു തയ്യാറെടുക്കുന്നു. ഉപയോഗിക്കുന്നതു് കാര്‍ഡ്‌ബോര്‍ഡ് ബോര്‍ഡും പ്ലാസ്റ്റിക്ക് പീസുകളും. പീസുകള്‍ ഇന്നു കാണുന്നതു തന്നെ. വിളക്കു പോലെയുള്ള മന്ത്രി(Queen)യും castle പോലെയുള്ള തേരും വെട്ടുള്ള അറ്റം കൂര്‍ത്ത ആനയുമൊക്കെ. ഇതു് പത്തൊന്‍പതാം നൂറ്റാണ്ടില്‍ Staunton എന്ന ആള്‍ ഉണ്ടാക്കിയ ഡിസൈനാണു്. അതിനും നൂറുകൊല്ലം കഴിഞ്ഞും ഇന്ത്യയില്‍ ആളുകള്‍ വാഴത്തട വെട്ടി കരുക്കളും ഓലക്കാല്‍ കീറി കളങ്ങളും ഉണ്ടാക്കിയിരുന്നു. തടി കൊണ്ടും മറ്റും ഉണ്ടാക്കുന്ന പീസുകള്‍ക്കും ആ ആകൃതിയായിരുന്നു.

    2) ബ്ലൌസിനടിയില്‍ ബ്രേസിയര്‍ ധരിക്കുന്ന പെണ്ണുങ്ങളെ (ബ്ലൌസ് സുതാര്യമായതുകൊണ്ടു് അതിന്റെ കോണും മൂലയുമൊക്കെ കാണാം.) വടക്കന്‍ പാട്ടു സിനിമകളില്‍ കാണാം. ഇതൊക്കെ എന്നാണു് ഇന്ത്യയില്‍ വന്നതു്?

    3) ചിത്രം “പാലാട്ടു കോമന്‍”. കോമന്‍ (സത്യന്‍) ഒളിച്ചു ഉണ്ണിയമ്മയുടെ വീട്ടില്‍ കടക്കുന്നു. ഹനുമാന്‍ ലങ്കയില്‍ കടക്കുന്നതുപോലെ. അപ്പോള്‍ ഉണ്ണിയമ്മയുടെ ആങ്ങളമാര്‍ ഇരുന്നു് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ ഹനുമാന്‍ ലങ്കയില്‍ കയറുന്ന ഭാഗം വായിക്കുന്നു:

    ജനകനരപതിവരമകള്‍ക്കും ദശാസ്യനും
    ചെമ്മേ വിറച്ചിതു വാമഭാഗം തുലോം...


    വടക്കന്‍ പാട്ടുകള്‍ക്കു ശേഷമാണു് എഴുത്തച്ഛന്‍ ജീവിച്ചിരുന്നതു് എന്നാണു് എന്റെ ഓര്‍മ്മ.

    4) ചിത്രം “കണ്ണപ്പനുണ്ണി”. ഷീല 21 ദിവസം കൊണ്ടു മരം വെട്ടുകാരനായിരുന്ന പ്രേം നസീറിനെ സകല വിദ്യകളും പഠിപ്പിക്കുന്നു. (ഇങ്ങനെയൊരു ഗുരുവിനെ കിട്ടിയിരുന്നെങ്കില്‍!) സംസ്കൃതത്തിലൊക്കെ അപാര വിവരം. അയാള്‍ എല്ലാവരെയും തോല്‍പ്പിച്ചു് എല്ലാറ്റിലും ഒന്നാമനാകുന്നു. അതു കഴിഞ്ഞു് ഷീല പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. അപ്പോള്‍ നസീര്‍ നിങ്ങള്‍ എന്റെ ഗുരുവാണെന്നു പറഞ്ഞു നിരസിക്കുന്നു. ഇങ്ങനെ കണ്ണടച്ചു പറയുന്നു: “ഓം ഗുരുവേ നമഃ”

    “ഗുരുവിനു നമസ്കാരം” എന്നതിന്റെ സംസ്കൃതം “ഗുരവേ നമഃ” എന്നാണു്. “ഗുരുവേ” എന്നല്ല.

    ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍! ആദ്യം താഴെ വീണ വിമാനത്തില്‍ പിന്നീടു വീണ ജെയിംസ് ബോണ്ട് സ്വന്തം കഴിവുകൊണ്ടു് വായുവില്‍ ആയമെടുത്തു് എത്തിപ്പിടിച്ചു് അക്കത്തു കയറി നായികയെ രക്ഷപ്പെടുത്തുന്നതു ഈയിടെയല്ലേ നമ്മള്‍ കണ്ടതു്?

