Friday, March 23, 2007

കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 1

റോടുകള്‍
വനത്തില്‍ ആനയെ കാണണം എന്നു മനസ്സില്‍ ഒരു ആഗ്രഹം ഉണ്ടായി. ഇത്തിരി ഭേദപ്പെട്ട ഒരു ആഗ്രഹം അയതുകൊണ്ടു് വെച്ച് വിട്ട്. കെട്ടി പറക്കി തേക്കടിക് പോയി. ഇരുകാലി വന്യമൃഗങ്ങള്‍
വസിക്കുന്ന തിരു"വന"ന്തപുരം districtല്‍ മാത്രമെ മോശം റോടുകള്‍ ഉള്ളു. ഇവിടം വിട്ടാല്‍ പിന്നെ തേക്കടി വരെ നല്ല റോഡുകളാണു. വിഷമമില്ലാതെ 80ലും 100ലും വണ്ടി ഓടികാം. നല്ല കാലാവസ്ഥയും. തിരുവനതപുരത്തുള്ളവമ്മാരു് റോട്ടില്‍ handicraft നടത്തി റോഡ് മൊത്തം patch work ആക്കി വെച്ചിട്ടുണ്ട്. ഒരു കിലോമീറ്റര്‍ കഷ്ടിച്ച് നല്ല റോട് ഇല്ല. റോടില്‍ നിന്നും ഉയര്‍ത്തിയ നടപ്പാത ഇല്ലാഞ്ഞ് ജനം റോടില്‍ നിന്നും ഇറങ്ങി നടക്കില്ല. വളവില്‍ റോടിനു് വീദി കുട്ടിയിരിക്കുന്നത് over takingന്റെ സൌകര്യത്തിനുള്ളതാണെന്നു ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ബസ്സ് കാരെ പേടിച്ചാണു വണ്ടി ഓടിക്കേണ്ടത്.

വണ്ടി മുട്ടിയാല്‍ കുറ്റം ആരുടേതാണെങ്കിലും ദുബൈയ്യിലാണെങ്കില്‍ പോലിസിനെ വിളിച്ചാല്‍ മതി. ഇനി കഷ്ടകാലത്തിനു് ഇവിടെങ്ങാനം വണ്ടി തട്ടിയാല്‍ ഒന്നികില്‍ അടി കൊള്ളണം അല്ലങ്കില്‍ ഓട്ടം അറിഞ്ഞിരിക്കണം. ഞ്യായം എപ്പോഴും നാട്ടുകരുടെ തീരുമാനത്തിനു വിട്ടുകൊടുക്കണം. അപ്പോള്‍ വളരെ കരുതലോടെ വണ്ടി ഓടിക്കണം. Welcome to kerala!


Packaging
നാട്ടുകാര്‍ കുടിക്കുന്ന വെള്ളം നമ്മള്‍ കിടിച്ചാല്‍ നാട്ടുകാര്‍ക്കുള്ള immunity നമുക്കുണ്ടാവണം എന്നില്ല. കുടിക്കാന്‍ bottled water മാത്രമെ വാങ്ങാവു. പക്ഷെ KTDCയുടെ packaging പോലെ തന്നെ കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉരുവിധം എല്ലാ packagingഉം മോശമാണു. "Green Valley" എന്ന bottled water ഞാന്‍ വാങ്ങി, രണ്ടു കൈയ്യും ഒരു കാലും ഉപയെഗിച്ചു വേണം കുപ്പി തുറക്കാന്‍. പരസ്യങ്ങളേല്ലാം നല്ല കിടിലിം തന്നെ പക്ഷെ നമ്മുടെ ഉല്പന്നങ്ങളുടെ packaging എന്തെ ഇങ്ങനെ? shampoo sachetയില്‍ വാങ്ങാന്‍ കിട്ടും. കുളിക്കുന്നതിന്നു മുമ്പെ കത്രിക ഉപയോഗിച്ച് cut ചെയ്തു വെക്കണം. കുളിയുടെ ഇടയില്‍ ഇതു ഒരു കാരണവശാലും തുറക്കാന്‍ പറ്റില്ല്. പല്ലും നഖവും ഉപയോഗിക്കേണ്ടി വരും.

