Wednesday, September 19, 2007

Bank of Baroda

രാവിലെ 10 മണിക്ക് ഷാര്‍ജ്ജയില്‍ ഒരിക്കല്‍ Bank of Barodaയുടെ മുന്നില്‍ വണ്ടി നിര്ത്തി. Parking Ticketനു വേണ്ടി വണ്ടിയില്‍ വേണ്ടാത്തപ്പോള്‍ എല്ലാം കൈയില്‍ തടയുന്ന ചില്ലറക്കുവേണ്ടി തപ്പി. ഒരു ദിര്ഹം പോലും കണ്ടില്ല.

എന്തിനു വിഷമിക്കുന്നു. മുമ്പില്‍ കിടക്കുകയല്ലെ നമ്മുടെ സ്വന്തം Bank. ധാരാളം ഇന്ത്യക്കാരായ തൊഴിലാളികള്‍ ക്യൂവില്‍ നില്ക്കുന്നു. ഞാനും ആ ക്യൂവില്‍ പോയി നിന്നു. അപ്പോള്‍ അവിടെ ഒരു "മലബാറി" മോയിലാളി കയറി വന്നു. അദ്ദേഹം ക്യൂവില്‍ നില്കാതെ ഉടന്‍ അകത്തേക്ക് കയറി ചെന്നു കാര്യം നടത്തി തിരികെ പോയി.

എന്‍റെ ഊഴം എത്തിയപ്പോള്‍ ഞാന്‍ Tellerനോടു ചോദിച്ചു. "സാര്‍ ഇവിടെ ഈ പാവങ്ങള്‍ക്ക് മാത്രമെ ക്യൂ ഉള്ളോ?"

അദ്ദേഹം ഒരു പുളിച്ച ചിരി പാസാക്കി.

ഞാന്‍ വിട്ടില്ല. മാനേജറിന്‍റെ മുറിയില്‍ കയറി ചെന്നു ഈ കാര്യം ചോദിച്ചു. അദ്ദേഹം വളരെ ദേഷ്യത്തില്‍ എന്നോടു ചോദിച്ചു. "Do you have an account in this bank?"

"അയ്യോ ഇല്ലേ," എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഒരണ്ണം എടുത്തിട്ട് ബാക്കി കാര്യം എന്നു ഞാനു് വിചാരിച്ചു. ഒന്നുമില്ലെങ്കിലും ഒരു ഇന്ത്യന്‍ bank അല്ലെ.

പിന്നെ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. ഈ Bankല്‍

No online merchant banking facility.
No online retail banking facility.
No SMS notification of checking account.
Cash deposits are manually written on daily ledgers, and latter posted in the computer by a "computer operator".
Cash Deposits take one day to show up in the account.
Rude and arrogant customer service.

ചില്ലറയും പോക്കെറ്റില്‍ ഇട്ട് ഞാന്‍ സ്ഥലം വിട്ടു.

10 comments:

  1. കൊള്ളാം. എന്തായാലും ഇവന്മാരുടെ അടുത്ത് അക്കൌണ്ട് തുടങ്ങരുത്.

    ReplyDelete
  2. കൈപ്പള്ളീ,
    ഉള്ളത് തന്ന്യേ..? അതോ ചില്ലറ തരാത്ത പിണക്കത്തിന്..
    ഹെ ഹേ..ഞാന്‍ തമാശിച്ചതാ..
    നമ്മുടെ ബാങ്കല്ലേ ഇത്രയും ഒക്കെ പ്രതീക്ഷിച്ചാല്‍ മതി..
    ഒന്നുല്ലെങ്കിലും കൈപ്പള്ളി അവരോട് പറയാമായിരുന്നു. ആ എമിറേറ്റ്സ് ബാങ്കില്‍ പോയ് അറ്റ്‌ലീസ്‌റ്റ് കസ്റ്റമര്‍ സര്‍‌വീസ് ഒന്നു കണ്ടു പഠിക്കാന്‍

    ReplyDelete
  3. അതു പറഞ്ഞതു നന്നായി.
    :)

    ReplyDelete
  4. ഇമ്മാ‍തിരി ഞി എത്ര പേരു വേണം?... എയ്തി ബന്നാ ഇബടെ തെകയൂല.. മ്മ്ടെ പുള്ളാര്‍ടെ കാലത്തെങ്കിലും ഇവന്മാര്‍ കൊണം പിടിച്ചാ മത്യാര്‍ന്ന്..

    ങ്യാ..ഹ.ഹാ!

