Thursday, March 15, 2007

The Damn നെയ്യാര്‍ഡാം



പതിനേഴ് വര്‍ഷം മുമ്പ് ഒരിക്കല്‍ നെയ്യാര്‍ dam Tiger reserveല്‍ പോയ ഓര്‍മ്മ വെച്ച് വിലപിടച്ച പെട്രോളും (49 Rs/Litre !!) അടിച്ച് രാവിലെ ചെന്നകൊട്-ത്ത്.

കേരളത്തിലെ റോടില്‍ വണ്ടി ഓടിക്കുന്നത് ഒരു അനുഭവം തന്നെയാണു്. പോട്ടിപോളിഞ്ഞ റോടിലൂടെ ബാലരാമപുരം വഴി വണ്ടി ഓടിച്ചു. വഴിവക്കില്‍ മനുഷ്യരാരും ഇടുങ്ങിയ റോഡില്‍ നിന്നും ഇറങ്ങി നടക്കില്ല. ചന്തി റോടിലും ബാക്കി അല്പം മാറ്റി തരും. റോടില്‍ നിന്നും ഇറങ്ങുന്നതു് വലിയ ക്ഷീണമാണു്. പിന്നെ ആരെയും കണ്ടു smile ചെയ്യാന്‍ പാടില്ല. തിരിച്ച് smile ചെയില്ല. കാശു കൊടുത്തല്‍ ചിലപ്പോള്‍ smileഉം. എതിരെ Transport Bus ഓട്ടിച്ചു വരുന്ന ഭ്രാന്തനേയും, ഇടതു വശത്തു് തിരിക്കി കയറ്റി വായു ഗുളിക വാങ്ങാന്‍ ഓടുന്ന ഓട്ടോറിക്ഷക്കാരനേയും ഭയന്നാണു പോക്ക്.

വഴിവക്കില്‍ plastic bagഉം paper plateന്റെ കൂമ്പാരങ്ങള്‍ കണ്ടപ്പോള്മനസിലായി ഞങ്ങള്‍ നെയ്യാര്‍ഡാമില്‍ എത്തി എന്ന്.
ഞങ്ങള്‍ 15 രൂപ gateല്‍ കൊടുത്ത് വണ്ടി damന്റെ അകത്തു കയറ്റി. Tourist Information boothല്‍ ആരും ഇല്ല. പിന്നെ അവിടെയെല്ലാം ഒന്നു് വെറുതെ ചുറ്റി കറങ്ങി. അത്ഭുതം എന്നു തന്നെ പറയട്ടെ...ഉണങ്ങാന്‍ തൂക്കിയിട്ടിരിക്കുന്ന കുറേ അടിപ്പാവാടകളും കോണാനും ഒഴികെ അവിടെ കാണാന്‍ ഒന്നുമില്ലായിരുന്നു. അതിമനോഹരമായ കുറ പോട്ടിയ പ്രതിമകളും വെളം കിട്ടാതെ ഒണങ്ങിയ ചെടികളും ഉണ്ടായിരുന്നു. പിന്നെ ഇവിടെ മുതലകളെ സംരക്ഷിക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ചെന്നു കണ്ടപ്പോള്‍ മനസിലായി അതു് മുതലകളെ സംരക്ഷിക്കല്‍ അല്ല മറിച്ച് ദ്രോഹിക്കുകയാണു് എന്ന്. വളരെ പ്രാകൃതവും ശോചനീയമായ നിലയിലാണു് മൃഗങ്ങളെ സൂക്ഷിച്ചിരിക്കുന്നതു്.

Tiger reserve ഇപ്പോള്‍ അവിടെ ഇല്ല. അതിന് പകരം Lion Safari എന്ന് വെളുത്ത ഭീമന്‍ അക്ഷരങ്ങള്‍ അങ്ങ് ദൂരെ ഒരു കുന്നിന്മേല്‍ കണ്ടു. ഞങ്ങള്‍ പ്രതീക്ഷയോടെ അവിടേക്ക് വണ്ടി വിട്ടു. 60 കിലോമിറ്റര്‍ വണ്ടിയോടിച്ച് വന്നതു് വെറുതേയാവില്ല. അവിടെ ചെന്നപ്പോള്‍ ചുണ്ടിന്റെ അറ്റത്ത് ഒരു തുണ്ട് ബീഡി തൂക്കിയിട്ട് ഒരു യൂണിഫോം ഇട്ട തൊഴിലാളി ഞങ്ങളെ സമീപിച്ചു. "ങ് ?.... യെന്തര്? "
ഞാന്‍: "അണ്ണ ഈ lion safari.. "
അദ്ദേഹം: "വ അത് ഇന്നില്ല സാറെ. അങ്ങാട്ട് പ്വാവാനൊള്ള ബസ്സില്‍ ഇവടത്ത് സാറമ്മാരു് എല്ലാരും എങ്ങാട്ട പോയിരിക്കേണു്. പോയിറ്റ് നാള വ"

