Tuesday, November 21, 2006

ഫോട്ടോ മത്സരം

ഫോട്ടോ മത്സരം flickr.com ല്‍ നടത്തുന്നതു കൊണ്ടു ഉണ്ടാവുന്ന ഗുണങ്ങള്‍

ഒരു ഫോട്ടോഗ്രഫി മത്സരത്തിനേകുറിച്ച് കേട്ടു. നല്ല കാര്യം. അതു ബ്ലോഗില്‍ തന്നെ ചെയ്യണമെന്നാണു സുഹൃത്തുകളുടെ തീരുമാനം. നല്ല ആശയമാണു്. പക്ഷെ:
ഫോട്ടോ മത്സരം flickr.com ല്‍ നടത്തുന്നതു കൊണ്ടു ഉണ്ടാവുന്ന ഗുണങ്ങള്‍ പലതാണു.
ഫൊട്ടോഗ്രഫിയുടെ സാങ്കേതിക വശങ്ങള്‍ വിലയിരുത്താന്‍ കഴിയും, ചിത്രങ്ങളുടെ ചിത്രാംശം (pixel), നിറങ്ങളുടെ സാന്ദ്രത, വലുപ്പം, Shutter speed, Exposure, Flash use, camera make, Lens size, F/Stop, മുതലായവ EXIF, METADATA ഇല്‍ നിന്നും ലഭിക്കും.
ബ്ലോഗുകളിലേക്ക് ഈ ചിത്രങ്ങള്‍ banner, badge തുടങ്ങി എല്ലാ XML syndicaion വഴിയും നമുക്ക് കാണാനും കഴിയും. picasawebനു അതു കഴിയില്ല.


ഒരു സ്വകാര്യ മത്സരം ആയി മാത്രം ഇതിനെ ഒതുക്കിനിര്ത്താതെ എല്ലാവരേയും ഇതു കാണിക്കാം. പക്ഷെ പങ്കേടുക്കുവാന്‍ മല്ലൂസിനു മാത്രം നമുക്ക് അനുവതിക്കാം (കൈപ്പള്ളി വംശ വിവേചനം നടത്തുന്നു !!!)

ചക്കയും മങ്ങയും, ചേനയും , ചേമ്പും, പൂവും, പൂട്ടുകുറ്റിയും, പിള്ളേരും, പൂച്ചയും, ആനയും, അമ്മിക്കല്ലും, ആറും, അടിപ്പാവടയും, അല്ലാതെ മല്ലൂസിനു് ലോക നിലവാരമുള്ള ചിത്രങ്ങള്‍ നമുക്ക് കാണാന്‍ ഒരു അവസരം കൊടുക്കാം. മല്ലുസ് ഇതുമാത്രമേ ടുക്കു എന്നല്ല ഞാനീ പറഞ്ഞതു. ഇതു തന്നെ എത്ര വൈവിധ്യത്തോടുകൂടി ചിത്രീകരിക്കാം എന്നും നമുക്ക് കാണാം.

blogകളില്‍ ചിത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള online tools ഉന്നും തന്നെയില്ല. മരത്തില്‍ screw കയറ്റാന്‍ ചിറ്റിക ഉപയോഗിക്കണോ? ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട വിധത്തില്‍ തന്നെ ചെയ്യണം. ഇല്ലങ്കില്‍ ചെയ്യരുത്.

കൂട്ടായമകള്‍ക്കുള്ളില്‍ കൂട്ടായ്മകള്‍ ഉണ്ടായാല്‍ ജനം കുറഞ്ഞു കുറഞ്ഞുവരും. മലയാളം ബ്ലോഗുകളുടെ ഒരു photography subset ഉണ്ടാകീട്ടെന്തു കാര്യം? ചുരുങ്ങി ചുരുങ്ങി ഉള്ളിലേക്ക് പോകുന്ന ഈ പ്രവണത നന്നല്ല എന്നാണു എനിക്കു പറയാനുള്ളത്. ബ്ലോഗില്ലാത്തവര്‍ക്ക് ഫോട്ടോ ഇടുത്തുകൂടെ? ബ്ലോഗും ഫോട്ടോയും തമ്മില്‍ എന്തു ബന്ദം?