    ReplyDelete
  17. കൈപ്പള്ളീ,
    ഇന്ത്യന്‍ സിനിമകളിലെ സ്ഥിരം സീന്‍ ഒന്ന് ഇങ്ങനെ:
    വാദിയേയും പ്രതിയേയും രണ്ട്‌ കൂട്ടില്‍ നിര്‍ത്തി നടുക്കൊരു വക്കീല്‍ നിന്ന് "നിന്നെ ഇവന്‍ ബാലാത്സംഗം ചെയ്തെന്നു പറയുന്ന ദിവസം ഇവന്‍ പൂനയിലായിരുന്നെന്നതിനു തെളിവുണ്ട്‌." എന്നു പറയുമ്പോള്‍ പ്രതി നിന്നു ചിരിക്കുകയും ഉടന്‍ വാദി പൊട്ടിക്കരഞ്ഞുകൊണ്ട്‌ "അല്ല ഇയ്യാള്‍ ഈ ദുഷ്ടന്‍.." ജഡ്ജി ഉടനേ ഒരു ചുറ്റിക എടുത്ത്‌ മേശപ്പുറത്തിട്ട്‌ രണ്ടടി. "സൈലന്‍സ്‌"
    അനംഗാരിയോ പച്ചാളമോ ഇതു കണ്ടാല്‍ എഴുന്നേറ്റു നിന്ന് കൂവും.

    ദുബായി എന്ന സിനിമയില്‍ ഭയങ്കര ആസ്ത്രേലിയന്‍ ആക്സന്റുള്ള ഒരുത്തനോട്‌ മമ്മൂട്ടി "നൂറ്റാണ്ടുകള്‍ നിന്റെ നാട്ടുകാര്‍ ഇന്ത്യയെ ഭരിച്ചു." എന്നു പറയുമ്പോള്‍ നമ്മള്‍ ങേ അങ്ങനേയും സംഭവം ഉണ്ടായോ എന്ന് ആലോചിച്ചു പോകും, പക്ഷേ നാട്ടുകാര്‍ ആസ്ത്രേലിയനെ ബ്രിട്ടീഷുകാരനായി കണ്ടോളും. അതും പോകട്ടെ, അപ്പടത്തിന്റെ ക്ലൈമാക്സില്‍ വില്ലനെ ഇട്ടോടിക്കുമ്പോള്‍ അവന്‍ ഹെലിക്കോപ്റ്ററിന്റെ പ്രൊപല്ലറില്‍ തലയടിച്ച്‌ മരിക്കുന്നു. അവനു പത്തടി നീളമുണ്ടോ അതോ മേല്‍പ്പോട്ട്‌ ചാടി ആത്മഹത്യ ചെയ്തതാണോ?

    എല്ലാ നാട്ടിലും പടത്തില്‍ തെറ്റുകള്‍ പതിവാണ്‌, മിക്കവരും അതറിയുന്നില്ലെന്നു മാത്രം.
    ഡൈ ഹാര്‍ഡ്‌ 2 എന്ന സിനിമ ഇറങ്ങുന്ന കാലത്ത്‌ വിമാനങ്ങള്‍ ഇന്‍കമിംഗ്‌ ഫോണ്‍ കാള്‍ അക്സപ്റ്റ്‌ ചെയ്തിരുന്നില്ല, പടത്തിലതുണ്ട്‌. അതിലെ എല്ലാ ഗ്രനേഡും പത്തിരുപത്‌ സെക്കന്‍ഡ്‌ സമയമെടുത്താണ്‌ പൊട്ടുന്നത്‌. യഥാര്‍ത്ഥത്തിലത്‌ അഞ്ചു
    സെക്കന്‍ഡ്‌ സമയമേയുള്ളു ഡിറ്റോണേഷനു ശേഷം, അപ്പോള്‍ നായകന്‍ ഓടുന്നത്‌ എടുക്കവയ്യല്ലോ.

    സ്പീല്‍ബര്‍ഗിന്റെ ഇന്‍ഡിയാനാജോണ്‍സ്‌ നടത്തുന്ന ലാസ്റ്റ്‌ ക്രുസേഡില്‍ ഹിറ്റ്ലര്‍ വലം കൈ കൊണ്ട്‌ എഴുതുന്നതായി കാണിക്കുന്നു, ഹിറ്റ്‌ലര്‍ ഇടം കയ്യനാണ്‌ മാത്രമല്ല അയാള്‍ സ്വന്തം പേര്‍ എഴുതുന്നത്‌ തെറ്റിച്ചുമാണ്‌ Adolph എന്ന്.