ഓരോ തവണ ഞാന്‍ അവധിക്ക് വരുബോഴും ഞാന്‍ ഇവിടെ പോകാന്‍ ശ്രമിച്ചിറ്റുണ്ട്. ഒരിക്കല്‍ പോലും സാധിച്ചിട്ടില്ല. ഇനി സിംഹമല്ല, dinasour ഉണ്ടെന്നു പറഞ്ഞാലും ഈ ജന്മം ഇവിടേക്ക് ഞാനില്ല. 15 രൂപ gateല്‍ കൊടുത്തത് മിച്ചം. നന്നായി വരട്ടെ.

22 comments:

  1. "The Damn നെയ്യാര്‍ഡാം"

    ReplyDelete
  2. അണ്ണാ....

    ഞാന്‍ ചിരിച്ച് ഉരുണ്ട് പെരണ്ട് ചത്ത് മലന്നിരിക്കുന്നു.:-))

    എനിക്ക് വയ്യാ...

    ഓടോ: ഇമ്മാതിരി സ്ഥലങ്ങളിലൊക്കെ മലയാളികളാരെങ്കിലും പോകുമോ എന്റെ അണ്ണാ? അതൊക്കെ വല്ല സായിപ്പന്മാരും കാണും.

    ReplyDelete
  3. ''അത്ഭുതം എന്നു തന്നെ പറയട്ടെ...ഉണങ്ങാന്‍ തൂക്കിയിട്ടിരിക്കുന്ന കുറേ അടിപ്പാവാടകളും കോണാനും ഒഴികെ അവിടെ കാണാന്‍ ഒന്നുമില്ലായിരുന്നു''

    ഹ..ഹ.ഹ...കിണ്ണന്‍...കിണ്ണന്‍ എന്നല്ലാ...കിണ്ണത്തില്‍ കൈയിട്ട്‌ വാരി.....

    THE DAMN PERFECT

    ReplyDelete
  4. അണ്ണോ, ആ ഒണങ്ങാനിട്ടിരുന്ന ഐറ്റംസ് ഏതു സിംഹത്തിന്‍റെ ആയിരുന്നു? ഒരു പോട്ടം പിടിക്കാന്‍ മേലായിരുന്നോ?
    ലോകത്തിലെ ആദ്യത്തെ ഒണക്കാനിട്ടേക്കുന്ന സിംഹ ജട്ടി! അങ്ങിനേങ്കിലും ഒന്ന് കാണാരുന്നു

    ReplyDelete
  5. നെയ്യാര്‍ഡാം സൈറ്റിനോട് ചേര്‍ന്നുള്ള സ്കൂളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് (പ്രിസൈഡിംഗ് ആപ്പീസര്‍ -ആദ്യ ഡ്യൂട്ടി) പോയപ്പോളാണീ ഡാമനെ ഒന്ന് കണ്ടത്..കിടിലം അണ്ണാ..കിടിലം ഇത്ര മനോഹരമായി പരിപാലിച്ചിരിക്കുന്ന ഒരു ‘തൂറിസ്റ്റ് സങ്കേതം ‘ ലോകത്ത് വേറൊരിടത്തും കാണില്ല..ജട്ടിയും കോണാനുമൊക്കെ തന്നെ.
    നല്ല അനുഭവ സാക്ഷ്യം കൈപ്പള്ളീ..

    ReplyDelete
  6. എനിക്കത്‌ ഇഷ്ടപ്പെട്ട്‌! ഇതാ മൂത്തവരു പറഞ്ഞാല്‍ കേള്‍ക്കാത്തതിനു കിട്ടുന്നത്‌. പോകാന്‍ കൊള്ളാവുന്ന ഇടങ്ങള്‍ ഞാന്‍ പറഞ്ഞതല്ലിയോ പിന്നെ എന്തരിനു കുല്‍ദീപ്‌ നെയ്യാര്‍ ഡാമിലോട്ട്‌ പെയ്യത്‌?

