Saturday, September 01, 2007

പച്ച വിഷം

ഞാന്‍ ഇന്ത്യന്‍ fruits and vegetables വാങ്ങാറില്ല, കാരണം എനിക്ക് കുറച്ചുകാലം കൂടി ഇങ്ങനെ എല്ലാവരേയും വഴക്കു പറയാനുണ്ട്.

ലോകത്തില്‍ ഏറ്റവും അധികം കീടനാശിനികള്‍ ഉപയോഗിക്കുന്ന രാജ്യമാണു് ഇന്ത്യ. യാതൊരു നിയന്ത്രണവുമില്ലാതെ, ആര്‍ക്കുവേണമെങ്കിലും എപ്പോഴ്വേണമെങ്കിലും വാങ്ങി ഉപയോഗിക്കാം.

1979 മുതല്‍ 2001 വരെ തുടര്‍ച്ചയായി endosulfan എന്ന മാരകമായ വിഷത്തില്‍ കുളിച്ച ഒരു ഗ്രാമമുണ്ട് Kasargodല്‍. 2001, Center for Science and Environment നടത്തിയ പഠനത്തില്‍ ഈ കീടനാശിനിയുടെ അളവു പരിമിതിക്കു മുകളിലാണു് എന്നു കണ്ടെത്തി. അന്നത്തെ സര്‍ക്കാര്‍ ഇതു് കേരളത്തില്‍ നിരോധിച്ചു. പക്ഷെ നിരോധനം വൈകിപ്പോയി. Plantation Corporation of Kerala എന്ന ജനദ്രോഹ പ്രസ്ഥാനം പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവന്‍ കശുവണ്ടിക്കുവേണ്ടി ബലികഴിച്ചു. വളരെ പെട്ടന്നു തന്നെ കിടനാശിനി നിര്മാതാക്കളും വ്യവസായികളും ചേര്ന്നു തയ്യാറാക്കിയ കള്ള പഠനത്തിന്‍റെ വെളിച്ചത്തില്‍ കോടതി നിരോധനം പിന്വലിച്ചു. National Institute of Occupational Health സ്വകാര്യമായി തയ്യാറാക്കിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ August 2002ല്‍ High Court വീണ്ടും നിരോധനം നിലവില്‍ കൊണ്ടുവന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ നിരോധനം മാനിക്കുന്നുണ്ടെങ്കിലും, വരുംകാല സര്‍ക്കാര്‍ ഇതു് മാനിക്കണമെന്നില്ല.

പ്രതിവര്ഷം 4100 കോടി രൂപയുടെ വിഷമാണു് ഇന്ത്യയില്‍ വിറ്റു പോകുന്നത്. കീടനാശിനികള്‍ അധികം ഉപയോഗിക്കുമ്പോള്‍ കീടങ്ങള്‍ക്ക് വിഷത്തോടുള്ള പ്രതിരോധം വര്‍ദ്ധിക്കും, അപ്പോള്‍ കൂടുതല്‍ കീടനാശിനികള്‍ ഉപയോഗിക്കേണ്ടതായി വരും. അങ്ങനെ കര്ഷകന്‍ കട കെണിയില്‍ പെടും. അവസാനം അവന്‍ തന്നെ കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യും.

Organic Farming നടത്താന്‍ സാദ്ധ്യതയുള്ള കേരളത്തില്‍ എന്തുകൊണ്ടു ഇതു നാം വിപുലമായി ചെയുന്നില്ല. ഇന്ത്യന്‍ ചായ ഉള്‍പെടെയുള്ള കാര്ഷികോല്പനങ്ങള്‍ പല വികസിത രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഉല്പാതിപ്പിച്ച പച്ചരി, പച്ചക്കറി, ഫലങ്ങള്‍ ഒന്നും തന്നെ കഴിക്കാന്‍ പാടില്ല. എത്ര കഴുകിയാലും ഉള്ളിലെ വിഷം പോകില്ല. കര്ഷകര്‍ ആത്മഹത്യചെയുന്നതിന്‍റെ ഒരു കാരണം അശാസ്ത്രീയമായ കൃഷി രീതികളാണു്.