    അപരിജിതന്‍ മനുഷ്യനെ വടിയാക്കുന്ന പരട്ട പടമായിരുന്നെന്ന കാര്യം പക്ഷേ സത്യം.

    ReplyDelete
  18. രാമായണം സീരിയലില്‍ സീതയുടെ കൈയ്യില്‍ അച്ചുകുത്തിയ രണ്ട് വലിയ പാടുണ്ടായിരുന്നു :)

    നല്ല നിരീക്ഷണം, നിഷാദ്.

    ReplyDelete
  19. നല്ല നിരീക്ഷണങ്ങള്‍ കൈപ്പള്ളീ

    ReplyDelete
  20. എനിക്കീ സിനിമയിലെ തെറ്റുകള്‍ കണ്ടുപിടിക്കുന്നത് വല്യ ഇഷ്ടമുള്ള കാര്യമാ..
    അപ്പോ ആ കളക്ഷനിലേക്കു ചേര്‍ക്കാനിത്തിരി വിവരമുള്ള തെറ്റുകള്‍

    ReplyDelete
  21. ടി.വി.യില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത്, തെളിവ് സഹിതം സിനിമയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുള്ള ശ്രമം ശ്ലാഘനീയം തന്നെ. നിരീക്ഷണങ്ങള്‍ അസ്സലായി.

    ഏതോ ഒരു മലയാളം ചാനലില്‍ സെന്‍സര്‍ബോര്‍ഡ് കൊച്ചുണ്ണി എന്ന ഒരു പ്രോഗ്രാം ഉണ്ട്. അതില്‍ എല്ലാ ആഴ്ചയും ഏതെങ്കിലും ഒരു സിനിമയിലെ തെറ്റ് ചൂണ്ടിക്കാണിക്കറുണ്ട്. എനിക്ക് ഇപ്പോള്‍ ഓര്‍മ്മ വരുന്നത് അച്ചുവിന്റെ അമ്മ എന്ന സിനിമയില്‍ മീരയ്ക്ക് ഒരു സാരി സമ്മാനം കൊടുത്ത കൂട്ടുകാരി, ദോശമാവ് ദോശപ്പലകയില്‍ ഇട്ടിട്ട് കുറച്ച് കഴിഞ്ഞ് കരിഞ്ഞ ചപ്പാത്തി എടുക്കുന്ന സീനാണ്. ആ തെറ്റ് ഒഴിവാക്കാതിരുന്നതിന് എന്ത് ന്യായം?

    ഒരു ചിന്ന സ്വയം പരസ്യം: ബൂലോക ക്ലബ്ബിലെ രണ്ടാം പോസ്റ്റില്‍ രസതന്ത്രം എന്ന സിനിമയില്‍ മോഹന്‍ലാല്‍ കാണിച്ച തെറ്റുകള്‍ ഒരു കമന്റില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. കമന്റ് കോപ്പി പേസ്റ്റ് ചെയ്യുന്നില്ല.

    ReplyDelete
  22. കൈപ്പള്ളീയുടെ concern മനസിലായി. പക്ഷെ ഇതൊന്നും ഞങ്ങള്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വേണ്ടെന്നേ...
    എത്ര തിരക്കായാലും ‘ബ്ലാക്കിലെങ്കിലും’ ടിക്കെറ്റെടുത്ത് പടം കാണണം. തീപ്പൊരി ഡയലോഗ് കേട്ട് കൈ അടിക്കണം. ജഗതിയുടെ മുഖം കണ്ടാല്‍ മതി ഞങ്ങള്‍ ഛിരിക്കും. പാട്ടു വരുമ്പോള്‍ കൂടെ പാടണം ഇഷ്ടമായില്ലെങ്കില്‍ പുറത്തിറങ്ങി സിഗരറ്റ് വലിക്കണം. ഒന്നു നീട്ടികൂകണം.
    അല്ലാതെ നാഷണല്‍ ജിയോഗ്രഫി യുടെ ലെവലില്‍ തന്നെ ആ ഫോട്ടോഗ്രാഫര്‍ ഉപയോഗിക്കുന്ന എക്യുപ്മെന്റുകള്‍, അതിന്റെ കണ്ടിന്യുറ്റി എന്നിവയൊന്നും ഞങ്ങള്‍ തിരഞ്ഞു സമയം കളയാറില്ല്ല.

