Monday, November 27, 2006

കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകളും തേടി...

 


കൃഷ്ണയും (18) ശിവ യും (30) [പേരുകള്‍ മാറ്റി] ശേഖരിച്ച് വെച്ചിരുന്ന് കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകള്‍ മഴയില്‍ കുതിരാതെ സൂക്ഷിച്ച് വെക്കുകയാണു. ഇവിടുള്ള് കടകളില്‍ നിന്നും ശേഖരിച്ചു കൂട്ടി, paper millല്‍ കോടുത്ത് കിട്ടുന്നതുകൊണ്ടാണു് ഇവര്‍ കഴിയുന്നത്.

ഇവരെ പോലെ ആയിരത്തില്‍പരം വരുന്ന് മനുഷ്യര്‍ ഷാര്‍ജ്ജയിലും ദുബയ്യിലും ഇങ്ങനെ ജോലിചെയ്യുന്നു. അധികം പേരും ആന്ത്രാ പ്രദേശത്തുള്ളവരാണു്.

ഷാര്‍ജ്ജയില്‍ സൈക്കിള്‍ നിരോധിച്ചതോടെ ഇവര്‍ കാര്‍ട്ടണ്‍ കെട്ടുകള്‍ പലയിടത്തും സൂക്ഷച്ചു വെക്കും. രാത്രി മാത്രമെ സൈക്കിള്‍ പുറത്തെടുക്കു.

മിക്കവാറും എല്ലാവരും ലേബര്‍ ആയി വന്നിട്ട് "ചാടി" നില്ക്കുന്നവരാണു്. യൂ.ഏ.ഈ. സര്‍ക്കാരിന്റെ അടുത്ത "അമ്നേസിയ" (Amnesty) വരുമ്പോള്‍ ഇവരില്‍ ചിലര്‍ നാട്ടില്‍ തിരികെ പോകും. ചിലര്‍ ഇവിടെയൊക്കെ തന്നെ കാണും, കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകളും തേടി... Posted by Picasa

10 comments:

  1. കാര്‍ഡ്-ബോര്‍ഡ് കാര്‍ട്ടണുകളും തേടി...

    ReplyDelete
  2. kaippallee
    ഇവരെ കുറിച്ചാരും എഴുതിയത് വായിച്ചിട്ടില്ല, ഇത് വായിച്ചപ്പോഴും ഒരു വികാരവും തോന്നിയില്ല. ചാടി പണിയെടുക്കുന്നതിനിടയില്‍ എവിടെയെങ്കിലും ഉടക്കി വീഴുമ്പോഴായിരിക്കും ചാടിയതിന്റെ ക്ഷീണം അറിയുന്നത്. ഇപ്പോ ഇവിടുത്തെ ഗവണ്മെന്റ് കുറച്ചെങ്കിലും കണ്‍സ്റ്റ്രക്ഷന്‍ തൊഴിലാളികളോട് ഉദാരമായ സമീപനം കാണിക്കുന്നുണ്ട്. എന്നിട്ടും ചാടുന്നവരെ കാണുമ്പോള്‍ പഴയ സിമ്പതിയൊന്നും തോന്നുന്നില്ല. ഇവന്മാരില്‍ ചിലരെ ഡോക്റ്റര്‍മാര്‍ എന്നാണ് അറിയപ്പെടുന്നത്. ദുബായില്‍ അത്യാവശ്യനേരത്ത് ‘മരുന്നുമായി’ എത്തുന്നതോണ്ടാവും ആ വിളിപ്പേര്‍.

    ReplyDelete
  3. Dear C. നേരത്ത്
    അഭിപ്രായത്തിനു നന്ദി. തികച്ചും നിര്‍വികാരത്തോടെയാണു് ഞാന്‍ എന്റെ ഇതുപോലുള്ള ചിത്രങ്ങള്‍ക്ക് വിവരണം എഴുതാന്‍ ശ്രമിക്കുന്നത്. ഇവിടെ ജീവിക്കുന്ന ഞാന്‍ കാണുന്ന സാധാരണക്കാരായ മനുഷ്യരുടെ snap-shotsന്റെ ഒരു series ന്റെ മൂനാമത്തെ ചിത്രമാണിത്. തീരുമാനങ്ങള്‍ കാണികള്‍ക്ക് വിടുന്നു. ഞാന്‍ ഒരു വശത്തേക്ക് ചരിഞ്ഞതുകൊണ്ട് എന്തു കാര്യം.?