കാലം കുറെ ആയില്ലെ തേങ്ങ ആട്ടി നമ്മള്‍ എണ്ണ വില്കുന്നു? വെളിച്ചെണ്ണ തണുത്താല്‍ കട്ടിയാകും എന്നും, ആ എണ്ണയുള്ള കൂര്‍ത്ത അറ്റമുള്ള കുപ്പി കമഴ്തുമ്പോള്‍ കട്ടിയായ എണ്ണ ഒരു valveന്റെ ഗുണം ചെയ്യുമെന്നും, അലിഞ്ഞ എണ്ണ പുറത്തേക്കിറങ്ങില്ല എന്നും ഈ എണ്ണ package ചെയ്യുന്ന കഴുതകള്‍ക്കറിയില്ലെ? കട്ടിയായ എണ്ണ കമഴ്തുമ്പെള്‍ എണ്ണയുടെ flow തടയാതിരിക്കാന്‍ ഇനി പോക്കത്തുല "പുത്തി" വല്ലതും വേണോ? യവമ്മാരു് നന്നാവുല്ലന്ന്. നന്നാവണമെങ്കി കൊള്ളാത്ത സാദനം കൊള്ളൂല്ല എന്ന പറയാന്‍ ബോധമുള്ള് നാട്ടുകാര്‍ വേണം.


കക്കൂസ്
"തൂ"റിസം "തൂ"റിസം എന്നു വിളിച്ച് കൂവുന്ന സര്‍ക്കാര്‍ സ്വദേശ സന്ദര്‍ശകര്‍ക്ക് നല്ല മൂത്രപ്പുര ഉണ്ടാക്കാന്‍ മറന്നുപോയി. കാശ് കൊടുത്താലും കിട്ടില്ല നല്ല toilet. പോയ ഇടത്തെല്ലാം ഇതു തന്നെ സ്ഥിധി. പോകുന്ന എല്ലാ ഇടത്തും ഹോട്ടലില്‍ മുറി എടുത്ത് വിസര്‍ജ്ജിക്കാന്‍ കഴിയില്ലല്ലോ. അതിനാല്‍ എല്ലാ കാര്യവും ഹോട്ടല്‍ മുറിയില്‍ തന്നെ സാദിച്ചിട്ട് പുറത്തിറങ്ങണം. പൊതു സ്ഥലത്ത് clean toilets കെരളത്തില്‍ ഞാന്‍ കണ്ടിട്ടില്ല.

വസ്ത്രം/രൂപം
എനിക്ക് നാട്ടില്‍ ധരിക്കാന്‍ ഏറ്റവും സൌകര്യം bermuda shorts ആണു്. ചുവന്ന ജട്ടി വെളിയില്‍ കാണിച്ച് മുണ്ട് മടക്കി കുത്തി നടക്കുന്നതിനെ കാള്‍ എനിക്കതാണു ഇഷ്ടം. നീട്ടിവളര്‍ത്തിയ തലമുടിയും, മീശയില്ലാത്ത മുഖത്ത് വള്ളം പോലത്തെ (© sandoz !) താടിയും ഫിറ്റ് ചെയ്ത് ഏതു കടയില്‍ ഞാന്‍ കയറി ചെന്നാലും മലയാളികളില്‍ വൈവിധ്യങ്ങള്‍ കണ്ടിട്ടില്ലാത്ത മലയാളി കടക്കാര്‍ ആദ്യം ഇം‌ഗ്ലീഷില്‍ അല്ലെങ്കില്‍ ഹിന്ദിയില്‍ മാത്രമെ സംസാരിക്കു. ചള ചളാന്നുള്ള എന്റെ "തിരോന്തരം" മലയാളം കേള്‍ക്കുമ്പോള്‍ യവമ്മാരു് കണ്ണു് തള്ളി ഞെട്ടി വിഴണത് കാണാന്‍ ഫയങ്കര രസമാണു് കെട്ട. അപ്പോള്‍ average മലയാളിയായാല്‍ full trouser ധരിക്കണം. മീശ mustആണു്. തല മുടി നീട്ടി വളര്‍ത്തരുത്. പിന്നെ ഭാര്യ/girl friend ചൂരിദാര്‍ മാത്രമെ ധരിക്കാവു !

വര്‍ക്കല.
ഷാര്‍ജ്ജയിലുള്ള എന്റെ വണ്ടിയില്‍ rearview mirrorഇല്‍ തൂക്കാന്‍ ചെറിയ ആന നെറ്റിപട്ടങ്ങള്‍ വേണം എന്ന കുറെ കാലമായുള്ള ആഗ്രം മൂത്ത് ഞാന്‍ അന്വേഷിച്ച് ഇറങ്ങി. Handicrafts വില്കുന്ന സ്ഥലങ്ങളെല്ലാം അന്വേഷിച്ച കൂട്ടത്തില്‍ വര്‍ക്കലയില്‍ cliff topല്‍ ഉള്ള കടകളില്‍ തിരക്കി. നമുക്ക് ഈ non-local appearance ഉള്ളതുകൊണ്ട് വര്‍ക്കല ബീച്ചില്‍ എത്തിയപ്പോള്‍ രണ്ടു ലോക്കല്‍സ് എന്നെ സമീപിച്ചു. എന്നിട്ട് ശബ്ദം താഴ്തി ചോദിച്ചു "സാര്‍ യൂ വണ്ട് ഷുഗര്‍, ബ്രൌണ്‍ ഷുഗര്‍, ഗഞ്ജ, ഗ്രാസ്സ്, റ്റാബ്ലറ്റ്സ് റ്റാബ്ലറ്റ്സ്, സാര്‍ ഗുഡ് പ്രൈസ്. സാര്‍ യൂ വാണ്ട് ലേടി മസാജ്, വെരി യങ്ങ്, വെരി നൈസ്സ്." ഞാന്‍ ചേട്ടനെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു. "ടെയ് ഞായിങ് ദോ, ലവിടെ ഉള്ളത് തന്ന കെട്ട. ചെല്ല പോ." അവന്‍ പാവം ഞെട്ടിപ്പോയി. തീരെ പ്രതീക്ഷിച്ചില്ല.

