tag:blogger.com,1999:blog-7949029.post116387764088738435..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: ഒരു പേരിലെന്തിരിക്കുന്നു?Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger47125tag:blogger.com,1999:blog-7949029.post-9757002432955377712020-12-18T09:48:44.613+04:002020-12-18T09:48:44.613+04:00പത്താം ക്ലാസിൽ SSLC ബുക്കിൽ വരുന്ന പേരാണ് പിന്നീട്...പത്താം ക്ലാസിൽ SSLC ബുക്കിൽ വരുന്ന പേരാണ് പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിക്കെപ്പെടുന്നത്. അതിനാൽ 10 വരെ ഓമനേപ്പേര് വിളിക്കുകയും ആ പ്രായമായാൽ സ്വയം പേര് നിശ്ചയിക്കാൻ കുട്ടിക്ക് അനുമതി ലഭിക്കുകയും ചെയ്യുന്നതാണ് നല്ലത്.വിചാരശൂന്യംhttps://www.blogger.com/profile/08490144906658987062noreply@blogger.comtag:blogger.com,1999:blog-7949029.post-52520660333057303472007-06-24T21:34:00.000+04:002007-06-24T21:34:00.000+04:00കിടിലം ലേഖനം! man, you're really thinking through...കിടിലം ലേഖനം! man, you're really thinking through what you are writing.. good work.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-7949029.post-1164633227033560142006-11-27T17:13:00.000+04:002006-11-27T17:13:00.000+04:00കൈപ്പള്ളിയുടെ ഈ തപാല്‍ വളരെ അവസരോചിതം തന്നെ..പ്രത്...കൈപ്പള്ളിയുടെ ഈ തപാല്‍ വളരെ അവസരോചിതം തന്നെ..പ്രത്യേകിച്ചും നാം മലയാളികള്‍ നമ്മുടെയെന്നു ധരിച്ചുവെച്ചിരുന്നതെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍...

വീട്ടുപേര് ചേര്‍ക്കുക എന്നത് ഇപ്പോള്‍ വീണ്ടും "ഫാഷന്‍" ആയിത്തുടങ്ങിയിരിയ്ക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്..അത്രയ്ക്കും നല്ലത്..അതു സമൂഹത്തിനും നല്ലതു തന്നെ..തറവാട്ടുപേര് കേടാവാതിരിയ്ക്കാനെങ്കിലും ഒരു പരിധി വരെ നല്ല നടപ്പ് ശീലമാക്കേണ്ടിവരുമല്ലോ.....ആന്ധ്രയിലൊക്ക ചെന്നാല്‍ വീടിന്റേയും നാടിന്റേയും അടക്കം പൂര്‍ണ്ണ മേല്‍ വിലാസം തന്നെ പേരിലുണ്ടാവും...അത്രയ്ക്ക് ഇല്ലെങ്കിലും വീട്ടുപേരെങ്കിലും ഇല്ലെങ്കില്‍ വരും തലമുറയ്ക്ക് വേരുകളും അസ്തിത്വം തന്നെയും നഷ്ടപ്പെട്ടേയ്ക്കാം....

ഒരു പേരിലെന്തിരിയ്ക്കുന്നു എന്നത് ചരിത്രാതീതകാലം തൊട്ടുള്ള ചൊദ്യമണെന്നു തോന്നുന്നു..ഒന്നുമില്ലെന്നും എല്ലാം ഉണ്ടെന്നും ഉള്ള അഭിപ്രായങ്ങളില്‍ പക്ഷം പിടിയ്ക്കുന്നില്ല.അതവിടെ നില്ക്കട്ടെ..പൊതുവെ പേരിന് ഒരര്‍ത്ഥം ഉണ്ടായിരിയ്ക്കേണ്ടതുതന്നെ എന്നു തോന്നുന്നു...

അഭിജിത് എന്ന് മകന് പേരിട്ടതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാണു മനസിലായത് അതിനു വേറൊരു അര്‍ത്ഥം കൂടിയുണ്ടെന്നുള്ളത്..അതായത് ചോതി നക്ഷത്രസമൂഹത്തിന്റേയും വിശാഖം നക്ഷത്രസമൂഹത്തിന്റേയും ഇടയ്ക്കുള്ള ഒരു നക്ഷത്രമത്രെ അഭിജിത് !! യാദൃശ്ചികമാകാം ഞങ്ങളുടെ നക്ഷത്രങ്ങള്‍ ചോതിയും വിശാഖവുമാണ് !!!

..നമ്മുടെ, വിലപ്പെട്ടതെന്നു വിദേശികള്‍ പോലും ഇടയ്ക്കിടെ നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്ന ,തനതായ പലതും നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത്, പേരിനെപ്പറ്റി വിശദമായി പ്രതിപാദിച്ച കൈപ്പിള്ളിയ്ക്ക് നന്ദി...

--കൊച്ചുഗുപ്തന്ഗുപ്തന്സ്https://www.blogger.com/profile/01328590284167755896noreply@blogger.comtag:blogger.com,1999:blog-7949029.post-1164123591071851142006-11-21T19:39:00.000+04:002006-11-21T19:39:00.000+04:00ഓദാര്യം പോലെ അബദ്ധത്തില്‍ കിട്ടുന്ന കുടുംബമഹിമയും,...ഓദാര്യം പോലെ അബദ്ധത്തില്‍ കിട്ടുന്ന കുടുംബമഹിമയും, ജാതിപ്പേരും വാലായിക്കൊണ്ടു നടക്കുന്നത് അപകര്‍ഷതാബോധം മാറ്റി അഭിമാനിക്കാന്‍ വക തരുമെങ്കില്‍ ആവാം, വേറെ ഗതിയില്ലെങ്കില്‍ മാത്രം.

നളന് ഇങ്ങനെ പറഞ്ഞു:

അതൊന്നുമില്ലാത്തവര്‍ക്ക് അങ്ങനേയും സമാധാനിക്കാം , !!തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-7949029.post-1164123340893500252006-11-21T19:35:00.000+04:002006-11-21T19:35:00.000+04:00ഇഞ്ചിപ്പെണ്ണിന്റെയും വിശ്വത്തിന്റെയും കമന്റുകള്‍ ഞ...ഇഞ്ചിപ്പെണ്ണിന്റെയും വിശ്വത്തിന്റെയും കമന്റുകള്‍ ഞാന്‍ മുകളില്‍ പരാമര്‍ശിച്ച ഡ്രാഫ്റ്റ് പോസ്റ്റ് പൊടി തട്ടിയെടുത്തു പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചു. അതു് ഇവിടെ.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-7949029.post-1164122167182638242006-11-21T19:16:00.000+04:002006-11-21T19:16:00.000+04:00ഉമേശന് മാശേ.. എനിക്കും അങ്ങനെയുണ്ടായിട്ടുണ്ട്ട്ടൊ...ഉമേശന് മാശേ.. എനിക്കും അങ്ങനെയുണ്ടായിട്ടുണ്ട്ട്ടൊ. ഇഷ്ടമില്ലാത്ത പെരുമാറ്റം ചിലരുടെ കാണുമ്പോ ആ പേരുള്ള മറ്റു ചില ആളുകളേ കാണുമ്പോ, എനിക്ക് ചിലപ്പോ എന്തോ തോന്നും.

എന്നാലും വിഷ്ണു.. .കൈവിട്ട് പോയീലോ.. ഇനി ദേവന്റെ അടുത്ത് ഒന്ന് സമര്‍പ്പിച്ച് നോക്കട്ടേ.

അനുരാധ ശിവകുമാര്‍ എന്ന ഒരു അസ്സലു കര്‍ണാടക സംഗീതഞ്ജയുണ്ട്ട്ടോ.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-7949029.post-1164120217042504842006-11-21T18:43:00.000+04:002006-11-21T18:43:00.000+04:00ഷിജുവിനു പിറകേ സിബുവും എന്നെ കൈവിട്ടു. ഷാജി(നളന്...ഷിജുവിനു പിറകേ സിബുവും എന്നെ കൈവിട്ടു. ഷാജി(നളന്) ഇല്ലായിരുന്നെങ്കില്‍ എന്റെ കാര്യം കട്ടപ്പൊഹ :)

ഷിജുവേ, അര്‍ത്ഥം കിട്ടിയില്ലേ? “ലോകത്തിന്റെ രാജാവ്” എന്നു മാത്രമല്ല, അദ്ധ്യാപകന്/പണ്ഡിതന് എന്നും അര്‍ത്ഥം ഉണ്ടത്രേ! ഷിജുവിനു പറ്റിയ പേരു തന്നെ!

