Tuesday, February 27, 2007

പനി

കൂട്ടുകാരെ:

ഞാന്‍ കഴിഞ്ഞ് മൂനു ദിവസമായി കടുത്ത പനി അടിച്ച് വിട്ടില്‍ കിടപ്പാണു. ഇന്നലത്തെ Top score 39.2c ആയിരുന്നു.

വയറ്റത്ത് laptop പൊക്കി വെച്ചാണു എഴുത്ത്. നല്ല ചൂടു.

പനി കുടിയാല്‍ ഞാന്‍ സാധാരണ ഫയങ്കര creative ആകും. പടം വരക്കും. എഴുതും... ദേ ഇപ്പോള്‍ കവിതകളും. എന്റെ വാപ്പ ഇതു കണ്ടാല്‍ അടി ഉറപ്പാണു്.

കൂട്ടുകാരുടേയും ശത്രുവിന്റേയും (singular !) ബ്ലോഗുകള്‍ സന്ദര്‍ശിച്ചു. പിച്ചും പേയും എല്ലാം എഴുതിവിട്ടു.

ഉറങ്ങി മതിയായി. ഇനി ഉറങ്ങാന്‍ വയ്യ. കണ്ണടച്ചാല്‍ ഫയങ്കര 3D സിനിമകളോക്കെ കാണും. പേടിയാണു ഇപ്പോള്‍ കണ്ണടക്കാന്‍.

കസേരയും മേശയും എല്ലാം എന്നേ കാള്‍ ഉയരത്തില്‍ നില്കുന്നപോലെ തോന്നുന്നു. ഇനി ഞാന്‍ താഴെ വീണതു കൊണ്ടാകുമോ. ഒന്നും വ്യക്തമല്ല.

22 comments:

  1. ഇടയ്ക്കിടയ്ക്കു പനി വരുന്നുണ്ടല്ലോ- മുന്‍പു uric acid പ്രശ്നവും ഉണ്ടായതാണു ; ഒരു cardiac ചെക്കിംഗ്‌ ? വേണ്ട അല്ലെ .. വേഗം സുഖമാവട്ടെ. രണ്ടു ദിവസം അടങ്ങിക്കിടക്കുവാണേല്‍ ഒരു നാരങ്ങാപ്പൊതിയും ഹോര്‍ലിക്സും വാങ്ങി അങ്ങോട്ടുവരാം.

    ReplyDelete
  2. പനിയൊക്കെ മാറി സുഖമായി വരൂ കൈപ്പള്ളീ. കഴിയുന്നത്ര വിശ്രമിക്കൂ ഇപ്പോള്‍.

    പിന്നെ, പനിക്കുമ്പോഴാണു കൂടുതല്‍ ക്രിയേറ്റീവ് ആകുന്നതെന്നു കേട്ടിട്ടു്, വല്ലപ്പോഴും പനി വരട്ടേ എന്നാശംസിക്കാനും തോന്നുന്നു.

    :)

    ReplyDelete
  3. I am so happy that you folks wished me well.

    ഉമേഷും ബയാനും വല്യമ്മായിയും എനിക്ക് നല്ല ആരോഗ്യവും (ബുദ്ധിയും !!) നേര്ന്നതിനു നന്ദി.

    നമുക്ക് രോഗം വരുമ്പോഴണല്ലോ മിത്രങ്ങളെ തിരിച്ചറിയാനും കഴിയുക.

    പനിയുടെ അസ്വാസ്ത്യം ഇല്ലായിരുന്നു എങ്കില്‍ ഇതെന്നും വരട്ടെ എന്നു ആഗ്രഹിക്കാവുന്ന ഒരു കാര്യമാണു.

    creative അകുന്നതു തലച്ചോറിലെ താപനില കൂടുന്നതായിരിക്കും കാരണം. കൂടട്ടെ. നല്ല രസം.

    പണ്ടു മുനിമാര്‍ "മറ്റവനെ" വലിച്ചതും ഇതിനായിരുന്നല്ലോ. :))

    ReplyDelete
  4. സെയിമ്പിച്ച് , സെയിം പിച്ച്!!!

