Wednesday, March 28, 2007

കേരളത്തിലെ വിവര സാങ്കേതിക തൊഴിലാളികളുടെ ശ്രദ്ധെക്ക്. Part II

എന്റെ കൊച്ചനിയന്‍ ദിലീപ് (ദില്ബാസുരന്‍) ഒരു ചോദ്യം ചോദിച്ചിരിന്നു. മാറ്റങ്ങള്‍ ആരംഭിക്കേണ്ടത് സര്‍ക്കാരിലാണോ ജനങ്ങളിലാണോ? 

ഞാന്‍ ഇവിടെ നിലവിലുള്ള് പ്രശ്നങ്ങളും ദിശതെറ്റിയുള്ള വികസനങ്ങളെയുമാണു് ചൂണ്ടിക്കാട്ടിയത്. Back Office തീരെ ഉപേക്ഷിക്കാന്‍ ഞാന്‍ പറയില്ല. ഈ industryയുടെ bred and butter അണു അത്. പക്ഷെ 110 കോടി ജനമുള്ള നമ്മുടെ നാട്ടില്‍ Technology Development തീരെ ഉണ്ടാകുന്നില്ല. ഇതു അപകടകരമാണു്. നമ്മള്‍ ശ്രദ്ധിക്കണം.

അതു ചെയ്യേണ്ടവരെയാണു ഈ കൂലി പണി ചെയ്യിപ്പിച്ച് call centreലും back officeലും software companyകളിലും തരതമ്യേനെ നല്ല ശമ്പളം കൊടുത്ത് ഒതുക്കിയിരിക്കുന്നത്.

പണ്ടു ഒരിക്കല്‍ ഞാന്‍ വായിച്ച ഒരു ലേഖനത്തില്‍ നിന്നും ഒരു ഉദാഹരണം പറയട്ടെ.:
അനേകം central african രാജ്യങ്ങളില്‍ തുച്ചമായി കൂലിക്ക് പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ കൃഷി ചെയ്ത് ഉല്പാതിപ്പിക്കുന്ന ഒരു ഉല്പന്നമാണു കൊക്കൊ ബീന്സ്. ഇതു പല വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് സംസ്കരിച്ചതിനു ശേഷമാണു മൃതുലവും രുചിയുമുള്ള ചോക്ക്ലേറ്റ് (chocolate) ആയി വിപണിയില്‍ എത്തുന്നത്.

ഒരിക്കല്‍ Nestle പുതുതായി രൂപീകരിച്ച EU പോളിസികള്‍ മാനിച്ച് ഒരു നുറ്റാണ്ടോളം കൊക്കോ കൃഷി ചെയ്ത ജീവിക്കുന്ന ഒരു ആഫ്രിക്കന്‍ ഗ്രമത്തില്‍ പോയിരുന്നു. കൊക്കോ കര്‍ഷകരുടെ ക്ഷേമം അന്വേഷിക്കാന്‍.  ജീവിതത്തില്‍ ഒരിക്കല്‍ പോലും അവര്‍  ഉല്പാതിപ്പിക്കുന്ന വസ്തുവിന്റെ സംസ്കരിച്ച രൂപമായ chocolate രുച്ചിച്ചിട്ടില്ലായിരുന്നു. ഗ്രാമവാസികള്‍ ഇതിന്റെ രുചി അറിയാന്‍ Nestle ഉദ്യോഗസ്ഥരോടു് ആഗ്രഹം പ്രകടിപ്പിച്ച്. അപ്പോള്‍ ഒരു സ്ത്രി അവരുടെ കൈയിലിരുന്ന ഒരു packet chocolate ചിലര്‍ക്ക് സമ്മാനിച്ച്. അന്നാണു ആ ഗ്രാമവാസികള്‍ അവര്‍ ഉല്പാതിപ്പിക്കുന്ന ഉല്പന്നത്തിന്റെ ഗുണവും രുചിയും സാമ്പത്തിക ശക്തിയും മനസ്സിലാക്കിയത്.

ഇനി ഇവുടുത്തെ IT കാരിലേക്ക് തിരിച്ചെത്താം. നിങ്ങള്‍ക്ക് നിങ്ങളുടെ ശക്തി അറിയില്ല. നിങ്ങള്‍ ഉല്പാതിപ്പിക്കുന്ന വസ്തു ഇവിടെത്തന്നെ സംസ്കരിക്കന്‍ പഠിക്കു. പുതിയ ധാരണകളും ആശയങ്ങളും കൈക്കൊള്ളാന്‍ ശ്രമിക്കു.

നിങ്ങള്‍ക്ക് ഈ ഉദാഹരണത്തില്‍ നിന്നും എന്തെങ്കിലും മനസിലായെങ്കില്‍ ഞാന്‍ സന്തുഷ്ടനായി.
 

43 comments:

  1. കേരളത്തിലെ വിവര സാങ്കേതിക തൊഴിലാളികളുടെ ശ്രദ്ധെക്ക്. Part II

    ReplyDelete
  2. കൈപ്പള്ളിയോടൊരു ചോദ്യം: പിന്നെ എന്തിന്‌ IT കലക്കികുടിച്ചിരിക്കുന്ന താങ്കള്‍ കേരളത്തില്‍ അതുപയോഗിക്കാതെ അവിടം വിട്ട്‌ ഈ മണല്‍കാട്ടിലേക്ക്‌ കുറ്റീം പറിച്ച്‌ പോന്നത്‌??

    ReplyDelete
  3. ഇനി ആഫ്രിക്കയില്‍ പോകുമ്പം ചോക്ലേറ്റ് പോക്കറ്റില്‍ കൊണ്ടു പോകരുത്..മുയുവനും ആഫ്രിക്കന്മാര്‍ ചോദിച്ച് വാങ്ങിച്ച് തിന്നുകളയും എന്നല്ലേ അണ്ണാ പറയാന്‍ ഉദ്ദേശിച്ചത്?
    പാവം മദാമ്മ.

    ReplyDelete
  4. ഏറനാടന്‍:
    ഞാനായിട്ട് കുറ്റിം പറിച്ചെത്തിയതല്ല ചേട്ട. കൊച്ചാങ്കാലത്ത് മാതാപിതാക്കളാണു് എന്നെ പേര്‍ഷ്യക്ക് കൊണ്ടുപോയത്. ഞാനായിട്ടെടുത്ത തീരുമാനമല്ല.

    ഞാന്‍ ഇവിടെയുണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഒരു തേങ്ങ കര്‍ഷകന്‍ ആയേനെ. അല്ലെങ്കില്‍ ഒരു real estate broker ആയി തീരുമായിരുന്നു.

    ReplyDelete
  5. aravind:
    correct, 10 points.
    Teknoparkല്‍ ജോലിചെയ്യാന്‍ എല്ലാം കൊണ്ടും യോഗ്യന്‍.

    ReplyDelete
  6. എന്തോ കൈപ്പള്ളിജി എന്തേലും പറഞ്ഞോ?
    നിങ്ങളിങ്ങാട്ട്‌ തന്നെയ്‌ പ്വാരീന്ന്‌. ഇങ്ങളെ തല അറബികള്‍ക്ക്‌ തന്നെയാണാവശ്യം.

    കേരളത്തിലായിരുന്നേല്‍ വല്ല കര്‍ഷകനോ സ്ഥലം ബ്രോക്കറോ ആകുമായിരുന്നെന്നോ? ഹോ! ഫാഗ്യം കേരളജനത കൈച്ചിലായതില്‍! അല്ലേല്‍ അവരെ സ്ഥിതി എന്തെരാകുമായിരുന്ന്‌!!

    ReplyDelete
  7. ഏറനാടന്‍.
    ഇതുപോലെ എന്തെങ്കിലും വിഷയത്തില്‍ നിന്നും മാറി കാട് കയറി ചവിട്ടി മെതിക്കല്‍ ഞാന്‍ പ്രതീക്ഷിച്ചിരിന്നു.

    പക്ഷേ കാട്ടില്‍ കയറി എന്നെ ചവിട്ടുമെന്ന് പ്രതീക്ഷിച്ചില്ല.

    ReplyDelete
  8. ഗുരോ കാട്ടിലെ തടി തേവരുടെ ആന!
    എന്തിനാ ഞാന്‍ നിങ്ങളെ ചവിട്ടണ്‌! ഹേയ്‌ വെറുതെ കാല്‌ വെടക്കാക്കണാ? അതോണ്ട്‌ വിഷയത്തില്‍ക്ക്‌ വരീന്‍..

    ReplyDelete
  9. എന്‍റെ കൈപ്പള്ളി ഇവിടെ ആര്‍ക്കും നേരം വെളുത്തിട്ടില്ല ഇനി അടുത്തെങ്ങാനും അത്ഭുതമെന്നോണം അതു സംഭവിക്കുമെന്നും തോന്നുന്നില്ല .. ഇവരോടെന്തെങ്കിലും പറഞ്ഞിട്ട് കൈപ്പള്ളിയെന്തിനാ വെറുതെ സമയം കളയുന്നത് ഇതിനേക്കാള്‍ നല്ലത് നല്ല രണ്ട് പടം പിടിക്കുകയാ അതോണ്ട് രണ്ടുണ്ട് ഗുണം .. കാശും കിട്ടും മന:സംതൃപ്തിയും കിട്ടും

    ReplyDelete
  10. ഞാനിത് കൊറെ പ്രാവശ്യം ആയി പറയുന്നു.

    ഇതെല്ലാം ഞങ്ങള്‍ ക്കറിയാം കൈപ്പള്ളീ.. എന്തു ചെയ്യണം എന്നു പറ

    സിലിക്കണ്‍ വാലിയില്‍ പോയി ജോലി ചെയ്യണോ..?

    അതോ ഞങ്ങള്‍ ഇനി സര്‍ വീസ് ഒന്നും ചെയില്ല പുത്തന്‍ പുതിയ ടെക്നോളജി ഒണ്ടാക്കി അതില്‍ ക്രിയേറ്റീവ് ആയ ഡവലപ്മെന്റ് മാത്രമേ ചെയ്യൂ എന്നോ...?

    അല്ലെങ്കില്‍ ഞങ്ങള്‍ ഉണ്ടാക്കുന്ന സോഫ്റ്റ്വയര്‍ ഒന്നും ആര്‍ ക്കും കൊടുക്കൂല എല്ലാം ഞങ്ങള്‍ തന്നെ കുത്തിക്കളിക്കും എന്നോ..?

    ഉള്ള പണി കളഞ്ഞിട്ടു R & D സെന്റര്‍ തുടങ്ങണോ..? എങ്കില്‍ എന്തു കൊണ്ടു കൈപ്പള്ളി അതു ചെയ്യുന്നില്ല?

    അതു കൂടി പറഞ്ഞു താ കൈപ്പള്ളി.. പിന്നെ ഞങ്ങള്‍ കൈപ്പള്ളി പറഞ്ഞ കാര്യങ്ങള്‍ ഒന്നും അറിയാത്ത വെറും മണ്ഡന്മാരണെന്ന ധാരണ ആദ്യം മറ്റൂ.