കീടനാശിനികള്‍ വരുത്തിവെക്കുന്ന പ്രശ്നങ്ങളെ കുറിച്ച് നിങ്ങള്‍ ഏവരും കണ്ടിരിക്കേണ്ട ഒരു Video ആണു ഇതു.

14 comments:

 1. പ്രിയ കൈപ്പള്ളീ,
  പൂര്‍ണ്ണമായും യോജിക്കുന്നു. റിട്ടയറായിട്ട് നാട്ടില്‍ പോയി ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ച് കപ്പ, കാച്ചില്‍, വാഴ , ചേന, പയര്‍, മത്തന്‍, വെള്ളരി, ചുരക്ക , വഴുതന, വെണ്ട, പടവലം, പാവല്‍... ഇത്യാദികള്‍ കൃഷി ചെയ്തുണ്ടാക്കണമെന്നാണു എന്റെ ആഗ്രഹം.

  സസ്നേഹം
  ആവനാഴി

  ReplyDelete
 2. പ്രിയ സുഹൃത്തേ താ‍ങ്കള്‍ പറഞ്ഞത് ഭാഗീകമായി ശരിതന്നെ.പക്ഷേ
  “ഇന്ത്യയില്‍ ഉല്പാതിപ്പിച്ച പച്ചരി, പച്ചക്കറി, ഫലങ്ങള്‍ ഒന്നും തന്നെ കഴിക്കാന്‍ പാടില്ല. എത്ര കഴുകിയാലും ഉള്ളിലെ വിഷം പോകില്ല.“
  ഇത്തരം പ്രചാരണങ്ങള്‍ അടിമുടി തകര്‍ന്നു കൊണ്ടിരിക്കുന്ന നമ്മുടെ കാര്‍ഷിക വ്യവസ്ഥയെ കൂടുതല്‍ നാശത്തിലേക്ക് നയിക്കാന്‍ മാത്രമേ ഉപകരിക്കു.കീടനാശിനിയുടെ ഉപയോഗം ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തുമുണ്ട്.എല്ലായിടത്തെയും പഴങ്ങളിലും പച്ചക്കറികളിലും ഇതേ ദൂഷ്യമുണ്ട്.പക്ഷേ അവിടങ്ങളില്‍ ഇന്ത്യന്‍ പഴങ്ങളും നിരോധിക്കുന്നതിനു പിന്നിലുള്ള കാരണം യധാര്‍ത്ഥത്തില്‍ ഈ കീടനാശിനി പ്രയോഗമല്ല അതിന്റെ പേരില്‍ ഗാട്ടിലെയും ആഗോള കരാറുകളേയും അതിജീവിച്ച് സ്വന്തം കാര്‍ഷിക വ്യവസ്ഥയെ സംരക്ഷിക്കാനുള്ള അടവു കൂടിയാണ്.നമ്മള്‍ ഇന്ത്യക്കാരും കേരള പ്യൂപ്പിളും മാത്രം അമേരിക്കക്കാരന്‍ എന്തുപറഞ്ഞാലും അതിന്റെ പിന്നാലെ വാലും പൊക്കി പ്രചാര വേലക്കിറങ്ങും.കീട നാശിനികള്‍ ഇല്ലാത്ത് കൃഷി ഇനി സങ്കള്‍പ്പിക്കാന്‍ പോലും പറ്റില്ലെന്ന യാധാര്‍ത്ഥ്യം ഏതെങ്കിലും കര്‍ഷനോടോ കാര്‍ഷിക ശാസ്ത്രഞ്ജനോടോ ചോദിച്ചാല്‍ മനസിലാകും.അവയുടെ അളവു കുറയ്ക്കുകയും ദൂഷ്യ ഫലങ്ങളില്ലാത്തവയുടെ ഉപയോഗം കൂട്ടുകയും മാത്രമേ വഴിയുള്ളു.
  താങ്കളുടെ ആവലാതിയില്‍ ഞാനും ഈ വിയോജനക്കുറിപ്പോടെ പങ്കു ചേരുന്നു.

