Friday, September 14, 2007

300 പോസ്റ്റും ഞാനും പിന്നെ ഈ ബൂലോഗവും

ഞാന്‍ എഴുതിയ പഴയ സാദനങ്ങള്‍ തപ്പിയപ്പോഴാണു ഒരു കാര്യം മനസിലായത്. ഇന്ന് നാലു വര്ഷവും ഒരു മാസവും തികയുന്നു.
2004ലാണു ആദ്യമായി മലയാളം blogല്‍ എഴുതാന്‍ തുടങ്ങിയത്. അതിന്‍ മുമ്പ് എഴുതിയിരുന്ന് Film Reviewsഉം, Design Tutorialsഉം ഒക്കെയായിരുന്നു. ഈ ബ്ലൊഗ് തുടങ്ങിയ കുറച്ചു നാളുകള്‍ കുള്ളില്‍ തന്നെ എന്‍റെ Flickr Photo ഗാലറിയും തുടങ്ങി. പല സുഹൃത്തുക്കള്‍ക്കും Flickr കാണാന്‍ കഴിയാത്തതിനാല്‍. "പോട്ടം" എന്ന എന്‍റെ foto blogഉം തുടങ്ങി.
ഇന്ന് ഇവിടെ മുന്നുറില്‍ അധികം postകളും, Flickrല്‍ 500 അധികം ചിത്രങ്ങളും ഉണ്ട്.

അന്നും ഇന്നും തമ്മില്‍ ബ്ലോഗിന്‍റെ നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും കാണുന്നില്ല. പലരുടേയും ഭാഷ നന്നായി എന്നല്ലാതെ.

എന്‍റെ ഭാഷ നന്നായതാണോ അതോ ഭയന്നിട്ടാണോ എന്നറിയില്ല ഇപ്പോള്‍ ആരും എന്‍റെ അക്ഷര തെറ്റുകള്‍ ചൂണ്ടിക്കാണിക്കാറില്ല. ചൂണ്ടിക്കാണിച്ചിട്ടും കാര്യമില്ല എന്ന് ചിലര്‍ക്കെങ്കിലും മനസിലയിട്ടുണ്ടല്ലോ. എന്തായാലും ബ്ലോഗില്‍ വന്നതിനു ശേഷം എന്‍റെ മലയാളമെഴുത്ത് കുറച്ചെങ്കിലും നന്നായി എന്ന് എനിക്കു തന്നെ തോന്നിതുടങ്ങി. പലരുടേയും സഹായം ഇതിന്‍ പിന്നിലുണ്ട്. എല്ലാവരേയും ഞാന്‍ സ്മരിക്കുന്നു.

ലോക പ്രശസ്ഥനായ ചിത്രകാരനായ എം.സീ. ഏഷറിന്‍റെ ഒരു ചിത്രമുണ്ട്. ചിത്രം വരക്കുന്ന കൈകളുടെ ചിത്രം. Recursive ചിത്രങ്ങള്‍ എന്നു പറയും. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ Drost effect എന്നു പറയും.

മലയാളം ബ്ലോഗ് ഒരു Recursive phaseലേക്ക് നിങ്ങുകയാണു. Blogging about blogs. ബ്ലോഗുകളെ കുറിച്ചുള്ള ബ്ലോഗുകള്‍. ഇത് നമുക്ക് മാത്രം ego boost തരുന്ന ഒരു പ്രക്രിയയാണു. ബ്ലോഗ് എഴുതാത്ത് ഒര്‍ വ്യക്തിക്ക് ഇത് വായിച്ചാല്‍ രസിക്കില്ല. ബ്ലോഗിന്‍ ബ്ലോഗിന്‍റെ പരിധികള്‍ കവിഞ്ഞ് വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയണം.

ഈ പ്രശ്നത്തിന്‍റെ പ്രധാന കാരണം മലയാളം ബ്ലോഗ് എഴുത്തുകാര്‍ തന്നെ മലയാളം ബ്ലോഗ് വായിക്കുന്നു എന്നുള്ളതാണു്. പലവെട്ടം അറിയാതെ ഞാനും ഇത് ചെയ്തിട്ടുണ്ട്. The malayalam blog has reached a state of normality. It is so normal that change is abhored. ഇതു സംഭവിച്ചുകൂട.

ഇവിടെ പലരും പറയാറുണ്ടല്ലോ. "വെറുതെ ഒരു രസത്തിനു എഴുതുന്നു, വല്ലതും വായിക്കുന്നു". ഈ കൂട്ടത്തില്‍ പെട്ടവരെ ഞാന്‍ ഉപദേശിക്കില്ല. കാരണം വെറുതെ രസത്തിനു ചെയുന്നതിനു് ഇതൊന്നും നോക്കണ്ട. രസം (entertainment) എല്ലാവര്‍ക്കും ഒരുപോലെ ആവില്ല എന്നും നാം മനസിലാക്കണം. ഭൂരിപക്ഷം എഴുത്തും സ്കൂളില്‍ പഠിച്ച കാലത്തുള്ള ഓര്മ കുറിപ്പുകളും, മലയാളിയുടെ പ്രിയപ്പെട്ട വൃക്ഷമായ "മാവില്‍"ഏറും ആയി ഒതുങ്ങുമ്പോഴാണു പ്രശ്നം ഉണ്ടാകുന്നത്.