ഇവിടെ അടുത്തൊരു ജാപ്പനീസ് ഗ്രോസറി ഷോപ്പുണ്ടു്. അവിടെ ഇടയ്ക്കിടയ്ക്കു കാണാം “ഉമേഷു”വിന്റെ പരസ്യം. അതിനു താഴെ കുറേ വൈന്‍കുപ്പികളും. അപ്പോള്‍ സംഗതി തനി പട്ടച്ചാരായമാണു് അല്ലേ? ഷിജുവിനെ പണ്ഡിതനാക്കിയ ഭാഷേ, നീയെന്നെ ചാരായമാക്കിയല്ലോ!

പേരു കേള്‍ക്കുമ്പോള്‍ ആ പേരില്‍ ആദ്യം അറിഞ്ഞ ആളിന്റെ രൂപം മനസ്സില്‍ വരുന്നു എന്ന സിബുവിന്റെയും നളന്റെയും നിരീക്ഷണത്തോടു യോജിക്കുന്നു. പക്ഷേ, ചിലപ്പോള്‍ അതും മാറാം. “ഷാജി” എന്ന പേരു കേള്‍ക്കുമ്പോള്‍ സുമുഖനും, ശാന്തനും, സത്സ്വഭാവിയുമായ ഒരാളുടെ രൂപമായിരുന്നു മനസ്സില്‍. ഏറ്റുമാനൂര്‍ പ്രവീണ്‍ വധക്കേസിനു ശേഷം അതു പാടേ മാറി:) അനുരാധ, ഷക്കീല, തങ്കമണി, പമീല, മോണിക്ക തുടങ്ങിയ പേരുകള്‍ക്കും ഇങ്ങനെ അപചയം സംഭവിച്ചിട്ടുണ്ടു്.

എന്റെ മൂത്ത മകന്നു വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട പേരുകളില്‍ “മാനവ്” വേണ്ടെന്നു വെച്ചതു് ആയിടയ്ക്കിറങ്ങിയ “താള്” എന്ന ഹിന്ദിസിനിമയിലെ അക്ഷയ് ഖന്ന എന്ന മരമോന്തയുടെ പേരായതുകൊണ്ടാണു്. രണ്ടാമത്തവനു “വിനായക്” എന്ന പേരു് എനിക്കിഷ്ടമില്ലാഞ്ഞതു് ഓര്‍ക്കുമ്പോള്‍ തന്നെ എനിക്കു ചൊറിച്ചില്‍ വരുന്ന ഒരു സഹപ്രവര്‍ത്തകനെ ഓര്‍ത്തിട്ടും.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-7949029.post-1164108739620177942006-11-21T15:32:00.000+04:002006-11-21T15:32:00.000+04:00നല്ല ലേഖനം.ഷിജു, 40 എന്ന് മാത്രം അല്ലാ ഷിജു എന്ന പ...നല്ല ലേഖനം.
ഷിജു, 40 എന്ന് മാത്രം അല്ലാ ഷിജു എന്ന പദത്തിന്റെ ജാപ്പനീസ് അറ്ത്ഥം, അദ്ധ്യപകന്, പണ്ഡിതന് എന്നുമുണ്ട്.
പിന്നെ ഉമേഷു എന്നാല്‍ ആപ്രിക്കോട്ട് ഇട്ട നല്ല ജാപ്പനീസ് പട്ടച്ചാരായം തന്നെ..
ഉമ എന്നാല്‍ ജാപ്പനീസില്‍ കുതിര എന്നറ്ത്ഥം.
ദേവരാഗം എന്ന് സെറ്ച്ച് ചെയ്തതും എന്റെ ഡിക്ഷ്ണറി സോഫ്റ്റ്വെയറ് "Dont Send" പറഞ്ഞ് കടപൂട്ടി.:-)ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-7949029.post-1164099555151390842006-11-21T12:59:00.000+04:002006-11-21T12:59:00.000+04:00എന്റെ പേരിനു അര്ത്ഥംഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്...എന്റെ പേരിനു അര്ത്ഥംഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത് (അതും അത്ര മോശമല്ലാത്ത അര്‍ത്ഥം ആണല്ലോ). ഈ 35, 45 എന്നു പറയുന്നതിനേക്കാള്‍ നല്ലത് ലോകത്തിന്റെ രാജാവ് എന്നു പറയുന്നതല്ലേ ദേവേട്ടാ.

നിഷാദേട്ടാ നന്ദിShijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-7949029.post-1164081750936098052006-11-21T08:02:00.000+04:002006-11-21T08:02:00.000+04:00ഓദാര്യം പോലെ അബദ്ധത്തില്‍ കിട്ടുന്ന കുടുംബമഹിമയും,...ഓദാര്യം പോലെ അബദ്ധത്തില്‍ കിട്ടുന്ന കുടുംബമഹിമയും, ജാതിപ്പേരും വാലായിക്കൊണ്ടു നടക്കുന്നത് അപകര്‍ഷതാബോധം മാറ്റി അഭിമാനിക്കാന്‍ വക തരുമെങ്കില്‍ ആവാം, വേറെ ഗതിയില്ലെങ്കില്‍ മാത്രം.

കേട്ടിട്ടുള്ള ഒരു പേരു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുക അപ്പേരിലുള്ള അറിയാവുന്ന ആരെയെങ്കിലുമായിരിക്കും. അയാളെയും, അയാള്‍ മനസ്സില്‍ പ്രതിഷ്ഠിച്ച രൂപവും (ബാഹ്യ രൂപം മാത്രമല്ല). പേരിന്റെ അര്ത്ഥത്തിലേക്കൊരിക്കല് പോലുമൊരു എത്തിനോട്ടം നടത്തിയിട്ടുണ്ടാവില്ല. ചിലപ്പോല്‍ വിപരീതമായ അര്‍ത്ഥം തന്നെയായിരിക്കാനും സാധ്യതയുണ്ട്.
ഉമേഷ്ജിയോടാണിക്കിത്തവണ യോജിപ്പ്.
അര്‍ത്ഥമില്ലാത്ത പേരിനു് അര്‍ഥം താനെ വന്നോളും.

എന്റെ പേരിന്റെ (ഷാജി) അര്‍ത്ഥം ഇപ്പൊ നിഷാദ് പറഞ്ഞപ്പോഴാണു സ്ഥിതീകരിച്ചത്. (ശിവാജി, പുള്ളീടെ തന്ത എന്നൊക്കെയാ കരുതിയിരുന്നത്). ആദ്യമൊക്കെ തീരെ ഇഷ്ടമില്ലായിരുന്നു. ഇപ്പൊ ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്ത്യാനിയാണൊ എന്നൊക്കെ ചോദ്യങ്ങള്‍ വരുമ്പോള്‍ ആവസരോചിതമായി മതം മാറാനുള്ള സ്വാതന്ത്ര്യം ഒരു രസം തന്നെ, പിന്നെ ഒരു മലയാളി ഐഡന്റിറ്റി (അയ്യോ!)nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-7949029.post-1164058686421362742006-11-21T01:38:00.000+04:002006-11-21T01:38:00.000+04:00അര്‍ത്ഥമല്ലേ വേണ്ടു? ഷിജു ഡോണ്ട് വറി.ഷിജു എന്നാല്‍...അര്‍ത്ഥമല്ലേ വേണ്ടു? ഷിജു ഡോണ്ട് വറി.

ഷിജു എന്നാല്‍ ജാപ്പനീസില്‍ എതോ സംഖ്യയാണ് മുപ്പത്തഞ്ചെന്നോ നാല്പ്പത്തഞ്ചെന്നോ മറ്റോ ആണ് (നിഞ്ജകളെ കുറിച്ചു വായിച്ച കൂട്ടത്തില്‍ കിട്ടിയത്) ഉത്സവമോ മരപ്പട്ടിയോ നീലനോ കൃത്യമായി പറയും.