    ഇതേ മമ്മൂട്ടി തന്നെ ‘മനു അങ്കിളിലോ‘ ‘ഇന്ദ്രപ്രസ്ഥത്തിലോ‘ മറ്റോ പറഞ്ഞു, “ഞാന്‍ അഡോബിക്കു വേണ്ടി ലോട്ടസ് നോട്ട്സ് എഴുതുകയാണെന്ന്.“ ഞങ്ങളൊക്കെ മൂക്കത്ത് വിരല്‍ വച്ച് സന്തോഷിച്ചു. അതിശയിച്ചു.

    മറ്റൊരു ചിത്രത്തില്‍ സുരേഷ് ഗോപി, വെടികൊണ്ട് മരിച്ചുകിടക്കുന്ന യാളിന്റെ ചിത്രം പോലീസ് കമ്പ്യൂട്ടര്‍ സെല്ലില്‍ വച്ച് സ്കാന്‍ ചെയ്ത് അഡോബി ഫോട്ടോഷോപ്പില്‍ അയാളുടെ “ബ്ലഡ് സ്റ്റൈന്‍ ഇന്റന്‍സിറ്റി” ചെക്ക് ചെയ്യുന്നതു കണ്ടു. (ചിത്രം എഫ് ഐ ആര്‍)
    മിക്കവാറും ദിവസങ്ങളും ഫൊട്ടോ ഷോപ്പ് ഓപ്പണ്‍ ചെയ്തു വര്‍ക്ക് ചെയ്യുന്ന എന്റെ കണ്ണു തള്ളി. കണ്ണു നിറഞ്ഞു.

    അന്യന്‍ എന്ന തമിഴ് ഹിറ്റ് ചിത്രത്തില്‍ ഗൂഗിളിന്റെ സെര്‍വര്‍ കാണിക്കുന്നുണ്ട്.. ഒരു പാട് പേഗുകളിങ്ങനെ അന്തരീക്ഷത്തില്‍ പരന്നു കിടക്കുന്നതായിട്ട്.
    ഇതൊക്കെ വഴി തെറ്റിക്കലാണ് കൈപ്പള്ളീ.
    ഇതൊക്കെ ഞങ്ങള്‍ക്കറിയാം. എന്നിട്ടും ഞങ്ങള്‍ തീയറ്ററില്‍ പോയി ഇരുന്നു പടം കാണാന്‍ ശ്രമിക്കും.

    വംശനാശം സംഭവിക്കാന്‍ പോകുന്ന സാധനമാണീ സിനിമാ തീയറ്ററുകള്‍. എന്റെ മനസില്‍ അതിനെ കുറിച്ചുള്ള അവലാതിയാണ്. അല്ലാതെ National Geographic Photographer നെ പോര്‍ട്രൈറ്റ് ചെയ്തതില്‍ ട്രൈപ്പോടിന്റെ വിലയും ക്യാമറ പിടിക്കുന്നതിന്റെ സ്റ്റൈലും അല്ല. അതൊക്കെ ഞങ്ങള്‍ സഹിച്ചെന്നെ...
    അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ..
    എനിക്ക് ഔട്ട് ലുക്ക് എക്സ്പ്രസില്‍ ഒരു പാട്ട് കമ്പോസ് ചെയ്യാനുണ്ട്.

    ReplyDelete
  23. ഇന്നലെ ഞാനൊരു ഇംഗ്ലീഷ് സിനിമ വീണ്ടും കണ്ടു “ദി ഗോസ്റ്റ്” (എന്തൊ എനിക്കതു വീണ്ടും കാണുവാനിഷ്ടമാണ്) അതില്‍ വൂപി ഗോള്‍ഡ്ബര്‍ഗ്ഗ് റിത്താമില്ലര്‍ എന്ന പേരില്‍ ബാങ്കില്‍ നിന്നും മില്യണ്‍ കണക്കിന് പൈസ എടുത്ത് അക്കൌണ്ട് ക്ലോസ് ചെയ്യുന്ന രംഗമുണ്ട് വളരെ സിമ്പിളായിട്ട് -മലയാളത്തില്‍ മാത്രമല്ല കൈപ്പള്ളീ

    ReplyDelete
  24. Vempally|വെമ്പള്ളി:

    എന്റെ മൂനാമത്തെ കമന്റ് ഒന്നുകൂടി വായിക്ക്. മനസിലായില്ലെങ്കില്‍ വിട്ടുകള. വീണ്ടും വീണ്ടും പറഞ്ഞ് സമയം കളഞ്ഞിട്ട് എനിക്കെന്തു കിട്ടാന്‍.