    മൊതലകളെ കാണാനാണെങ്കില്‍ നമ്മടെ ചിന്നാര്‍ വൈല്‍ഡ്‌ ലൈഫ്‌ സാഞ്ച്വറിയേടെ തമിഴ്നാട്‌ ഏരിയാ കേറി ആളിയാര്‍ ചുരം (പപ്പുവിന്റെ താമരശ്ശ്ശ്ശേരി ചുരത്തെക്കാള്‍ ഗംഭീരമാണു കേട്ട) ഇറങ്ങി ഇറങ്ങി ആളിയാര്‍ ഡാമില്‍ പോകണം. നല്ല മൊതലാളി മൊതലകള്‍ ഹാപ്പിയായിട്ട്‌ നടക്കണത്‌ കാണാം. ഉച്ച ചൂടു സമയത്തല്ലാതെ രാവിലേ പെയ്യാല്‍ വഴീല്‍ തോനെ പോത്തുകള്‌ മാന്‌ മയില്‌ കാട്ടുപന്നി ഭാഗ്യമൊണ്ടേല്‍ ആനക്കൂട്ടം കടുവ ഒക്കെ കാണുകയും ചെയ്യാം (കണ്ടീഷനില്‍ കണ്ടീഷന്‍ വണ്ടിയും മലമ്പാതയില്‍ വണ്ടിയോടിച്ചു ശീലമുള്ള ഡ്രൈവറും വേണം എന്നു മാത്രം. മറയൂരിനും ആളിയാറിനും ഇടയ്ക്ക്‌ രാത്രി വണ്ടിയോടിക്കരുത്‌- ആനകള്‍ക്ക്‌ ലൈറ്റ്‌ ഭയങ്കര ചെറച്ചിലാ. )

    ReplyDelete
  7. അണ്ണാ, ഞാന്‍ നെയ്യാറും, വെണ്ണയാറും, കന്യാകുമാരിയും, മലമ്പുഴയും, കണ്ടിട്ടില്ല. കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അണ്ണന്റെ അനുഭവം വായിച്ചപ്പോള്‍ വേണ്ടാ എന്നു വോട്ടില്ലാതെ തന്നെ തീരുമാനിച്ചു.

    ദേവേട്ടാ, അതിരപ്പിള്ളി, വാഴച്ചാല്‍, പെരിങ്ങല്‍കൂത്ത്, ചിന്നാര്‍, മറയൂര്‍ വഴി, മൂന്നാര്‍, 9 സായിപ്പിനേം, 6 മദാമ്മേം, ഡൊമിനിയേം,കൊണ്ട്, ആദിയും,മധ്യനും, ഈയുള്ളവനു വണ്ടി ഓടിച്ച് പോകാന്‍ ഒരവസരം ഉണ്ടായി 2002 ഇല്‍. അതിന്റെ പോട്ടത്തിന്റെ സി ഡി കയ്യില്‍ ഇരിക്കുന്നു. കാട്ടാനകൂട്ടം വണ്ടി കുത്തി മറിച്ചില്ല എന്നു മാത്രം. സി ഡി വര്‍ക്ക് ചെയ്യ്യുന്നില്ല. കൈപ്പള്ളി കാപ്പാത്തിടുങ്കോ, നല്ല ഒരു കാഴ്ചയാ. അതു ഒരു പോസ്റ്റാക്കാം. ഡാങ്ക്യൂ

    ReplyDelete
  8. കുറുമാനേ,
    2001 ല്‍ ഞാനും ചിന്നാര്‍ ഒരു രണ്ടാഴ്ച്ച താമസിച്ചു. വീഡിയോ ഉണ്ട് [അന്ന് ബൂലോഗമില്ലാത്തതിനാല്‍ സ്റ്റില്ലിന്റെ അസുഖം ഇല്ലായിരുന്നു] പക്ഷേ അത് ഞമ്മന്റെ ഒരു സ്വകാര്യ ഇവന്റ് ആയതിനാല്‍ ആരേം കാണിക്കാന്‍ വയ്യ. അതു ആതിരമ്പള്ളിയില്‍ നിന്നും ഷോളയാര്‍ വഴി വാള്‍പ്പാറക്ക് പോയിട്ടുണ്ടോ? അസ്സല്‍ മഴക്കാട് ആണ് എന്നാ സീന്‍, എന്നാ ഡ്രൈവ്. പോയിട്ടില്ലെങ്കില്‍ പോകണം.
    [ടൂറിസ്റ്റ് കേന്ദ്രങളില്‍ കുറച്ച് നല്ല സ്ഥലം പറമ്പിക്കുളം ആണു കൈപ്പള്ളീ, അങ്ങോട്ട് ഒരു ട്രിപ് മൊതലാവും]

    ReplyDelete
  9. ദേവേട്ടാ, താങ്ക്യൂ, ആ പണ്ടാര സ്ഥലത്തിന്റെ ഓര്‍മ്മയില്ലാത്തകാരണം എഴുതാതിരുന്നതാണ്. മുന്‍ പറഞ്ഞ ട്രിപ്പില്‍ പെരിങ്ങലില്‍ നിന്നും ഷോളയാര്‍ പോകാതെ തിരിച്ചു വന്ന്, വാല്പാറ വഴി തന്നെയായിരുന്നു ഞങ്ങളുടെ യാത്ര.

