Saturday, January 20, 2007

എന്റെ ബൂലോഗ കൂട്ടുകാര്‍



കുറുമാന്‍, വിശാലന്‍, സിദ്ധാര്ത്തന്‍, പെരിങ്ങോടന്‍,
നില്കുന്നവര്‍: ദേവന്‍, കൈപ്പള്ളി

55 comments:

  1. എല്ലാവരുമ് ആയിട്ടില്ല.

    ReplyDelete
  2. യെല്ലാവരും ആവട്ട്.

    ReplyDelete
  3. കൈപ്പള്ളീ, താങ്കള്‍ക്കീ വിഷയത്തിലും ഗ്രാഹി ഉണ്ടെന്നു മനസ്സിലായില്ലാ.....തിരിച്ചറിഞ്ഞില്ലാ, എന്റെ തെറ്റ്, എന്റെ മാത്രം തെറ്റ്.....മാപ്പു നല്‍കൂ, മഹാ പ്രഭോ, മാപ്പു നല്‍കൂ , അറ്റ്ലീസ്റ്റ് മ്യാപ്പെങ്കിലും

    ReplyDelete
  4. കുറുമാനെ.

    ടാ !!! മതി മതി കുപ്പി താളെവെക്ക്

    ReplyDelete
  5. കൈപ്പള്ളി സാറേ, യീപ്പടം എന്റെ സിസ്റ്റത്തേലോട്ട് സേവ് ചെയ്യുന്നതില്‍ വിരോധമൊണ്ടോ?

    ReplyDelete
  6. ഇക്കാസ്
    വിരോധം ഉണ്ടെങ്കില്‍ ഇവിടെ ഞാന്‍ ഇതു ഇടില്ലല്ലോ.

    ഇതിലും വലിയ സൈസില്‍ ഈ സാധനം വേണമെങ്കില്‍ തരാം. 4000 X 3000 സിസില്‍ വേണമെങ്കിലും ഉണ്ട്

    ReplyDelete
  7. സൊയമ്പന്‍...
    കലക്കി!

    ReplyDelete
  8. എന്നെ കൊന്നാലും കുപ്പിയേന്ന് വിടൂല്ലാ എന്ന് പറഞ്ഞ്‌ നില്‍ക്കണ കുറുമാന്‍,
    ഇനി ഒരെണ്ണം കൂടി വേണോ എന്ന് തല പുകഞ്ഞ്‌ ആലോചിക്കുന്ന ദേവേട്ടന്‍
    കണ്ടാ..കണ്ടാ എന്റെ പുസ്തകത്തിനു കറന്റു പിടിച്ചു എന്നു പറഞ്ഞു ചൂണ്ടി കാണിക്കുന്ന വിശാലന്‍
    ഞാന്‍ സീരിയസ്‌ അല്ലാ ഞാനും ചിരിക്കും..എന്ന് പ്രഖ്യാപിച്ച്‌ തറവാടി
    മോന്തക്കിട്ട്‌ കുത്തിയാലും ഇനി പുഴയില്‍ ചാടില്ല എന്നും പറഞ്ഞ്‌ ഗൗരവത്തില്‍ പെരിങ്ങോടന്‍

    കൈപ്പിള്ളീടെ ആ സ്റ്റൈയില്‍ എനിക്ക്‌ മനസ്സിലായില്ല.ഒന്നിനേം ഞാന്‍ വിടൂല്ലാന്നോ..അതോ മുടി ഞാന്‍ വെട്ടൂല്ലാന്നോ
    [കര്‍ത്താവെ..ഇവരൊക്കെ തന്നെ അല്ലേ]

    ReplyDelete
  9. Sandoz
    ഇതില്‍ സിദ്ധനേയാണു താങ്കള്‍ തറവാടിയാക്കിയത്.
    ഞാന്‍ മുടിവെട്ടുന്ന പ്രശ്നം ഉദിക്കുന്നില്ല. 15 ദിര്ഹവും കൊടുക്കണം, മുടിയും കൊടുക്കണം, ആ Transaction എനിക്കു മാസിലാകുന്നില്ല.