    ReplyDelete
  11. വിചാരം,... ഇയാള്‍ എല്ലാം അങ്ങു തൊണ്ട് തൊടാതെ വിഴുങ്ങിക്കോ..
    മറ്റുള്ളവരും അങ്ങനെ ചെയ്യണോ..?

    ReplyDelete
  12. നമ്മള്‍ കൊക്കോ കൃഷി ചെയ്യരുത്. അഥവാ ചെയ്യുന്നുണ്ടെങ്കില്‍ അതിന് മുമ്പേ കാഡ്ബരീസിന്റെ രണ്ട് മുട്ടായി മേടിച്ച് തിന്ന് നോക്കണം. അപ്പോള്‍ പിന്നെ കൃഷി ചെയ്യാനുള്ള മോഹം പോകുകയും ‘ഡെവലപ്മെന്റ്‘ നടത്താന്‍ മോഹം വരികയും ചെയ്യും. എന്നാണോ? :-)

    ReplyDelete
  13. തിരുവനന്തപുരം ടെക് പാര്‍ക്, കൊച്ചി ഇന്‍ഫോപാര്‍ക് എന്നീ രണ്ട് ടെക് സിറ്റികളിലും ഇങ്കുബേറ്റര്‍ ഫസിലിറ്റി ഉണ്ട് എന്നു കേട്ടിട്ടുണ്ട്..നമുക്കു നമ്മുടെ ഐഡിയാസ്മായി ചെല്ലാം, വളരാം(..ശരിയാണോ എന്നറിയില്ല..തിരുത്തല്‍ പ്രതീക്ഷിക്കുന്നു..)
    നമുക്കുണ്ടായിരുന്നൂ, നിരവധി സ്ഥാപനങ്ങള്‍ കേരളത്തില്‍..കെല്‍ട്രോണ്‍ പോലുള്ളവ..കെല്‍ട്രോണ്‍ നിര്‍മ്മിക്കുന്ന നല്ല ടി.വി കള്‍ ഉപേക്ഷിച്ച് സോണി പോലുള്ള ബഹുരാഷ്ട്ര ഉല്‍പ്പന്നങ്ങളുടെ പിന്നാലെ പോയി നാം അന്ന്..

    കരിയര്‍ തുടങ്ങി വെറും 2 വര്‍ഷം കഴിഞ്ഞ ഒരുവന്‍ ആണ് ഞാന്‍..ഒരു പ്രൊഡക്റ്റ് ഡവലപ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്നൂ..എന്നെങ്കിലും ഒരിക്കല്‍ ഒരു റിസ്ര്ച് കമ്പനി സ്റ്റാര്‍ട് ചെയ്യും..ജെനറ്റിക് അല്‍ഗോരിതംസിന്റെ ആപ്ലിക്കേഷന്‍സില്‍..മൂലധനം ആണു പ്രശ്നം..ഒന്നും നടന്നില്ലേല്‍ ഏതെങ്കിലും കമ്പ്യൂട്ടര്‍ സയന്‍സ് കോളേജില്‍ അധ്യാപകന്‍ ആവും..അങിനെയെങ്കിലും എനിക്കുവേണ്ടി പണം മുടക്കിയ സര്‍വകലാശാലകള്‍ക്കും,സ്റ്റേറ്റിനും ഒരു ഉപകാരം ഉണ്ടാവടെ..

    ReplyDelete
  14. ലതാണ്‌ ദില്ബാ...

    അല്ലെങ്കില്‍ ഇങ്ങനേം ചെയ്യാം ..കൊക്കൊ കൃഷി ചെയ്യണം . എന്നിട്ടു നമ്മള്‍ തന്നെ അതു തലയില്‍ ചുമന്നു വീട്ടി കൊണ്ടു പോയി വേവിക്കണം .നല്ലോണം വേകുമ്പോള്‍ ഇച്ചിരി പന്ചാര ചേര്‍ ക്കണം . എന്നിട്ടു നല്ലോണം ഇളക്കുക. വേണെങ്കില്‍ കുറച്ചു പാലും ചേര്‍ ക്കം . ഇനി ഈ മിശ്രിതം ആരും കാണതെ വെയിലത്തു വെക്കണം . എന്നിട്ട് അതിനു കാവല്‍ ഇരിക്കുക. കാക്കയ്ക്കു പോലും ഒരു തുള്ളി കൊടുക്കരുതു. കുറച്ചു കഴിയുമ്പോള്‍ അതു ഉറച്ചു കട്ടയാകും .
    ഈ പരുവം ആകുമ്പോള്‍ ഒരു കട്ട എടുത്ത് അടുത്ത വീട്ടിലെ പട്ടിയെ എറിയുക. പട്ടി കീയൊ കീയോ എന്നു കരഞ്ഞാല്‍ ചൊക്കളേറ്റ് ഉറച്ചു എന്നു മനസിലാക്കം .

    ഇനിയാണു നമ്മള്‍ ശ്രെദ്ധിക്കേണ്ട ഘട്ടം . എല്ലാ കട്ടകളും പെറുക്കി എടുത്ത് വീടിനുള്ളില്‍ കയ്റി വാതില്‍ അടക്കുക. എല്ലാം കമ്മ കുമ്മം വാരി തിന്നുക. ആര്‍ ക്കും കൊടുക്കരുത്. ഇനി ഇതൊന്നും പറ്റീല്ലെങ്കില്‍ ഓടുക.. കേരളത്തീന്ന്.. പറ്റുമെങ്കില്‍ ഇന്ത്യേന്ന്....!!!

    ReplyDelete
  15. ഉണ്ണികുട്ടാ നിങ്ങള്‍ വിദഗ്ദര്‍ പരസ്പരം കൂട്ടായ്മ സൃഷ്ടിച്ച് ചര്‍ച്ച ചെയ്യൂ , ഞാന്‍ ഈ ഫീല്‍ഡില്‍ അല്ല ആണെങ്കില്‍ ഒരു കൂട്ടായ്മയെങ്കിലും സംഘടിപ്പിക്കുമായിരുന്നു പരസ്പരം കുറ്റം പറഞ്ഞ് വെറുപ്പ് സമ്പാദിക്കുന്നതിനേക്കാള്‍ നല്ലതല്ലേ പരസ്പരം ആശയങ്ങള്‍ കൈമാറി എന്തെങ്കിലും ചെയ്യുന്നത്
    കൈപ്പള്ളി പറഞ്ഞ ആശയം നല്ലതാണന്ന് തോന്നി അതിനെ അനുകൂലിച്ചു അതിന്‍റെ പരിണിത ഫലങ്ങളൊന്നും എനിക്കറിയില്ല അറിയാവുന്നവര്‍ നിങ്ങളല്ലേ അപ്പോ ചര്‍ച്ച ചെയ്യേണ്ടതും നിങ്ങളാണല്ലോ അല്ലാതെ എന്‍റെ മേക്കട്ട് എന്തിനാ കയറുന്നത് പിന്നെ ഞാന്‍ വായിച്ചറിഞ്ഞടത്തോളം ഏതൊരു സം‍രഭത്തിന് പിന്നിലെ ഒത്തിരി തിക്താനുഭവങ്ങളും കഠിനാദ്വാനവും ക്ഷമയും ഉണ്ടായിട്ടുണ്ടന്നാണ് .. എന്തുകൊണ്ട് ഉണ്ണികുട്ടന്‍ മറ്റൊരു ബില്‍ഗ്രേറ്റ്സ് ആയിക്കൂടാ (ഇതുപരിഹാസമല്ല അത്മാര്‍ത്ഥമായി തന്നെയാ പറയുന്നത്) ഞാനൊരു ഉണ്ണികുട്ടനെ മാത്രമല്ല ഉദ്ദേശിച്ചത് നമ്മുടെ ഭാരതത്തിന്‍റെ അഭിമാനാകുന്ന ഐ.ടി മേഖലയിലെ എല്ലാവരേയും കുറിച്ചാ പറയുന്നത്.. 5 ലക്ഷം 10 ലക്ഷം തുടക്ക ശമ്പളം വിദേശ കമ്പനികള്‍ നമ്മുടെ ഭാരതീയര്‍ക്ക് പ്രത്യേകിച്ച് കേരളീയര്‍ക്ക് തന്ന് എന്തിനാണവര്‍ ഐ.ടിയിലെ ചുണകുട്ടികളെ വിലക്ക് വാങ്ങുന്നത് രണ്ടുദ്ദേശമുണ്ട് .. ഒന്ന് അവരുടെ കമ്പനിയെ ലാഭത്തിലാക്കാം മറ്റൊന്ന് ഹിഡന്‍ അജണ്ടയാണ് .. ഒരു കാരണവശാലും ഇന്ത്യയില്‍ തങ്ങളെ പോലെയൊരു സ്ഥാപനം ഒട്ടും ഒരിക്കലും ഉണ്ടാവരുത് അവര്‍ക്കറിയാം ഒരു ഇന്ത്യന്‍ കമ്പനികളും ഇത്ര വലിയ സംഖ്യ ശമ്പളമായി കൊടുക്കുകയില്ലാന്ന് .. എന്താ അവരുടെ രാജ്യത്ത് നമ്മേക്കാള്‍ മിടുക്കന്മാര്‍ ഇല്ലാത്തതുകൊണ്ടാണോ .. ഇതിന്‍റെ പകുതി ശമ്പളത്തിന് പോലും അവിടങ്ങളില്‍ ഐ.ടിക്കാര്‍ ഉണ്ടായിരിക്കാം അവരെ സ്വീകരിച്ചാല്‍ അവര്‍ക്ക് ഹിഡന്‍ അജണ്ട നടപ്പാക്കാനാവുമോ ? അവര്‍ക്ക് ഇന്ത്യയിലെ ജനതയെ കിട്ടിയാല്ലല്ലേ .. ഇന്ത്യയെ ഈ മേഖലയില്‍ ദരിദ്രനാക്കാനാവൂ

    എനിക്കറിയാം ഇതിനേയും എന്നെ വിമര്‍ശിക്കുമെന്ന് വിമര്‍ശിക്കൂ അതാണല്ലോ എളുപ്പം പറ്റാവുന്ന കാര്യം എനിക്ക് ഐ.ടിക്കാരെ ഒത്തിരി ബഹുമാനമാണ് ദയവ് ചെയ്ത് എന്‍റെ ഭാഷയെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കരുത് .. നിങ്ങള്‍ നന്നായാല്‍ എന്‍റെ ഭാരതം നന്നാവും പിന്നെ ഒരിക്കലും മറ്റുള്ളവരുടെ മുന്‍പില്‍ നമ്മള്‍ ഓഛാനിച്ഛ് നില്‍ക്കേണ്ടി വരില്ല നമ്മുടെ ഭാവിഭാരതം ഐ.ടിക്കാരുടെ കൈകളിലാണ് എന്നു കരുതുന്നവനാണ് ഞാന്‍ .. 110 കോടി ജനത ഭാരതത്തിനൊരു അനുഗ്രഹമായി കൊണ്ടിരിക്കുകയാണ് അതിന് കാരണം ബുദ്ധിയുള്ള നിങ്ങളാണ് അതുകൊണ്ടുപോയി വിദേശ കുത്തകള്‍ക്ക് വില്‍ക്കരുത്

    ReplyDelete
  16. കൈപ്പള്ളീ ജീ..ഇത് ചുമ്മാ ഒന്നു ചൊറിയാന്‍ പോസ്റ്റിയതല്ലേ? കാരണം വളരെ ബാലിശമായ ഒരു ഔട്ട് ലുക്ക് ആണ് ഈ പോസ്റ്റിനുള്ളത്.മാത്രമല്ല, ആര്‍ക്കും അറിയാത്ത കാര്യവുമല്ല.

