Wednesday, September 19, 2007

ഒരു email വന്നു.

കഴിഞ്ഞ ആഴ്ച എനിക്ക് ഒരു email വന്നു. പലര്‍ക്കും ഇതു കിട്ടിക്കാണും.

Dear Kaipally

Bhasshaposhini is doing a samvadam on Malayalam Blog.
The influence of blog on malayalam language and how the blog handled the language.
What difference it made to the writer's self esteem, the interactive nature of the blog etc.
So Kindly share with us a blog experience/a piece of creative work.
The article can be limited to half to one page of Bhashaposhini.

Please send the item in PDF format and your photo in JPEG
P.S. Why do bloggers hide behind pseudonames?


Regards
[Name Removed]


----------------------------------------------------------------------------

എന്റെ മറുപടി.

A "smavadam" on Malayalm Blog.

ha ha ha

അതും ഒരു വരി പോലും മലയാളത്തില് എഴുതാന് കഴിവില്ലാത്ത ഈ പരസ്യം കണ്ടിട്ട് തന്നെ ഞാന് ഇറങ്ങി തിരിക്കണം. ആദ്യം പോയി മലയാളം എഴുതാന് പഠിക്ക ഹേ!!!!

ഇതാണല്ലോ മല്ലൂസിന്റെ കുഴപ്പം. പുതിയ എന്തു കുന്തം കണ്ടാലും scoop അന്വേഷിച്ച് ഇങ്ങോട്ട് ക്കെട്ടിയെടുക്കും. കൈപ്പള്ളിക്ക് ഒരുത്തനേയും നന്നാക്കണം എന്നില്ല. പ്രതേകിച്ചും കുഴിയില് കാലും നീട്ടിയിരിക്കുന്ന സമകാലിക മദ്ധ്യമങ്ങളെ.

മരം മുറിച്ച് മഷി പുരട്ടി അച്ചടിക്കുന്ന മദ്ധ്യമത്തെ എനിക്ക് പ്രോത്സാഹിപ്പിക്കണം എന്ന് ഒരു നിര്ബന്ധവും ഇല്ല. താങ്കള്ക്ക് ആള്‍ മാറിപ്പോയി.

:)

കൈപ്പള്ളി
--------------------------------------------------------------------------------------------------------


മുറി ഇം‌ഗ്ലീഷ് എഴുതിയതില്‍ തെറ്റില്ല, മലയാളം ബ്ലോഗിന്‍റെ ഭാഷ മുദ്രണ സംവിധാനം യൂണികോടാണു്. Interactivityയും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്ത മദ്ധ്യമമാണു സമകാലിക കടലാസ് പത്രങ്ങള്‍. ഈ യുഗത്തിലേക്ക് എത്താന്‍ കഴിയാത്ത് ഈ മാദ്ധ്യമത്തില്‍ നമ്മള്‍ എന്തിനു് പ്രോത്സാഹിപ്പിക്കണം.

മലയാളം unicode പ്രചരണത്തിനു് വലിയ പങ്ക്‍ വഹിക്കാന്‍ കഴിവുള്ള ഒരു പത്രമാണു് Manorama. അവര്‍ ഇതു വരെ ആ വഴി സ്വീകരിച്ചിട്ടില്ല. അച്ചടി മാദ്ധ്യമത്തിന്‍റെ നിലനില്പിനെ ബാധിക്കുന്ന ഒന്നാണു യൂണിക്കോഡ് എന്ന് അവര്‍ കരുതുന്നുണ്ടാവൂം.

ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിനു് സാദ്ധ്യതകളുണ്ട് എന്ന് അവര്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല. ഭാവി പ്രവചിക്കുന്നില്ല. എങ്കിലും പറയട്ടെ. മലയാളി Free എന്ന് കേട്ടാല്‍ കമഴ്ന്ന് വീഴും. Internet penetration കേരളത്തില്‍ വര്‍ദ്ധിച്ചാല്‍ എല്ലാ പത്രങ്ങളും നന്നാവും.