കടകളില്‍ നെറ്റിപ്പട്ടം പോയിട്ട് കേരളത്തിന്റെ കരകൌശല ഉല്പനങ്ങള്‍ ഒന്നും തന്നെ കണ്ടില്ല. മറിച്ച് നേപ്പാളിന്റേയും, ഭുട്ടാനിന്റേയും, ഗുജറാത്തിന്റേയും, രാജസ്ഥാനിന്റേയും മറ്റു അന്യ സംസ്ഥാനങ്ങളുടേയും ഉല്പനങ്ങള്‍ കണ്ടു. കടകള്‍ എല്ലാം നടത്തുന്നതും മറ്റു ദേശക്കാരാണു്. കേരളത്തിന്റെ ഉല്പനങ്ങള്‍ കേരളത്തിനേയും promote ചെയ്യുന്നവയാണു് എന്നു നാം ഓര്‍ക്കണം. കേരളം സന്ദര്‍ശ്ശിക്കുന്ന വിദേശികള്‍ ഇവിടുന്ന് വാങ്ങി കുണ്ടുപോകുന്നത് അന്യ സംസ്ഥാനകാരുടേയും, അന്യദേശക്കാരുടേയും കരകൌശല ഉല്പനങ്ങളാണു, കേരളത്തിന്റേതല്ല. ഇതു് ശരിയാണോ?
ക്ഷയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പികേണ്ട വ്യവസായ മന്ത്രാലയം എന്തെ ഈ കാര്യം ശ്രദ്ദിക്കാത്തത്? പിന്നെ, ഈ വരുത്തന്മാര്‍ക്ക് നിരങ്ങാന്‍ വര്‍ക്കലക്കാര്‍ എന്തിനു അനുവാദം കൊടുത്തു? സ്വന്തം നാട്ടില്‍ കട നടത്താന്‍ അവിടെ അണുങ്ങള്‍ ആരും ഇല്ലെ?

പിന്നെ വര്‍ക്കല ബീച്ചിനെ പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല. cliff topല്‍ നിന്നും ബീച്ചിലേക്ക് പടി കെട്ടന്‍ എത്ര രൂപ വേണം. വിദേശികള്‍ക്ക് ഹോട്ടലില്‍ നിന്ന് 30 മീറ്റര്‍ താഴെയുള്ള ബീച്ചില്‍ ഇറങ്ങി പോകാന്‍ ഒരു പോട്ടി പോളിഞ്ഞ ചെങ്കല്‍ പടിക്കെട്ട് ഉണ്ട്. 20 വര്‍ഷമായി ഈ പടികെട്ട് മണോലിച്ചും പെട്ടിയും കിടപ്പാണു. അതായത് ഒരിക്കല്‍ വരുന്നവന്‍ ഈ ജന്മം ഇങ്ങോട്ട് വരരുത്. എന്റെ പേരില്‍ വസ്തു എഴുതി തരാമെങ്കില്‍ ഞാന്‍ കെട്ടി തരാം, ഒരു ഒന്നൊന്നര പടിക്കെട്ട്. ഒരു airconditioned escalator! and elevator.

22 comments:

  1. കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 1

    ReplyDelete
  2. ആ കക്കൂസിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ്. :)
    qw_er_ty

    ReplyDelete
  3. ഇതു നന്നായി.
    അനുഭവിക്കുന്നതു പകര്‍ന്നു നല്‍കുന്നതൊരു നല്ല കാര്യം.

    ReplyDelete
  4. കൈപ്പള്ളിയേ,
    ഈ യാത്രയില്‍ കൊള്ളാവുന്ന ഒരു (ഒന്നുപോലും) കാര്യവും കണ്ടില്ലേ? അതുകൂടെ ഉള്‍പെടുത്തിയിരുന്നെങ്കില്‍ യാത്രാവിവരണം പൂര്‍ണമായേനേ. അടുത്ത വിവരണം 'കണ്ട നല്ല കാര്യങ്ങളെക്കുറിച്ച്‌' മാത്രമാകട്ടെയെന്നാശിക്കുന്നു.
    എന്ത്‌ ചെയ്യാം, നമ്മുടെ ഒരു നാടേയ്‌!!!!