    ReplyDelete
  4. ചാടാതിരിക്കുന്നവരുടെ ‘ആരോഗ്യം’ നേരിട്ടനുഭവിച്ചതുകൊണ്ടാവണം ഇവരൊക്കെ ചാടി നോക്കുന്നത്, അതനുഭവിക്കാത്തവര്‍ക്ക് ചിലപ്പൊള്‍ അത്കൊണ്ട് തന്നെ വികാരങ്ങള്‍ തോന്നാനും ഇടയില്ല, സിമ്പതിയും,

    കൈപ്പള്ളീ, നന്നായിരിക്കുന്നു, ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം പോസ്റ്റുകള്‍

    ReplyDelete
  5. ലേബറായി വന്ന് “ചാടി”യവരാണിവര്‍ എന്നു പറയുന്നു. ഡെല്‍‌ഹിക്കാരനായതിനാല്‍ ഈ ചാടിയതിന്റെ ശരിക്കുള്ള അര്‍ത്‌ഥം മനസ്സിലായില്ല..
    വിസാകാലാവതി കഴിഞ്ഞു എന്നാണോ...????

    ReplyDelete
  6. ഒരു സംശയം:

    വല്ല നാട്ടിലും ചെന്ന് നിയമവിരുദ്ധമായിട്ടുള്ള ഇത്തരം ചെറുവേലകള്‍ക്ക് നില്‍ക്കാതെ നാട്ടിലേക്ക് എന്തേ തിരികെ പോകാത്തതു? സൈക്കിള്‍ നാട്ടിലൊട്ട് നിരോധിച്ചിട്ടുമില്ല.

    തിരികെ പോവാന്‍ പോലും ആവാതെ കുടുങ്ങിയവരാണോ ഇവര്‍? അതോ ഉടനെ തിരികെ പോകേണ്ട എന്നു കരുതുന്നതിനാലോ?

    ReplyDelete
  7. ബിജോയ്‌,
    ഒരു തൊഴില്‍ സ്ഥാപനത്തില്‍ മൂന്നു വര്‍ഷത്തേക്ക്‌ ഒരു പ്രത്യേക തൊഴില്‍ എടുത്തു ജീവിക്കാനാണ്‌ യു ഏ ഈ വിസ കൊടുക്കുന്നത്‌, കാലാവധിക്കു ശേഷം അത്‌ തൊഴിലുടമയും തൊഴിലാളിയും ചേര്‍ന്ന് പുതുക്കുകയോ തൊഴിലാളിക്ക്‌ രാജ്യം വിട്ട്‌ പോകുകയോ ചെയ്യാം.

    ചവറു വീപ്പകള്‍ തുറക്കുന്നതും ആക്രി പെറുക്കുന്നതും നിയമവിരുദ്ധമാണിവിടെ, അതിനാല്‍ ഇപ്പണിക്ക്‌ ന്യായമായ രീതിയില്‍ ഒരു വിസ കിട്ടില്ല.