    ഞാനും 2-3 ദിവസമായി കിടപ്പാ!
    ലാപ്ടോപ് വയറ്റത്ത് വച്ചോണ്ടാ കസര്‍ത്ത്!

    കാല്‍ വയ്യ. യൂറിക്ക് ആസിഡ് ആണെന്ന് തോന്നുന്നു വില്ലന്‍! ഒരീസം രാവിലെ കട്ടിലീന്ന് എഴുന്നേല്‍ക്കാന്‍ പറ്റീല്ല - വല്ലതുകാല്‍ തറയില്‍ ചവിട്ടാന്‍ കഴിയുന്നില്ല. ആശുപത്രീന്ന് ബാന്‍ഡേജ് ഇട്ടു. ഇപ്പം പരമസുഖം!

    ആകെ വട്ടാകുന്നു!

    ചേട്ടായീ, ഗെറ്റ് വെല്‍ സൂണ്‍!!!

    ReplyDelete
  5. ചേട്ടായീ വേഗം സുഖമാവട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  6. ഈ വിഭാഗം കവിതകളെയാണോ..പനിപ്പുറത്ത്‌ കവിതകള്‍ എന്ന് വിളിക്കുന്നത്‌..........അസുഖം വേഗം മാറട്ടെ എന്ന് ആഗ്രഹിക്കുന്നു...അശംസിക്കുന്നു....

    ReplyDelete
  7. ഹോ... എനിക്ക് അസൂ‍യാരോഗം പിടിപെട്ടൂന്ന് തോന്നുന്നു. എഴുത്തുകാരി വീണു കിടക്കുന്നു, കൈപ്പള്ളി പനിച്ചുകിടക്കുന്നു. വീണില്ലെങ്കിലും ഒരു പനിയെങ്കിലും ഇങ്ങോട്ട് വന്നാ മതിയായിരുന്നു. കുറച്ചുദിവസം മുമ്പ് പനി വന്നിട്ട്, എന്നെ പേടിച്ചാണെന്ന് തോന്നുന്നു, രണ്ടു ദിവസം ആവുമ്പോഴേക്കും ഓടിപ്പോയി. ഞാന്‍ പച്ചവെള്ളം തലയില്‍ ഒഴിച്ച് നില്‍ക്കാമെന്നും, ഐസ്ക്രീം പായ്ക്ക് പായ്ക്കായിട്ട് കഴിച്ചോളാമെന്നും ഓഫര്‍ കൊടുത്തിട്ടും നിന്നില്ല. എന്താ‍ ചെയ്യാ?

    കൈപ്പള്ളിയ്ക്ക് പനി വേഗം ഭേദമാകട്ടെ. :)

    ReplyDelete
  8. കൈപ്പള്ളി വയറ്റത്ത് ലാപ്ടോപ്പ് വച്ചാല്‍ ഓക്കേ.
    പക്ഷേ, കലേഷ് വച്ചാല്‍? ഡബിള്‍ തലയിണ വേണ്ടി വരില്ലേ സ്കീന്‍ കാണാന്‍? ;)

    ഓടോ: രണ്ടു വ്യാഘ്രങ്ങള്‍ക്കും പനിമാറലാശംസകള്‍!

    ReplyDelete
  9. വേഗം സുഖം പ്രാപിക്കുക.
    “കസേരയും മേശയും എല്ലാം എന്നേ കാള്‍ ഉയരത്തില്‍ നില്കുന്നപോലെ തോന്നുന്നു. ഇനി ഞാന്‍ താഴെ വീണതു കൊണ്ടാകുമോ. ഒന്നും വ്യക്തമല്ല.“ - ആ ഉള്‍കാഴ്ച കൊള്ളാട്ടോ...

    സസ്നേഹം
    ദൃശ്യന്‍

    ReplyDelete
  10. പനി മാറല്‍‌മാന്‍ ഭവ.