    ബാക്കി ഫോട്ടോകളിലൂടേയും, ഫോണിലൂടേയും പിന്നീട്. അത് ഒരു പോസ്റ്റാക്കും. ഒപ്പമുണ്ടായിരുന്നതില്‍ ഏറ്റവും ചെറൂപ്പക്കാരിയായ മദാമ്മ ചാലക്കുടിയില്‍ പബ്ലിക്കായി സൂ സു ഒഴിച്ചതു വരെ:)

    ReplyDelete
  10. പ്രിയ കൈപ്പള്ളീ,

    ഞാന്‍ ഒരു കാര്യം പറയാന്‍ പോണേണ് കെട്ടാ.
    കോപം തോന്നരുതും.
    മൂത്താളന്‍ ദേവരാഗയ്യന്‍ പറാഞ്ഞത് കേളാതെ അവിടെ എന്തിനാണു പോയി? കോണാനും G-strings ഉം കാണാനോ?

    ReplyDelete
  11. ദേവന്‍ പറഞ്ഞ സലത്ത് ഞാന്‍ പോയിറ്റ് ബാക്കി കരിയ. കാത്തിരിക്കു.

    കാത്ത് കാത്ത് ഉറങ്ങരുത്.

    ReplyDelete
  12. കൊട്ടിഘോഷിക്കുന്ന കേരളത്തിലെ പല ടൂറിസ്റ്റ്‌ സ്പോട്ടുകളുടെയും സ്ഥിതി ഇതു തന്നെ.

    പൂക്കോടും പെരുവണ്ണാമൂഴിയുമൊക്കെ പ്രകൃതി രമണീയമാണ്‌. പക്ഷേ Maintenance അപാരം. (ചെന്ന വഴിയേ തിരിച്ചോടും!)

    ReplyDelete
  13. കൈപള്ളി യുടെ കൈരളീയം - ഒന്ന്‌

    ReplyDelete
  14. :-)
    കൊള്ളാം കൈപ്പള്ളീ...

    സസ്നേഹം
    ദൃശ്യന്‍

    ReplyDelete
  15. ദേവ-കുറുമ-കൈപ്പള്ളി അണ്ണന്സ്....
    നിങ്ങളിങ്ങനെ യാത്രാവിവരണങ്ങള്‍ കമന്റിലിട്ടു കളിക്കാതെ / കളയാതെ ഒരു കോമണ്‍ ബ്ലോഗു തുടങ്ങിക്കൂടെ... ട്രാവെലിങ്ങ്@ബ്ലോഗ്സ്പോട്ട്.കോം
    ഇനിയിപ്പോള്‍ അതൊന്നും തുടങ്ങിയില്ലെങ്കിലും ഈയുള്ളവനു നോ പ്രോബ്ലെം ...050 -xxx xx xx കൈയിലുള്ളടിത്തോളം കാലം :D

    ReplyDelete
  16. ഡാം ഫുള്‍ ആയിരിക്കുമ്പം (നമ്മളും) ഒരു ബോട്ട് യാത്ര നടത്തി നോക്ക്. അഭിപ്രായം മാറിയേക്കും.

    ReplyDelete
  17. പ്രിയപ്പെട്ടവരെ,
    17 വര്‍ഷം മുന്‍പ് കൈപ്പള്ളി കണ്ട നെയ്യാര്‍ഡാമല്ല ഇന്ന്. അദ്ദേഹം പറഞ്ഞതു മാത്രം കണക്കിലെടുത്തു കേരളത്തിലെ ഒരു നല്ല ടൂറിസ്റ്റ് കേന്ദ്രത്തെ മോശമായി കാണരുത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറഞ്ഞ മാതിരി നമുക്കു മാത്രമെ ഇത്രയും പ്രകൃതി രമണീയമായ സ്ഥലത്തെക്കുറിച്ച് അധിക്ഷേപിക്കാന്‍ കഴിയൂ. നെയ്യാറ് ഡാമിന്റെ നല്ല കുറെ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാട്ടിത്തരണമെന്നുണ്ടായിരുന്നു. നിര്‍ഭാഗ്യവശാ‍ല്‍ അവയൊക്കെ നാട്ടിലായിപ്പോയി. എന്നിരുന്നാലും വെബ് ഷോട്ടില്‍ നിന്നു കിട്ടിയ കുറച്ച് ചിത്രങ്ങള്‍ ഇവിടെ കാണാം.
    http://www.webshots.com/search?query=Neyyar+Dam