ഈ പേരിന്റെ അര്‍ത്ഥം എന്താണെന്നു ചോദിച്ചാല്‍ ഫാമിലി ട്രീയുടെ നാല്‍പ്പത്തഞ്ചാം (നമ്പര്‍ തിരുത്തിക്കോളണേ) തട്ടില്‍ ജനിച്ച ആളാണെന്നതുകൊണ്ട് ഇങ്ങനെ ഇട്ടെന്നു പറഞ്ഞാല്‍ മതി. സായിപ്പു സാഷ്ടാംഗം നമസ്കരിക്കും!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7949029.post-1164046924945698572006-11-20T22:22:00.000+04:002006-11-20T22:22:00.000+04:00പേരുപുരാണം - എന്റെ ഷെയര്എല്ലാവരും കേറി ഹെഡ്ഡ് ചെയ...പേരുപുരാണം - എന്റെ ഷെയര്‍

എല്ലാവരും കേറി ഹെഡ്ഡ് ചെയ്ത നിലയ്ക്ക് ഇനി ഞാനായിട്ട് എന്തിനു മിണ്ടാതിരിക്കണം?

എനിക്കു രണ്ടു പേര് പേരിട്ടു- മുത്തശ്ശനും അച്ഛാച്ഛനും. രണ്ടുപേരെയും പിണക്കണ്ടല്ലോ. വീട്ടില്‍ വിളിക്കാന്‍ ഒരു പേരെടുത്തു. സ്കൂളില്‍ ചേരാന്‍ കാലമായപ്പോള്‍ രണ്ടാമത്തെ പേരും.

നഗരത്തിലെ തിരക്കില്‍ പെട്ടെന്ന് ആരെങ്കിലും പിറകെനിന്ന് ‘വിശ്വനാഥാ’ എന്നു വിളിച്ചാല്‍ ഒരുപക്ഷേ അറിഞ്ഞില്ലെന്നു വരും. പക്ഷേ എത്ര തിരക്കിലും തിരിച്ചറിയാവുന്ന സ്വന്തം പേരായി തോന്നുന്നത് മുത്തശ്ശനിട്ട പേരു തന്നെ. എങ്കിലും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ചില അയല്‍ക്കാര്‍ക്കും പിന്നെ പ്രാണനെപ്പോലെതന്നെ അടുത്തറിയാവുന്ന ഒന്നോ രണ്ടോ കൂട്ടുകാര്ക്കുമൊഴികെ ആര്‍ക്കുമറിയില്ല ആ പേര്!

അച്ഛന്റെ അച്ഛന് ഒരു അസാദ്ധ്യസൃഷ്ടിയായിരുന്നു.ആ ബുദ്ധിരാക്ഷസനാണ് പൌത്രന് വിശ്വനാഥന് എന്നു പേര് മതിയെന്നു നിര്‍ദ്ദേശിച്ചത്. ജാതകം, ജനിച്ച കലിവര്‍ഷം, ജന്മനക്ഷത്രദേവത, താവഴിചരിത്രം തുടങ്ങി അഞ്ചെട്ടു ഘടകങ്ങള്‍ നോക്കിയിട്ടാണത്രേ ഇങ്ങനെ ഒരു പേരിട്ടത്. അല്ലാതെ ഇതുപോലൊരു പേര് ആ ഒരു ഭാഗത്തൊന്നും ഈ ഒരു കാലത്തൊന്നും ആര്‍ക്കും ഉണ്ടായിട്ടില്ല.

അറബിനാട്ടില്‍ ആരെങ്കിലും പേരു ചോദിക്കുമ്പോള്‍ വി-ശുനു ഹാദാ എന്നു പറഞ്ഞുകൊടുക്കും. (ശുനു ഹാദാ എന്നു വെച്ചാല്‍ What is this? എന്നര്‍ത്ഥം.) എന്നിട്ടും ഓര്‍മ്മയില്‍ വരാതെ പലരും പല നിലയ്ക്കും വിളിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നിലവിലുള്ള പേരുകള്‍: Bob, നാദെര്‍, വിഷ്, CDV. ഓഫീസിലും ഫീല്‍ഡിലും പ്രചാരം വിഷ്ണു!(ഫീ ശുനു?)

പണ്ടുമുതലേ ഏറ്റവും അടുത്ത സ്നേഹിതന്മാരൊക്കെ വിശ്വം എന്നാണു വിളിക്കാറ്. അങ്ങനെ കേള്‍ക്കുമ്പോഴാണ് ഇപ്പോഴും ഏറെ സുഖം.
എന്നാല്‍ ബൂലോഗത്തു വന്നപ്പോള്‍ ചിലരൊക്കെകൂടി ആ പേരില്‍ ഒരു ഏട്ടന് കേറ്റിവെച്ചു. സത്യത്തില്‍ ഒരു സുഖവുമില്ല ആ ഏട്ടന് വിളി കേള്‍ക്കാന്‍. കഴിയുമെങ്കില്‍ എല്ലാവരും വെറും ‘വിശ്വം’ എന്നു വിളിച്ചുകേള്‍ക്കാനാണ് എനിക്കിഷ്ടം.

നമ്മുടെ ‘മാധുരി’യോടൊപ്പം ജനിച്ചതാണ് ആച്ചിയും. മാധുരി ഒന്നാമത്തെ വേര്‍ഷന്‍ വന്നപ്പോള്‍ അതിനു പേരിടാന്‍ ആല്‍ത്തറയില്‍ വലിയ തിരക്കും ചര്‍ച്ചയുമായിരുന്നു. ‘ലാത്തി’, ‘കത്രിക’, ‘അച്ചായന്’,‘ഹരിശ്രീ’ തുടങ്ങി പലപേരും വന്നു. സിബുവിന്റെ മൊഴി കൂടി ചേര്‍ത്ത് ഒടുവില്‍ ‘മാധുരി’ പെറ്റിറങ്ങിയപ്പോള് തൊട്ടുടനെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ആണായാലും പെണ്ണായാലും ‘ഹരിശ്രീ’ എന്നു പേരിടാം എന്നു കരുതി. ഒന്നുമില്ലെങ്കിലും ആല്‍ത്തറയിലെ ചര്‍ച്ചകളില്‍ കൂട്ടുകാര്‍ക്ക് ആദ്യം പുന്നാരിക്കാന്‍ കിട്ടിയ കുഞ്ഞായിരുന്നല്ലോ അവള്!

പാസ്സ്പോര്‍ട്ടിലും പ്ലെയിം ടിക്കറ്റിലും മറ്റും രണ്ടുപേര്‍ വേണമെന്നു നിര്‍ബന്ധം. ഒരാളുടെ പേര് അയാളുടെ മാത്രമാണെന്ന് സിദ്ധാന്തമുള്ളതുകൊണ്ട് ഒടുവില്‍ പാസ്സ്പോര്‍ട്ടില്‍ രണ്ടു കഷ്ണമാക്കി ‘ഹരി ശ്രീ’ എന്നാക്കി!

ഹരിശ്രീ കൊഞ്ചിക്കൊഞ്ചി സ്വയം ‘ആച്ചി’ എന്നു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അവളെ വിളിക്കാന്‍ ആ പേരു തന്നെ പിന്നീടു ഞങ്ങളും പതിവാക്കി.

വീട്ടുപേര്: ആഢ്യത്തമുള്ള നല്ലൊരു വീട്ടുപേരായിരുന്നു അമ്മവഴിയ്ക്കു കിട്ടി പേരിന്റെ കൂടെ കുടിയിരുന്നത്. പക്ഷേ പത്തില്‍ പഠിക്കുന്നതിനും മുന്‍പ് ഒരു വൈകുന്നേരം അച്ഛനോടും അമ്മയോടും അനുവാദം ചോദിച്ച് P. എന്നു ഇനീഷ്യല്‍ വരുന്ന ആ വീട്ടുപേര് മാറ്റി പകരം അച്ചന്റെ പേരായ പ്രഭാകരന് ചേര്‍ത്തുവെച്ചു.