    നമ്മുടെ സിനിമകളുടെ ആന മണ്ടത്തരം താരതമ്മ്യം ചെയ്യാന്‍ ഹോളിവുഡ്ഡിന്റെ സൂപ്പര്‍ ഹിറ്റുകളെ മാത്രമെ കിട്ടിയോള്ളൊ.

    ആനയും പുഴുവും തമ്മില്‍ എന്തിന comparison നടത്തുന്നത്.

    Lord of The Rings (Trilogy) യിലും ഒണ്ട് തെറ്റുകള്‍ പക്ഷെ അത് കാരണം അത് നല്ല സിനിമ അല്ലാതാകുന്നില്ല. കരണം ആ തെറ്റുകളെ അതിജീവിക്കുന്ന മഹത്തരമായ ഒരു കഥയും ദൃശ്യ വിരുന്നും അവര്‍ ഒരുക്കി. മലയാളം സിനിമകളുടെ തെറ്റുകള്‍ എന്നാല്‍ എല്ലാരും ശ്രദ്ധിക്കുന്നു. കാരണം മലയാളം സിനിമയില്‍ പലപ്പോഴും നമുക്കെല്ലാം അറിയാവുന്ന കഥകളാണല്ലോ അവതരിപ്പിക്കാര്‍ പതിവ്.

    ReplyDelete
  25. njs ഇങ്ങിനെ ഒരു സംഭവമ്മൂണ്ടായത് അറിയേണ്ട :)

    ReplyDelete
  26. 'അപരിചിതന്‍’ കണ്ടിറങ്ങിയ എത്രപേര്‍ ഇതിനെക്കുറിച്ചൊക്കെ ചിന്തിച്ചിരിക്കും. സത്യത്തില്‍ സംവിധായകന്മാര്‍ ഇതൊക്കെയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്, എന്നാല്‍ അതിനെക്കുറിച്ച് പഠിക്കുവാനോ അത്രയും ആത്മാര്‍ത്ഥതയോടെ ചിത്രീകരിക്കുവാനോ അവരാരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. മറ്റൊരു കാര്യമുള്ളത്, നാഷണല്‍ ജ്യോഗ്രഫിക്കുകാരുപയോഗിക്കുന്ന എല്ലാ സന്നാഹങ്ങളെക്കുറിച്ചും സംവിധായകന് അറിയാമെന്നിരിക്കട്ടെ, അവയൊക്കെ ഇത്രയെളുപ്പത്തില്‍ ലൊക്കേഷനിലെത്തിക്കുവാന്‍ ഛായാഗ്രാഹകന് അല്ലെങ്കില്‍ സെറ്റ് ഒരുക്കുന്നവര്‍ക്ക് കഴിയുമോ? ഇനി കഴിയുമെന്നു തന്നെയിരിക്കട്ടെ അതിനൊക്കെയും വാടക നല്‍കുവാന്‍ കേരളത്തിലെ നിര്‍മ്മാതാക്കള്‍ക്ക് കഴിയുമോ? അതും കഴിയുമെങ്കില്‍ അത്രയും ചിലവുകൂടിയ സാമഗ്രികള്‍, കൃത്യതയ്ക്കുവേണ്ടി മാത്രം, വാടകയ്ക്കെടുക്കുവാന്‍ നിര്‍മ്മാതാക്കള്‍ക്ക് മനസുണ്ടാവുമോ? അങ്ങിനെ മനസുണ്ടായി പടമിറക്കിയാല്‍ തന്നെയും ദുര്‍ബലമായ കഥയും, മോശം സംവിധാനവുമൊക്കെയാണെങ്കില്‍ പടം വിജയിക്കുമോ? നമ്മുടെ സിനിമ വ്യവസായം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും ഈ രീതിയിലുള്ള തല്ലിക്കൂട്ടലുകള്‍ക്ക് നമ്മുടെ സംവിധായകരേയും തിരക്കഥാകൃത്തുകളേയും നിര്‍മ്മാതാക്കളേയും പ്രേരിപ്പിക്കുന്നത് എന്നാണു തോന്നുന്നത്.
    --
    പിന്നെ, മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍ ചിത്രത്തിലുള്ള റോള്‍ എന്നത് ഒരു ഫോട്ടോഗ്രാഫറുടേതല്ല. കാട്ടില്‍ ചുറ്റിക്കറങ്ങുവാനൊക്കുന്ന ഒരു ജോലി നോക്കിയപ്പോള്‍ സംവിധായകനു തോന്നി ആ കഥാപാത്രത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാക്കാമെന്ന്. എങ്കില്‍ പിന്നെ എന്തിനാ കുറയ്ക്കുന്നെ നാ.ജോ. മാഗസീനിന്റെ തന്നെ ഫോട്ടോഗ്രാഫറായിക്കോട്ടെ എന്നും വിചാരിച്ചുകാണും. ഇത്രയ്ക്കൊന്നും കടന്ന് അദ്ദേഹവും ചിന്തിച്ചിട്ടുണ്ടാവില്ല. :)
    --
    ഓഫ് ടോപ്പിക്ക്: സ്പീല്‍ബര്‍ഗിന്റെ ഇന്‍ഡിയാനാജോണ്‍സ്‌ നടത്തുന്ന ലാസ്റ്റ്‌ ക്രുസേഡില്‍ ഹിറ്റ്ലര്‍ വലം കൈ കൊണ്ട്‌ എഴുതുന്നതായി കാണിക്കുന്നു, ഹിറ്റ്‌ലര്‍ ഇടം കയ്യനാണ്‌ മാത്രമല്ല അയാള്‍ സ്വന്തം പേര്‍ എഴുതുന്നത്‌ തെറ്റിച്ചുമാണ്‌ Adolph എന്ന്.