    ReplyDelete
  10. ചിത്രത്തിലെ ബാക്കി അഞ്ചുപേരുടേയും ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ട്‌.ആറാമന്‍ ആരെടൈ...എന്ന് ഞാന്‍ ഒരു ബ്ലോഗര്‍ സുഹൃത്തിനോടു ചോദിച്ചു.അവന്‍ പറഞ്ഞു 'തറവാടി ആയിരിക്കും'.പിന്നെ ഞാന്‍ ഒന്നും നോക്കീല്ല.വച്ച്‌ അലക്കി.സിദ്ധാര്‍ത്തന്റെ ഫോട്ടോ യും ഞാന്‍ കണ്ടിട്ടില്ലാ.തറവാടിയും സിദ്ധനും ക്ഷമിക്കുമായിരിക്കും.
    കൈപ്പിള്ളീ-കാശും കൊടുക്കണം, പിന്നെ മുടീം കൊടുക്കണം..വേണ്ട..വേണ്ട.
    അതു കലക്കി

    ReplyDelete
  11. കൈപ്പള്ളീ മാഷേ.. ഹഹഹ.. അതും കലക്കി.

    താങ്കളുടെ പോഡ്കാസ്റ്റ് കേള്‍ക്കുകയായിരുന്നു ഞാന്‍. :) കൊള്ളാം കേട്ട!

    വളരെ പെട്ടെന്ന് തന്നെ ബ്ലോഗില്‍ ഒരു ‘കൈപ്പള്ളി ഫാന്‍സ് അസോസിയേഷന്‍‘ നിലവില്‍ വരാന്‍ ചാന്‍സ് ഞാന്‍ കാണുന്നു. അങ്ങിനെ വരുമ്പോള്‍ അതിന്റെ പ്രസിഡന്റ് ആരുവേണമെങ്കിലും ആയിക്കോ. പക്ഷെ... സക്രട്ടറി.. അതിനുവേണ്ടി ആരും ചരടുവലി നടത്തണമെന്നില്ല!

    ReplyDelete
  12. നന്നായിരിക്കുന്നു..കൈപ്പള്ളി ചിത്രകാരനുമാണല്ലേ..

    ReplyDelete
  13. കുറുമാന്റെ കൈയ്യില്‍ കുപ്പിയുണ്ട്‌.. കൈപ്പള്ളീടെ കൈയ്യില്‍ ഇറച്ചിക്കുള്ള വഹയുമുണ്ട്‌.. അപ്പൊപ്പിന്നെ തൊടങ്ങേനെ അല്ലേ.. ഹ..ഹ..

    കൃഷ്‌ krish

    ReplyDelete
  14. പടം നന്നായിരിക്കുന്നു. കൊക്ക് കൈപ്പിള്ളിയുടെ കൈപ്പിടിയിലൊതുങ്ങുന്നില്ല അല്ലേ..കുറുമാന്‍ കുപ്പിയുമായി കുറുങ്ങി നില്‍ക്കുന്നതും കലക്കി. കഴിഞ്ഞ ദിവസം കൊടകര അങ്ങാടിയിലും കറണ്ട് ബുക്സിലും കണ്ട വിശാലന്റെ അതേ മുഖം. ദേവേട്ടനെയും ഭംഗിയാക്കിയിരിക്കുന്നു.

    ReplyDelete
  15. കുറുമാന്‍‌ജിയുടെ കയ്യിലെ കുപ്പിയില്‍ അല്പം തേന്‍ ആണ്. ഈ കൂട്ടത്തിലെ ആരുടേയോ തലയില്‍ തേനീച്ചക്കൂട് ഉണ്ടായിരുന്നു. കുറുമാന്‍ അതിലെ തേന്‍ എടുത്തതാണ്.. ആരുടെ തലയിലായിരിയ്ക്കും തേനീച്ചക്കൂട് ഉണ്ടായിരുന്നത്?

    ഓ.ടൊ : കൈപ്പള്ളി മാഷെ.. ഗംഭീര ചിത്രം കെട്ടൊ.. ബാംഗളൂര്‍ വരികയാണെങ്കില്‍ നിങ്ങള്‍ക്ക് മാഫിയ ക്ലുബ്ബില്‍ നിന്നും ഒരു കുട്ടകം ഡ്രോട്ട് ബിയര്‍ ബാംഗളൂര്‍ ബ്ലൊഗ്ഗേര്‍സിന്റെ (ബൂലോഗ കള്ളുകുടിയന്മാരുടെ)വക സമ്മാനം

    ReplyDelete
  16. കൈപ്പള്ളിയണ്ണോ ഇതു സൊയമ്പന്‍...!!