    അടിവസ്ത്രങ്ങള്‍ കാണാനായി മാത്രം തീനേജില്‍ നെയ്യാറ് ഡാമില്‍ പോയ ശ്രീ കൈപ്പള്ളിയെ കാത്തിരുന്നത് അവ ആയതിനു ഞാന്‍ കുറ്റം പറയുന്നില്ല. പിന്നെ സര്‍ക്കാരിന്റെ കീഴിലുള്ള സ്വത്താകുമ്പോള്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പോലെ അതിനെയും കുറെ നൂലാമാലകള്‍ പിടിച്ചിരിക്കാം. പക്ഷെ ശ്രീ കൈപ്പള്ളി ഒരു ദിവസം പോയി കണ്ടതു വച്ച് ഇങ്ങനെ വിലയിരുത്തിയതു വളരെ മോശമായിപ്പോയി.

    ചീ‍ങ്കണ്ണികളെ സംരക്ഷിക്കുന്ന സ്ഥലം ശ്രീ കൈപ്പള്ളി നേരെ കണ്ടുകാണാന്‍ വഴിയില്ല. അവിടെ ചീങ്കണ്ണികളെ പല(പ്രായവും മറ്റു പല കാര്യങ്ങളും കണക്കിലെടുത്ത്)തട്ടുകളിലായിട്ടാണ് സൂക്ഷിച്ചിരിക്കുന്നതു. ചെറിയ (ഓന്തിന്റെ വലിപ്പമുള്ളവ മുതല്‍)ചീങ്കണ്ണി മുതല്‍ ആറും ഏഴും അടി നീളം ഉള്ളവ വരെ അവിടെയുണ്ട്. അവയെ സൂക്ഷിക്കാനും, ടൂറിസ്റ്റുകള്‍ക്ക് വിവരങ്ങള്‍ നല്‍കാനുമായി ജോലിക്കാരുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ അതിനുളളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ട്. നെയ്യാറ് ഡാമില്‍ നിന്നും കഷ്ടിച്ച് ഒരു അര കിലോമീറ്റര്‍ പോകണം. ഇവിടെയെത്താന്‍.
    നെയ്യാറ്ഡാമിനു മുകളിലൂടെ നടന്നു ഡാമും പരിസരവും കാണാനുള്ള സൌകര്യവും ഇവിടെയുണ്ട്. ഡാമിന്റെ ഒരു വശത്തായി വാച്ച് ടൌവര്‍ ഉണ്ട് ഇതിനു മുകളില്‍ കയറിയാല്‍ ഡാമും അതിനു ചുറ്റുമുള്ള മനോഹരമായ പ്രദേശങ്ങളും കാണാം. ഡാമിന്റെ കാച്ച്മെന്റ് ഏരിയയില്‍ ബോട്ടിലൂടെ സഞ്ചരിക്കാന്‍ ബോട്ട് സര്‍വ്വീസ് ഉണ്ട്. (15 പേര്‍ക്ക് കയറാവുന്ന ബോട്ടും, 4 പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടും ഉണ്ട്). സഫാരി പാര്‍ക്കിലേയ്ക്ക് ബോട്ട് സര്‍വ്വീസുണ്ട്. അവിടെയെത്തിയാല്‍ നമുക്കു ചുറ്റി സഞ്ചരിക്കാവുന്ന അടച്ച വാഹനം ഉണ്ടാ‍വും അതില്‍ കയറി പാര്‍ക്കിലെ മൃഗങ്ങളെ കാണാം. ബോട്ടിലൂടെയുള്ള യാത്രയില്‍ ഡാ‍മിന്റെ തീരങ്ങളില്‍ വെള്ളം കുടിക്കാന്‍ വരുന്ന കാട്ടു മൃഗങ്ങളെ കാണാം.
    ഇതൊന്നു കാണാതെ അടി വസ്ത്രങ്ങള്‍ കാണാന്‍ പോയ ശ്രീ കൈപ്പള്ളിയെപറ്റി ഞാനെന്തു പറയാന്‍.

    പോരാത്തതിനു വികസനം ഇതാ കൂടുതല്‍ വരാന്‍ പോകുന്നു.:-

    Kerala Tourism has prepared a Rs.50 million development plan for Neyyar dam, a major picnic spot in Thiruvananthapuram district.A meeting held recently, under the

    chairmanship of Mr.Kodiyeri Balakrishnan, Minister for Tourism has decided to submit the project for financial assistance from the Union Government.The meeting, which was

    called to discuss tourism projects for the district was also attended by the legislators concerned.The minister asked officials to prepare development projects for other tourist spots in the district.

