Tuesday, March 13, 2007

അഷ്ടനേത്രന്‍



ഇന്നു ഉച്ചക്ക് കലേഷിന്റെ വീട്ടില്‍ അതി മനോഹരമായ പൂന്തോട്ടത്തില്‍ നിന്നെടുത്ത ഒരു ദൃശ്യം.

അഷ്ട നേത്രനായ ഒരു ചിലന്തി. പേരറിയില്ല. അറിയാവുന്നവര്‍ സഹായ്കുക.
(hi res image. വലുതാക്കി കാണുക.)

12 comments:

  1. അഷ്ട നേത്രന്‍

    ReplyDelete
  2. കൈപ്പള്ളീ,എട്ടുകാലിച്ചിത്രം ഇഷ്ടമായി.അതിന്റെ കണ്ണുകള്‍ ഇത്ര വ്യക്തമായി ആദ്യമായിട്ടാണ് കാണുന്നത്.എന്റെ കയ്യില്‍ കുറച്ച് എട്ടുകാലിപ്പടങ്ങളുണ്ടെങ്കിലും ഇത്ര വ്യക്തതയുള്ളതല്ല.
    http://www.southindianspiders.com/
    ഈ വെബ് സൈറ്റൊന്ന് സന്ദര്‍ശിച്ചു നോക്കൂ

    ReplyDelete
  3. അതിന്റെ കാലിലാണോ നേത്രം. കൈപള്ളീ : എട്ടുകാലിയെയെങ്കിലും വെറുതെവിട്ടു കൂടെ...):- (ഇതു സ്മെയിലിയാണ്‌)

    ReplyDelete
  4. ബയാന്‍: ഇന്നത്തെ കേരളത്തിലെ മനുഷ്യരേകാള്‍ എനിക്ക് ഇഷ്ടപ്പെട്ടത് ഇവിടുത്തെ ജീവ ജാലങ്ങളേയാണു്. പാവങ്ങള്‍.

    കണ്ണുകള്‍ കറുത്ത ചെറിയ ഗോളങ്ങളായി അതിന്റെ തല(?)ക്ക് ചുറ്റും കാണാം.

    ReplyDelete
  5. കലേഷ് നാട്ടിലല്ലേ കൈപ്പള്ളീ?

    qw_er_ty

    ReplyDelete
  6. എട്ടുകാലുകള്‍ ഇവക്കുണ്ടന്നുള്ള അറിവിന് പുറമെ എട്ട് കണ്ണുകള്‍ ഇവക്കുണ്ടന്നുള്ള പുതിയ അറിവിന് നന്ദി

    ReplyDelete
  7. കൈപ്പള്ളീ.... എട്ടുകാലിയുടെ ഫോട്ടോ കണ്ടു. പിക്കാസയില്‍ തങ്കളുടെ ഫോട്ടോ ആല്‍ബവും കണ്ടു. എല്ലാം വളരെ നന്നായിരിക്കുന്നു, പ്രത്യേകിച്ച്‌ റാസ്‌-അല്‍-ഖോര്‍.

    ReplyDelete
  8. കൈപ്പള്ളീ അതൊക്കെപ്വോട്ട്‌, പടം പിടിച്ചേനും ശേഷം ആ എട്ടുക്യാലിയെ എന്തെരാക്കി? ക്യാലിയാക്ക്യാ?

    ReplyDelete
  9. സൂപ്പര്‍ബ്..കൈപ്പള്ളിയുടെ ഓരോ ചിതങ്ങളും കണ്ട് അന്തം വിട്ടിരിക്കുക എന്നത് ഒരു നിത്യ സംഭവമായിരിക്കുന്നു.

    -പാര്‍വതി.

    ReplyDelete
  10. എന്താ കൈപ്പള്ളീ കേരളത്തിലെ മനുഷ്യരോടിത്ര ദേഷ്യം. മലയാളികളോട്‌ ഈ ദേഷ്യം ഇല്ലല്ലോ? :-) ഉണ്ടെങ്കില്‍ മലയാളം പടിച്ച്‌ മലയാളത്തില്‍ ബ്ലൊഗെഴുതാന്‍ ഇവിടെ വന്നിരിക്കുമോ അല്ലേ?
    അതെന്തെങ്കിലുമാകട്ടെ, photo കൊള്ളാം, അതിന്റെ ദേഹത്തിലെ രോമങ്ങള്‍ വരെ കാണാം.

    ReplyDelete
  11. എട്ടുകാലിയുടെ കണ്ണുകളില്‍ ഫോക്കസ് ചെയ്ത ഫോട്ടോ അടിപൊളി :)

    ReplyDelete
  12. ഇവനാണു. Telemonia dimidiata

    Identify ചെയ്തതിനു് http://www.southindianspiders.com/ ലെ P. A. Sebastian സാറിനു് ഞാന്‍ പ്രത്യേക നന്ദി പറയുന്നു.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..