    ReplyDelete
  5. കൈപ്പള്ളീ,
    Bank of Baroda യുടെ മുന്നില്‍ വണ്ടി നിര്ത്തിയപ്പോ, അക്കൌണ്ട് ഉണ്ടോ പാര്‍ക് ചെയ്യാന്‍ എന്നു ചോദിക്കാഞ്ഞത് ഭാഗ്യം.!!!

    ReplyDelete
  6. 'Bank of Baroda' എന്ന്‌ കേള്‍ക്കുമ്പഴേ "ബാങ്കീന്ന്‌ പുറത്തുപോടാ.." എന്നല്ലേ തോന്നുക? കൈപ്പള്ളിക്കത്‌ നേരില്‍ മനസ്സിലായെന്നതാണ്‌ മനസ്സിലായത്‌.. :)

    ReplyDelete
  7. 'ങ്യാഹഹാ...!'
    പിള്ളേരുടെ കാലത്തല്ല്. ഇപ്പോള്‍ നന്നാവണം. ഇന്ന് നന്നാവണം. എന്ന ഭോധമായിരിക്കണം നമുക്ക് വേണ്ടത്. നാളെ നന്നാവും എന്ന് കരുതുന്നതാണു് ഏറ്റവും വലിയ തെറ്റ്.

    നമ്മുടെ പിള്ളേര്‍ക്ക് സമ്മാനിക്കാന്‍ പറ്റിയ സാദനം ആണോ ഈ കോപ്പിലെ bank?

    ReplyDelete
  8. തീര്ന്നില്ല !!!!!

    1) No formal dress code for staff. Staff dressed worse than day labourers.
    2) Dirty floors and glass windows.
    3) The staff does not greet the customers
    4) Staff having food in the precence of customers.
    5) customers allowed free access to staff cubicles.
    6) Most forms are illegible due to defective photocopier.
    7) Low staff morale. (Constantly complaining about the bank)

    ReplyDelete
  9. കൈപ്പള്ളീ,
    അങനൊരു ‘കോപ്പിലെ ബാങ്ക്‘, പുള്ളാര്‍ക്ക് സമ്മാനിയ്ക്കണമെന്നൊന്നും ഞാന്‍ പറഞുമില്ല, ഉദ്ദേശിച്ചുമില്ല.:)

    പിന്നെ, കൈപ്പള്ളി ഈ പറയുന്ന ബാങ്ക് ഓഫ് ബറോഡ, വെറും മൂന്നുവര്‍ഷം മുന്‍പാണ് റീ-ലോഞ്ച് ചെയ്തതും ഓഹരിവിപണിയില്‍ ഇടം നേടിയതും (90 രൂപയ്ക്ക്). ഫയങ്കര അഡ്വര്‍റ്റൈസിംഗ് കാമ്പയിന്‍ ആയിരുന്നു.. ലോഗോ വരെ മാറ്റി, മൊത്തം ബാങ്കിന്റെ കോര്‍പൊറേറ്റ് കളര്‍ ബ്ലൂവില്‍ നിന്ന്, ഓറഞ്ചിലേയ്ക്ക് മാറ്റുന്നതിനോടൊപ്പം ക്രിക്കറ്റ് കാപറ്റന്‍ ദ്രാവിഡിനെ വച്ചും വമ്പന്‍ നിലയിലുള്ള മീഡിയാ കാമ്പയിന്‍... എന്നാല്‍ ആ മാറ്റങള്‍, വെറും പുറം മോടിയില്‍ മാത്രമായി ഒതുങിയതിനുള്ള തെളിവാണ്, ഈ പോസ്റ്റ്.

    ഇതേ രീതിയില്‍, ചില വ്യത്യസ്തത വരുത്തിയമറ്റൊരു ബാങ്ക് ആണ്, സൌത്ത് ഇന്ത്യന്‍ ബാങ്ക്. ലോഗോ മാറ്റി, കോര്‍പൊറേറ്റ് കളര്‍ മാറ്റി, ബ്രാന്‍ഡ് അമ്പാസിഡര്‍ മമ്മൂട്ടി.. എന്നാല്‍ ഈ മാറ്റത്തോടൊപ്പം പുതിയ വെബ്സൈറ്റും ഇന്റര്‍നെറ്റ് ബാംഗിംഗും ഇവര്‍ പ്രൊവൈഡ് ചെയ്യുന്നു.. മാറ്റത്തോടൊപ്പം മേല്പറഞ ആ കസ്റ്റമര്‍ കെയര്‍ ഒരളവുവരെ ഇവിടെ ലഭ്യവുമാണ്.