ഇതില്‍ നിന്നും നാം എന്തു് മനസിലാക്കണം. മിക്ക മലയാളികളുടെ നല്ല കാലം സ്കൂളിലും കോളേജിലും ആയിരുന്നു എന്നു. പ്രിയപ്പെട്ട വൃക്ഷം മാവാണെന്നും ആണോ?

നാം ഭക്ഷണമായി കഴിക്കുന്ന വസ്തുക്കള്‍ ശ്രദ്ധിച്ചു് കഴിക്കുന്നതുപോലെ, തലച്ചോറില്‍ സൂക്ഷിക്കുന്ന വസ്തുക്കളും ശ്രദ്ധിക്കണം എന്ന് മനസിലാക്കിയവനാണു് ഞാന്‍.

ഒരു സുഹൃത്ത് എന്നോടു ഈ ഇടെ പറയുകയുണ്ടായി. "മലയാളിയുടെ മനോ നിലവാരത്തിന്‍റെ തനി പകര്‍പ്പാണു മലയാളം ബ്ലോഗ്" . ഇത് സത്യമാണോ?

50 comments:

 1. കൈപ്പള്ളിയണ്ണാ, സുഹൃത്തുപറഞ്ഞത്‌ ശരിയാ, മനോ നിലവാരത്തിന്റെ മാത്രമല്ല മനോ വൈകല്യങ്ങളുടെയും ശരിപ്പകര്‍പ്പുതന്നെയാ അത്‌:)
  മുന്നൂറിന്റെ നിറവിനും അഞ്ഞൂറ്‌ പടങ്ങള്‍ക്കും ആശംസകള്‍!

  ReplyDelete
 2. കൈപ്പള്ളി മാഷേ...
  300 ന്‍ ആശംസകള്‍‌...

  ഓ.ടോ.
  [ഈ പോസ്റ്റ് ഞാന്‍‌ വായിക്കേണ്ടിയിരുന്നില്ല. ഇതില്‍‌ പറഞ്ഞിരിക്കുന്ന ഭൂരിഭാഗത്തിലേ ഞാനും പെടൂ. പിന്നെ, മാഷുടെ സുഹൃത്ത് പറഞ്ഞത് എന്റെ അഭിപ്രായത്തില്‍‌ ശരിയാണ്‍. മലയാളികളുടെ മനോനിലവാരത്തിന്റെ തനിപ്പകര്‍‌പ്പു തന്നെ ഒട്ടുമിക്ക ബ്ലോഗുകളും.]
  :)

  ReplyDelete
 3. പ്രിയപ്പെട്ട കൈപ്പള്ളീ,:)
  താങ്കള്‍ സ്വയം വിലയിരുത്തിയതു പോലെ മലയാളമെഴുത്ത് ഒരു പാട് മെച്ചപ്പെട്ടിട്ടുണ്ട് എന്നു തന്നെയാണെനിക്കും തോന്നുന്നത്.

  300 പോസ്റ്റുകളും 500ലേറെ ചിത്രങ്ങളും കൊണ്ട് ധന്യമായ ,അഞ്ചാം വയസ്സിലേക്ക് പാദമൂന്നിയ താങ്കളുടെ ബൂലോഗ ജീവിതം താങ്കള്‍ക്കും , മലയാളഭാഷയ്ക്കും, മലയാളത്തെയും പ്രകൃതിയേയും സ്‌നേഹിക്കുന്ന മറ്റുള്ളവര്‍ക്കും മുതല്‍ക്കൂട്ടാകട്ടെ എന്നാശംസിക്കുന്നു
  സ്‌നേഹപൂര്‍വം ,
  പൊതുവാള്‍.

  ReplyDelete
 4. ട്രിപ്പിള്‍ സെഞ്ചുറിക്ക് ആശംസകള്‍, കൈപ്പള്ളി. ഇനിയും തുടരട്ടെ ഈ പ്രയാണം.

  ReplyDelete
 5. ഒരു ബ്ലോഗ്ഗ്‌ കവിതയുടെ വരികള്‍
  “ അമ്മയെ ഓര്‍ക്കുമ്പോഴിന്നും വിതുമ്പും,
  ഉള്‍പൂവിലേതോ മൗനം
  എന്നുള്‍പൂവിലേതോ മൗനം...“

  താങ്കളുടെ ബ്ലോഗ്ഗിന് ആശംസകള്‍

  ReplyDelete
 6. your blog is very informative.
  Keep Blogging.~

  All the BesT.

  ReplyDelete
 7. കൈപ്പള്ളിമാഷേ, ആശംസകള്‍! അഞ്ഞൂറ് നല്ല പോസ്റ്റുകള്‍ വരട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 8. ബ്ലോഗില്‍ വന്നിട്ടെന്ത് കിട്ടി???

  എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍...