    ചെറിയ തൊഴിലുകള്‍ ചെയ്യാന്‍ എത്തുന്നവര്‍ നാട്ടില്‍ ട്രാവല്‍ ഏജന്റിനു അമ്പതിനായിരം മുതല്‍ രണ്ടു ലക്ഷം വരെ രൂപാ കമ്മീഷന്‍ കൊടുത്ത്‌ ഒരു വിസ വാങ്ങുകയാണ്‌ ചെയ്യുന്നത്‌. പലപ്പോഴും "പതിനായിരം ഇന്ത്യന്‍ രൂപാ ശമ്പളം" എന്നൊക്കെ കേട്ട്‌ ഭ്രമിച്ച്‌ ആളുകള്‍ വന്‍ തുക നല്‍കി വിസ എടുത്ത്‌ ഇവിടെ വന്നു കഴിയുമ്പോഴാണ്‌ പതിനായിരം ഇന്ത്യന്‍ രൂപക്ക്‌ താമസിക്കാന്‍ ഒരു മുറിയുടെ പകുതി പോലും കിട്ടില്ലെന്നറിയുന്നത്‌. (കമ്മീഷന്‍ വാങ്ങി വിസ നല്‍കാതെ വലിയുന്ന ഏജന്റ്‌, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നു പറഞ്ഞ്‌ കമ്മീഷന്‍ വാങ്ങി കണ്‍സ്റ്റ്രക്ഷന്‍ സൈറ്റില്‍ കമ്പി വളക്കുന്ന ജോലി നല്‍കുന്നവന്‍ ഇവരെ ഒക്കെ വിസ തട്ടിപ്പുകാര്‍ എന്നു പൊതുവേ വിളിക്കും)

    ഈ മൂന്നു വര്‍ഷം കരാറു കാലത്തിനിടെ തൊഴില്‍ സ്ഥാപനത്തില്‍ നിന്നും മുങ്ങിയോ, കാലാവധി തീര്‍ന്നിട്ടും നാട്ടില്‍ കയറിപ്പോകാതെ ഇവിടെ തങ്ങിയോ നില്‍ക്കുന്ന ആളുകള്‍ ആണ്‌ കുറ്റകരമായ
    തൊഴില്‍ ചെയ്ത്‌ പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ മിക്കവരും. വ്യാജ സീഡി കച്ചവടം, വ്യാജ മദ്യ കച്ചവടം, കൂട്ടിക്കൊടുപ്പ്‌, ചവറു വീപ്പയില്‍ കാര്‍ട്ടണ്‍ പെറുക്കല്‍ തുടങ്ങി പല രീതിയില്‍ ഇവര്‍ പണമുണ്ടാക്കുന്നു. ഇത്തരക്കാരെ പിടി കൂടാന്‍ സംവിധാനങ്ങളുള്ളത്‌ പലപ്പോഴും ഭദ്രമാകാറില്ല. ഇവര്‍ വിസാ നിയമങ്ങള്‍ ലംഘിച്ചു കഴിഞ്ഞതിനാല്‍ പോകാന്‍ ആഗ്രഹിച്ചാലും ഒരു ഇമ്മിഗ്രേഷന്‍ കടന്ന് എവിടെയും എത്താനുമാവില്ല. അതിനാല്‍ amnesty- പൊതുമാപ്പ്‌ നല്‍കി ഇത്തരം കുറ്റവാളികള്‍ക്ക്‌ പലായനം ചെയ്യാന്‍ സര്‍ക്കാര്‍ പല തവണ അവസരം കൊടുത്തിട്ടുണ്ട്‌. ഇപ്പോ എന്തായി? എന്നെങ്കിലും പൊതുമാപ്പ്‌ വരുമ്പോള്‍ ഇവര്‍ സമസ്താപരാധം പറഞ്ഞ്‌ സുഖമായി നാട്ടില്‍ കയറി പോകാമല്ലോ എന്ന പ്രതീക്ഷയില്‍ പലരും ഇവിടെ തങ്ങാന്‍ തുടങ്ങി. വിസാ നിയമം ലംഘിച്ച്‌ ജീവിക്കുന്നവരാണ്‌ "ചാടിപ്പോയവര്‍" ഈ വാക്ക്‌ ഉണ്ടാവാന്‍ കാരണം ഒരുത്തന്‍ വിസാ കാലാവധി കഴിഞ്ഞു രാജ്യം വിട്ടില്ലെങ്കില്‍ തൊഴില്‍ നല്‍കിയവര്‍ absconding notification ആളുചാടല്‍ കുറിപ്പ്‌ പത്രത്തില്‍ പരസ്യമായി കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ്‌ എന്നതുകൊണ്ടാവണം.