    ReplyDelete
  17. ഹാ ഹാ, നല്ല ചിത്രം :))

    എല്ലാം മുഖങ്ങളും ഭാവങ്ങളും ഓരോന്നു് പറയുന്നുണ്ട്.

    ദേവന്‍ കൊക്കിനെ പിടിച്ചു കൊണ്ട് നില്‍ക്കുന്നത് എന്താണെന്നു് മനസ്സിലായില്ല... ദേവന്റെ മുഖത്തെ ഭാവം, കടല്‍ക്കരയില് ഇരിക്കുന്ന ഫോട്ടോയിലും കണ്ടിട്ടുണ്ട്.

    തകര്‍പ്പന്‍, വികാരഭാവങ്ങളുള്ള ആ കാരിക്കേച്ചര്‍ പൂര്‍ണ്ണമാണു.

    ReplyDelete
  18. നന്നായിരിക്കുന്നു കൈപ്പള്ളി,കുറുമാന്റെ ജനിച്ചപ്പോ പിടിച്ച കുപ്പിപ്പാലിന്റെ കുപ്പി പോലെയുണ്ട് ആ പിടിയുടെ സ്റ്റൈല്‍ കണ്ടാല്‍,ദേവേട്ടനെ ആ കൊക്കിന്റെ കാലേല്‍ പിടിപ്പികാതിരുന്നത് കാര്യായി ,അബദ്ദവശാല്‍ കൊക്കെങ്ങാനും പറക്കാനുള്ള ആശ പ്രകടിപ്പിച്ചാല്‍ ബൂലോകത്തിന്റെ സാമ്പത്തികകാര്യം താറുമാറിലായേനെ, പെരിങ്ങോടനെ ബുക്ക് മറിഞ്ഞു വീണ് ആക്സിഡന്റ്റ് പറ്റാതെ മാറ്റിയിരുത്താരുന്നു.

    ReplyDelete
  19. ഏവൂരാന്‍‌ജീ,

    കൊക്കിനെ പിടിച്ചിരിക്കുന്നത് കൈപ്പള്ളിയല്ലേ, ദേവനല്ലല്ലോ.....ചിത്രതാരകന്‍ നോ സംശയം...കുറുമാന്‍!!

    ReplyDelete
  20. നന്നായിരിക്കുന്നു കൈപ്പള്ളി,കുറുമാന്റെ ജനിച്ചപ്പോ പിടിച്ച കുപ്പിപ്പാലിന്റെ കുപ്പി പോലെയുണ്ട് ആ പിടിയുടെ സ്റ്റൈല്‍ കണ്ടാല്‍,ദേവേട്ടനെ ആ കൊക്കിന്റെ കാലേല്‍ പിടിപ്പികാതിരുന്നത് കാര്യായി ,അബദ്ദവശാല്‍ കൊക്കെങ്ങാനും പറക്കാനുള്ള ആശ പ്രകടിപ്പിച്ചാല്‍ ബൂലോകത്തിന്റെ സാമ്പത്തികകാര്യം താറുമാറിലായേനെ, പെരിങ്ങോടനെ ബുക്ക് മറിഞ്ഞു വീണ് ആക്സിഡന്റ്റ് പറ്റാതെ മാറ്റിയിരുത്താരുന്നു.

    ReplyDelete
  21. നന്നായിരിക്കുന്നു കൈപ്പള്ളി,കുറുമാന്റെ ജനിച്ചപ്പോ പിടിച്ച കുപ്പിപ്പാലിന്റെ കുപ്പി പോലെയുണ്ട് ആ പിടിയുടെ സ്റ്റൈല്‍ കണ്ടാല്‍,ദേവേട്ടനെ ആ കൊക്കിന്റെ കാലേല്‍ പിടിപ്പികാതിരുന്നത് കാര്യായി ,അബദ്ദവശാല്‍ കൊക്കെങ്ങാനും പറക്കാനുള്ള ആശ പ്രകടിപ്പിച്ചാല്‍ ബൂലോകത്തിന്റെ സാമ്പത്തികകാര്യം താറുമാറിലായേനെ, പെരിങ്ങോടനെ ബുക്ക് മറിഞ്ഞു വീണ് ആക്സിഡന്റ്റ് പറ്റാതെ മാറ്റിയിരുത്താരുന്നു.