  ‘നല്ല കവറേജ് കിട്ടി. പിന്നെ കുറെ കിണ്ണങ്കാച്ചി* സൌഹൃദങ്ങളും!‘ എന്ന് പറയും ഞാന്‍. (തെറി/അപ്പനുവിളി ഇതുവരെ കിട്ടിയിട്ടില്ല. കാര്യായിട്ട്. സത്യം) :)

  നിഷാദ് കൈപ്പള്ളി എന്ന പേരില്‍ ബ്ലോഗുന്ന ഇദ്ദേഹത്തിന്റെ ചില രചനകള്‍ / കെലുപ്പ് റോള്‍ വായിച്ചപ്പോള്‍ സത്യം പറയാലോ... ചെറിയ തിരി കെലുപ്പ് ഫീല്‍ ചെയ്യുകയും ‘മാ നിഷാദേ.. അരുത് കൈപ്പള്ളീ’ എന്ന് പറയാനും ഒന്ന് പിടിച്ച് ഉന്താനും വരെ തോന്നിയിട്ടുണ്ട്! :)

  പക്ഷെ, അടുത്തറിഞ്ഞപ്പോഴല്ലേ ആളെ മനസ്സിലായത്. ഇദ്ദേഹം ഒരു മൊതല്‍ മൊതല്‌ തന്നെയാണേ... റിയലി റെയര്‍ പീസ്!

  വാഴ്ത്തുക്കള്‍!

  *കിണ്ണങ്കാച്ചികളിലൊന്ന് കൈപ്പള്ളിയാണ്.

  ReplyDelete
 9. ഞാന്‍ വെറും മൂന്നാഴ്ച് പ്രായമുള്ള ബ്ലോഗര്‍.. മുന്നൂറുകഴിഞ്ഞ മുതു മൂപ്പന്റെ ബ്ലോഗിന് കമന്റിടാനുള്ള മൂപ്പില്ലെങ്കിലും പറയാം.. അഭിനന്ദനങ്ങള്‍.. Flickr ആല്‍ബങ്ങളും പോഡ് കാസ്റ്റുകളും മുഴുവനും കണ്ടു,കേട്ടു.. വളരെയിഷ്ടമായി..

  ReplyDelete
 10. കൈപ്പള്ളി മാഷേ,

  മൂന്നുറിന്റെ ആശംസകള്‍ !

  ReplyDelete
 11. ഒരു സുഹൃത്ത് എന്നോടു ഈ ഇടെ പറയുകയുണ്ടായി. "മലയാളിയുടെ മനോ നിലവാരത്തിന്‍റെ തനി പകര്‍പ്പാണു മലയാളം ബ്ലോഗ്" . ഇത് സത്യമാണോ?:

  എന്നെ സംബന്ധിച്ചിടത്തോളം (എന്റെ അറിവ് വച്ച്) പരമാര്‍ത്ഥം

  ReplyDelete
 12. സസ്നേഹം കൈപ്പള്ളിക്ക്,
  300 തികക്കുന്ന താങ്കളുടെ ബ്ളോഗില്‍ നിന്നും ഇനിയും ഒരുപാട് പ്രയോജനപ്രദമായ രചനകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 13. കൈപ്പള്ളി,
  ഇനിയും തുടരുക.
  ആശംസകള്‍.:)

  ReplyDelete
 14. പ്രിയപ്പെട്ട കൈപ്പള്ളീ,
  ദീര്‍ഘകാലമായി നല്ല പോസ്റ്റുകള്‍ കൊണ്ട് ബൂലോകത്തെ സമ്പന്നമാക്കിയതിന് ആശംസകള്‍.ഒരു ബ്ലോഗര്‍ എന്ന നിലയില്‍/മലയാളത്തെ സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍/ഒരു നല്ല ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ താങ്കള്‍ ഈ സമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ല.താങ്കളുടെ ആത്മാര്‍ത്ഥതയും അധ്വാനവും തുടരട്ടെ.അതിന്റെ സദ്ഫലങ്ങള്‍ ഈ ബൂലോകത്തിന് ഇനിയും ലഭിക്കട്ടെ.

  താങ്കളുടെ മലയാളം അക്ഷരത്തെറ്റുകളെ വിമര്‍ശിച്ചതിന് തെറി(പോഡ്കാസ്റ്റായി)കേട്ട ഒരാളാണ് ഞാന്‍.അന്ന് മലയാളം സ്കൂളില്‍ പഠിക്കാത്ത ആളാണ് താങ്കളെന്ന് എനിക്ക് അറിയില്ലായിരുന്നു.ഭാഷ നന്നാക്കേണ്ടത് ഓരോ എഴുത്തുകാരന്റേയും കടമയാണ്.ഭയം കൊണ്ടാവില്ല,തെറി കേള്‍ക്കാനുള്ള താത്പര്യക്കുറവാവും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആളുകള്‍ വരാത്തത്... :)
  ഭാഷാപരമായി താങ്കള്‍ ഒരു പാട് മെച്ചപ്പെട്ടുവെന്നും തോന്നിയിട്ടുണ്ട്.

  മുന്നൂറാം പോസ്റ്റാശംസകള്‍...
  നന്മകള്‍...