    പണ്ടെനിക്കൊരു പനി വന്നപ്പോള്‍ പത്ത് കൊല്ലത്തിലൊരിക്കല്‍ ഒരു ദിവസത്തിന്റെ പകുതി മാത്രം ഉണരുന്ന ഗവേഷണബുദ്ധി അന്നുണര്‍ന്നു. ഇത് കൊണ്ടുപോയി നേഴ്‌സിനെ (അവര്‍ ഡോക്ടറാണെന്ന് വിചാരിച്ചാണ് രണ്ടാഴ്ച അവരെ പോയി കണ്ടുകൊണ്ടിരുന്നത്) കാണിച്ചപ്പോള്‍ അവരന്തം വിട്ട് കുന്തം വിഴുങ്ങി.

    നിഷാദിന്റെയും കലേഷിന്റെയും പനി എത്രയും വേഗം മാറട്ടെ. വൈറല്‍ പനിയാണെങ്കില്‍ സമ്പൂര്‍ണ്ണ വിശ്രമം തന്നെയാണ് ഏറ്റവും നല്ല മരുന്ന് എന്നു തോന്നുന്നു.

    ReplyDelete
  11. ഹലോ..ആപ്പിളാണൊ ഓറഞ്ചാണൊ ഇഷ്ടം?


    ..തത്കാലം പനി ഭേദാശം‌സകള്‍‌ മാത്രം!:)

    ReplyDelete
  12. പനി എത്രയും പെട്ടെന്ന് സുഖാക്കി തരട്ടെ
    (ശത്രുവാണന്ന് തെറ്റി ധരിക്കേണ്ട)

    ReplyDelete
  13. വിചാരം
    ഹ ഹ ഹ


    I really pity you man.
    you don't even deserve the honour to be my enemy.

    ഒരു തരക്കാരാണു ശത്രുക്കളാവുക,

    തനിക്ക് ആ സ്ഥാനം പോലും ഇല്ലാ.
    qw_er_ty

    ReplyDelete
  14. പനി പെട്ടന്ന് മാറട്ടെയെന്നാശംസിക്കുന്നു. യൂറിക്കാസിഡിനെ അങ്ങനെ തള്ളിക്കളയേണ്ട. ഭാവിയില്‍ അവന്‍ വില്ലനാവും. ധാരാളം വെള്ളം കുടിക്കുക, ബീഫും മട്ടനും നടന്നു പോകുന്ന വഴിയോടു പോലും ഗുഡ്ബൈ പറയുക, സൌകര്യം കിട്ടിയാല്‍ ദിവസവും അര മണിക്കൂര്‍ കൊണ്ട് 5 കിലോമീറ്ററെങ്കിലും ഓടുക. യൂറിക്കാസിഡ് മെല്ലെ ഒഴിഞ്ഞുപോകും.

    ReplyDelete
  15. This comment has been removed by a blog administrator.

    ReplyDelete
  16. വിചാരം:
    you are not welcome here

    ReplyDelete
  17. പനി പെട്ടെന്ന് മാറട്ടെ എന്ന് ആശ്വസിക്കുന്നു.വിശ്രമിക്കൂ. പനി പിടിച്ചിരിക്കുമ്പോള്‍ ലാപ്ടോപ്പില്‍ നോക്കി ഇരിക്കുന്നത് കണ്ണിന് നല്ലതാണോ എന്ന് സംശയം.

    ഒരു നിര്‍ദ്ദേശം: താങ്കളും വിചാരവും തമ്മില്‍ പരസ്യമായി വഴക്കുണ്ടാക്കുന്നത് ഒഴിവാക്കണം, ദയവായി. മറ്റുള്ളവര്‍ക്ക് അരോചകമാകുന്നുണ്ടോ എന്നും ശ്രദ്ധിക്കണമല്ലോ.

    ReplyDelete
  18. ശ്രീജിത്.
    yes perhaps you are right. But there is a rhyme and reason for deleting this individuals messages.

    The rules of fair combat stipulate that you engage an enemy that is worthy of such engagement.

    This chap is not even worthy my time. He is neither entertaining not is he sensible. As a fair adversary I warned him of the danger of exposing his position and how that would subsequently compromise his own safety.

    In stead of heeding the warning, this chap regarded my hints as threats.

    Although It was obvious from the very beginig that this individual was not in any position of significance where he worked, I chose it wise to distance myself as early as possible. He showed a keen tendency to throw blame at everything that went wrong at everything around him.