    ദില്‍‌ബന്‍ പറഞ്ഞത് പോലെ, റിസെറ്ച്ചും മറ്റും പ്രോത്സാഹിപ്പിക്കേണ്ടത് എഞ്ചിനീയര്‍മാരല്ല, ഗവര്‍മെന്റും, കോളേജുകളും മറ്റും മറ്റുമാണ്. ആ ഒരു കള്‍‌ച്ചര്‍ ഉണ്ടാക്കിയാല്‍ എഞ്ചിനിയര്‍മാര്‍ ആ രീതിയില്‍ ചിന്തിച്ചോളും.അപ്പോ ചോദിക്കും അമേരിക്കയിലും മറ്റും എത്രയോ ചിന്നപ്പയ്യന്മാര്‍ പല കണ്ടു പിടുത്തങ്ങളും നടത്തി ചരിത്രം കുറിച്ചിരിക്കുന്നു എന്ന്! ശരിയാണ്. ഫസ്റ്റ് വേള്‍‌ഡും തേഡ് വേള്‍ഡും താരത‌മ്യം ചെയ്യരുത്. ഇന്ത്യയില്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഒരു വിനോദ ഗാര്‍ഹികോപകരണം എന്ന നിലയില്‍ വരുന്നല്ലേയുള്ളൂ..ധൃതി പിടിക്കരുത്. ഒരു 15 കൊല്ലം കൂടി കഴിയട്ടെ..പല അവന്മാരും കമ്പ്യൂട്ടറിന്റെ മുകളില്‍ അടയിരുന്ന് പലതും ചെയ്യും..ഉറപ്പ്. ആദ്യം നല്ല ഇന്റര്‍നെറ്റ് കനക്ഷനൊക്കെ നാട്ടില്‍ എല്ലാവര്‍ക്കും കിട്ടട്ടെ..കോളേജുകളിലൊക്കെ തകര്‍പ്പന്‍ ലാബുകള്‍ ഉണ്ടാവട്ടെ. നല്ല റിസേര്‍ച്ച് ഫെസിലിറ്റികള്‍ ഗവര്‍മെന്റ് ഉണ്ടാക്കട്ടെ,കൊളേജില്‍ ചെയ്യുന്ന പ്രൊജെക്റ്റ് എന്നാല്‍ കോപ്പിയടിയല്ല എന്ന് കണ്ടു പിടിക്കാനുള്ള സോഫ്റ്റ്വെയര്‍ ആദ്യം യൂണിവേഴ്സിറ്റികള്‍ ഉപയോഗിക്കട്ടെ. അങ്ങനൊക്കെ ചെയ്താല്‍ പിള്ളേര് ആദ്യം കുറേ കഷ്ടപ്പെടും.പിന്നെ രക്ഷപെടും.
    ബൈ ദ ബൈ ഇന്ത്യയില്‍ നല്ല റിസേര്‍ച്ചുകള്‍ നടക്കുന്നുണ്ട്. വിദേശകമ്പനികളില്‍‍ കമ്പനികളില്‍ ആണെന്ന് മാത്രം.പലതിനും ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യക്കാര്‍ തന്നെ. പലരും എസ്റ്റാബ്ലിഷ്ഡ് കമ്പനികളാണ്. പുതിയ ഗവേഷണത്തിന് അമേരിക്കയില്‍ പോലും കമ്പനികള്‍ ഇരുട്ടില്‍ തപ്പുന്നു. നെക്സ്റ്റ് ബിഗ് വേവ് ഒരു സ്റ്റാന്‍‌ഡ് അലോണ്‍ വേവ് ആകുമോ എന്ന് സംശയമാണ്. ഇപ്പോളുള്ള ടെക്നോളജിയെ ചുറ്റിപ്പറ്റിയായിരിക്കണം അത്. അപ്പോള്‍ ഇപ്പോളുള്ള കുത്തകകള്‍ക്കെതിരെ മത്സരിക്കുക നല്ലോം പ്രയാസമായിരിക്കും.ഇന്റലിനെതിരെ ചിപ്പുണ്ടാക്കാന്‍ ഇപ്പോ ഒരിന്ത്യന്‍ കമ്പനി വിചാരിച്ചാല്‍ നടക്ക്വോ? മൈക്രോസോഫ്റ്റിനെതിരെ ഒരു ഓ.എസ്? പിന്നെ നമുക്കറിയാത്ത പല ചെറിയ കം‌പോണെന്റ്സും മറ്റുമിന്ത്യയില്‍ ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് ടെലികംയൂണിക്കേഷന്‍ പ്രോട്ടോക്കോള്‍ സ്റ്റാക്കിന്റെ വിവിധ ലെയേര്‍സ് എഴുതുന്നത് ഇന്ത്യയിലെ ചെറിയ കമ്പനികളിലാണ്. ഇതെല്ലാം കൂടിക്കൂട്ടിയാണ് വലിയ ചേട്ടായികള്‍ പ്രൊഡക്റ്റുണ്ടാക്കുന്നത്. ഒരുമിച്ച് ഒരു പ്രൊഡക്റ്റുണ്ടാക്കി, “ജയ് ഭാരത് ഡാറ്റാബേസ് സിസ്റ്റം” , എന്നൊക്കെയിട്ട് മത്സരിക്കാനിറങ്ങിയാല്‍ കാശ് പോകുമെന്നല്ലാതെ ഒരു മെച്ചവുമില്ല. (ഐ ഫ്ലെക്സ്, ഇന്‍ഫി ഇവയുടെ ഫിന്‍ സോഫ്റ്റ്വെയറുകളുടെ വിജയം മറക്കുന്നില്ല).

    നേരത്തെ പറഞ്ഞല്ലോ, റിസേര്‍ച്ച് ഓറിയന്റഡ് തിം‌കിംഗ് പ്രൊമോട്ട് ചെയ്യാന്‍ ഗവര്‍മെന്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവ ഒരടിത്തറയുണ്ടാക്കേണ്ടതാണ്. കണ്ടുപിടിത്തങ്ങള്‍ കള്‍‌ച്ചറിന്റെ ഭാഗമാകണം.
    വിപ്രോ പോലെയുള്ള ഇന്ത്യന്‍ കമ്പനികള്‍ ചെയ്യുന്ന ഇനോര്‍ഗാനിക് ഗ്രോത്ത് നല്ല ഒരു തുടക്കമാണ്. വിദേശങ്ങളിലെ ചെറുകിട കമ്പനികളെ വാങ്ങുക എന്നതാണ് പരിപാടി. ഇങ്ങനെ വാങ്ങിയാല്‍ അവരുടെ പ്രൊഡക്റ്റ്‌സിന്റെ പേറ്റന്റും, തുടര്‍ന്നുള്ള ഗവേഷണത്തിന്റെ ചുമതലയും മറ്റും വിപ്രോയ്ക്ക് ആകുന്നു. കാലക്രമേണ പുതിയ പ്രൊഡക്റ്റുകള്‍ വിപ്രോയിലെ എഞ്ചിനീയേര്‍സ് ആകും നിര്‍മ്മിക്കുക. ഐ ബി എം, മൈക്രോസോഫ്റ്റ്, ഓറാക്കിള്‍ മുതലായ ഇന്നത്തെ ഭീമന്മാര്‍ ഇങ്ങനെ തലയില്‍ ആള്‍ത്താമസമുള്ള പല ചെറു മീനുകളേയും വിഴുങ്ങിയാണ് ഈ നിലയിലെത്തിയത്.

    പിന്നെ പണി അമേരിക്കന്‍ കമ്പനികളിലായാലെന്ത് - നല്ല ഒന്നാന്തരം തലകള്‍ ഇന്ത്യയിലുണ്ട് കേട്ടോ. പീറ്റര്‍ എഫ് ഡ്രക്കറുടെ മാനേജ്മെന്റ് ചലഞ്ചസ് ഓഫ് 21സ്റ്റ് സെഞ്ചുറി വായിച്ചിട്ടില്ലേ ;-) ? ഇന്ത്യയിലെ എഞ്ചിനീയേര്‍സിന്റെ ഗുണം അതില്‍ പറഞ്ഞിട്ടുണ്ട്. വേണ്ട ഒരു ഇന്‍ലക്ച്വല്‍ ഇന്‍‌ഫ്രാസ്റ്റ്രക്ചറുമില്ലാതെ ഇങ്ങനെ ബുദ്ധിരാക്ഷസരെ പടച്ചു വിടുന്ന ഏത് മൂന്നാം ലോക രാജ്യമുണ്ട്? ഒന്നാം ലോകത്തില്‍ തന്നെ എത്ര പേര് മുന്‍പിലുണ്ട്!

    നേരിട്ടും പലരുറ്റേയും കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. അബ്‌ദുള്‍ക്കലാമിന്റെ ഒരു കൊലീഗ് എന്റെ മാനേജറായിരുന്നു. പിന്നെ മോട്ടോറോളയിലെ ചില ബുജികള്‍. സായിപ്പന്മാര്‍ മാനേജര്‍മാര്‍, അവരൊന്നു തുമ്മിയാല്‍ ഓടി വന്ന് “എല്ലാം ഓകെയല്ലേ, എന്തെങ്കിലും അതൃപ്തിയുണ്ടേല്‍ പറയണം” എന്ന് പറഞ്ഞ് നില്‍ക്കുന്ന കൊടിവച്ച ഡിസൈനേര്‍സ്. സ്പെഷ്യലിസ്റ്റ്‌സ്.
    ഇവര്‍ക്കൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സൌകര്യങ്ങള്‍ ഉണ്ടാക്കിയാല്‍ നല്ല ഒന്നാന്തരം സ്ഥാപനങ്ങള്‍ പൊങ്ങി വരും. ഇല്ലെങ്കില്‍ കഴിവുള്ളവര്‍ അമേരിക്കയില്‍ പോയി കമ്പനി തുടങ്ങും (ജൂനിപ്പര്‍ നെറ്റ്വര്‍ക്സ് പോലെ).അതെങ്ങനെ, ബാംഗ്ലൂരില്‍ ഓട്ടോകാരന് എക്സ്റ്റ്രാ കാശും കൊടുത്ത്, രാത്രി കറണ്ടും പോയി, കൊതുകുകടിയും കൊണ്ട് കിടക്കുമ്പോഴാണോ ഐഡിയാ കത്തുന്നത്!

