Sunday, November 05, 2006

കുപ്രസിദ്ധ വിമര്‍ശകന്‍ നിഘണ്ടുവുമായി സംവാദം നടത്തുന്നു

 
 
 
 


ഞാന്‍ കളിയാക്കാന്‍ ഏറ്റവും ഇഷ്ടപെടുന്ന വ്യക്തീ എന്നെ തന്നെയാണു. അതില്‍ ഒരു നാണക്കേടുമില്ല. സ്വയം കളിയാക്കാന്‍ അറിയാതെ എന്തു വിമര്‍ശനം. ഞാന്‍ ഇതു കണ്ടു ചിരിച്ചതു പോലെ നിങ്ങളും ഇതു കണ്ടു ചിരിച്ചാല്‍ ഞാന്‍ സംതൃപ്തനാണു്.

25 comments:

  1. ഞാന്‍ ചിരിച്ചു കൈപ്പള്ളീ.
    ഇതു കണ്ടിട്ടല്ല; എന്നെപ്പറ്റി ഓര്‍ത്ത്.

    നടന്നതെല്ലാം നല്ലതിന്. ഇനി നടക്കാനിരിക്കുന്നതും നല്ലതിനാവട്ടെ.

    ReplyDelete
  2. കൈപ്പള്ളീ-fabulous-.

    It conveys !!!!!!!!.

    ReplyDelete
  3. ഹോ, എന്തരു ഫാട്ടാകളണ്ണാ.. ചിരിച്ചു വശക്കേടായി..

    ReplyDelete
  4. കൈപ്പള്ളി ചേട്ടാ,
    കൊട് കൈ! :-)
    ഞാന്‍ ചിരിച്ച് മറിഞ്ഞു.

    (ഓടോ:നമ്മളൊക്കെ ഒരു ഗ്രൂപ്പാണെന്ന് ആരും അറിയണ്ട :-D)

    ReplyDelete
  5. This comment has been removed by a blog administrator.

    ReplyDelete
  6. പണ്ടു ഭൂപട പ്രശ്നത്തില്‍ എന്തോക്കെയോ ഒത്തൊരുമയോടെ ചെയ്തു ദേശസ്നേഹം പ്രകടിപ്പിച്ചവരാണു നമ്മള്‍ :) . ഒരു സംശയം ;;) സാദാരണ പൌരനു ദേശീയ പതാക എപ്പോഴും ഉപയോഗിക്കാമോ?
    അതോ പതാക ഒക്കെ വച്ചു ദേശസ്നേഹം , ജാട ഒക്കെ കാണിക്കുവാണൊ? ;-)
    ഡിസ്‌ക്ലൈമര്‍. ആരുടെയും ദേശസ്നേഹം ഈ കമന്റിലൂടെ ഞാന്‍ ചോദ്യം ചെയ്യുകയല്ല... ദേശീയപതാക വിശേഷ ദിവസങ്ങളില്‍ മാത്രമേ സാദാരണ പൌരന്മാര്‍ ഉപയോഗിക്കാവൂ എന്നു എന്നെ ആരോ പഠിപ്പിച്ചതായി ഓര്‍മ വന്നു...
    നിയമം മാറിയോ? ഞാന്‍ പഠിച്ചതു തെറ്റോ? അതോ ഇത്യക്കു പുറത്തു നിയമം ബാധകമല്ലെന്നോ? ഓര്‍ സം തിങ്ങ് അസാധാരണം ഹിയര്‍ ??

    ReplyDelete
  7. വെറും ജഢമായ ഈ ശരീരത്തിനു ഞാന്‍ വലിയ അര്‍ഥങ്ങള്‍ ഒന്നും കാണുന്നില്ല. ഞാന്‍ എന്ന വ്യക്തി എന്റെ ശരീരത്തില്‍ തളക്കപെട്ട ഒരു ആശയമാണു്. ഗ്രന്ധം എന്നു ഉദ്ദേശിക്കുന്നത് അതിന്റെ അറിവിനേ അല്ലെ അച്ചടിച്ച പേപ്പറിനെ അല്ലല്ലോ?
    അത്രമാത്രമെ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു.

    ഇതു എല്ലാര്‍ക്കും ഒന്നു പരീക്ഷിച്ചു നോക്കാം. അല്ലേ. എന്താ പറ്റില്ലെന്നുണ്ടോ?

    ReplyDelete
  8. നല്ല പടങ്ങള്‍.നാലാമത്തെ ഫോട്ടോയില്‍ ഡിക്ഷണറിയാണോ താങ്കളാണോ തല കുത്തി നിന്നത്?

    ReplyDelete
  9. പട്ടേരി l Patteri:
    ഒഫടിച്ചു അല്ലെ. :) സാരമില്ല.
    നമുക്ക് അതു വിശതമായി വിശകലനം ചെയ്യാന്‍ ഒരാള്‍ വഴിഒരുക്കുന്നുണ്ട്. കൂടിയാല്‍ നാല്‍ മണികൂര്‍. wait ചെയൂ കുട്ടാ.........