  ReplyDelete
 15. കൈപ്പള്ളിയെ ഞാന്‍ ആദ്യമായി വായിക്കുമ്പോള്‍ കൈപ്പള്ളി ബ്ലോഗുകള്‍ ഒരു പിന്മൊഴിയിലും അഗ്രിഗേറ്ററിലും പിടികൊടുക്കാതെ നെറ്റില്‍ സ്വതന്ത്രമായി അലയുകയായിരുന്നു.ഞാന്‍ ആദ്യമായി വായിച്ചത് സ്വാതന്ത്ര്യദിനത്തിനു സ്വന്തം വണ്ടിയില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണപതാക പറപ്പിച്ചു കൊണ്ടു ഗള്‍ഫില്‍ കൈപ്പള്ളി നടത്തിയ ഒരു പരീക്ഷണവും അതിന്റെ തിക്തഫലങ്ങളും അടങ്ങിയ ഒരു വിവരണമായിരുന്നു. അന്നു അതിനു മറുപടിയായി ഇനിമുതല്‍ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും എന്റെ വില്ലക്കു മുകളില്‍ ഞാനും ദേശീയപതാക പാറിക്കും എന്നു ഞാനും കമണ്ടിലിട്ടു. അതു ഇപ്പോഴും തുടരുന്നു.
  ബ്ലോഗില്‍ വന്നിട്ടു ആദ്യമായി ലഭിച്ച ബ്ലോഗര്‍ ഫോണ്‍ കലേഷിന്റെതായിരുന്നു.
  അന്നു ഞാന്‍ താല്പര്യത്തോടെ ഈ “കൈപ്പള്ളി”യാരെന്നു ചോദിച്ചപ്പോള്‍
  “ കരീം ഭായ് കൈപ്പള്ളി ഒരു വ്യക്തിയല്ല ഒരു വിജ്ഞാനകോശമാണ് “എന്നായിരുന്നു കലേഷിന്റെ മറുപടി.
  നീളെ നീളെ... ധീരെ..ധീരേ...

  ReplyDelete
 16. ശ്രീ
  ഭൂരിഭാഗത്തില്‍ പെടാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്, ഭൂരിഭാഗത്തില്‍ അറിയാതെ പെട്ടുപോയവരുമുണ്ട്.

  രക്ഷപ്പെടണമെങ്കില്‍ രക്ഷപ്പെടാം. ഇതിലുപരി ഒന്നുമില്ലാ എന്ന് കരുതുന്നവര്‍ക്ക് അവിടെ നില്കാം. അവരെ കൈപിടിച്ച് കൊണ്ടുവരാന്‍ ശ്രമിക്കരുത്. കൈ പോകും. സഹതപിക്കാം.


  ഷാനവാസ്‌ ഇലിപ്പക്കുളം, പൊതുവാള് , കൃഷ്‌ | krish, ബാജി ഓടംവേലി, shafeel , സിമി, Visala Manaskan, പേര്.. പേരക്ക, തക്കുടു, തീക്കൊള്ളി, പി.സി. പ്രദീപ്‌ , ഉറുമ്പ്‌ /ANT, വിഷ്ണു പ്രസാദ്, കരീം മാഷ്‌

  നന്ദി

  ReplyDelete
 17. "മലയാളിയുടെ മനോ നിലവാരത്തിന്‍റെ തനി പകര്‍പ്പാണു മലയാളം ബ്ലോഗ്"
  ആരാണു പറഞ്ഞതെങ്കിലും അത് പയിങ്കര സത്തിയം തന്നെ കേട്ടാ.


  “ഇപ്പോള്‍ ആരും എന്‍റെ അക്ഷര തെറ്റുകള്‍ ചൂണ്ടിക്കാണിക്കാറില്ല“ യെന്ന് കൈപ്പള്ളി തന്നെ എഴുതിയിരിക്കുന്നു. പരമാര്‍ത്ഥം.
  ഞാന്‍ എഴുതിയ പഴയ സാദനങ്ങള്‍ എന്നുതുടങ്ങിയ വരി കാണുമ്പോ അതില്‍ അക്ഷരത്തെറ്റൊന്നും ഇല്ല, അഥവാ ശരിയായ അക്ഷരം തന്നെയാണെഴുതിയിരിക്കുന്നതെന്നേ തോന്നൂ. അതാണ് കൈപ്പള്ളിപ്രഭാവം. :)

  കൈപ്പള്ളിയെ അനുമോദിക്കാന്‍ എനിക്കേതായാലും വാക്കുകളില്ല.

  ReplyDelete
 18. മുന്നൂറാമത്തെ പോസ്റ്റിന് എന്റെ എല്ലാ മംഗളങ്ങളും.
  കൈപ്പള്ളിയുടെ ബ്ലോഗ് ഇനിയും നന്നാകട്ടെ.

  ReplyDelete
 19. അഭിനന്ദനങള്‍,ആശംസകള്‍...:)

  ReplyDelete
 20. മുന്നൂറാം പോസ്റ്റിന് ആശംസകള്‍.

  മലയാളിയുടെയെന്നല്ല ഏതൊരാളുടെയും മനോനിലവാരത്തിന്റെ പകര്‍പ്പുകള്‍ തന്നെയല്ലേ അയാള്‍ കൈവെയ്ക്കുന്ന മേഖലകളിലും പ്രതിഫലിക്കൂ-ബ്ലോഗായാലും സമൂഹമായാലും വ്യക്തിജീവിതമായാലും? മലയാളിയുടെ മനോനിലവാരം ബ്ലോഗിലും പ്രതിഫലിക്കുന്നെങ്കില്‍ കുറഞ്ഞ പക്ഷം മലയാളികള്‍ കാപട്യക്കാരാണ് എന്ന് ചിലരെങ്കിലും ഉന്നയിക്കുന്ന ആരോപണം ബ്ലോഗിലെങ്കിലും ഇല്ലെന്നാശ്വസിക്കാം.

  ഇനി ഇതല്ല ബ്ലോഗില്‍ പ്രതിഫലിക്കേണ്ടതെങ്കില്‍ മലയാളി ആദ്യം അവരുടെ മനോനിലവാരം മാറ്റാന്‍ നോക്കണം. അപ്പോള്‍ അതനുസരിച്ചുള്ള പ്രതിഫലനം ബ്ലോഗിലും കാണാം, മറ്റിടങ്ങളിലും കാണാം.

