ഒരു വെള്ളിയാഴ്ച്ച ദിവസം. സുഹൃത്തുമായി ഭക്ഷണം കഴിക്കാന്‍ restaurantല്‍ പൊയിരുന്നു. റോഡില്‍ ചുവപ്പു വെട്ടം കാത്തു കിടക്കുമ്പോള്‍.
വാഹനത്തിന്‍റെ വലതു വശത്ത് ഒരു Chevrolet Corvette ഒഴുകി എത്തി. Vanila ice creamന്‍റെ മുകളില്‍ Strawberry syrup ഒഴിച്ച പോലുള്ള ചുവന്ന ചായം പൂശിയ ഒരു "സുന്ദരി".
സുഹൃത്ത്: "എന്തിനിടെയ് ഇവമ്മാര്‍ ഈ വണ്ടികള്‍ കാശുകൊടുത്ത് വാങ്ങിക്കണത്"
ഞാന്‍: "അണ്ണ. അണ്ണന്‍ ഈ സാദനം ഓട്ടിച്ചിട്ടൊണ്ട? ഇല്ലല്ലെ? ചുമ്മ ഓട്ടിക്കാത അഫിപ്രായങ്ങള്‍ പറയല്ലും. കെട്ടല്ലെ."
ഞങ്ങള്‍ restaurantല്‍ എത്തി. parkingല്‍ കൊണ്ടു് നിര്ത്തിയപ്പോള്‍ വണ്ടി യുടെ അരുകില്‍ സുന്ദരിയായ ഒരു African വാടക "വണ്ടി" നില്കുന്നു. ഞങ്ങളുടെ വണ്ടിയുടെ കണ്ണാടിക്കരുകിലേക്ക് അവള്‍ നീങ്ങി. Latheല്‍ ചീകി മിനുക്കിയ ഇരുമ്പിന്‍റെ കഷണം പോലെ വെട്ടിത്തിളങ്ങുന്ന ചര്മ്മം.
ഞങ്ങളുടെ കണ്ണുകള്‍ ഞങ്ങളെ അനുസരിച്ചില്ല. അവളെ ഞങ്ങള്‍ നോക്കിപ്പോയി. സുഹൃത്തിന്‍റെ ശ്രദ്ധ തിരിക്കാന്‍ ഞാന്‍ പറഞ്ഞു. "എന്തരിടെ ഇങ്ങന നോക്കണത്. മോശം"
സുഹൃത്ത്. "ഇതാണെട വണ്ടി. നീ ഈ വണ്ടി ഓട്ടിച്ചിട്ടില്ലല്ലെ. ഓട്ടിക്കാത അഫിപ്രായം പറയല്ലെ ചെല്ല."
ഞാന്‍ നിശബ്ദത പാലിച്ചു.
കടുപ്പം!!
ReplyDeleteഹ ഹ ഹ!!! എന്നിട്ടെന്തരായണ്ണാ?
(ഈ ബാചിലേഴ്സിന്റെ ഓരോ കാര്യമേ...)
ഹഹഹ കൊള്ളാം അണ്ണ. അണ്ണനു തമാശയും വഴങ്ങും എന്ന് ഇപ്പൊ മനസ്സിലായി.
ReplyDeleteഇപ്പോള്‍ മനസ്സിലായില്ലേ കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല കിട്ടുന്നതെന്ന്..!! വിവരണം ഇഷ്ടമായി.
ReplyDeleteസ്വയം നന്നായില്ലെങ്കിലും മറ്റുള്ളവരെ നന്നാക്കുകയെന്നത് ബൂലോഗനിയമം.
ReplyDeleteഅതു കൊള്ളാം മാഷെ
ReplyDelete:)
ഹ...ഹ...ഹ... അടിപൊളി...
ReplyDelete:-)
ReplyDeleteഅപ്പ കൈപ്പള്ളിക്കു ഹാസ്യവും വഴങ്ങും. ചളമാക്കല്ല് കേട്ടാ അപ്പീ, പിന്നേം എഴുത് കേട്ടാ..................
ReplyDeleteതമാശയിലേക്കും
ReplyDelete]
ReplyDelete]‘’
പാലു കുടിക്കാന്‍ പശുവിനെ വാങ്ങേണ്ടതുണ്ടോ എന്ന പഴയ ഒരു ചോദ്യം ഓര്‍ത്തു.
ReplyDeleteഹഹഹ! :)
ReplyDelete:)
ReplyDeleteഓട്ടിക്കാത്ത വണ്ടിയെക്കുറിച്ചഭിപ്രായം പറയാന്‍ പാടില്ലല്ലേ?
ReplyDeleteഎങ്കില്‍ മേല്പറഞ്ഞ രണ്ടു വണ്ടികളെക്കുറിച്ചും എനിക്കൊരഭിപ്രായവുമില്ല:)
ഞാനൊരു പാവം വഴിപോക്കനാണേ....
കൈപ്പള്ളീ വിവരണം രസികനായിട്ടുണ്ട്.
ഇതാ പറഞ്ഞത് അറിവില്ലായ്മയെ ചൊല്ലി ആരേം കേറി ആക്കരുതെന്ന്... നമുക്കും അറിയാത്ത പല മേഖലകളും കാണും :)
ReplyDeleteഅണ്ണാ, പൊളപ്പന്‍ ക്വോമഡികള്‍ തന്നെ കേട്ട.
