Girl, 8, dies in blast as jihadis force her to carry bombs Times of India
Afghan Girl Tricked Into Carrying Bomb, Officials Say New York Times
പിഞ്ചു കുഞ്ഞുങ്ങളെ തീവ്രവാദികൾ ചാവേർ ആക്രമണങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണു്. ഞെട്ടിപ്പിക്കുന്ന വാർത്തകളാണെങ്കിലും ഇതിൽ ഒരു ശുഭകരമായ സൂചനയുണ്ടു്.
ഇസ്ലാമിക തീവ്രവാദ സംഖങ്ങളിലേക്ക് അനുയായികളെ കിട്ടാതെ വരുന്നതിന്റെ തെളിവുകളായിട്ടാണു് ഈ വാർത്തകളിൽ നിന്നും മനസിലാക്കേണ്ടതു്. അഫ്ഗാനിസ്ഥാനിലും, പാകിസ്ഥാനിലും പ്രവർത്തിച്ചുവരുന്ന ജിഹാദി സംഖങ്ങളിൽ നല്ലൊരു ശതമാനം ഉത്തര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള കൂലിപ്പടകളാണു്. ഏകാധിപതികൾ ഭരിക്കുന്ന ടുണീഷ്യ, ലിബിയ, ഈജിപ്റ്റ്, യെമെൻ, തുടങ്ങിയ രാജ്യങ്ങളിൽ വർഷങ്ങളായി നിലനിന്നിരുന്ന തൊഴിലില്ലായ്മയും മനുഷ്യാവകാശ ധ്വമസനങ്ങളുടെയും കാരണം വിദേശ ശക്തികളല്ല മറിച്ച് സ്വന്തം ഭരണാധികാരികളാണു് എന്ന തിരിച്ചറിവാണു് അവിടങ്ങളിൽ ജനകീയ വിപ്ലവങ്ങൾ ഉണ്ടാകാൻ കാരണം.
വിപ്ലവങ്ങളിലൂടേ ഭരണമാറ്റം നടത്താം എന്നു ജനം മനസിലാക്കിയതോടെ തീവ്രവാദ പ്രസ്ഥാനത്തനം വ്യർത്ഥമാണു് എന്നവർ തിരിച്ചറിഞ്ഞിരിക്കുന്നു.
ഇസ്ലാമിക തീവ്രവാദികൾ കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം നീചമായ പ്രവർത്തികളിൽ ഏർപ്പെടുന്നതുവഴി അവർക്ക് പൊതു ജനങ്ങളിൽ നിന്നുമുള്ള പിന്തുണയും നഷ്ടമാകും എന്നു പ്രതീക്ഷിക്കാം.
പാകിസ്ഥാനിലെ ജനത്തിനു് എന്നാണാവോ ഈ തിരിച്ചറിവു് ഉണ്ടാവുക?
വിപ്ലവങ്ങളിലൂടേ ഭരണമാറ്റം നടത്താം എന്നു ജനം മനസിലാക്കിയതോടെ തീവ്രവാദ പ്രസ്ഥാനത്തനം വ്യർത്ഥമാണു് എന്നവർ തിരിച്ചറിഞ്ഞിരിക്കുന്നു....
ReplyDeleteവളരെ ശരിയായ ഒരു കാര്യം..!
അടുത്ത 20 വർഷത്തിനുള്ളിൽ ഈ വിഷയത്തിൽ കാതലായ മാറ്റം വരും
ReplyDeleteവഴിയില്‍ കാണുന്ന കുഞ്ഞുങ്ങളെയൊക്കെ കൊന്നു തള്ളാന്‍ മുന്‍കൂട്ടിയെടുക്കുന്ന ജാമ്യമാവാനും മതി
ReplyDelete