  ബ്ലോഗുകളെക്കുറിച്ചുള്ള ബ്ലോഗുകളെപ്പറ്റി ഈ പോസ്റ്റില്‍ പറയുക വഴി ഈ പോസ്റ്റും ബ്ലോഗുകളെക്കുറിച്ചുള്ള ഒരു പോസ്റ്റായി മാറി :)

  ReplyDelete
 21. കൈപ്പള്ളീ,
  ആശംസകള്‍.
  താങ്കള്‍ സ്വീകരിച്ചിരിക്കുന്ന ശൈലി അത്യുഗ്രനാണ്.
  അക്ഷരത്തെറ്റുകള്‍, മനപ്പൂര്‍വ്വം വരുത്തി ഇഫക്റ്റ് കൂട്ടുന്നതല്ലെ,യെന്ന് ഞാന്‍ ആലോചിചിച്ചിരുന്നു.
  അങ്ങനെയായിരിക്കും എന്നുതന്നെ ഇപ്പോഴും വിശ്വസിക്കുന്നു. അതാണെനിക്കിഷ്ടവും.

  മൂന്ന് മുന്നൂറിന് വഴിമാറാട്ടെ.

  ക്രെഡിറ്റ്, കൈപ്പള്ളിക്കല്ല, താങ്കളെ പ്രചോദിപ്പിക്കുന്ന താങ്കളുടെ കുഞ്ഞിനും കുടുംബിനിക്കും.

  ReplyDelete
 22. ആശംസകള്‍.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍,..:)

  ReplyDelete
 23. മുന്നോട്ട് മുന്നോട്ട് മുന്നോട്ട്..... ആശംസകള്‍

  ReplyDelete
 24. നാലാം വാര്‍ഷികാ‍യ,
  മുന്നൂറാം പോസ്റ്റായ നമഹ:

  പോസ്റ്റുകളിലെ അക്ഷരതെറ്റുകളേക്കാള്‍ ശ്രദ്ധേയം താങ്കള്‍ പലപ്പോഴായി തെരഞ്ഞെടുത്ത് അവതരിപ്പിച്ച വിഷയങ്ങളാണ്, പോസ്സ്റ്റിലായാലും, ചിത്രങ്ങളിലായാലും, പോഡ്കാസ്റ്റിലായാലും!.

  ബ്ലോഗര്‍ ലോകത്തുള്ള ആരെയെങ്കിലും നേരില്‍ കണ്ട് പരിചയപ്പെടണം എന്ന് എപ്പോഴെങ്കിലും തോന്നീട്ടുണ്ടെങ്കില്‍ അത് താങ്കളെ മാത്രമാണ്, പിന്നെ എപ്പോഴോ ഇത്തിരി അസൂയയും.(ഇത് സുഖിപ്പിക്കല്‍ അല്ല.., പുറം ചൊറിയലും അല്ല..!)

  ആശംസകളോടെ
  -അലിഫ്

  ReplyDelete
 25. പ്രിയപ്പെട്ട കൈപ്പള്ളീ,
  മുന്നൂറാമത്തെ പോസ്റ്റിനാശംസകള്‍. ഇത്തവണയും വളരെ പ്രസക്തമായ നിരീക്ഷണങ്ങളാണു താങ്കള്‍ മുന്നോട്ടു വച്ചിട്ടുള്ളതു, നന്ദി. ബ്ലോഗറല്ലാത്ത ഒരുപാട് വായനക്കരും ബ്ലൊഗ് സന്ദര്‍ശിക്കാറുണ്ട്. "Blogging about blogs" -ഉം വളിച്ച അനുഭവക്കുറിപ്പുകളും വളരെ വേഗം അവരെ മടക്കാറുമുണ്ട്. ഒരു പുറം എഴുതാന്‍ ഒരുപാട് അനുഭവം വേണമെന്നിരിക്കെ, ഈ ഓര്‍മ്മകളുടെ കൂമ്പാരം ആരെയും ഞെട്ടിക്കും. ചിലര്‍ കാമദേവന്റെ നേര്‍ അവതാരമാണ്, 10 മിനിറ്റു നേരത്തെ പരിചയത്തിനു ശേഷം വിട പറയുംപോഴേക്കും അവളുടെ കണ്ണുകള്‍ പരല്‍ മീനിനെ പ്പോലെ പിടയും. മറ്റു ചിലര്‍ ആ നാടു കണ്ട ഏറ്റവും വലിയ അലമ്പനും. 25 വയസുള്ള ബ്ലോഗര്‍ തന്റെ കോളേജ് കാലത്തെ ഓര്‍മ്മ പങ്കു വക്കുന്നതു കേട്ടാല്‍ 70-കളിലോ മറ്റോ നടന്നതാണെന്നു തോന്നും. ഒരു ഇടിപ്പു കിട്ടാന്‍ 1993 നു പകരം ഉന്നീസ്-സൌ-തിരാനബ്ബേ (?), 35 പൈസ്ക്കു ചായകിട്ടുന്ന കാലം എന്നൊക്കെ ചിലര്‍ കാച്ചിക്കളയും. കലക്കി മാഷേ എന്ന കമന്റും വീഴും. ഇതു തന്നെയാണു ഈ മാധ്യമത്തിന്റെ സാധ്യതകളെ കെടുത്തുന്ന പ്രധാന ഘടകം. "മലയാളിയുടെ മനോ നിലവാരത്തിന്‍റെ തനി പകര്‍പ്പാണു മലയാളം ബ്ലോഗ്" എന്നൊക്കെ പറ്യാന്‍ ഒരുപാട് പോകേണ്ടിയിരിക്കുന്നു. ശരാശരി മലയാളി എന്തായാലും ഇതിലും മേലെയാണ്. മലയാളിയുടെ ചില നിലവാരമില്ലായ്മ കാണിച്ചു തുടങ്ങിയിട്ടുണ്ട് ബ്ലോഗ്.