    ReplyDelete
  22. നന്നായിരിക്കുന്നു കൈപ്പള്ളി,കുറുമാന്റെ ജനിച്ചപ്പോ പിടിച്ച കുപ്പിപ്പാലിന്റെ കുപ്പി പോലെയുണ്ട് ആ പിടിയുടെ സ്റ്റൈല്‍ കണ്ടാല്‍,ദേവേട്ടനെ ആ കൊക്കിന്റെ കാലേല്‍ പിടിപ്പികാതിരുന്നത് കാര്യായി ,അബദ്ദവശാല്‍ കൊക്കെങ്ങാനും പറക്കാനുള്ള ആശ പ്രകടിപ്പിച്ചാല്‍ ബൂലോകത്തിന്റെ സാമ്പത്തികകാര്യം താറുമാറിലായേനെ, പെരിങ്ങോടനെ ബുക്ക് മറിഞ്ഞു വീണ് ആക്സിഡന്റ്റ് പറ്റാതെ മാറ്റിയിരുത്താരുന്നു.

    ReplyDelete
  23. പ്രിയ കലാസ്നേഹികളേ,
    ഈ ചിത്രത്തിനു പുറകില്‍ ഡാവിഞ്ചി കോഡുപോലെ ഒരു സന്ദേശം കൈപ്പള്ളി സാറൊളിപ്പിച്ചിട്ടുണ്ട്. അതെന്തെന്നു കണ്ടുപിടിക്കുന്ന ബ്ലോഗെഴുതും താരങ്ങളില്‍ നിന്ന് മൂന്നുപേരെ തെരഞ്ഞെടുത്ത് മുസാഫിര്‍ ബാബുവേട്ടന്റെ വീട്ടിലെ തടിയലമാരയില്‍ വിശ്രമിക്കുന്ന ഒരു ബോട്ടില്‍ ഷിവാസ് റീഗളിന്റെ ഉല്‍ഘാടനത്തോടുകൂടി നടത്തപ്പെടുന്ന അഖില ബൂലോക കള്ളുകുടി മത്സരത്തിലെ മത്സരാര്‍ഥികളാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

    ഓരോരുത്തരും കണ്ടുപിടിക്കുന്ന സന്ദേശങ്ങള്‍ ഇവിടെത്തന്നെ കമന്റായി ഇടുക.

    വിജയികളെ കൈപ്പള്ളി സാറു തന്നെ തിരഞ്ഞെടുക്കുന്നതായിരിക്കും.

    (എന്നെ തല്ലണ്ട കൈപ്പള്ളി സാറേ, ഞാന്‍ നന്നാവൂല്ല)

    ReplyDelete
  24. എല്ലാം കലകീ കൈപ്പകവള്ളീ..
    വിവി

    ReplyDelete
  25. കൊള്ളാം കലക്കി.:)കുറുമാന്റെയും ദേവന്റേയും ഛായ ശരിക്കും വന്നിട്ടുണ്ട്.
    ഇവിടേ ഒരു കമന്റിടണമെന്നതൊരു മോഹമായിരുന്നു. നടന്നു.:)(ഞാന്‍ ഓ..ടി)

    ReplyDelete
  26. Kiranz..!!
    കോപ്പിസ് എല്ലാം മച്ച് കള അണ്ണ.

    ReplyDelete
  27. ആ കാലൊന്നു നീട്ടിക്കെ.
    ഒന്നു തൊട്ടുതൊഴുതോട്ടെ.
    :)

    ReplyDelete
  28. കുറുമാന്‍റെ കാര്‍ട്ടൂണ്‍ ഏറ്റവും ലൈവായെന്നു പറയാന്‍ മറന്നു.
    ഞാന്‍ ഫാനായി. :)

    ReplyDelete
  29. അതു ശരി, ഇങ്ങനേം ഒരു കലാപരിപാടിയിവിടുണ്ടായിട്ട് ഞാന്‍ അറിഞ്ഞില്ലല്ലോ. ഇതിലുള്ള ആരെയും നേരിട്ട് പരിചയമില്ലേലും,കാരിക്കേച്ചര്‍ ആസ്വദിച്ചു, വളരെ ലളിതമായത് കൊണ്ട് തന്നെയാവും.