    ഇനി സര്‍വ്വീസ് ഓറിയന്റട് ഐ.ടി കൂലിപ്പണിയെക്കുറിച്ച് :
    ഉവ്വ്, വളരെയധികം സെര്‍വീസ് ഓറിയന്റഡ് വര്‍ക്കുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. കഷ്ടപ്പെട്ട് ഇര പിടിച്ച പെണ്‍‌സിംഹം ഗുഹയില്‍ വന്നിട്ട് “ന്നാ മക്കളേ, നിങ്ങളിനി കടിച്ച് പറി” എന്ന് പറഞ്ഞ് ഇരയെ മക്കള്‍ക്ക് തട്ടാനിട്ട് കൊടുക്കുന്നത് പോലെ അവര്‍ കണ്ടെത്തിയ ടെക്നൊളജികള്‍‌‍ സായിപ്പന്മാര്‍ നമുക്കിട്ട് തന്നിട്ട്, നമ്മള്‍ ഇന്ത്യന്‍ ടെക്കികള്‍ അതിന്റെ മുകളില്‍ കയറി മറിയുന്നുണ്ട്. അതൊരു മോശപ്പെട്ട സംഗതിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ജോലി ചെയ്യുന്നത് മോശക്കേടാണോ? സെര്‍വ്വീസ് ചെയ്തില്ലെങ്കില്‍ കസ്റ്റമേര്‍സ് എന്തു ചെയ്യും? പല ബ്ലൂ ചിപ്പ് കമ്പനികളും ബില്ല്യണ്‍ ഡോളര്‍ ബിസിനസ്സുകള്‍ ചെയുന്നത് ഈ ഇന്ത്യക്കാരുടെ ഒറ്റ സെര്‍വ്വീസിംഗ് കൊണ്ടാണ്. മിത്‌സുബിഷി പജേറോ ജാപ്പാങ്കാരുണ്ടാക്കി. എന്നാലും അതിന്റെ എഞ്ചിന്‍ പണി ചെയ്യാന്‍ നാട്ടിലൊരു മെക്കാനിക്ക് (ഓതറൈസ്‌ഡ്, ക്വാളിഫൈഡ്) ഉണ്ടായാല്‍ എന്താണ് കുഴപ്പം? ഇനി ആ മെക്കാനിക്കിന്റെ മിടുക്ക് കാരണം, അങ്ങ് ദുബായിലുള്ള പജീറോ ശരിയാക്കാന്‍ ഈ മെക്കാനിക്കിനെ അറബികള്‍ കണ്‍‌സള്‍ട്ട് ചെയ്താല്‍ അത് മോശമാണോ? മെക്കാനിക്ക് പുതിയ എഞ്ചിന്‍ ഒന്നും ഉണ്ടാക്കുന്നില്ല, ചെയ്യുന്നത് സെര്‍വീസിംഗ് ആണ്, റിപ്പയര്‍ ആണ്, കസ്റ്റമൈസേഷന്‍ ആണ്. പക്ഷേ ആ പണി മോശാണ് എന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല.

    സെര്‍വ്വിസ് ടൈപ്പ് വര്‍ക്കുകള്‍ ഒഴിവാക്കാതെ തന്നെ, റിസേര്‍ച്ചിനും മറ്റും സൌകര്യങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്.

    ചുരുക്കത്തില്‍, ഐടിയില്‍ ഇന്ത്യ ചുരുങ്ങിയ കാലം കൊണ്ട് വന്‍ കുതിച്ച് ചാട്ടമാണ് നടത്തുന്നത്. ഉടന്‍ അമേരിക്കയെ ഇന്ത്യയിടിച്ച് താഴെയിടണം, ലക്ഷകണക്കിന് പ്രൊഡക്റ്റ് ഉണ്ടാക്കണം, മലയാളം അമേരിക്കയിലെ ദേശീയഭാഷ ആവണം, കുഞ്ഞിരാമന്‍ ഏന്റ് കോ മൈക്രോസോഫ്റ്റ് ഏറ്റെടുക്കണം എന്നൊന്നും പറഞ്ഞാല്‍ നടപ്പില്ല.

    നാടോടിക്കാറ്റില്‍ ശ്രീനിവാസന്‍ പറഞ്ഞതോര്‍മയില്ലേ?
    “എല്ലാറ്റിനും അതിന്റേതാ‍യ സമയമുണ്ട് ദാസാ.....”

    വെയിറ്റ്..ലോകം ഇനീം കൊറേ കറങ്ങും.

    ;-)


    (വിചാരം, താങ്കള്‍ വിചാരിക്കുന്നത് പോലെയല്ല ബിസിനസ്സുകള്‍ പ്രവര്‍‌ത്തിക്കുന്നത്. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി അഥവാ ലാഭം, അധവാ മുതല്‍‌മുടക്കിയവന്റെ സന്തോഷം എന്നതില്‍ക്കവിഞ്ഞ് അവന് ഇന്ത്യയെന്നോ അമേരിക്കയെന്നോ ജപ്പാനെന്നോ ഇല്ല. ഇതില്‍ രാജ്യസ്നേഹം അരച്ച് ചേര്‍ക്കുന്നത് ശരിയല്ലെന്നാണ് എന്റെ പക്ഷം. വിപ്രോബിസിനസ്സ് നടത്തുന്നത് രാജ്യത്തെ പുരോഗമിപ്പിക്കാനല്ല, കാശുണ്ടാക്കാനാണ്. അതിന്റെ സൈഡ് എഫെക്റ്റണ് സമൂഹത്തിന്റെ പുരോഗതി. അതാണ് സിം‌പ്ലീഫൈഡ് കാപ്പിറ്റലിസം)

    ReplyDelete
  17. വിചാരം ...നവഭാരതത്തിന്റെ ഭാവി ഐ ടി യില്‍ ആയതാണ്‌ കുഴപ്പം . ഇവിടെ ഇല്ക്ട്രോണിക്സ് പഠിച്ചാലും മെക്കാനിക്സ് പഠിച്ചാലും അവന്‍ ജോലി ചെയ്യുന്നത് ഐ ടി ഇല്. കരണം ശമ്പളം കിട്ടും . ഫലമോ നമുക്കു വൈവിധ്യം ഇല്ലതെ ആകുന്നു.
    ആരെ കുറ്റം പറയാന്‍ ...?
    എല്ലര്‍ ക്കും ജീവിക്കണ്ടെ..?

    അമേരിക്കയുടെ സമ്പിത്ത സ്ഥിതിയില്‍ ഇന്ത്യ എത്തട്ടെ.. എന്നിട്ടു നമുക്കു അവരെ ഐ ടി യില്‍ തോപ്പിക്കാം .

    മെക്കിട്ടു കേറീതല്ല കേട്ടോ...

    ReplyDelete
  18. കലക്കി അരവിന്ദാ.. ഇതൊക്കെ തന്നെയാണു ഞാനും പറയാന്‍ ആഗ്രഹിച്ചത്.

    ReplyDelete
  19. ഒരു കോപ്പിലെ പോസ്റ്റും ഇട്ടിട്ടു നമ്മളെ ഒക്കെ തല്ലു കൂടിച്ചിട്ടു ഊശാം താടീം വെച്ചിരിന്നു ചിരിക്കണ കണ്ടാ...
    കള്ള താടീ...

    ലേബല്‍ : കോമഡി

    ReplyDelete
  20. അരവിന്ദാ.. ഞാന്‍ സമ്മതിക്കുന്നു ബിസിനസ്സില്‍ അവര്‍ അതാരായാലും ലാഭം തന്നെയാണ് ലക്ഷ്യം വെയ്ക്കുന്നത് അതെവിടെയായാലും എന്നതും ശരി തന്നെ രാജ്യം സ്നേഹം അതില്ലാത്ത ബിസിനസ്സുക്കാര്‍ ഉണ്ടാവുമോ ? നമ്മുടെ നാട്ടില്‍ എത്രയോ വ്യവസായികളെ രാജ്യസഭാ സീറ്റും .. പത്മഭൂഷണും , പത്മശ്രീയും നല്‍കി ആദരിച്ചിട്ടുണ്ട് , എന്തിനായിരുന്നു അവര്‍ക്ക് ലാഭം കിട്ടുന്ന ബിസ്സിനസ്സ് ചെയ്തു അവര്‍ ലാഭം കൊഴ്തു എന്നു കരുതിയാല്‍ പോരെ നമ്മുടെ രാഷ്ട്രത്തിന്, ഒരു രഷ്ട്രത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്ക് വ്യവസായം അത്യന്താപേക്ഷികമാണ് ഏതൊരു വ്യവസായത്തേയും രാഷ്ട്രം പ്രോത്സാഹിപ്പിക്കുന്നതും ആയതിനാലാണ്
    ബില്‍ഗ്രേറ്റ്സ് ഒരു സോഫ്റ്റ്വെയര്‍ ഇറക്കിയാല്‍ അതിന്‍റെ ലാഭം ബില്‍ഗ്രേറ്റ്സ് എന്ന ഒരൊറ്റ വ്യക്തിയിലാണോ നിക്ഷിപ്തമാവുന്നത് എന്‍റെ വീക്ഷണത്തില്‍ അതദ്ദേഹത്തിന്‍റെ രാഷ്ട്രത്തിന്‍റെ ഒരു മുതല്‍കൂട്ടാകുന്നുണ്ട് , ബിസിനസ്സില്‍ സ്വാര്‍ത്ഥലാഭം ലക്ഷ്യം ഉണ്ടെങ്കിലും അതില്‍ കൂടുതല്‍ രാഷ്ട്രവികസനവും ഉണ്ടാവുന്നുണ്ട് , ഉദാഹരണത്തിന് ഗള്‍ഫില്‍ ജോലി ചെയ്യുന്നൊരാള്‍ക്ക് കിട്ടുന്ന ദിനാര്‍/റിയാല്‍/ഡോളര്‍/ തുടങ്ങിയവ ഇന്ത്യയിലേക്ക വിനിമയം ഡോളറിലോ യൂറോയിലോ ആണെങ്കില്‍ അതായിരിക്കും എത്തുകയെന്ന് നമ്മുക്കേവര്‍ക്കും അറിയാമല്ലോ ഇന്ത്യന്‍ സര്‍ക്കാരത് ആവശ്യക്കാരന് ഇന്ത്യന്‍ രൂപയായി മാറ്റി കൊടുക്കുന്നു .. ലഭിക്കുന്ന ഡോളര്‍ രാഷ്ട്ര വികസനത്തിനാവശ്യമായ വസ്തുക്കള്‍ വിദേശങ്ങളില്‍ നിന്നു വാങ്ങുന്നു അതായത് ഒരു സാദാ ഗള്‍ഫുക്കാരനോ മറ്റു വിദേശത്ത് കഴിയുന്നരെല്ലാം ഇന്ത്യന്‍ വികസനത്തിന് വേണ്ടി താന്‍ അറിയാതെ പ്രവര്‍ത്തിക്കുന്നു അതുപോലെ ബിസ്സിനസ്സിലും, ഐ.ടി മേഖലയിലുള്ള ബിസിനസ്സുകള്‍ നമ്മുടെ രാജ്യത്ത് തന്നെ ഉണ്ടായാല്‍ നമ്മുക്ക് മാന്‍ പവറില്‍ നിന്നും മറ്റു കയറ്റുമതി ഉത്പന്നങ്ങളില്‍ നിന്നുമെല്ലാം ലഭിക്കുന്ന വിദേശനാണ്യം ഭാരത ഖജനാവില്‍ നിന്ന് പുറത്ത് പോവില്ല ഇതുവഴി നമ്മുടേ രാഷ്ട്രം മറ്റു വികസനോന്മുഖമായ പ്രവര്‍ത്തികളില്‍ മുഴുകാനും അതുവഴി രാഷ്ട്രം വികസനമെന്ന തന്‍റെ ലക്ഷ്യം നേടാനുമാകും

    ReplyDelete
  21. അരവിന്ദന്‍:
    വളരെ വിശദമായ താങ്കളുടെ കമന്റു ഞാന്‍ വായിച്ചു. പല കാര്യത്തിലും യോജിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

    ഭാരതത്തില്‍ സ്വദേശ Technology Development ഉണ്ടാകേണ്ട സമയം അതിക്രംച്ചിരിക്കുകയാണു്.