17 comments:

  1. കൈപ്പള്ളീ, നല്ല മറുപടി തന്നെ.എങ്കിലും സാധാരണക്കാരന്‍ ഇന്നും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പ്രിന്റ് മീഡിയയെയാണ്.താങ്കളുടെ പ്രതിഷേധത്തിന് അവിടെ ലഭിച്ച അവസരം ഉപയോഗപ്പെടുത്തണമായിരുന്നു.എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ അവസ്ഥയില്‍ ഭാഷാ പോഷിണിയില്‍ വരുന്ന ഒരു ലേഖനം വായിക്കുന്നത്ര ജനമൊന്നും ഒരു മലയാളം ബ്ലോഗും വാ‍ായിക്കുന്നില്ല.

    ReplyDelete
  2. എന്റെ ഒരു വയസ്സന്‍ ബോസ്സിന് ഒരു ശീലമുണ്ടായിരുന്നു.. വരുന്ന ഇമൈലുകളുടെയെല്ലാം പ്രിന്റ് ഔട്ട് എടുത്ത് ഫയലാക്കിയ ശേഷം ഇരുന്നു വായിക്കുമായിരുന്നു ആശാന്‍.. ഞാന്‍ ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം, അങ്ങോര് അങ്ങനെയേ ശീലിച്ചിട്ടുള്ളൂ എന്നാണ്. ഭാഷാപോഷിണിയുടെ ശ്രമവും മറ്റൊന്നല്ല..ബ്ലോഗ് രചനകള്‍ പുസ്തകമായി ഇറക്കുന്നവര്‍ക്കു കൂടെ ബാധകമല്ലേ കൈപ്പള്ളീ ഈ ആരോപണം??

    ReplyDelete
  3. കൈപ്പള്ളി മാഷേ...
    എല്ലാ മലയാള മാദ്ധ്യമങ്ങളും നന്നാകട്ടെ എന്ന് പ്രാര്‍‌ത്ഥിക്കാം... മലയാള ഭാഷ വളരട്ടെ
    :)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. വിഷ്ണു പ്രസാദ്

    ഞാന്‍ non-unicode Malayalam content വായിക്കില്ല, എഴുതില്ല. അത് ഉപയോഗിച്ച് develop ചെയ്ത ഒന്നും വാങ്ങില്ല. കാരണം അതു് മലയാള ഭാഷയുടെ വളര്‍ച്ചയെ തളര്‍ത്തുന്ന വിഷമാകുന്നു.

    മലയാളം ബ്ലോഗ് എന്നത് ഒരു പുതിയ മാദ്ധ്യമം എന്നതിലുപരി ഒരു പുതിയ ചിന്താഗതി കൂടിയാണു്.

    ജീര്‍ണ്ണിക്കുന്ന വ്യവസ്തകളെ കുറിച്ച് സ്വതന്ത്രമായി ചോദ്യം ചോദിക്കാനും അഭിപ്രായം പറയാനും എനിക്ക് പത്രങ്ങളും T.V.യും ഒന്നും വേണ്ട.

    ബ്ലോഗില്‍ എഴുതിയാല്‍ google ഉള്ള കാലം വരെ അവിടെ തന്നെ ഉണ്ടാകും. കടലാസ് പത്രത്തില്‍ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആവില്ല.


    മുകളില്‍ കൊടുത്തിരിക്കുന്ന Link നോക്കു

    ReplyDelete
  6. ശ്രീ
    അങ്ങനെ എങ്ങനെയെങ്കിലും മലയാള മാദ്ധ്യമങ്ങള്‍ നന്നാവണ്ട. ചോവ്വെ നേരെ മലയാളം -unicode ഉപയോഗിച്ച് നന്നായാ മതി.

    തോന്നിയപോലെ ASCII font Hacks പടച്ചു വിട്ടതിന്റെ ഭവിഷത്തുകള്‍ കൊണ്ടാണു ഒരു പത്രത്തിനു് പോലും Public access Online News Archive ഇല്ലാത്തത്.

    ReplyDelete
  7. മലയാള ഭാഷയെ പോഷിപ്പിക്കുന്നു എന്നു പറയുന്ന ഭാഷാപോഷിണി എന്തിനാണ് മലയാളം ബ്ലോഗിനെക്കുറിച്ചുള്ള ‘സംവാദ’ ലേഖനം pdf ഫോര്‍മാറ്റില്‍ തന്നെ വേണം എന്നു ശഠിക്കുന്നത്. യുണിക്കോഡില്‍ മെയില്‍ ചെയ്താല്‍ വായിക്കാന്‍ അറിയില്ലേ, അതോ യുണിക്കോഡ് മലയാളം ഉപയോഗിക്കില്ലെന്ന് ശപഥം എടുത്തിട്ടുണ്ടോ.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. കടാലാസു പത്രത്തില്‍ നിന്നു അന്വേഷിച്ചു കണ്ടെത്താന്‍ എളുപ്പമല്ല.അതു തന്നെയാണു കൈപ്പള്ളിയുടെ രോഷത്തിന്റെ കാതല്‍ (എന്റെയും)