  ReplyDelete
 3. ആവനാഴി സാറേ,
  റിട്ടയറാവാന്‍ വേണ്ടി കാത്തിരിയ്ക്കയൊന്നും വേണ്ട.. നമ്മള്‍ താമസിയ്ക്കുന്ന സ്ഥലത്തെ (പ്രവാസത്തിലെ ഫ്ലാറ്റടക്കം)ബാല്‍ക്കണിയിലും വിന്‍ഡോ ഗ്രില്ലുകളിലും ഒക്കെ നമുക്ക്‌ പൂച്ചട്ടികളിലും മറ്റുമായി പൂച്ചെടികള്‍ക്ക്‌ പകരം ഒരുപാട്‌ പച്ചക്കറികള്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്ക്‌ ഉപയോഗ്യമായ മാത്രയിലും ഗുണമേന്മയിലും വളര്‍ത്തിയെടുക്കാവുന്നതാണ്‌.. ഞാനെന്റെ മുംബൈയിലുള്ള ഫ്ലാറ്റില്‍, ഈ വിധത്തില്‍, മഞ്ഞള്‍, പയര്‍, ഇഞ്ചി, കുരുമുളക്‌, പുതീന, വേപ്പ്‌, വഴുതനങ്ങ എന്നിവ കൃഷിചെയ്യുന്നുണ്ട്‌.. സ്ഥലപരിമിതിമൂലം, മുഴുവന്‍ ആവശ്യങ്ങള്‍ക്ക്‌ തികയുന്നില്ലെങ്കിലും എന്റെ മകളിലും അയല്‍ വാസികളിലുമൊക്കെ വളരെ പോസിറ്റിവ്‌ ആയ ഒരു ബോധവല്‍ക്കരണം ഉളവാക്കാന്‍ ഇത്‌ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌.. നമ്മുടെ സ്വന്തം പൂമുഖത്തുനിന്നുതന്നെ ആദ്യം തുടങ്ങുക എന്ന പ്രയോഗം അര്‍ത്ഥവത്താക്കാന്‍ ഒരു ശ്രമം... പിന്നെ, റിട്ടയറായി നാട്ടിലെത്തുമ്പോള്‍ ഒരു പക്ഷേ, കൈക്കോട്ടെടുക്കാനും മറ്റും മക്കളോട്‌ പ്രത്യേകം പറയേണ്ടി വരില്ലായിയ്ക്കാം... :)

  Kaippally, good post.

  ReplyDelete
 4. ലോകത്തില്‍ ഏറ്റവും അധികം കീടനാശിനികള്‍ ഉപയോഗിക്കുന്ന രാജ്യമാണു് ഇന്ത്യ.

  ഇവിടെ പറഞ്ഞിരിക്കുന്നത് പ്രകാരം (1998-2000 data):

  വേള്‍ഡ്:
  Pesticide consumption per hectare of arable land 1.30 Kg/Hectare

  Pesticide consumption per hectare of agricultural land 0.39 Kg/Hectare

  കരീബിയന്‍ രാജ്യങ്ങള്‍:
  Pesticide consumption per hectare of arable land 3.42

  Pesticide consumption per hectare of agricultural land 1.22

  യൂറോപ്പ്:
  Pesticide consumption per hectare of arable land 3.35

  Pesticide consumption per hectare of agricultural land 1.91

  നോര്‍ത്ത് & സെന്‍‌ട്രല്‍ അമേരിക്ക:
  Pesticide consumption per hectare of arable land 2.11

  Pesticide consumption per hectare of agricultural land 0.94

  സൌത്ത് ഏഷ്യ (Bangladesh, Bhutan, India, Maldives, Nepal, Pakistan, Sri Lanka)
  Pesticide consumption per hectare of arable land 0.39

  Pesticide consumption per hectare of agricultural land 0.34

  ആ ചാര്‍ട്ട് പ്രകാരം യൂറോപ്പിനെയും കരീബിയന്‍ രാജ്യങ്ങളെയും അമേരിക്കയെയുമൊക്കെ വെച്ച് നോക്കുമ്പോള്‍ Pesticide consumption വളരെ കുറവാണ് സൌത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍. രണ്ടായിരം വരെയുള്ള ഡാറ്റായെ ഉള്ളൂ. എങ്കിലും കണ്‍‌സം‌പ്‌ഷന്‍ കുറഞ്ഞ് കുറഞ്ഞ് വരുന്ന ട്രെന്‍ഡാണ് സൌത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ കാണുന്നത്, ചൈനയെയും മറ്റും അപേക്ഷിച്ച് നോക്കുമ്പോള്‍.