    ആ കൊക്കിനെ ഇനിയും വിട്ടില്ലേ, പതുക്കെ വിടണേ, ഇനി അതിന്‍റെ കാറ്റടിച്ച് ദേവന്‍‍ജി പറക്കണ്ട.
    ആ തലമുടി വെട്ട് കമന്‍റ് ഇടിവെട്ട്.കോപ്പിറൈറ്റ് കൊടുക്കാനുണ്ടോ...?
    ആശംസകള്‍.

    ReplyDelete
  30. കുറുമാന്റെ കയ്യിലെ കുപ്പി, പാല്‍ക്കുപ്പി പോലുണ്ടല്ലോ? ഇതെന്താ ആല്‍ക്കഹോള്‍ കോം‌പ്ലക്സാ?

    കൊടകരഗഡി എന്തൊരു അഭിമാനത്തിലാ, മൂപ്പരുടെ ചുണ്ടിന്റെ പിടുത്തം കണ്ടില്ലേ?

    സിദ്ധാര്‍ത്ഥന്‍ ആകെ ഒരു ലഹരിയിലാ.. കുറുമാന്റെ കയ്യിലെ കുപില്‍ ഒന്നും ബാക്കി കാണില്ലേ?

    പുസ്തകങ്ങളെല്ലാം അടുക്കിവെച്ച് പെരിങ്ങോടന്‍ എന്താ പേടിപ്പിക്ക്യാ?

    ദേവേട്ടന്റെ നിതാന്ത ജാഗ്രത മനസ്സിലാവുന്നുണ്ട്.

    നിഷാദിന്റെ കയ്യിലെ അരയന്നമെന്താ (അതോ കൊക്കോ?) കോഡുഭാഷയാണോ? എന്താ പറ്റിയത്? ക്ഷോഭിക്കുന്ന യൌവനം തലയില്‍ നിന്ന് പറക്കുന്നുണ്ടല്ലോ?

    എന്തായാലും കാരിക്കേച്ചര്‍ അതിഗംഭീരം......

    ReplyDelete
  31. ഇതില്‍ ഉള്ള എല്ലാ ചിത്രങ്ങളും postscript vector formatല്‍ Wacom Intuous 3 ഉപയോഗിച്ച് വരച്ചതാണ്‍.

    കഥാപത്രങ്ങളുടെ ചിത്രങ്ങള്‍ ഒറ്റക്ക മാറ്റി എടുക്കാവുന്നതുമാണു. ആവശ്യമുള്ളവര്‍ക്ക്.

    ഏത് sizeല്‍ വേണമെങ്കിലും print ചെയ്യാവുന്നതാണു.

    :)

    ReplyDelete
  32. ഇക്കാസ്, കുറുമാന്‍, വിഷ്ണുപ്രസാദ്,കരിം ഭായി,
    sandoz, വിശാലന്‍, കുട്ടന്മേനൊന്‍, കൃഷ്, തഥാഗതന്‍, evuraan,ഫൈസല്‍, അലിഫ്, മുരളി വാളൂര്‍, വിവി, ബിന്ദു, സാക്ഷി, അലിഫ, ബെന്നി
    എല്ലാര്‍ക്കും നന്ദി

    ചിത്രകാരന്‍:
    താങ്കളുടെ സന്ദര്‍ശനത്തിനു് ഞാന്‍ പ്രത്യേകം നന്ദി പറയട്ടെ.

    ReplyDelete
  33. ഞാന്‍ നെരത്തേ ഒരു കമന്‍റിട്ടിരുന്നു. അതിവിടെ കാണുന്നില്ല എന്നു തോന്നുന്നു.
    അസ്തപ്ര്ജ്ഞനായി നിന്നു ഞാന്‍ എന്നായിരുന്നു.
    ശ്രീ.കൈപ്പള്ളി...postscript vector formatല്‍ Wacom Intuous 3 ഈ സോഫ്റ്റ് വെയര്‍ എവിടെ കിട്ടും. അതു പോലെ കാര്‍ടൂണുകള്ക്കു് ഉപയോഗ പ്ര്ദമായ സോഫ്റ്റ് വെയറുകള്‍ അറിയിക്കാമോ(ഫ്രീ വകുപ്പു് മുന്‍ ഗണന. )‍

    ReplyDelete
  34. വേനു.
    പള്ളിയാണ നിന്റ കമന്റ് ഞായ്ങ് മാച്ച് കളഞ്ഞതല്ല. നീ വിശൊസീരിടെ...

    പിന്ന മറ്റേത്.

