Saturday, June 11, 2011

സുഹൈൽ കൈപ്പള്ളിയുടേ കെട്ടിട നിർമ്മാണ പദ്ധതി

മകൻ സുഹൈലിനു് ഒരു കെട്ടിടം നിർമ്മിച്ചു schoolൽ കൊണ്ടുപോകണം എന്നു പറഞ്ഞു. ഒരു കെട്ടിടം എന്നു പറയുമ്പോൾ ഞാൻ കരുതി ഒരു കൊച്ചു വീടിന്റെ model ആയിരിക്കും എന്നു കരുതി. "പിന്നെന്ത, യെപ്പം ഒണ്ടാക്കി എന്നു ചോദിച്ച മതി." നീ പടം വരച്ചു താ ഞാൻ കഷണങ്ങൾ foam boardൽ കട്ടു് ചെയ്തു തരാം. ഒട്ടിക്കൽ ഒക്കെ നീ ചെയ്യണം" അവൻ സമ്മതിച്ചു. ഡിസൈൻ വരച്ചു തരാൻ പറഞ്ഞപ്പോൾ അവൻ സ്കൂൾ പുസ്തകത്തിൽ നിന്നും ഒരു പടം എടുത്തു കാണിച്ചു തന്നു. "ഡാഡി ഇതാണു ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടം".

പാരിസ് നഗരത്തിലെ "നോതൃദാം കതീഡ്രൽ" !!!. ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെയായി. "മോനെ നമുക്ക് ഒരു മുറിയുള്ള കൊച്ചു വീടും ഉണ്ടാക്കാമെട, ഈ നോതൃദാം എന്നൊക്കെ പറയുമ്പോൾ അല്പം കടുപ്പമല്ലെ. ഡാഡി പാവമല്ലെ?".

അപ്പോൾ അവൻ എന്നെ ഒരു കാര്യം ഓർമ്മിപ്പിച്ചു. "ഡാഡിയല്ലെ പറയാറുള്ളതു്, ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെയാണു് നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുന്നതു് എന്നു? എന്നിട്ട് ഇപ്പോൾ?"
ഞാൻ ആലോചിച്ചു ശരിയാണു, അവനെ നിരുത്സാഹപ്പെടുത്തുന്നതു് ശരിയല്ല. Engineeringന്റെ ബാല പാഠങ്ങൾ ചെറുപ്പത്തിലെ പഠിപ്പിക്കാൻ ഒരവസരം ആയിരിക്കും എന്നു കരുതി ഞങ്ങൾ പണി തുടങ്ങി.

സുഹൈൽ google sketchup ഒരുവിധം ഉപയോഗിക്കും. കൊള്ളാവുന്ന ഒരു ലളിതമായ Notre Dameന്റെ മോഡൽ തപ്പിയെടുത്തു്. നോതൃ ദാമിന്റെ പുറമേയുള്ള കരിങ്കൽ ചുവരുകൾ ഏകദേശം 50cm കട്ടിയുണ്ടു് അപ്പോൾ അതിനു് പറ്റിതു് 5mm കട്ടിയുള്ള foam board ആണു്. 1:100 scale ൽ ഞങ്ങൾ foam boardൽ ഓരോ ഭാഗവും മുറിച്ചു, പശ ഉപയോഗിച്ചു ഒട്ടിച്ചു്. ആറു ദിവസം ഓരോ മണിക്കുർ ഞങ്ങൾ രണ്ടു പേരും പണിയെടുത്തു്. അവസാനമായി ജാളികളും കവാടങ്ങളും print ചെയ്തു ഒട്ടിച്ചു. ഇതാണു് അതിന്റെ ഇപ്പോഴത്തെ രൂപം.





ഇനി അറിയാവുന്ന പണി പഠിപ്പിച്ചു കൊടുത്തില്ല എന്നു പരതി പറയരുതല്ലോ.

15 comments:

  1. good job done by father and son. all the best.

    ReplyDelete
  2. നല്ല പ്രചോദനം. ഒരു മണിക്കൂര്‍ വെച്ച് ആറു ദിവസം. മോനും അച്ഛനും അഭിനന്ദനങ്ങള്‍.

    ReplyDelete
  3. സൂപ്പർ.. തെർമൊകോൾ ഒട്ടിക്കാൻ ഏത് ഗ്ലൂ ആണ് ഉപയോഗിക്കാറ്.. (പലതും ഉപയോഗിച്ച് പരാജയപ്പെട്ടിരിക്കുകയാണ്)

    ReplyDelete
  4. മനോഹരം!

    kARNOr(കാര്‍ന്നോര്): തെർമോകോൾ ഒട്ടിക്കാൻ പെട്രോളിയം ബേസ് അല്ലാത്ത ഗ്ലൂ, ഫെവിക്കോൾ മാതിരിയുള്ളവ ഉപയോഗിക്കാം.

    ReplyDelete
  5. എല്ലാ ബ്ലോഗർമാരും ഇതുപോലെ മക്കൾക്ക് വേണ്ടി കുറച്ച് സമയങ്ങൾ നീക്കിവെച്ചിരുന്നുവെങ്കിൽ.....

    ReplyDelete
  6. ഇത് കൊള്ളാല്ലോ...

    കലക്കീട്ടുണ്ട്....

    ReplyDelete
  7. നിരീശ്വര വാദിയായ അപ്പനെ കൊണ്ട്‌ പള്ളി തന്നെ പണിയിപ്പിച്ച സുഹൈല്‍ മോനും സാദാ അപ്പന്‍മാരെപ്പോലെ ഒഴിഞ്ഞു മാറാതെ കഷ്ടപ്പെട്ട് വാക്ക് പാലിച്ച കൈപ്സ് ഡാഡിക്കും അഭിനന്ദന ത്തിന്‍റെ പൂച്ചെണ്ടുകള്‍

    ReplyDelete
  8. നിരീശ്വരവാദിക്ക് ബൈബിൾ പബ്ലിഷ് ചെയ്യാമെങ്കിൽ പള്ളിയും പണിയാം.

    ReplyDelete
  9. “മോനെ നമുക്ക് ഒരു മുറിയുള്ള കൊച്ചു വീടും ഉണ്ടാക്കാമെട, ഈ നോതൃദാം എന്നൊക്കെ പറയുമ്പോൾ അല്പം കടുപ്പമല്ലെ. ഡാഡി പാവമല്ലെ?".

    പണിയണമെങ്കിൽ നോത്രഡാമിൽ കൊറച്ചുള്ളതൊന്നും പണിയരുത്. എന്നാ പണിയാ അപ്പനിട്ട് മകൻ കൊടുത്തത്. കലക്കി. കൊടുത്ത പണിയും ചെയ്ത പണിയും :) :)

    ReplyDelete
  10. ഒരുമയുണ്ടങ്കിൽ ഒലക്കയിലും കിടക്കാമെന്നു കേട്ടട്ടില്ലേ....അതു പോലെ ഒത്തൊരുമിച്ചു ശ്രമിച്ചാൽ താജ്‌ മഹലും പണിയാം

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..