  ReplyDelete
 5. സുമേഷ് ചന്ദ്രന്‍ മാഷെ,

  ഞാന്‍ കുറെ നാള്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അടുത്തു തന്നെ വാടകക്കു താമസിച്ചു. സ്വന്തം വീടുണ്ടെങ്കിലും ഉദ്യോഗം നോക്കുന്നിടം 55 കിലോമിറ്റര്‍ ദൂരെയായതുകൊണ്ടാണു അപ്രകാരം ചെയ്തത്.

  വാടക വീടിനു ചുറ്റും നല്ല മണ്ണു. അവിടെ ഉള്ളി കൃഷി ചെയ്തു. സവാള ഉള്ളീ. എന്റെ സുഹൃത്തായ സായിപ്പിനു ധാരാളം പശുക്കളുണ്ട്. ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു മിനി ലോറിയില്‍ അദ്ദേഹം ചാണകം കൊണ്ടു വന്നു തന്നു. ചാണകം പച്ചില ഇവയായിരുന്നു വളം. പത്തു ചാക്കുള്ളി കിട്ടി. കൂടാതെ പടവലങ്ങ, പച്ച മുളക് ,വാഴ, കാബേജ് എല്ലാം ഞാന്‍ തന്നെ കൃഷി ചെയ്തുണ്ടാക്കി.

  ഇപ്പോള്‍ ദിവസവും പോയി വരികയാണ്. സ്വന്തം വീട് നിറയെ ലോണും മറ്റുമായതിനാല്‍ അത്ര വിശാലമായി കൃഷി ചെയ്യാന്‍ കഴിയുന്നില്ല. എങ്കിലും പച്ചമുളകു , കരിയാപ്പ് ഇതൊക്കെ ഉണ്ട്.

  കേരളം എല്ലാ കൃഷികള്‍ക്കും ഉത്തമമാണു. ജൈവ വളപ്രയോഗത്തോടെ കൃഷി ചെയ്യുക കീടങ്ങളെ അകറ്റാന്‍ ശര്‍ക്കരക്കെണി തുടങ്ങിയവ പ്രയോഗിക്കുക ... എങ്കില്‍ വിഷമയമല്ലാത്ത നല്ല പച്ചക്കറികള്‍ നമുക്ക് ഉണ്ടാക്കിയെടുക്കാം.

  ഇപ്പോള്‍ വിഷമരുന്നുകളുടെ ദൂഷ്യം മനസ്സിലാക്കി പലരും ജൈവമാര്‍ഗ്ഗത്തില്‍ നാട്ടില്‍ കൃഷി ചെയ്യുന്നുണ്ട്.

  സസ്നേഹം
  ആവനാഴി.

  ReplyDelete
 6. "സാറപ്പോ പുലിയായിരുന്നല്ലേ..." (രാജമാണിക്യത്തില്‍, മമ്മൂട്ടി വഴിതടഞ്ഞ ഇന്‍സ്പെക്റ്ററോട്‌)