    ഒരു ഗോഡൗണ്‍ നിറയെ മനോരമപത്രത്തിന്റെ ദിവസേനയുള്ള പ്രതികള്‍ പിന്‍ തലമുറക്കുപകരിക്കുമെന്നു കരുതി കീടങ്ങളില്‍ നിന്നും പ്രതികൂല കാലാവസ്തയില്‍ നിന്നും നല്ല തുക ചെലവാക്കി സംരക്ഷിച്ചു സൂക്ഷിക്കുന്ന വിഡ്ഡിയായ ഒരു മനോരമ ഏജന്റ്‌ എന്റെ നാട്ടിലുണ്ട്‌.

    മാമ്മന്‍ മാപ്പിളയെക്കുറിച്ചോ, കണ്ടത്തില്‍ വര്‍ഗ്ഗീസ്‌ മാപ്പിളയെകുറിച്ചോ ഇന്റര്‍നെറ്റില്‍ നിന്നറിയണമെങ്കില്‍ ബ്ലോഗുകളെയോ, വിക്കിയെയോ, ചിന്ത, വെബ്ദുനിയ തുടങ്ങിയ യൂണിക്കോഡിനെ സ്വീകരിച്ച മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നതു മനോരമയെപ്പോലുള്ളവര്‍ക്കു മാനക്കേടു തന്നെ!.
    അല്ലങ്കിലും മനോരമ യാഥാസ്തികതയെ കെട്ടിപ്പിടിച്ചോണ്ടിരിക്കുകയാണ്‌. ദൃശ്യമധ്യമരംഗത്തു ഏഷ്യാനെറ്റിനെക്കാളും ദൂരദര്‍ശനെക്കാളും മുന്നെ എത്തേണ്ടിയിരുന്നവരാണവര്‍. നല്ല സെറ്റപ്പും വാര്‍ത്താ സംഭരണ ശ്രംഖലയുമുള്ള അവര്‍ വൈകിമാത്രം വിഷന്‍ ന്യൂസിലേക്കെത്തിയതിന്നു കാരണവും അവരുടെ പ്രിന്റ്‌ വാര്‍ത്തയെ ബാധിക്കുമെന്നു കരുതിയാവണം.

    ReplyDelete
  10. "മരം മുറിച്ച് മഷി പുരട്ടി അച്ചടിക്കുന്ന മദ്ധ്യമത്തെ എനിക്ക് പ്രോത്സാഹിപ്പിക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. താങ്കള്‍ക്ക് ആള്‍ മാറിപ്പോയി." എന്ന് എഴുതിക്കണ്ടു.
    പള്ളു പറയുകയാണെന്നു തെറ്റിധരിക്കരുത്, ബ്ലോഗ് പോലൊരു മാധ്യമത്തെ പുസ്തകമാക്കി ഇറക്കുന്നതിനെക്കുറിച്ചുള്ള എന്റെ സംശയത്തിന് മറുപടി പറഞ്ഞു കണ്ടില്ല. താങ്കളും ഇതിനൊക്കെ കൂട്ടു നിന്നിട്ടില്ലേ??

    ReplyDelete
  11. ശരിയാണു് ബ്ലോഗ് പുസ്തകങ്ങള്‍ ആക്കി ഇറക്കുന്നതിനു കൂട്ടു ഞാന്‍ നിന്നു. ബ്ലോഗ് എന്ന മാദ്ധ്യമത്തിനു പ്രജാരം കൂട്ടാന്‍ അത് സഹായിച്ചു എന്ന് ഞാന്‍ കരുതുന്നു. ഇനിയും അനേകം പുസ്തകങ്ങള്‍ അങ്ങനെ ഉണ്ടാകും. ഞാന്‍ കൂട്ടു് നില്കുകയും ചെയ്യും.