    I was unsure of the extent of damage a fool might cause to himself and to all those in his proximity by his own inactions.

    Since I, and I alone, can choose who is welcome here, I told him so.


    Am I wrong?

    Cheers.

    ReplyDelete
  19. This comment has been removed by a blog administrator.

    ReplyDelete
  20. കൈപ്പള്ളി കഴിഞ്ഞ പോസ്റ്റില്‍ നിന്ന് നീ ഡിലീറ്റ് ചെയ്തടടക്കം ഞാന്‍ ഇവിടെ കമന്‍റുന്നു അവിടേയും ഞാന്‍ ഇട്ടിട്ടുണ്ട് പണ്ടത്തെ പോലെ ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം തരാതെ പോസ്റ്റുകള്‍ ഇട്ട് എന്‍റെ ചോദ്യത്തെ ഇല്ലാതാക്കിയത് പോലെ നീ ഇതൊരുപക്ഷെ ഡിലീറ്റ് ചെയ്തേക്കാം ഇതു കാരണം എനിക്ക് ബൂലോകത്തിലെ ഒത്തിരി നല്ല സൌഹൃദത്തെ ഇല്ലാതായേക്കാം എന്നാലും വേണ്ടില്ല നിയുമായി പൊരുതാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു

    കൈപ്പള്ളി താനിത്ര ഭീരുവായല്ലോ
    എന്‍റെ കമന്‍റ് ഡിലീറ്റുക എന്നാല്‍ എന്നെ പേടിച്ച് ഓടുക എന്നര്‍ത്ഥം
    ഞാന്‍ ഇട്ട കമന്‍റ് എനിക്ക് വീണ്ടും എഴുതേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു
    അറിവിനെ വിദ്യകൊണ്ടളക്കാനാവുമോ ?
    ആനയുടെ ശത്രു കേവലം ഉറുമ്പാണന്ന് പ്രകൃതി നമ്മെ പഠിപ്പിച്ചു തരുന്നു
    തലക്കനമാവാം എന്നാലത് അധികമാവരുത്, നിന്നെ കണ്ടു പേടിച്ചോടാന്‍ മാത്രം ഞാന്‍ ഭീരുവല്ല വിദ്യയുടെ കാര്യത്തില്‍ ഒരു പക്ഷെ ബൂലോകരുടെ കാര്യത്തില്‍ ഏറ്റവും മുന്‍പില്ലായിരിക്കാം പക്ഷെ അറിവിന്‍റെ കുടം ദൈവം നിനക്കായി തന്നെപ്പോള്‍ നീ അറിയാതെ അതിനടിയിലൊരു ഓട്ടയിട്ടു

    ബൂലോക കൂട്ടായ്മയെ തുരങ്കം വെയ്ക്കാന്‍ ഒരു ചിത്രക്കാരനെ പിന്മൊഴിയില്‍ നിന്ന് ഒഴിവാക്കിയതിന് നീ സ്വന്തമായി ഉണ്ടാക്കിയ ആള്‍ട്ട് മൊഴി ആളില്ലാ മൊഴിയായി അധ:പതിച്ചു ബൂലോകര്‍ നിനക്കെതിരെ തിരിഞ്ഞപ്പോള്‍ നിന്നെ സ്നേഹിക്കുന്ന ചില ബൂലോകര്‍ നിനക്കയച്ച മെയിലും ‍ ചാറ്റ് വഴിയും ചിത്രക്കാരനെ ഒറ്റപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ബോധവാനാക്കിയതില്‍ പിന്നെ സ്വന്തമായി വ്യക്തിത്വമില്ലാത്ത മലബാറുക്കാരെ വെറുക്കുന്ന കൈപ്പള്ളി എന്ന വിജ്ഞാനി ചിത്രക്കാരനെ തെറി പറയാന്‍ തുടങ്ങി സ്വന്തം സംസ്ക്കാരം അതു മലയാളിയുടെ മൊത്തം സംസ്ക്കാരമാക്കി മാറ്റാന്‍ ഇടക്കിടെ മലയാളികളെ മൊത്തം ചെളിവാരിയെറിഞ്ഞു .. ഞാന്‍ എല്ലാം തികഞ്ഞവനാണന്നുള്ള നാട്യം പ്രകടിപ്പിക്കാന്‍ പലയിടത്തും കയറിവന്ന് വ്യക്തികളെ അധിക്ഷേപ്പിക്കാന്‍ ശ്രമം നടത്തി
    ഒരിക്കല്‍ സഹ എന്ന ബ്ലോഗര്‍ ബൂലോക ഫോട്ടോ ക്ലബില്‍ മത്സരത്തിനയച്ച ഒരു ഫോട്ടോ മറ്റേതോ ഫോട്ടോഗ്രാഫറുടെ ചിത്രമാണന്നു കണ്ടെത്തി സഹയെ തേജോവധം ചെയ്തു അവസാനം തന്‍റെ തെറ്റിന് മാപ്പു അപേക്ഷിക്കേണ്ടി വന്നു