    അതു സൊഫ്റ്റവയറും കംബി വയറും ഒന്നും അല്ല.
    ഹാര്‍ഡ് (കട്ടിയൊള്ള) വേയര്‍ ആണു.

    ഫ്രീ അല്ല അപ്പി. ചിക്കിലി കൊടുക്കണം.

    തംശയം ഒണ്ടങ്കി നോക്ക്
    ന്ന നോക്കു

    qw_er_ty

    ReplyDelete
  35. ഓഹ്, കൊക്കിനെ പിടിച്ചു നില്‍ക്കുന്നതു കൈപ്പള്ളിയാണല്ലേ?

    ഇപ്പോ മനസ്സിലായി, -- പക്ഷിക്കമ്പം. അന്നേരം കത്തിയില്ല.

    നന്ദി, ഫൈസലേ, ക്ലൂ തന്നു കണ്ണു തുറപ്പിച്ചതിനു്. :)

    ReplyDelete
  36. കൊള്ളാം, ഇപ്പോഴെ കണാന്‍ കഴിഞ്ഞുള്ളൂ. ഫ്ലമിംഗോ അടക്കം എല്ലാ വന്യജീവികളുടേയും ഛായ ഒത്തു വന്നിട്ടുണ്ട്‌ :) നന്നായി. കൈപ്പിള്ളീടെ ബ്ലോഗ്‌ ഒരു മള്‍ട്ടീമീഡിയ ബ്ലോഗ്‌ തന്നെ...

    ReplyDelete
  37. പടം വലുതാക്കി എടുത്തുനോക്കിയപ്പൊ കുറുമാന്റെ തലയിലെന്തോ ഒരു ബുള്‍സൈ പോലെ കാണുന്നല്ലോ...എന്താദ്?
    (ഞാന്‍ പോട്ടെ? ഇനി കുറെ കുറെ നാള്‍ കഴിഞ്ഞ് വേറെ പേരില്‍ വരാം!)

    ReplyDelete
  38. ചന്തമുള്ള ചിത്രങ്ങള്‍.

    കൈപള്ളിയുടെ കുറച്ച് മുടി കുറുവിനു കൊടുത്തിരുന്നെന്ന്കിലെന്നാശിച്ചു പോകുന്നു.

    -സുല്‍

    ReplyDelete
  39. കൈപ്പള്ളീ... ഞാന്‍ 100% താങ്കളുടെ ഫാനായിപ്പോയി :)




    ഇനി എന്നെക്കൊണ്ട് ധാരണ മാറ്റിച്ചാല്‍... അമ്മച്ചിയാണേ ഞാനൊരു ബുള്‍ഗാന്‍ താടി വെച്ച് സദ്ദാമിനെ പറ്റി ഒരു കവിത ചൊല്ലും :)

    ReplyDelete
  40. അടിപൊളി. പക്ഷെ സംഭവം ആ കുറുമിയെങ്ങാനും കണ്ടാല്‍???

    ReplyDelete
  41. അപ്പ ങ്ങള്‌ ഒരാര്‍ട്ടിസ്റ്റും കൂട്യാല്ലേ ? ബെല്ല്യ പുല്യന്നേ !സമ്മേയ്യ്ച്ചു..സമ്മേയ്യ്ച്ചു ,
    ആരേം നേരിട്ട്‌ പരിചയമില്ലെങ്കിലും,ഇപ്പൊ ഒരു ഏകദേശ രൂപം കിട്ടി.ഇനി അബുദൂബായിക്ക്‌ വരുമ്പോ ഈ ചിത്രത്തിന്റെ ഒരു പ്രിന്റൗട്ട്‌ കൂടെ കയ്യില്‍ കരുതാമല്ലേ....അപ്പോ കീപ്പ്‌ ഡ്രായ്യീഗ്‌ ട്ടാാാ.

    ReplyDelete
  42. കൈപ്പള്ളീ, എന്റെ പള്ളീ, മനോഹരം. നന്നായിട്ടുണ്ട്. പെരിങ്ങോടന്‍ സാധാ‍രണ വായിക്കുന്നത് നിഘണ്ഡുക്കളാണോ എന്ന എന്റെ സംശയം ഇതോടെ ബലപ്പെട്ടു. സിദ്ധാര്‍ത്ഥന്റേതൊഴിച്ച് ബാക്കി എല്ലാം അതേപോലെ തന്നെയുണ്ട്.