    ബാങ്ക് അനുഭവങളെപറ്റി പറയുമ്പോള്‍, മോശമായ ഒരനുഭവം എനിയ്ക്കുണ്ടായത് സെണ്ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ്യിലാണ്. ഒരു ഡി ഡി എടുക്കാന്‍ ചെന്നതാണ്. ഫോം ഫില്‍ ചെയ്ത് കൌണ്ടറില്‍ പണത്തോടൊപ്പം കൊടുക്കുമ്പോഴാണറിയുന്നത്, ഡി ഡി ചെയ്തുകൊടുക്കുന്ന ബാ‍ങ്കുദ്ദ്യോഗസ്തന്‍ അന്ന് ലീവിലാണത്രേ, ആയതിനാല്‍, അന്ന് ഡി ഡി ആര്‍ക്കും എടുക്കാന്‍ കഴിയില്ലെന്നാണ് ‘ബഹുമാന്യനായ‘ ബാങ്ക് മാനേജരെ കണ്‍സള്‍റ്റ് ചെയ്തപ്പോള്‍ ലഭിച്ച മറുപടി! കഴിഞ മാസം, ഈ ബാങ്കിന്റേയും ഓഹരിവിപണി ലിസ്റ്റിംഗ് വരുന്നെന്ന ബാനര്‍ കണ്ടിരുന്നു..

    ഐ സി ഐ സി ബാങ്കില്‍ ജോലിചെയ്യുന്ന എന്റെയൊരു സുഹൃത്ത് പറഞ വിവരം വച്ച്, ഒരു എ ടി എം കൌണ്ടറിനുമാത്രം 2 കോടി രൂപയോളം മുതല്‍മുടക്ക് ഉണ്ടത്രേ, അത് ഇത്തരം ബങ്കുകളെ അപേക്ഷിച്ചിടത്തോളം താങാവുന്നതിനപ്പുറത്താണ്. പിന്നെ, ആ കാണുന്ന തലക്കനം, അതങനെ ഇരിയ്ക്കുന്നത് കൊണ്ടാണ് ‘ബാങ്കുദ്ദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും സ്ത്രീധനഭാരവുമായി പെണ്ണുകെട്ടാന്‍ കഴിയുന്നത്...!’

    എന്തൊക്കെ പറഞാലും, ഇലക്ട്രോണിക് ബാങ്കുകളെപോലെ, ഹിഡന്‍ കന്‍ഡീഷനുകള്‍ ഉപയോഗിച്ച് കസ്റ്റമേഴ്സിനെ കുരുക്കുകളില്പെടുത്തുന്ന തന്ത്രങള്‍ ഈ ബാങ്കുകളില്‍ കുറവാണെന്നാണ്‍് എന്റെ അനുഭവം!

    പിന്നെ, കൈപ്പള്ളിയുടെ അച്ചടിമീഡിയക്കെതിരെയുള്ള വിരോധം പോലെ, ഇതും ഈ ജന്മം നടക്കാന്‍ പറ്റാത്ത ഒരു മോഹമാണെന്ന് പറഞാല്‍, യാഥാര്‍ത്ഥ്യത്തിന്റ്റെ കണ്ണുകളില്‍ കൂടി നോക്കുമ്പോള്‍ അത് ഏറെക്കുറെ അംഗീകരിയ്ക്കേണ്ടി വരും. എന്നാലും ഇത്തരങളിലുള്ള ‘പ്രക്ഷോപം‘ അത് അനിവാര്യമാണ്, ഇങനെയെങ്കിലും മാറ്റത്തിന്റെ ആദ്യപടിയെക്കുറിച്ച് അവന്മാര്‍ ചിന്തിച്ചു തുടങട്ടെ!!

    പിന്നെ തലമുറകള്‍ക്ക്, നാം “ഇത്രയും നല്ല “ ഒരു രാഷ്റ്റ്രീയാന്തരീക്ഷവും മറ്റിതര അഡ്മിനിസ്റ്റ്രേഷന്‍ “ഗുണനിലവാരങളും“ കൈമാറുന്നതിനിടയ്ക്ക്, ഈ കോപ്പിലെ ബാങ്കുകള്‍, എന്നാ കോപ്പാ ഉവ്വേ? :)

    ങ്യാ..ഹ..ഹാ!

    ReplyDelete
  10. അങ്ങനെ കളിയാക്കുകയൊന്നും വേണ്ട. ട്ടോ!

    കഴിഞ്ഞയാഴ്ച ഞങ്ങളൊരു എ.ടി.എം ഫിറ്റ് ചെയ്തതു കണ്ടില്ലേ?
    പിന്നെ, പുറത്തെ ബോര്‍ഡിന്റെ കളര്‍ മാറ്റീല്ലെ?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..