    ( Saha:
    പ്രിയപെട്ട സഹ തങ്കള്‍ തെറ്റുകാരനാണു എന്നു ഞാന്‍ ഉറപ്പിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ഒരു jury അങ്ങമായതിനാല്‍ ഒരു വിശതീകരണം അവശ്യപ്പെട്ടു എന്നു മാത്രം. മനസില്‍ പല വിധ വികാരങ്ങള്‍ കടന്നുപോകുന്നതിനിടയില്‍ എഴുതിയ കമന്റുകളാണു.

    സ്വരത്തില്‍ അല്പം പരിഹാസ ദ്വനി ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നു.

    കൈപ്പള്ളി

    അങ്ങനെ ഒത്തിരി പേരെ ബഹുമാനപ്പെട്ട കൈപ്പള്ളി അവര്‍കള്‍ പരിഹസിച്ചു ഒത്തിരി തെളിവുകള്‍ എനിക്കിവിടെ നിരത്താനാവും

    ഒരുപക്ഷെ ഇന്‍റര്‍നെറ്റിനും മറ്റും കൈപ്പള്ളിയെ പോലെ ഒത്തിരി നല്ല സംഭാവന ചെയ്തൊരാള്‍ വളരെ അപൂര്‍വ്വമാണ് എന്നാല്‍ കൈപ്പള്ളി തന്‍റെ സംഭാവനയെ മറ്റുള്ളവരെ തെറി വിളിക്കുന്നതിലൂടെയും സ്വയം ഇല്ലായ്മ ചെയ്തു ഞാന്‍ പറഞ്ഞുവല്ലോ .. നിറകുടത്തില്‍ ദൈവം അറിഞ്ഞുകൊണ്ടിട്ട ഓട്ടയാണ് അതിന് കാരണം ഓട്ട കുടത്തില്‍ എത്ര നിറച്ചിട്ടെന്താ കാര്യം
    എന്നെ കുറിച്ച് കൈപ്പള്ളി പറഞ്ഞത് വളരെ ശരിയാ
    ഒരു തരക്കാരാണു ശത്രുക്കളാവുക,എന്നാ ഞാനങ്ങനെയല്ല ഏറ്റുമുട്ടുന്നുണ്ടെങ്കില്‍ ഒരു ആനയുമായി തന്നെ ആയിരിക്കണം തോറ്റാലും ഒരു ആനയുമായല്ലേ എന്നാശ്വാസം ഉണ്ടാകും അതുകൊണ്ട് നിനക്ക ഞാന്‍ ഇര പോരെങ്കിലും എനിക്ക് നീ നല്ല ഇരയാണ് ബൂലോകത്തിലെ എന്‍റെ ശത്രുവായി ഞാന്‍ നിന്നെ തിരഞ്ഞെടുത്ത വിവരം സസന്തോഷം അറീയിക്കുന്നു ... ഇനി നീ എന്നെ പേടിച്ച് ഇത് ഡിലീറ്റ് ചെയ്തേക്കാം ഇതിന്‍റെ ഒരു കോപ്പി എന്‍റെ ബ്ലോഗിലും ഞാന്‍ ഇടുന്നുണ്ട്

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..