ഇന്റെര്‍നെറ്റില്‍ കുറേ കാലം വേറേ ആരും എടുക്കാതിരുന്ന ഒരുപേരാണ് വിശ്വപ്രഭ. പക്ഷേ ഞാന്‍ കൂടാതെ രണ്ടു പേര് ആ പേരില്‍ ഉള്ളതായി ഇപ്പോള്‍ അറിയാം. ഒരാള്‍ കോഴിക്കോട് പഠിക്കുന്നു. മറ്റൊരാള്‍ ഒരമേരിക്കന്‍ സര്‍വ്വകലാശാലയിലും.

ഒടുവില്‍ ചോദ്യവും ഉത്തരവും:“ഒരു പേരിലെന്തിരിക്കുന്നു?”
ഒന്നുമിരിക്കുന്നില്ലായിരിക്കാം. എങ്കിലും
അവനവന്റെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവരുടെ ആദ്യത്തെ കടന്നുകയറ്റമാണ് പേരിടീല്‍ എന്നാണെനിക്കു തോന്നാറ്.വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-7949029.post-1164040257138569842006-11-20T20:30:00.000+04:002006-11-20T20:30:00.000+04:00ഉമേഷേ, സിബു എന്ന പേര് ഇഷ്ടമാണെന്ന് പറയുന്ന ആളെ ആദ...ഉമേഷേ, സിബു എന്ന പേര് ഇഷ്ടമാണെന്ന് പറയുന്ന ആളെ ആദ്യമായാണ് കേള്‍ക്കുന്നത്. എനിക്ക് ആ പേരിനോട് പ്രത്യേകിച്ചൊരു വിരോധമോ പതിപത്തിയോ തോന്നിയിട്ടില്ല. എന്നാല്‍ അതിന്റെ സ്പെല്ലിങ് വളരെ ഇഷ്ടമാണ് താനും. അപൂര്‍വ്വമായതുകൊണ്ട് ലോഗിന്‍ ഐഡികള്‍ വലിയ പ്രയാസമില്ലാതെ കിട്ടും. എന്നാല്‍ സിബ്ബുമായി സ്വരസാമ്യമുള്ളത് കൊണ്ട് ഇടയ്ക്ക് ‘ഛായ്’ എന്ന് തോന്നാറുമുണ്ട്. എന്റെ അപ്പാപ്പന്റെ പേരായ സൈമണിന്റെ വിളിപ്പേരായാണത്രേ അപ്പന് ‘സിബു’ കിട്ടിയത്!

ഒരു പേര് കേള്‍ക്കുമ്പോള്‍ അതിന്റെ അര്‍ഥമല്ല എന്റെ മനസ്സില്‍ വരാറ്. ആ പേരില്‍ മുമ്പ് പരിചയമുള്ള ഒരാളുടെ സ്വഭാവവുമായി ചേര്‍ത്തുവയ്ക്കുകയാണ് ചെയ്യുക. അതുകൊണ്ട്, പേരിന്റെ പ്രാക്റ്റിക്കാലിറ്റി ആണ് എനിക്ക് മുഖ്യം. ചെറുതാവുക, പറയാന്‍ എളുപ്പമാവുക, പെണ്ണിനാണെങ്കില് പെണ്ണത്തം തോന്നുന്നതും ആണിനാണെങ്കില്‍ ആണത്തം ഉള്ളതും ആവുക എന്നിങ്ങനെ.

മക്കള്‍ക്ക് പേരിട്ടപ്പോള്‍ ഇതിലപ്പുറം കാര്യങ്ങള്‍ കടന്നുവന്നു എന്നത് സത്യം. അതാത് കാലത്തെ ഐഡിയോളജികളും. ആദ്യത്തവളുണ്ടായപ്പോള് ഞാനൊരു മലയാളവാദിയായിരുന്നു. അതുകൊണ്ട്, സംസ്കൃതം പേരുകള്‍ വേണ്ടാ എന്നും തോന്നി. അങ്ങനെയാണ് സംസ്കൃതവുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നും തോന്നാത്ത ‘നിള’യെടുത്തത്. രണ്ടാമത്തവളുണ്ടായപ്പോഴേക്കും ഞാന്‍ പരിണാമവാദിയായിക്കഴിഞ്ഞിരുന്നു. അപ്പോള്‍ ഒരേസമയം സംസ്കൃതവും മലയാളവും ആവാവുന്ന, പണ്ടേ ഇഷ്ടമായിരുന്ന ‘ഇള’ യുണ്ടായത്. (ദൊപ്പയ്യയുടെ മകള്‍ ഇളയേയും ഓര്‍ത്തു).Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-7949029.post-1164033199651337632006-11-20T18:33:00.000+04:002006-11-20T18:33:00.000+04:00അപ്പോള്‍ അര്‍ത്ഥമില്ലാത്ത സിബു, ഷിജു തുടങ്ങിയ പേരു...അപ്പോള്‍ അര്‍ത്ഥമില്ലാത്ത സിബു, ഷിജു തുടങ്ങിയ പേരുകളെ അനുകൂലിക്കാന്‍ ഞാന്‍ മാത്രമേ ഉള്ളൂ, അല്ലേ? ഷിജു വരെ ഇങ്ങനെ പറഞ്ഞാല്‍ പിന്നെ എന്റെ കാര്യം പോക്കായി :)

ഈ മൊറോക്കന്‍സ് ശരിക്കുള്ള അറബികളല്ലെന്നു് അറിയില്ലായിരുന്നു. പറഞ്ഞു തന്നതിനു നന്ദി, കൈപ്പള്ളിയ്ക്കും തറവാടിയ്ക്കും.

പിന്നെ, “നിഷാദഃ” എന്ന സംസ്കൃതവാക്കിന്റെ അര്‍ത്ഥം ഞാന്‍ ഒന്നു ചുഴിഞ്ഞു നോക്കി. “അടങ്ങിയിരിക്കുന്നതു്” എന്നാണര്‍ത്ഥം. പാപം അടങ്ങിയിരിക്കുന്നവന്‍ കാട്ടാളന്/ചണ്ഡാലന്. ഏഴു സ്വരങ്ങളും അടങ്ങിയിരിക്കുന്നതു് “നി” എന്ന സ്വരം. പാപവും സ്വരവും വാക്കിലില്ല എന്നു ശ്രദ്ധിക്കുക.

എന്റെ അഭിപ്രായത്തില്‍ അതു മഹത്തായ ഒരു പേരാണു്. “എല്ലാം അടങ്ങിയിരിക്കുന്നവന്‍” എന്ന അര്‍ത്ഥത്തില്‍ ഈശ്വരനെ വരെ കുറിക്കാവുന്ന പേരു്.

നല്ല ലേഖനവും നല്ല ചര്‍ച്ചയും.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-7949029.post-1164032680925730042006-11-20T18:24:00.000+04:002006-11-20T18:24:00.000+04:00ഷിജു:ഷാഃ ജഹാന് എന്ന പേരിന്റെ ചുരുക്കമാണു് ഷാജി, ഷ...ഷിജു:
ഷാഃ ജഹാന് എന്ന പേരിന്റെ ചുരുക്കമാണു് ഷാജി, ഷിജു, എല്ലാം
ഷാഃ ജഹാന് എന്ന ഫാര്‍സി വാക്കിന്റെ അര്‍ത്ഥം "ലോകത്തിന്റെ രാജാവ്" എന്നാണു്

തറവാടി:
അഭിപ്രായങ്ങള്‍ക്ക് നന്ദി. ഒരു ചെറിയ തിരുത്തല്‍.
തനതായ ക്രൈസ്തവ നാമങ്ങള്‍ എല്ലാം തന്നെ ഹീബ്രൂ പേരുകള്‍ ആണു. ഉദാഹരണം.
അതിലും പിന്നിലേക്ക് ഒന്നു നോക്കിയാല്‍ അവയെല്ലാം അറമേക് പേരുകളും സിറിയാക് പേരുകളും ആണെന്നും പറയാം. പക്ഷേ അദ്യകാല ക്രൈസ്തവരുടെ ശത്രുക്കളായിരുന്ന റൊമാക്കാരുടെ പേരുകളുമായി ഒരു ബന്ധവും ഇല്ല.
ബൈബിളില്‍ പഴയ നിയമങ്ങളുടെ ഭാഷ ഹീബ്രുവും പുതിയനിയമം എഴുതിയത് യവന (ഗ്രീക്ക്) ഭാഷയിലും ആയിരുന്നു. അതിനാല്‍ പുതിയ നിയമത്തിലെ ഹിബ്രൂ പേരുകള്‍ എല്ലാം നമുക്ക് ഇന്ന് അറിയാവുന്നതു് ഗ്രീക്ക് പേരുകളായി മാത്രമാണു് ആണു. (ഇതു വളരെ സുന്ദരവും വിശാലവുമായ ഒരു വിഷയമാണു. ഒരു പോസ്റ്റുകൊണ്ടോ, പുസ്തകം കൊണ്ടോ ഈ വിഷയം തീരുകയില്ല)