    ഇതു സര്‍ക്കാരിന്റെ പരസ്യത്തിലുള്ള വിവരണം.
    It is situated at 30km east of Thiruvananthapuram, at the foot of western ghats. It was established in 1958. It is occupying the basin of the rivers Neyyar, Mullayar and Kallar.

    This popular picnic spot has a watch tower, crocodile farm, lion safari park and deer park. The 128sqkm Neyyar sanctuary occupies a beautiful wooded and hilly landscape,

    dominated by the peak of Agasthya malai. Wild life includes gaur, sloth bear, Nilgiri Tahr, jungle cat and Nilgiri langur but most commonly seen animals are wild elephants and

    sambar deer. Boating facilities are available at the reservoir.


    പക്ഷെ ഞാന്‍ കണ്ട നെയ്യാര്‍ ഡാം ഞാന്‍ നേരത്തേ വിവരിച്ചതിനെക്കാളും മനോഹരിയാണ്‍.
    എന്റെ വീട്ടില്‍ നിന്നും 14 കി.മീ ദൂരെയാണ്‍ ഡാം. അതിനാല്‍ ഇതു വായിച്ചു കേട്ട അറിവല്ല. പല തവണ പോയി കണ്ട പരിചയമാണ്‍.

    ചന്ദ്രേട്ടാ, ഒന്നു പറഞ്ഞു കൊടുക്കൂ ഈ കൈപ്പള്ളിയ്ക്കു ഞാന്‍ പറഞ്ഞതിനെക്കാള്‍ കൂടുതലായി അറിയുമെങ്കില്‍

    ദേവന്‍, കൊല്ലവും തിരുവനന്തപുരവുമായി അധികം ദൂരമില്ലല്ലോ അടുത്ത തവണ പോകുമ്പോള്‍ ഒന്നു പോയി നോക്കൂ.

    പോകാനാഗ്രഹിക്കുന്നവര്‍ ഇതു കൂടെ കാണുക.
    http://www.southindia-tours.net/kerala-wildlife/neyyar-wildlife.html

    കൈപ്പള്ളി, ക്ഷമിക്കുക താങ്കളുടെ സ്ഥലം അപഹരിച്ചതിനു.

    ReplyDelete
  18. നന്ദു.
    ഞാന്‍ അടിവസ്ത്രം കാണാനല്ല നെയ്യാര്‍ഡാമില്‍ പോയതു്. അത്രക്കും എന്നെ അങ്ങ് cheap ആക്കിയതില്‍ ഖേതമുണ്ട്.

    ഇപ്പോള്‍ മുറ്റത്തെ മുല്ലക്ക് ഭയങ്കര നാറ്റം തന്നെയാണു. Sri Lankaയും അടുത്തു കിടക്കുന്ന Maldivesഉം ഒക്കെ ഒന്നു പോയി കാണണം. ചെട്ടന്‍ ഞെട്ടും. കേരളത്തേക്കാള്‍ വളരെ ശേഷം തുടങ്ങിയതാണു അവരുടെ tourism development.

    നെയ്യാറില്‍ ഞാന്‍ 20minute മാത്രമെ ചിലവഴിച്ചുള്ളു. ചുമ്മ പറഞ്ഞതല്ല. വേണമെങ്കില്‍ GPS log അയച്ചുതരാം. അതില്‍ കൂടുതല്‍ സമയം അവിടെ കാണാന്‍ ഒന്നും ഇല്ലായിരുന്നു. Its a total waste of time. I would earnestly advice my friends never to visit this crappy place.

    നന്ദു, സുഹൃത്തെ ലോകത്തുള്ള് ഒരുപാടു crocodile farmsഉം crocodile conservation programsഉം നേരിട്ട് കണ്ടു പരിചയമുള്ള ആളാണു് ഞാന്‍. ഞാന്‍ ഒന്നുമില്ലെങ്കിലും Emirates Wild Life Conservation programന്റെ ഒരു advisor കൂടിയാണു. aggressive ആയ രണ്ടു വ്യത്യസ്ത male speciesനെ ഒരുമിച്ചി കൂട്ടില്‍ ഇട്ടിരിക്കുന്ന കാണ്ടാല്‍ തന്നെ അറിയാ അവിടുത്തെ തലപ്പത്തിരിക്കുന്നവരുടെ വിവരം.