    ഈ വിഷയത്തില്‍ പ്രബുദ്ധരായ നിങ്ങളില്‍ പലരും അലസരായിപ്പോകുന്നു എന്നതും ഞാന്‍ മനസിലാക്കുന്നു.

    ഉണ്ണിക്കുടന്‍: താങ്കളോടു സംസാരിക്കാന്‍ സമയമായിട്ടില്ല. അതിനുള്ള പക്വത താങ്കള്‍ക്ക് ഇപ്പോള്‍ ഇല്ല. ഉണ്ടാവുന്നവരെ ക്ഷമിക്കുക.

    വിചാരം: താങ്ങിയതു് മതി. ഞാന്‍ ഇനി ഒരു കസേര്യയില്‍ ഇരിക്കട്ടേ.

    ReplyDelete
  22. എനിക്കു പക്വത ആയി എന്നു കൈപ്പള്ളി സെര്‍ ടിഫികറ്റ് തരണ്ട.

    എന്നാല്‍ ഇത്രയും പറഞ്ഞ (പക്വത ഉള്ള) താങ്കള്‍ ക്കു ഈ വെല്ലുവിളി സ്വീകരിക്കാമോ..?
    തിരിച്ചു കേരളത്തിലേക്കു വാ. എന്നിട്ട് ഈ പറഞ്ഞു കൂട്ടിയതിന്റെ കുറച്ചെങ്കിലും ചെയ്തു കാണിക്ക്. ഒരു R&D സെന്റര്‍ തുടങ്ങൂ. അല്ലെങ്കില്‍ ഒരു product development company തുടങ്ങൂ..എനിക്കു ഇപ്പൊ കിട്ടുന്ന ശമ്പളം പോലും തരണം എന്നില്ല.ജോലി രാജി വച്ചു ഞാന്‍ വരാം . ഞാന്‍ എന്നല്ല എന്നെപ്പോലെ ഉള്ള ഒരുപാടു പേര്‍ വരും .. ഞങ്ങളുടെ ശക്തി ഞങ്ങള്‍ ക്കു തെളിയിച്ചു താ.

    പറ്റുമോ...? ഇല്ലല്ലേ..? എന്നാ പിന്നെ എല്ലവര്‍ ക്കും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു ചുമ്മാ ആളാവാതെ.. കൈപ്പള്ളി ബുദ്ധിമാന്‍ ആണ്‌ , പക്വത ഉള്ളവനാണ്‌ സൂര്യനു താഴെ ഉള്ളതെല്ലം അറിയന്നവനാണ്‍ ഒരു പാടു ധാരണകളും ആശയങ്ങളും ഉള്ള അളാണ്‌ സമ്മതിച്ചു.

    പക്ഷെ ബാക്കി ഉള്ള എല്ലാവരും വെറും (എല്ലാവരും എന്നോടു ഷെമിക്കണം . ഇതല്ലതെ വെറെ ഒരു വാക്കില്ലാ)ഉണ്ണാക്കന്മാരാണെന്നു കരുതരുത്.

    താങ്കള്‍ ചെയ്തതിനെ ഒന്നും വില കുറിച്ചു കാണുന്നില്ല. പക്ഷെ മനുഷ്യനു വിവരം വെക്കുന്തോറും കൂടെണ്ട ഒരു സാധനം ഉണ്ട്. അതു താങ്കള്‍ ക്കില്ല. ഇനി താങ്കളോടു വാഗ്വദത്തിനും ഞാനില്ല. എനിക്കു പക്വത ആകുമ്പോള്‍ അറിയിക്കാന്‍ മറക്കല്ലേ..

    ReplyDelete
  23. ഒരു കമന്റ് Part - I ല്‍ പോസ്റ്റ് ചെയ്യിതിരുന്നു... അതു കഴിഞ്ഞാണു ഈ പോസ്റ്റ് കണ്ടതു, ഈവിടെയാണു കുടുതല്‍ ചേരുക എന്നുള്ളതു കൊണ്ടു വിണ്ടൂം ഈവിടെ പോസ്റ്റ് ചെയ്യുന്നു........

    ----------------------------------
    പ്രിയപ്പെട്ട കൈപ്പള്ളി,

    കൈപ്പള്ളി പറഞ്ഞ രണ്ടു തരം പ്രവര്‍ത്തികളും ചെയ്ത, ചെയ്യുന്ന ഒരു മലയാളി എന്ന നിലയില്‍ ചിലതു പറഞ്ഞോട്ടെ…

    കൈപ്പള്ളി ഈ പറഞ്ഞ കാലിഫോര്‍ണിയായില്‍ കൈപ്പള്ളി പറഞ്ഞ ആതേ കൂലിപ്പണ്ണിക്കുപോയി കൈപ്പള്ളീ പറഞ്ഞ New Technology Developement ചെയ്യാന്‍ വേണ്ടി കുറേ idea യും Venture Capitalist support ഉം ഒക്കെ ആയി നാട്ടിലേക്കു തിരിച്ചു വന്ന്, ഊണും ഉറക്കവും ജിവിതം മൊത്തമായും ആതിനു വേണ്ടി തീറെഴുതി ജിവിക്കുന്നതിന്റെ അനുഭവം കൊണ്ടാണു പറയുന്നതു എന്നു കൂട്ടിക്കോളു......

    കൈപ്പള്ളി ഈ പറഞ്ഞ കാര്യം എല്ലാവര്‍ക്കും അങ്ങു ചെയ്യാന്‍ പറ്റുന്ന കാര്യം അല്ല.ചെയ്യാന്‍ മനസ്സുള്ളവര്‍, ധൈര്യം ഉള്ളവര്‍ അതൊക്കെ ഈവിടെ ചെയ്യുന്നുണ്ടു എന്നാണു എന്റെ അറിവ് . ഈ ഒരു കാര്യം വച്ചു കൈപ്പള്ളി വിവര സാങ്കേതിക തൊഴിലാളികളെ മൊത്തം വിമര്‍ശിച്ചതു മോശം ആയിപ്പോയി. ഈ രണ്ടു രീതിയിലും ഉള്ള തൊഴിലുകളും ഈവിടെ വേണം എന്നാണു എനിക്കു തോന്നിയിട്ടുള്ളതു കാരണം കൈപ്പള്ളി എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ നമ്മുടെ നാട്ടിലെ എത്രമാത്രം ചെറുപ്പകാര്‍ക്കു തൊഴിലു നല്‍കാന്‍ വിവര സാങ്കേതിക വിദ്യക്കു കഴിഞ്ഞിട്ടുണ്ടു എന്നു ? എത്ര കുടുബങ്ങള്‍ അതു കൊണ്ടു ജിവിച്ചു പോകുന്നു എന്നു ? എത അനുബന്ധ സേവനങ്ങള്‍, അനുബന്ധ തൊഴിലവസരങ്ങള്‍ ഈ കൈപ്പള്ളി പറയുന്ന കൂലിപ്പണി കൊണ്ടു ഈവിടെ ഉണ്ടായിട്ടുണ്ടു എന്നു ? ഈവര്‍ക്കൊക്കെ ആരു ജോലി കൊടുത്തെനെ ? തേങ്ങാ ക്രുഷി എന്നെക്കെ പറയാന്‍ എത്ര എളുപ്പം...ചെയ്തു നേക്കൈയാല്‍ അറിയാം വിവരം...അല്ല ഈത്ര ചെറുപ്പക്കാര്‍ എവിടെപ്പോയി ചെയ്യതേനെ ഈതൊക്കെ ?? പഴയ തലമുറയുടെ കടലു കടക്കുക എന്ന സ്പനം മാറ്റി നാട്ടില്‍ തന്നെ ജിവിക്കാം എന്നു യുവ തലമുറക്കു ധൈര്യം നല്‍കാന്‍ തിര്‍ച്ചായായിട്ടൂം IT ക്കു കഴിഞ്ഞിട്ടുണ്ടു..ആ നല്ല മാറ്റം നമ്മള്‍ കുറച്ചു കണ്ടു കൂടാ......മോശം വശങ്ങള്‍ ഈല്ല എന്നല്ല, അതൊക്കെ നല്ല വശങ്ങള്‍ക്കു മുന്‍പില്‍ മറക്കാനെ എനിക്കു കഴിയു.....

    ഈനി കണ്ടുപിടുത്തങ്ങളെപ്പറ്റി, കൈപ്പള്ളി ഈ പറയുന്ന കാലിഫോര്‍ണിയായില്‍ എല്ലാവരും കണ്ടുപിടുത്തക്കാരാ ? അല്ലേ അല്ല..... എത്ര കൂലിപ്പണിക്കാരേ അവിടെ കണ്ടിരിക്കുന്നു.....അവിടെയും ഉണ്ടു രണ്ടൂ തരം ജോലിക്കളും, നമ്മുടെ നാടുമായി താരതമ്യപ്പെടുത്തിയാല്‍ നമ്മള്‍ കണ്ടുപിടുത്തകാരുടെ എണ്ണത്തില്‍ കുറവാണു എന്നു മാത്രം....അതു നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ കുറ്റം മാത്രം ആണൊ ? അല്ല എന്നാണു എന്റെ പക്ഷം... നമ്മുടെ വിദ്യാഭാസരിതി, നമ്മുടെ സാമൂഹിക ഘടന എന്നിവയെക്കെ അതിന്റെ കാരണങ്ങള്‍ ആണു... പിന്നെ എന്റെ അനുഭവത്തില്‍ പറയട്ടെ, ആശയങ്ങളും സൌകര്യങ്ങളും ആവശ്യത്തിനു മോട്ടിവേഷനും ഒന്നു കൊടുത്തു നോക്കു നമ്മുടെ കുട്ടികള്‍ അത്ഭുതങ്ങള്‍ കാണിക്കും ഈവിടെ, എനിക്കു നേരിട്ടു അനുഭവം ഉണ്ടു.... കൈപ്പള്ളീയും ഞാനും അടങ്ങുന്ന ആശയങ്ങളും സൌകര്യങ്ങളും ആവശ്യത്തിനു മോട്ടിവേഷനും കൊടുക്കാന്‍ കഴിവുള്ളവര്‍, മലയാളികള്‍, എന്തുകൊണ്ടു ഈതൊന്നും നമ്മുടെ ചെറുപ്പക്കാര്‍ക്കു കൊടുക്കുന്നില്ല ?? മാറി നിന്നു പരിഹസിക്കുന്നതിനു പകരം എന്തുകൊണ്ടു നമ്മളൊന്നും ഈതു ചെയ്യുന്നില്ല ? ആലോചിക്കേണ്ട കാര്യമാണു....