  ReplyDelete
 26. മലയാളം പഠിക്കാതെ ഇത്രയും ഒക്കെ എഴുതി 300ല്‍ അധികം എത്തിയതില്‍ അഭിനന്ദങ്ങള്‍.

  (ആ മാവിനെക്കുറിച്ചുള്ള google search കണ്ടപ്പോഴാണ്‌ മലയാളത്തില്‍ seach ചെയ്യാന്‍ പറ്റുമെന്ന് മനസ്സിലായത്‌ ! പുതിയ ആ അറിവിനും കൂടി നന്ദി.)

  ReplyDelete
 27. കൈപ്പള്ളീ അഭിനന്ദനങ്ങള്‍.
  അക്ഷരതെറ്റുകള്‍ ഇപ്പോഴുമുണ്ടെങ്കിലും പഴയപോലെ അത്ര അധികമില്ല.കാരണം കൈപ്പള്ളി എഴുതി എഴുതി അത് കറ തീര്‍ന്ന് കൊണ്ടിരിക്കുന്നു.തുടര്‍ന്നും എഴുതുക.തുടര്‍ച്ചയായ ഒരു പ്രക്രിയയിലൂടെ മനോഹരമാ‍ക്കാന്‍ പറ്റാത്തതായി എന്താണുള്ളത്?(മലയാളിയുടെ മനസ്സൊഴിച്ച്).

  ReplyDelete
 28. അഭിനന്ദനങ്ങള്‍. :)

  ReplyDelete
 29. പ്രിയ കൈപ്പള്ളി

  ഒരു കൊല്ലം ആകുന്നതേ ഉള്ളൂ ഞാന്‍ ബ്ലോഗു തുടങ്ങിയിട്ട്. അതിനുള്ളില്‍ താങ്കള്‍ ബ്ലോഗിനൊരു മുതല്‍ക്കൂട്ടാണ് എന്നു ഞാന്‍ മനസിലാക്കുന്നു.

  കൈപ്പളിയുടെ സാന്നിദ്ധ്യം എന്നും ബ്ലോഗിനുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിയ്ക്കുന്നു

  നന്ദി ആശംസകള്‍

  ReplyDelete
 30. മുന്നൂറായാ? അഫിനന്ദനങ്ങള്‍. വെക്കം അഞ്ഞൂറ് ആക്കിന്‍. എന്നിട്ട് വേണം ഒരു കൈപ്പള്ളിയെ അനുമോദിക്കല്‍ മീറ്റ് നടത്താന്‍! (സീരിയസ്സ് ആയിട്ട്)

  ReplyDelete
 31. കൈപ്പ‌ള്ളീ,

  ആശംസക‌ള്‍!
  ഒരുപാടൊരുപാട് എഴുതാന്‍ ജഗദീശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ.


  പിന്നെ ബ്ലോഗുക‌ളെക്കുറിച്ചുള്ള താങ്ക‌ളുറ്റെ അഭിപ്രായം. മലയാളം ബ്ലോഗിംഗ് അതിന്റെ എല്ലാ വൈവിധ്യങ്ങ‌ളോടും കൂടി വ‌ളരുന്നു എന്നാണ് എന്റെ അഭിപ്രായം. ബ്ലോഗിംഗില്‍ ഇന്നതേ എഴുതാന്‍പാടുള്ളൂ, ഇന്നതേ വായിയ്ക്കാന്‍പാടുള്ളൂ എന്നില്ല. അതിനുള്ള സ്വാതന്ത്ര്യം ബ്ലോഗ‌ര്‍ക്കും വായിയ്ക്കുന്നവനും ഉണ്ടല്ലോ.

  താങ്ക‌‌ള്‍ ചൂണ്ടിക്കാട്ടിയത് ബ്ലോഗിംങ്ങില്‍ ഇന്നുള്ള അനേകം വൈവിധ്യങ്ങ‌ളില്‍ ഒന്നു മാത്രം. യു.എ.ഇ യിലെ ബ്ലോഗുക‌ളെപ്പറ്റി, ബ്ലോഗേഴ്സിനെപ്പറ്റി, അവരുടെ കുടുംബത്തെപ്പറ്റി, സൗഹൃദങ്ങ‌ളെപ്പറ്റി എണ്ണമറ്റ ബ്ലോഗ്ഗുക‌‌ളുണ്ട്. അതു വായിച്ചു രസിക്കാനും, ച‌ര്‍ച്ചചെയ്യാനും തള്ളാനും കൊള്ളാനുമൊക്കെ ആളുക‌‌ളുമുണ്ട്. എന്നുവെച്ച് അതൊരു മോശം കാര്യമാണെന്ന് കരുതുന്നില്ല. അതും ഒരു ബ്ലോഗിംഗിന്റെ ഒരു ഭാഗമാണ്.