    # posted by ദേവരാഗം : 11:59 PM

    കൊള്ളാമല്ലോ ദേവരാഗം മാഷേ, ഹിറ്റ്ലര്‍ സ്വന്തം പേര് തെറ്റിച്ചാണെഴുതുന്നതെന്ന് ദേവരാഗം മാഷ് ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. എന്റെ പേര് ഹരീ എന്നാ‍ണ്, ഹരി എന്നല്ല. ഭാവിയില്‍ ഞാനതു തെറ്റിച്ചെഴുതിയതാണെന്നു വരുമോ, എന്റീശ്വരാ...
    --

    ReplyDelete
  27. ഒരു ചള്‌ക്ക്‌ മലബാറി സിനിമയുടെ കീറ വാഴയിലയില്‍ കൈപ്പള്ളി തന്റെ ഫോട്ടോഗ്രാഫി സാങ്കേതിക വിജ്ഞാനം വിളംബിയിരിക്കുന്നു. ഇതേപോലെ ധാരാളം മലബാരി സിനിമയുണ്ട്‌. വിജ്ഞാനവും...!! കുറച്ചു മന്ദബുദ്ധികളും ജീവിച്ച്‌ പോട്ട്‌.......

    ReplyDelete
  28. chithrakaran:
    ഹലോ അണ്ണ !!
    എന്തരു് പറ്റി? അന്നത്ത ചൂടാറീല്ലെ?

    പിന്ന എന്നെ ഇട്ട് കുത്തി controversy ഉണ്ടാക്കി പൊപുലര്‍ അവാനുള്ള ആ ശ്രമം.. വേണ്ട.

    ഒരേ നിലവരത്തിലുള്ളവര്‍ തമ്മില്‍ മതി അതു.

    :)

    അയ്യേ !!

    ReplyDelete
  29. കമന്റുകള്‍ പലതും രസകരമായിരുന്നു...ഇനി ഞാനും എന്റെ അറിവ്‌ പ്രകടിപ്പിക്കാം..

    ഫോട്ടോഗ്രഫിയുടെ ഭംഗി കാണാന്‍ സന്തോഷ്‌ ശിവന്റെ സിനിമ കണ്ട കൈപ്പ്പള്ളിക്ക്‌ അതിനെ ഇത്ര കുറ്റം പറയേണ്ട കാര്യമില്ല. സ്ഥിരം ഹോളിവുഡ്‌ സിനിമകളെ പരാമര്‍ശിക്കുന്നു എന്നഹങ്കരിക്കുന്ന കൈപ്പള്ളിക്ക്‌ sven nykvist, Vittorio storaro, Immanuel lubezki, John Tall, Nestor almendros എന്നിവരെയൊക്കെ പരിചയം കാണുമല്ലോ...
    ഒരു നാലാംകിട മലയാള സിനിമയുടെ goofs വിളിച്ചു പറഞ്ഞ്‌ അറിവ്‌ പ്രദര്‍ശിപ്പിക്കുന്നതിനു ചെറിയ തൊലിക്കട്ടി പോര. സിനിമ നല്ലതാണെന്നല്ല...ഞാന്‍ മലയാള സിനിമ കാണുന്നത്‌ നിര്‍ത്തിയതില്‍ അപരിചിതന്‌ നല്ല പങ്കുണ്ട്‌.