    ReplyDelete
  5. അണ്ണന്‍ പറഞ്ഞ കാര്യങ്ങളെ എതിര്‍ക്കാനാവുന്നില്ല. അതുപോലെ തന്നെ ഈ നാട്ടില്‍ ജീവിക്കുന്നതുകൊണ്ട് ഈ വക കാര്യങ്ങളില്‍ അല്പം നാണക്കേടും തോന്നുന്നു. കേരളത്തിലെ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥവൃന്ദവും ഇന്നത്തെ രീതിയില്‍ നിന്ന് മാറി ചിന്തിക്കാത്തിടത്തോളം കാലം ഇതൊക്കെ ഇങ്ങനെ തന്നെ തുടരും. സാമാന്യ ജനമാകട്ടെ, അനുദിനം വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചിലവുകള്‍ക്കായും അതിനു മാര്‍ഗമുള്ളവര്‍ ആഡംബരങ്ങള്‍ക്കായും നെട്ടോട്ടമോടുന്നു. സ്വന്തം മുറ്റത്തിനപ്പുറത്തെ വൃത്തിയെക്കുറിച്ചും അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ചും ചിന്തിക്കാനുള്ള മാനസിക/സാമ്പത്തിക ഭദ്രത സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള മലയാളിക്കുണ്ടാവുന്ന കാലം വരാന്‍ കാത്തിരിക്കുക തന്നെ ചെയ്യേണ്ടിവരും. അവസാനം പറഞ്ഞ കാര്യം - സ്ഥലം പേരിലെഴുതിത്തന്നാല്‍ അവിടെ സൌകര്യങ്ങളൊരുക്കുമെന്ന് - സര്‍ക്കാര്‍ തലത്തിലവതരിപ്പിച്ചാല്‍ സ്വാഗതം ചെയ്യപ്പെട്ടേക്കാന്‍ സാദ്ധ്യത കാണുന്നുണ്ട്.

    ReplyDelete
  6. കൈപ്പള്ളിയുടെ നിരീക്ഷണങ്ങളോട് യോജിക്കാതെ വയ്യ. വിമര്‍ശനബുദ്ധിയോടെ കാര്യങ്ങള്‍ നിരീക്ഷിച്ചവതരിപ്പിക്കുന്നത് പലര്‍ക്കും ദഹിക്കില്ല തന്നെ. നല്ല്ല റോഡുകളും നടപ്പാതകളുമുള്ള കേരളത്തെ കുറിച്ച് സ്വപ്നം കാണാനെ നമുക്ക്കഴിയൂ..എത്രയോ മനോഹരമായ പ്രദേശമാണ് നമ്മുടെ കേരളം. പക്ഷേ കേരളത്തീന്‍റെ ടുറിസം വികസനം മലയിടിച്ചു നിരത്തി അവിടുത്തെ സര്‍വ്വചരാചര‍ങ്ങളേയും നശിപ്പിച്ച് , അല്ലെങ്കില്‍ കായലിന്‍റെ ഉള്ളിലേക്കിറക്കി അവിടുത്തെ ആവാസവ്യവസ്ഥിതി അപ്പാടെ തകര്‍ത്ത്, അല്ലെങ്കില്‍ ബീച്ചുകള്‍ സ്വകാര്യ വല്‍ക്കരണത്തിനായി കെട്ടിയടച്ച് , നിര്‍മ്മിക്കുന്ന ‘റിസോര്‍ട്ട്’ കെട്ടിടങ്ങളില്‍ ഒതുങ്ങുകയാണ്. അടിസ്ഥാന സൌകര്യങ്ങള്ളൊരുക്കാന്‍ സര്‍ക്കാരോ സ്വകാര്യ സം‍രംഭകരോ മുതിരാറില്ല്ല. ഏറെ കൊട്ടിഘോഷിക്കുന്ന കോവളത്ത് നടക്കണമെങ്കില്‍ മൂക്ക് പൊത്തണം, വര്‍ക്കല ക്ലിഫില്‍ പോകണമെങ്കില്‍ ആരോഗ്യം വേണം (ബീച്ചിലിറങ്ങാനല്ല, മയക്ക്മരുന്ന് -മസാജ് കച്ചവടക്കാരില്‍ നിന്നോടി രക്ഷപെടാന്‍)തേക്കടി, മൂന്നാര്‍..വാഗമണ്‍,നെല്ലിയാമ്പതി,..ഒന്നും ഇപ്പോള്‍ വ്യത്യസ്തമല്ല. പ്രകൃതിയെ നശിപ്പിക്കുന്ന കോണ്‍ക്രീറ്റ് കാടുകളിലാണ് ടൂറിസം ഇന്ന് വികസിക്കുന്നത്.എത്രയും പെട്ടന്ന് ടൂറിസവും ഒപ്പം സ്വന്തം കീശയും വികസിപ്പിക്കാന്‍ നെട്ടോട്ടമോടുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
    ഏറ്റവും അനിവാര്യമായ വൃത്തിയും വെടിപ്പുമുള്ള റോഡുകളൊരുക്കുന്നതിലെങ്കിലും അധികാരപെട്ടവര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍..