  മലയാളം ബ്ലോഗിംഗ് "ബ്ലോഗിംഗ്" എന്ന വാക്കിന്റെ എല്ലാ നി‌‌ര്‍‌വ്വചനങ്ങളേയും കടന്ന് വ‌‌ളരുന്നു. കഥ, കവിത, ലേഖനം (വിവിധ വിഷയങ്ങ‌ള്‍), ഫോട്ടോഗ്രഫി, കാ‌ര്‍ട്ടൂണ്‍ എന്നിങ്ങനെ എത്രയെത്ര ശാഖക‌ളില്‍ ബ്ലോഗിംഗ് നടക്കുന്നു. കൈപ്പ‌ള്ളി സൂചിപ്പിച്ച കീവേ‌ര്‍ഡ്സ്സിനേക്കാ‌ളും മൂന്നും നാലും മടങ്ങ് റിസ‌ള്‍ട്ട്സ് കിട്ടും മേല്പറഞ്ഞ ശാഖക‌ളെപ്പറ്റി തിരഞ്ഞാല്‍.

  എല്ലാ ബ്ലോഗുക‌ളിലും എഴുതുന്നുണ്ട് എന്നു കരുതി ഒന്നും ഒരു സാമാന്യ തത്വമാകുന്നില്ല. തള്ളാനും കൊള്ളാനുമൊക്കെ താങ്ക‌ള്‍ പറയുന്നതുപോലെ തലച്ചോ‌ര്‍ ഉപയോഗിച്ചാല്‍ മതിയല്ലോ.

  മലയാളിയുടെ മനോനിലവാരം അത്ര മോശമല്ല കൈപ്പ‌‌ള്ളീ. പിന്നെ.. പേടും പതിരും ഇല്ലാത്തതെവിടെ? ഒന്നുമില്ലെങ്കിലും നല്ലതിനെ വേര്‍തിരിച്ചറിയാന്‍, താരതമ്യം ചെയ്യാന്‍ ചില ചീത്തക‌ള്‍ പ്രയോജനപ്പെടും.

  ReplyDelete
 32. ന്റമ്മോ...കൈപ്പള്ളിമാഷേ..മുന്നൂറൊ..
  സമ്മതിച്ചിരിക്കുന്നു, അഭിനന്ദിക്കാതെ വയ്യ

  ReplyDelete
 33. ഈ പോസ്റ്റ് കാണാന്‍ വൈകി!
  ഒന്നൊഴിയാതെ താങ്കളുടെ പോസ്റ്റുകളെല്ലാം വായിച്ചിട്ടുണ്ട്! പക്ഷെ പോഡ്കാസ്റ്റ് - ഒന്നു കേട്ടതോടെ ‘കേള്‍വി’ പരിപാടി മാറ്റിവെച്ചു! :)
  കൈപ്പള്ളിയെ കൂട്ടത്തില്‍ മാറ്റിനിര്‍ത്തുന്ന പ്രധാന ഘടകം, വേറിട്ടതും തനിമയുള്ളതുമായ ചിന്തകളുടെ ഉപജ്ഞാതാവ് എന്ന നിലക്കാണെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെയാണ്‍ കൈപ്പള്ളിയുടെ എഴുത്തിലെ അക്ഷരത്തെറ്റുകള്‍ ഒരു തെറ്റായി തോന്നാത്തതും.
  എല്ലാവിധ ഭാവുകങ്ങളും!

  ReplyDelete
 34. കൈപ്പള്ളീ:
  ഇത്രയും നാള്‍”പിടിച്ചു നിന്ന”തില്‍ സന്തോഷിക്കുക. ഞങ്ങള്‍‍ക്കു സന്തോഷമുണ്ടു കെട്ടോ.

  ഞാന്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പുമാത്രം ബ്ലൊഗിലെത്തിയ ഒരാളാണ്. കുറച്ചൊക്കെ കാര്യങ്ങള്‍ പിടികിട്ടീ വരുന്നു.

  ഭാഷയുടെ നിലവാരം നന്നായി എന്നു പറഞ്ഞത് പണ്ട് ബ്ലോഗെഴുതി തുടങ്ങിയവരെക്കുറിച്ചായിരിക്കും അല്ലെ. പിന്നെ വന്നവരും ഭാഷ നന്നായി കൈകാര്യം ചെയ്യുന്നില്ലെ?
  ആയിരക്കണക്കിനാണ് പുതിയ ബ്ലോഗുകാര്‍ എത്തുന്നതെന്ന് സിബു പറയുന്നു. തീര്‍ച്ചയായും ഡിസ്ക്കഷന്‍ ഫോര്‍മാറ്റില്‍ നിന്നും പുറത്തു കടന്ന് നല്ല ലേഖനങ്ങളും സാഹിത്യകൃതികളും പുറത്തുവരാന്‍ സാദ്ധ്യതയുണ്ട്.
  പലര്‍ക്കും വിനോദോപാധി ആണ് ബ്ലോഗ്. അതുകൊണ്ട് നര്‍മ്മത്തിനും anecdots നും പ്രാമാണ്യം കിട്ടുന്നു. self serving പരിപാടി തഴച്ചു വളരുന്നു. പക്ഷേ ബ്ലോഗ് അതിനപ്പുറവും വളരുന്നു എന്ന ചില സൂചനകള്‍ കിട്ടിത്തുടങ്ങിയിട്ടീല്ലേ?