    ReplyDelete
  10. പട്ടേരി ചേട്ടാ,
    നിയമം മാറിയത് തന്നെ, ഇപ്പൊ ആര്‍ക്കും പതാക സ്വതന്ത്രമായി ഉപയോഗിക്കാം. അതിനെ അപമാനിക്കുന്ന വിധത്തിലാവരുത് എന്ന് മാത്രം.

    (ഓടോ:സച്ചിന്റെ ഹെല്‍മെറ്റ് കണ്ടില്ലേ?):-)

    ReplyDelete
  11. ആ പ്രശ്നം ഇപ്പോഴില്ല പട്ടേരീ.
    ഇതു നോക്കൂ.

    ReplyDelete
  12. വല്യമ്മായി:
    Time and space എല്ലാം relative അല്ലെ.
    ചിലപ്പോള്‍ കാമറ തലകുത്തി നില്കുന്നതാകാം. അല്ലെങ്കില്‍ ഞാന്‍ തലകുത്തിയതാകാം. ഇതു രണ്ടുമല്ല. താങ്കളുടെ മൊണിറ്റര്‍ തലകുത്തിയതുമാകാം. എല്ലാം കാണുന്നവന്റെ കാഴ്ച്ചപാടല്ലെ വല്യമ്മായി. :)

    ReplyDelete
  13. രാവിലെ വന്നപ്പോളിവിടെ എനിക്കയിത്തം കല്പിച്ചിരുന്നു - ഇപ്പോ ശരിയായോന്ന് അറിയില്ല.

    ഞാന്‍ ആദ്യമേ ചിരിച്ചതാണ് :)

    ReplyDelete
  14. 2002 ല്‍ ഞാന്‍ എവിടെ ആയിരുന്നു...:-(
    അനിലേട്ടാ നന്ദി... (ഛേ, ചേട്ടനോടു വിളിച്ചു ചോദിച്ചിരുന്നെങ്കില്‍ ദില്ബനു വരെ അറിയുന്ന കാര്യം എനിക്കറിയില്ലെന്ന ഒരു നാണക്കേടു ഒഴിവാക്കാമായിരുന്നു. )
    സച്ചിന്റെ ഹെല്മറ്റിലെ പ്രശ്നം ബിസിസിഐ യുടെ ലോഗോ മുകളിലോ താഴെയോ എന്നതായിര്ന്നില്ലേ... ..കണ്ണുരുട്ടി കാണിച്ചാലൊന്നും ഓഫടി നിര്‍ത്തില്ല )
    qw_er_ty

    ReplyDelete
  15. കൈപ്പള്ളീ, ഇതെന്താ നിഘണ്ടുവിനെ കണ്ണുരുട്ടി പേടിപ്പിക്കുവാണോ. ചിരിക്കപ്പുറം ചില സന്ദേശങ്ങള്‍ ഒളിച്ചുവെച്ച ചിത്രങ്ങളായിട്ടാണെനിക്ക് തോന്നിയത്; എന്നാലും ചിരിച്ചേക്കാം.
    ആശംസകള്‍.

    ReplyDelete
  16. ഇതുവട്ടെന്ന്യാ‍. സംശല്യാ.

    ReplyDelete
  17. ജനാര്‍ദ്ദനന്‍...
    കൊച്ചിന്‍ ഹനീഫ...

    ഇവരെയൊക്കെ ഓര്‍മ്മ വന്നു :)

    ReplyDelete
  18. ഹ ഹ പഴയ സിനിമകളിലെ ജഗ്ഗുവിന്റെ സ്റ്റൈല്‍..
    നല്ല പടങ്ങള്‍

    ReplyDelete
  19. സുല്‍:
    കണ്ടുപിടുച്ച് കള്ളന്‍. ഇപ്പോള്‍ homeo മനുന്ന് കഴിക്കുന്നുണ്ട്. ഒരു 40 വര്‍ഷം കൂടി കഴിക്കണം എന്നാ Dr. പറയുന്നത്.

    അലിഫ്:
    ശരിയാണു. താങ്കള്‍ അതു മനസിലാക്കി.
    ഒരു പോരട്ടമണു ചിത്രീകരിച്ചിരിക്കുന്നതു. ഞാനും എന്റെ മലയാള അക്ഷരശുദ്ധി ഇല്ലായ്മയും തമ്മിലുള്ള ഒരു പോരാട്ടം.
    അദ്യത്തെ ചിത്രത്തില്‍ മുകളിലത്തെ ഗൃന്ധം ഭാഗവതം ആണു്. (with commentary by Sri. Aurobindo)
    രണ്ടാമത്തതേത് ശീകണ്ഠേശ്വരം ജീ പത്മനാഭപിള്ളയുടെ ശബ്ദതാരാവലി.
    മൂനാമത്തേതാണു എപ്പോഴും എന്നെ രക്ഷിക്കാറുള്ളത്. ടി. രാമലിംഗം പിള്ളയുടെ English English Malayalam Dictionary.
    ഇവരെല്ലാവരും ചേര്‍ന്ന് എന്നെ ആക്രമിക്കുകയാണു.