    പക്ഷേ എന്തൊക്കെ പറഞ്ഞാലും, എത്ര കുറവുകളുണ്ടെങ്കിലും എനിക്കേറ്റവുമിഷ്ടം എന്‍റെ നാട്ടില്‍ താമസിക്കാനാണ്..കേരളത്തില്‍.

    ഓടോ: ആ കുപ്പി വെള്ളത്തിന്‍റെ ഓപ്പണിംഗ് സെറിമണി അവതരണം കലക്കന്‍..

    ReplyDelete
  7. വൃത്തിയുടെ കാര്യത്തില്‍.. നേരാ തിരുമേനീ, ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല.

    മിനറല്‍ വാട്ടര്‍ ബിസ്ലേരിയും മറ്റും ഇറക്കുമ്പോള്‍ ബാക്കി നാടുകളിലെ ടെക്ക്നോളജി തന്നെ ആയിരുന്നു തുറക്കാന്‍. പക്ഷേ അതു പാരയായി. അണ്ണന്മാര്‍ അതു കുടിച്ചിട്ട്‌ റോഡിലും റെയില്‍ ര്‍റ്റാക്കിലും ഇടും. ആക്രി പ്രെറുക്കുന്ന പാണ്ടികള്‍ എടുത്തു കടയില്‍ കൊടുക്കും. അവര്‍ അതു വെള്ളം നിറച്ച്‌ സീല്‍ ക്വിക്ക്‌ ഫിക്സ്‌ കൊണ്ട്‌ ഒട്ടിക്കും. ഏതു വെള്ളം നിറച്ച്‌? ആ ടെക്നോളജി ആണു രസം.

    തോട്ടില്‍ നിന്നോ കുളത്തില്‍ നിന്നോ ഒരു ബക്കറ്റ്‌ വെള്ളം പിടിക്കുക, പച്ച നിറമായാലും ചോക്കലേറ്റ്‌ നിറമായാലും ഒരു കുഴപ്പവുമില്ല. ഒരു പിടി DDT അതില്‍ ഇട്ട്‌ ഒരു ദിവസം വയ്ക്കുക. വെള്ളം മീതിയില്‍ സ്പാര്‍ക്ലിംഗ്‌ തെളിച്ചത്തില്‍ പൊന്തും ഡി ഡി റ്റി അടിയില്‍ അടിയും.സ്പ്രിങ്ങ്‌ വാട്ടറിന്റെ അപ്പന്‍ പോലും ഇത്ര മിന്നിത്തിളങ്ങില്ല. പിന്നെ കുടിച്ചവന്റെ ലിവറും കിഡ്നീം സന്തതി പരമ്പരയും.. അതൊക്കെ സംരക്ഷിക്കേണ്ട ചുമതല ദൈവത്തിന്റെയല്ലേ, കടക്കാരന്റെ അല്ലല്ലോ.

    ഈ സംഭവം പോലീസ്‌ പിടിച്ചതോടെ ആണു ഗ്രീന്‍ വാലിയും മറ്റും ബോട്ട്ലിംഗ്‌ രീതി മാറ്റിയത്‌. ഇതും ഫലിച്ചില്ലെങ്കില്‍ ഇനി ഇഞ്ജക്ഷനുള്ള മരുന്നു വരുന്നതു പോലെ ഗ്ലാസ്സ്‌ വയലില്‍ ഇറക്കുകയേ നിവൃത്തിയുള്ളു. ഒണ്‍ വേ കോക്കും ഇരുമ്പു സീലിങ്ങും അതിന്റെ മേല്‍ സര്‍ക്കാരിന്റെ സ്റ്റിക്കറുമുള്ള വിസ്കിക്കുപ്പിയില്‍ വരെ മായം ചേര്‍ക്കുന്ന നാടാ എന്റെ
    ഭായി.