അതുല്യ ചേച്ചി:
കാടു കയറിയെന്നോ? കാടും കടന്ന് അങ്ങ് തമിഴ് നാട്ടിലെത്തിയില്ലെ? സാരമില്ല. :)

Raju Komath:
മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഹ ഹ ഹ ഹ !!!!
അപ്പോള്‍ നമ്മള് തമ്മില്‍ പരിചയപെട്ടിട്ടില്ല അല്ലെ. ഇന്റര്‍നെറ്റ് എന്ന ഈ മഹാ പ്രസ്ഥാനം താങ്കള്‍ വളരെ ലളിതമായി കാണുന്നു എന്നെനിക്ക് തോന്നുന്നു. ഇതാണു് സുഹൃത്തെ എന്റെ മുഖ്യധാരാ മാദ്ധ്യമം. കേരളത്തിലെ internotഉകള്‍ എനിക്ക് പ്രശ്നമല്ല. അതു കഴിഞ്ഞുപോയ ഒരു യുഗമാണു. അതില്‍ എഴുതിയാല്‍ അതിനു കാലിക പ്രസക്തിമാത്രമെ ഉണ്ടാവുകയുള്ളു. ഇന്റര്‍നെറ്റിനു കാലങ്ങളില്ല. ഈ ലേഖനം ഇപ്പോഴ് തന്നെ 1850 പേര് വയിച്ചുകഴിഞ്ഞു. മുഖ്യധാരാ മാദ്ധ്യമത്തില്‍ താങ്കള്‍ക്ക് അറിയാന്‍ കഴിയുമോ എത്രപേര്‍ അതു വായിച്ചു എന്നു? മുഖ്യധാരാ മാദ്ധ്യമങ്ങളോട് താങ്കള്‍ ഈ ചോദ്യം ചൊദിച്ചതുപോലെ ഒരു സാദാരണക്കാരനു പ്രതികരിക്കാന്‍ കഴിയുമോ?. പിന്നൊരിക്കല്‍ അതിനെപറ്റി എല്ലാം പറയാം.
പ്രതികരണത്തിനു നന്ദി.

ഓ. ട്ടെ.
മാദ്ധ്യമത്തിന്റെ spelling ഒന്നു ശ്രദ്ധിച്ചോളു. കൈപ്പള്ളിയെ കൊണ്ടു മലയാളത്തിലെ അക്ഷരതെറ്റു തിരുത്തിപിച്ചു അല്ലെ, വേണ്ടായിരുന്നു !!!
കാടുകയറി അവിടയുള്ള് വന്യമൃഗങ്ങളെ വിരട്ടാതിരിക്കാന്‍ ഇനി ശൃദ്ധിക്കുക. ഒരു തവണ കൈപ്പളിയും ക്ഷമിക്കും. :)

ഇത് എഴുതാന്‍ ഇരുന്ന എല്ലാവരോടും ക്ഷമ പറയുന്നു (പിന്നല്ലാതെന്തരു് പറയാങ്). വിഷയത്തില്‍ ഒതുങ്ങി നല്ല ഒരു ചര്‍ച്ച നടത്തിയതിനു എല്ലാവര്ക്കും എന്റെ നന്ദി.

കലേഷ്:
ഇപ്പോഴോ?Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-1164011122171110952006-11-20T12:25:00.000+04:002006-11-20T12:25:00.000+04:00തറവാടി.. (അങ്ങിനെ തന്നെയല്ലെ പേര്)താങ്കളുടെ അഭിപ്ര...തറവാടി.. (അങ്ങിനെ തന്നെയല്ലെ പേര്)
താങ്കളുടെ അഭിപ്രായം ശരിയാണ്. മലയാളത്തിലുള്ള നല്ല വാക്കുകള്‍ മറ്റു ഭാഷകളില്‍ ചിലപ്പോള്‍ മോശം അര്‍ത്ഥം വരുന്നവ ആയേക്കാം. എന്നാല്‍ ലോകത്തുള്ള എല്ലാ ഭാഷയും പഠിച്ച് നമുക്ക് പേരിടാന്‍ പറ്റില്ലല്ലൊ. ആയതിനാല്‍ നമുക്ക് നമ്മുടെ ഭാഷയിലെ പേരിടാം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നിട്ട് ഭാവിയില്‍ ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ എന്റെ ഭാഷയില്‍ പേരിന് ‘ഇതാണ്’ അര്‍ത്ഥം എന്ന് പറയാലൊ.

പിന്നെ എന്തിന് നമ്മള് അന്യ ഭാഷയില്‍ പോകുന്നു. സാധാരണ തെക്കന്‍ കേരളത്തിലെയും വടക്കന്‍ കേരളത്തിലെയും ഭാഷയ്ക്ക് എന്തു മാത്രം അര്‍ത്ഥ വ്യത്യാസമുണ്ട്.
തിരുവനന്തപുരത്തുകാരന്റെ ‘ അപ്പി’ കണ്ണൂരു കാരന് എന്താണ്?
തൃശ്ശൂരുകാരുടെ “ശ്ശവ്വി” മറ്റുള്ളവര്‍ക്ക്?

കണ്ണൂരു കാരന് “ ബസ്സീന്ന് കീഞ്ഞു പാഞ്ഞു പൊയാല്‍” തിരുവനന്തപുരത്തുകാരനൊ കോട്ടയ്ത്തുകാരനൊ എന്തു മനസ്സിലാകും?

കൈപ്പള്ളീ ക്ഷമിക്കണം ഭാഷയുടെ കാര്യം പറഞ്ഞപ്പോള്‍ വിഷയം വിട്ട് പറഞ്ഞതല്ല. താങ്കളുടെ ലേഖനം പേരിനെ കുറിച്ചാണെന്ന് നല്ല ബോധമുണ്ട്.ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-7949029.post-1164009793170638722006-11-20T12:03:00.000+04:002006-11-20T12:03:00.000+04:00കൈപ്പള്ളി ചേട്ടാ100 % ശതമാനം ഞാന്‍ താങ്കളോട് യോജിക...കൈപ്പള്ളി ചേട്ടാ
100 % ശതമാനം ഞാന്‍ താങ്കളോട് യോജിക്കുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ എഴുതണം എന്നു വിചാരിച്ചിരുന്ന ഒരു വിഷയം ആണ് ഇത്. ഇനി ഇതിനോട് കൂട്ടി ചേര്‍ക്കാന്‍ എന്റെ കുറച്ചു ചിന്തകള്‍ .

ക്രൈസ്തവമായ പശ്ചാത്തലത്തിലാണ് ഞാന്‍ എന്റെ ചിന്തകള്‍ പങ്ക് വയ്ക്കുന്നത്.

മലയാളികളില്‍ കുഞ്ഞുങ്ങളുടെ പേരിടീലിനെ ഏറ്റവും കൂടുതല്‍ മലീമസമാക്കിയത് ക്രൈസ്തവരാണ്. അപ്പന്റേയും അമ്മയുടേയും പേരില്‍ നിന്നുള്ള അക്ഷരം പെറുക്കി എടുത്ത് അതില്‍ പെര്മ്യൂട്ടേഷ്നും കോംബിനേഷനും കളിച്ചത് ഉള്‍പ്പെടെ കുഞ്ഞുങ്ങളുടെ പേരിനെ എടുത്ത് അമ്മാനമാടിയ വേറെ ഒരു ജനനതയും കേരളക്കരയില്‍ ഇല്ല. അതാണ് പുരോഗമനം എന്ന് വിചാരിച്ച് ഇപ്പോള്‍ മലയാളികളായ ഹൈന്ദവരും, മുസ്ലീങ്ങളും അത് പിന്തുടരുന്നു.