    നന്ദു പറഞ്ഞു: "അവയെ സൂക്ഷിക്കാനും, ടൂറിസ്റ്റുകള്‍ക്ക് വിവരങ്ങള്‍ നല്‍കാനുമായി ജോലിക്കാരുണ്ട്."
    ഞാന്‍ അവിടെ പോയതു രാവിലെ 11 മണിക്കാണു, ഒരുത്തനേയും ഞാന്‍ കണ്ടില്ല.
    നന്ദു പറഞ്ഞു: "ഡാമിന്റെ കാച്ച്മെന്റ് ഏരിയയില്‍ ബോട്ടിലൂടെ സഞ്ചരിക്കാന്‍ ബോട്ട് സര്‍വ്വീസ് ഉണ്ട്. "
    അവിടെ ബോട്ടുണ്ട് പക്ഷെ safari parkല്‍ ഉള്ള busല്‍ "സാറന്മാര്‍" citiyയില്‍ Tourനു പോയി. :) ചുമ്മ വള വളാന്നു പറയാന്‍ ഫയങ്കര എളുപ്പമാണു്.

    പണ്ടേതോ സായിപ്പിന്റെ തലയില്‍ തോന്നിയ ആശയമായിരിക്കണം ഈ ഡാമും മറ്റു സംവിധാനങ്ങളും, അതു മലയാളി വികസിപ്പിച്ച് കൊളമാക്കിയതിന്റെ തെളിവാണു് ഈ പാര്‍ക്ക്.
    120 km തെക്കു വടക്ക് ഓടിച്ച് ചുമ്മ 20 minute മാത്രം ചിലവാക്കാന്‍ എനിക്കെന്ത വട്ടാണോ നന്ദു. You perhaps don't understant what I expected out of this trip. My expectations were different than the average local turist who is stunned by the site of a little greenery and broken stautues. Could you please explain how there are people living in houses in close proximity to the Dam. Dilapidated and dirty buildings. Garbage everywhere. The stench of human waste. Unpaved and unmaintained roads. Dead trees and plants. This is clearly not my concept of tourism development.

    ഇനി ഞാന്‍ വേറെയും ചില സ്ഥലത്ത് പോകുന്നുണ്ട്. ഇനിയുള്ള ചിത്രങ്ങള്‍ കേരളത്തിന്റെ "വികസനത്തെ" കുറിച്ചായിരിക്കും. എന്റെ കൈയില്ലിരിക്കുന്ന ആയുധം നന്ദുവിന് അറിയില്ലെ. അതു സത്യം സത്യമായിട്ട് വിളിച്ചറിയിക്കുന്ന സാദനമാണു. പൂവും കായും മാത്രമല്ല പൊട്ടിപൊളിഞ്ഞ കേരളത്തിന്റെ "വികസന"ത്തിന്റെ ചിത്രം എടുക്കാനും അതിനു കഴിയും. ഇനി അതാകട്ടെ ഈ tripന്റെ highlite.

    കേരളത്തിന്റെ ഒണക്ക Tourism Development.

    ReplyDelete
  19. ഇട്ടിരിക്കുന്ന ചിത്രമാണിപ്പോള്‍ ഡെസ്ക്‍ടോപ്പ് ബാക്‍ഗ്രൌണ്ട്.

    നല്ല ചിത്രം..!

    qw_er_ty

    ReplyDelete
  20. ദില്ബാസുരന്‍, അലിഫ്,കുറുമാന്‍, ദേവന്‍, ആവനാഴി, പടിപ്പുര,പട്ടേരി, കുടുമ്പം കലക്കി, (!!!), നന്ദു,ബയാന്‍, ദൃശ്യന്‍:

    അഭിപ്രായങ്ങള്‍ക്കും, നിര്‍ദേശങ്ങള്‍ക്കും, നിരീക്ഷണങ്ങള്‍ക്കും നന്ദി.

    എല്ലാം പരിഗണിക്കാം.