    ReplyDelete
  43. കര്‍ത്താവേ...കൈപ്പള്ളിയാണെ ആ കമന്റുകള്‍ ബ്ലോഗന്‍‍ ബീറ്റ നടത്തിയ ബ്രൂട്ടസ് പണിയാണ്,നാല് പ്രാവശ്യം അവന്‍ പറ്റില്ലെന്നു പറഞ്ഞ് വെവ്വേറെ വേഡ് വെരിഫിക്കേഷന്‍ തന്നു,എന്നിട്ടും പറ്റിയില്ല,എന്നാല്‍ പോട്ടേ പുല്ല് എന്നും പറഞ്ഞു പോയതാ ഇന്നലെ,ഇന്നു വന്നു നോക്കിയപ്പോള്‍ ദാ കിടക്കുന്നു നാലെണ്ണം,എന്നാല്‍ അതൊട്ടൂ മായ്ക്കാനുള്ള ഓപ്ഷന്‍ അവനൊട്ട് തരുന്നുമില്ല..അണ്ണാ..ആ ഡൂപ്ലി കമന്റുകള്‍ ഒക്കെ ഒന്നു മായ്ക്കാ‍ന്‍ ഹെല്‍പ്പണേ..:)

    ReplyDelete
  44. കൈപ്പള്ളിച്ചേട്ടാ,
    ഇത് കലക്കി! :-)

    ReplyDelete
  45. കൈപ്പള്ളി ഒരു സംശയം
    ദേവന്റെ കയ്യില്‍ കൊക്കിനെ കൊടുത്തത് ഒരു സൂചന അല്ലെ?. കൊക്കുകള്‍ കുഞ്ഞുങ്ങളെ ഭാണ്ഡങ്ങളില്‍ കെട്ടി,ചിമ്മിനിയ്ക്കുള്ളിലൂടെ അമ്മയ്ക്കു കൊടുക്കുന്നു എന്നോ മറ്റൊ ഉള്ള ഒരു കഥ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നതായറിയാം..

    ReplyDelete
  46. കൊക്കിനെ (Flamingo) ഞാനാണു് പിടിച്ച് നിര്ത്തുന്നത്. ദേവന്‍ കൊക്കിനെ നോക്കി നില്ക്കുന്നു.

    ReplyDelete
  47. തകര്‍ത്തു കൈപ്പള്ളിയെ,
    നിങ്ങളൊരു പ്രസ്ഥാനം തന്നെ!

    സിദ്ധാര്‍ത്ഥന്റെ ഫലിതം പൊട്ടിച്ചശേഷമുള്ള ചിരി ഇനിമുതലിങ്ങനെയായിരിക്കും മനസ്സില്‍ കാണുക. കുറുമാന്‍‌ജി പടസ്ത്യ ആവാനുള്ള പുറപ്പാടിലാണല്ലോ.

    വിശാലന്റെ തലയിലൊരു കുരുവിക്കൂട് പെര്‍മനനറ്റാണല്ലേ!.

    പെരിങ്ങോടരുടെ മസിലുപിടുത്തവും കലക്കി.

    കൊക്കിനെ (Flamingo) ഞാനാണു് പിടിച്ച് നിര്ത്തുന്നത്. ദേവന്‍ കൊക്കിനെ നോക്കി നില്ക്കുന്നു.

    അയ്യൊ ദേവന്‍ കൊക്കിനെ നോക്കി നിര്‍ത്തുന്നു എന്നാവും ഉദ്ദേശിച്ചത് അല്ലേ!

    ReplyDelete
  48. നമോവകം.

    ReplyDelete
  49. ഞാന്‍ പണ്ടേ ഫാനായതാ:)

    ReplyDelete
  50. കൈപ്പള്ളി,

    എല്ലാ കാര്‍ട്ടൂണുകളും അതിമനോഹരം. പണ്ട് ഇതുപോലെ കാര്‍ട്ടൂ‍ണ്‍ വരക്കുന്ന ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു. എത്ര പെട്ടെന്നാണെന്നോ ചില കാര്‍ട്ടൂണുകള്‍ ഒക്കെ അവന്‍ വരച്ചിരുന്നത്. അതുപോലെ തന്നെയിതും. :)

    ReplyDelete
  51. അണ്ണാ,

    ഞെരിപ്പ്‌ വരപ്പുകളു തന്നെ കേട്ടാ.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..