    പിന്നെ അപരിചിതന്റെ ഏതാണ്ട്‌ 25% മാത്രമേ സഞ്ജീവ്‌ ശിവന്‍ ചെയ്തിട്ടുള്ളൂ...ബാക്കി സന്തോഷ്‌ ശിവന്‍ തന്നെ ചില അസിസ്റ്റന്റുമാരുമായി തീര്‍ക്കുകയായിരുന്നു.

    ഇനി എന്റെ വക ചിലത്‌...
    ഭരതന്റെ വൈശാലിയില്‍ മുനികുമാരന്റെ തോളില്‍ അച്ചുകുത്തിയ പാടുണ്ട്‌. അതിലെ തോണി അലങ്കരിച്ചിരിക്കുന്നത്‌ പട്ടു കൊണ്ടല്ലേ..വടക്കന്‍ വീരഗാഥയിലെ വൈദ്യുതി ലൈനും മാരുതി ഒമ്നിയും നമ്മള്‍ കണ്ടതല്ലേ...?
    എന്തിന്‌ ഗ്ലാഡിയേറ്ററിലെ ജീന്‍സിട്ട മന്‍ഷ്യനും, വണ്ടിചക്രങ്ങളും നമ്മള്‍ കണ്ടു...IMDB യിലെ goof സെക്ഷനില്‍ പോയാല്‍ രസകരമായ വിവരങ്ങള്‍ കിട്ടും.
    കൈപ്പളിയെ ഇട്ടു കുത്തിയാല്‍ പ്രശസ്തനാകാമോ എന്നു ഞാനും ഒന്നു നോക്കട്ടെ. വിമര്‍ശത്തിന്‌ അതീതനാണു താങ്കളെന്നു കരുതുന്നുണ്ടെങ്കില്‍, ക്ഷമിക്കണം..അങ്ങിനെയല്ല.
    പിന്നെ ഈ നിലവാരം പറഞ്ഞതും മനസ്സിലായില്ല. ഞാന്‍ താങ്കളുടെ നിലവാരത്തിലുള്ള ആളല്ലെന്നു വിശ്വസിക്കുന്നു. പിന്നെ ഒരേ തരക്കാര്‍ കമന്റടിച്ചു കളിക്കുന്നതല്ലല്ലോ ഈ ബ്ലോഗിന്റെ ജനാധിപത്യമെന്നു പറയുന്നത്‌.

    ReplyDelete
  30. ഒരു മമ്മുണ്ണി ഫിലിം കണ്ടിട്ടു വന്നിട്ടു അതിന്റെ കുറ്റങ്ങള്‍ പറയുന്നോ?? :)

    ReplyDelete
  31. കൈപ്പള്ളി said...

    ഒന്നികില്‍ സിനിമ എന്നെ entertain ചെയ്യണം. അല്ലെങ്കില്‍ എന്നെ informചെയ്യണം. അതുമല്ലെങ്കില്‍ എന്നെ ചിന്തിപ്പിക്കണം. ഇതില്‍ ഒരു നല്ല വശവും കാണാന്‍ എനിക്ക് കഴിയുന്നില്ല. എന്തുകൊണ്ട് നാം ഇതു നിസാരമായി കാണുന്നു

    ****

    ഞാന്‍ സിനിമ കാണാന്‍ പോകുന്നതു
    എവിടെയൊക്കെ ഇവന്മാര്‍ ക്കു പാളിച്ചകള്‍ പറ്റിയെന്നു കണ്ടു പിടിക്കാനും കൂടിയാണു..

    നല്ല പോസ്റ്റും കമന്റുകളും ..

    ReplyDelete
  32. റോബി സാര്‍

    സാറാണു് സാര്‍ യധാര്ത്ത പുലി.

    നമ്മളെല്ലാം വെറും മൈരല്ലെ!!

    ReplyDelete
  33. കമന്റടി കടുത്തു. എഴുത്തുകാരനു വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവും വേണം എന്നാണു എന്റെ വിശ്വാസം. തെറ്റാണെങ്കില്‍ തിരുത്തുക. ഞാന്‍ ഇപ്പോള്‍ ഏതു തരത്തില്‍ ആണു എന്നു അറിയത്തതുകൊണ്ട് അധികം മിണ്ടുന്നില്ല.