    കടലാസ് ഉപയോഗിച്ച് പ്രസിദ്ധീകരണം പൂര്ണമായി ഒഴിവാക്കാന്‍ പ്രയാസമാണു്. അത് ആദ്യം കുറക്കേണ്ടത് വാര്ത്താ പത്രങ്ങള്‍ തന്നെയാണു്.

    പുസ്തകവും, വാര്ത്താ പത്രവും തമ്മില്‍ വിത്യാസമുണ്ട്. താരതമ്യേനെ പുസ്തകങ്ങള്‍ വളരെ കുറവാണു അച്ചടിക്കുക. ഒരു മലയാളം പുസ്തകം കൂടിപ്പോയാല്‍ 5,000 അല്ലെങ്കില്‍ പതിനായിരം copy വിറ്റു പോകും. വാര്‍ത്താപത്രം ലക്ഷക്കണക്കിനു കോപ്പികളാണു ദിവസവും അച്ചടിക്കുന്നത്. മാത്രമല്ല വാര്‍ത്താ പത്രവും നോവലും തമ്മില്‍ contentല്‍ വിത്യാസമുണ്ട്.

    ചില പുസ്തകങ്ങള്‍ പലവെട്ടം വായിക്കുന്നവരുണ്ട്. ഒരു പത്രം ഒരു തവണയില്‍ കൂടുതല്‍ ആരും വായിക്കാറില്ല.

    പല Reference bookകളും internetല്‍ online edition ആയി ലഭ്യമല്ല. Digital e-book edition ഇല്ലെങ്കില്‍ അച്ചടിച്ച പുസ്തകം വാങ്ങുന്നതിലും വായിക്കുന്നതിലും തെറ്റില്ല. Internet പോലുള്ള ഒരു മദ്ധ്യമം ഉള്ളപ്പോള്‍ പിന്നെ എന്തിനാണു പത്രങ്ങള്‍ അതു ശരിയായ രീതിയില്‍ ഉപയോഗിക്കുന്നില്ല എന്നതാണു് എന്റെ ചോദ്യം.

    കഴിവതും കടലാസില്‍ അച്ചടിച്ച പുസ്തകങ്ങള്‍ ഉഴിവാക്കുക തന്നെ ചെയ്യണം. 2004 മുതല്‍ തന്നെ ഞാന്‍ PressDisplay.com ന്റെ ഒരു fan ആണു്. അനേകം e-books ഉം വാങ്ങിയിട്ടുണ്ട്. മലയാളത്തിലും ഈ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണു് എന്നേപ്പോലുള്ള മറ്റു് മണ്ടന്മാര്‍. ഈ അടുത്തൊന്നും വല്ലതും സംഭവിക്കും എന്ന് തോന്നുന്നില്ല.

    ReplyDelete
  12. പേര്.. പേരക്ക!!
    താങ്കള്‍ക്കുള്ള മറുപടിയാണു് മുകലില്‍

    ReplyDelete
  13. എങ്കിലും ബ്ലോഗുകള്‍ അച്ചടിച്ചിറക്കുന്നത്, വെടിയും വെച്ചിട്ട്, ‘ഠോ‘യെന്നുംകൂടെ പറയുന്നതു പോലെയായി എന്നെനിക്കു തോന്നിയതുകൊണ്ട് പറഞ്ഞൂ എന്നേ ഉള്ളൂ.. ബ്ലോഗിന്റെ പ്രചാരം കൂട്ടണമെന്നത് ശരിവെക്കുന്നു, പക്ഷെ, കൂടുതല്‍ പേരെ ബ്ലോഗെന്ന മാധ്യമത്തിലേക്കാകര്‍ഷിക്കുന്ന തരത്തിലായിരിക്കണം അത്.. അല്ലാതെ പുസ്തകമടിച്ചിറക്കി പോപ്പുലാരിറ്റി കൂട്ടാനെങ്കില്‍ ബ്ലോഗെഴുത്തെന്തിന്? നേരെ പുസ്തകമെഴുതിയാല്‍പ്പോരെ? ഏതായാലും മറുപടിക്കു നന്ദി.

    ReplyDelete
  14. കൈപ്പള്ളിജി താങ്കളുടെ നയം കിടിലോല്‍കിടിലം തന്നെ.. എന്നിരുന്നാലും കോടാനുകോടി സാക്ഷരര്‍ ഉള്ള ഉലകത്തില്‍ എല്ലാവരേയും പിറന്നുവീണ്‌ വളര്‍ന്നുവലുതാവുന്ന കിടാങളേയും എല്ലാം അച്ചടിമാധ്യമങളില്‍ നിന്നും മാറ്റി പാടെ അകറ്റി ബ്ലോഗറ്മാര്‍ ആക്കാന്‍ കഴിയുമോ...?