ഇങ്ങനെ പെര്മ്യൂട്ടേഷ്നും കോംബിനേഷനും കളിച്ച് ഉണ്ടാക്കിയ പേരുകള്‍ ആണ് ബേര്‍ളി, ബോണ്ടി, അങ്ങനെ അസംഖ്യം പേരുകള്‍ . അതിനൊപ്പം ചേര്‍ത്തു വയ്ക്കാവുന്ന അര്ത്ഥശ്യൂന്യമായ പേരുകള്‍ ആയ ഷിജു, ഷിബു, ഷാജി, ബിജു, സിജു, സൈജു, ഷൈജു, സിബു, ജിബു, ജിബി, ....ഇങ്ങനെ പറയാന്‍ പോയാല്‍ ഒരു അവസാനവും ഉണ്ടാവില്ല.

സത്യത്തില്‍ ഇവരുടെ ഒക്കെ മുന്‍ തലമുറയ്ക്ക് അവരുടെ പിതാക്കന്മാര് എത്ര മനോഹരമായ പേരുകള്‍ ആണ് കൊടുത്തിരുന്നത് (ഉദാ യോഹന്നാന് , ഗീവര്‍ഗീസ്, മത്തായി...മുതലായ ബൈബിള്‍ പശ്ചാത്തലം ഉള്ളതും അതേ സമയം മലയാളിത്തം ഉള്ളതുമായ പേരുകള്‍ )

പുഴയോരം : പറഞ്ഞു
പിന്നെ കുടുംബപ്പേരും മാഹാത്മ്യവുമൊക്കെ വെറും പൊള്ളയായ ദുരഭിമാനഹേതുക്കളല്ലേ.. പോട്ടേന്ന് എല്ലാം..
അതൊക്കെ വലിയ ആദര്‍ശം കളിച്ചു പറയാം പുഴയോരം. കാര്യത്തോട് അടുക്കുംപ്പോള് ഈ പറയുന്ന പുഴയോരത്തിനും വേണം കുടുംബ്ബവും , ജാതിയും, മതവും എല്ലാം. ഇനി ഇപ്പോള്‍ താങ്കള്‍ അതൊക്കെ ത്യജിച്ചാലും നാളെ താങ്കളുടെ മക്കള്‍ അതിന്റെ പേരില്‍ തന്നെ താങ്കളെ പഴിക്കും.

ജാതി പേരും കുടുംബപേരും ഒന്നും കൂടെ ഇല്ലെങ്കിലും ചുരുങ്ങിയ പക്ഷം പ്രാധാന പേര് എങ്കിലും അര്‍ത്ഥം ഉള്ളത് വേണം

ഉമേഷേട്ടന് പറഞ്ഞു
വിളിക്കാന്‍ സൌകര്യത്തിനുള്ള പദം എന്നൊരു ഉപയോഗം കൂടി പേരിനുണ്ടു് എന്നും ഓര്‍ക്കണം. ദ്രുഹിണന്‍, ഇമ്മാനുവേല്‍, അബ്ദുള്‍ റഹ്മാന് . മേഴ്സി തുടങ്ങിയ അര്‍ത്ഥഗംഭീരമായ പേരുകളെക്കാള്‍ എനിക്കു സുന്ദരമായി തോന്നിയിട്ടുള്ളതു് സിബു, മിനി, ഷിജു തുടങ്ങിയ പേരുകളാണു്.

അതിനോടും എനിക്ക് യോജിപ്പില്ല. ഇത്തരം നിരര്‍ത്ഥകം ആയ പേരുകള്‍ ഓദ്യോഗിക പേര് ആക്കുന്നത് മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം ആയിരിക്കും. പേര് വിളിപ്പേരായാലും ഓദ്യോഗിക പേര് ആയാലും അതിന് അര്‍ത്ഥം വേണം.

പക്ഷെ ഇതിനു ഇപ്പോള്‍ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു. പുതു തലമുറയിലെ മാതാപിതാക്കള്‍ മക്കള്‍ക്ക് മലയാളിത്തമുള്ള പേരുകള്‍ ഇടാന്‍ തുടങ്ങിയിരിക്കുന്നു. അതായത് മുന്‍പ് പറഞ്ഞ യോഹന്നാനും, ഗീവര്‍ഗ്ഗീസും, ഒക്കെ തിരിച്ചു വരാന്‍ തുടങ്ങിയിരിക്കുന്നു.

ഓടോ: ഒരു സംശയം ഈ “ഷിജു“ എന്ന വാക്കിന് ഏതെങ്കിലും ഭാഷയില്‍ എന്തെങ്കിലും അര്‍ത്ഥമുള്ളതായി ആര്‍ക്കെങ്കിലും അറിയാമോ. മിക്കവാറും എല്ലാ കോണ്‍ഫറന്‍സ് കാളുകളിലും സായിപ്പിന്റെ ആദ്യ ചോദ്യം പേരിന്റെ അര്‍ത്ഥം ആണ്. എപ്പോഴും എന്തെങ്കിലും ഒക്കെ മണ്ടത്തരം പറഞ്ഞ് തടിതപ്പും.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-7949029.post-1164009685350268622006-11-20T12:01:00.000+04:002006-11-20T12:01:00.000+04:00ഞങ്ങളുടേ കുടുംബത്ത് എല്ലാ ആണുങ്ങള്ടേം മൂത്ത ആണ്...ഞങ്ങളുടേ കുടുംബത്ത് എല്ലാ ആണുങ്ങള്ടേം മൂത്ത ആണ്കുട്ടികള്ടേ പേരു മുത്തശ്ശന്റെയാണു. മുത്തശ്ശന് കൃഷ്ണനെങ്കില്‍... പിന്നെ നെക്സ്റ്റ് തലമുറ ആണ്‍കുട്ടികള്‍ ഒക്കെ കൃഷ്ണന് തന്നെ... പിന്നെ കൂട്ടുകുടുംബവും... അങ്ങനെ കുഞ്ചുകൃഷ്ണന്‍, കണ്ണാടികൃഷ്ണന്, മൂത്തകൃഷ്ണന്, ഒട്ടികൃഷ്ണന്, അട്ടൈകൃഷ്ണന്......... കല്ല്യാണം വരുമ്പോ, ആദ്യമേ പറയും, കുഞ്ഞമ്പി പുളൈ കൃഷ്ണനുക്ക് കല്ല്യാണം...

ഞാനും കരുതും, ഈ അപ്പുവിനെ ഇങ്ങനെ വിളിച്ച് വിളിച്ച്, ഏത് പരുവമാകുമെന്ന്. അര്ജുന് എന്നതും വശപിശകു തന്നെ. 50 വയസ്സൊക്കെ ആവുമ്പോ, ഫാദര്‍ ഒാഫ്...., അര്ജുന് സ്പീക്കിങ്ങ്ന്ന് അവന് പറയുന്നത് കേള്‍ക്കുമ്പോ രസമുണ്ടാവുമോ? പക്ഷെ, ഇപ്പോ ആപ്പീസിലൊക്കെ ലാസ്റ്റ് നേയിം അല്ലേ... അത് കൊണ്ട് ഒക്കെ എ. ശര്‍മ്മ, ബി ശര്‍മ്മ..

(കുഞ്ഞുമോനുണ്ടോ എന്ന് ചോദിച്ച് ഒരു കുമാര്‍ എന്ന എഴുപത് കാരനെത്തുമ്പോ, കുഞ്ഞുമോനെന്ന 70 കാരന് കുളികഴിഞ്ഞു വരുന്ന് ഒരു സീന്‍....)

ദേവഗുരുവേ.. ഗോ റ്റു യുവര്‍ ക്ലാസ്സസ്സ്...