    എവൂരാനേ,
    മുകളില്‍ കൈപ്പള്ളി പറഞ്ഞതുപോലെ എന്നെങ്കിലും കാലത്ത്‌ ഒരു പൊതുമാപ്പ്‌ വരും അന്ന് എന്റെ പാപമെല്ലാം പൊറുത്ത്‌ സര്‍ക്കാര്‍ നാട്ടിലയക്കും അതുവരെ പണമുണ്ടാക്കാം എന്ന രീതിയില്‍ ഇവിടെ
    തങ്ങുന്നവരാണ്‌ കൂടുതലും. ശമ്പളം കിട്ടാതിരിക്കല്‍ (മിക്കപ്പോഴും ശമ്പളം കിട്ടിയില്ലെങ്കില്‍ അതെങ്ങനെ ലേബര്‍ മന്ത്രാലയം വഴി വാങ്ങണം എന്ന അജ്ഞതയോ ഭയമോ മൂലം) തൊഴിലിന്റെ കാഠിന്യം, അപകട സാദ്ധ്യത എന്നിവ മൂലം ഓടിപ്പോയവരും ഉണ്ട്‌ ഇക്കൂട്ടത്തില്‍.

    ഒരു ബ്ലാങ്ക്‌ സീഡിക്ക്‌ 50 ഫിത്സ്‌ ആണ്‌. വ്യാജപ്പടത്തിന്‌ 5 ദിര്‍ഹമും. ഒരു ദിവസം 100 സീഡി വില്‍ക്കാന്‍ ആയാല്‍ പള്ളിക്കൂട തിണ്ണ പോലും കണ്ടിട്ടില്ലാത്ത ഒരുത്തന്‌ ഒരു ബാങ്ക്‌ മാനേജര്‍ക്ക്‌ കിട്ടുന്നയത്ര പണം ഉണ്ടാക്കാം എന്നതാണ്‌ പലപ്പോഴും അറിഞ്ഞുകൊണ്ട്‌ തെറ്റു ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്‌.

    ഒരിക്കല്‍ അനധികൃത താമസം തുടങ്ങിയാല്‍ ഒന്നുകില്‍ തടവും പിഴയും അല്ലെങ്കില്‍ എന്നെങ്കിലും വരികയോ വരാതിരിക്കുകയോ ചെയ്യാവുന്ന ഒരു പൊതുമാപ്പു വരെ കുറ്റവും മുങ്ങലും തുടരല്‍ എന്ന രണ്ടു മാര്‍ഗ്ഗമാണ്‌ ഉള്ളത്‌. കഴിഞ്ഞ പൊതുമാപ്പ്‌ കാലത്ത്‌ ഒന്നരലക്ഷം ആളുകള്‍ നാട്ടില്‍ പോയി. ഇങ്ങനെ പോകുന്നവര്‍ക്ക്‌ തിരിച്ച്‌ ഇവിടെ വരാന്‍ ദീര്‍ഘകാല നിരോധനം ഉള്ളതിനാല്‍ പലരും "സെക്കന്റ്‌" എന്ന് ചെല്ലപ്പേരുള്ള വ്യാജ പാസ്സ്പ്പോര്‍ട്ട്‌ എടുത്തു തിരിച്ചു വന്നു. ഇങ്ങനെ പൊതുമാപ്പിനെ ആളുകള്‍ പരാജയപ്പെടുത്തുന്നതിനെ തുടര്‍ന്ന് പൊതുമാപ്പില്‍ പുറത്തായവരൂറ്റെ റെറ്റിനാ പ്രിന്റുമായി ച്ച്‌ സംശയകരമായ പാസ്സ്പോര്‍ട്ടുമായി വരുന്നവരെ എയര്‍പ്പോര്‍ട്ടില്‍ താരതമ്യം ചെയ്ത്‌
    പിടികൂടി തിരിച്ചയക്കാറുണ്ട്‌.

    ReplyDelete
  8. പലവിധ കാരണങ്ങള്‍ കൊണ്ടും ആളുകള്‍ ‘ചാടി’ (ചാടലിന്‍റെ വിശദീകരണം ദേവന്‍റെ കമന്‍റിലുണ്ട്)പണിയെടുക്കുന്നുണ്ടിവിടെ.