    അഗ്രജന്‍, ഉത്സം:
    എന്റെ ഇഷ്ട താരം തിരുവനന്തപുരത്തെ കണ്ണിലുണ്ണിയായ ജഗതി ശ്രീകുമാറാണു്. ഞാനറിയാതെ പലപ്പോഴും അദ്ദേഹത്തെ അനുകരിക്കാറുണ്ട്. :)


    ഇടിവാള്‍:
    ഏതു വശമാണു കേടായതു്. :)

    എല്ലാവരും ഇത് ആസ്വദിചതില്‍ സന്തോഷം.

    ദില്‍ബാസുരന്‍:

    കൃഷ്ണ:
    പേടിമാറിയതില്‍ സന്തോഷം. ആ കരയുന്ന കുഞ്ഞിന്റെ പടം എനിക്കല്പം പേടി തരുനുണ്ട്.

    അനിലേട്ട:
    അങ്ങനെ ഒറ്റക്കു ഓര്‍ത്ത് ചിരിക്കുന്നത് പറ്റൂല്ല. അതിനു് ചിലരൊക്കെ delerium, halucination, discomatriculation എന്നൊക്കെ പറയാറുണ്ട്. ഞാന്‍ അങ്ങനെ പറയൂല. ചിരിക്കാനുള്ള് കാര്യങ്ങള്‍ നമ്മുക്ക് ഇവിടെ ചിലവാക്കാം. പിന്നെ കുറച്ചു കാലമായി ചേട്ടന്‍ ഈ നടത്ത തുടങ്ങിയിട്ട്. അല്പം വിശ്രമിക്കു.

    ഗന്ധര്‍വന്‍:
    (Jose Prakash സ്റ്റൈലില്‍) Thank yoooooou. bye the bye Mr. Pererra മീറ്റിനു വരുമല്ലോ. നമുക്ക് ആ diamonds ഇന്റെ കച്ചവടം അവിടെ ഉറപ്പികാം.

    ദില്‍ബാസുരന്‍:
    കൈപ്പള്ളിക്ക് ഒരു കൈ പേരിലും പിന്നെ രണ്ടണ്ണം കഴുത്തിനു കീഴെ തൂക്കിയിട്ടിട്ടുണ്ട് അതില്‍ ഏത് വേണമെങ്കിലും എടുക്കം.

    പട്ടേരി:
    (കുതിരവെട്ടം പപ്പു സ്റ്റൈലില്‍)കൊടി. കൊടി. കൊടി. ഇജ്ജ ഒന്നു അടങ്ങ് പുന്നു വാപ്പ. ഞാന്‍ അനിക്കൊരു കൊടി തര. ന്തേ?

    അഗ്രജന്‍:
    എല്ലാവര്‍ക്കും പ്രവേശനം പ്രഖ്യാപിച്ചു കഴിഞ്ഞു.


    അപ്പോള്‍ ശരി:
    ?


    എനിക്കും രസിച്ച്. എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  20. അലക്കിപ്പോളിച്ചല്ലോ കൈപ്പള്ളി ചേട്ടാ...
    (ഒപ്പം സ്വയം വിമര്‍ശിക്കാനുള്ള സ്പിരിറ്റും)

    ReplyDelete
  21. തണുപ്പന്‍:
    yes you are the correct.
    സ്പിരിറ്റ് അകത്ത് ചെന്നാല്‍ എല്ലാം സാധിക്കും. വെറുതെ ചുമ്മ. തമാശ.

    ReplyDelete
  22. കൈപ്പള്ളി പോട്ടവും ഭാവവും ഉഗ്രന്‍. ഒരു നാടക നടനാ‍കാനുള്ള സാധ്യത കാണുന്നുണ്ട്.ഞാനത് ഇപ്പോള്‍ മനസ്സില്‍ കാണുന്നു.

    ഓ:ടോ:പ്രതികരണം നിയന്ത്രണം നീക്കിയല്ലോ?.
    ഇന്നലെ ഇട്ട ദേശീയ പതാ‍കയുടെ പടവും നന്നായിരുന്നു.

    ReplyDelete
  23. അപ്പോള്‍ അങ്ങനെയാണ് ആലുവ മണപ്പുറമുണ്ടായത്.
    രണ്ട് ദിവസം സ്ഥലത്തുണ്ടായില്ല, പുഷ്ക്കറിലെ കാമല്‍ ഫെയര്‍ കാണാന്‍ പോയി.
    ആകെ മൊത്തം ടോട്ടലായി സംഭവം കൊള്ളാം. ഇങ്ങനെ സമാധാന പര്യാവസായിയാകുമെങ്കില്‍ ഇടക്കൊക്കെ ഒരോന്ന് നല്ലതാ.. പക്ഷേ അവസാനം സ്പിരിറ്റ് വേണ്ടി വരുമെന്ന് മാത്രം
    ബൈ ദ വേ, ഫോട്ടോസ് കൊള്ളാം; പക്ഷേ ആ താടിയെവിടെ പോയി :-)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..