    ReplyDelete
  8. തമാശയില്‍ പൊതിഞ്ഞതാണെങ്കിലും
    നല്ല വിവരണമായിരുന്നു... നമ്മുടെ നാട്ടിലെ നല്ല ടൂറിസ്റ്റ് സ്പോട്ടുകളും താമസിക്കാന്‍ കൊള്ളവുന്ന
    നല്ല ഹോട്ടലുകളും
    ഒക്കെ
    ഒന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു...
    (ബുദ്ധിമുട്ടീല്ലെങ്കില്‍)

    ReplyDelete
  9. നാലു വരീം...എട്ടു വരീം.......അതിവേഗ പാതകളും എല്ലാം വേണം...പക്ഷേ.....ആദ്യം ഉള്ള വഴികള്‍ ഒന്നു മര്യാദക്ക്‌ സൂക്ഷിച്ചിരുന്നെങ്കില്‍.......ചില ഗട്ടറുകളില്‍ ടൂവീലര്‍ വീണാല്‍ പിന്നെ ഖലാസികള്‍ വേണ്ടി വരും അവിടുന്ന് പൊക്കിയെടുക്കാന്‍.........അത്രക്കു ആഴമാണു..... ആളെ മുങ്ങിയെടുക്കാന്‍ നേവിക്കാരു മസ്റ്റാണു.......ചില പൊതു മൂത്രപ്പുരകള്‍ എവിടെയാണെന്ന് അന്വേഷിച്ചു നടക്കണ്ട....ഒരു ബോര്‍ഡും വേണ്ട..അതു എവിടെയാണെന്നു കണ്ടുപിടിക്കാന്‍...അത്ര സുഗന്ധം ആയിരിക്കും ഒരു ഒന്നൊന്നര കിലോമീറ്റര്‍ ചുറ്റളവില്‍.........

    ReplyDelete
  10. വിഷമം തോന്നി
    പക്ഷേ ഈ പറഞ്ഞ സംഭവങ്ങളൊക്കെ കാണുമ്പോ നമ്മളെന്തെങ്കിലും ചെയ്യുന്നുണ്ടോ, കുറ്റം പറയുകയല്ലാതെ. അല്ലെങ്കില്‍ നമ്മളെ കൊണ്ടെന്തു ചെയ്യാന്‍ കഴിയും

    തേക്കടിയില്‍ പോയിട്ട് ആനയെ കണ്ടോ..

    ഓടോ: കൈപ്പള്ളി നാട്ടില്‍ വന്നിട്ട് മൊത്തം എത്ര തല്ലുണ്ടാക്കി :-)

    ReplyDelete
  11. കൈപ്പള്ളീ.. എഴുതിയതൊക്കെ ശരിയാണ്.. എന്തു ചെയ്യാം..ദൈവത്തിന്‍റെ സ്വന്തം നാടല്ലേ.. അപ്പോള്‍ പിന്നെ ദൈവം അതു ശരിയാക്കിക്കൊള്ളുമെന്ന് വേണ്ടപ്പെട്ടവര്‍ കരുതിക്കാണും.

    ReplyDelete
  12. കണക്കായി പോയി!

    കേരളത്തില്‍ വന്നാല്‍ ഇങ്ങനൊക്കെ തന്നെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു.

    ReplyDelete
  13. കൈപ്പള്ളി,

    മിക്കതിനോടും യോജിക്കുന്നു.

    പക്ഷേ 80 ലും, 100ലും പോകാം എന്നു പറഞ്ഞത്‌ ഇത്തിരി കട്ടീയായിപ്പോയി. സ്പീഡ്‌ ലിമിറ്റ്‌ 70 ആണേ .

    ഞാന്‍ ഈ പാടു പെട്ട്‌ എഴുതിയതിന്‌ ഒരു വിലയുമില്ലെന്നോ ? ;-)

    http://rajeshinteblog.blogspot.com/2007/01/blog-post_18.html

    ReplyDelete
  14. അങ്കിള്‍.
    ഇതാണു നമ്മളുടെ പ്രധാന പ്രശ്നം. പ്രശംസയില്‍ ലഹരി പിടിച്ച് പ്രശ്നങ്ങള്‍ മറക്കുക.
    മലയാളിക്ക് വായിക്കാന്‍ ഇതാണു് വേണ്ടത്. പ്രശംസയും പൊക്കി പറച്ചിലും എല്ലാം KTDC കാര്‍ Discovery Chanelലും National Geographic Tvയിലും കോടികള്‍ മുടക്കി ചെയുന്നുണ്ടല്ലോ.

    ഇനി ഞാനായിട്ട് എന്തിനു അത് ചെയ്യണം. ശെരി തന്നെ?

    ഇനി എനിക്കിഷ്ട പെട്ട സ്ഥലങ്ങള്‍. അതു മൂനാം ഭാഗത്തില്‍ വായിക്കാം.
    :)

    അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി.