ReplyDelete“Vanila ice creamന്‍റെ മുകളില്‍ Strawberry syrup ഒഴിച്ച പോലുള്ള ചുവന്ന ചായം പൂശിയ ഒരു "സുന്ദരി".”
അമ്മച്യാണ ഒരൊന്നൊന്നര ഫാവന തന്നെ കേട്ട...
അപ്പ ഇനീം കദകള് പോരട്ടണ്ണാ...
ഹ.ഹ..അണ്ണാ സത്യം..സത്യം....
ReplyDeleteഅറിയാത്ത വണ്ടിയെക്കുറിച്ച് ഒന്നും പറയരുത്....
കാണാന്‍ ചില വണ്ടികള്‍ ഗുമ്മന്‍ ആയിരികും..
പക്ഷേ അതിനു ചിലപ്പോള്‍ ക്ലെച്ച് കാണില്ലാ...
ചില വണ്ടിക്ക് ബ്രേക്കും....
ചിലത് ഉന്തിക്കൊണ്ട് നടക്കേണ്ടി വരും...
എന്നാലും ഡ്രൈവര്‍ ആയിരിക്കാന്‍ ഒരു രസമാ..
അല്ലേ..അല്ലേ..പറയൂ അണ്ണാ..
പറയാതെ ഞാന്‍ വിടില്ലാ...
എനിക്ക് ലേണേഴ്സ് ലൈസന്‍സ് പോലുമില്ലാ....
പക്ഷേ ഞാനുമൊരിക്കല്‍ വളര്‍ന്ന് വലുതായ് നല്ലൊരു ഡ്രൈവര്‍ ആകും....
[ഞാനുമൊരിക്കല്‍ ഏട്ടനെപ്പോലെ വളരും വലുതാകും സ്റ്റൈയിലില്‍]
കോര്‍വെറ്റ് വണ്ടിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ,
ReplyDeleteനിനക്കഭിനന്ദനം,അഭിനന്ദനം,അഭിനന്ദനം.
അത് പൂവില്‍ വീണാല്‍ പരാഗമാവും,പൂഴിയില്‍ വീണാല്‍ വൈഡൂര്യമാകും,തൊടരുത്..തൊട്ട് അടി മേടിക്കരുത് !
ആ വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്പര്‍ നോട്ട് ചെയ്തിരുന്നോ കൈപ്പൂ..
ReplyDeleteഒന്നു തരുമോ?
കൈപ്പള്ളിയില്‍ നിന്നും കോമഡിയും?
ReplyDeleteദേയ്------>സ്മൈലി :)
---------------
ഓ.ടോ: അഗ്രൂ...
ങേ..?? ആഫ്രിക്കക്കാരിയെന്ന് പറഞ്ഞിട്ട് വണ്ടിയെന്നോ? ഏത് വണ്ടി? എന്തോടിച്ചില്ല എന്ന്? അപ്പോള്‍ ആ ഷെവര്‍ലെയില്‍ ആ പെണ്ണായിരുന്നോ ഇരുന്നിരുന്നത്?? ശോ! ആകെ കണ്‍ഫ്യൂഷനായല്ലോ!
ReplyDelete;) ഉം ഉം ഉം.. അമ്പഡ കള്ളാ...!!
ഇതിലെ തമശ തികച്ചും അപ്രതീക്ഷിതം. മറ്റൊന്നും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു
ReplyDeleteകൊള്ളാമെഡൈ :)
ReplyDelete-സുല്‍
രസിച്ചു വായിച്ചു
ReplyDeleteസ്ത്രീയെ ചരക്ക് ആയി കാണുന്നവന്റെ ഉപഭോക്തൃ (ഉപഭോഗ)സംസ്കാരവും വായനാശീലവും എന്നൊരു തലക്കെട്ടായിരുന്നെങ്കില്‍, അവള്‍ എന്നുപയോഗിച്ചിടത്ത് അവനുമായിരുന്നെങ്കില്‍, ഒരുപാടുപേര്‍ കണ്ടുപിടിച്ച ആ തമാശയ്ക്ക്, കൈപ്പള്ളിയ്ക്ക് ഇങനൊരു മറുപടികമന്റ് വേണ്ടിവരുമായിരുന്നില്ല എന്നു തോന്നി!
ReplyDeleteകൈപ്പള്ളീ, ടെന്‍ഷനടിക്കാതെ ഓടിക്കാന്‍ പറ്റിയ വണ്ടി സ്വന്തം വണ്ടി മാത്രം. ഇടിക്കുമോന്നോ, ഉരയുമോന്നോ പേടിക്കേണ്ട. അഥവാ ഇടിച്ചാലും ആരോടും സമാധാനം പറയേണ്ടല്ലോ?
ReplyDeleteമറ്റു വണ്ടികള്‍ ചുമ്മാ കാണാം, അതാ അതിന്റെ ഒരു ഉരസം.
300ന്റെ ആശംസകള്‍ അല്പം വൈകിയാണെങ്കിലും.
ഒരു വണ്ടിയുടെ താക്കോല്‍ കളഞ്ഞുകിട്ടിയിട്ടുണ്ട്.(ഇന്നസെന്റ് റാംജിറാവ് സ്പീകിംഗില്‍)
ReplyDeleteആരുടെയാണെന്നുവച്ചാല്‍, തെളിവുസഹിതം വന്നാല്‍ തിരിചേല്‍പ്പിയ്ക്കുന്നതായിരിയ്ക്കും.
ങ്യാ..ഹ..ഹാ..!