    -

    ReplyDelete
  24. ഉണ്ണിക്കുട്ടന്‍:

    എല്ലാത്തിനും അതിന്റേതായ സമയമുണ്ട്.
    സമയമാകുമ്പോള്‍ എല്ലാവരെയും അറിയിക്കാം.
    താങ്കളെ പ്രത്യേകിച്ചും അറിയിക്കാം.
    മിനിമം ഒരു 10 തലയില്‍ ആളു താമസമുള്ള പിള്ളേരെ എങ്കിലും വേണം.

    :)

    ReplyDelete
  25. അരവിന്ദാ,

    വളരെ നല്ല ,
    വിശകലനം ചെയ്ത കമന്‍റ്,

    അഭിനന്ദനങ്ങള്‍

    ReplyDelete
  26. ഒരു ചെറിയ സംശയം ചോദിച്ചോട്ടെ ബൂലോഗരെ,
    ഇവിടെ ഇതു പോലെ ഏതെങ്കിലും സ്ഥാപനങ്ങളോ, സംഭവങ്ങളോ തുടങ്ങി തിക്താനുഭവങ്ങളുണ്ടായവരോ, അല്ലെങ്കില്‍ നല്ല രീതിയില്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ നടത്തുന്ന ആരും തന്നെ ഇല്ലെ ബൂലോഗത്ത് ??? ഉണ്ടെങ്കില്‍ അവര്‍ക്കൊന്നും ഇതിനൊക്കെ മാറ്റം വരാന്‍/സ്വയം പര്യാപ്തത കൈവരിക്കാന്‍ എന്തു ചെയ്യെണം എന്ന് ഇവിടെ വന്ന് ചര്‍ച്ച ചെയ്യാനുള്ള സമയം ഇല്ലെ??

    എത്രയോ ബുദ്ധിരാക്ഷസന്മാരായ മലയാളീകള്‍(ബ്ലോഗ്ഗേറ്സ് തന്നെ)വിദേശത്തൊക്കെ ഇതുപോലുള്ളവയ്ക്ക് നേതൃത്വം കൊടുക്കുന്നുണ്ട് അല്ലെങ്കില്‍ അതൊക്കെ എങ്ങിനെയെന്ന് മനസ്സിലാക്കിയവരുണ്ട്, അവരൊന്നും എന്തേ ഒന്നും മിണ്ടാത്തേ?
    എന്‍റെ സ്വന്തം നാട്ടുകാര്‍ക്ക് ചൂഷണം ചെയ്യപ്പെടുന്നത് മനസ്സിലാക്കാനുള്ള കഴിവു പോലും നഷ്ടപ്പെട്ട് പോയോ?
    നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ യുവാക്കളെ കോളേജില്‍ നിന്നിറങ്ങുന്നതിനു മുന്‍പേ തന്നെ കണ്ണില്‍ പൊടിയിടുന്ന തരത്തിലുള്ള ശമ്പളവും കാണിച്ച്. വിദേശ കുത്തകകളുടെ രണ്ടാംതര ജോലികള്‍ മാത്രം ചെയ്താല്‍ മതിയൊ? അവരുടെ ബുദ്ധിയും ക്ഷമതയും ഞെക്കിപ്പിഴിഞ്ഞെടുത്ത് സാധാരണക്കാരന്‍റെ ശമ്പളവുമായി താരതമ്യപ്പെടുത്തി ‘കൂടിയ’ വേതനം കൊടുത്ത് ഒതുക്കുന്നത് ആരും മനസ്സിലാക്കുന്നില്ലേ? അത്രേം തന്നെ കഴിവും ഒരേ തരം ജോലിയും ചെയ്യുന്ന വിദേശീയരുടെ കൂലി എത്രയാന്ന് താരതമ്യം ചെയ്യാന്‍ പോലും നമ്മുടെ ഐറ്റി തൊഴിലാളികള്‍ക്ക് എന്തു കൊണ്ടാവുന്നില്ല...?
    അതിനവര്‍ക്ക് തുടക്കക്കാരെന്ന നിലയില്‍ മനസ്സിലാക്കാന്‍ പറ്റുന്നില്ലായിരിക്കാം, ഇവിടെ പത്തും ഇരുപതും വര്‍ഷമായ് എക്സ്പീരിയന്‍സ് ഉള്ള ആരും ഇല്ലെ, ഈ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോവാന്‍???

    ഇനീം നൂറ് വര്‍ഷം അമേരികക്കാരന്‍റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ലൈസന്‍സ് ഫീ കൊടുക്കാനാണോ ഇന്ത്യക്കാരന്‍റെ വിധി??? കഷ്ടം!

    ReplyDelete
  27. കൈപ്പള്ളീ ദാ ഇതു പോലെ എഴുതുന്നവരാണൊ താങ്കളുടെ സുഹൃത്തുക്കള്‍.
    http://upabhokthavu.blogspot.com/2007/03/blog-post_26.html#comment-4433612569385987500
    http://mdotani.blogspot.com/2007/03/1.html#comment-2864491316996571310
    http://mdotani.blogspot.com/2007/03/1.html#comment-6894487285522858275
    http://mdotani.blogspot.com/2007/03/1.html#comment-1274938955341768795

    പുതുതായി വരുന്നവരെ 'പുതുമഴയില്‍ കിളിര്‍ത്ത തകരകള്‍' എന്നാണൊ വിളിക്കേണ്ടത്‌. കൈപ്പള്ളി പലര്‍ക്കും ഗുരുവോ, അതില്‍ കൂടുതലോ ആയിരിക്കാം, എന്നാലും ഒരു കൊച്ചു ആക്ഷേപഹാസ്യത്തെ ഗുരു നിന്ദയാണെന്ന് പറയുന്നവരെ എന്താ പറയേണ്ടത്‌. വല്ല വിധേനയും പടിച്ച്‌ ഒരു ഡിഗ്രി ഒപ്പിച്ചതിനു ശേഷം സായിപ്പിന്റെ നാട്ടില്‍ പോയി ഡോള്ളര്‍ വാരുന്നവന്‍ പറഞ്ഞതു വായിച്ചല്ലോ.

    ഇതില്‍ പലതും മറുപടി അര്‍ഹിക്കാത്ത കമന്റുകളാണു, പക്ഷേ ഇവര്‍ ഇതു നിര്‍ത്തുന്നില്ലെങ്കില്‍ എന്താ ചെയ്യുക(ഒരേ കമന്റു കട്‌ ചെയ്ത്‌ പലയിടത്തും പോസ്റ്റുക). കൈപ്പള്ളി തന്നെ പറഞ്ഞു മനസ്സിലാക്കൂ ഇവരെ. ആരാധന കൂടിപ്പോകുന്നു.

    ReplyDelete
  28. കൈപ്പള്ളി അണ്ണാ. എന്റെ റെസ്യൂം ഞാനും തരാം. റിലീസ്/ഡിപ്ലോയ്മെന്റ് ടെക്നോളജികളില്‍ ജോലി ചെയ്യാന്‍ അറിയാം.

    :)

    ചേട്ടന്‍ സീരിയസ് ആണോ? ഞാന്‍ അതെ.

    ReplyDelete
  29. എന്റമ്മേ... കമ്പനി തുടങ്ങുന്നൂ എന്നു പറഞ്ഞപ്പോഴേക്കും രണ്ടു റെസ്യൂം :-) തലയില്‍ ആളു താമസമുള്ള പിള്ളേരെ വേണം എന്നു പറഞ്ഞതു കൊണ്ടാ. ഇല്ലെങ്കില്‍ ഞാനും അയച്ചേനെ എന്റെ റെസ്യൂം :-)

    കേരളത്തിലെ ഏറ്റവും വലിയ വ്യവസായം താങ്കള്‍ പൂട്ടിക്കും. വ്യവസായമെന്തെന്നാണൊ? വിവരവും വിദ്യാഭ്യാസവും ഉള്ള ആള്‍ക്കാരുടെ കയറ്റുമതി.

    ReplyDelete
  30. ഓഫല്ലാത്തൊരു ഓഫ്:

    ഇനീം നൂറ് വര്‍ഷം അമേരികക്കാരന്‍റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ലൈസന്‍സ് ഫീ കൊടുക്കാനാണോ ഇന്ത്യക്കാരന്‍റെ വിധി??? കഷ്ടം!

    പച്ചാള്‍സ്,

    ആമ്പിയറുള്ളവരില്‍ സന്നദ്ധരായുള്ളവരുണ്ടെങ്കില്‍, SMC പോലുള്ളവയിലേക്ക് ചെല്ലട്ടെ..

    കൂടുതല്‍ ഇവിടെ -> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വീണ്ടും സജീവം

    ReplyDelete
  31. Why cant you venture for it?

    On the other hand you are ....ing the feet of outsiders to find your livelyhood.

    You should have thought twice before posting such an article here.