  ഹ ഹ..
  ജൈവകൃഷിയെക്കുറിച്ച്‌ ഞാന്‍ ആദ്യമായി പഠിയ്ക്കുന്നതും പിന്നീട്‌ പണിയുന്നതും സൂറത്തില്‍നിന്ന് 60 കിലോമീറ്റര്‍ മാറി, ഒരു കൊച്ചുഗ്രാമമായ "വേദ്ഛി" എന്ന സ്ഥലത്തെ 'സമ്പൂര്‍ണ്ണക്രാന്തിവിദ്യാലയത്തിലാണ്‌ ആണ്‌.. ഇത്‌ 1997 ലാണ്‌... ഫുക്കുവോക്കയുടെ രീതിയില്‍, നെല്‍ കൃഷിയുമുണ്ടായിരുന്നു.. എന്നാല്‍, അവിടെനിന്നും 30 കിലോമീറ്റര്‍ മാറി 'മാണ്ഡ്‌വി' എന്ന സ്ഥലത്ത്‌ 'ഗിരീന്‍ ഗഡിയ' എന്ന ഗുജറാത്തി ജൈനമതക്കാരനായ ഒരു വ്യക്തിയുടെ 5 ഏക്കറിലെ നെല്‍കൃഷി, കണ്ടാല്‍ കണ്ണുമിഴിച്ചുപോകുമായിരുന്നു.. 6 അടിയോളം ഉയരമുള്ള ഇഞ്ചപുല്ലുപോലെ ഉയര്‍ന്നുനില്‍ക്കുന്ന നെല്‍ച്ചെടികള്‍ക്കിടയില്‍ നിന്നാല്‍ എന്നെതന്നെ മറ്റുള്ളവര്‍ കാണില്ലായിരുന്നു.. അതും ഫുക്കുവോക്കയുടെ രീതികളില്‍ തന്നെയായിരുന്നു.. അദ്ദേഹത്തിന്റെ ഉഴാതെയുള്ള തറഞ്ഞ പാടത്തെ മണ്ണുപോലും കൈയ്യിലെടുത്താല്‍ വെള്ളത്തില്‍ വീണ തേങ്ങാപിണ്ണാക്കു പോലെ പൊടിഞ്ഞുപോകുന്നവയായിരുന്നു...കൊയ്ത്തിനു പത്തുദിവസം മുന്‍പേ പയര്‍വിത്തുകള്‍ മുളപ്പിയ്ച്ച്‌ പാടത്ത്‌ വിതറുകയും പിന്നീട്‌ ആറിഞ്ചു ഉയര്‍ത്തി കൊയ്യുമ്പോള്‍ വേണ്ടത്ര ഈര്‍പ്പവുമായി വളര്‍ന്നുനില്‍ക്കുന്ന പയര്‍ച്ചെടികള്‍ തലയെടുപ്പുമായി നില്‍ക്കുന്ന കാഴ്ച്ച, കണ്ണൂകള്‍ക്ക്‌ ഒരു Treat തന്നെ ആയിരുന്നു..

  കഴിഞ്ഞ ഒരുമാസമായിട്ട്‌ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു ലേഖനം പകുതിയെഴുതി വച്ചിരിയ്ക്കുകയാണ്‌... ഇവിടെ കൈപ്പള്ളിയുടെ പോസ്റ്റ്‌ കണ്ടപ്പോള്‍ താമസിയാതെ തന്നെ അതുപോസ്റ്റാണുള്ള ഒരുത്സാഹം തോന്നുന്നു...

  ReplyDelete
 7. വക്കാരിസാന്‍
  ഞാന്‍ നിഗമനത്തില്‍ എത്തിയത് ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണു്.

  താങ്കള്‍ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ മനിച്ചുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ കൂടി പറയട്ടേ. യൂറോപ്പിലും അമേരിക്കയിലും കീടനാശിനികള്‍ ജനങ്ങളുടെ ആരോഗ്യത്തിനു് ദോഷം വരുത്തിയ വാര്‍ത്തകള്‍ കേട്ടിട്ടില്ല.

  ReplyDelete
 8. ആ ആര്‍ട്ടിക്കിളും ലോകത്തില്‍ ഏറ്റവും അധികം കീടനാശിനികള്‍ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് പറയുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

  ഇന്ത്യയിലെ പ്രശ്‌നം എന്റെ അഭിപ്രായത്തില്‍ നിരോധിക്കപ്പെടേണ്ടതായ പല കീടനാശിനികളും ഉപയോഗിക്കുന്നു, പിന്നെ കണ്ട്രോളില്ലാതെ ഉപയോഗിക്കുന്നു, അതുപോലെ കീടനാശിനികള്‍ തളിച്ച ഭക്ഷ്യവസ്തുക്കള്‍ നേരാംവണ്ണം കീടനാശിനി വിമുക്തമാക്കാതെ മാര്‍ക്കറ്റിലെത്തിക്കുന്നു എന്നതൊക്കെയാണെന്ന് തോന്നുന്നു. അമേരിക്കയിലും മറ്റും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലാണ് പ്രധാനമായും കീടനാശിനികളുടെ ഉപയോഗം (ശരിക്കറിയില്ല, പണ്ടെവിടെയോ വായിച്ചുള്ള ഓര്‍മ്മ). അതുപോലെ മാര്‍ക്കറ്റിലെത്തുന്നതിന് മുന്‍‌പ് ഭക്ഷ്യവസ്തുക്കളില്‍ നിന്നും കീടനാശിനികള്‍ പരമാവധി നീക്കം ചെയ്യുകയും ചെയ്യും, അവിടൊക്കെ എന്ന് തോന്നുന്നു. നിയന്ത്രിത ഉപയോഗവും ഉപയോഗിക്കേണ്ട രീതിയിലുള്ള, നേരാംവണ്ണമുള്ള ഉപയോഗവും റിസ്ക് കുറച്ചെങ്കിലും കുറച്ചേക്കാം. പക്ഷേ പൂര്‍ണ്ണമായും കീടനാശിനികള്‍ ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ അത് തന്നെ ഏറ്റവും നല്ലത്.