    ReplyDelete
  15. കൈപ്പള്ളി അണ്ണാ,
    സത്യം.

    ആക്സിഡന്റുണ്ടായാല്‍ തല്ലുണ്ടാക്കാന്‍ പോകരുതേ നാട്ടില്‍. ഒക്കെ തിണ്ണമിടുക്കിന്റെ ആശാന്മാരാ. കൂട്ടമായിട്ട് തല്ലും. ഓടി രക്ഷപ്പെടുക അല്ലെങ്കില്‍ സൂക്ഷിച്ച് ഓടിക്കുക മാത്രമെ തരമുള്ളൂ.

    ReplyDelete
  16. അന്നാ ഞ്യായങ്ങു ചിരിച്ച് ചത്തു കെട്ട...

    പ്രത്യേകിച്ച് ആ വര്‍ക്കല മലയാളി “മാമ” നോടുള്ള മറുപടി വായിച്ചപ്പ ;)

    ReplyDelete
  17. കൈപ്പള്ളികണ്ട കേരളത്തേക്കാള്‍ കാണാത്ത കേരളമാണ് ഇതിനേക്കാള്‍ ലജ്ജാവഹവും ഭീകരവും , കേരളത്തിന്‍റെ ഭൌതീകമായ ചീഞ്ഞു നാറ്റമാണ് കൈപ്പള്ളിയുടെ ഇവിടത്തെ ദര്‍ശനങ്ങള്‍ എന്നാലെന്‍റെ കൈപ്പള്ളിയെ .. അതിനേക്കാള്‍ ഭീതീതമായി നമ്മുടെ സാംസ്ക്കാരിക മണ്ഡലവും നാറി കഴിഞ്ഞിരിക്കുന്നു ഇന്ന് വരുന്ന ടൂരിസ്റ്റുകള്‍ ഒരിപത്തഞ്ച് കൊല്ലം മുന്‍പ് വന്നിട്ടുണ്ടായിരുന്നെങ്കില്‍ അവര്‍ ഇന്നത്തെ കേരളത്തേക്കാള്‍ അത്ത്യുത്തമം അന്നത്തെ പ്രകൃതിസുന്ദരമായ കേരളമാണന്ന് തീര്‍ച്ചയായും പറയും, ടൂറിസത്തെ വ്യക്തിയിലധിഷ്ടിതമായ സമ്പാദ്യ മാര്‍ഗ്ഗമാക്കിയിരിക്കുന്നതിനാല്‍ സര്‍ക്കാറുകള്‍ വെറും നോക്കുകുത്തിയാകുന്നു, എനിക്കിന്ന് ടൂറിസത്തിന്‍റെ പേരിലൊരു റിസോര്‍ട്ട് തുടങ്ങാം എന്നാലവിടെ ഒരു മിനി വേശ്യാലയമാക്കിയാലും അത് ടൂറിസത്തിന്‍റെ മേലങ്കി ലഭിക്കും അതുവഴി മറ്റൊരു താഴ്ലന്‍റായി കേരളം മാറി വരുന്നു
    ബംഗാളികള്‍ (ദേശികള്‍) പറയുന്നത് പോലെ
    ദാദാ... ഗാഡി ലഗ്പേ .. ലൊട്ക്കി ലഗ്പേ എന്നായിരിക്കും അടുത്ത തലമുറ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുക

    ReplyDelete
  18. അണ്ണാ, പറഞ്ഞത്, സത്യമാണെങ്കിലും, വായിച്ചപ്പോള്‍ ചിരിപൊട്ടിപോയി. പൊട്ടീയ സാധനം ഇനി എങ്ങനെ കൂട്ടുമണ്ണാ. പ്രശ്നമില്ല, ഇനി രണ്ടാം, ഭാഗവും, മൂന്നാം ഭാഗവും (ദോണ്ടെ പിന്മൊഴിയില്‍ കണ്ടു മൂന്നിറങ്ങിയെന്ന്ന്‍) വായിക്കട്ടെ

    ReplyDelete
  19. കൈപ്പള്ളി :) കേരളയാത്ര ഒന്നാം ഭാഗം വായിച്ചു.
    തിരുവനന്തപുരം കാരോടുള്ള കലിപ്പ് വര്‍ക്കല എത്തിയിട്ടും മാറിയില്ലെ?. റോഡ് പൊളിച്ചിട്ടത് ഞങ്ങളല്ല. അതു പൊളിച്ചിട്ടയാള്‍ മലേഷ്യയില്‍ പോയി ആത്മഹത്യ ചെയ്തു, ഇവിടുത്തെ സര്‍ക്കാരുകളുടെ ഗുണം കൊണ്ട്!