    ReplyDelete
  32. കൈപ്പള്ളിച്ചേട്ടാ, താങ്കള്‍ പറഞ്ഞതിനോടു ഞാന്‍ പലതിലും യോജിക്കുന്നു. ഒരു ചോദ്യം, താങ്കള്‍ക്കെന്താ ടെക്നോപാര്‍ക്കിലുള്ളവരോടു വല്ല വിരോധം വല്ലതും ഉണ്ടോ ? ചുമ്മ ചോദിച്ചതാണ്‍...
    പിന്നെ,കുട്ടന്‍സ് പറഞ്ഞ പോലെ, ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും ഇങ്കുബേറ്റര്‍ എന്ന ഒരു പരിപാടി ഉണ്ട്. പുതിയതായി കമ്പനികള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു എല്ലാ സഹായങ്ങളും ഇവിടെ ഉണ്ട്. ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ വലുതാവണം എന്നു മാത്രം. അതു തന്നെ, ഗവണ്മെന്റ് ചെയ്തു തരുന്ന ഒരു സഹായമല്ലേ ? പിന്നെ, സര്‍വ്വീസിങ്ങ് ചെയൂന്ന കമ്പനികള്‍ ഇവിടെ വളരേ അധികം ഉണ്ട്, പക്ഷെ Product Based ആയ കമ്പനികളും ഉണ്ട്. അവരാണ്‍ ഇവിടെ എറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്നതും. പലരും അവരുടെ Area ല്‍ Monopoly തന്നെ ആണ്‍. ഈ പറഞ്ഞ കമ്പനികള്‍ എല്ലാം തന്നെ ഇന്ത്യന്‍ കമ്പനികള്‍ തന്നെ ആണ്‍.
    പിന്നെ R & D, പല കമ്പനികളും ഇതിനു ഇറങ്ങാത്തത് അതിന്റെ സാമ്പത്തിക ഭാരം മൂലം തന്നെ ആണ്‍. എന്നാലും ഞങ്ങളുടെ കമ്പനി തന്നെ ഇതിനു വേണ്ടി സമയവും പൈസയും കളയുന്നുണ്ട്, മാത്രമല്ല അവരതിനു ഫലവും കാണുന്നുണ്ട്, ഈയുള്ളവരും കുറേ നാള്‍ ആ വിങ്ങിലായിരുന്നു.
    പിന്നെ Technical Education, ഇന്നു കൂണു പോലെ മുളച്ചു പൊന്തുന്ന സ്ഥാപനങ്ങളാണ്‍ ഒരു ദോഷം. പലരും യാതൊരു ഉപകാരമില്ലാത്ത കാര്യങ്ങളാണ്‍ പഠിപ്പിക്കുന്നത്, ബേസിക് ആയ കാര്യങ്ങല്‍ പോലും ശരിയ്ക്കു പഠിപ്പിക്കുന്നില്ല.
    എന്തായാലും, തീര്‍ച്ചയായും ഒരു ചര്‍ച്ച അര്‍ഹിക്കുന്ന ഒരു വിഷയം പോസ്റ്റ് ഇട്ടതിനു നന്ദി.

    ReplyDelete
  33. കുതിരവട്ടം:

    പലര്‍ക്കും എന്നോടു കടുത്ത വിരോദം ഉണ്ടാവും എന്നും അറിയാം.

    അതുകൊണ്ടാണല്ലോ താങ്കളുടെ ഈ വിഷയവുമായി യാതോരു ബന്ദവുമില്ലാത്ത മുകളിലത്തെ പോസ്റ്റ് ഇട്ടത്.

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

    നിങ്ങളെല്ലാവര്‍ക്കും എന്നോടു ചില കാര്യങ്ങളിലെങ്കിലും യോജിപ്പുണ്ടെന്നും അറിയാം.

    പക്ഷെ ഇതെല്ലാം ഇവിടെ ചര്‍ച്ചക്ക് കൊണ്ടുവന്നതാണു് വിരോദത്തിനു കാരണം, അല്ലെ?

    അല്പം കൂടി വളരാന്‍ ശ്രമിക്കു.


    Anony:
    Nice question. But you don't deserve a reply since you don't have the balls to write on your own identity. (Not that I can't find who the fuck you are) I am simply not bothered.

    O.T.
    Resumé ആണു ഉദ്ധേശിച്ചതെങ്കില്‍ അതു മലയാളത്തില്‍ ഇങ്ങനെയാണു transliterate ചെയ്യേണ്ടത്. "റെസ്യുമേ"

    ReplyDelete
  34. കൈപ്പള്ളിയുടെ കമന്‍റ് വായിച്ചു സന്തോഷം, താങ്ങിയത് മതിയെന്ന് , താങ്ങിയെന്നത് ശരിയാണ് അതിനതിന്‍റേതായ കാരണങ്ങള്‍ കാണും അതു വിശദമാക്കേണ്ടത് എന്‍റെ ബാധ്യതയാണല്ലോ ഇതില്‍ വ്യക്തിപരമായ ചില സം‌വാദവിഷയവും സ്വാഭാവികമായും വരും
    ആദ്യമാദ്യം കൈപ്പള്ളിയോടെനിക്ക് വലിയ ബഹുമാനമായിരുന്നു കാരണം കൈപ്പള്ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ തലയില്‍ കൈപ്പള്ളിയുടെ തലയില്‍ ആരെല്ലാമോ താമസിക്കുന്നുണ്ട് എന്നറിഞ്ഞതിനാല്‍ പയ്യെ പയ്യെ കൈപ്പള്ളി തന്‍പ്രമാണിത്വം കാണിക്കാന്‍ തുടങ്ങി അതിനെതിരെ ഞാന്‍ പ്രതികരിച്ചു അതുപിന്നെ വ്യക്തിഹത്യവരെ എത്തി ഇതെല്ലാം വായിക്കുന്ന ബൂലോകത്തെ നല്ല സുഹൃത്തുക്കള്‍ ചാറ്റ് വഴിയും നേരിട്ടും കൈപ്പള്ളി എന്ന വ്യക്തിയുടെ നല്ല മനസ്സ് എനിക്ക് കാണിച്ചു തന്നു .. മാത്രമല്ല കൈപ്പള്ളി തന്നെ എനിക്കയച്ച മെയിലില്‍ എന്‍റെ ധാരണകളെ തിരുത്തി ( ഞാന്‍ കരുതിയത് കൈപ്പള്ളി വലിയ പണക്കാരന്‍റെ പുത്രനായി ജനിച്ചതിനാലാണ് പാവപ്പെട്ടവന്‍റെ മനസ്സറിയാതെ സംസാരിക്കുന്നത് എന്ന് ഇങ്ങനെ തോന്നാന്‍ കാരണം മാഹരാഷ്ട്രയിലെ ദളിതനായ എഴുത്തുക്കാരന്‍റെ ഗെയ്ഗവാദിനെ കുറിച്ചുവന്നൊരു കൂടികാഴ്ച്ച ഞാനെന്‍റെ ബ്ലോഗില്‍ പോസ്റ്റാക്കിയത് കൈപ്പള്ളിക്ക് മെയില്‍ വഴി അയച്ചതിന് ദേഷ്യത്തോടെ സംസാരിച്ചു അതുവഴി ഞാന്‍ മനസ്സിലാക്കിയത് പാവപ്പെട്ടവനോട് പുച്ഛമാണന്നായിരുന്നു എന്നാല്‍ കൈപ്പള്ളി എനിക്കുവേണ്ടി നല്ലതാണ് പറയുന്നത് എന്ന് ശ്രിജിത്തിനുള്ള ഇംഗ്ലീഷിലുള്ള കൈപ്പള്ളിയുടെ കമന്‍റ് കണ്ടപ്പോഴാണ് ഞാന്‍ മന്‍സ്സിലാക്കിയത് .. പലര്‍ക്കും മെയില്‍ അയച്ചാല്‍ ലോനപ്പന് സംഭവിച്ചത് പോലെ എനിക്ക് സംഭവിക്കരുതന്ന് കൈപ്പള്ളി ആഗ്രഹിച്ചതില്‍ എനിക്ക് കുറ്റബോധം തോന്നി . പിന്നീട് ഞാന്‍ അയച്ച വ്യക്തിപരമായ മെയിലിന് കൈപ്പള്ളിയില്‍ നിന്ന് നല്ല മറുപടി കിട്ടി മാത്രമല്ല കുറച്ചു വര്‍ഷം മുന്‍പുവരെ കൈപ്പള്ളി ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ടുസഹനങ്ങള്‍ക്ക് ശേഷമാണ് സ്വന്തമായ കഠിന പ്രയത്നഫലമായി ഇന്നത്തെ നിലയില്‍ എത്തിയതെന്നും . അതില്‍ എനിക്ക് കൈപ്പള്ളിയോട് സഹാനുഭൂതി തോന്നി .. ഞാന്‍ അമിതബച്ചനെ വളരെയധികം ആദരവോടെ കാണുന്നവനാണ് കാരണം അദ്ദേഹത്തിനെ അഭിനയമല്ല മറിച്ച് അദ്ദേഹത്തിനെ ആത്മവിശ്വാസം .ഒത്തിരി ശാരീരിക മാനസ്സിക സമ്പത്തിക വിഷമ ഘട്ടങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് സമൂഹത്തിന്‍റെ അത്യുന്നതിയില്‍ എത്തിയ മഹാന്‍ എന്ന നിലയില്‍ ... ഇവരോടെല്ലാം കാണുന്ന ആരാധനാ മനോഭാവം പുലര്‍ത്താന്‍ കാരണം ഒന്നുമില്ലായ്മയില്‍ നിന്നാണ് ഞാനും വളരുന്നത് ഈ കാരണത്താലെല്ലാം തന്നെ കൈപ്പള്ളിയോടും എനിക്ക് ആരാധനാ മനോഭാവം ഉണ്ടായി ഇതേ മനോഭാവം തന്നെയാണ് എനിക്ക് സതീശ് മാക്കോത്തിനോടും ഉള്ളത്
    പിന്നെ താങ്ങിയ രാജ്യത്തിന്‍റെ വികസനോന്മുഖമായൊരു വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ തിര്‍ച്ചയായും ഞാന്‍ താങ്കളെ പിന്താങ്ങി ഈ വിഷയം മറ്റാര്‍ കൊണ്ടുവന്നാലും അവനെ പിന്താങ്ങി അവിടെ കൈപ്പള്ളിയാണ് എതിര്‍ക്കാന്‍ വന്നതെങ്കില്‍ മാന്യമായി എതിര്‍ക്കുകയും ചെയ്യും, കൈപ്പള്ളി ഐ.ടിക്കാരുടെ ഐ.ഡി പ്രശ്നം ചര്‍ച്ച ചെയ്ത പോസ്റ്റില്‍ എന്‍റെ കമന്‍റ് നോക്കൂ ... അതൊരിക്കലും കൈപ്പള്ളിക്ക് അനുകൂലമല്ല എല്ലാം കൂലിവേല തന്നെ അമേരിക്കന്‍ പ്രസിഡന്‍റ് പോലും കൂലി വേലചെയ്യുന്നു ... നല്ല വിഷയം ആരിട്ടാലും അതിനെ താങ്ങും ഇഷ്ടമല്ലാത്തതിനെ വായിച്ച് തള്ളും അത്രതന്നെ എന്‍റെ താങ്ങള്‍ കണ്ട് താങ്കളുടെ മൂട് താങ്ങിയാണ് എന്നര്‍ത്ഥമാക്കിയതെങ്കില്‍ താങ്കള്‍ക്ക് തെറ്റി , താങ്കളുടെ കേരള സന്ദര്‍ശനത്തില്‍ പറഞ്ഞ പലതും ഞാന്‍ പറയേണ്ടതായിരുന്നു 1995 ല്‍ ഞാനിങ്ങ് ഗള്‍ഫിലേക്ക് വരുന്നത് വരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു കാനഡൈറ്റ് മെംബറായിരുന്നു ഞാന്‍ ഒട്ടുമിക്ക സമര പരിപാടികള്‍ക്കും ഞാന്‍ സജീവായി പങ്കെടുത്തിട്ടുമുണ്ട് താങ്കളുടെ നാട്ടുക്കാരന്‍ കണിയാപുരം രാമചന്ദ്ര സഖാവുമായി വ്യക്തിപരമായി തന്നെ സം‌വദിച്ചിട്ടുമുണ്ട് ( അന്തരിച്ച സഖാവ് കൊളാടി ഗോവിന്ദന്‍റെ സാന്നിത്യത്തില്‍ ) പാര്‍ട്ടിക്ക് വെളിയില്‍ സാമൂഹികമായ ഒത്തിരി കര്‍മ്മപരിപാടികളില്‍ സജീവമായി പങ്കെടുത്തിട്ടുമുണ്ട് താങ്കള്‍ ഇപ്പോള്‍ എഴുതിയത് പണ്ട് ഞാനതിനെതിരെ പ്രവര്‍ത്തിച്ചതിന്‍റെ ഒരു ഭാഗം മാത്രം അതുകൊണ്ടാണ് താങ്കളുടെ കേരള സന്ദര്‍ശനത്തെ പ്രോത്സാഹിപ്പിച്ചത് , താങ്കളുടെ ചന്തം കണ്ടാണന്ന് കരുതിയോ ? ചെറുപ്പം തൊട്ടെ ഒരു കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനും സാമൂഹിക പ്രതിബദ്ധതാ താല്പര്യനുമായിരുന്നതിനാല്‍ ചീഞ്ഞുനാറുന്ന സാമൂഹിക ദുഷ്പ്രവണതക്കെതിരെ പ്രതികരിക്കുന്നവരുമായി എന്നും ഞാന്‍ സമയപ്പെട്ടു പോകും അതെന്‍റെ രക്തത്തിന്‍റെ രൂക്ഷതയായിരിക്കാം, തെറ്റെന്‍റെ പിതാവ് ചെയ്താലും ഞാന്‍ എതിര്‍ക്കും ശരിയെന്‍റെ ശത്രു ചെയ്താല്‍ അനുകൂലിക്കും ഇതാണെന്‍റെ മുദ്രാവാക്യം
    ശത്രുവിനെ സ്നേഹം കൊടുത്തു കീഴടക്കുക എന്നതാണ് എന്‍റെ ശൈലി കൈപ്പള്ളിയുടേത് നേരെ തിരിച്ചും സ്നേഹത്തെ വിദ്വേഷം കൊണ്ട് നശിപ്പിക്കുക എന്നതും .. ഇനി തെറ്റായി ധരിക്കേണ്ട ഇതെല്ലാം എഴുതിയ വിദ്വേഷത്തോടെയാണന്ന് .. നല്ലതെന്ന് തോന്നിയാല്‍ ഇനിയും താങ്ങും അതു സൌന്ദര്യം കൊണ്ടാണന്ന് തെറ്റായി ധരിക്കരുത് പ്ലീസ്......