  തീര്‍ച്ചയായും ബ്ലോഗുകാരല്ലാത്ത ധാരാളം പേര്‍ ബ്ലോഗ് വായിക്കുന്നുണ്ടെന്നാണ് എന്റെ തോന്നല്‍. Analytics നോക്കുമ്പോള്‍ ഇതാണ് സൂചന.

  ReplyDelete
 35. നന്നായി വരൂ ! (ഞാന്‍ പൊടുന്നനെ അപ്രത്യക്ഷനാവുന്നു)
  രണ്ടു സംശയങ്ങളുണ്ട്....
  സംശയ്1: ഞാന്‍ തന്ന പടം ബ്ലോഗിലിട്ട്
  ചൊറിയുന്ന എന്റെ പുറം....
  സംശയ്2: എതിരങ്കതിരവന്‍ നല്ല പേരല്ലേ ?
  പുമാന്റെ പടം കിട്ടുമോ ?

  വിരവില്‍ വരയന്‍ സജ്ജീവ്

  ReplyDelete
 36. തള്ളേ...മുന്നൂറാ.....ഹെന്റമ്മച്ചീ.....
  എന്തരിനു മടിക്കണത്‌...അഞ്ഞൂറും ആയിരവുമൊക്കെ ഇങ്ങ്‌ പോരട്ട്‌.....

  എല്ലാവിധ ആശംസകളും.....

  -ബ്ലോഗിംഗ്‌ ഇതു വരെ സീരിയസ്‌ ആയിട്ട്‌ എടുത്തിട്ടില്ലാത്ത ഒരു മല്ലുബ്ലോഗര്‍
  [മല്ലുബ്ലോഗര്‍-അണ്ണന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പദപ്രയോഗങ്ങളിലൊന്ന്]

  ReplyDelete
 37. മലയാളികളുടെ ബ്ലോഗ്ഗ് പിന്നെ അവരുടെ മനോനിലവാരത്തിന്റെ തനിപ്പകറ്പ്പായില്ലെങ്കിലല്ലെ അത്ഭുതപ്പെടേണ്ടത്.:)
  300-ആം പോസ്റ്റിന്‍ ഭാവുകങ്ങള്‍:)

  ReplyDelete
 38. ദേവന്‍:
  സാധാരണ അനുമോദനത്തിനു മുമ്പ് ബ്ലോഗില്‍ പല കലാപരിപാടികള്‍ ഉണ്ടാവാറുണ്ട്. കഥകളി, ചിലംബുകെട്ടി നിര്ത്തം. മയൂര നിര്ത്തം അങ്ങനെ പല പല ഏര്‍പ്പാടുകള്‍. ഇതെല്ലാം കഴിയുമ്പോള്‍
  അനുമോദിക്കപ്പെട്ടവനും അനുമോദിച്ചവരും ശരിക്കും അങ്ങ് ക്ഷീണിക്കും. അനുമോദനം എന്ന വാക്ക് പോലും എന്‍റെ നാലയലത്തുകൂടി വന്നാല്‍ ഞാന്‍ ഓടും. പെമ്പെറന്നോത്തിയും പുള്ളാളുമായി കഞ്ഞിയും ചേമ്പും കഴിച്ച് സമാധാനമായി ജിവിക്കട്ടടെയ്.

  ReplyDelete
 39. Dear Kaipalliji.. congrats for such seniority in blogging..

  ReplyDelete
 40. കൈപ്പള്ളീ, ആശംസകള്‍ ......അധികം പറഞ്ഞ് ഞാന്‍ സമയം കളയുന്നില്ല (എന്റെയല്ല, താങ്കളുടെ), ബാക്കി നേരില്‍

  ReplyDelete
 41. മുന്നൂറ് മൈല്‍ കുറ്റികളും അഞ്ഞൂറ് പട(ക്ക)ങ്ങളും പിന്നിട്ട കൈപള്ളിക്ക് ഒരായിരം ആശംസകള്‍.

  "മലയാളിയുടെ മനോ നിലവാരത്തിന്‍റെ തനി പകര്‍പ്പാണു മലയാളം ബ്ലോഗ്" അല്ലെങ്കിലത് കപടതയല്ലേ കൈപള്ളീ.

  -സുല്‍

  ReplyDelete
 42. കൈപ്പള്ളി, അഭിനന്ദനങ്ങള്‍, ആശംസകള്‍ :)

  ReplyDelete
 43. കൈപ്പള്ളിമാഷേ, വാര്‍ഷികത്തിനു അഭിനന്ദനണള്‍!

  മാഷ് പറഞ്ഞ കാര്യങ്ങള്‍ ഗൌരവമേറിയവതന്നെ. ചിന്തിക്കേണ്ട വിഷയം.

  ReplyDelete
 44. അഭിനന്ദനങ്ങള്‍ മുന്നൂറാനേ.. അഞ്ഞൂറാനാവാന്‍ ആശംസിക്കുന്നു.

  ReplyDelete
 45. ആശംസകള്‍ ആശംസകള്‍ ആശംസകള്‍

  ReplyDelete
 46. മുന്നൂറിന്റെ ആശംസകള്‍ വീണ്ടും... പിന്നെ അവസാന ചോദ്യത്തിന് അതെ എന്ന മറുപടിയാണ് ശരിയെന്ന് തോന്നുന്നു...

  അമ്പതേ...

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..