    ReplyDelete
  21. കൈപ്പള്ളീ, വിശദമായ മറുപടിയ്ക്ക് വളരെ നന്ദി.
    താങ്കളുടെ സദുദ്യമത്തെ ഞാന്‍ വിലമതിക്കുന്നു.
    നമ്മളെപ്പോഴും കാണാത്തതു കാണുകയും കാണേണ്ടതു കാ‍ണാതിരിക്കുകയുമാണ്‍ പതിവു. താങ്കള്‍ പറഞ്ഞ കര്യങ്ങളില്‍ ചിലതു സത്യമാണ്‍ അതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. ഞാന്‍ നേരത്തെ എഴുതിയതുപോലെ സര്‍ക്കാര്‍ സ്ഥാപനത്തിന്റേതായ ന്യ്യുനതകള്‍ ഉണ്ടാവാം. പിന്നെ ഒരു ടൂറിസം മേഘല എന്ന തലത്തില്‍ പല സ്ഥലങ്ങള്‍ക്കും നാം അര്‍ഹമായ പ്രാധാന്യം നല്‍കാറില്ല. സ്വന്തം നാട്ടിലെ ഇത്തരം സങ്കേതങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്‍ പതിവ് കാ‍ര്യമായ പരിപാലനം ഉണ്ടാകുമെങ്കില്‍ വിദേശ നാണ്യം നേടിത്തരാന്‍ ഇത്തരം ടൂറിസ്റ്റ് മേഖലകള്‍ക്കു കഴിഞേയ്ക്കും.
    ചീങ്കണ്ണിയുടെ കാര്യത്തില്‍ താങ്കള്‍ക്കുള്ള അത്രയും അറിവ് എനിക്കില്ല. അതിനാല്‍ അത്രയും വിശദമായി കാണാന്‍ കഴിഞ്ഞില്ല. ഏജ് ഗ്രൂപ്പനുസരിച്ച് വെവ്വേറെ കൂടുകളിലിടാറുണ്ട് എന്ന സാമാന്യ അറിവേ എനിക്ക് ആ കാര്യത്തിലുള്ളു.
    താങ്കളുടെ പഠനം നല്ലരീതിയിലാകട്ടെ. ഇത്രയും കണ്ട് മനം മടുത്ത് പോരേണ്ടായിരുന്നു, പകരം താങ്കള്‍ ചെയ്യേണ്ടതു അവിടെ കണ്ട കാര്യങ്ങള്‍ (നാട്ടില്‍ ഉണ്ടായിരുന്ന സ്ഥിതിയ്ക്ക്) ക്യാമറയില്‍ പകര്‍ത്തി വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തണമായിരുന്നു. അതു ഇനി അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് ഗുണകരമായേനെ. (താങ്കളുടെ ദൌത്യം അതല്ല എന്കിലും, ഇത്രയും ശക്തമായ നിരീക്ഷണം നടത്തിയ സ്ഥിതിയ്ക്ക് അത് ആകാമായിരുന്നില്ലെ?).
    കൂട്ടത്തില്‍ നല്ലതെന്തെങ്കിലും കണ്ടെങ്കില്‍ അതുകൂടെ മറ്റുള്ളവര്‍ക്ക് പ്രയോജനം ചെയ്യുന്ന തരത്തില്‍ ഉപയോഗിക്കുക. ആരുമെത്താതെ നശിച്ചുപോകുന്നതിലും നല്ലതു കുറെ ആള്‍ക്കാരൊക്കെ എത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധകിട്ടുകയും അതു വഴി കുറച്ചു കൂടെ അഭിവൃദ്ധി ഉണ്ടാകുകയും ചെയ്യില്ലെ?.
    നന്നാകാത്ത കുട്ടിയെ നേര്‍വഴി നടത്തുന്നതല്ലെ ഉപേക്ഷിക്കുന്നതിനെക്കാള്‍ നല്ലതു?

    ReplyDelete
  22. നന്ദുവിന്റെ കമന്റ്‌ ഇപ്പോഴാ കണ്ടത്‌. അയ്യയ്യോ ഞാന്‍ നെയ്യാര്‍ ഡാം ചീത്തയാണെന്ന് പറഞ്ഞിട്ടില്ല നന്ദു, അവിടെ പോയിട്ടുമുണ്ട്‌. വയനാടിനു തെക്കോട്ട്‌ പാറശ്ശാല വരെയുള്ള കേരളത്തിലെ ഒരുമാതിരി സ്ഥലങ്ങളെല്ലാം ഞാന്‍ കണ്ടതാണേ. (അഗസ്ത്യമലയില്‍ പോയിട്ടില്ല)

    കൈപ്പള്ളിയുടെ അഭിരുചി വച്ച്‌ കേരളത്തിലെ ടൂറിസ്റ്റ്‌ സ്പോട്ടുകളൊന്നും ശരിയാവില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്‌ ഞാന്‍ മനുഷ്യന്‍ കേറി മേഞ്ഞ്‌ ലെവല്‍ ആക്കാത്ത സ്ഥലങ്ങള്‍- മൂന്നാറിനു മേലോട്ട്‌ ചിന്നാര്‍ വരെ, ഷോളയാര്‍ നിന്നും വാള്‍പ്പാറ വരെ തുടങ്ങിയ സ്ഥലങ്ങള്‍ കാണാന്‍ പറഞ്ഞത്‌. നെയ്യാര്‍ ഡാം മാത്രമല്ല തേക്കടി, മലമ്പുഴ, പൊന്മുടി തുടങ്ങിയ സ്പോട്ടുകളെ എല്ലാം ഒഴിവാക്കിയതിനും കാരണം അതാണ്‌ ( പറമ്പിക്കുളം മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ ഇങ്ങനത്തെ സ്ഥലങ്ങളില്‍ നിന്ന്)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..