മലയാളം ബ്ലോഗുകള്‍ക്ക് ഉള്ളതിനേകാള്‍ ലോക ശ്രദ്ധ ഇന്നു് flickrന്‍ ഉണ്ട്.
ഫോട്ടോഗ്രഫി ചെയ്യുന്ന അനേകായിരം മലയാളികള്‍ ഉണ്ടു, flickrല്‍ തന്നെ. അവരെ നമുക്ക് പരിചയപെടുന്നതിനോടോപ്പം. അവര്‍ നമ്മേയും പരിചയപെടും. അങ്ങനെ അവരും മലയാളം ബ്ലോഗിങ്ങ് തുടങ്ങും. അങ്ങനെ ഒരു കൂടിക്കാഴ്ച കൊണ്ട് ഉണ്ടാവുന്ന ഒരു വലിയ കൂട്ടായ്മയെകുറിച്ച് ചിന്തിക്കു.

നമുക്ക് മലയാളവും മലയാളിത്ത്വവും ആണു വലുത്. ബ്ലോഗ് എന്ന ഈ ചെറിയ electronic prison അല്ല. വികസനത്തിനു അവസരം കിട്ടിയാലും ചുരുങ്ങി മങ്ങി നില്ക്കാതെ, വികസിച്ചു വെട്ടിതിളങ്ങി നില്ക്കു.

അരേയും കുറ്റപെടുത്തുന്നതായി തോന്നുന്നു എങ്കില്‍ ക്ഷമ. കുട്ടത്തില്‍ തന്നെ നിന്നു നിങ്ങളെ എല്ലാവരേയും ലോകത്തിന്റെ മുന്നില്‍ വലുതാക്കി കാണാനാണു ഞാന്‍ ആഗ്രഹിക്കുന്നതു. നമ്മുടെ കഴിവുകള്‍ ലോകം കാണണം. അതു ഒരു മലയാളം ബ്ലോഗിന്റെ മാത്രം subset ആയി മരവിപ്പിച്ചുകളയരുത്. please.


സസ്നേഹം കൈപ്പള്ളി.


ഓ. ടോ.
നിങ്ങള്‍ക്ക് പലര്‍ക്കും സുപരിചിതമായ രീതിയില്‍‍ എന്നെയും എന്റെ വീട്ടുകാരേയും തെറി പറയാതെ അലോചിച്ച് സഭ്യമായ ഭാഷയില്‍ ചര്‍ച്ച് ചെയ്യു."

5 comments:

  1. O.T.

    ഇപ്പോഴാണു ശരിയായതു. കൂട്ടുകാരെ, മലയാളത്തില്‍ ബ്ലോഗെഴുതുംബോള്‍ Title ചെരുതാക്കി കൊടുക്കണം. bloggerന്റെ database തലകറങ്ങിപോകും. ഞാന്‍ കുറച്ചു നേരമായി നോക്കി ഇതൊന്നു കയറ്റാന്‍.

    ReplyDelete
  2. ആരാ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നത്..
    ഫ്ലിക്കറിനു ഒരു കുഴപ്പമുണ്ട്. അതില്‍ ഫോള്‍ഡര്‍ തിരിക്കാന്‍ പറ്റില്ല; മാക്സിമം മൂന്നെണ്ണമേ പറ്റൂ. കൂടുതല്‍ വേണമെങ്കില്‍ കാശു കൊടുക്കണം.
    എന്നെ പോലെ ഓസിനു കിട്ടുന്ന സാധനങ്ങളന്ന്വേഷിച്ചു നടക്കുന്നവര്‍ക്ക് അത് ശരിയാവൂല :-)
    വെബ്ഷോട്ട്സ് കുഴപ്പമില്ല; ഈയിടെ അവരതിന്റെ മെമ്മറി കപ്പാസിറ്റി കൂട്ടുകയും ചെയ്തിട്ടുണ്ട്. പിന്നെ ഈ പറഞ്ഞ കാര്യങ്ങളോക്കെ അവിടെയും കാണാന്‍ പറ്റും

    ReplyDelete
  3. നമ്മുടെ നളനൊക്കെ മത്സരിക്കുന്നതും (ജയിക്കുന്നതും) ലോണ്ടെ ലവിടാണു കേട്ടാ.
    http://www.bytephoto.com/

    ReplyDelete
  4. siju:
    flickrല്‍ folder ഉണ്ടാക്കിയാലും ഇല്ലെങ്കിലും അനേകം ഗ്രൂപുകള്‍ ഉണ്ട്. ഈ ഗ്രൂപ്പുകളിലാണു മത്സരം നടത്തുന്നതു. folderല്‍ അല്ല.

    നമ്മള്‍ നേരത്തെ പറഞ്ഞ "ഗ്രൂപ്പുകള്‍" അല്ല :)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..