    ചിരിപ്പിച്ച ഒരു കമന്റ്:

    വംശനാശം സംഭവിക്കാന്‍ പോകുന്ന സാധനമാണീ സിനിമാ തീയറ്ററുകള്‍. എന്റെ മനസില്‍ അതിനെ കുറിച്ചുള്ള അവലാതിയാണ്. അല്ലാതെ National Geographic Photographer നെ പോര്‍ട്രൈറ്റ് ചെയ്തതില്‍ ട്രൈപ്പോടിന്റെ വിലയും ക്യാമറ പിടിക്കുന്നതിന്റെ സ്റ്റൈലും അല്ല. അതൊക്കെ ഞങ്ങള്‍ സഹിച്ചെന്നെ...
    അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ..
    എനിക്ക് ഔട്ട് ലുക്ക് എക്സ്പ്രസില്‍ ഒരു പാട്ട് കമ്പോസ് ചെയ്യാനുണ്ട്.

    അതു കലക്കി കുമാര്‍. കൈപ്പള്ളി,നമുക്ക് മലയാള സിനിമയെക്കുറിച്ചു അത്രയൊക്കെ വേവലാതിപ്പെട്ടാല്‍ പോരെ?

    ReplyDelete
  34. വാത്മീകി (അണ്ണന്‍റ പേരു് ഭേഷായിട്ടൊണ്ട കെട്ട !!!)

    ഒരു ചളുക്ക് സിനിമയെ ചളുക്കെന്നല്ലതെ പിന്നെ എന്തരു് പറയും. ഇതു സഹിക്കുന്നത് കൊണ്ടല്ലേ വീണ്ടും ഇതുപോലത്തെ പൊട്ടത്തരങ്ങള്‍ അവമ്മാര്‍ വിളമ്പണത്.

    പിന്നെ ഇതു് പറഞ്ഞ ചിലവമ്മാര്‍ക്ക് സഹിക്കൂല്ല. ഒന്നികില്‍ റോബി അനിയന്‍ ചെയ്ത പോലെ ഇത് എഴുതിയവനെ വിമര്‍ശിക്കും എന്നിട്ട്
    ഉടന്‍ ഓടും ഹോളിവുട് സിനിമയിലോട്ട്.

    ലോകത്തുള്ള എല്ലാ സിനിമയും ഇവിടിട്ട് അലക്കാന്‍ പറ്റൂല്ലല്ലോ. നമ്മള്‍ മല്ബാറിസ് കാശു (ഒരു കുടുമ്പം സിനിമ കാണണമെങ്കില്‍ ചിലവു AED 100 !!) കൊടുത്ത് കാണുന്ന സിനിമയല്ലെ വിമര്‍ശിക്കാന്‍ പറ്റൂ. റോബി അനിയന്‍ പറഞ്ഞ Immanuel Scotch whiskeyയും. John Smallഉം സാധരണക്കാരായ നാട്ടുകാര്‍ കാണുന്നില്ലല്ലോ.

    കുമാര്‍ പറഞ്ഞതും വളരെ ശരിയാണു. നാം എന്തിനു് ഇതിനെ കുറിച്ചെല്ലാം വേവലാതി പെടണം. മലയാളി ഇതിലും പ്രശ്നങ്ങള്‍ കണ്ടില്ലാ എന്ന് നടിക്കുന്നില്ലെ.

    റോബി:
    അനിയനു് എന്‍റെ തൊലിക്കട്ടിയുടെ guage അറിഞ്ഞേ തിരുവോ?

    O.T.
    പിന്നെ സാറമ്മാര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലെങ്കില്‍ എന്‍റെ ബ്ലോഗില്‍ എന്‍റെ കമന്‍റിന്‍റെ കടുപ്പം ഞാന്‍ തീരുമാനിച്ചോട്ടെ. Please. ഇവിടെ അതിരും വരംബും ഒന്നും ഒണ്ടാക്കണ്ട.

    ReplyDelete
  35. Tecnical perfection with regard to photography would not have made Aparichithan a better movie. It was made very carelessly. The movie had all ingredients to bring in novelty to Malayalam movies. Transgression of the soul, rebirth for the sake of justice, fanatsy, occult art, black magic....
    Everything fell apart thanks to the obstinacy of the director, one of them being casting a Bombay model as an aadivaasi girl. From the beginning it tried to shatter its own logic. That is why when we realize the truth about Mammutty character at the end we did not care less.

    If you want to laugh more please see Photographer (Mohanlal-N.Geographic combination)

    Observance of technical details is not the norm in Indian movies in general.
    "Manichthraththaazh" was popular and liked by many but one can find laughable anachronism in it. As Kumar mentioned no body cares.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..