Saturday, June 11, 2011

ഹുസൈൻ വരക്കാത്ത ചിത്രങ്ങൾ

Internet ഇല്ലായിരുന്നു എങ്കിൽ ഈ കോന്തന്മാരു് എങ്ങനെ ജോലി ചെയ്യുമായിരുന്നു എന്നു ആലോചിക്കാനെ കഴിയില്ല. പക്ഷെ ഇന്റർനെറ്റിൽ നിന്നും ചിത്രങ്ങൾ അടിച്ചു മാറ്റി അതിന്റെ പുറത്തു "mathrubhumi" എന്നു ചാപ്പകുത്തുമ്പോൾ ചിത്രത്തിന്റെ ഉറവിടം അന്വേഷിക്കുന്നതു് നന്നായിരിക്കും. 

Rafal Olbinski എന്ന ചിത്രകാരന്റെ ചിത്രങ്ങൾ ഏതോ വിവരം ഇല്ലത്ത ഒരു blogger അതു M.F. Hussain ചിത്രങ്ങൾ ആണെന്നു കരുതി  പ്രസിദ്ധീകരിച്ചു. അതു് അതേപടി "മതൃഫൂമി"യിലെ കോന്തൻ വിഴുങ്ങി online editionന്റെ galleryയിൽ തൂറിയിട്ടു. അതിന്റെ screen shotകളാണു് ഇവ.






ഇപ്പോൾ  Buzzലും blogലും Facebookലും  "മതൃഫൂമി" തൂറിയിട്ടതു് അതേപടി വാരി സ്വന്തം പ്രസിദ്ധീകരണങ്ങൾക്കായി തേച്ചുകൊണ്ടു നടക്കുന്നവരും ഉണ്ടു.

ശൈലി തിരിച്ചറിയാനുള്ള ബോധം ഇല്ലെങ്കിലും കലാകാരന്റെ ഒപ്പ് തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയി. ഇതുകൊണ്ടാണു് ഞാൻ പറയുന്നതു്: ഒരു പണിക്കും കൊള്ളാത്തവർക്ക് പറ്റിയ പണിയാണു് ജീർണ്ണലിസം എന്നു്.

8 comments:

  1. നന്നായി കൈപ്പള്ളീ.

    ReplyDelete
  2. @ Kaips annan,

    Many of these images were part of a widely circulated email intended at spreading the idea that Hussain "knew" very well how to paint clothed figures,yet he somehow made it a point to paint all "hindu" figures nude !

    ReplyDelete
  3. “അജ്ഞനമെന്നാൽ എനിക്കറിയും മഞ്ഞളുപോലെ വെളുത്തതു“ ...ഇത്റേ ഉള്ളൂ ...

    ReplyDelete
  4. ഒരു പണിക്കും കൊള്ളാത്തവർക്ക് പറ്റിയ പണിയാണു് ജീർണ്ണലിസം ...
    കൊള്ളാം

    ReplyDelete
  5. അവമ്മാരു് ഒടുക്കം അതെല്ലാം മാറ്റി.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..