(കൈപ്പിള്ളിയോട് ക്ഷമ ഓഫ് റ്റോപ്പിയ്കിനു.... ശര്‍മാജിയ്ക് ഇന്നലെ ബൈക്ക് ലൈസന്‍സ് കിട്ടി. റാലിയ്കെങ്ങാനും കാണുമ്പോ ഒരു ക്ലോസപ്പ് എടുക്കണേ......)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-7949029.post-1164009382174809582006-11-20T11:56:00.000+04:002006-11-20T11:56:00.000+04:00ഇരിങ്ങല്എനിക്കൊരു സംശയം , മലയാളത്തിലുള്ള ഒരു നല്ല...ഇരിങ്ങല്‍
എനിക്കൊരു സംശയം , മലയാളത്തിലുള്ള ഒരു നല്ല അര്‍ഥം വരുന്ന പേര് ഒരു പക്ഷെ മറ്റൊരു ഭാഷയില്‍ ( തമിഴിലോ , മറ്റോ) , നല്ല അര്ഥമായിക്കൊള്ളണമെന്നില്ല, അതിനാലാണ് , ആത്യന്തിക ഭാഷകളിലെ അര്‍ഥം നോക്കുന്നത് നല്ലതല്ലെന്ന് ഞാന്‍ മുമ്പ് പറഞ്ഞത്,

എന്റെ സംശയം തെറ്റോ , അറിയില്ലാതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-7949029.post-1164008749672957812006-11-20T11:45:00.000+04:002006-11-20T11:45:00.000+04:00പ്രീയപ്പെട്ട കൈപ്പള്ളി.. അങ്ങിനെ വിളിക്കാലൊ?.“ഒരു ...പ്രീയപ്പെട്ട കൈപ്പള്ളി.. അങ്ങിനെ വിളിക്കാലൊ?.
“ഒരു പേരിലെന്തിരിക്കുന്നു?” സശ്രദ്ധം വായിച്ചു. എനിക്കു തോന്നുന്നു ഈ ലേഖനം മുഖ്യധാരാ മാധ്യമങ്ങളില്‍ തീര്‍ച്ചയായും വരേണ്ടുന്ന ഒന്നു തന്നെ യാണ്. തീര്‍ത്തും കാമ്പുള്ള നല്ല കാര്യമാണ് താങ്കള്‍ പ്രതിപാദിച്ചിരിക്കുന്നത്.

അത് കുറച്ചു മാത്രം വായനക്കാരുള്ള ബ്ലോഗില്‍ ഒതുക്കാതെ വിശാലമായ വായനക്കാരുള്ള മാധ്യമങ്ങളില്‍ കൂടി വരണമെന്ന് ആഗ്രഹിക്കുന്നു.

പല നല്ല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചു. ഉദാഹരണത്തിന് നമ്മളെല്ലാം അബ്ദുള്‍ കരീ എന്നുള്ളത് കരീം എന്നു മാത്രമാണ് പലപ്പോഴും വിളിക്കുകയൊ പറയുകയൊ ചെയ്യുന്നത്.

എന്നാല്‍ ‘സുറുമ’ കണ്മഷി എന്ന് അര്‍ത്ഥമുള്ള പേര്‍ഷ്യന്‍ വാക്കാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്.

മക്കള്‍ക്ക് പേരിടുമ്പോള്‍ തങ്ങളുടെ മാതൃഭാഷയില്‍ നല്ല അര്‍ത്ഥമുള്ള പേരുകള്‍ തന്നെ നല്ലത് എന്ന് ഞാന്‍ കരുതുന്നു.

എന്റെ മകന് പേരിടുമ്പോള്‍ എന്തെങ്കിലും അര്‍ത്ഥമുള്ള പേര് തന്നെ വേണമെന്ന് എനിക്ക് നിര്ബന്ധമുണ്ടായിരിന്നു. അത് മലയാളത്തിലായാല്‍ ഏറെ നന്ന് എന്നും എന്നിട്ടും ഞാന്‍ തിരഞ്ഞെടുത്തത് സംസ്കൃതം.
പേര് ആരുഷ്. അര്‍ത്ഥം:
ദിവസത്തിലെ ആദ്യ സൂര്യകിരണം

ഈ ലേഖന ത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും എനിക്ക് പുതിയ അനുഭവമായി.
സ്നേഹത്തോടെ
രാജുഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-7949029.post-1164007843897509512006-11-20T11:30:00.000+04:002006-11-20T11:30:00.000+04:00അഗ്രജന്റെ കമന്റു വായിച്ചപ്പോള്‍ ഓര്‍ത്തത്. പ്രൊഫസ...അഗ്രജന്റെ കമന്റു വായിച്ചപ്പോള്‍ ഓര്‍ത്തത്. പ്രൊഫസ്സറെ കാണാന്‍ വീട്ടില്‍ പോയതാണ്. മൂപ്പരുടെ ഗേറ്റില്‍ ചെന്നു തട്ടിയപ്പോ മൂത്ത മകന് ഇറങ്ങി വന്നു തുറന്നു തരാന്‍. പിന്നാലെ കുരച്ചു കൊണ്ട് സിംഹം പോലത്തെ ഒരു പട്ടിയും വരുന്നുണ്ട്. ആഗതന് തിരിഞ്ഞു നോക്കി ഒരൊറ്റ വിളി
"ഹാപ്പീ.."
ഹാപ്പി കടിക്കുമോ എന്നു ഞാന്‍ ചോദിക്കാന്‍ ആഞ്ഞപ്പോഴേക്ക് ഒരു ചെറുക്കന് വീട്ടില്‍ നിന്നും ഇറങ്ങി വരുന്നു
"എന്താ ചേട്ടായി?"
"ഡാ ഹാപ്പീ, ഈ പട്ടിയെ പിടിച്ചു പൂട്ടിയിടെടാ.."
ദൈവം രക്ഷിച്ചു.. ഒരു നാനോ സെക്കന്റ് കൊച്ചന് വരാന്‍ താമസിച്ചേല് ഞാന്‍ ചമ്മിയേനെദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7949029.post-1164007213569029602006-11-20T11:20:00.000+04:002006-11-20T11:20:00.000+04:00വളരെ നല്ല ലേഖനം കൈപ്പള്ളി.പേരില്‍ ഒരുപാടിരിക്കുന്ന...വളരെ നല്ല ലേഖനം കൈപ്പള്ളി.

പേരില്‍ ഒരുപാടിരിക്കുന്നു എന്നത് തന്നെ ശരി.

പുതിയ തലമുറയിലെ കുഞ്ഞുങ്ങള്‍ക്കെല്ലാം തന്നെ അര്‍ത്ഥവത്തായ പേരുകളും പഴഞ്ചനെന്ന് ഒരു കാലത്ത് എഴുതി തള്ളിയ പേരുകളും നല്കാന് ചെറുപ്പക്കാരായ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണെനിക്ക് തോന്നുന്നത്.

പട്ടിക്കുട്ടിക്കും പൂച്ചക്കുട്ടിക്കും ഇടുന്ന പേരുകളിട്ട് തങ്ങളെ പോലെ തങ്ങളുടെ മക്കളും ആളുകളുടെ ഇടയില്‍ നാണം കെടരുതെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവാം.

ഒരു 38 വയസ്സുകാരനെ ആള്‍ക്കാര്‍ക്കിടയില്‍ വെച്ച് കിട്ടൂ, ടുട്ടുമോനേ... എന്നൊക്കെ വിളിക്കുന്നത് എന്തു മാത്രം അരോചകമായിരിക്കും അല്ലേ!

അതെ, പുതിയ തലമുറ ആ തെറ്റ് തിരുത്തുന്നു... ഒരു പക്ഷേ, ഇവിടെ എന്റെ അഭിപ്രായത്തെ എതിര്‍ത്താലും ഒരു ‘ടുട്ടുമോനും’ തന്റെ കുഞ്ഞിന് അമ്മാതിരി ഒരു പേര് വെക്കില്ല - കട്ടായം.

കൈപ്പള്ളി, താങ്കളുടെ ഇതുപോലുള്ള നല്ല ശ്രമങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹം തന്നെ.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-7949029.post-1164006307975834302006-11-20T11:05:00.000+04:002006-11-20T11:05:00.000+04:00This comment has been removed by a blog administrator.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-7949029.post-1164003296764098302006-11-20T10:14:00.000+04:002006-11-20T10:14:00.000+04:00കൈപള്ളി ,സത്യത്തില്‍ ഞാന്‍ എഴുതാനിരുന്നതാണിത് ,എന...കൈപള്ളി ,

സത്യത്തില്‍ ഞാന്‍ എഴുതാനിരുന്നതാണിത് ,എന്നാല്‍ എനിക്കിത്ര വിശദമായിട്ടെഴുതാന് പറ്റില്ലെന്നത് വേറെ കര്യം.