    ReplyDelete
  35. കൈപ്പള്ളീ, എനിക്കു താങ്കളോടു വ്യക്തിപരമായോ ആശയപരമായോ ഒരു വിരോധവുമില്ല. കൈപ്പള്ളി പറഞ്ഞതാണൊ, എന്നാല്‍ ശരിയായിരിക്കും എന്ന മട്ടില്‍ സംസാരിക്കുന്ന ചിലരുടെ ഭാഷ എനിക്കിഷ്ടപ്പെട്ടിട്ടില്ലെന്നേയുള്ളു. കൈപ്പള്ളിക്ക്‌ അത്തരക്കാര്‍ പറയുന്നതു മാത്രം കേട്ടാല്‍ മതിയെങ്കില്‍ ഞാന്‍ ഇനി താങ്കളോട്‌ പ്രതികരിക്കുന്നില്ല.

    ReplyDelete
  36. വളരാന്‍ ശ്രമിക്കൂ എന്നു പറഞ്ഞതു കൊണ്ടു ചോദിക്കുന്നതാ, ഏത്‌ അര്‍ത്ഥത്തിലാ കൈപ്പള്ളി ഇതു പറഞ്ഞത്‌? എന്താ താങ്കളുടെ വളര്‍ച്ചയുടെ അളവുകോല്‍? Qualification? Knowledge? Experience or Money? വ്യക്തമായി പറഞ്ഞിരുന്നെങ്കില്‍ എനിക്കതുണ്ടൊ എന്നു നോക്കിയതിനു ശേഷം താങ്കളോട്‌ സംസാരിക്കാം.

    ReplyDelete
  37. വിചാരം ....!!!!!!!!!!!!!!!!!

    ഒരു കത്തി എടുത്തു എന്നെ അങ്ങു കുത്തിക്കൊല്ല്‌ !!!!!!!!!!

    ReplyDelete
  38. എന്തിനാണ് ഇങ്ങനെ രക്തം തിളപ്പിക്കുന്നത്...നല്ല രീതിയില്‍ ഈ ചര്‍ച്ച കൊണ്ടു പോയിക്കൂടെ...തികച്ചു വ്യത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കൂ...എല്ലാവരും ആവശ്യത്തിനു വളര്‍ന്നവരും കാര്യന്‍‌ങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവരുമാണ്...എല്ലാവരും ഒരുപോലെ ചിന്തിക്കണമെന്നു കരുതുന്നത് ബാലിശമാണ്...

    ReplyDelete
  39. ഉണ്ണികുട്ടാ കൈപ്പള്ളി പാവമാ നല്ല മനുഷ്യാ എന്നെഴുതിയാല്‍ എന്‍റെ അമ്മാവനെ പോലെയാവും .. എന്‍റെ അമ്മാവന്‍റെ സ്വഭാവമെന്തന്നറിയോ .. പുള്ളി 35 വര്‍ഷത്തോളമായി കുവൈറ്റില്‍ കക്ഷിയുടെ കൈയ്യില്‍ ആവശ്യത്തിനകധികം പണമുണ്ട് ഞങ്ങള്‍ മരുമക്കള്‍ ( നാലപതിലധികം മരുമക്കളുണ്ട്) അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നാല്‍ പുള്ളിയാകെ പരുങ്ങും അദ്ദേഹത്തിന്‍റെ ധാരണ കാശടിക്കാന്‍ വന്നതാണന്നാ.. പിന്നെ ഓരോ കുറ്റം ഉണ്ടാക്കി ഞങ്ങളെ അദ്ദേഹത്തില്‍ നിന്നും അകറ്റും ഒരുപക്ഷെ കൈപ്പള്ളി അങ്ങനെ തെറ്റായി ധരിച്ചു കാണും എന്നാ ചെയ്യാനാ നല്ലത് പറഞ്ഞാലും അമ്മേടെ നെഞ്ചത്താഞ്ഞ് കുത്ത് എന്നതുപോലെയാ .. എനിക്കിപ്പോഴും കൈപ്പളിയില്‍ വിശ്വാസമാ .. എന്‍റെ ബാപ്പ എന്‍റെ അമ്മാവനെ പറ്റി ഇങ്ങനെ പറയും കൈതമുള്ളിന്‍റെ സ്വഭാവമാ നിന്‍റെ അമ്മാവന്‍ മേലോട്ടും ഉഴിയാന്‍ പറ്റില്ല താഴോട്ടും ഉഴിയാന്‍ പറ്റില്ല
    കൈപ്പള്ളി ഇപ്പോഴാ കേരളത്തെ കാണാന്‍ തുടങ്ങിയത് .. ഒന്നു പ്രോത്സാഹിപ്പിച്ചു ദേ ഞാന്‍ ചാണക കുഴിയില്‍ മറിഞ്ഞൊരു വീഴ്ച അതുകണ്ട് ന്നിയും ദില്‍ബനും ചിരിയോട് ചിരി . എന്നാ ചെയ്യാനാ ഞാനും ചിരിക്കുന്നു :)

    ReplyDelete
  40. കലിപ്പുകള്‌ തീരാതെ രോക്ഷാകുലയുമായി കൈപ്പള്ളി തിരോന്തരം വിട്ട്‌ ദുഫായി വിമാനത്തില്‍ എത്തികൊണ്ടിരിക്കുന്നതായി ഇറാഖിറേഡിയോ റിപ്പോര്‍ട്ട്‌!

    ReplyDelete
  41. പ്രിയ കുതിരവട്ടന്‍, താങ്കളുടെ മാന്യതയും,മര്യാദയും,മാനദണ്ഡങ്ങളും, സംസ്കാരവും കൈപ്പള്ളിക്ക്‌ ഇപ്പോഴെങ്കിലും അജ്ഞാതമായ കാര്യങ്ങളാണ്‌. അതിനാല്‍ സംസ്കാര ശൂന്യതയും,പൊങ്ങച്ചങ്ങളും മുഖത്തടിച്ചതുപോലെ കൈപ്പള്ളിയില്‍ നിന്നും പ്രതീക്ഷിക്കാം. പക്ഷെ ഈ ഗുരുതരമായ ദോഷങ്ങള്‍ അവഗണിച്ചാല്‍ കഴിവുള്ള,നന്മയുള്ള,നല്ലൊരു മലയാളിയാണ്‌.
    ബൂലൊകമല്ലെ നമുക്കു ക്ഷമിക്കാം...!!!

    ReplyDelete
  42. മഹാവിഷ്ണു, ദാ ഇതു പോലെ ആരൊക്കെയോ കൈപ്പള്ളിയെ സപ്പോര്‍ട്ട്‌ ചെയ്തു സംസാരിച്ചത്‌ കൂടിപ്പോയതിനാ ഞാന്‍ കൈപ്പള്ളിയോടിടഞ്ഞത്‌.(കൈപ്പള്ളി എന്തെങ്കിലും പറഞ്ഞതിന്റെ പേരിലല്ല). ഇപ്പ്പ്പോള്‍ മഹാവിഷ്ണു പറഞ്ഞതും കൂടിപ്പോയി. എന്റെ മാന്യതയും മര്യാദയും മാനദണ്ഡങ്ങളും എന്റെ സ്വന്തമാണു. കൈപ്പള്ളിക്ക്‌ കൈപ്പള്ളിയുടേതായ രീതിയില്‍ ഇവ എല്ലാമുണ്ട്‌. ഒരു പക്ഷേ എന്നെക്കാള്‍ കൂടുതല്‍. അവയെ ക്രിട്ടിസൈസ്‌ ചെയ്യാന്‍ ഞാന്‍ ആളല്ല. എന്നെ വിട്ടേക്ക്‌, ഞാന്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മുഖത്തുനോക്കി നേരിട്ടു പറഞ്ഞേക്കാം. അതു പറഞ്ഞും കഴിഞ്ഞു.

    എനിക്കു താങ്കളുടെ എഴുതുന്ന രീതി ഇഷ്ടമാണു. പക്ഷെ എഴുതുന്ന കാര്യങ്ങളോട്‌ ഒരിക്കലും യോജിക്കാന്‍ കഴിയാറില്ല. ഇതും അതു പോലെ തന്നെ. താങ്കളോടും ഞാന്‍ പറയാനുള്ളത്‌ പറഞ്ഞു കഴിഞ്ഞു. ഈ മുകളില്‍ പറഞ്ഞതൊക്കെ താങ്കളുടെ മാത്രം അഭിപ്രായങ്ങള്‍...

    ReplyDelete
  43. I had made a post with similar content on
    http://bayareabloggers.blogspot.com/2007/03/blog-post_03.html

    Looks like many people think alike

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..