    കുടിവെള്ളം - ബോട്ടില്‍ഡ് വാട്ടറിന്റെ കാര്യം കറക്റ്റ്. അതു കുടിച്ചു കഴിഞ്ഞാല്‍ വയറിന്റെ കാര്യം പോക്കാ. ഒരു സത്യമുണ്ട് കൈപ്പള്ളീ, ഗ്രീന്‍ വാലീ വാട്ടര് എന്ന് പറഞ്ഞു തന്നെയല്ലെ അവര്‍ വില്‍ക്കുന്നതു?. (വാലീയിലെ തോട്ടില്‍ നിന്നും നേരിട്ട് കുപ്പിയിലാക്കി തരുന്നില്ലേ ഇത്രേം സത്യ സന്ധമായി ചെയ്യുന്നത് പോരെ?

    വെളിച്ചെണ്ണ - പാരച്യൂട്ട്കാര്‍ വീതിയുള്ള് വായോട്കൂടിയ കുപ്പിയിലാണല്ലോ തരുന്നതു. തണുപ്പ് കാലത്ത് വിശാലമായി എണ്ണ എടുക്കാന്‍ ?.

    മൂത്രപ്പുര നല്ലതുണ്ടാക്കിയിട്ടും കാര്യമില്ല സംരക്ഷിക്കാന്‍ നമ്മള്‍ “മലയാലീസ് “ മിനക്കെടാറുമില്ല എന്നതല്ലെ സത്യം?

    വര്‍ക്കലത്തെ ഭൂരിഭാഗം ചേട്ടന്മാരൊക്കെ ഗള്‍ഫിലാ കൈപ്പള്ളീ.

    -----------
    ഈ ഭാഗത്തിലെ തെറ്റുകള്‍ (ഒറ്റ നോട്ടത്തില്‍ കണ്ടവ:-
    തെറ്റ് - ശരി
    റോട് - റോഡ്
    വീദി - വീതി
    ഞ്യായം - ന്യായം
    ഉരുവിധം - ഒരു വിധം
    സാദിച്ചിട്ട് - സാധിച്ചിട്ട്
    ഫയങ്കരം - ഭയങ്കരം
    ലേടി - ലേഡി
    ഉല്‍പ്പനങ്ങള്‍ - ഉല്‍പ്പന്നങ്ങള്‍
    ശ്രദ്ദ - ശ്രദ്ധ
    മണോലിയും പെട്ടിയും - മണ്ണോലിച്ചും പൊട്ടിയും.
    ---------------------------

    ReplyDelete
  20. Kaippalli, your observations and comments are very true. But I have very little hope only that it will improve from the present conditions.

    ReplyDelete
  21. പ്രീയ കൈപ്പള്ളീ,
    അപ്പോള്‍ അതാണ്‌ കാര്യം. കോടിക്കണക്കിന്‌ പണം മുടക്കിയ ടി.വി. പ്രോഗ്രാം കണ്ട്‌ ഇവിടെയെത്തുന്ന വിദേശിയര്‍ക്ക്‌വേണ്ടിയാണീ സംരംഭം. അതും മലയാളികള്‍ മാത്രമെത്തുന്ന ബൂലോഗത്തില്‍ക്കൂടി. അണ്ണാന്‍ കുഞ്ഞും തന്നാലായത്‌, അല്ലേ?. പ്രവാസ്സി ബൂലോഗര്‍ അവര്‍ക്കറിയുന്ന വിദേശി ടൂറിസ്റ്റ്‌കളോട്‌ ഇക്കാര്യം പറഞ്ഞ്‌കൊടുത്തോളുമായിരിക്കും.

    പിന്നെ കൈപ്പള്ളീ, താങ്കള്‍ കണ്ട നല്ല കാര്യങ്ങളില്‍ ഒന്ന്‌ രണ്ടെണ്ണം കൂടി ഉള്‍പെടുത്തിയാല്‍ നന്നായേനേ എന്നേ ഞാന്‍ പറഞ്ഞുള്ളൂ. അതില്‍ പറഞ്ഞ ഒരുകാര്യത്തിലും എതിര്‍പ്പുണ്ടെന്ന്‌ പറഞ്ഞില്ല. ഇതില്‍ കമന്റിയ എല്ലാപേരും, ഞാനൊഴിച്ച്‌, കലവറകൂടാതെ യോജിച്ച്‌ കാണുന്നതില്‍ സന്തോഷം.
    ഞാന്‍ നിര്‍ത്തുന്നു. ഒരു വാഗ്വാദത്തിനില്ല. ഇല്ലേയില്ല. എന്നെ പലപ്പോഴും സന്ദര്‍ശിച്ചിട്ടുള്ളയാളാണ്‌ കൈപ്പള്ളി. ആ സ്വാതന്ത്ര്യമെടുത്താണിതെഴുന്നത്‌. മുഷിയല്ലേ.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..