    ഈ ‘ചാടലിന്‍റെ’ ഏറ്റവും വലിയ അപകടവും സങ്കടകരവുമായ അവസ്ഥ... നാട്ടില്‍ ഉറ്റവരോ ഉടയവരോ മരണപ്പെട്ടാലോ, അല്ലെങ്കിലവര്‍ക്ക് അപകടം സംഭവിച്ചാലോ ഇവിടെ ചാടി നടക്കുന്നവര്‍ക്ക് ഒരു കാരണ വശാലും അവിടെ എത്തിപ്പെടാന്‍ സാധിക്കാതെ വരുന്നു എന്നത് തന്നെ.

    ആര്‍ക്ക് വേണ്ടി കഷ്ടപ്പെടുന്നുവോ, അവരുടെ മൃതദേഹം പോലും അവസാനമായി ഒന്ന് കാണാന്‍ പറ്റുന്നില്ല എന്ന ഏറ്റവും വലിയ ദുര്യോഗം അതാണ് ചാടി പണിയെടുക്കുന്ന *കല്ലീവല്ലീ തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ വിപത്ത്.

    കല്ലീവല്ലീ തൊഴിലാളികള്‍ക്ക് ഇവിടെ അപകടമോ മരണമോ സംഭവിച്ചാലും സ്ഥിതി വിത്യസ്ഥമല്ല.

    ഈ ലക്ഷങ്ങള്‍ കൊടുത്ത് വിസയെടുത്ത് വരുന്നവര്‍ എന്തു കൊണ്ട് ആ സംഖ്യയ്ക്ക് എന്തെങ്കിലുമൊരു ചെറിയ കച്ചവടം നാട്ടില്‍ തുടങ്ങുവാന്‍ ശ്രമിക്കുന്നില്ല എന്നത് കാലങ്ങളായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ചോദ്യമാണ്.

    നാട്ടിലെ 10,000 - 15,000 രൂപ ശമ്പളം എന്ന് കേള്‍ക്കുമ്പോള്‍ എല്ലാ മറന്ന് സന്തോഷിക്കുന്നവര്‍ ഇവിടുത്തെ ചിലവുകള്‍ 8,000 - 12,000 രൂപയോളം വരുന്നുവെന്ന സത്യം മനസ്സിലാക്കുന്നില്ല, ഇവിടെ വരുന്നത് വരെ!

    * കല്ലീവല്ലീ = പോകാന്‍ പറ/ ആര് ഗൌനിക്കുന്നു എന്നൊക്കെയാണ് അറബിയില്‍ അര്‍ത്ഥം വരുന്നതെന്ന് തോന്നുന്നു.

    ReplyDelete
  9. അഗ്രജന്‍, ദേവരാഗം:
    നിങ്ങള്‍ രണ്ടും എഴുതിയത് കമന്റുകള്‍ പടത്തിനു പറ്റിയ നല്ല ഒരു ലേഖനം തന്നെയാണു. non-uae-mallusനു ഇവിടുത്തെ സത്യാവസ്ഥകള്‍ അറിയിക്കാനുമാണു് ഞാന്‍ ഈ ചിത്രങ്ങള്‍ എടുക്കുന്നത്.

    ReplyDelete
  10. 300 രൂപ ദിവസക്കൂലിക്ക് ആളെക്കിട്ടാനില്ല എന്നത് നാട്ടില്‍ സാധാരണ സംഭവമാണെങ്കിലും ഗള്‍ഫില്‍ കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളുടെ നരകയാതനകള്‍ പലവട്ടം ടിവിയിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും മലയാളിയുടെ ഗള്‍ഫ് കൊതി ഇപ്പഴും മാറിയിട്ടില്ല എന്നതിനു തെളിവാണ് ഓരോ ദിവസവും കേള്‍ക്കുന്ന വിസാതട്ടിപ്പ് വാര്‍ത്തകള്‍.

    കുറച്ചു നാളത്തേക്ക് ഗള്‍ഫ് കൊതി മാറ്റി വച്ചൊരു പഴയ ഗള്‍ഫന്‍ :)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..