  എന്തായാലും ജൈവ കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് തന്നെ. പക്ഷേ വിഷമയമല്ലാത്ത മണ്ണ് കിട്ടുക എന്നതും പ്രശ്‌നം. ചന്ദ്രേട്ടന്‍ എവിടെയോ പറഞ്ഞിരുന്നു. നമ്മള്‍ വളങ്ങളോ കീടനാശിനികളോ ഉപയോഗിച്ചില്ലെങ്കില്‍ തന്നെ നമ്മുടെ മണ്ണ് അവയുടെ അമിതപ്രയോഗം മൂലം ഇപ്പോള്‍ തന്നെ വിഷമയമായെങ്കില്‍ ഉദ്ദേശിച്ചത്ര ഫലം കിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete
 9. "ഞാന്‍ ഇന്ത്യന്‍ fruits and vegetables വാങ്ങാറില്ല, കാരണം എനിക്ക് കുറച്ചുകാലം കൂടി ഇങ്ങനെ എല്ലാവരേയും വഴക്കു പറയാനുണ്ട്" - അതിത്തിരി കടന്നു പോയി ചേട്ടായീ...

  എന്ത് ചെയ്യാനാ? ആര്‍ക്കും സമയമില്ല കൃഷി ചെയ്യാന്‍.

  ReplyDelete
 10. We have been a nation of pacifists and aimless sympathizers.

  And we shall remain forever so,

  We should seek the faults and remedy the ills. Till such time we can sing the praises of our worthless endeavors.

  I pity my folks, seriously, I pity them.

  ReplyDelete
 11. Very true; one should have the guts to call the spade a spade. Call it any other name, then it becomes hypocricy, acceptance of mediocrity and glorification of the worthless.

  We deserve the best and should strive for it. The first step towards achieving quality is to accept the fact. What is bad is bad and denial does not make it good and desirable.

  One should be ruthless in the criticism of the undesirable so that one day things would take a turn in the right direction.

  ReplyDelete
 12. കൈപള്ളി; നല്ല മുന്നറിയിപ്പ്.

  വീഡിയോയില്‍ മുല്ലയാര്‍ പഞ്ചായത്തു പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി “സമരങ്ങളുടെ ഫലമായി രണ്ടു വര്‍ഷം endosulfan തളിക്കാതെ നിന്നപ്പോല്‍ കശുവണ്ടിത്തോട്ടങ്ങളില്‍ വിള കൂടിയതായ വിരോധാഭാസം ചൂണ്ടിക്കാട്ടി, endosulfan തെളിക്കുന്നതു Plantation Corporation of Kerala Ltd ന്റെ ഉദ്യോഗസ്ഥന്മാരുടെ കീശവീര്‍പ്പിക്കാന്‍ മാത്രമാണു എന്നു പറയുമ്പോള്‍; അതു ഒരിക്കല്‍ നിര്‍ത്തിയതു വീണ്ടും സ്വധീനം ഉപയോഗിച്ച് തളിക്കള്‍ പുനരാരംഭിച്ചു എന്നും കൂടി കേട്ടപ്പോള്‍ ഉത്തരവാദിത്ത ബോധമില്ലാത്ത അധികാരികള്‍ നമ്മെ എവിടെകൊണ്ടെത്തിക്കുമെന്നതിനു ഒരെത്തും പിടിയും കിട്ടുന്നില്ല. കൊന്നു കുഴിച്ചു മൂടണം സകലതിനേയും.