    ബ്ലോഗ്‌ എന്താണെന്നോ അതുരുണ്ടതോ നീണ്ടതോ വളഞതോ വളക്കുന്നതോ വലയോ നെറ്റോ മറ്റോ ഒന്നും അറിയാത്ത പതിനായിരങള്‍ വസിക്കുന്ന ഉലകമാണീയുലകമിപ്പഴുമെന്നത്‌ ഖേദകരമായ വസ്തുതയാണെന്നത്‌ ഓറ്ത്തുകൊണ്ടാണിതറിയിക്കുന്നത്‌..

    ജയ് ബ്ലോഗിങ്‌ ജയ് ബ്ലോഗുലകം ജയ് ബ്ലോഗന്‍സ്‌...!

    ReplyDelete
  15. ഏറനാടന്‍

    മല്ലു blogഉം orkutഉം അല്ലതെ internetല്‍ അനേകം മറ്റു വേദികള്‍ ഉണ്ട് സുഹൃത്തെ.
    ലോകത്തുള്ള എല്ലാവരും ബ്ലോഗറാവണം എന്ന് എങ്ങും ഞാന്‍ പറഞ്ഞിടില്ല. പക്ഷെ ലോകത്തുള്ള എല്ലാവര്‍ക്കും Digital Print Media ഉപയോഗിക്കാന്‍ അവസരം ഉണ്ടായിരിക്കണം. മലയാളം പത്രമാദ്ധ്യമങ്ങള്‍ online editions ഇറക്കുന്ന കാര്യമാണു് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

    ലോകത്തുള്ള മല്ലുസ് എല്ലാം ഇപ്പോള്‍ ഉള്ളതുപോലുള്ള ബ്ലോഗുകള്‍ തുടങ്ങിയാലുള്ള അവസ്ഥ ചിന്തിക്കാന്‍ പോലും കഴിയില്ല. കത, കപിത, ഓര്മ്മ കുരിപ്പ്, പ്രേമ ലേഗനം, പ്രേമം ഇല്ലാത്ത ലേഗനം, അയല്കാരിയെ തോണ്ടിയ ലേഗനം വായിച്ച് വായിച്ച് തല എല്ലാം പുണ്ണായെടേ !!

    ReplyDelete
  16. ഡിയര്‍ കൈപ്പള്ളിജി, അവസാനം പറഞ്ഞത്‌ കടുത്തുപോയ്.. അച്ചരപിസക്‌ കൂടുതല്‍ വരുത്തുന്ന ബ്ലോഗനൊരു എവോഡ്‌ ഉണ്ടെങ്കില്‍ പ്രഥമാവോഡ്‌ കിട്ടുന്ന ഒരേയൊരു വ്യക്തി ആരെന്നത്‌ ഡൗട്ട്‌ലെസ്സായ കാര്യമല്ലേ? വേണേല്‍ തൊട്ടുകാണിക്കാം ന്നാലും ഞാന്‍ പറയൂല്ല.. :)

    ReplyDelete
  17. ഏറനാടന്‍.

    ഒരോരുത്തര്‍ക്ക് ഓരോ വൈകല്യങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നു. എനിക്ക് അക്ഷരത്തെറ്റു്. താങ്കള്‍ക്കോ? അഭിനയം അറിയാത്ത് കുറേ മലബാറീസിന്റെ കൂടെ സീരിയലില്‍ അഭിനയിക്കുന്നതാണു താങ്കളുടെ വിധി എന്ന് ഞാന്‍ പറഞ്ഞാല്‍ യോജിക്കുമോ? പക്ഷേ ഞാന്‍ പറയില്ല.

    എനിക്ക് മനസിലാകാന്‍ കഴിയാത്ത ഒന്നാണു് ഇതു:

    ഏതെങ്കിലും പ്രസക്തമായ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ താങ്കള്‍ യാതൊരു ബന്ധവും ഇല്ലാത്ത എന്തെങ്കിലും ഇങ്ങനെ വിളമ്പും.

    Keep it up.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..