Tuesday, September 26, 2006

കൊക കൊള വിവാദം


powered by ODEO

ഇതു ഇവിടെ നിന്നും ഡൌണ്ലോഡ് ചെയ്യൂ

8 comments:

  1. ആ‍ാ...എനിക്ക് സൂത്രം മനസ്സിലായി. ഞാനില്ല എന്റെ പൊന്നേ. ഈ പരിപാടിക്ക് . ഞാന്‍ ഐസ് പോലെ ഇരിക്കാന്‍ പോവാ. ആര് വേണേലും എന്ത് വേണേലും കുടിക്കേ കഴിക്കേ മരിക്കേ..എനിക്കെന്താ ചേതം? :-)

    It is nice to hear your voice. :)

    ReplyDelete
  2. കേള്‍ക്കാന്‍ പറ്റാതവര്‍ക്കായി. ഇവിടെ "യം. പീ. ത്രീ." ആയി ക്‍പെടിതിട്ടുണ്ട്. കേള്‍ക്കുവിന്‍.
    :-) :-) €:

    ReplyDelete
  3. എനിക്കീ സംഭവമങ്ങു പിടിച്ചു കൈപ്പള്ളിയേ. ഉഗ്രന്‍ പരിപാടി.
    ഇനി അക്ഷരത്തെറ്റുമുണ്ടാവില്ലല്ലോ.

    രാസവസ്തുക്കള്‍ ഞങ്ങളു കൊണ്ടു വന്നതല്ലെന്നു് കോളക്കാരു് പണ്ടേ പറഞ്ഞതാ. കേരളത്തിലെ പച്ചക്കറിയിലും പാലിലും വരെ അതുണ്ടെന്നും വാദിച്ചു. “പാലിലും പച്ചക്കറിയിലും വിഷാംശമുണ്ടെങ്കിലും അതില്‍ ജീവന്‍ നിലനിര്‍ത്താനുതകുന്ന എന്തെങ്കിലുമുണ്ടു്. കോളയില്‍ എന്തുണ്ടു്?" എന്നായിരുന്നു മറുചോദ്യം.

    ReplyDelete
  4. ഈ പരിപാടി അടിപൊളി. എഴുതി വളരുന്നതിനോടൊപ്പം പറഞ്ഞും വളരട്ടെ മലയാളം :)

    കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ച് കാടുകയറാതെ ഒട്ടും വഴിതെറ്റാതെ ശരിയായ രീതിയില്‍ തന്നെ മനസ്സിലാക്കിയില്ലെങ്കില്‍ കോള നിരോധനം നീക്കിയതിന് കോടതിയെയൊക്കെ കുറ്റം പറയാന്‍ നല്ല രസമായിരിക്കും എന്നാണ് തോന്നുന്നത്. വലിയ അദ്ധ്വാനവും വേണ്ട. ഞാന്‍ മനസ്സിലാക്കിയിടത്തോളം കോടതിയില്‍ വികാരത്തിന് വലിയ സ്ഥാനമൊന്നുമില്ല എന്ന് തോന്നുന്നു. അവിടെ പോയിന്റില്‍‌നിന്ന് സ്വല്പമെങ്കിലും വ്യതിചലിച്ചാല്‍ കോടതി പറയും, കം റ്റു ദ പോയിന്റ് .

    ഞാന്‍ എം.പീ.ത്രീയല്ല കേട്ടത്, ഒറിജിനല്‍ തന്നെയാണ്. അതില്‍ കുഴപ്പമൊന്നും തോന്നിയില്ല.

    ReplyDelete
  5. നിഷാദിന്‍റെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ എനിക്ക് എപ്പോഴും തോന്നാറുള്ള ഒരു കാര്യമുണ്ട്, നിഷാദിനോട് സംസാരിക്കുമ്പോള്‍ കിട്ടുന്നൊരു സുഖം,
    ആശയങ്ങളെ മനസ്സിലേക്കും ചിന്തകളിലേക്കും നേരിട്ട് പ്രവേശിപ്പിക്കുന്ന ആ മാജിക്‍ അതേ അളവില്‍ വായനയില്‍ പകര്‍ന്നു കിട്ടുന്നില്ലല്ലോയെന്ന്.

    ഇപ്പോള്‍ പൂര്‍ണ്ണമായി, സന്തോഷമായി!

    ReplyDelete
  6. എനിക്കും ഒറിജിനലില്‍ പ്രശ്നമൊന്നും തോന്നിയില്ലാലോ. നല്ല ക്ലിയര്‍ ആയിരുന്നു.

    ReplyDelete
  7. ഈ പ്രശ്നത്തിന്‌ രണ്ടു വശമില്ലേ കൈപ്പള്ളീ?
    ഒരു കണ്ണ്‌ അടച്ചുപിടിച്ചോളൂ.
    രണ്ടും ഒന്നിച്ചടച്ചാല്‍... പിന്നെ
    'ഇതാ സത്യം' എന്നു പറയാന്‍ പറ്റില്ല.

    നമ്മുടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിക്കാനുള്ള ചിന്ത ശരിയാണ്‌. അതിന്‌ 'കൊല'ദ്രാവക നിര്‍മ്മാതാക്കള്‍ക്കു ശുപാര്‍ശ ചെയ്യേണ്ടുന്ന ബാധ്യത എനിക്കും കൈപ്പള്ളിക്കും ഉണ്ടെന്നാണോ കോടതിയിലെ സര്‍വസംഗപരിത്യാഗികളായ 'മഹാമുനിമാര്‍' പറയുന്നത്‌?
    അപാരമായ നീതിപക്ഷം തന്നെ!

    "സ്വര്‍ഗവാതില്‍പക്ഷി
    ചോദിച്ചു ഭൂമിയില്‍
    സത്യത്തിനെത്ര വയസ്സായി?"

    ReplyDelete
  8. ചെല്ല കിളി. നീ കവിത പറഞ്ഞ് എന്നെ പ്യടിപ്പിക്കലെടെ.

    ചൊവ്വെ പറഞ്ഞ് താടെ.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..