  കീടനാശിനി കാരണം ഒരു വക പച്ചക്കറി യൊന്നും കഴിക്കാറില്ല, നാട്ടില്‍ ടീനേജ് കുട്ടികളുടെ കൈ കാലുകള്‍, താടിയെല്ലുകള്‍ സാധാരണയിലധികം നീണ്ടും കൊലുന്നനെയും മുന്‍ തലമുറയില്‍ നിന്നു ഭിന്നമായി വളരുന്നത് കാണുന്നു; ഇതൊക്കെ തന്നെയായിരിക്കണം കാരണം, എന്നൂഹിക്കുന്നു.

  നാട്ടിലിപ്പോല്‍ നവജാത ശിശുക്കള്‍ക്ക് ഇന്‍ഫെക്ഷനും പനിയും വിടാതെ പിടികൂടുന്നു, ഒരു വയസ്സാകുന്നതിനു മുന്‍പു തന്നെ ആന്റിബയോട്ടിക്സ് ഉപയോഗിക്കേണ്ടി വരുന്നു. മകനു ഒന്നരവയസ്സുള്ളപ്പോള്‍ പനിയ്ക്കു, പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു കൊടുക്കാന്‍ പറ്റാത്ത ‘nimesulide' ആയിരുന്നു അലോപതിക്കാരന്‍ എഴുതി തന്നത്. നമ്മുടെ നാട്ടില്‍ മാത്രമെന്തേ ആര്‍ക്കും ഒരുത്തരവാദിത്തമില്ലാതെ എന്തും ചെയ്യാം എന്ന രീതി. ഇത്രയ്ക്കും പാവങ്ങളാണോ നമ്മള്‍.

  ReplyDelete
 13. കൈപ്പള്ളീ,
  യൂ ഏ യീയില്‍ പച്ചക്കറി വരുന്നത് ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ്, സലാല, കെന്യ (അല്പസ്വല്പ് )ഹോളണ്ട്, ഈജിപ്ത്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നാണ്‌. ഇവയൊന്നും കീടനാശിനികളുടെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല. അമേരിക്കയില്‍ നിന്നും ഫ്രീസര്‍ കണ്ടെയിനറില്‍ കെട്ടിയെടുക്കുന്നതൊന്നും ജെനിറ്റിക്കലി മോഡിഫൈ ചെയ്തതാണോന്ന് അറിയത്തുമില്ല.

  അതുകൊണ്ട് ദാ ഈ കൊച്ചു സം‌രം‌ഭത്തിനെ പിന്‍‌തുണയ്ക്കൂ.
  http://www.organicfoodsandcafe.com/

  ഓരോ ഫാമും എവിടെയാണ്‌, ഏതവന്‍ എങ്ങനെ കൃഷി ചെയ്യുന്നു എന്നതൊക്കെ അവിടെ അറിയാം എന്നതുകൊണ്ടു മാത്രമല്ല ഞാന്‍ അതിന്റെ ഫാന്‍ ആയത്. മുട്ടില്‍ ഇഴയുന്ന കാലത്ത് കഴിച്ച ആപ്പിളിന്റെയും വീട്ടുപറമ്പില്‍ പശുവിന്‍ ചാണകം ഇട്ടു വളര്‍ത്തിയ ചീരയുടെയും രുചി പത്തുമുപ്പതു കൊല്ലം കഴിഞ്ഞും തിരിച്ചു കിട്ടിയതുകൊണ്ട്.

  എല്ലാ ചൊവ്വാശ്ച്ചയും ഇന്ത്യന്‍ ബുഫേ ഡിന്നറൂണ്ട് കേട്ടോ. ഓര്‍ഗാനിക്ക് ആട്ട കൊണ്ട് പരത്തിയ ചപ്പാത്തീം ഫ്രീ റാഞ്ച് കോഴി ഇട്ട മുട്ടയുടെ കറിയും ഒക്കേ കിട്ടും.

  ലൊക്കേഷന്‍ പറയാന്‍ മറന്നു. സത്വാ റിഡ്ജസ് പ്ലാസയുടെ എതിര്വശം.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..