എന്റെ പേര് ചെറുപ്പത്തില്‍ എനിക്ക് വളരെ വിഷമമുണ്ടാക്കിയതാണ്. പണ്ട് പേര് കേള്‍ക്കുന്ന പലരും , പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കാറുണ്ട് എന്തോ വല്ലാത്ത ഒരു സംഭവം കേട്ടപോലെ . ഇതെനിക്ക് പലപ്പൊഴും വിഷമവുമുണ്ടാക്കിയിട്ടുണ്ട്. പലപ്പോഴും ഞാന്‍ ഇതിന്റെ പേരില്‍ ഉമ്മായോട് തെറ്റിയിട്ടുണ്ട് " നിങ്ങടൊരു ഓലക്കമ്മലെ പേര് , വേറൊരു പേരും ഉണ്ടായില്ലെ എനിക്കിടാന്‍" എന്ന് ചോദിക്കാറുണ്ട്.

ഇത് കേട്ടുമ്മപറയും : " അസൂയ കൊണ്ടാടാ ചെക്കാ , അന്റെ പേരത്രനന്നായതിനാലാ "

"അലിയു" എന്നത് അലിയുബിന്‍ അലിത്വാലിബ് എന്നതിന്റെ ചുരുക്കമാണന്ന് എന്നെ ഉമ്മ സമാധാനിപ്പിക്കാറുണ്ടെങ്കിലും , ഉമ്മയുടെ വെല്ലിമ്മാടെ ആങ്ങളുടെ മകന്റെ പേരും ഇതായിരുന്നെന്ന് പിന്നീടെപ്പോഴോ എന്നോട് പറഞ്ഞിട്ടുണ്ട്.

സ്കുളില്‍ " അലിയൂ എന്നിലലിയൂ"എന്ന് പറഞ്ഞപലരുടെ മൂക്കില്‍നിന്നും ചോരയും വരുത്തിയിട്ടുണ്ട് ഞാന്‍.

ഒരു കുട്ടിക്ക് പേരിടുമ്പോള്‍ അര്‍ഥം നോക്കണമെന്ന്തന്നെയാണെന്റെ മതം. ഒരു ഭാഷയിലെ അര്‍ഥം മറ്റ് ഭാഷയില്‍ മറ്റൊന്നായിരിക്കാം. എന്നാല്‍ ആതയ്ന്തികഭാഷകള്ക്കങ്ങിനെയുണ്ടാകുമോ?
ഉദാഹരണം : സംസ്കൃതം , പേര്‍ഷ്യന്‍, അറബി , റോമന്‍.

ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പേരിടുമ്പോള്‍ ,സംസ്കൃത ഭാഷയും , മുസ്ലിങ്ങ്നള്ക്ക് അറബിയും , കൃസ്ത്യന്‍ പേരുകള്‍ക്ക് റോമനും തിരഞ്ഞെടുത്താല്‍ നന്നാവില്ലേ എന്നൊരു തൊന്നലാണ് എനിക്കുള്ളത്. ( ഞാനുദ്ധേശിച്ചത് അര്‍ഥം നോക്കാന്‍ വേണ്ടി മത്രമാണുട്ടോ)

എന്തു തന്നെ യായാലും , പേരിടുമ്പോള്‍ തീര്‍ച്ചയായും അര്‍ഥം നോക്കിയിട്ടേ ഇടാവൂ എന്നാണ് എന്റെ പക്ഷം.

പിന്നെ പേരിനോട് കൂടി വീട്ടുപേരിടുന്നത്.

ഞാന്‍ നൂറ് ശതമാനവും യോചിക്കുന്ന ഒരു കാര്യമാണിത്, അല്ലെങ്കില്‍ ഒരു തലമുറ കഴിഞ്ഞാല്‍ നമ്മുടെ പാരമ്പര്യം നമ്മുടെ കുട്ടികള്‍ അറിയാതെ വരും ,
" അറിഞ്ഞിട്ടെന്തിനാ"
എന്ന് നിങ്ങള്‍ ചോദിച്ചേക്കാം അതിനുള്ള മറുപടിയിതാണ് " അറിഞ്ഞിരിക്കുന്നതിലെന്താതെറ്റ്"

വിശദമാക്കാം :എന്റെ മോന് ആജു നാളെ എന്നോട് ചോദിക്കുകയാ" ഉപ്പാ , ഉപ്പാന്റെ ഉപ്പാടെ പേരെന്താ"
ഞാന്‍:" പാലത്തിങ്ങല്‍ കുഞ്ഞുണ്ണി"
ആജു :" അവരുടെം ഉപ്പാടെയോ?"
ഞാന്‍:" പാലത്തിങ്ങല്‍ മമ്മി എന്ന മുഹമ്മദ്"
ആജു:" അവരുടെം ഉപ്പാടേയൊ"
ഞാന്‍ :"പാലത്തിങ്ങല്‍ അവുതല്‍"
ആജു :" അവരുടെം ഉപ്പാടെയോ?"
ഞാന്‍:" പാലത്തിങ്ങല്‍ കുഞ്ഞുണ്ണി"
ആജു :" അവരുടെം ഉപ്പാടെയോ?"
കുറെ ആലോചിച്ചതിന് ശേഷം
ഞാന്‍ : " നിക്കറിയില്ലാ ഞാന്‍ മൂത്താപ്പാട് ചോദിച്ച് പറഞ്ഞ് തരാട്ടോ"
ഈ ഉത്തരമാണോ നിങ്ങള്‍ക്ക് നിങ്ങടെ മക്കള്‍ക്ക് കൊടുക്കേണ്ടത്?

അങ്ങിനെയെങ്കില്‍ തീര്‍ച്ചയായും നിങ്ങ്നളുടെ മക്കളുടെ പേരിനോടൊപ്പം വീട്ടുപേരോ മറ്റോ ഇടരുത്.
പേരിനൊപ്പം വീട്ടുപേരിട്ടാല് നിങ്ങളുടെ പാരമ്പര്യത്തിലെത്താമെന്നതിതിനര്ഥമില്ല എന്നാല്‍ അതൊരു നിമിത്തമാകാന്‍ പറ്റിയാല്‍ വളരെ നല്ലതല്ലെ അത്?

പിന്നെ കൈപള്ളി പറഞ്ഞത് വളരെ ശരിയാണ് , മഗ്രിബ് അറബികളുടെ അറബി " ഞമ്മന്റെ ബാഷേണ്"

കൈപള്ളീ , ഞാന്‍ കാട് കയറി , വഴിമാറി പോയോ? എങ്കില്‍ ക്ഷമിക്കുക!.

അതുകൊണ്ട് ഒരു പേരിലെന്തിരിക്കുന്നൂ വെന്നല്ല , പേരിലാണ് പലതുമിരിക്കുന്നതെന്റെ മതംതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-7949029.post-1164000248029958602006-11-20T09:24:00.000+04:002006-11-20T09:24:00.000+04:00കൈപ്പള്ളിമാഷേ നല്ല ലേഖനം. പണ്ടെങ്ങോ അദ്ധ്യപകന് അബ...കൈപ്പള്ളിമാഷേ നല്ല ലേഖനം. പണ്ടെങ്ങോ അദ്ധ്യപകന് അബ്ദുല്‍ റഷീദിലെ അബ്ദുല്‍ കട്ട് ചെയ്തതിനാല്‍ ഞാന്‍ ഇപ്പോഴും അത് അനുഭവിക്കുന്നു.

പിന്നെ അറബി പേരുകള്‍ ശ്രദ്ധിക്കതെ ഉപയോഗിക്കുന്നതിന് ഒത്തിരി ഉദാഹരണങ്ങള്‍ ഉണ്ട്. ഉദാഹരണം zaniya : زانية തന്നെ അര്‍ത്ഥം വേശ്യ... മലയാളികളില്‍ ഈ പേര് ഒത്തിരി പേര്‍ക്ക് കേട്ടിട്ടുണ്ട്.

പേരിന് നല്ല അര്‍ത്ഥം അല്ലെങ്കിലും അര്ത്ഥമില്ലങ്കിലും കുഴപ്പമില്ല... പക്ഷേ മോശപെട്ട അര്ത്ഥമില്ലാതിരുന്നാല് മതിയായിരുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com